ഇനി വേണ്ട സെഡാനും സെലീനയും; ആരാധകർ കരയുന്നു: ‘അയ്യോ ബീബറേ പോകല്ലേ....’
കച്ചവടം പൂട്ടുമ്പോൾ എല്ലാം വിലകുറച്ചു വിൽക്കുന്ന ഏർപ്പാടുണ്ട് നാട്ടിൽ. എന്നാൽ കരിയർ ഉപേക്ഷിക്കുകയാണെന്നു തീരുമാനിച്ചപ്പോൾ പാടിയ പാട്ടുകളെല്ലാം വില കുറച്ചല്ല, അൽപം വില കൂട്ടിത്തന്നെയാണ് പോപ് രാജാവ് ജസ്റ്റിൻ ബീബർ വിറ്റു തീർത്തത്. ആ ശബ്ദം മോഹവിലയ്ക്കു വിറ്റുപോകുമെന്നതുകൊണ്ടായിരിക്കാം അധികം വിലപേശൽ പോലും വേണ്ടി വന്നില്ല. 1644 കോടിക്കാണ് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് തന്റെ പാട്ടുകളുടെ അവകാശം ഗായകൻ കൈമാറിയത്. ബീബർ 29ാം വയസ്സിൽ പാട്ട് നിർത്തി എല്ലാം ഇട്ടെറിഞ്ഞു പോകുമ്പോൾ കൈവീശി ‘റ്റാറ്റാ’ പറഞ്ഞ് മാറിയിരിക്കാൻ പറ്റില്ല അദ്ദേഹത്തിന്റെ കോടിക്കണക്കിനു വരുന്ന ‘ബിലീബേഴ്സ്’ എന്ന ആരാധകവൃന്ദത്തിന്. പാട്ട് നിർത്തുന്നു, എനിക്കൊരു സാധാരണ കുടുംബനാഥനായി ജീവിക്കണമെന്ന് ബീബറിന് എളുപ്പത്തിൽ പറയാം. പക്ഷേ നിങ്ങൾ പോയാൽ ആരാധകർക്കുണ്ടാകുന്ന നിരാശയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ഹേയ് ബീബർ, അങ്ങനെയങ്ങു പോയാലോ? താരമൂല്യത്തേക്കാൾ വലുതാണോ കുടുംബനാഥനെന്ന പദവി? ഇങ്ങനെ നീളുന്നു ജസ്റ്റിനോടുള്ള ആരാധകരുടെ ചോദ്യങ്ങൾ. പാടിത്തുടങ്ങിയ കാലം മുതൽ ഹൃദയത്തിനാഴങ്ങളിലേക്ക് ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്ന ആ പാട്ടിന്റെ പനിനീരരുവി പെട്ടെന്നങ്ങു നിലയ്ക്കുകയെന്നത് ആരാധകരെ സംബന്ധിച്ച് അത്ര വേഗം അംഗീകരിക്കാനാവില്ല. എല്ലാവർക്കും അവരവരുടേതായ ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ടെന്നു പറയുമ്പോഴും ‘ബീബറേ നിങ്ങൾ പോകല്ലേ’ എന്നുകൂടി പറയുകയാണ് ബിലീബേഴ്സ്. പാട്ട് പാടി ലോകത്തിന്റെ നെറുകയിൽ ചുംബിച്ച ബീബർ ഇത്ര ചെറുപ്രായത്തിൽ വിരമിക്കാനൊരുങ്ങുമ്പോൾ ആ ജീവിത വഴികളിലേക്കൊന്നു തിരിഞ്ഞു നോക്കേണ്ടത് അത്യാവശ്യമാണ്.

