കശ്മീരിൽ നിന്നുള്ള ഫിർനി

കശ്മീർ പോലെ തന്നെ സുന്ദരമാണ് കശ്മീരിൽ നിന്നുള്ള ഈ മധുരവും.

01. പാൽ — ഒരു ലിറ്റർ
02. പഞ്ചസാര — 250 ഗ്രാം
03. അരിപ്പൊടി— 50 ഗ്രാം
04. റോസ്വാട്ടർ (പനിനീര്)— 6—8 തുള്ളി
05. ബദാം— 15 ഗ്രാം
06. പിസ്ത— 15 ഗ്രാം

തയാറാക്കുന്ന വിധം

01. പിസ്തയും ബദാമും തിളച്ച വെള്ളത്തിലിട്ട് ഉടൻ തന്നെ തണുത്ത വെള്ളത്തിലിട്ടശേഷം തൊലി കളയുക.
02. അരിപ്പൊടി അല്പം പാലിൽ കട്ടകെട്ടാതെ കലക്കിയ ശേഷം ബാക്കി പാലുമായി നന്നായി യോജിപ്പിക്കുക.
03. ഇടത്തരം തീയിൽ ഏകദേശം 20—30 മിനിറ്റു നേരം (ക്രീം പരുവത്തിലാകും വരെ) അരിപ്പൊടി കലക്കിയ പാൽ തിളപ്പിക്കുക. കട്ടകെട്ടാതെ ഇളക്കണം.
04. ചെറുതീയിലാക്കി പഞ്ചസാര ചേർത്തശേഷം വീണ്ടും രണ്ടോ മൂന്നോ മിനിറ്റ് ഇളക്കുക.
05. അടുപ്പിൽ നിന്നു വാങ്ങി ബദാമും പിസ്തയും നുറുക്കിയതും റോസ് വാട്ടറും ചേർത്തിളക്കുക.
06. തണുത്തശേഷം വിളമ്പാനുള്ള പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക.
07. അര മണിക്കൂറിനുശേഷം ഫ്രിഡ്ജിൽ നിന്നെടുത്ത് വിളമ്പാം.