നോളനെ വെല്ലുവിളിക്കാന് ഇത്ര ധൈര്യമോ! ആറ്റംബോംബിനോട് യുദ്ധത്തിന് ബാർബിപ്പെണ്ണ്
ലോകസിനിമാ ചരിത്രത്തിൽ അസാധാരണമായൊരു കൗതുകത്തിനാണ് ജൂൺ 21 സാക്ഷിയാകുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യുമ്പോൾ അതെങ്ങനെയാണ് ഇത്രയും വലിയ കൗതുകമാവുന്നതെന്നു ചോദിക്കുകയാണോ? താരതമ്യങ്ങളില്ല രണ്ടിനും. ഒന്നൊരു ബോംബ് ഉണ്ടാക്കിയ കഥ. രണ്ടാമത്തേതൊരു പാവക്കഥയും. ആറ്റംബോബിന്റെ കഥ പറയുന്ന ‘ഓപ്പൺഹൈമറും’ പാവമൊരു പാവക്കുട്ടിയുടെ കഥ പറയുന്ന ‘ബാർബി’യും. ആറ്റംബോബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതവും അതിന്റെ സാഹസികതയുമാണ് യുദ്ധരംഗങ്ങളുടെ ത്രില്ലടിപ്പിക്കുന്ന രസത്തോടെ ആദ്യചിത്രം കാഴ്ചവയ്ക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ക്രിസ്റ്റഫർ നോളന്റേതാണ് രചനയും സംവിധാനവും. ബാർബിയാകട്ടെ, ഏറ്റവും പ്രിയപ്പെട്ട കുട്ടിക്കാല ഓർമകളിലൊന്നായ ആ പാവയുടെ കുസൃതികളിലേക്കും കൗതുകങ്ങളിലേക്കും നമ്മെ പിൻനടത്തുന്നു.

ലോകസിനിമാ ചരിത്രത്തിൽ അസാധാരണമായൊരു കൗതുകത്തിനാണ് ജൂലൈ 21 സാക്ഷിയാകുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യുമ്പോൾ അതെങ്ങനെയാണ് ഇത്രയും വലിയ കൗതുകമാവുന്നതെന്നു ചോദിക്കുകയാണോ? താരതമ്യങ്ങളില്ല രണ്ടിനും. ഒന്നൊരു ബോംബ് ഉണ്ടാക്കിയ കഥ. രണ്ടാമത്തേതൊരു പാവക്കഥയും. ആറ്റംബോബിന്റെ കഥ പറയുന്ന ‘ഓപ്പൺഹൈമറും’ പാവമൊരു പാവക്കുട്ടിയുടെ കഥ പറയുന്ന ‘ബാർബി’യും. ആറ്റംബോബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതവും അതിന്റെ സാഹസികതയുമാണ് യുദ്ധരംഗങ്ങളുടെ ത്രില്ലടിപ്പിക്കുന്ന രസത്തോടെ ആദ്യചിത്രം കാഴ്ചവയ്ക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ക്രിസ്റ്റഫർ നോളന്റേതാണ് രചനയും സംവിധാനവും. ബാർബിയാകട്ടെ, ഏറ്റവും പ്രിയപ്പെട്ട കുട്ടിക്കാല ഓർമകളിലൊന്നായ ആ പാവയുടെ കുസൃതികളിലേക്കും കൗതുകങ്ങളിലേക്കും നമ്മെ പിൻനടത്തുന്നു.
∙ ജൂലൈ 21; നിങ്ങൾ ഏതു സിനിമ കാണും?
2005ൽ പുറത്തിറങ്ങിയ, ഓപ്പൺഹൈമറുടെ ജീവചരിത്ര പുസ്തകമായ ‘അമേരിക്കൻ പ്രോമിത്യൂസി’നെ അടിസ്ഥാനമാക്കിയാണ് ഓപ്പൺഹൈമർ തയാറാക്കിയിരിക്കുന്നത്. യുദ്ധത്തെക്കുറിച്ചുള്ള ലോകരാജ്യങ്ങളുടെ കാഴ്ചപ്പാടുതന്നെ മാറ്റിമറിച്ച ആറ്റംബോബിന്റെ കണ്ടെത്തലിലേക്കും അതിന്റെ ഉപയോഗത്തിലേക്കും അമേരിക്കയെ കൊണ്ടെത്തിച്ച ഓപ്പൺഹൈമറുടെ ജീവിതവും ഒരു യുദ്ധമെന്നപോലെ ഉദ്വേഗം നിറഞ്ഞതായിരുന്നു. ഉദ്വേഗത്തിന്റെ ഉൾവഴികളിലൂടെ പ്രേക്ഷകരെ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടുപോകുന്ന ഈ ചിത്രത്തിനുവേണ്ടി അങ്ങേയറ്റം ആകാംക്ഷയോടെ ലോകം മുഴുവൻ കാത്തിരിക്കുമ്പോഴാണ് അതേ ദിവസം മറ്റൊരു കൊച്ചുചിത്രം റിലീസ് പ്രഖ്യാപിച്ച് മുന്നോട്ടു വരുന്നത്.
