മോഹത്തോടെ എഴുത്തുകാരൻ തേടിയെത്തിയ ‘യുറഗ്വായിലെ പെൺകുട്ടി’; ഗെറ, നീയാണോ ആ പണം തട്ടിയെടുത്തത്?
2023 ഡിസംബർ ആദ്യവാരത്തിലാണ് സംഭവം. ലാറ്റിനമേരിക്കൻ രാജ്യമായ യുറഗ്വായുടെ തലസ്ഥാനമായ മോണ്ടെവിഡോയിൽ ഒരു കവർച്ചാ ശ്രമം നടന്നു. രാത്രി ഡ്യൂട്ടിക്ക് പോകുകയായിരുന്ന പൊലീസുകാരന്റെ കയ്യിൽനിന്ന് ഒരു സംഘം പണം തട്ടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാരനെ കവർച്ചക്കാർ വെടിവച്ചു. എന്നാൽ ബുള്ളറ്റ് പ്രൂഫ് ജായ്ക്കറ്റ് ധരിച്ചതുകൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കേരളത്തിൽനിന്ന് 14,000ത്തിലേറെ കിലോമീറ്റർ അകലെയുള്ള മോണ്ടെവിഡോയിലെ കവർച്ചയ്ക്ക് മലയാളികളുമായി എന്താണു ബന്ധം? അതൊരു ‘സിനിമാ കണക്‌ഷ’നാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ‘ഗേൾ ഫ്രം യുറഗ്വായ്’ എന്ന ചിത്രം കണ്ട ആരുമൊന്നു ചിന്തിച്ചു പോകും, ‘അത്രയേറെ മോശമാണോ ഈ നഗരം?’ ഏതാനും വർഷം മുൻപുവരെ ലോകത്തിലെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര സൗഹൃദ നഗരങ്ങളെടുത്താൽ അതിലൊന്ന് യുറഗ്വായ് ആയിരുന്നു. അതിൽത്തന്നെ മോണ്ടെവിഡോ സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരവുമായിരുന്നു. എന്നാൽ ഇന്ന് കവർച്ചകളുടെ നഗരമായാണ് അതറിയപ്പെടുന്നത്. ഇവിടേക്കു പോകുന്ന വിദേശ വിനോദസഞ്ചാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നു പേരെടുത്തു പറഞ്ഞുതന്നെ യുഎസും ഓസ്ട്രേലിയയും ഉൾപ്പെടെ തങ്ങളുടെ ഔദ്യോഗിക വെബ്ൈസറ്റുകളിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ തെക്കേ അമേരിക്കൻ രാജ്യവും അതിന്റെ തലസ്ഥാനവും കവർച്ചയ്ക്ക് കുപ്രസിദ്ധമായത്? അതിന്റെ ഉത്തരത്തിന് അന ഗാർഷ്യ ബ്ലായ സംവിധാനം ചെയ്ത ‘ഗേൾ ഫ്രം യുറഗ്വായ്’ എന്ന സിനിമയുടെ കഥാപരിസരവുമായി വളരെ അടുത്ത ബന്ധമുണ്ട്.

2023 ഡിസംബർ ആദ്യവാരത്തിലാണ് സംഭവം. ലാറ്റിനമേരിക്കൻ രാജ്യമായ യുറഗ്വായുടെ തലസ്ഥാനമായ മോണ്ടെവിഡോയിൽ ഒരു കവർച്ചാ ശ്രമം നടന്നു. രാത്രി ഡ്യൂട്ടിക്ക് പോകുകയായിരുന്ന പൊലീസുകാരന്റെ കയ്യിൽനിന്ന് ഒരു സംഘം പണം തട്ടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാരനെ കവർച്ചക്കാർ വെടിവച്ചു. എന്നാൽ ബുള്ളറ്റ് പ്രൂഫ് ജായ്ക്കറ്റ് ധരിച്ചതുകൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കേരളത്തിൽനിന്ന് 14,000ത്തിലേറെ കിലോമീറ്റർ അകലെയുള്ള മോണ്ടെവിഡോയിലെ കവർച്ചയ്ക്ക് മലയാളികളുമായി എന്താണു ബന്ധം? അതൊരു ‘സിനിമാ കണക്‌ഷ’നാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ‘ഗേൾ ഫ്രം യുറഗ്വായ്’ എന്ന ചിത്രം കണ്ട ആരുമൊന്നു ചിന്തിച്ചു പോകും, ‘അത്രയേറെ മോശമാണോ ഈ നഗരം?’
