അന്ന് വീണത് ഭാവനയല്ല, ചാടിയത് തമന്നയുമല്ല, നന്ദി പറഞ്ഞത് മമ്ത മാത്രം; ജീവിതത്തിൽ ഡ്യൂപ്പല്ല, നായികയാണ് സുമാദേവി
നായികയും നായകനും ബോട്ടിൽ ഉല്ലാസ യാത്ര നടത്തുന്നു. നായിക ബോട്ടിൽ എഴുന്നേറ്റുനിന്ന് ഡാൻസ് കളിക്കുന്നു. അപകടമുണ്ടാകുമെന്ന് നായകൻ പലയാവർത്തി പറഞ്ഞിട്ടും വകവയ്ക്കാതെ നായിക നൃത്തം ചെയ്യുന്നു. പക്ഷേ, പെട്ടെന്ന് നായികയ്ക്ക് തലചുറ്റൽ അനുഭവപ്പെട്ട് വെള്ളത്തിലേക്കു വീഴുന്നു... മമ്ത മോഹൻദാസ് നായികയായ ‘ടു നൂറ വിത്ത് ലൗ’ എന്ന സിനിമയിലെ ഒരു രംഗമാണിത്. സ്ക്രീനിൽ, ബോട്ടിൽനിന്നു വെള്ളത്തിലേക്കു വീണ മമ്തയുെട അഭിനയം കണ്ട് ‘അയ്യോ’ എന്ന് ചിന്തിച്ചവരാണ് നമ്മളിൽ പലരും. നമ്മൾ കണ്ടത് മമ്തയെയാണെങ്കിലും ക്യാമറയുടെ കണ്ണിൽപെടാത്തൊരു മുഖം കൂടി ആ സീനിൽ ഉണ്ടായിരുന്നു – സുമാ ദേവി!

സിനിമയിൽ നായികമാർ ചെയ്യാൻ മടിച്ച പല സാഹസിക രംഗങ്ങളും തന്മയത്വത്തോടെ പ്രേക്ഷകർക്കു മുന്നിൽ കാണിച്ചു തന്ന ഒരു ഡ്യൂപ്പ്. 12 വർഷമായി മലയാള സിനിമയിലുണ്ടെങ്കിലും സുമാദേവിയെ ഇന്നും അധികമാർക്കും പരിചയമില്ല. നായികയുടെ രൂപം മാത്രമായി സിനിമയുടെ ഭാഗമായ സുമാ ദേവി വർഷങ്ങൾക്കിപ്പുറം ഒരു സിനിമയിൽ ‘മുഖം കാട്ടി’ അഭിനയിച്ചു– പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘സീക്രട്ട് ഓഫ് വുമണി’ൽ. സിനിമയിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ട സുമാ ദേവിയുടെ ആദ്യ സിനിമാ അഭിനയം തന്നെ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു.
ദാദാസാഹെബ് ഫാൽകെ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സുമയ്ക്ക് നടിയാവാൻ കാത്തിരുന്ന ആ ദൂരം വേണ്ടി വന്നില്ല മികച്ച നടിയാവാൻ. സിനിമയിൽ പുതുമുഖമല്ലെങ്കിലും ആ പുതുമുഖ നടിക്കു 12 വർഷത്തെ പോരാട്ടത്തിൽ ഒരുപാട് അനുഭവിക്കേണ്ടി വന്നു. ജീവൻ പണയം വച്ച് അഭിനയിച്ച ആ സിനിമകളെ പറ്റിയും അവാർഡ് വിശേഷങ്ങളെ പറ്റിയും മനോരമ ഓൺലൈനിനോട് മനസ്സുതുറക്കുകയാണ് സുമാദേവി.
