‘ഒരു അഡാർ ലവ്’ ഇല്ലായിരുന്നെങ്കിലും ഞാൻ നടിയാകുമായിരുന്നു; സിനിമയിലെ മറ്റുള്ളവരുടെ അനുഭവം പേടിപ്പിക്കുന്നു; പലതും തിരിച്ചറിഞ്ഞു’
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഒരു പെൺകുട്ടി. ഇൻസ്റ്റഗ്രാമിൽ കിട്ടുന്ന ഓരോ ലൈക്കിനും ഡോളറുകൾ വന്നുവീഴുന്നുണ്ടെന്നു പലരും അസൂയയോടെ അടക്കം പറഞ്ഞ ഒരു സാധാരണ തൃശൂരുകാരി. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി, നാടൻ ഭക്ഷണം കഴിച്ച്, ക്ലാസിക്കൽ നൃത്തവും സംഗീതവും അഭ്യസിച്ച്, വീടിനോടും വീട്ടുകാരോടും പറ്റിച്ചേർന്നു വളർന്ന ആ പെൺകുട്ടി ഒറ്റച്ചിത്രത്തിലെ ഒരേയൊരു രംഗം കൊണ്ട് അനേകരുടെ ഹൃദയം കീഴടക്കി. അതില്‍ മലയാളികൾ മാത്രമായിരുന്നില്ല, ലോകമൊട്ടുക്കുണ്ടായി പ്രിയ വാരിയർ എന്ന ആ പെൺകുട്ടിക്ക് ആരാധകർ. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ടിലെ കണ്ണിറുക്കൽ രംഗമായിരുന്നു പ്രിയ വാരിയർ എന്ന സോഷ്യൽ മീഡിയ താരത്തെ സൃഷ്ടിച്ചത്. പക്ഷേ ആ പാട്ട് ഹിറ്റായില്ലായിരുന്നെങ്കിൽ പോലും താൻ സിനിമയിലെത്തുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു പ്രിയ. കുട്ടിക്കാലം മുതൽ കണ്ട സിനിമയെന്ന വലിയ സ്വപ്നത്തെ പിന്തുടരവേ അഡാർ ലവും ആ പാട്ടും പ്രശസ്തിയിലേക്കുള്ള എളുപ്പവഴിയായെന്നു മാത്രം. ചെറുപ്രായത്തിൽത്തന്നെ പ്രതീക്ഷിച്ചതിലധികം ജനകീയത പ്രിയയ്ക്കു കിട്ടി. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. പെട്ടെന്നുണ്ടായ പേരിനും പ്രശസ്തിക്കുമൊപ്പം വിമർശനങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ അതെല്ലാം അൽപം മുറിവേൽപ്പിച്ചെങ്കിലും ഇന്ന് എല്ലാറ്റിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യവും മാനസിക പക്വതയും തനിക്കുണ്ടെന്നും പറയുന്നു പ്രിയ. നടിയും മോഡലും മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന സോഷ്യല്‍ മീഡിയ താരങ്ങളിലൊരാൾ കൂടിയായ പ്രിയ സംസാരിക്കുകയാണ്. തന്റെ കരിയർ, സ്വപ്നങ്ങൾ, സിനിമകൾ, വിവാദങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ സീന എലിസബത്ത് മാമ്മനുമായുള്ള സുദീർഘ സംഭാഷണത്തിൽ മനസ്സു തുറക്കുകയാണ് പ്രിയ.

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഒരു പെൺകുട്ടി. ഇൻസ്റ്റഗ്രാമിൽ കിട്ടുന്ന ഓരോ ലൈക്കിനും ഡോളറുകൾ വന്നുവീഴുന്നുണ്ടെന്നു പലരും അസൂയയോടെ അടക്കം പറഞ്ഞ ഒരു സാധാരണ തൃശൂരുകാരി. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി, നാടൻ ഭക്ഷണം കഴിച്ച്, ക്ലാസിക്കൽ നൃത്തവും സംഗീതവും അഭ്യസിച്ച്, വീടിനോടും വീട്ടുകാരോടും പറ്റിച്ചേർന്നു വളർന്ന ആ പെൺകുട്ടി ഒറ്റച്ചിത്രത്തിലെ ഒരേയൊരു രംഗം കൊണ്ട് അനേകരുടെ ഹൃദയം കീഴടക്കി. അതില്‍ മലയാളികൾ മാത്രമായിരുന്നില്ല, ലോകമൊട്ടുക്കുണ്ടായി പ്രിയ വാരിയർ എന്ന ആ പെൺകുട്ടിക്ക് ആരാധകർ.
‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ടിലെ കണ്ണിറുക്കൽ രംഗമായിരുന്നു പ്രിയ വാരിയർ എന്ന സോഷ്യൽ മീഡിയ താരത്തെ സൃഷ്ടിച്ചത്. പക്ഷേ ആ പാട്ട് ഹിറ്റായില്ലായിരുന്നെങ്കിൽ പോലും താൻ സിനിമയിലെത്തുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു പ്രിയ. കുട്ടിക്കാലം മുതൽ കണ്ട സിനിമയെന്ന വലിയ സ്വപ്നത്തെ പിന്തുടരവേ അഡാർ ലവും ആ പാട്ടും പ്രശസ്തിയിലേക്കുള്ള എളുപ്പവഴിയായെന്നു മാത്രം.
ചെറുപ്രായത്തിൽത്തന്നെ പ്രതീക്ഷിച്ചതിലധികം ജനകീയത പ്രിയയ്ക്കു കിട്ടി. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. പെട്ടെന്നുണ്ടായ പേരിനും പ്രശസ്തിക്കുമൊപ്പം വിമർശനങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ അതെല്ലാം അൽപം മുറിവേൽപ്പിച്ചെങ്കിലും ഇന്ന് എല്ലാറ്റിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യവും മാനസിക പക്വതയും തനിക്കുണ്ടെന്നും പറയുന്നു പ്രിയ.
നടിയും മോഡലും മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന സോഷ്യല്‍ മീഡിയ താരങ്ങളിലൊരാൾ കൂടിയായ പ്രിയ സംസാരിക്കുകയാണ്. തന്റെ കരിയർ, സ്വപ്നങ്ങൾ, സിനിമകൾ, വിവാദങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ സീന എലിസബത്ത് മാമ്മനുമായുള്ള സുദീർഘ സംഭാഷണത്തിൽ മനസ്സു തുറക്കുകയാണ് പ്രിയ.
∙ 2024 ഒക്ടോബറിൽ പ്രിയയ്ക്ക് 25 വയസ്സ് തികയുകയാണ്. വളരെ ചെറുപ്രായത്തിൽതന്നെ ലോകപ്രശസ്തയായതിന്റെ ഒരു സന്തോഷം ഇപ്പോഴും ഇല്ലേ? അതോ അതൊരു സമ്മർദമാണോ?
സന്തോഷം എന്നതിലുപരി അതൊരു ഉത്തരവാദിത്തമായാണ് ഞാൻ കാണുന്നത്. പതിനെട്ടാം വയസ്സിലാണ് ഞാൻ സിനിമയ്ക്കൊപ്പമുള്ള യാത്ര ആരംഭിച്ചത്. ഇപ്പോൾ എന്റെ കഴിവിനെ കുറേക്കൂടി വളർത്താനുമുള്ള ശ്രമമാണ് നടത്തുന്നത്. അതിനുവേണ്ടി കുറേയധികം കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. അതൊക്കെ ഇപ്പോൾ എന്റെ ഉത്തരവാദിത്തമാണ്. കരിയറിനെ കുറേക്കൂടി ഗൗരവത്തോടെ കണ്ടുതുടങ്ങി.
എല്ലാവരെയും പോലെത്തന്നെ സമ്മർദങ്ങൾ ഞാനും അനുഭവിക്കുന്നുണ്ട്. 18ാം വയസ്സിൽ തുടങ്ങിയതുപോലെയല്ലല്ലോ ഇപ്പോൾ. നടിമാരുടെ ‘ഷെൽഫ് ലൈഫ്’ വളരെ കുറവാണ്. ചുരുക്കം ആളുകൾക്കു മാത്രമേ മാറ്റമില്ലാതെ നിലനിന്നു പോകാൻ സാധിക്കൂ. അതുകൊണ്ടുതന്നെ, എന്റെ കഴിവിനെ പരമാവധി പരിപോഷിപ്പിച്ച് ഞാൻ സിനിമയിൽ നിലനിൽക്കേണ്ടിയിരിക്കുന്നു. അതെന്റെ ഉത്തരവാദിത്തവും ആവശ്യവുമാണ്.
