രുചി നിറയും സ്വീറ്റ് ഫ്രഞ്ച് ടോസ്റ്റ്

സിംപിൾ ബ്രേക്ക് ഫാസ്റ്റ് ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്ന ഫ്രഞ്ച് ടോസ്റ്റ് പരിചയപ്പെടാം.

ചേരുവകൾ

1. വൈറ്റ് സ്ളൈസ് ബ്രഡ് – 6 എണ്ണം
2. പാൽ – അര ലിറ്റർ
3. പഞ്ചസാര – ഒന്നര ടീസ്പൂൺ
4. കറുവാപ്പട്ട പൊടി – അര ടീസ്പൂൺ
5. മുട്ട വലുത് – 3 എണ്ണം
6. ബട്ടർ (ഗ്രില്ല് ചെയ്യാൻ)– ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാൽ, പഞ്ചസാര, സിനമൺ പൗഡർ, മുട്ട എന്നീ ചേരുവകൾ ഒന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് സ്ളൈസ് ചെയ്ത ബ്രഡ് മുക്കിയെടുക്കുക. ചൂടായ നോൺ സ്റ്റിക്ക് ഫ്രൈ പാനിൽ അല്പം വെണ്ണ ഇടുക. തീ കുറച്ച് വെച്ച് മൊരിച്ച് എടുക്കുക.