∙ ഡ്യൂപ്പ് വഴി സിനിമയിലേക്കെത്തുമെന്ന് സ്വപ്നം കണ്ടു
‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിലൂടെയാണ് സുമാദേവി മലയാള സിനിമാ ലോകത്തേക്കെത്തുന്നത്. സിനിമ മോഹിച്ചു നടന്ന ഒരു യുവതിക്ക് എങ്ങനെ സിനിമയിലെത്തണമെന്നോ ആരോട് ചാൻസ് ചോദിക്കണമെന്നോ ഒരു നിശ്ചയവുമില്ലായിരുന്നു. സിനിമാ മോഹം മനസ്സിൽ കയറിയപ്പോഴാണ് ബന്ധുവായ മാഫിയ ശശിയുടെ അടുത്തെത്തുന്നത്. ‘ഞാൻ മാസ്റ്ററിന്റെ അടുത്ത് പോകുമ്പോൾ ഒരു നല്ല സിനിമാ നടിയാകണം എന്ന ചിന്ത മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. നേരിട്ട് ചെന്ന് ചോദിച്ചാൽ എനിക്ക് സിനിമയിൽ ചാൻസ് കിട്ടില്ലെന്ന പൂർണ വിശ്വാസം ഉണ്ടായിരുന്നു. ഞാൻ അതിനുമാത്രം വളർന്നില്ലെന്ന എന്റെ ബോധമാണ് ഡ്യൂപ്പായി സിനിമയിലെത്താൻ എനിക്ക് ഊർജം പകർന്നത്.
ഡ്യൂപ്പാകുന്നതു വഴി സിനിമാ സെറ്റുകളിലെല്ലാം എത്താം. അങ്ങനെ ഒരുപാട് പേരെ പരിചയപ്പെടാം. ആ കോൺടാക്ട് വച്ച് വളരെ എളുപ്പത്തിൽ സിനിമയിൽ കയറാം. വർഷങ്ങൾക്ക് മുൻപ് ‘മേരിക്കുണ്ടെരു കുഞ്ഞാടി’ന്റെ സെറ്റിലെത്തുമ്പോൾ ഞാൻ ചിന്തിച്ചതും ഇതു തന്നെയാണ്. പക്ഷേ, വർഷങ്ങളായി ഞാനവിടെ തന്നെ സ്റ്റക്കായി പോയി. ഒരുപാട് കോൺടാക്സ് ഉണ്ടാക്കിയെങ്കിലും ആരും വിളിച്ചില്ല. പിന്നെ ഡ്യൂപ്പ് തന്നെയാണ് എന്റെ ജീവിതമെന്ന് ഞാൻ കരുതി. അതെ ഇന്നും ഞാൻ ഡ്യൂപ്പാണ്.
∙ എട്ടാം നിലയില്‍നിന്ന് ചാടിയപ്പോഴും എനിക്ക് പേടിയില്ലായിരുന്നു
സിനിമയിലെ ഓരോ സാഹസിക രംഗങ്ങൾ കാണുമ്പോഴും ആവേശത്തോടെ കയ്യടിക്കുന്നവരാണ് നമ്മളോരോരുത്തരും. നായികയോ നായകനോ നമുക്ക് മുന്നിൽ കാണിച്ചു തന്ന ആ രംഗം കണ്ട് കോൾമയിർ കൊള്ളും. പക്ഷേ, ഒരിക്കൽ പോലും ആ സീനിന് പിന്നിലുള്ള ഡ്യൂപ്പിനെ പറ്റി ആരും ചിന്തിക്കാറില്ല. ഞങ്ങൾ മുഖമില്ലാത്തവരാണ്. ഞങ്ങളുടെ ബോഡി മാത്രമേ എല്ലാവർക്കും ആവശ്യമുള്ളൂ. മാഫിയ ശശിയുടെ കൂടെയത്തിയ കാലം മുതൽ നിരവധി നായികമാർക്ക് ഡ്യൂപ്പ് ചെയ്തിട്ടുണ്ട്. യഥാർഥത്തിൽ നായികയേക്കാളും കൂടുതൽ പ്രയത്നിച്ച സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതിനു വേണ്ട പരിഗണന ആരും ഇതുവരെ തന്നിട്ടില്ല.
