അപ്പവും കോഴിക്കറിയും അൽപം വ്യത്യസ്തമായി തയാറാക്കിയാലോ? ചിക്കനും അപ്പത്തിന്റെ മാവും ചേർത്ത് ഇഡ്ഡലിത്തട്ടിൽ വച്ചാണ് ഇത് തയാറാക്കുന്നത്.
ചേരുവകൾ
01. കോഴിയിറച്ചി കഷണങ്ങളാക്കിയത് — കാൽ കപ്പ്
02. വെള്ളം — ആവശ്യത്തിന്
03. മഞ്ഞൾ പൊടി — കാൽ ടീസ്പൂൺ
04. മുളകുപൊടി — അര ടീസ്പൂൺ
05. പച്ചരി — ഒരു കപ്പ്
06. ചോറ് — മുക്കാൽ കപ്പ്
07. തേങ്ങ ചിരവിയത് — ഒരു കപ്പ്
08. ഏലക്കായ പൊടിച്ചത് — 2
09. മുട്ട — ഒരെണ്ണം
10. എണ്ണ — ആവശ്യത്തിന്
11. ഇഞ്ചി ചതച്ചത് — കാൽ ടീസ്പൂൺ
12. വെളുത്തുള്ളി ചതച്ചത് — രണ്ട് അല്ലി
13. സവാള നുറുക്കിയത് — ഒരെണ്ണം
14. പച്ചമുളക് നുറുക്കിയത് — രണ്ടെണ്ണം
15. ഗരം മസാല — അര ടീസ്പൂൺ
16. ഉപ്പ് — പാകത്തിന്
തയ്യാറാക്കുന്ന വിധം
01. ഒരു പ്രഷർ കുക്കറിൽ കോഴിക്കഷണങ്ങളിട്ട് അര ഗ്ലാസ് വെള്ളമൊഴിച്ച്, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. വെന്ത ഇറച്ചി ചെറുതായി പിച്ചിയിടുക.
02. പച്ചരി, ചോറ്, തേങ്ങ, ഏലയ്ക്കാ പൊടി, മുട്ട, ഉപ്പ് എന്നിവ അരക്കപ്പ് വെള്ളവും ചേർത്ത് ഇഡ്ലിക്കൂട്ട് പോലെ നേർമയായി അരച്ചെടുക്കുക.
03. ഒരു പാത്രത്തിൽ എണ്ണ ചൂടാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയുമിട്ട് വഴറ്റുക. അതിൽ സവാള, പച്ചമുളക്, ഗരം മസാല, ഇറച്ചി എന്നിവയിട്ട് വേവിക്കുക.
04. അൽപം വെള്ളം ചേർത്ത് നന്നായി ഇളക്കി വറ്റിച്ചെടുക്കുക.
05. ഇഡ്ലിത്തട്ടിലെ കുഴികളിൽ എണ്ണമയം പുരട്ടുക. അരച്ചെടുത്ത കൂട്ട് അവയിലൊഴിക്കുക. ഓരോന്നിന്റെയും മധ്യത്തിൽ അൽപം ഇറച്ചി മസാലയിടുക.
06. പാത്രം മൂടി ഇഡ്ലി പോലെ ആവി കയറ്റി വേവിക്കുക.
07. ചൂടോടെ കഴിക്കാൻ ഉത്തമം.