സാധാരണ ഒരു ബ്രഹമാണ്ഡ ചിത്രം റിലീസ് ചെയ്യുന്ന അതേ ദിവസം റിലീസ് ചെയ്യാൻ ഏതൊരു ചിത്രവും അതിന്റെ അണിയറപ്രവർത്തകരും ഒന്നു മടിക്കും. എന്നാൽ ബാർബി എന്ന അമേരിക്കൻ ഫാന്റസി കോമഡി ചിത്രത്തിന് അത്തരം പരിഭ്രമങ്ങളോ വിഹ്വലതകളോ ഇല്ല. ഓപ്പൺഹൈമറോടു യുദ്ധം പ്രഖ്യാപിച്ച് അതേദിവസം കളത്തിലിറങ്ങുകയാണ് ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം.
ലോകമെമ്പാടുമുള്ള പെൺകുട്ടിക്കാലത്തിനു കൗതുകം പകർന്ന ബാർബി പാവയുടെ കഥ പറയുന്ന ആദ്യ ലൈവ് ആക്‌ഷൻ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത്രകാലം ബാർബിയെ കംപ്യൂട്ടർ അനിമേറ്റഡ് രൂപത്തിൽ മാത്രം കണ്ട ആരാധകർക്കു തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രത്തെ സ്ക്രീനിൽ ജീവനോടെ കാണുന്നതിനുള്ള അവസരംകൂടിയാണ് ബാർബി ഒരുക്കുന്നത്. മാർഗോ റോബിയാണ് ബാർബിയുടെ വേഷത്തിലെത്തുന്നത്. കെൻ ആയി വരുന്നത് റയാൻ ഗോസ്‌ലിങ്ങും. നിറങ്ങൾ നിറഞ്ഞ ബാർബി ലാൻഡ് മാത്രം കണ്ടു പരിചയിച്ച ഇരുവരും ആ ലോകം വിട്ടു പുറത്തേക്കിറങ്ങി മനുഷ്യരുടെ ലോകത്തു നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
∙ ‘ബാർബൻഹൈമർ’ ട്രെൻഡിങ്
സോഷ്യൽ മീഡിയയിൽ ബാർബി Vs ഓപ്പൺഹൈമർ ഹാഷ്ടാഗുകൾ തരംഗമായി മാറിക്കഴിഞ്ഞു. ആദ്യത്തെ ആറ്റംബോബ് പരീക്ഷണവുമായി ബന്ധപ്പെട്ട സങ്കീർണമായ കഥ പറയുന്ന ഓപ്പൺഹൈമറോടു കിടപിടിച്ച് തിയറ്ററുകളെ ഇളക്കിമറിക്കാൻ ഒരു പാവക്കഥയ്ക്കു കഴിയുമോ എന്നതാണ് ലോകപ്രേക്ഷകർ ഉറ്റുനോക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും സ്ക്രീൻയുദ്ധത്തിന് ‘ബാർബൻഹൈമർ’ എന്നു പേരും ഇട്ടുകഴിഞ്ഞു സോഷ്യൽ മീഡിയ.
ഈ വർഷം ഇന്റർനെറ്റ് ലോകത്ത് ഏറ്റവുമധികം ക്ലിക്കുകൾ നേടുന്ന മൂവി ഇവന്റ് കൂടിയായിരിക്കും ഇതെന്നു കരുതപ്പെടുന്നു. പ്രേക്ഷകരിൽ വലിയൊരു വിഭാഗവും രണ്ടു ചിത്രത്തിനും വേണ്ടിയുള്ള ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞുവത്രേ. ആറ്റംബോബിന്റെ തലപുകയുന്ന കഥയ്ക്കിടയിൽ ഒരു ഫാന്റസിചിത്രം കലക്‌ഷൻ നേടുമോ എന്നതാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ സംശയം. എന്നാൽ, ചിത്രം പ്രദർശനത്തിനെത്തിക്കുന്ന വാർണർ ബ്രോസിന് ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. ഓപ്പൺഹൈമർ തിയറ്ററിലെത്തിക്കുന്നത് യൂണിവേഴ്സൽ പിക്ചേഴ്സ് ആണ്.
∙ ഐമാക്സ് ബുക്ക്‌ഡ്
ഓൺലൈൻ വിപണിയിൽ ബാർബൻഹൈമർ ടിഷർട്ടുകൾ വരെ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ആരാധകർ പടച്ചുവിടുന്ന ഫാൻമെയ്ഡ് പോസ്റ്ററുകളിലും മാഷ് അപ്പുകളിലും ബാർബിയും ഓപ്പൺഹൈമറും കൈകോർക്കുന്ന ക്രിയേറ്റിവിറ്റി കാണാം. പാശ്ചാത്യരാജ്യങ്ങളിലെ പ്രധാനപ്പെട്ട തിയറ്ററുകളിലെയെല്ലാം ഓപ്പണിങ് ഷോയ്ക്ക് രണ്ടു ചിത്രങ്ങൾക്കും ഇനി ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. അത്രയ്ക്കുമുണ്ട് അഡ്വാൻസ് ബുക്കിങ്. ഏകദേശം 14 കോടി ഡോളർ മുടക്കിയാണ് ബാർബി നിർമിച്ചിരിക്കുന്നത്. യുഎസിൽനിന്നും കാനഡയിൽനിന്നും മാത്രമായി ഒരാഴ്ചയ്ക്കകം 10 കോടി ഡോളർ തിരിച്ചുപിടിക്കാനാകുമെന്നും അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നു.
ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറാകട്ടെ 18 കോടി ഡോളർ മുടക്കിയാണ് നിർമിച്ചിരിക്കുന്നത്. ആദ്യ ആഴ്ചയിൽതന്നെ 50 ലക്ഷം ഡോളർ കലക്‌ഷൻ നേടാൻ കഴിയുമെന്നു ക്രിസ്റ്റഫറും സംഘവും കരുതുന്നു. നോളന്റെ ബ്രഹ്മാണ്ഡ സിനിമയും എതിർവശത്തെ സിംപിൾ സിനിമയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇതാദ്യമായൊന്നുല്ല. 2008ൽ ദ് ഡാർക് നൈറ്റ് റിലീസ് ചെയ്ത ദിവസംതന്നെയായിരുന്നു ‘മമ്മ മിയ’ എന്ന പാവം സിനിമയുടെയും റിലീസ്. അന്ന് നൂറു കോടി ഡോളറായിരുന്നു ഡാർക് നൈറ്റിന്റെ ബോക്സ് ഓഫിസ് കലക്‌ഷൻ, എന്നാൽ മമ്മ മിയയും വിട്ടുകൊടുത്തില്ല, തിയറ്ററിൽനിന്ന് കൊയ്തെടുത്തത് 60 ലക്ഷം ഡോളർ.
ചിത്രത്തിന്റെ റിലീസിനു മുൻപേയുള്ള 10 ദിവസംകൊണ്ടുതന്നെ ഇന്ത്യയിലെ പിവിആർ, ഐനോക്സ്, സിനിപോളിസ്, ഐമാക്സ് തിയറ്ററുകളിലായി ഒരു ലക്ഷത്തോളം ടിക്കറ്റ് ബുക്ക് ചെയ്തുവത്രേ. അഡ്വാൻസ് ബുക്കിങ് വൈകിത്തുടങ്ങിയതുകൊണ്ടാകാം ഇന്ത്യയിൽ 20,000 ടിക്കറ്റുകളേ ബാർബിയുടേതായി വിറ്റുപോയിട്ടുള്ളൂ.
∙ ടിക്കറ്റ് ചാർജ് 2450 രൂപ!
ബാർബി ചിത്രം കാണുമോ എന്ന ചോദ്യത്തിന് ഓപ്പൺ ഹൈമറുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിലിയൻ മർഫി പറഞ്ഞ മറുപടി ‘തീർച്ചയായും കാണു’മെന്നാണ്. ഒരേ ദിവസംതന്നെ രണ്ടു ചിത്രവും കണ്ട് രണ്ടു വ്യത്യസ്ത തിയറ്റർ അനുഭവം ആസ്വദിക്കണമെന്നാണ് അദ്ദേഹം ആരാധകരോടു പറഞ്ഞത്. മൂന്നു മണിക്കൂർ ആണ് ഓപ്പൺഹൈമറുടെ ദൈർഘ്യമെങ്കിൽ ബാർബി ചിത്രം രണ്ടു മണിക്കൂറെ ഉള്ളൂ.
ലോകത്താദ്യമായി പടുകൂറ്റൻ 70എംഎം ഐമാക്സ് ഫോർമാറ്റിൽക്കൂടി പ്രദർശനത്തിനെത്തുകയാണ് ഓപ്പൺ ഹൈമർ. ഇന്ത്യയിൽ 70എംഎം ഐമാക്സ് തിയറ്റർ ഇല്ലെങ്കിലും ഇവിടത്തെ എല്ലാ ഐമാക്സ് സ്ക്രീനുകളും ഓപ്പൺഹൈമറിന്റെ പ്രദർശനത്തിനായി നീക്കിവച്ചിരിക്കുകയാണ്. ഇന്ത്യയിലെ 650 സാധാരണ സ്ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കും. ബാർബി ഇന്ത്യയിൽ 350 തിയറ്ററുകളിലായിരിക്കും പ്രദർശനം നടത്തുക.
ഇന്ത്യയിൽ ഓപ്പൺഹൈമറുടെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 2450 രൂപയാണെന്നത് റെക്കോർഡായി. മുംബൈ പിവിആർ ഐമാക്സിലെ റിക്ലൈനർ സീറ്റിലെ ടിക്കറ്റ് ചാർജാണിത്. ജോലിയിൽനിന്ന് അവധിയെടുത്തിട്ടാണെങ്കിലും രണ്ടു ചിത്രങ്ങളും ആദ്യദിവസം തന്നെ കാണാൻ കച്ചകെട്ടി ഇറങ്ങിത്തിരിക്കുകയാണ് ആരാധകർ.
English Summary: Barbie vs Oppenheimer: Hollywood's Box Office Battle on July 21st