"ഓണത്തിന് ഏതാടാ പുതിയ പടം" "മൂന്നെണ്ണം ഉണ്ട്" "പാട്ടൊക്കെ എങ്ങനൊണ്ട്?" "കേട്ടില്ല" "സീ ഡി ഇല്ലേ?" "ഇപ്പൊ ആരും സീ ഡി ഇറക്കുന്നില്ല അച്ഛാ" "ഇതെന്തുവാടാ! ഓണം വരുന്നത് അറിയുന്നതന്നെ പുതിയ പടത്തിലെ പാട്ടും കേട്ടോണ്ടല്ലേ!" ഒരു നിമിഷം ഞാൻ ഇരുന്നാലോചിച്ചു. പുതിയ മൂന്നു പടങ്ങളുടെയും പാട്ടുകൾ ഓൺലൈൻ ആയാണു വന്നത്. മൊബൈൽ ഇന്റർനെറ്റ് ഉള്ള പുതുതലമുറ കുഞ്ഞുങ്ങളെല്ലാം പാട്ടും കേട്ട്, കമന്റും ചെയ്‌ത്‌, അടുത്ത ട്രാക്കിലേക്ക് പോയിക്കഴിഞ്ഞു! ഓണത്തിന്റെ വരവ് ഓണച്ചിത്രങ്ങളിലെ പാട്ടുകൾ കേട്ട് അറിഞ്ഞിരുന്ന തലമുറയിലെ ലാസ്‌റ്റ് സീസൺ കഥാപാത്രം ആണ് ഞാനും എന്ന തിരിച്ചറിവ് സന്തോഷം തന്നില്ല. ജഗതി സ്റ്റൈലിൽ പറഞ്ഞാൽ "എന്റെ ഓണം ഇങ്ങനല്ല". പുതുതലമുറ, "നൊസ്റ്റുക്കൾ" എന്ന് കളിയാക്കുന്ന ഞങ്ങൾ ‘80's-90's’ തരക്കാരുടെ എല്ലാ ഓണ ഓർമകളുടെയും പിന്നണിയിൽ അതാത് വർഷത്തെ ഓണച്ചിത്രങ്ങളിലെ പാട്ടുകളും ഉണ്ട്. "ഒന്നാം വട്ടം കണ്ടപ്പം" കേട്ട ഓണമാണ് തൊണ്ണൂറ്റിഏഴിലേത്. "പൊന്നാമ്പൽ പുഴയിറമ്പി"ലും "കൺഫ്യൂഷൻ തീർക്കണമേ"യും മുഴങ്ങിയ ഓണമാണ് തൊണ്ണൂറ്റി എട്ടിലേത്.