മരത്തിന്റെ മുകളിൽനിന്ന് താഴേട്ട് ചാടുക, കാർ ആക്സിഡന്റ്, അങ്ങനെ പല സീനുകളും അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും പരുകര്ക് പറ്റിയിട്ടുമുണ്ട്. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിൽ ബിജു മേനോനും ഭാവനയും സൈക്കിളിൽ പോകുമ്പോൾ വീഴുന്ന ഒരു സീനുണ്ട്. ആ രംഗത്തിൽ ഭാവനയ്ക്ക് ഡ്യൂപ്പ് ചെയ്തത് ഞാനായിരുന്നു. അന്നു വീണതിന് ശേഷം ഉരുണ്ട് പോകുമ്പോൾ കയ്യൊക്കെ നന്നായി ഉരഞ്ഞു. ആദ്യ സിനിമയിൽതന്നെ അത്യാവശ്യം നല്ല പരുക്കൊക്കെ പറ്റി.
പക്ഷേ, അത് ചിലപ്പോഴൊക്കെ നന്നായി എന്ന് തോന്നും, കാരണം അതിനു ശേഷമാണ് പരുക്ക് പറ്റാതെ എങ്ങനെയൊക്കെ ചെയ്യാമെന്ന് മാസ്റ്ററോട് ചോദിച്ച് കൂടുതൽ മനസ്സിലാക്കിയത്. പക്ഷേ, മനസ്സിലാക്കിയിട്ടൊന്നും കാര്യമില്ല, പിന്നെയും അപകടങ്ങൾ പറ്റും. ഒരിക്കൽ മരത്തിന്റെ മുകളിൽനിന്ന് വീണ് കൈയിൽ പൊട്ടലുണ്ടായിട്ടുണ്ട്. പിന്നെ ‘ഒടിയനിൽ’ വെള്ളത്തിൽനിന്ന് മുങ്ങി വരുന്ന സീനൊക്കെ ചെയ്തപ്പോൾ ഭയങ്കര അസ്വസ്ഥത ഉണ്ടായിരുന്നു. പക്ഷേ, ഇതെന്റെ ജീവിതമല്ലേ, വിട്ടിട്ട് പുറകോട്ട് പോകാൻ പറ്റില്ലല്ലോ.
ഒരു ഡ്യൂപ്പിന് ഏറ്റവും ആവശ്യം ധൈര്യമാണ്. എന്തും ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം. ചെറുപ്പത്തിൽ അത്യാവശ്യം നല്ല കുരുത്തക്കേടൊക്കെ കാണിച്ചിട്ടുള്ളതുകൊണ്ട് ചെറിയ ധൈര്യമൊക്കെ എനിക്കുണ്ടായിരുന്നു. ഡ്യൂപ്പ് ചെയ്യാനിറങ്ങിയപ്പോഴും കൂട്ടായത് ആ ധൈര്യമാണ്. ഒന്നും നോക്കാതെ വെള്ളത്തിലേക്ക് ചാടാനും അപകടത്തിൽപ്പെടുന്ന കാറിൽ നല്ല ധൈര്യത്തോടെ ഇരിക്കാനുമൊക്കെ പറ്റിയത് കുട്ടിക്കാലത്തേ ഉള്ള ആത്മവിശ്വാസത്തിലാണ്.
ഞാൻ അവസാനമായി ഡ്യൂപ്പ് ചെയ്തത് ദിലീപിന്റെ ‘ബാന്ദ്ര’ എന്ന സിനിമയിലാണ്. അതിൽ ഒരു കെട്ടിടത്തിന്റെ എട്ടാമത്തെ നിലയിൽനിന്ന് തമന്ന താഴേക്ക് ചാടുന്ന ഒരു സീനുണ്ട്. എല്ലാവിധ ക്രമീകരണങ്ങളും ചെയ്തതിന് ശേഷമാണ് ഷോട്ട് എടുക്കുക. പക്ഷേ, എന്നാലും മുകളിലേക്ക് കയറിപ്പോകുമ്പോഴെല്ലാം വല്ലാത്തൊരു തരിപ്പ് വരും. എത്ര പേടിയില്ല എന്ന് പറഞ്ഞാലും ചിലപ്പോഴൊക്കെ പേടി വരും. പക്ഷേ, ഇതല്ലേ ജോലി, സന്തോഷമായങ്ങ് ചെയ്യും.