ഏതാനും വർഷം മുൻപുവരെ ലോകത്തിലെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര സൗഹൃദ നഗരങ്ങളെടുത്താൽ അതിലൊന്ന് യുറഗ്വായ് ആയിരുന്നു. അതിൽത്തന്നെ മോണ്ടെവിഡോ സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരവുമായിരുന്നു. എന്നാൽ ഇന്ന് കവർച്ചകളുടെ നഗരമായാണ് അതറിയപ്പെടുന്നത്. ഇവിടേക്കു പോകുന്ന വിദേശ വിനോദസഞ്ചാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നു പേരെടുത്തു പറഞ്ഞുതന്നെ യുഎസും ഓസ്ട്രേലിയയും ഉൾപ്പെടെ തങ്ങളുടെ ഔദ്യോഗിക വെബ്ൈസറ്റുകളിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ തെക്കേ അമേരിക്കൻ രാജ്യവും അതിന്റെ തലസ്ഥാനവും കവർച്ചയ്ക്ക് കുപ്രസിദ്ധമായത്? അതിന്റെ ഉത്തരത്തിന് അന ഗാർഷ്യ ബ്ലായ സംവിധാനം ചെയ്ത ‘ഗേൾ ഫ്രം യുറഗ്വായ്’ എന്ന സിനിമയുടെ കഥാപരിസരവുമായി വളരെ അടുത്ത ബന്ധമുണ്ട്.
∙ നദി കടന്ന്, ഡോളർ തേടി...
സ്പാനിഷ് എഴുത്തുകാരനാണ് ലൂക്കസ് പെരേര. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ താമസം. ഭാര്യയും ഒരു മകനുമുണ്ട്. എഴുത്തുകാരനായതിനാൽത്തന്നെ അതിന്റേതായ മാനസികവ്യഥകളുുമായിട്ടാണു ജീവിതം. പ്രായം നാൽപത്തിനാലായി. ‘മിഡ്‌ലൈഫ് ക്രൈസിസി’ന്റെ എല്ലാ പ്രശ്നങ്ങളും ബാധിച്ചു തുടങ്ങി. തുടരെത്തുടരെ മൂഡ് മാറും, ജീവിതത്തിൽ ഒന്നുമായില്ലെന്നു തോന്നും, ഇനി എഴുതാൻ പറ്റില്ലെന്നു തോന്നും, ഭാര്യയ്ക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്നു തോന്നും, എഴുതുമ്പോൾ വാക്കുകൾ വരുന്നില്ല, മകനെപ്പോലും ഒരു പ്രശ്നമായിത്തോന്നുന്നു... ഇങ്ങനെ തോന്നലുകളുടെ ഒരു ആകെത്തുകയിലാണ് അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടു പോകുന്നത്.