"ഓണത്തിന് ഏതാടാ പുതിയ പടം" "മൂന്നെണ്ണം ഉണ്ട്" "പാട്ടൊക്കെ എങ്ങനൊണ്ട്?" "കേട്ടില്ല" "സീ ഡി ഇല്ലേ?" "ഇപ്പൊ ആരും സീ ഡി ഇറക്കുന്നില്ല അച്ഛാ" "ഇതെന്തുവാടാ! ഓണം വരുന്നത് അറിയുന്നതന്നെ പുതിയ പടത്തിലെ പാട്ടും കേട്ടോണ്ടല്ലേ!" ഒരു നിമിഷം ഞാൻ ഇരുന്നാലോചിച്ചു. പുതിയ മൂന്നു പടങ്ങളുടെയും പാട്ടുകൾ ഓൺലൈൻ ആയാണു വന്നത്. മൊബൈൽ ഇന്റർനെറ്റ് ഉള്ള പുതുതലമുറ കുഞ്ഞുങ്ങളെല്ലാം പാട്ടും കേട്ട്, കമന്റും ചെയ്‌ത്‌, അടുത്ത ട്രാക്കിലേക്ക് പോയിക്കഴിഞ്ഞു! ഓണത്തിന്റെ വരവ് ഓണച്ചിത്രങ്ങളിലെ പാട്ടുകൾ കേട്ട് അറിഞ്ഞിരുന്ന തലമുറയിലെ ലാസ്‌റ്റ് സീസൺ കഥാപാത്രം ആണ് ഞാനും എന്ന തിരിച്ചറിവ് സന്തോഷം തന്നില്ല. ജഗതി സ്റ്റൈലിൽ പറഞ്ഞാൽ "എന്റെ ഓണം ഇങ്ങനല്ല". പുതുതലമുറ, "നൊസ്റ്റുക്കൾ" എന്ന് കളിയാക്കുന്ന ഞങ്ങൾ ‘80's-90's’ തരക്കാരുടെ എല്ലാ ഓണ ഓർമകളുടെയും പിന്നണിയിൽ അതാത് വർഷത്തെ ഓണച്ചിത്രങ്ങളിലെ പാട്ടുകളും ഉണ്ട്. "ഒന്നാം വട്ടം കണ്ടപ്പം" കേട്ട ഓണമാണ് തൊണ്ണൂറ്റിഏഴിലേത്. "പൊന്നാമ്പൽ പുഴയിറമ്പി"ലും "കൺഫ്യൂഷൻ തീർക്കണമേ"യും മുഴങ്ങിയ ഓണമാണ് തൊണ്ണൂറ്റി എട്ടിലേത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ഓണത്തിന് ഏതാടാ പുതിയ പടം" "മൂന്നെണ്ണം ഉണ്ട്" "പാട്ടൊക്കെ എങ്ങനൊണ്ട്?" "കേട്ടില്ല" "സീ ഡി ഇല്ലേ?" "ഇപ്പൊ ആരും സീ ഡി ഇറക്കുന്നില്ല അച്ഛാ" "ഇതെന്തുവാടാ! ഓണം വരുന്നത് അറിയുന്നതന്നെ പുതിയ പടത്തിലെ പാട്ടും കേട്ടോണ്ടല്ലേ!" ഒരു നിമിഷം ഞാൻ ഇരുന്നാലോചിച്ചു. പുതിയ മൂന്നു പടങ്ങളുടെയും പാട്ടുകൾ ഓൺലൈൻ ആയാണു വന്നത്. മൊബൈൽ ഇന്റർനെറ്റ് ഉള്ള പുതുതലമുറ കുഞ്ഞുങ്ങളെല്ലാം പാട്ടും കേട്ട്, കമന്റും ചെയ്‌ത്‌, അടുത്ത ട്രാക്കിലേക്ക് പോയിക്കഴിഞ്ഞു! ഓണത്തിന്റെ വരവ് ഓണച്ചിത്രങ്ങളിലെ പാട്ടുകൾ കേട്ട് അറിഞ്ഞിരുന്ന തലമുറയിലെ ലാസ്‌റ്റ് സീസൺ കഥാപാത്രം ആണ് ഞാനും എന്ന തിരിച്ചറിവ് സന്തോഷം തന്നില്ല. ജഗതി സ്റ്റൈലിൽ പറഞ്ഞാൽ "എന്റെ ഓണം ഇങ്ങനല്ല". പുതുതലമുറ, "നൊസ്റ്റുക്കൾ" എന്ന് കളിയാക്കുന്ന ഞങ്ങൾ ‘80's-90's’ തരക്കാരുടെ എല്ലാ ഓണ ഓർമകളുടെയും പിന്നണിയിൽ അതാത് വർഷത്തെ ഓണച്ചിത്രങ്ങളിലെ പാട്ടുകളും ഉണ്ട്. "ഒന്നാം വട്ടം കണ്ടപ്പം" കേട്ട ഓണമാണ് തൊണ്ണൂറ്റിഏഴിലേത്. "പൊന്നാമ്പൽ പുഴയിറമ്പി"ലും "കൺഫ്യൂഷൻ തീർക്കണമേ"യും മുഴങ്ങിയ ഓണമാണ് തൊണ്ണൂറ്റി എട്ടിലേത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ഓണത്തിന് ഏതാടാ പുതിയ പടം"

"മൂന്നെണ്ണം ഉണ്ട്"

ADVERTISEMENT

"പാട്ടൊക്കെ എങ്ങനൊണ്ട്?"

"കേട്ടില്ല"

"സീ ഡി ഇല്ലേ?" 

"ഇപ്പൊ ആരും സീ ഡി ഇറക്കുന്നില്ല അച്ഛാ"

ADVERTISEMENT

"ഇതെന്തുവാടാ! ഓണം വരുന്നത് അറിയുന്നതന്നെ പുതിയ പടത്തിലെ പാട്ടും കേട്ടോണ്ടല്ലേ!"

