ചിക്കൻ സർക്ക എളുപ്പത്തിൽ പാകം ചെയ്യാം...

പ്രാർഥനയും ഉപവാസവും നിറഞ്ഞ റമസാൻ മാസത്തിൽ നോമ്പു തുറന്ന് ഇഫ്താർ വിരുന്നൊരുക്കാനുള്ള വിഭവങ്ങളിലൊന്നാണ് ചിക്കൻ സർക്ക...

1 ചിക്കൻ– എട്ടു കഷണം, കഴുകി വൃത്തിയാക്കിയത്
ഉപ്പ് – പാകത്തിന്
മുളകു പൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി– അര ചെറിയ സ്പൂൺ
ജീരകപ്പൊടി – അര ചെറിയ സ്പൂൺ
ബിരിയാണി മസാല – കാൽ ചെറിയ സ്പൂൺ
വെള്ളം – ഒന്നരകപ്പ്

2 കറിവേപ്പില – മൂന്നു തണ്ട്

3 വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച്, പാനിലാക്കി, അടുപ്പിൽ വച്ചു വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക.

∙വെള്ളം മുഴുവൻ വറ്റിയശേഷം കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കുക.

∙ഏറ്റവും ഒടുവിൽ വെളിച്ചെണ്ണയൊഴിച്ച് ഇളക്കി യോജിപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങുക.

പാചക കുറിപ്പുകൾക്കു കടപ്പാട്:

ബുഷി ശംസു, ദാരി മുസ്തഫ, സുഹാന യൂനസ്