ഭാര്യയുടെ ശമ്പളംകൊണ്ടാണ് ഇപ്പോൾ ജീവിതം. പുസ്തകം എഴുതാത്തതിനാൽ കാശും കിട്ടുന്നില്ല. കടം പെരുകി വരുന്നു. എന്തു ചെയ്യും? അങ്ങനെയാണ് ലൂക്കസ് തന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള ഒരു വഴി കണ്ടെത്തിയത്. എഴുതാനിരിക്കുന്ന രണ്ട് പുസ്തകങ്ങൾക്കുള്ള മുൻകൂർ തുക നേരത്തേ വാങ്ങുക. പേരുകേട്ട എഴുത്തുകാരനാണ് ലൂക്കസ്. അതിനാൽത്തന്നെ പണം നൽകാൻ പ്രസാധകരും തയാർ. പക്ഷേ, കാശ് അർജന്റീനയിലെ അക്കൗണ്ടിലേക്ക് വേണ്ട. അവിടെ ഡോളർ ഇടപാടിൽ നൽകേണ്ട നികുതി തന്നെ പ്രശ്നം.
15,000 ഡോളറാണ് പ്രസാധകരോട് ലൂക്കസ് ആവശ്യപ്പെട്ടത്. അർജന്റീനയിലെ ബാങ്കുകളോ മണി എക്സ്ചേഞ്ചോ വഴിയാണ് ആ പണം കിട്ടുന്നതെങ്കിൽ വലിയൊരു തുക നികുതി ഇനത്തിൽ പോകും. അതു പരിഹരിക്കാൻ അർജന്റീനക്കാർതന്നെ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. ലാ പ്ലാറ്റ നദി കടക്കുക. ബ്യൂണസ് ഐറിസിൽനിന്ന് മോണ്ടെവിഡോയിലേക്കു തുറക്കുന്ന വാതിലാണത്. ലൂക്കസും ആ വഴി പിന്തുടർന്നു. മോണ്ടെവിഡോയിലേക്ക് പണമയയ്ക്കാനാണ് ലൂക്കസ് പ്രസാധകരോട് ആവശ്യപ്പെട്ടിരുന്നത്.
അവിടെനിന്ന് 15,000 ഡോളർ ഒറ്റയടിക്ക് കിട്ടുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മതപത്രവും മറ്റുമെല്ലാം വേണം. എന്തുചെയ്യുമെന്ന് പകച്ചിരിക്കെ മാലാഖയെപ്പോലെ ഒരു വനിത. ലൂക്കസിന്റെ നോവലുകളെല്ലാം വായിച്ചിട്ടുള്ള ഒരു ആരാധിക മണി എക്സ്ചേഞ്ചിലുണ്ടായിരുന്നതാണ് രക്ഷയായത്. 15,000 ഡോളർ കയ്യിലെത്തി. അതൊരു ചെറു ബാഗിലാക്കി വയറിനു ചുറ്റും കെട്ടിവച്ചായി പിന്നീട് ലൂക്കസിന്റെ യാത്ര. ആ ഡോളർ അർജന്റീനയിലേക്ക് കടത്തും... ലാ പ്ലാറ്റ നദിയിലൂടെയുള്ള കപ്പൽയാത്രതന്നെ കടത്തിനുമുള്ള മാർഗം.
∙ ‘യുദ്ധ’ത്തിലേക്ക്...
പണം കിട്ടി, സന്തോഷമായി. പക്ഷേ എത്രയും വേഗം നാട്ടിലെത്താനായിരുന്നില്ല ലൂക്കസിന്റെ നീക്കം. പകരം അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പദ്ധതിയുണ്ടായിരുന്നു. മോണ്ടെവിഡോയിലെ പ്രശസ്തമായൊരു ഹോട്ടലിൽ മുറിയെടുക്കണം. അവിടേക്ക് ഒരു പെൺകുട്ടിയെ ക്ഷണിക്കണം. അവളുമൊത്തൊരു രാത്രി അയാളുടെ സ്വപ്നങ്ങളിലേക്കു വന്നിട്ട് മാസങ്ങളായി. യുറഗ്വായിലെ ഒരു സാഹിത്യ ചടങ്ങിൽ വച്ചാണ് ആദ്യമായി ആ പെൺകുട്ടിയെ, ഗെറയെ, ലൂക്കസ് കാണുന്നത്. രാത്രിയില്‍ ഉറക്കത്തിനിടെ ഗെറ, ഗെറ എന്നു വിളിച്ചു പറയുന്ന അവസ്ഥയിലേക്കു വരെ ആ കൂടിക്കാഴ്ച അയാളെയെത്തിച്ചു.