ഒരു നിമിഷം ഞാൻ ഇരുന്നാലോചിച്ചു. പുതിയ മൂന്നു പടങ്ങളുടെയും പാട്ടുകൾ ഓൺലൈൻ ആയാണു വന്നത്. മൊബൈൽ ഇന്റർനെറ്റ് ഉള്ള പുതുതലമുറ കുഞ്ഞുങ്ങളെല്ലാം പാട്ടും കേട്ട്, കമന്റും ചെയ്‌ത്‌, അടുത്ത ട്രാക്കിലേക്ക് പോയിക്കഴിഞ്ഞു! ഓണത്തിന്റെ വരവ് ഓണച്ചിത്രങ്ങളിലെ പാട്ടുകൾ കേട്ട് അറിഞ്ഞിരുന്ന തലമുറയിലെ ലാസ്‌റ്റ് സീസൺ കഥാപാത്രം ആണ് ഞാനും എന്ന തിരിച്ചറിവ് സന്തോഷം തന്നില്ല. ജഗതി സ്റ്റൈലിൽ പറഞ്ഞാൽ "എന്റെ ഓണം ഇങ്ങനല്ല". പുതുതലമുറ, "നൊസ്റ്റുക്കൾ" എന്ന് കളിയാക്കുന്ന ഞങ്ങൾ ‘80's-90's’ തരക്കാരുടെ എല്ലാ ഓണ ഓർമകളുടെയും പിന്നണിയിൽ അതാത് വർഷത്തെ ഓണച്ചിത്രങ്ങളിലെ പാട്ടുകളും ഉണ്ട്. "ഒന്നാം വട്ടം കണ്ടപ്പം" കേട്ട ഓണമാണ് തൊണ്ണൂറ്റിഏഴിലേത്. "പൊന്നാമ്പൽ പുഴയിറമ്പി"ലും "കൺഫ്യൂഷൻ തീർക്കണമേ"യും മുഴങ്ങിയ ഓണമാണ് തൊണ്ണൂറ്റി എട്ടിലേത്.

‘കൺഫ്യൂഷൻ തീർക്കണമേ’ ഗാനരംഗത്തില്‍ ജയറാം.

പാട്ടുകളുടെ പൂക്കാലങ്ങൾ ആയിരുന്നു 25 വർഷങ്ങൾക്കു മുൻപുള്ള ഈ രണ്ട് ഓണക്കാലങ്ങൾ! അഞ്ച് ചിത്രങ്ങളായിരുന്നു തൊണ്ണൂറ്റിഏഴിലെ ഓണം റിലീസുകൾ: മോഹൻലാൽ-ശ്രീനിവാസൻ ചിത്രം ചന്ദ്രലേഖ, മോഹൻലാൽ ചിത്രം ഗുരു, മമ്മൂട്ടിച്ചിത്രം കളിയൂഞ്ഞാൽ, ജയറാം-മഞ്ജു വാര്യർ ചിത്രം കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, സുരേഷ് ഗോപി-മഞ്ജു വാര്യർ ചിത്രം കളിയാട്ടം. 1994 മേയ് മാസം റിലീസ് ആയ തേന്മാവിൻ കൊമ്പത്തിനു ശേഷം ബേണി ഇഗ്‌നേഷ്യസ്-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ട് സംവിധായകൻ പ്രിയദർശനു വേണ്ടി ചെയ്ത അഞ്ചു പാട്ടുകൾ ചന്ദ്രലേഖയിൽ ഉണ്ടായിരുന്നു. അതിൽ "ഒന്നാം വട്ടം കണ്ടപ്പം" ആയിരുന്നു ആ ഓണത്തിന്റെ ചാർട്ട്ബസ്റ്റർ. 

"അമ്മൂമ്മക്കിളി വായാടി", "താമരപ്പൂവിൽ വാഴും", സിനിമയിൽ ഉൾപ്പെടുത്താതെ പോയ "ഇന്നലെ മയങ്ങുന്ന നേരം", പിന്നെ ഐറ്റം നമ്പർ എന്നൊക്കെ പറയാവുന്ന "മാനത്തെ ചന്തിരനൊത്തൊരു" ആയിരുന്നു മറ്റു പാട്ടുകൾ. കാലാപാനിയിലെ അതിമനോഹരഗാനങ്ങൾക്കു ശേഷം മലയാളത്തിൽ ഇളയരാജയുടെ സാന്നിധ്യം ശക്‌തമായ നാളുകളായിരുന്നു അത്. മലയാള മുഖ്യധാരാ സിനിമയിലെ ധീരപരീക്ഷണങ്ങളിൽ ഒന്നായ രാജീവ് അഞ്ചൽ ചിത്രം ഗുരു അതിന് അടിവരയിട്ടു. കഥയിലെ വ്യത്യസ്തത പാട്ടുകളിൽ കൊണ്ടുവരാൻ ഓർക്കസ്ട്രേഷനിലെ പുതുമയും ഗാമഭീര്യവും കൊണ്ട് ഇളയരാജയ്ക്കു സാധിച്ചു. "ദേവസംഗീതം" ഇന്നും പാട്ടുപ്രേമികളുടെ പ്രിയപ്പെട്ട ട്രാക്ക് ആയി തുടരുന്നു. 