∙ മമ്ത മാത്രമാണ് നന്ദിയെങ്കിലും പറഞ്ഞത്
സിനിമയിൽ ചിലപ്പോള്‍ കഥാപാത്രങ്ങൾക്ക് കൈയ്യടി കിട്ടുന്നത് ഞങ്ങൾ കാരണം കൂടിയാവും. പക്ഷേ, ആ ചിന്തയൊന്നും മലയാള സിനിമയിലെ പല നായികമാർക്കും ഇല്ല. പലപ്പോഴും കഷ്ടപ്പെട്ട് ചെയ്തിട്ടും ഒരു നന്ദി പോലും പറയാതെ പലരും പോയിട്ടുണ്ട്. കണ്ണ് നിറയുന്ന അനുഭവങ്ങൾ മലയാള സിനിമ ഒരുപാട് സമ്മാനിച്ചിട്ടുണ്ട്. ആരോടും പരാതി പറയാൻ തോന്നിയിട്ടില്ല. കാരണം ഇതല്ലേ എന്റെ ജീവിതം, ഇതല്ലേ എന്റെ തൊഴിൽ. മറ്റുള്ളവരുടെ അനുമോദനങ്ങൾക്ക് കാത്തു നിന്നാൽ പിന്നെ അതിനുമാത്രമേ സമയമുണ്ടാവു. ഒന്നും പ്രതീക്ഷിക്കാതെ ചെയ്താൽ എല്ലാം സന്തോഷമായി തന്നെയിരിക്കും.
ഇക്കാലയളവിൽ നിരവധി പേർക്ക് ഡ്യൂപ്പ് ചെയ്തെങ്കിലും മംമ്ത മാം മാത്രമാണ് സ്നേഹത്തോടെ പെരുമാറിയത്. ‘ടു നൂറ വിത്ത് ലൗ’ എന്ന സിനിമയിൽ ബോട്ടിൽനിന്ന് വീഴുന്ന ഒരു സീൻ ചെയ്തു. അന്ന് എന്റെ കാല് ബോട്ടിനിടയിൽ ഉടക്കി. സീൻ അഭിനയിച്ചു കഴിഞ്ഞപ്പോൾ മുതൽ മാം എന്റെ അടുത്തു വന്ന് ഹോസ്പിറ്റലിൽ പോണോ, എന്തെങ്കിലും സംഭവിച്ചോ എന്നെല്ലാം ചോദിച്ചു. അവരെന്നോട് ഒരുപാട് തവണ താങ്ക്സ് പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച പലതും ഞാൻ കേട്ട ദിവസമായിരുന്നു അത്. അന്നുവരെ ആരിൽനിന്നും ഒരു നന്ദി വാക്ക് പോലും കിട്ടാതിരുന്ന എനിക്ക് അഭിമാനമുള്ളൊരു നിമിഷമായിരുന്നു അത്. പിന്നെ ഒരിക്കലും ഞാനത് കേട്ടിട്ടുമില്ല.
