മുന്തിരിയുടെ സീസണ്‍ ആണ് ഇപ്പോള്‍. കടകളില്‍ മുന്തിരി കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സമയമാണ്. മുന്തിരി ഉപയോഗിച്ച് നല്ല സൂപ്പര്‍ ഹല്‍വ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ കുരു ഇല്ലാത്ത പച്ച മുന്തിരി - അര കിലോ കോൺ ഫ്ലോർ - 1/2 കപ്പ് പച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്തിരിയുടെ സീസണ്‍ ആണ് ഇപ്പോള്‍. കടകളില്‍ മുന്തിരി കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സമയമാണ്. മുന്തിരി ഉപയോഗിച്ച് നല്ല സൂപ്പര്‍ ഹല്‍വ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

ചേരുവകൾ

ADVERTISEMENT

കുരു ഇല്ലാത്ത പച്ച മുന്തിരി - അര കിലോ
കോൺ ഫ്ലോർ - 1/2 കപ്പ് 
പച്ച ഫുഡ് കളർ (ഓപ്ഷണൽ) 
നെയ്യ് - 2 ടേബിൾസ്പൂൺ & 1 ടീസ്പൂൺ
പഞ്ചസാര - 1 കപ്പ് 
വെള്ളം 
പൊടിച്ച ഡ്രൈ ഫ്രൂട്സ് - അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം

മുന്തിരി നന്നായി കഴുകി, മിക്സിയില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ബാക്കി വെള്ളം കൂടി ചേര്‍ത്ത് ഒന്നര കപ്പ്‌ ജൂസ് ആക്കി മാറ്റി വയ്ക്കുക.

ADVERTISEMENT

ഇതിലേക്ക് കോണ്‍ ഫ്ലോര്‍, പച്ച ഫുഡ് കളര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് പഞ്ചസാര ഇടുക. ഒരു കപ്പ്‌ വെള്ളമൊഴിച്ച് നന്നായി അലിയിച്ചെടുക്കുക. ഇതിലേക്ക് നേരത്തെ റെഡിയാക്കി വെച്ച മുന്തിരി ജ്യൂസ് മിശ്രിതം ഒഴിക്കുക. മീഡിയം തീയില്‍ ഇട്ട് തുടര്‍ച്ചയായി ഇളക്കുക.

ഈ മിശ്രിതം നല്ല കട്ടിയായി വരുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. 5-7 മിനിറ്റ് വേവിക്കുക. വീണ്ടും ഒരിക്കല്‍ കൂടി 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ത്ത് 5 മിനിറ്റ് വേവിക്കുക. ഒരു ഗ്ലാസ്‌ പാന്‍ എടുത്ത് നെയ്യ് പുരട്ടുക. അടിയില്‍ പൊടിച്ച ഡ്രൈ ഫ്രൂട്സ് വിതറുക. അടുപ്പില്‍ നിന്നും ഹല്‍വ എടുത്ത് ഇതിലേക്ക് ഒഴിച്ച് തുല്യമാക്കി പരത്തുക. തണുത്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴിക്കാം.

English Summary:

Green Grape Special Recipe