‘ഗുരു’വിലെ ‘ദേവസംഗീതം നീയല്ലേ’ ഗാനത്തിൽ കാവേരി.
ADVERTISEMENT

അദ്ദേഹത്തിന്റെ രണ്ടാമത്തെ ഓണച്ചിത്രത്തിനു പക്ഷേ ആ ശോഭ കാക്കാനായില്ല. വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും ‘ബേബി’ ശാലിനിയും ഒന്നിച്ച അനിൽ-ബാബു ചിത്രം ‘കളിയൂഞ്ഞാലി’നു വേണ്ടി അദ്ദേഹം ചെയ്ത ആറു പാട്ടുകളിൽ "മണിക്കുട്ടിക്കുറുമ്പുള്ള" മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ആ ഓണക്കാലത്തിന്റെ മെലഡിയായിരുന്നു ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ "വേളിക്കു വെളുപ്പാൻകാലം". ഭാവന രാധാകൃഷ്ണൻ എന്ന ഗായികയെ മലയാളം ഇന്നും അറിയുന്നത് "എന്നോടെന്തിനീ പിണക്കം" പാടിയ ആളായാണ്. കൈതപ്രം രചനയും സംഗീത സംവിധാനവും നിർവഹിച്ച ആ ചിത്രം പിന്നീട് സുരേഷ് ഗോപിക്ക് ലഭിച്ച ദേശീയ അവാർഡും സംവിധായകൻ ലാലിന്റെ അഭിനേതാവായുള്ള അരങ്ങേറ്റവും മൂലം ശ്രദ്ധിക്കപ്പെട്ടു.

∙ പിന്നെയും പിന്നെയും പാട്ടുകൾ!

ആരവങ്ങളൊന്നും ഉണ്ടാക്കാതെ വന്നു പിന്നീടിങ്ങോട്ട് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മെലഡികളായി  മാറിയ "പിന്നെയും പിന്നെയും", "കാത്തിരിപ്പൂ കണ്മണീ" തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിന്റെ കസറ്റ്. തൊണ്ണൂറ്റി ആറിലെ ഓണച്ചിത്രം ‘ഇന്ദ്രപ്രസ്ഥ’ത്തിൽ തുടങ്ങിയ ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗർ കൂട്ടുകെട്ട് അതിന്റെ താളം കണ്ടെത്തിയ ചിത്രമായിരുന്നു കൃഷ്ണഗുഡി. തുടർന്നിങ്ങോട്ട് ഒരുപാട് മനോഹര മെലഡികൾ അവരിരുവരും ചേർന്ന് പടച്ചുവിട്ടു. മനോഹരങ്ങളായ ഉപമകൾ എന്നും കവികളായ ഗാനരചയിതാക്കളുടെ ശക്‌തിയായിരുന്നു. "സാന്ദ്രമാം സന്ധ്യ തൻ" എന്ന പാട്ടിൽ "ക്ലാവ് മൂടുമൊരു ചേങ്ങില പോലെ ചന്ദ്രബിംബവും തെളിയുന്നു" എന്നൊരു പുത്തഞ്ചേരി പ്രയോഗമുണ്ട്. മറ്റൊരാളും കൂടി നിലാവിനെ ചേങ്ങിലയോട് ഉപമിച്ചിട്ടുണ്ട് മലയാള സിനിമാ സംഗീതത്തിൽ. യൂസഫലി കേച്ചേരി. പരിണയം ചിത്രത്തിന് വേണ്ടി അദ്ദേഹം എഴുതി, "വൈശാഖ പൗർണമിയോ, നിശയുടെ  ചേങ്ങിലയോ?"

‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ സിനിമയിലെ ‘കാത്തിരിപ്പൂ കൺമണീ’ ഗാനരംഗത്തില്‍ മഞ്ജു വാരിയർ.

ഇതേ പുത്തഞ്ചേരി തന്നെ, തൊട്ടടുത്ത ഓണത്തിന് പാട്ടെഴുത്തിനു പഴി കേട്ടു. രഞ്ജിത്തിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബെത്‌ലഹേമിലെ "കൺഫ്യൂഷൻ തീർക്കണമേ" എന്ന സൂപ്പർഹിറ്റ് പാട്ട് കാരണം ചൂടപ്പം പോലെയാണ് ആ പടത്തിന്റെ ഓഡിയോ കസറ്റുകൾ വിറ്റുപോയത്. പക്ഷേ പാട്ടുവിമർശനത്തിലെ ശുദ്ധിവാദികൾ തൊട്ട് സാഹിത്യനായകന്മാർ വരെ അക്ഷരാർഥത്തിൽ ആ പാട്ടിനെ കടിച്ചുകുടയുകയായിരുന്നു. പടത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്ന ധർമം മാത്രമായിരുന്നു ആ പാട്ടു ചെയ്തത്. അത് നിർവഹിച്ചതോടുകൂടി ആ പാട്ടിന്റെ ജനപ്രീതിയും കഴിഞ്ഞു. വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിന്റെ ആ ആൽബത്തിലെ "ഒരു രാത്രി കൂടി വിടവാങ്ങവേ" ആ പതിറ്റാണ്ടിലെ മികച്ച മെലഡികളിൽ ഒന്നായി ഇന്നും ആസ്വാദകർ നെഞ്ചേറ്റുന്നു.

