മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്നൊരു ബർഫി രുചിക്കൂട്ടു പരിചയപ്പെടാം.
ചേരുവകൾ
01. നെയ്യ് — കാൽകപ്പ്
02. ബദാം നീളത്തിൽ അരിഞ്ഞത് —10
03. കിസ്മിസ് — രണ്ടു ടേബിൾ സ്പൂൺ
04. റവ — ഒരു കപ്പ്
05. വെള്ളം — രണ്ടു കപ്പ്
06. പഞ്ചസാര — ഒരു ടേബിൾ സ്പൂൺ
07. ഫുഡ് കളർ — ഒരു നുള്ള്
08. കണ്ടൻസ്ഡ് മിൽക്ക്— അര ടിൻ
തയാറാക്കുന്ന വിധം
01. ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ച് ബദാമും കിസ്മിസും ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.
02. ബാക്കിയായ നെയ്യിൽ റവ ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ ഇളക്കി വറുക്കുക.
03. അതിൽ രണ്ടു കപ്പ് വെള്ളവും പഞ്ചസാരയും ചേർത്തിളക്കുക.
04. ഫുഡ്കളർ അൽപം വെള്ളത്തിൽ കലക്കി അതിൽ ഒഴിക്കുക.
05. തീ താഴ്ത്തി തുടർച്ചയായി ഇളക്കിക്കൊണ്ട് റവ വറ്റിച്ചെടുക്കുക.
06. അതിൽ കണ്ടൻസ്ഡ് മിൽക്കും ബദാം, കിസ്മിസ് എന്നിവയും ചേർക്കുക. പാത്രത്തിന്റെ അരികിൽ നിന്നു കൂട്ട് വിട്ട് ഉരുണ്ട് വരുന്നതുവരെ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക.
07. നെയ്മയം പുരട്ടിയ ഒരു ട്രേയിൽ ഈ കൂട്ട് ഒഴിച്ച് പരത്തുക.
08. തണുത്തു കുറച്ചു കഴിഞ്ഞാൽ ഒരു പ്ലെയിറ്റിൽ മറിച്ചിടുക.
09. ആവശ്യമുള്ള വലിപ്പത്തിലും ആകൃതിയിലും മുറിച്ചെടുക്കാം.