നാവിൽ രുചിയുടെ പെരുന്നാൾ തീർക്കുന്നൊരു ചിക്കൻ ലിവർ ഫ്രൈ, ഒരൽപം നാരങ്ങാതോലിയും പഞ്ചസാരയും ചേർത്താൽ പിന്നെ പറയാനില്ല.
1.ചിക്കൻ ലിവർ – അര കി.ലോ
2. സവാള – 2 എണ്ണം (നീളത്തിലരിഞ്ഞത്)
3. പച്ചമുളക് – നാലെണ്ണം (നീളത്തിലരിഞ്ഞത്)
4. ഇഞ്ചി – ഒരു കഷണം (നീളത്തിലരിഞ്ഞത്)
5. വെളുത്തുള്ളി – 10 അല്ലി (നീളത്തിലരിഞ്ഞത്)
6. മഞ്ഞൾപൊടി – അര സ്പൂൺ
7. മുളകുപൊടി – ഒന്നര സ്പൂൺ
8. മല്ലിപ്പൊടി – 1 സ്പൂൺ
9. സോയ സോസ് – 2 സ്പൂൺ
10. ടുമാറ്റോ സോസ് – ഒന്നര സ്പൂൺ
11. പഞ്ചസാര – അര സ്പൂൺ
12. നാരങ്ങാത്തൊലി ചീകിയത് – അര സ്പൂൺ
13. ഉപ്പ്, എണ്ണ – ആവശ്യത്തിന്
പാനിൽ എണ്ണയിട്ട് 2, 3, 4, 5 കൂട്ടുകൾ വഴന്നാൽ 6, 7, 8 എന്നിവ ചേർത്തു മൂപ്പിച്ച കൂട്ടിലേക്കു ചിക്കൻ ലിവറും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തു ചെറുതീയിൽ വേവിക്കുക. ഇതിലേക്ക് 9, 10 എന്നിവ ചേർത്തിളക്കി യോജിപ്പിച്ച ശേഷം പഞ്ചസാരയും നാരങ്ങാത്തൊലിയും ചേർത്തു വരട്ടിയ കൂട്ട് വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.