∙ പാട്ടുകൾക്ക് സമയമിതപൂർവ സായാഹ്നം

മനോഹര ഗാനങ്ങൾകൊണ്ട് സമ്പന്നമായ ഹരികൃഷ്ണൻസ് ആയിരുന്നു ശരിക്കും ആ ഓണത്തിന്റെ ചിത്രം. അനിയത്തിപ്രാവിലെ ഗാനങ്ങളുടെ വൻ വിജയത്തിന് ശേഷം ഔസേപ്പച്ചൻ-ഫാസിൽ കൂട്ടുകെട്ടിന്റെ അടുത്ത ചിത്രം എന്ന നിലയിൽ മാത്രമല്ല, വർഷങ്ങൾക്കു ശേഷം വന്ന മമ്മൂട്ടി-മോഹൻലാൽ സിനിമ എന്ന നിലയിലും പ്രതീക്ഷകൾ മാനംമുട്ടെ ആയിരുന്നു. മലയാള സിനിമയിൽ ആദ്യമായി പ്രമോഷനൽ ഫോട്ടോഷൂട്ട് നടത്തിയ സിനിമയാവും ഹരികൃഷ്ണൻസ്. അതിനെടുത്ത ചിത്രങ്ങളായിരുന്നു കസറ്റ് കവറിൽ ഉപയോഗിച്ചത്. കൈതപ്രത്തിന്റെ രചനയിൽ വന്ന "പൊന്നാമ്പൽ പുഴയിറമ്പിൽ" ആദ്യമേ തന്നെ ജനപ്രീതി നേടിയെടുത്തു. "പൂജാബിംബം", "സമയമിതപൂർവ്വ സായാഹ്നം" തുടങ്ങിയവയും ആസ്വാദകർ നെഞ്ചേറ്റി.

ഹരികൃഷ്ണന്‍സിലെ ‘പൊന്നാമ്പൽ പുഴയിറമ്പിൽ’ ഗാനരംഗത്തിൽ മോഹൻലാല്‍, മമ്മൂട്ടി, ജൂഹി ചാവ്‌ല.

രണ്ട് വൻ ചിത്രങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ രണ്ടു കൊച്ചുചിത്രങ്ങളും ആ ഓണത്തിന് ഉണ്ടായിരുന്നു. അനിൽ-ബാബു സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം മയിൽപ്പീലിക്കാവ്, പിന്നെ കന്മദത്തിനു ശേഷം ലോഹിതദാസ് സംവിധാനം ചെയ്ത ഓർമച്ചെപ്പ്. എസ്.രമേശൻ നായർ, ബേണി-ഇഗ്നേഷ്യസ് കൂട്ടുകെട്ടിൽ ആറു ഗാനങ്ങളാണ് മയിൽപ്പീലിക്കാവിൽ ഉണ്ടായിരുന്നത്. അതിൽ "മയിലായ് പറന്നു വാ" മാത്രമാണ് ശ്രദ്ധ നേടിയത്. "പാതിരാപ്പൂ ചൂടി" എന്ന പാട്ട് അക്കാലത്തു സ്‌കൂൾ തിരുവാതിര മത്സരങ്ങളിലെ ഒരു സ്ഥിരം ഐറ്റം ആയിരുന്നു. 

‘ഓണച്ചിത്രങ്ങളിലെ ഒറ്റയാൻ’ എന്നൊരു സിനിമാ വാരിക വിശേഷിപ്പിച്ച ഓർമച്ചെപ്പ്, പക്ഷേ, പാട്ടുകളുടെ സമ്പന്നത നോക്കുകയാണെങ്കിൽ ഒരു ഓണച്ചിത്രമേ അല്ലായിരുന്നു. വിഖ്യാതമായ കൈതപ്രം-ജോൺസൺ കൂട്ടുകെട്ടിൽ മൂന്നു പാട്ടുകളായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. അതിൽ "ഉന്മാദം, കരളിലൊരുന്മാദം" മാത്രമാണ് അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. അതിനു വേറൊരു കാരണവും ഉണ്ടായിരുന്നു. ‘ഓണം സ്പെഷൽ ചിത്രഗീതം’ ആയിരുന്നു ഓണച്ചിത്രങ്ങളിലെ പാട്ടുകളുടെ ആദ്യത്തെ വിഷ്വലുകൾ തന്നത്. "ഒന്നാം വട്ടം കണ്ടപ്പം", "കൺഫ്യൂഷൻ തീർക്കണമേ", "ഉന്മാദം, കരളിലൊരുന്മാദം" ഒക്കെ ജനശ്രദ്ധ നേടിയത് ആദ്യമായി ജനങ്ങൾ കണ്ട ഓണം റിലീസ് പാട്ടുകൾ അവ ആയിരുന്നു എന്നതുകൊണ്ടാണ്. തുടർന്ന് വന്ന ഇരുപത്തഞ്ചു വർഷങ്ങളിൽ സിനിമ മാറി, പാട്ടുകൾ മാറി, പാട്ടുകൾ വിൽക്കുന്ന രീതികൾ മാറി. മൊബൈൽ ഇന്റർനെറ്റും കോവിഡും ഒടിടിയും വന്നതോടെ ഓണം റിലീസ് എന്ന സംഭവത്തിനുതന്നെ അർഥം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു.