നുണയേത് സത്യമേത് എന്ന് തിരിച്ചറിയാനാകാത്ത നിമിഷങ്ങളാണ് ചിത്രമാകെ. ലൂക്കസ് പോലും ഭാര്യയോട് നുണ പറഞ്ഞിട്ടാണല്ലോ മോണ്ടെവിഡോയിലേക്കു പോകുന്നത്. ഭാര്യ കാറ്റലിനയ്ക്കും ഒരു രഹസ്യ ബന്ധമുണ്ട്.
യുദ്ധം എന്നാണ് ഗെറ എന്ന വാക്കിന്റെ അർഥം. അദ്ദേഹത്തിന്റെ ജീവിതത്തിലെ യഥാർഥ യുദ്ധം തുടങ്ങുന്നതും അവളുടെ വരവോടെയായിരുന്നു. വലിയൊരു കറുത്ത നായയുമായാണ് ലൂക്കസിനെ കാണാൻ ഗെറ വന്നത്. വന്നപാടെ അയാൾ തന്റെ ഉദ്ദേശം പറഞ്ഞു. ‘‘കഴിഞ്ഞ തവണ പാതിവഴിയിൽ നിർത്തിയത് പൂർത്തിയാക്കണം’’. സാഹിത്യ ചടങ്ങിനിടെ ലൂക്കസും ഗെറയും ശാരീരിക ബന്ധത്തിലേക്കു കടക്കാനിരുന്ന നിമിഷത്തിലായിരുന്നു ഗെറയുടെ ബോയ് ഫ്രണ്ട് വന്നത്. അതോടെ ഗെറ യാത്ര പറഞ്ഞെങ്കിലും ലൂക്കസിന്റെ ആഗ്രഹം മാത്രം യാത്ര പറയാതെ ആ കടൽത്തീരത്ത് ചുറ്റി നടന്നു.
‘ഗേൾ ഫ്രം യുറഗ്വായ്’ യഥാർഥത്തിൽ ഒരു നോവലാണ്. സ്പാനിഷ് എഴുത്തുകാരൻ പെഡ്രോ മൈറൽ എഴുതിയ ഈ നോവൽ അവിടെ സൂപ്പർ ഹിറ്റുമായിരുന്നു. ഇതിന്റെ ഇംഗ്ലിഷ് പരിഭാഷയുമുണ്ട്. പുസ്തകത്തില്‍ എഴുതിയിരുന്നത് ‘‘അവളെന്റെ തലയ്ക്കു പിറകിലായി തൊട്ട ആ നിമിഷത്തിൽ എന്റെ എല്ലാ പ്രശ്നങ്ങളും എങ്ങോട്ടോ പോയ്മറയുന്നത് ഞാനറിഞ്ഞു’’ എന്നായിരുന്നു. ശരീരത്തിലെ ഓരോ രോമകൂപങ്ങളിലും ആനന്ദം തിരിച്ചറിയുന്ന നിമിഷം. എന്നാൽ സിനിമയിൽ അത്തരം സാഹിത്യപരമായ സംഭാഷണങ്ങളിലേക്കൊന്നും പോയിട്ടില്ല.
