തമിഴ്മധുരം: റോസപ്പൂ ഗുൽക്കൺഠ്

തമിഴ്നാട്ടിൽ നിന്നുള്ള ഒരു മധുരമാണിത്. റോസാപ്പൂ ഇതളുകളും തേനും മറ്റും അടങ്ങിയ ഈ വിഭവം തയാറാക്കാനും വളരെയെളുപ്പം.

01. മത്തങ്ങ— രണ്ടു കിലോ
02. ഈന്തപ്പഴം— 200 ഗ്രാം
03. കൽക്കണ്ടം— 50 ഗ്രാം
04. തേൻ— 30 മില്ലി
05. പഞ്ചസാര— ഒന്നര കിലോ
06. റോസാപ്പൂ ഇതളുകൾ— 20 എണ്ണം
07. നെയ്യ് — 100 മില്ലി

തയാറാക്കുന്ന വിധം

01. മത്തങ്ങ തൊലി കളഞ്ഞശേഷം ഗ്രേറ്റു ചെയ്യുക.
02. ഈന്തപ്പഴം പൊടിയായി അരിയണം.
03. ഗ്രേറ്റു ചെയ്ത മത്തങ്ങ വേവിക്കുക. അധിക വെള്ളം ഊറ്റിക്കളഞ്ഞശേഷം മത്തങ്ങ മാറ്റിവയ്ക്കുക.
04. ഒരു പാനിൽ നെയ്യ് ചൂടാക്കി, വേവിച്ച മത്തങ്ങ, പഞ്ചസാര, തേൻ, ഈന്തപ്പഴം അരിഞ്ഞത്, കൽക്കണ്ടം എന്നിവ ചേർത്തു നന്നായി വേവിക്കുക.
05. ചേരുവകൾ വെന്തശേഷം റോസാപ്പൂ ഇതളുകളും ചേർത്തിളക്കി വാങ്ങുക.
06. റോസാപ്പൂ ഇതളുകളും കൽക്കണ്ടവും ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പുക.