∙ ‘തിരുവോണക്കൈനീട്ട’മായ പാട്ടുകൾ

25 വർഷം മുൻപത്തെ കഥയാണ്. 1998ലെ ഓണം. ഫോൺ എന്നു വച്ചാൽ ടെലികോം ഡിപ്പാർട്ട്മെന്റിന്റെ ലാൻഡ്‌ലൈൻ. ടിവി എന്നു വച്ചാൽ ദൂരദർശൻ. ഞാൻ അന്ന് ഹൈസ്‌കൂൾ വിദ്യാർഥി. ആ മാസം കൊല്ലം സർക്കിളിലെ ടെലിഫോൺ ഉപഭോക്താക്കൾക്ക് ഒരു നമ്പർ വിളിച്ചാൽ അഞ്ചു മിനിറ്റോളം ഫോണിൽ ഏറ്റവും പുതിയൊരു ഓണപ്പാട്ടു കേൾക്കാൻ പറ്റിയിരുന്നു. അന്ന് കേട്ട ആ ഈണം പിന്നീട് മലയാളിയുടെ ഓണത്തിന്റെ സിഗ്നേച്ചർ ട്യൂൺ ആയി മാറി. ആ പാട്ട്, "പറ നിറയെ പൊന്നളക്കും പൗർണ്ണമിരാവായി", മലയാളി ജീവിതത്തിലെ ഏറ്റവും പ്രശസ്തമായ ഓണപ്പാട്ടുകളുടെ ആ ആൽബം: തിരുവോണക്കൈനീട്ടം, ഇവ നമുക്ക് സ്വന്തമായ ശേഷവും 25 വർഷം പിന്നിടുകയാണ്. 2016 ൽ "ജേക്കബിന്റെ സ്വർഗരാജ്യം" സിനിമയിലെ "തിരുവാവണിരാവ്" വരുന്നതു വരെ ലോകത്തിന്റെ ഏതു മൂലയിലും മലയാളികളുടെ ഓണാഘോഷ ഗാനങ്ങൾ ഇവയിലേതായിരുന്നു. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോസ് എല്ലാ വർഷവും ഓണപ്പാട്ടുകൾ തുടർച്ചയായി ഇറക്കിയിരുന്ന കാലം. രവീന്ദ്രൻ മുതൽ ഔസേപ്പച്ചൻ വരെ പ്രഗത്ഭരും പ്രശസ്തരും അദ്ദേഹത്തിന്റെ സ്വരത്തിനുവേണ്ടി ഈണങ്ങൾ ഇട്ടു. 

വിജയ് യേശുദാസ് (ഫെയ്സ്‌ബുക്കിൽ പങ്കുവച്ച ചിത്രം)

"ഉത്രാടപ്പൂനിലാവേ വാ" എന്ന് രവീന്ദ്ര സംഗീതത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയത് ആയിരുന്നിരിക്കണം അതുവരെയുള്ള ഓണപ്പാട്ടുകളിൽ ഏറ്റവും പ്രശസ്തം. അങ്ങനെ അനേകം ഓണപ്പാട്ടുകൾ നമുക്ക് തന്ന തരംഗിണിയോ യേശുദാസോ വിചാരിച്ചിട്ടുണ്ടാവില്ല അത്തവണത്തെ ഓണപ്പാട്ടുകളൊരുക്കാൻ വിദ്യാസാഗറും ഗിരീഷ് പുത്തഞ്ചേരിയും കൂട്ട് ചേരുമ്പോൾ പിറന്നത് ചരിത്രമായിരിക്കുമെന്ന്. യേശുദാസിനും സുജാതയ്ക്കുമൊപ്പം ആ ആൽബത്തിൽ സോളോ പാടിക്കൊണ്ട് ഒരു പത്തൊൻപതുകാരനും രംഗത്തു വന്നു: വിജയ് യേശുദാസ്. സുജാത പാടിയ "ചന്ദന വളയിട്ട" എന്ന ഗാനത്തിന്റെ പുരുഷ ശബ്ദമായിട്ടായിരുന്നു വിജയ്‌യുടെ അരങ്ങേറ്റം. തൊട്ടടുത്ത വർഷം അച്ഛനോടൊപ്പം ‘മില്ലേനിയം സ്റ്റാർസി’ൽ വിദ്യാസാഗറിന്റെതന്നെ സംഗീതത്തിൽ "ശ്രാവൺ ഗംഗേ" പാടിക്കൊണ്ട് അയാൾ സിനിമാഗായകനുമായി. 

