Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേമ്പിൻ താൾ സാമ്പാർ

chembinthalucurry

പച്ചിലക്കറികളുടെ പോഷകഗുണത്തെക്കുറിച്ച് ഏവർക്കും അരിയാം. തൊടിയിൽ സമൃദ്ധമായി കാണുന്ന ചോമ്പിൻ താൾ ചേർത്തൊരു സാമ്പാർ കറിക്കൂട്ട് പരിചയപ്പെടാം.

1. താൾ – 3 തണ്ട് (വൃത്തിയാക്കി ഒരു വിരൽ നീളത്തിൽ അരിഞ്ഞത്)
2. ചെറിയ ഉള്ളി – 1 ചെറിയ കപ്പ് (മുഴുവനോട് വൃത്തിയാക്കിയത്)
3. തക്കാളി – 3 എണ്ണം (അരിഞ്ഞത്)
4. പരിപ്പ് – 1 കപ്പ് (വേവിച്ചത്) (ഒരു സവാള, 4 പച്ചമുളക്, 5 അല്ലി വെളുത്തുള്ളി, അൽപം മഞ്ഞൾ എന്നിവ ചേർത്ത് വേവിച്ചത്)
5. മല്ലിപ്പൊടി – 2 സ്പൂൺ
6. മുളക് പൊടി – 1 സ്പൂൺ
7. മഞ്ഞൾപ്പൊടി – അര സ്പൂൺ
8. കായപ്പൊടി – 2 സ്പൂൺ
9. ഉലുവപ്പൊടി – 1 സ്പൂൺ
10. സാമ്പാർ പൊടി – 2 സ്പൂൺ
11. കടുക് – 1 സ്പൂൺ
12. ഉഴുന്ന് – 2 സ്പൂൺ
13. മല്ലി, വേപ്പില – 2 പിടി വീതം
14. കപ്പ മുളക് – 5 എണ്ണം (കീറിയത്)
15. വാളംപുളി – ആവശ്യത്തിന്
16. ഉപ്പ്, എണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം: 

താൾ തിളപ്പിച്ച് ഊറ്റിവയ്ക്കുക. പാനിൽ 5, 6, 7 ഇട്ട് കൂട്ട് മൂത്താൽ ആവശ്യത്തിന് വെള്ളമൊഴിച്ച് ഉള്ളിയും താളുമിട്ട് വേവിക്കുക. വെന്ത കൂട്ടിലേക്ക് തക്കാളിയും പരിപ്പും ആവശ്യത്തിന് ഉപ്പ്, പുളി, സാമ്പാർ പൊടി എന്നിവയിട്ട് തിളച്ച് ഒന്നു കുറുകിയാൽ ഇറക്കുക. മറ്റൊരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പൊട്ടിയാൽ കപ്പ മുളകും വേപ്പിലയും ചേർത്ത് വറുത്ത് കൂട്ടിൽ ഒഴിക്കുക. ഇതോടൊപ്പം ഉലുവ, കായം, മല്ലിയില ചേർത്ത് ഇളക്കി യോജിപ്പിച്ച് മൂടി വയ്ക്കുക.