സ്വാദിഷ്ടമായ പൈ വിഭവമാണ് ക്വീഷ്, ഫ്രഞ്ച് വിഭവമാണ്. ക്രിസ്മസ് വിഭവങ്ങളിൽ ബേക്ക് ചെയ്തെടുക്കുന്ന രുചികളിലൊന്നാണിത്. കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തമായ രുചി അനുഭവമാകുന്ന സിംപിൾ ഫ്രഞ്ച് ഡിഷിന്റെ രുചിക്കൂട്ട് നോക്കാം. ക്വീഷ് രുചി പരിചയപ്പെടുത്തുന്നത് കൊച്ചി സ്വദേശി അനിത ഐസക്ക്, പാലാരിവട്ടത്ത് മന്ന എന്ന കുക്കറി സ്കൂളിൽ ബേക്കിങ് – കുക്കിങ് ക്ലാസുകളിലൂടെ പാചകലോകത്ത് സജീവമാണ് അനിത.
Click here to Read this in English
ചേരുവകൾ
മൈദ – 230 ഗ്രാം
വെള്ളം – ആവശ്യത്തിന്
ബട്ടർ – 120 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
ചിക്കൻ – കാൽ കപ്പ്
കാപ്സിക്കം അരിഞ്ഞത് – കാൽ കപ്പ്
പാൽ – അര കപ്പ്
മുട്ട – 2 എണ്ണം
ഉപ്പും കുരുമുളകും – ആവശ്യത്തിന്
ചീസ് – കാൽ കപ്പ്
തയാറാക്കുന്ന വിധം
∙മൈദയും ഉപ്പും ബട്ടറും കൈവിരലുകൾ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം ബ്രഡ് പൊടിയുടെ പരുവത്തിൽ എത്തുമ്പോൾ ആവശ്യത്തിനു വെള്ളം ചേർത്ത് മാവ് കുഴയ്ക്കണം. ചപ്പാത്തി റോളർ ഉപയോഗിച്ച് മാവ് പരത്തിയെടുക്കണം.
∙ മയം പുരട്ടിയ പൈ ഡിഷിലേക്ക് പരത്തി വച്ച മാവ് വയ്ക്കാം. ഫോർക്ക് ഉപയോഗിച്ച് ഈ ഷീറ്റിനു മുകളിൽ പല ഭാഗങ്ങളിൽ മൃദുവായി അമർത്തണം. ഇതാണ് ക്വീഷിന്റെ ബേസ്. 180 ഡിഗ്രിയിൽ 15 മിനിറ്റ് ഇത് ബേക്ക് ചെയ്യണം.
പകുതി വെന്ത ബേസിൽ ഫില്ലിങ്സ് നിറയ്ക്കുന്നതെങ്ങനെയെന്നു നോക്കാം
ഫില്ലിങ്സിന്
ഒരു ബൗളിൽ രണ്ടു മുട്ടപൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതലേക്ക് കുരുമുളകുപൊടി, ഉപ്പ്, പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കണം. ക്വീഷ് ബെയ്സിലേക്ക് ഈ കൂട്ട് ഒഴിക്കാം. ഇതലേക്ക് സവോള, കാപ്സിക്കം,കോൺ (വേവിച്ചത്), പീസ് (വേവിച്ചത്), മുളക് ചെറുതായി അരിഞ്ഞത്, ചിക്കൻ (വേവിച്ചത്), ചീസ്, കുരുമുളകു പൊടിയും ചേർക്കാം. 10 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.