∙ കാശിനു നേരെ നീണ്ട കണ്ണുകള്‍
ഗെറയുമായി നഗരത്തിലെ മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് ‘കാര്യം സാധിച്ച്’ പിറ്റേന്നു മടങ്ങാനാണ് ലൂക്കസിന്റെ തീരുമാനം. എന്നാൽ ഗെറ ആദ്യമേ നയം വ്യക്തമാക്കി. ‘‘എനിക്ക് ജോലിക്ക് പോകണം. ഇന്ന് അവധിയെടുക്കാൻ പറ്റില്ല. ജോലി ചെയ്താലേ ജീവിക്കാനുള്ള പണം കിട്ടൂ. വിരലുകളനക്കി ലൂക്കസിനെപ്പോലെ എല്ലാവർക്കും പണമുണ്ടാക്കാനാകില്ലല്ലോ’’ എന്നാണ് എഴുത്തുകാരന്റെ ജോലിയെപ്പറ്റി ഗെറ കളിപറഞ്ഞത്. ലൂക്കസ് എന്തായാലും പ്രതീക്ഷ വിട്ടില്ല. അവളോടൊപ്പം നടക്കാൻ തുടങ്ങി. അവളുടെ കൂട്ടുകാരെ കണ്ടു. നായയെ അവിടെ ഏൽപ്പിച്ചു. ഒരു ബാൻഡ് സംഘവുമായാണ് ഗെറയുടെ പ്രധാന കൂട്ട്.
ആ നടത്തത്തിനിടെ അവരിരുവരും മദ്യപിച്ചു (അതും ആ ഹോട്ടലിലെ ഏറ്റവും മുന്തിയ വിസ്കി). കയ്യിൽ ഒരു ടാറ്റൂ ചെയ്യണമെന്നുണ്ടായിരുന്നു ലൂക്കസിന്, അതും ചെയ്തു. അതിനിടയ്ക്ക് മകന് യൂക്കുലേലിയെന്ന സംഗീത ഉപകരണം വാങ്ങി. ഇവിടങ്ങളിലെല്ലാം അയാളുടെ കയ്യിൽ കനപ്പെട്ട കാശുണ്ടെന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു. എല്ലാവരും തനിക്കു നേരെ അസ്വാഭാവികമായ നോട്ടമെറിയുന്നതിൽ ലൂക്കസിനും അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു. പക്ഷേ അത് അവരുടെ എന്തെങ്കിലും കുഴപ്പംകൊണ്ടായിരിക്കാമെന്ന് ലൂക്കസ് മനസ്സിനോടു പറഞ്ഞുകൊണ്ടേയിരുന്നു.
മദ്യത്തിനു പിന്നാലെ ലൂക്കസിന് ഗെറ കഞ്ചാവും വാഗ്ദാനം ചെയ്തു. ‘‘ഇതെന്തു വിഷമാണ്’’ എന്ന മട്ടിലായിരുന്നു അതു വലിച്ച ലൂക്കസിന്റെ പ്രതികരണം. എന്നാലും വലിക്കാന്‍ ഗെറ നിർബന്ധിച്ചുകൊണ്ടേയിരുന്നു. രാത്രിയായി. ഇരുവരും ബീച്ചിലെ ഇരുട്ടിലെത്തി. കഞ്ചാവ് വലിച്ചു. സംസാരിച്ചു. കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നു. പതിയെ ഒരു ചുംബനത്തിനൊരുങ്ങവെയായിരുന്നു അതു സംഭവിച്ചത്. ഒരാൾ ലൂക്കസിന്റെ അരയിലെ ബാഗ് തട്ടിയെടുത്തുകൊണ്ടോടി. ലൂക്കസ് പിന്നാലെ ഓടി അയാളെ പിടിച്ചെങ്കിലും ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് വീണു. തിരികെ ബോധാവസ്ഥയിലേക്കു വരാൻ അൽപസമയമെടുത്തു. അപ്പോഴേക്കും കവർച്ചക്കാർ രക്ഷപ്പെട്ടിരുന്നു.
ആരാണ് ലൂക്കസിനെ കൊള്ളയടിച്ചത്?
‘‘എന്റെ അരയിലെ ബാഗിൽ പണമുണ്ടെന്ന് അറിവുള്ളവർതന്നെയാണ് അതെടുത്തത്. അത്രമാത്രം കൃത്യമായി ആ ബാഗിനെത്തന്നെ ലക്ഷ്യമിട്ടാണ് അവർ വന്നത്’’ എന്നാണ് അതിനെപ്പറ്റി ലൂക്കസ് പറഞ്ഞത്. അങ്ങനെയെങ്കിൽ ലൂക്കസിന്റെ കയ്യിൽ പണമുണ്ടെന്ന് അറിയാവുന്ന ഒരാളാണ് ആ പണമെടുത്തത്. ആരായിരിക്കും അത്? ലൂക്കസിന് പണം കൊടുത്ത എക്സ്ചേഞ്ചിലെ ഉദ്യോഗസ്ഥ മുതൽ ടാറ്റു അടിച്ച ചെറുപ്പക്കാരനും ഗെറയും വരെ ആ പട്ടികയിലുണ്ട്. പക്ഷേ ആരാണെന്ന് ലൂക്കസിന് മനസ്സിലാകുന്നില്ല. ഇനിയെന്ത് ചെയ്യും? ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം മാറ്റി രക്ഷപ്പെടാനുള്ള, സ്വസ്ഥമായി ഇരുന്നെഴുതാനുള്ള അവസരമാണ് നഷ്ടമായിരിക്കുന്നത്. ആരു നീട്ടും തനിക്കു നേരെ ഇനിയൊരു രക്ഷാകരം? അതിന്റെ ഉത്തരമാണ് ‘ഗേൾ ഫ്രം യുറഗ്വായ്’ എന്ന സിനിമയുടെ ക്ലൈമാക്സ്.
ലൂക്കസിന്റെ ഭാര്യ കാറ്റലിന എഴുതുന്ന ഒരു ഇമെയിൽ സന്ദേശത്തിന്റെ രൂപത്തിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. അവരാണ് ലൂക്കസിന്റെ കഥ നമുക്കു പറഞ്ഞുതരുന്നത്. എന്നാൽ പുസ്തകരൂപത്തിൽ കഥയുടെ ആഖ്യാനം മറ്റൊരു രീതിയിലാണ്. ഭാര്യയോട് മാപ്പു പറഞ്ഞ് ലൂക്കസ് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് പുസ്തകം. ആരാണ് പണം തട്ടിയെടുത്തത് എന്നതിന്റെ ഉത്തരം കിട്ടണമെങ്കിൽ ചിത്രത്തിനൊടുവിൽ ടൈറ്റിൽ വരുമ്പോൾ അതും ശ്രദ്ധയോടെ കാണണം. വലിയൊരു ചിരിയോടെ നമുക്കു മനസ്സിലാക്കാനാകും, ആരാണാ പണം തട്ടിയതെന്ന്..
∙ കഥയും കാര്യവും
മധ്യവയസ്സിലെത്തിയ ഒരു വ്യക്തിയുടെ ഭോഗാസക്തിയല്ല ചിത്രത്തിന്റെ വിഷയം എന്നത്. അതു കഥയെ മുന്നോട്ടു നയിക്കാനുള്ള ഒരു തന്ത്രം മാത്രം. കവർച്ചയെന്ന കുറ്റകൃത്യമാണ് സിനിമയുടെ അടിത്തറ. ആ കവർച്ചയ്ക്കു പിന്നിലെ കാരണമെന്താകും? നഷ്ടപ്പെട്ട പണത്തിന്റെ പേരിൽ ലൂക്കസ് കരയുമ്പോൾ പ്രേക്ഷകന്റെയും നെഞ്ച് വിങ്ങുന്നത് എന്തുകൊണ്ടാണ്? ആ ചോദ്യങ്ങളാണ് ചിത്രം മുന്നോട്ടു വയ്ക്കുന്നത്. അർജന്റീനയുടെ സാമ്പത്തികാവസ്ഥയും മോണ്ടെവിഡോയിലെ കുറ്റകൃത്യങ്ങളും പരസ്പരം ബന്ധപ്പെടുന്നതും അങ്ങനെയാണ്.