"ചന്ദന വളയിട്ട കൈകൊണ്ട്" തനി പ്രണയഗാനമായിരുന്നു. ഭൂരിഭാഗം ഗാനങ്ങളിലും ആഘോഷത്തിനേക്കാളുമേറെ പ്രണയമായിരുന്നു വരികളുടെ ഭാവം. ഫാസ്റ്റ് നമ്പർ എന്നൊക്കെ പറയാവുന്ന, വള്ളംകളിപ്പാട്ടിനെ ഓർമിപ്പിച്ച "ആറന്മുള പള്ളിയോടം" പോലും, അമരത്തു നിന്നുകൊണ്ട് തന്റെ പ്രിയപ്പെട്ടവളെ കണ്ട കാമുകന്റെ വാക്കുകളായിരുന്നു.

ഗൃഹാതുരത്വം നിറഞ്ഞ "ആരോ കമഴ്ത്തി വച്ച" ആകട്ടെ ആസ്വാദകന്റെ മനസ്സിനെ മഥിച്ച പുത്തഞ്ചേരി മാജിക്കിന്റെ മറ്റൊരു മുഖം കാട്ടിത്തന്നു. "പറ നിറയെ" ചിത്രീകരണത്തിനും ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. കേരളത്തിലെ ആദ്യ സ്വകാര്യ ചാനൽ പതിയെ കത്തിക്കയറി വരുന്ന സമയം. അത്തവണത്തെ  ഓണപ്പരിപാടികളിലെ ഹൈലൈറ്റ് ആയിരുന്നു ആ പാട്ടിന്റെ മ്യൂസിക് വീഡിയോ.

ഗിരീഷ് പുത്തഞ്ചേരി

അതുവരെ ദൂരദർശന്റെ ഉത്സവഗാനങ്ങളിൽ രണ്ടുവട്ടം മാത്രമേ വാതിൽപ്പുറ ചിത്രീകരണം നടന്നിട്ടുള്ളൂ: 1993ലെ ക്രിസ്മസ് ഗാനങ്ങളും ("രക്ഷകാ, എന്റെ പാപഭാരം", മറ്റു ഗാനങ്ങൾ) 1994ലെ ഓണപ്പാട്ടുകളും ("ചിരിക്കുമ്പോൾ കൊഞ്ചിച്ചിരിക്കുമ്പോൾ", മറ്റു ഗാനങ്ങൾ). പക്ഷെ അതെല്ലാം ടെലിവിഷനു വേണ്ടി തീർത്ത പാട്ടുകളായിരുന്നു. കസറ്റാക്കി പിന്നീട് ഇറക്കുകയായിരുന്നു. ആൽബത്തിന്റെ പാട്ട് വിഡിയോ ആക്കി അവതരിപ്പിച്ചത് മലയാളത്തിൽ ആദ്യമായിരുന്നു. യേശുദാസും സുജാതയും കായൽക്കരയിലും വഞ്ചിവീട്ടിലും സ്റ്റൂഡിയോയിലും പാടുന്നതും വിദ്യാസാഗർ കണ്ടക്റ്റ് ചെയ്യുന്നതുമെല്ലാം ചേർത്ത് തെറ്റില്ലാത്ത ഒരു വിഡിയോ പ്രസ്തുത ചാനൽ അന്ന് സംപ്രേഷണം ചെയ്തു. ആ വീഡിയോ ഇപ്പോള്‍ യുട്യൂബില്‍ കാണാം. ആ വർഷത്തെ ഓണപ്പരീക്ഷ എഴുതുമ്പോൾ സമീപത്തെ ആർട്സ് ക്ലബുകളിൽനിന്നും "പൂമുല്ലക്കോടിയുടുക്കേണം" കേട്ടത് ഇന്നലെയെന്നപോലെ ഓർമയുണ്ട്. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പിന്നണി സംഗീതമായി തിരുവോണക്കൈനീട്ടത്തിലെ പാട്ടുകൾ വന്നുകൊണ്ടേയിരുന്നു!