∙ ‘സീക്രട്ട് ഓഫ് വുമൺ’ എന്റെ സ്വപ്നമാണ്
വർഷങ്ങളായുള്ള എന്റെ ആഗ്രഹമാണ് പ്രജേഷ് ഏട്ടൻ സിനിമയിലൂടെ എനിക്കു മുന്നിൽ യാഥാർഥ്യമാക്കിയത്. അന്നുവരെ മുഖത്തോടെ അഭിനയിക്കാൻ പറ്റാതിരുന്ന എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് ‘സീക്രട്ട് ഓഫ് വുമൺ’. പ്രൊഡക്‌ഷൻ കൺട്രോളർ ജിത്തു ചേട്ടൻ വഴിയാണ് ഞാൻ സിനിമയിലെത്തുന്നത്. സിനിമയിൽ അഭിനയിക്കാനുള്ള ഒരു എക്സ്പീരിയൻസ് ഒന്നും എനിക്കില്ല. അതുകൊണ്ട് പ്രജേഷേട്ടനോട് ഞാൻ ഒന്നുരണ്ട് തവണ പറഞ്ഞതാണ് എന്നെക്കൊണ്ടു പറ്റുമോ എന്നത്. പക്ഷേ, പ്രജേഷേട്ടനായിരുന്നു എന്നേക്കാൾ വിശ്വാസം. ‘ഷീല’ എന്ന കഥാപാത്രം എനിക്കു പറ്റും, അത് മികച്ചതാകുമെന്ന് ചേട്ടന് ഉറപ്പായിരുന്നു. ആ വിശ്വാസത്തിന്റെ ബലത്തിലാണ് ഞാനും അഭിനയിച്ചത്. എന്നെക്കൊണ്ട് പറ്റുമെന്ന് അവരൊക്കെ പറഞ്ഞപ്പോൾ ഞാനും അത് കാണിച്ചു കൊടുത്തു.
∙ അവാർഡ് കിട്ടി എന്നത് ഇപ്പഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല
നമ്മുടെ പടം ദാദാ സാഹെബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ടെന്ന് പ്രജേഷേട്ടനാണ് വിളിച്ചു പറയുന്നത്. സിനിമയുടെ ഛായാഗ്രഹണത്തിന് ഒരു അവാർഡ് കിട്ടുമെന്ന് എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്റെ കാര്യത്തിൽ ഒരു വിശ്വാസവുമുണ്ടായിരുന്നില്ല. അവാർഡ് കിട്ടിയെന്നും ചേട്ടൻ തന്നെയാണ് വിളിച്ചു പറഞ്ഞത്. അവാർഡിന്റെ ഫുൾ ക്രെഡിറ്റും പ്രജേഷേട്ടനാണ്. സുമയെ ‘ഷീല’ എന്ന കഥാപാത്രമാക്കിയത് അദ്ദേഹമാണ്. എന്റെ മനസ്സിൽ ഞാൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല അവാർഡ് കിട്ടുമെന്ന്. ഒന്നും ആഗ്രഹിക്കാത്തൊരാളാണ് ഞാൻ. ഒരുപാട് ആഗ്രഹിച്ചാൽ ഒന്നും നമുക്ക് കിട്ടില്ല. പക്ഷേ, ഒന്നും ആഗ്രഹിക്കാതിരിക്കുമ്പോൾ ഒരു സന്തോഷമെത്തിയാൽ അതാണ് ഏറ്റവും വലിയ നിമിഷം. എന്റെ അമ്മയ്ക്കും അച്ഛനും പ്രജേഷേട്ടനും ദൈവത്തിനുമുള്ളതാണ് ഈ അവാർഡ്.
∙ അച്ഛനും അമ്മയുമില്ല, അതാണ് ഏറ്റവും വലിയ സങ്കടം
ഒരു സിനിമാ നടിയാകണം എന്ന് ഞാൻ ചിന്തിക്കുന്നതിനു മുൻപേ എന്റെ അമ്മ സ്വപ്നം കാണുമായിരുന്നു ഞാൻ ഒരു നടിയാകുന്നത്. എന്നേക്കാൾ ആഗ്രഹം അമ്മയ്ക്കായിരുന്നു. ആദ്യമായി ഞാൻ ഡ്യൂപ്പ് ചെയ്യാൻ പോയപ്പോഴും ഏറ്റവുമധികം സപ്പോർട്ട് ചെയ്തത് അമ്മയാണ്. വർഷങ്ങളായി ഡ്യൂപ്പ് ചെയ്യുമ്പോഴും അമ്മ പറയുമായിരുന്നു സിനിമയിൽ നിനക്ക് ഒരു സമയം ഉണ്ടാവുമെന്ന്. ഞാൻ മികച്ച നടിയായി അവാർഡ് വാങ്ങുന്നതൊക്കെ അമ്മയുടെ സ്വപ്നമായിരുന്നു. ഇപ്പോൾ ഞാനാ സ്വപ്നം നിറവേറ്റി. പക്ഷേ, അത് കാണാനുള്ള ഭാഗ്യം അവർക്കു രണ്ടുപേർക്കും ഉണ്ടായില്ല. ജീവനോടെയില്ലെങ്കിലും അവർക്കു വേണ്ടി എനിക്ക് ഇനിയും അഭിനയിക്കണം. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം.
