കൊങ്കണിരുചികൾ ഏറെ പ്രസിദ്ധമാണ്. അവലും ശർക്കരയും ചേർത്ത് തയാറാക്കുന്നൊരു ട്രഡീഷനൽ കൊങ്കണി രുചിക്കൂട്ടാണ് പോവ് (പഞ്ചഗതൈ), മധുരവും രുചിയും അലിഞ്ഞു ചേർന്ന ഈ കൂട്ട് നവരാത്രിക്കാലത്ത് ഏവർക്കും തയാറാക്കാവുന്നതാണ്.
Click here to read this recipe in English
ചേരുവകൾ
അവൽ - 125 ഗ്രാം
ശർക്കര – 250 ഗ്രാം
തേങ്ങ– അരമുറി ചിരണ്ടിയത്
തേങ്ങ വെള്ളം – അര കപ്പ്
ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂൺ
നെയ്യ് – 1 ടേബിൾസ്പൂൺ
വെളുത്ത എള്ള് – 25 ഗ്രാം
പൊട്ടുകടല - 25 ഗ്രാം
ചെറുപയർ പരിപ്പ് – 25 ഗ്രാം
പാചക രീതി
∙ പരിപ്പും എള്ളും കുറച്ചു നെയ്യിൽ വറുത്തെടുത്തു മാറ്റി വയ്ക്കാം.
∙ വേറൊരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ചേർത്ത് പാനിയാക്കാൻ വയ്ക്കാം. നന്നായി കുറുകിക്കഴിഞ്ഞ് ഇത് ചൂടുപോകാൻ വയ്ക്കണം.
∙ ഒരു പാത്രത്തിൽ അവലും തേങ്ങയും ഇട്ട് നന്നായി യോജിപ്പിച്ചെടുക്കണം. ഇതിലേക്ക് ചൂടാറിയ ശർക്കര പാവും ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന പരിപ്പ് ചേർക്കാം. ഏലയ്ക്കാപ്പൊടിയും ഇതിലേക്കിടാം. അലങ്കരിച്ചാൽ ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തു അലങ്കരിച്ചാൽ കൊങ്കണി രുചിക്കൂട്ട് തയാർ.