കച്ചവടം പൂട്ടുമ്പോൾ എല്ലാം വിലകുറച്ചു വിൽക്കുന്ന ഏർപ്പാടുണ്ട് നാട്ടിൽ. എന്നാൽ കരിയർ ഉപേക്ഷിക്കുകയാണെന്നു തീരുമാനിച്ചപ്പോൾ പാടിയ പാട്ടുകളെല്ലാം വില കുറച്ചല്ല, അൽപം വില കൂട്ടിത്തന്നെയാണ് പോപ് രാജാവ് ജസ്റ്റിൻ ബീബർ വിറ്റു തീർത്തത്. ആ ശബ്ദം മോഹവിലയ്ക്കു വിറ്റുപോകുമെന്നതുകൊണ്ടായിരിക്കാം അധികം വിലപേശൽ പോലും വേണ്ടി വന്നില്ല. 1644 കോടിക്കാണ് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് തന്റെ പാട്ടുകളുടെ അവകാശം ഗായകൻ കൈമാറിയത്. ബീബർ 29ാം വയസ്സിൽ പാട്ട് നിർത്തി എല്ലാം ഇട്ടെറിഞ്ഞു പോകുമ്പോൾ കൈവീശി ‘റ്റാറ്റാ’ പറഞ്ഞ് മാറിയിരിക്കാൻ പറ്റില്ല അദ്ദേഹത്തിന്റെ കോടിക്കണക്കിനു വരുന്ന ‘ബിലീബേഴ്സ്’ എന്ന ആരാധകവൃന്ദത്തിന്.
പാട്ട് നിർത്തുന്നു, എനിക്കൊരു സാധാരണ കുടുംബനാഥനായി ജീവിക്കണമെന്ന് ബീബറിന് എളുപ്പത്തിൽ പറയാം. പക്ഷേ നിങ്ങൾ പോയാൽ ആരാധകർക്കുണ്ടാകുന്ന നിരാശയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ഹേയ് ബീബർ, അങ്ങനെയങ്ങു പോയാലോ? താരമൂല്യത്തേക്കാൾ വലുതാണോ കുടുംബനാഥനെന്ന പദവി? ഇങ്ങനെ നീളുന്നു ജസ്റ്റിനോടുള്ള ആരാധകരുടെ ചോദ്യങ്ങൾ. പാടിത്തുടങ്ങിയ കാലം മുതൽ ഹൃദയത്തിനാഴങ്ങളിലേക്ക് ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്ന ആ പാട്ടിന്റെ പനിനീരരുവി പെട്ടെന്നങ്ങു നിലയ്ക്കുകയെന്നത് ആരാധകരെ സംബന്ധിച്ച് അത്ര വേഗം അംഗീകരിക്കാനാവില്ല. എല്ലാവർക്കും അവരവരുടേതായ ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ടെന്നു പറയുമ്പോഴും ‘ബീബറേ നിങ്ങൾ പോകല്ലേ’ എന്നുകൂടി പറയുകയാണ് ബിലീബേഴ്സ്. പാട്ട് പാടി ലോകത്തിന്റെ നെറുകയിൽ ചുംബിച്ച ബീബർ ഇത്ര ചെറുപ്രായത്തിൽ വിരമിക്കാനൊരുങ്ങുമ്പോൾ ആ ജീവിത വഴികളിലേക്കൊന്നു തിരിഞ്ഞു നോക്കേണ്ടത് അത്യാവശ്യമാണ്.