∙ ഡ്യൂപ്പ് എന്റെ ജീവിതമാണ്, നായിക എന്റെ സ്വപ്നവും
ഒരേ സമയം നായികയായും ഡ്യൂപ്പായും സിനിമയിൽനിന്ന് അവസരം വന്നാൽ ഏത് തിരഞ്ഞെടുക്കുമെന്നത് ഇപ്പോഴും കൺഫ്യൂഷനാണ്. നായികയാവുക എന്നത് എന്റെ സ്വപ്നമാണ്. അതോടൊപ്പംതന്നെ എന്നെ ഞാനാക്കിയത് ഡ്യൂപ്പാണ്. നായികയായി സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും ഡ്യൂപ്പ് ചെയ്യാൻ ഞാൻ പോയിട്ടുണ്ട്. ഇനിയും അവസരം വന്നാൽ ചെയ്യും. പക്ഷേ, മാസ്റ്റർ ഇപ്പോൾ എന്നോട് പറയാറുണ്ട്, സുമയ്ക്ക് സിനിമയിൽ അവസരം കിട്ടി. അതുകൊണ്ടുതന്നെ ഇനി ഡ്യൂപ്പായി പോകുമ്പോൾ ശ്രദ്ധിക്കണം. അപകടമൊന്നും പറ്റാതെ സൂക്ഷിക്കണമെന്ന്.
വർഷങ്ങളായുള്ള എന്റെ കാത്തിരിപ്പിന്റെ ഫലമാണ് ‘സീക്രട്ട് ഓഫ് വുമൺ’ എന്ന സിനിമ. ഒരിക്കലും ചാൻസ് ചോദിച്ച് ആരുടെ മുന്നിലും പോകാത്തതുകൊണ്ട് സിനിമയിൽ എനിക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. നല്ല കഥാപാത്രങ്ങൾ ചെയ്യാനൊന്നും എന്നെ അറിയുന്നവർ പോലും ഇതുവരെയും വിളിച്ചിട്ടില്ല. പലപ്പോഴും ഡ്യൂപ്പ് ചെയ്യുന്ന സിനിമയുടെ സംവിധായകർക്ക് മാസ്റ്റർ എന്നെ പരിചയപ്പെടുത്താറുണ്ട്. അഭിനയിക്കാൻ മോഹമുണ്ടെന്ന് പറയുമ്പോൾ, നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ അവസരം നൽകാമായിരുന്നു എന്നു പലരും പറഞ്ഞിട്ടുണ്ട്. അതേ മനുഷ്യർ പക്ഷേ, അടുത്ത സിനിമ വരുമ്പോൾ എന്നെ സൗകര്യപൂർവം മറക്കും. 12 വർഷമായി എന്നെ പലരും മറന്നു. പക്ഷേ ഇതെന്റെ പോരാട്ടത്തിന്റെ വിജയമാണ്. പലരുടെയും പിന്നിൽ ഒളിച്ചു നിന്ന ഞാൻ ഇനി ക്യമറയ്ക്ക് മുന്നിൽ നിൽക്കും... സുമാദേവിയായി...
English Summary: Once a Dupe Now an Award-Winning Actress: Interview with Sumadevi