നൗഷാദ് സ്പെഷൽ ബീഫ് വറുത്തത്

ബീഫ് വറുത്തത് : ചിത്രം – റിജോ ജോസഫ്

ആഘോഷവേളകളിൽ രുചിയുടെ പെരുന്നാളൊരുക്കത്തിന് ബീഫ് വറുത്തത് തയാറാക്കിയാലോ?

ചേരുവകൾ: 

ബീഫ് കഷണങ്ങളാക്കിയത് ഒരു കിലോ.  മുട്ട രണ്ടെണ്ണം. വറ്റൽമുളകു ചതച്ചത് മൂന്നു ടേബിൾ സ്പൂൺ. മുളകുപൊടി ഒരു ടേബിൾ സ്പൂൺ. കറിവേപ്പില രണ്ടു തണ്ട്. ഗരം മസാലപ്പൊടി ഒരു ടീസ്പൂൺ. 

വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്.  മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ.  ഉപ്പ് ആവശ്യത്തിന്.

തയാറാക്കുന്ന വിധം: 

ബീഫ് മഞ്ഞൾപൊടിയും ഉപ്പും ചേർത്തു വേവിച്ചെടുക്കുക. ചേരുവകളെല്ലാം വേവിച്ച ഇറച്ചിയിൽ നന്നായി പുരട്ടി വെളിച്ചെണ്ണയിൽ വറുത്തുകോരുക.