ഹൈദരബാദിൽ, ആഘോഷങ്ങൾ ഏതുമാവട്ടെ, സദ്യ പൂർണമാകണമെങ്കിൽ ഏപ്രിക്കോട്ട് കൊണ്ടുള്ള ഈ വിഭവം നിർബന്ധം.
01. ഏപ്രിക്കോട്ട് — 200 ഗ്രാം
02. പഞ്ചസാര— 60 ഗ്രാം
03. വെള്ളം — 300 മില്ലി
04. റോസ് എസൻസ് — രണ്ടു തുള്ളി
തയാറാക്കുന്ന വിധം
01. വെള്ളം തിളപ്പിച്ച ശേഷം ഏപ്രിക്കോട്ട് നന്നായി കഴുകി ചൂടുവെള്ളത്തിൽ നാലു മണിക്കൂർ കുതിർത്തു വയ്ക്കുക.
02. ഏപ്രിക്കോട്ടിൽ നിന്നു കുരു നീക്കം ചെയ്തശേഷം ഏപ്രിക്കോട്ട് നന്നായി ചതച്ചു കുരു പൊട്ടിച്ച് അതിൽ നിന്നു പരിപ്പ് എടുത്തു മാറ്റാം.
03. പഞ്ചസാര വെള്ളത്തിൽ അലിയിച്ചു തിളപ്പിച്ചു പാനിയാക്കി ഏപ്രിക്കോട്ടും ചേർത്തു ചെറുതീയിൽ കുറുകും(ഒരു നൂൽ പാകം)വരെ വേവിക്കുക.
04. അടുപ്പിൽ നിന്നു വാങ്ങി തണുപ്പിച്ച ശേഷം മാറ്റി വച്ചിരിക്കുന്ന ഏപ്രിക്കോട്ടിന്റെ പരിപ്പ് ഉപയോഗിച്ച് അലങ്കരിച്ചു ക്രീമിനൊപ്പമോ വനില ഐസ്ക്രീമിനൊപ്പമോ വിളമ്പാം.