സാമ്പാറിലായാലും അവിയലിലായാലും പ്രധാന താരം എന്നും മുരിങ്ങയ്ക്കാ തന്നെയാണ്, അതു കഴിഞ്ഞേ മറ്റെന്തുമുള്ളു! സ്ഥിരമായി ആഹാരത്തില്‍ മുരിങ്ങക്കായ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയേറെ നല്ലതാണ്. ഇതിന്‍റെ ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളും പോഷകങ്ങളും ശരീരത്തെ ആരോഗ്യത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പാറിലായാലും അവിയലിലായാലും പ്രധാന താരം എന്നും മുരിങ്ങയ്ക്കാ തന്നെയാണ്, അതു കഴിഞ്ഞേ മറ്റെന്തുമുള്ളു! സ്ഥിരമായി ആഹാരത്തില്‍ മുരിങ്ങക്കായ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയേറെ നല്ലതാണ്. ഇതിന്‍റെ ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളും പോഷകങ്ങളും ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും.

ശ്വാസംമുട്ടല്‍, ചുമ, കഫക്കെട്ട് തുടങ്ങി ശ്വാസകോശ സംബന്ധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ ശമിപ്പിക്കാന്‍ മുരിങ്ങക്കായയ്ക്ക് കഴിവുണ്ടെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. കൂടാതെ, വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കരളിന് സംഭവിക്കുന്ന കേടുപാടുകള്‍ വേഗത്തില്‍ ഭേദമാക്കുന്നതിനും ഇതിനു കഴിയും. അതേപോലെ, ധാരാളം ധാതുക്കളും ജീവകങ്ങളും നാരുകളും അടങ്ങിയ മുരിങ്ങക്കായും ഇലയും പൂവുമെല്ലാം പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കും.

ADVERTISEMENT

അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂറോ സയന്‍സിന്‍റെ പഠനപ്രകാരം മുരിങ്ങക്കായയില്‍ ടെസ്റ്റോസ്‌റ്റെറോണ്‍ ലെവല്‍ കൂട്ടുന്ന അഫ്രോഡിസിയാക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ലൈംഗിക ഉത്തേജനത്തിന് ഏറ്റവുമധികം സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് മുരിങ്ങക്കായ. കൂടാതെ, മുരിങ്ങ പൂവ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ബീജത്തിന്‍റെ അളവ് കൂട്ടാനും സഹായിക്കും.

മുരിങ്ങയുടെ ഇലയും പൂവും കായുമെല്ലാം വളരെ രുചികരമാണ്. സാധാരണ കറികളില്‍ ചേര്‍ക്കുന്നതിനു പുറമേ, മുരിങ്ങക്കാ കൊണ്ട് അച്ചാര്‍ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? കണ്‍ട്രി ഫുഡ് കുക്കിംഗ് എന്ന ചാനലില്‍ പ്രത്യക്ഷപ്പെട്ട ഈ റെസിപ്പീയുടെ വീഡിയോ ഇതേവരെ ആയിരക്കണക്കിന് കാഴ്ചക്കാര്‍ കണ്ടു.

ADVERTISEMENT

വിഡിയോ തുടങ്ങുമ്പോള്‍ തന്നെ കയ്യില്‍ കുറച്ചു മുരിങ്ങക്കായയുമായി ഒരു അമ്മൂമ്മ നില്‍ക്കുന്നത് കാണാം. ഇത് കഷ്ണങ്ങളാക്കി മുറിച്ച്, ഒരു ഇഡ്ഡലി തട്ടില്‍ ഇട്ടു പുഴുങ്ങി എടുക്കുന്നു. വെന്ത ശേഷം, ഇത് പുറത്തെടുത്ത് നടുവേ കീറി, കാമ്പ് മാത്രം സ്പൂണ്‍ കൊണ്ട് മാറ്റി എടുക്കുന്നു. 

അതിനു ശേഷം അടുപ്പത്ത് ഒരു ചട്ടി വെച്ച്, എണ്ണ ഒഴിക്കുന്നു. ഇതിലേക്ക് വറ്റല്‍ മുളക്, ഉള്ളി അരിഞ്ഞത്, ചുവന്ന മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുന്നു. അല്‍പ്പം പുളിവെള്ളം കൂടി പിഴിഞ്ഞ് ഒഴിക്കുന്നു. എന്നിട്ട് അടച്ചുവെച്ച് വേവിക്കുന്നു. കുറച്ചു സമയം കഴിഞ്ഞ് നോക്കുമ്പോള്‍ നല്ല കട്ടിയുള്ള മുരിങ്ങക്കാ അച്ചാര്‍ റെഡിയായത് കാണാം. മുരിങ്ങയ്ക്കാ കൊണ്ട് ഇങ്ങനെ ഒരു വിഭവം ഇതേവരെ കണ്ടിട്ടില്ലെന്ന് അടിയില്‍ ആളുകള്‍ കമന്റു ചെയ്തു.

English Summary:

Drumstick Healthen Befits Pickle Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT