‘ഇങ്ങനെയൊക്കെ ചെയ്യാമോ ഷോക്കീനേ’? ഒടുങ്ങാത്ത ദാദ- കോലി കലിപ്പ്; ആരാധകർക്ക് ‘ഗംഭീര’ സൈലൻസും!
തുറിച്ചു നോട്ടവും ആംഗ്യവിക്ഷേപവും ഒരു പരിധി വരെ തെറിവിളിയും ഇന്ന് ക്രിക്കറ്റിന്റെ ഭാഗമാണ്, ഐസിസിയുടെ ‘പിഴ പരിച’ ഉള്ളപ്പോൾ പോലും. ഐപിഎലിലും ഇതിനു അപവാദമില്ല. ഐപിഎലിനു കളറേകാൻ ചെറിയ കശപിശകൾ ഇല്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. മലയാളി താരം ശ്രീശാന്തും ഹർഭജൻ സിങ്ങും തമ്മിൽ 2008ലെ പ്രഥമ സീസണിൽ ഉണ്ടായ കയ്യാങ്കളി ഇന്ന് എത്തിനിൽക്കുന്നത് കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണയും മുംബൈ യുവതാരം ഹൃതിക് ഷോക്കീനും തമ്മിലുള്ള ഉരസലിലാണ്.

മാന്യൻമാരുടെ കളിയെന്ന ഭാരം ക്രിക്കറ്റ് ഉപേക്ഷിച്ചിട്ട് നാളേറെയായി. മത്സരങ്ങളിൽ വിനോദത്തിനു മേൽക്കൈ ലഭിച്ചതോടെ അൽപം എരിവും പുളിയും ആഗ്രഹിക്കാത്തതാരാണുള്ളത്. ഫോർമാറ്റ് ഏതെന്ന വേർതിരിവില്ലാതെ ടീം അംഗങ്ങൾ വാക്കിലും നോക്കിലും തീ കോരിയിടുമ്പോൾ അത് കാഴ്ചക്കാരിലും രസം പകരുന്നു. നീണ്ടു നീണ്ടു ബോറടിപ്പിക്കുന്നുവെന്ന ആക്ഷേപം നേരിടുന്ന ടെസ്റ്റ് ക്രിക്കറ്റ് പോലും ഇരുടീമുകളിലും തീപ്പൊരികളുണ്ടെങ്കിൽ ആവേശത്തിനു തിരികൊളുത്തുന്നു. ഋഷഭ് പന്തും ടിം പെയ്നും തമ്മിൽ ഓസ്ട്രേലിയയിൽ നടന്നത് സൗഹൃദപ്പോരെങ്കിൽ, ഒരറ്റത്ത് വിരാട് കോലിയായാൽ തീ പറക്കും.
തുറിച്ചു നോട്ടവും ആംഗ്യവിക്ഷേപവും ഒരു പരിധി വരെ തെറിവിളിയും ഇന്ന് ക്രിക്കറ്റിന്റെ ഭാഗമാണ്, ഐസിസിയുടെ ‘പിഴ പരിച’ ഉള്ളപ്പോൾ പോലും. ഐപിഎലിലും ഇതിനു അപവാദമില്ല. ഐപിഎലിനു കളറേകാൻ ചെറിയ കശപിശകൾ ഇല്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. മലയാളി താരം ശ്രീശാന്തും ഹർഭജൻ സിങ്ങും തമ്മിൽ 2008ലെ പ്രഥമ സീസണിൽ ഉണ്ടായ കയ്യാങ്കളി ഇന്ന് എത്തിനിൽക്കുന്നത് കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണയും മുംബൈ യുവതാരം ഹൃതിക് ഷോക്കീനും തമ്മിലുള്ള ഉരസലിലാണ്.
∙ നിതീഷ്– ഷോക്കീൻ
ഐപിഎലിലെ ‘അടിപ്പുസ്തകത്തിലെ’ പുതിയ അധ്യായം മുംബൈ ഇന്ത്യൻസിലെ ഹൃതിക് ഷോക്കീനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ നിതീഷ് റാണയും ചേർന്നു രചിച്ചതാണ്. ഹൃതിക്കിന്റെ ബോളിൽ റാണ പുറത്തായപ്പോൾ നൽകിയ യാത്രയയപ്പാണ് പ്രശ്നമായത്. വലിയ ബഹളക്കാരനല്ലാത്ത റാണ, ക്ഷുഭിതനായി ഷോക്കീനിനു നേരെ കുതിച്ചെത്തിയപ്പോൾ പിടിച്ചു മാറ്റാൻ സൂര്യകുമാർ യാദവും പിയൂഷ് ചൗളയും വേണ്ടി വന്നു. ഇതൊരു പുത്തൻ അടി അല്ലെന്നു വേണം കരുതാൻ. ഈ അടിക്കഥയ്ക്കൊരു ഫ്ലാഷ് ബാക്കുണ്ട്. ഡൽഹി ടീമിൽ സഹതാരങ്ങളാണ് ഇരുവരും. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ തുടങ്ങിയ പ്രശ്നമാണെന്ന് പറയപ്പെടുന്നു. ഡ്രസിങ് റൂമിൽ പോലും ഇരുവരും തമ്മിൽ മിണ്ടാട്ടമില്ലാത്തത്ര വൈരാഗ്യം.
രഞ്ജി മത്സരത്തിൽ ഒരുമിച്ച് ബാറ്റു ചെയ്യുമ്പോഴും അങ്ങനെ തന്നെ. എന്തായാലും ടീമിലെ സീനിയറായ റാണയെ ഇരുപത്തിരണ്ടുകാരനായ ഷോക്കീൻ ബഹുമാനിക്കണമെന്ന പക്ഷക്കാരാണ് ആരാധകർ മുഴുവൻ.
ഷോക്കീന് ചെറിയ ഷോക്ക് നല്ലതാണെന്നു പറയാൻ വേറെയും കാരണമുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയ്ക്കെതിരായ ഹൃതിക്കിന്റെ അരങ്ങേറ്റ മത്സരത്തിൽ ഉത്തപ്പയോടായിരുന്നു മുട്ടിയത്. ഉത്തപ്പയെ റിട്ടേൺ ക്യാച്ച് എടുത്ത് കന്നി വിക്കറ്റ് ആഘോഷിച്ചതായിരുന്നു ഷോക്കീൻ. ക്യാച്ച് സംശയം കാരണം തേഡ് അംപയർ നിഷേധിച്ചു. തരിച്ചു നിന്ന ഷോക്കീന് ഉത്തപ്പ തൊട്ടടുത്ത പന്തിൽ സിക്സർ പറത്തിയാണ് മറുപടി നൽകിയത്.
∙ ഗാംഗുലി– വിരാട് കോലി
തന്റെ പ്രതാപ കാലത്ത് എന്തെല്ലാം കുസൃതികളാണ് സൗരവ് ഗാംഗുലി ഒപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ആരാധകർക്കെല്ലാം അറിയാം. ഇപ്പോൾ കളികഴിഞ്ഞ് ഭരണാധികാരിയുടെയും ഉപദേശകന്റെയുമൊക്കെ റോളിലെത്തിയപ്പോൾ അദ്ദേഹത്തിന് അതേ രീതിയിൽ മറുപടി ലഭിക്കുകയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുമായി മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവിന് അത്ര നല്ല ബന്ധമല്ല എന്ന് എല്ലാവർക്കുമറിയാം.
വിരാടിന് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി നഷ്ടമായതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ ഉരസലിന്റെ പുക ഇനിയുമടങ്ങിയിട്ടുമില്ല. എല്ലാം പഴയപോലെ തന്നെയെന്ന് ഉറപ്പിക്കുന്നതായിരുന്നു ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടന്ന ഐപിഎൽ മത്സരം. തകർപ്പൻ അർധസെഞ്ചറിയുമായി കോലി തിളങ്ങിയ മത്സരത്തിൽ പക്ഷേ ‘ഡ്രാമ’ വന്നത് ആർസിബി ഫീൽഡ് ചെയ്യുമ്പോഴായിരുന്നു. ഡൽഹിയുടെ അമൻ ഹക്കീം ഖാനെ ക്യാച്ചെടുത്ത കോലി, ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയ ഗാംഗുലി ഇരിക്കുന്ന ഡഗ് ഔട്ടിനു നേരെ ദഹിപ്പിക്കുന്ന ഒരു നോട്ടമെറിഞ്ഞു. ക്യാമറകൾ മുഴുവൻ ഒപ്പി അത് ചർച്ചയുമായി. തീർന്നില്ല, മത്സരശേഷം ടീം അംഗങ്ങളും സപ്പോർട്ട് സ്റ്റാഫും കൈകൊടുത്തു പിരിയുന്ന രീതിയുണ്ട്. ഗാംഗുലിയും കോലിയും കൈകൊടുക്കേണ്ട സന്ദർഭം വന്നപ്പോൾ സൗരവ് മെല്ലെ കോലിയെ ഒഴിവാക്കി അടുത്തയാളുമായി കൈകുലുക്കി, ഒരു മനസ്സുഖം, അത്രയല്ലേ പറ്റൂ. കളി കളിഞ്ഞ് മണിക്കൂറുകൾക്കകം ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതാണു ക്ലൈമാക്സ്!
∙ ഗൗതം ഗംഭീർ– വിരാട് കോലി
ഇന്ത്യയുടെ ഐസിസി കിരീട നേട്ടങ്ങളിലെല്ലാം നിർണായക പങ്കുവഹിച്ച ഗൗതം ഗംഭീർ നേട്ടങ്ങളുടെ തിളക്കമെല്ലാം മായ്ച്ചുകളയുന്നത് സ്വന്തം നാക്കുകൊണ്ട് തുപ്പലുകൂട്ടിയാണ്!. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ കേവലം 3 റൺസിന് മഹത്വം നഷ്ടമായെന്നു വിശ്വസിക്കുന്നയാളാണ് അദ്ദേഹം. 97 റൺസുമായി ടീമിന്റെ ടോപ് സ്കോററായിരുന്നു ഈ ഇടങ്കയ്യൻ താരം. എന്നാൽ ധോണിയുടെ (79 പന്തിൽ91*) പ്രകടനവും ആ വിജയ സിക്സറും ക്രെഡിറ്റ് മുഴുവൻ കൊണ്ടുപോയി. ഗംഭീർ സെഞ്ചറി നേടിയിരുന്നെങ്കിൽ ഫൈനലിലെ സെഞ്ചറി ആഘോഷിക്കപ്പെടുമായിരുന്നു. ‘ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ’ ... ഒരുപക്ഷേ പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ അശരീരി ഗംഭീറിനെ ശല്യം ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. തക്കം കിട്ടുമ്പോഴെല്ലാം അദ്ദേഹം ധോണിയെ കുത്തും.
എന്നാൽ രണ്ടു കയ്യും മുട്ടാതെ ശബ്ദമുണ്ടാകില്ലെന്നതു പോലെ ധോണി നിശ്ശബ്ദത പാലിക്കുന്നതിനാൽ അതങ്ങനെ അടങ്ങിപ്പോകും. ഐപിഎലിലെ മികച്ച ക്യാപ്റ്റൻമാരിലൊരാൾ കൂടിയാണ് കൊൽക്കത്തയെ രണ്ടുതവണ കിരീടമണിയിച്ച ഗംഭീർ. വിരാട് കോലിയുമായും അദ്ദേഹത്തിന് അത്ര നല്ല ബന്ധമല്ല. തരംകിട്ടുമ്പോഴൊക്കെ കോലിയെ താഴ്ത്തിക്കെട്ടും. കോലിയുടെ സെഞ്ചറി വരൾച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഗംഭീറാണോ എന്നു പോലും തോന്നുമായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ.
ഗംഭീറിന്റെ കെകെആർ, ആർസിബിയെ 49 റൺസിന് പുറത്താക്കിയതിന്റെ നീറ്റൽ ബാംഗ്ലൂർ ആരാധകർ ഇനിയും മറന്നിട്ടില്ല.
താൻ ഒട്ടും പിന്നോട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു ഇപ്പോൾ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനൊപ്പമുള്ള ഗംഭീറിന്റെ ചെയ്തികൾ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലക്നൗ ഒറ്റവിക്കറ്റിന് ആർസിബിയെ തോൽപിച്ചപ്പോൾ ചുണ്ടിൽ വിരൽവച്ച് കാണികളോട് നിശ്ശബ്ദരാകാനായിരുന്നു ഗംഭീറിന്റെ നിർദേശം. എന്തായാലും മത്സരശേഷം കോലിക്ക് കൈ കൊടുക്കാനും ഒപ്പം സംസാരിക്കാനും ഗൗതം മര്യാദകാട്ടി.
∙ ശ്രീശാന്ത് – ഹർഭജൻ
2008ലെ ഐപിഎലിന്റെ പ്രാരംഭ സീസണിൽ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു മത്സരശേഷം കൈകൊടുക്കാൻ വന്ന ശ്രീശാന്തിനെ ഹർഭജൻ സിങ് മുഖത്തടിച്ച സംഭവം. കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്നു ശ്രീ. ഹർഭജൻ മുംബൈ ഇന്ത്യൻസിൽ. ഹർഭജന് വിലക്കു വരെ നേരിടേണ്ടി വന്നെങ്കിലും കാലാന്തരത്തിൽ സംഭവം ഇരുവരെയും കൂടുതൽ അടുപ്പിക്കുകയായിരുന്നു. ഇപ്പോൾ ഇരുവരും നല്ല സുഹൃത്തുക്കളായാണ് പൊതുവേദി പങ്കിടുന്നത്.
∙ ക്രുനാൽ– ഹൂഡ
ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ബറോഡയിൽനിന്ന് രാജസ്ഥാൻ ടീമിലേക്കു ചേക്കേറിയ താരമാണ് ദീപക് ഹൂഡ. ക്രുനാലിനെതിരെ രൂക്ഷ വിമർശനമുയർത്തിയായിരുന്നു ഹൂഡയുടെ മടക്കം. എന്നാൽ ഇതേ താരങ്ങളെ ഐപിഎലിൽ 2022 സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചു. അടിയെന്താകുമെന്ന് കാത്തിരുന്നവരെ അദ്ഭുതപ്പെടുത്തി ഇരുവരും കെട്ടിപ്പിടിക്കുന്നതാണ് കണ്ടത്. എൽഎസ്ജി ക്യാംപിൽ ഇരുവരും രമ്യതയിലാണെന്നു ചുരുക്കം, ഇല്ലെങ്കിൽ വടിയെടുക്കാൻ ഗൗതം ഗംഭീറുണ്ടല്ലോ!
English Summary: From Harbhajan, Sreesanth to Nitish Rana, Shokeen; Rivalries in IPL