ഒരാളെയും വിശ്വസിക്കാൻ പാടില്ലാത്ത ഒരു ലോകവും ചിത്രം നമുക്കു മുന്നിൽ തുറക്കുന്നു. ഗെറയ്ക്കൊപ്പം ആദ്യം കാണുന്ന നായയുടെ അസാധാരണ വലുപ്പം കാണുമ്പോൾ ലൂക്കസ് ആലോചിക്കുന്നുണ്ട്, ഇതിനെന്ത് വലുപ്പമാണെന്ന്. മാത്രവുമല്ല, അതിന്റെ വായില്‍ ഒരു മസ്സിൽ മാസ്കുമുണ്ട്. മറ്റുള്ളവരെ കടിക്കാതിരിക്കാൻ വേണ്ടിയാണത്. ഇത്രയും വലിയ നായയുടെ കടിയേറ്റാൽ ജീവനോടെ ഒരാളും ബാക്കിയുണ്ടാകില്ല എന്നാണ് ലൂക്കസിന്റെ ചിന്ത. വലുപ്പം കൂടിയതും അക്രമകാരികളുമായ നായ്ക്കളുടെ മുഖത്ത് മസ്സിൽ മാസ്ക് വയ്ക്കണമെന്നത് സർക്കാർ നിയമം മൂലം നിർദേശിച്ചതാണത്രേ.
എന്നാൽ കുക്കോ എന്നു പേരിട്ട ആ നായയ്ക്ക് വലുപ്പം മാത്രമേയുള്ളൂ ശുദ്ധ പാവത്താനാണെന്നാണ് ഗെറ പറയുന്നത്. അതുപക്ഷേ ലൂക്കസിനെപ്പോലെ പ്രേക്ഷകർക്കും വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്. ഇത്തരത്തിൽ നുണയേത് സത്യമേത് എന്ന് തിരിച്ചറിയാനാകാത്ത നിമിഷങ്ങളാണ് ചിത്രമാകെ. ലൂക്കസ് പോലും ഭാര്യയോട് നുണ പറഞ്ഞിട്ടാണല്ലോ മോണ്ടെവിഡോയിലേക്കു പോകുന്നത്. കാറ്റലിനയ്ക്കും ഒരു ബന്ധമുണ്ട്. അതുപക്ഷേ ലൂക്കസിൽനിന്നു മറച്ചു വച്ചതാണ്. ഗെറയെന്ന ഇരുപത്തിയഞ്ചുകാരിക്കുമുണ്ട് രഹസ്യങ്ങളേറെ.
ചിത്രത്തിനൊടുവിൽ തന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ ചർച്ചയ്ക്കിടെ ലൂക്കസിനോട് ഒരു വായനക്കാരൻ ചോദിക്കുന്നുണ്ട്. പണം തട്ടിയെടുക്കാനുള്ള ഈ ‘യുറഗ്വായ് ട്രിക്കും’ ആ യാത്രയും യഥാർഥത്തിൽ സംഭവിച്ചതാണോ’’ എന്ന്. എന്നാൽ ‘‘അതിനിവിടെ പ്രസക്തിയുണ്ടോ’’ എന്ന മറുചോദ്യമാണ് ലൂക്കസ് ചോദിക്കുന്നത്. നടന്നതോ നടക്കാത്തതോ ആവട്ടെ, ഈ പുസ്തകവും സിനിമയും കൈകാര്യം ചെയ്യുന്ന സാമൂഹിക വിഷയങ്ങൾ യാഥാർഥ്യമാണ്. കഥാപാത്രങ്ങൾക്കല്ല, അവർ കടന്നുപോകുന്ന ജീവിതത്തിന്റെ കൈവഴികൾക്കാണു പ്രധാനം. അവയ്ക്കാകട്ടെ സമകാലിക യാഥാർഥ്യവുമായി ഏറെ ബന്ധമുണ്ടുതാനും.