∙ അമ്മയുടെ കൂടെ അമ്പലത്തിലും ബന്ധുവീട്ടിലുമൊക്കെ പോകാൻ ആഗ്രഹിക്കുന്ന കുട്ടി ഒരു വശത്ത്. ഇൻസ്റ്റയിലെ ഉൾപ്പെടെ പ്രശസ്തി മറുവശത്ത്. ഇത് രണ്ടും എങ്ങനെ ബാലൻസ് ചെയ്ത് കൊണ്ടു പോകുന്നു?
ഒരു വ്യക്തിയെന്ന നിലയിൽ ‘ഗ്രൗണ്ടഡ്’ ആയി സാധാരണ ജീവിതം നയിക്കാൻ തന്നെയാണ് ഞാനെപ്പോഴും ഇഷ്ടപ്പെടുന്നത്. സ്വന്തം വേരുകൾ അറുത്തുമാറ്റി വേറൊന്നിനെയും ലക്ഷ്യം വച്ചു പോകുന്നതിനോട് എനിക്കു താൽപര്യമില്ല. അത്തരം പുതുവഴികളെയോർത്ത് ആകാംക്ഷയില്ല, ആവേശവുമില്ല. തൊഴിൽമേഖലയെ അതിന്റേതായ വഴിക്കും സ്വകാര്യ ജീവിതത്തെ ആ രീതിക്കും തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. അതെനിക്കു സാധിക്കുന്നുമുണ്ട്. സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾക്കു വേണ്ടി സമയം മാറ്റിവയ്ക്കാറുണ്ട്. അതെന്റെ ആവശ്യമാണ്. മാസത്തിൽ 20 ദിവസമൊക്കെ ജോലിപരമായ തിരക്കുകളാണെങ്കിൽ ബാക്കിയുള്ള ദിവസം ഞാൻ വീട്ടുകാർക്കൊപ്പമാണ്. ആ സമയം എനിക്ക് വളരെ അത്യാവശ്യമാണ്.
ഇൻസ്റ്റയിൽ പ്രിയയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും ഡോളർ വന്നുവീഴുന്നുണ്ടെന്നാണ് അസൂയക്കാർ പറഞ്ഞു പരത്തുന്നത്... അത്രയേറെ പ്രമോഷനുകളും സ്പോൺസർ വിഡിയോകളുമാണല്ലോ വരുന്നത്...
∙അങ്ങനെയൊന്നുമില്ല. അത്തരത്തിലൊക്കെ വർക്ക് ചെയ്തിരുന്നെങ്കിൽ എനിക്ക് എത്രയേറെ പൈസയുണ്ടാക്കാൻ സാധിക്കുമായിരുന്നു. അതുകൊണ്ട് ഇത്തരക്കാരുടെ പറച്ചിലുകളൊക്കെ വെറുതെയുള്ളതാണ്.
∙ നടിയായെത്തിയ പ്രിയ ഇപ്പോൾ ഒരു പ്രശസ്ത മോഡലായിത്തന്നെ മാറിയോ?
അതൊക്കെ തനിയെ സംഭവിക്കുന്നതാണ്. ചെറുപ്പം മുതൽ അഭിനയത്തോടു തന്നെയായിരുന്നു താൽപര്യം. ഒരു നടി എന്ന നിലയിൽ മികവ് തെളിയിക്കണമെന്നായിരുന്നു ആദ്യം മുതലുള്ള ആഗ്രഹം. പിന്നെ ഫോട്ടോഷൂട്ട് ചെയ്യുന്നതും ക്യാംപെയ്നുകളുടെ ഭാഗമാകുന്നതുമൊക്കെ പാർട്ട് ഓഫ് പാക്കേജ് എന്നു വേണമെങ്കിൽ പറയാം. അതെല്ലാം ഞാൻ ഒരുപാട് ആസ്വദിക്കുന്നുമുണ്ട്. പക്ഷേ അതിലെനിക്കേറ്റവും പ്രിയം അഭിനയം തന്നെ.