∙ ദാരിദ്ര്യത്തിന്റെ കയ്പ്, പിന്നെ ചെറുമധുരം
ഡിസ്നി വേൾഡിൽ പോകാൻ അമ്മയുടെ കയ്യിൽ പണമില്ലാത്തതിനാൽ തെരുവിൽ പാട്ട് പാടി പണം സ്വരൂപിക്കാൻ ശ്രമിച്ച ബാല്യമായിരുന്നു ജസ്റ്റിൻ ബീബറിന്റേത്. കൊടിയ ദാരിദ്ര്യം പിടിച്ച, നിറം കെട്ട ബാല്യം. പാറ്റി മാലറ്റിന്റെയും ജെറമി ബീബറിന്റെയും മകനായി 1994 മാർച്ച് 1ന് ലണ്ടനിലെ സെന്റ് ജോസഫ് ആശുപത്രിയിലായിരുന്നു ജസ്റ്റിന്റെ ജനനം. ആ സമയത്ത് ജസ്റ്റിന്റെ മാതാപിതാക്കൾ വിവാഹിതരായിരുന്നില്ല. അമ്മയ്ക്ക് അന്ന് പ്രായം 18 വയസ്സു മാത്രം. മകൻ പിറന്ന് ഏതാനും മാസം പിന്നിട്ടപ്പോൾ ജെറമി ബീബർ കുടുംബത്തെ ഉപേക്ഷിച്ചു പോയി. പിന്നീടുള്ള ജസ്റ്റിന്റെ ജീവിതം അമ്മയുടെ തണലില്‍.
ബാല്യം ചെലവഴിച്ചത് കാനഡയിലെ ഒന്റാരിയോ സ്ട്രാറ്റ്ഫോഡിൽ ആണ്. അമ്മ ലഹരിക്ക് അടിമയായിരുന്നുവെങ്കിലും മകന്റെ ഇഷ്ടങ്ങളെ അവർ എന്നും ചേർത്തു പിടിച്ചു. അവനു സംഗീതത്തിൽ താത്പര്യമുണ്ടെന്നു തിരിച്ചറിഞ്ഞ പാറ്റി മാലറ്റ്, ഒരു ഡ്രം സെറ്റ് സമ്മാനമായി നൽകി. ഡ്രംസിൽ കൊട്ടിപ്പഠിച്ച ജസ്റ്റിൻ, പിന്നീട് പിയാനോ, ഗിറ്റാർ തുടങ്ങിയ സംഗീതോപകരണങ്ങളും വായിക്കുന്നതിൽ പ്രതിഭ തെളിയിച്ചു. സംഗീതമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. മറ്റാരുടെയും കീഴിൽ സംഗീതമഭ്യസിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടുതന്നെ സ്വന്തമായി പാടിപ്പാടി പഠിച്ചു. അങ്ങനെ സ്വരം തെളിഞ്ഞു.
∙ 15 വയസ്സുള്ള പാട്ടുകാരൻ!
ജസ്റ്റിന്റെ പാട്ടുകൾ ബന്ധുക്കളും സുഹൃത്തുക്കളും കാണുന്നതിനു വേണ്ടി പാറ്റി മാലറ്റ് ജസ്റ്റിന്റെ വിഡിയോകൾ ചിത്രീകരിച്ച് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സംഗീതമേഖലയിൽ പ്രവർത്തിക്കുന്ന സ്കൂട്ടർ ബ്രൗൺ അവിചാരിതമായി ബീബറിന്റെ പാട്ട് കണ്ടു. വ്യത്യസ്ത ശബ്ദമുള്ള ഗായകരെ തിരയുകയായിരുന്ന അദ്ദേഹം ബീബറിനെ അന്വേഷിച്ചിറങ്ങി, ഒടുവിൽ കണ്ടെത്തി. പാറ്റി മാലറ്റിനോട് അവന്റെ സംഗീതഭാവി മെച്ചപ്പെടുത്താൻ തനിക്കൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് പാറ്റി സമ്മതം മൂളി.
അങ്ങനെ പതിമൂന്നാം വയസ്സിൽ ജസ്റ്റിൻ ബീബർ സ്കൂട്ടർ ബ്രൗണിനൊപ്പം അമേരിക്കയിലേക്കു പറന്നു. അവിടെ ബ്രൗണ്‍, ജസ്റ്റിനെ പോപ് ഗായകൻ അഷറിനു പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടികൊടുക്കുകയും ചെയ്തു. പതിനഞ്ചാം വയസ്സിൽ ആദ്യ ആൽബം‘വൺ ടൈം’ പുറത്തിറക്കിക്കൊണ്ട് ജസ്റ്റിൻ സംഗീതലോകത്തിൽ കാലുറപ്പിച്ചു നിന്നു. പിന്നീടിങ്ങോട്ട് ഇടതടവില്ലാതെ സ്വതന്ത്ര ആൽബങ്ങളുടെ പിറവിയും അവയുടെ വിജയങ്ങളുമായിരുന്നു. ‘മൈ വേൾഡ് 2.0’, ‘നെവർ സേ നെവർ’, ‘ബിലീവ്’, ‘പർപ്പസ്’ തുടങ്ങിയവയാണു ജസ്റ്റിന്റെ വിഖ്യാത ആൽബങ്ങൾ.