∙ പാട്ടും ജീവിതവും

2006. ചെന്നൈ. ആദ്യത്തെ ജോലി. അതുവരെ കൊല്ലം വിട്ട് ഒരു പരിപാടിയും ചെയ്യാതിരുന്ന ഞാൻ പെട്ടെന്ന് ഭാഷയറിയാത്ത ഒരു സ്ഥലത്തു പെട്ടതുപോലെയായി. തുച്ഛശമ്പളത്തിൽ ജീവിച്ചിരുന്ന എനിക്ക് അടിക്കടി നാട്ടിൽ പോവുക എന്നത് ചിന്തിക്കാൻ പറ്റില്ലായിരുന്നു. സ്വതവേ ഗൃഹാതുരത്വത്തിന്റെ ത്വര അൽപം കൂടുതൽ ഉള്ള എനിക്ക് ആശ്വാസം പാട്ടുകൾ ആയിരുന്നു. ഇന്നത്തെ മൊബൈൽ ഇന്റർനെറ്റ് തലമുറയ്ക്ക് ഇത് തമാശയായി തോന്നിയേക്കാം. ആദ്യത്തെ ലീവ്. ഓണക്കാലം. ട്രിവാൻഡ്രം മെയിലിൽ വൈകുന്നേരം കയറിയ എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. കൈയ്യിൽ ഇരുന്ന എംപി3 പ്ലെയറിൽ തിരുവോണക്കൈനീട്ടം തന്നെയായിരുന്നു. എപ്പോഴോ മയങ്ങിയ ഞാൻ ഉണരുന്നതും കേട്ടത് കാതിൽ തേൻ പോലെ വീണ ശബ്ദം: "പാലക്കാട് ജംക്‌ഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു". വർഷങ്ങൾ പലതു കഴിഞ്ഞു. പല നാടുകളിൽ ജോലി ചെയ്തു. എവിടെയൊക്കെ ഓണം ഉണ്ടോ അവിടെയെല്ലാം പിന്നണിയിൽ "പറ നിറയെ പൊന്നളക്കും" മുഴങ്ങി. ഓണപ്പരസ്യങ്ങളിൽ, ഓണപ്പരിപാടികളുടെ അറിയിപ്പുകളിൽ, മുഖ്യമന്ത്രിയുടെ ഓണസന്ദേശത്തിൽ വരെ ആ മുപ്പതു സെക്കൻഡ് ഇൻട്രോ മ്യൂസിക് മുഴങ്ങിക്കേട്ടു.

ചന്തു ഗോപാലകൃഷ്ണൻ

2010ലെ ഓണക്കാലത്ത് സിനിമാനടൻ ജഗദീഷ്, മാർ ക്രിസ്റ്റോസ്റ്റം തിരുമേനിയെ അഭിമുഖം ചെയ്തത്തിന്റെ ഇൻട്രോ മ്യൂസിക് ആയി കേട്ടത് "ഇളക്കുളങ്ങരെ"യിലെ വാദ്യസംഗീതമായിരുന്നു. സമീപകാലത്തെ ഓണ റീലുകളിലും കൂടുതൽ കേട്ടത് തിരുവോണക്കൈനീട്ടത്തിലെ ഈണങ്ങൾതന്നെ. സംഗീതത്തിന്റെ പകർപ്പവകാശ തർക്കം തൈക്കൂടം ബ്രിഡ്ജ്-നവരസ-കാന്താര വിവാദമായി കൊടുമ്പിരികൊണ്ട വർഷത്തിലും തങ്ങൾ 25 വർഷമായി കേട്ടുകൊണ്ടിരിക്കുന്ന, കൊല്ലങ്ങളായി ഉപയോഗിക്കുന്ന ആ മുപ്പതു സെക്കൻഡ് സംഗീതത്തിന്റെ സ്രഷ്ടാവ് വിദ്യാസാഗർ ആണെന്ന് ആരും അടയാളപ്പെടുത്തി കണ്ടില്ല. എന്നെപ്പോലെയുള്ള നൂറുകണക്കിന് ഗൃഹാതുര ജീവികളുടെ മനസ്സിൽ അടയാളപ്പെടുത്തിയതാണ് ആ പേര്. ഒപ്പം യേശുദാസും സുജാതയും ഗിരീഷ് പുത്തഞ്ചേരിയും. 

ഓണമായി. കസറ്റ്‌ പ്ലെയറുകൾക്കും ടെലിവിഷനും ശേഷം മൊബൈൽ സ്‌ക്രീനുകളിൽ "പറനിറയെ" വീണ്ടും ആഘോഷത്തിന്റെ, സന്തോഷത്തിന്റെ പൊന്നളക്കുന്നു.

 

(മാധ്യമപ്രവർത്തകനാണ് ലേഖകൻ. ദ് സൈബർ എക്സ്പ്രസിന്റെ എക്സിക്യുട്ടിവ് എഡിറ്റർ. സൈബർ സുരക്ഷയും പാട്ടുകളും ഒരുപോലെ ഇഷ്ടം)

 

English Summary: Sharing the Nostalgia About Onam Songs Released 25 Years Before

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT