Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോറിനൊപ്പം മല്ലിയില ചിക്കൻ

coriander-chicken-784

വീട്ടിൽ വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മല്ലിയില ചിക്കൻ റെസിപ്പി ഇഷ്ടപ്പെടും. മല്ലിയിലയ്ക്കു പകരം ഉലുവയിലയോ പുതിനയിലയോ ഉപയോഗിച്ചും ഈ ചിക്കൻകറി തയാറാക്കാം.

    1. ചിക്കൻ,എല്ലില്ലാതെ - 100 ഗ്രാം, കഷണങ്ങളാക്കിയത്
    2. സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ
    പച്ചമുളക് - ഒന്ന്
    മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ
    മുളകുപൊടി - അര ചെറിയ സ്പൂൺ
    ഉപ്പ് - പാകത്തിന്
    3. എണ്ണ - രണ്ടു വലിയ സ്പൂൺ
    4. മല്ലിയില - രണ്ടു കപ്പ്
    5. മല്ലി - ഒരു വലിയ സ്പൂൺ
    കറുവാപ്പട്ട - ഒരിഞ്ചു കഷണം
    ഗ്രാമ്പൂ - രണ്ട്
    വെളുത്തുള്ളി - രണ്ട് - മൂന്ന് അല്ലി

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ കഷണങ്ങളാക്കിയത് രണ്ടാമത്തെ ചേരുവ ചേർത്തു, വെള്ളം വറ്റുന്നതുവരെ വേവിക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി, മല്ലിയില ചേർത്തു നല്ല ചൂടിൽ രണ്ടു മിനിറ്റ് വഴറ്റുക.
∙ ഇതിലേക്ക് ചിക്കൻ വേവിച്ചതു ചേർത്ത് വീണ്ടും ഒരു മിനിറ്റ് വേവിക്കുക.
∙ അഞ്ചാമത്തെ ചേരുവ ചതച്ചെടുത്തു വയ്ക്കുക.
∙ ഇതു ചിക്കനു മുകളിൽ വിതറി, അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പുക.
∙ ഉച്ചയൂണിനുള്ള ചോറിനോ ചപ്പാത്തിക്കോ ഒപ്പം വിളമ്പാം. സാൻവിച്ചിനുള്ള ഫില്ലിങ്ങായും ഉപയോഗിക്കാം.
∙ മല്ലിയിലയ്ക്കു പകരം ഉലുവയിലയോ പുതിനയിലയോ ഉപയോഗിക്കാം.