∙ പ്രശസ്തിക്കു പിന്നാലെ വിവാദം
പ്രശസ്തിയുടെ ഉന്നതിയിലേക്ക് ചിറകുവീശി അതിവേഗം ബീബർ പറന്നുകയറിയെങ്കിലും അതിനൊപ്പം വിവാദങ്ങളും തലപൊക്കിത്തുടങ്ങി. 2020ല്‍ ഗായകനെതിരെ ലൈംഗിക പീഡന ആരോപണമുണ്ടായി. 2014ൽ ടെക്സസിൽ നടന്ന ഒരു ചടങ്ങിനു ശേഷം തന്നെയും സുഹൃത്തുക്കളെയും ബീബർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നും ഡാനിയേല എന്ന യുവതി ആരോപിച്ചു. ഡാനിയേല സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം വെളിപ്പെടുത്തിയതോടെ ചർച്ച ലോകമൊന്നാകെ പടർന്നു പിടിച്ചു. പിന്നാലെ മറ്റൊരു യുവതിയും ജസ്റ്റിനെതിരെ രംഗത്തെത്തി. ആരോപണങ്ങൾ ശക്തമായതോടെ പരസ്യ പ്രതികരണവുമായി ബീബറും രംഗത്തു വന്നു.
തനിക്കെതിരെ മുൻപും പലരും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചുണ്ടെന്നും എന്നാൽ അതെല്ലാം വാസ്തവ വിരുദ്ധമാണെന്നുമായിരുന്നു ജസ്റ്റിന്റെ പ്രതികരണം. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും ജസ്റ്റിൻ പോസ്റ്റ് ചെയ്തു. ആരോപണം ഉന്നയിക്കുന്നതിനു മുന്‍പു കുറച്ചുകൂടെ വസ്തുതകൾ നിരത്താൻ ശ്രമിക്കണം എന്നു പരിഹസിച്ചുകൊണ്ടായിരുന്നു ജസ്റ്റിന്റെ ട്വീറ്റ്. വ്യാജ ആരോപണങ്ങൾ പടച്ചുവിട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നു പറഞ്ഞ് സ്വരം കടുപ്പിച്ചതോടെ ജസ്റ്റിനെതിരെ പ്രത്യക്ഷപ്പെട്ട ട്വീറ്റുകൾ പിൻവലിക്കപ്പെട്ടു. ആരോപണങ്ങളിലെ സത്യാവസ്ഥ ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല.
∙ സെലീനയും ഹെയ്‌ലിയും പിന്നെ ബീബറും
2011ലാണ് ജസ്റ്റിൻ ബീബറും പോപ് ഗായിക സെലീന ഗോമസും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇരുവരും തമ്മിലുള്ള പ്രണയച്ചർച്ചകൾ നടക്കുന്നതിനിടയില്‍ 2018ൽ ജസ്റ്റിന്‍ ബീബർ അമേരിക്കൻ മോഡൽ ഹെയ്‌ലി ബാൾഡ്‌വിനുമായി വിവാഹിതനായി. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും എല്ലാ വിശേഷവും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവായി. അതിനിടയിൽ പ്രണയകാലത്തെക്കുറിച്ചു സെലീന നടത്തിയ വെളിപ്പെടുത്തലുകളും സജീവ ചർച്ചയായി. ജസ്റ്റിൻ തന്നെ വൈകാരികമായി ചൂഷണം ചെയ്തുവെന്ന് ഗായിക ആരോപിച്ചു. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ഘട്ടമായിരുന്നു അതെന്നും ആ സമയത്തെ മറികടക്കുകയെന്നത് ഏറെ ക്ലേശകരമായിരുന്നുവെന്നും സെലീന പറഞ്ഞു.
എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹെയ്‌ലിയും സെലീനയും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള പിണക്കങ്ങൾ ഇല്ലാതായെന്ന് ആരാധകർ വിശ്വസിച്ചു. തങ്ങൾക്ക് ഒരുമിച്ചു മുന്നോട്ടു പോകാൻ സാധിക്കുന്നതിലും സമാധാനത്തോടെ ഒത്തുചേരലുകൾ നടത്താനാകുന്നതിലും സന്തോഷമുണ്ടെന്നായിരുന്നു ആ ചിത്രത്തെക്കുറിച്ച് ജസ്റ്റിന്റെ പ്രതികരണം. എന്നാൽ വൈകാതെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. അടുത്തിടെ ഹെയ‌്‌ലി, സെലീന ഗോമസിനെ പരിഹസിക്കുന്ന വിഡിയോ പുറത്തുവന്നതോടെ സെലീനയുടെ ആരാധകരില്‍നിന്ന് സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി വരെ നേരിട്ടു. ഇരുകൂട്ടരുടെയും ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ തർക്കങ്ങളും പതിവായി.
∙ പരസ്പരം താങ്ങായി അവർ
കഴിഞ്ഞ വർഷം 'ജസ്റ്റിസ് വേള്‍ഡ് ടൂര്‍' എന്ന പേരിൽ ലോകപര്യടനം നടത്താനൊരുങ്ങവെ അപ്രതീക്ഷിതമായാണ് ജസ്റ്റിൻ ബീബറിനെ റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചത്. മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയില്‍ എത്തിയിരുന്നു. മുഖത്തെ പ്രശ്‌നങ്ങള്‍ക്കു പുറമേ കേള്‍വിയെയും രോഗം ബാധിച്ചേക്കാമെന്ന ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് ലോകസംഗീതയാത്ര റദ്ദ് ചെയ്തു. ആ സമയങ്ങളിലൊക്കെ ബീബറിനും താങ്ങായി നിന്നത് ഭാര്യ ഹെയ്‌ലിയാണ്.
സ്വന്തം ആരോഗ്യപ്രശ്‌നങ്ങള്‍ പോലും വകവയ്ക്കാതെയാണ് ഹെയ്‌ലി ജസ്റ്റിന്റെ തിരിച്ചുവരവിനായി ഊര്‍ജവും ആത്മവിശ്വാസവുമേകി കൂടെനിന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഹെയ്‌ലിയെ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായിരുന്നു കാരണം. ജന്മനാ ഹൃദയത്തിലുള്ള ദ്വാരം ശരിയാക്കാന്‍ ഹെയ്‌ലിക്കു ശസ്ത്രക്രിയയും നടത്തി. അപ്പോഴെല്ലാം ഹെയ്‌ലിക്കു കരുത്തായി ബീബർ ഉണ്ടായിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്‍ പരസ്പരം താങ്ങായി നിന്ന ദമ്പതികളെ അഭിനന്ദിച്ച് മറ്റു പോപ് താരങ്ങളും രംഗത്തെത്തിയത് ഏറെ ചർച്ചയായതാണ്.
∙ ആഡംബരത്തിൽ വിട്ടുവീഴ്ച വേണ്ട
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ജനിച്ചു ജീവിച്ച ആളാണെങ്കിലും ഉന്നതിയിലേക്കെത്തിയപ്പോൾ പഴയതൊന്നും ഓർക്കാൻ ജസ്റ്റിനു താത്പര്യമേ ഉണ്ടായിരുന്നില്ല. പാടിപ്പാടി ലോകം കീഴടക്കിയ ഗായകന് ദശലക്ഷക്കണക്കിന് ഡോളറാണ് ആസ്തി. അപ്പോൾപ്പിന്നെ എന്തിനു പിന്തിരിഞ്ഞു നോക്കണം? ആഡംബരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ബീബർ തയ്യാറല്ല. സംഗീതപരിപാടിക്കായി പോകുമ്പോൾ ഗായകൻ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ പലതാണ്. വിചിത്രമായ ആഡംബരശീലമാണ് അദ്ദേഹത്തിനുള്ളത്. സംഗീത സംഘത്തിലെ 120 പേര്‍ക്കായി പത്ത് ആഡംബര സെഡാനും രണ്ട് വോള്‍വോ ബസുകളും അടങ്ങുന്ന വാഹനവ്യൂഹം. ജസ്റ്റിന് സഞ്ചരിക്കാന്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയോടെ റോള്‍സ് റോയ്‌സ് കാര്‍.
സ്‌റ്റേജില്‍ കയറുന്നതിനു തൊട്ടുമുന്‍പ് ഉപയോഗിക്കാന്‍ ജക്കൂസി ബ്രാന്‍ഡിന്റെ ഹോട്ട് ടബ്ബ്. സമ്മര്‍ദം കുറച്ച് റിലാക്‌സ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഇത്തരം ഹോട്ട് ടബ്ബുകള്‍. സ്റ്റേജിനു പിന്നിലെ ഉപയോഗത്തിനായി പ്ലേസ്റ്റേഷന്‍, പിങ്‌പോങ് ടേബിള്‍, സോഫ സെറ്റ്, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, വാര്‍ഡ്രോബ്, മസാജ് ടേബിള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പത്ത് കണ്ടെയ്‌നറുകള്‍ വേറെ. കൂടാതെ താമസിക്കുന്ന ഹോട്ടല്‍ പ്രൈവറ്റ് വില്ലയായി കണക്കാക്കണമെന്നും അവിടെ യോഗയ്ക്ക് സൗകര്യം ഒരുക്കണം എന്നതും ഗായകൻ മുന്നോട്ടുവയ്ക്കുന്ന ഡിമാൻഡുകളാണ്. ഓരോ രാജ്യത്തു പോകുമ്പോഴും വ്യത്യസ്ത ആവശ്യങ്ങളായിരിക്കും ജസ്റ്റിൻ ബീബറിനുണ്ടാവുക.
∙ ബൈ ബൈ ബീബർ...
അനാരോഗ്യവും സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും കാരണമാണ് ജസ്റ്റിൻ ബീബര്‍ സംഗീതജീവിതം അവസാനിപ്പിക്കുന്നതെന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. കുടുംബത്തിനൊപ്പം ഒരു സാധാരണക്കാരനായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നു ജസ്റ്റിന്‍ ബീബര്‍ സംഗീതലോകത്തെ സുഹൃത്തുക്കളോടു വെളിപ്പെടുത്തിക്കഴിഞ്ഞു. സംഗീതജീവിതത്തിൽനിന്നു വിരമിക്കാൻ തീരുമാനിച്ചതോടെ ബീബറിന്റെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറി. 2021ല്‍ പുറത്തിറങ്ങിയ ‘ജസ്റ്റിസ്’ ആണ് അവസാന ആല്‍ബം. പാട്ടു ലോകത്തിൽനിന്നും ബീബർ ഗുഡ് ബൈ പറഞ്ഞു പോവുകയാണെന്നത് ആരാധകർക്ക് ഇപ്പോഴും അംഗീകരിക്കാനാകുന്നില്ല. ഇനിയും ലോകവേദികളിൽ ആ സംഗീതം മുഴങ്ങിക്കേൾക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ‘ബിലീബേഴ്സ്’.
English Summary: From Music to Focus on Personal Affairs: Justin Bieber Considering Retirement From Music