തൈരുകൊണ്ടാരു മഹാരാഷ്ട്രൻ മധുരം: ശ്രീകൺഠ്

മഹാരാഷ്ട്രയിൽ നിന്നാണ് ഈ വിഭവം എത്തിയതെങ്കിലും ഇന്ത്യയുടെ പടിഞ്ഞാറൻ നാടുകളായ ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം ഇതിന് ഏറെ പ്രചാരമുണ്ട്.

01. തൈര് — ഒന്നര ലിറ്റർ
02. പഞ്ചസാര പൊടിച്ചത് — 175 ഗ്രാം
03. ഏലയ്ക്ക പൊടിച്ചത് — 4
04. കുങ്കുമപ്പൂ— അല്പം
05. ചൂടുളള പാൽ — ഒരു വലിയ സ്പൂൺ
06. പിസ്ത, ബദാം എന്നിവ ചതച്ചത് — അര വലിയ സ്പൂൺ

തയാറാക്കുന്ന വിധം

01. തൈരു വൃത്തിയുള്ള ഒരു മസ്ലിൻ തുണിയിൽ എട്ടു മണിക്കൂറോളം കെട്ടിത്തൂക്കിയിടുക. തൈരിലെ വെള്ളത്തിന്റെ അംശം മുഴുവൻ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്.

02. കട്ടത്തൈരെടുത്ത് ഒരു ബൗളിലാക്കി പഞ്ചസാരയും ഏലയ്ക്കയും ചേർത്തു നന്നായി യോജിപ്പിക്കുക.

03. ഒരു വലിയ സ്പൂൺ ചൂടു പാലിൽ കുങ്കുമപ്പൂവു കലക്കുക. കുങ്കുമപ്പൂവിന്റെ നിറം പാലിൽ കലർന്ന ശേഷം ഈ മിശ്രിതം തൈരു മിശ്രിതത്തിൽ കലക്കുക.

04. തയാറാക്കിയ ശ്രീകൺഠ് വിളമ്പാനുള്ള പാത്രത്തിലാക്കി ചതച്ചു വച്ചിരിക്കുന്ന പിസ്തയും ബദാമും ഉപയോഗിച്ച് അലങ്കരിച്ച് ഒന്നോ രണ്ടോ മണിക്കൂർ തണുപ്പിച്ചശേഷം വിളമ്പാം.