∙ തൃശൂരിലെ ഒരു സാധാരണ പെൺകുട്ടിക്ക് പെട്ടെന്ന് സ്റ്റാർഡം കിട്ടിയപ്പോൾ അനുഭവപ്പെട്ട വലിയ മാറ്റം എന്താണ്? ജീവിതത്തിൽ ഈ താരപരിവേഷം കൊണ്ടുവന്ന വ്യത്യാസം?
സത്യം പറഞ്ഞാൽ, ഇന്നും എനിക്കങ്ങനെ വലിയൊരു സ്റ്റാർഡം എന്ന തരത്തിലൊന്നും ഫീൽ ചെയ്യുന്നില്ല. എവിടെ പോയാലും ആളുകൾ തിരിച്ചറിയുന്നുണ്ട്. അതൊരു വലിയ കാര്യം തന്നെയാണ്. അതിൽ ഒരുപാട് സന്തോഷിക്കുകയും ചെയ്യുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാനും വ്യക്തിത്വം സൃഷ്ടിച്ചെടുക്കാനുമൊക്കെ സഹായകമായി. അല്ലാതെ വലിയ മാറ്റങ്ങളൊന്നും ഉണ്ടായെന്നു തോന്നുന്നില്ല.
∙ ‘ഒരു അഡാർ ലവി’ലെ പാട്ട് വൈറലായില്ലായിരുന്നെങ്കിൽ പ്രിയയെന്ന താരവും ഉണ്ടാവുമായിരുന്നില്ലേ? അതായത്, പ്രിയ ഒരിക്കലും സിനിമയിൽ ചാൻസ് ചോദിച്ചോ ഓഡിഷനോ പോകില്ലായിരുന്നോ?
കുട്ടിക്കാലം മുതൽ മനസ്സിൽ സിനിമാ മോഹം ഉണ്ടായിരുന്നതുകൊണ്ടുതന്നെ ഏതുവിധേനയും ഞാൻ സിനിമയിൽ എത്തിയേനെ. ‘അഡാർ ലവി’ലേക്കു ഞാൻ എത്തിയതും ഓഡിഷൻ വഴിയാണ്. അത് ക്ലിക്ക് ആയില്ലായിരുന്നെങ്കിൽപ്പോലും ഞാൻ സിനിമയിൽ തുടർന്നേനെ. പിന്നെ ആ ചിത്രത്തിലെ പാട്ട് ശ്രദ്ധേയമായതോടെ കുറച്ചുകൂടെ എളുപ്പത്തിൽ ജനശ്രദ്ധ കിട്ടി. സാധാരണയായി എല്ലാവർക്കും ആദ്യ അവസരം കിട്ടാനായിരിക്കും ബുദ്ധിമുട്ട്. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. ആദ്യ ചിത്രത്തിനു ശേഷമാണ് ഞാൻ പ്രയാസങ്ങൾ നേരിട്ടുതുടങ്ങിയത്.
സിനിമയിൽ തുടരാന്‍ വേണ്ടി ഞാൻ എന്നിൽത്തന്നെ സമ്മർദമേൽപ്പിച്ചു തുടങ്ങി. ആദ്യ ചിത്രത്തിനു ശേഷം ഞാൻ മലയാളത്തിൽ ചെയ്തത് 2022ൽ പുറത്തിറങ്ങിയ ‘4 ഇയേഴ്സ്’ ആണ്. അതിനിടെ വർഷങ്ങളുടെ ഇടവേള വന്നു. ‘അഡാർ ലവി’ൽ ചെയ്തതിൽ നിന്നു വ്യത്യസ്തമായൊരു വേഷം ചെയ്യണമെന്നായിരുന്നു ആഗ്രഹം. ‘4 ഇയേഴ്സി’ലെ എന്റെ കഥാപാത്രത്തെ കാണുമ്പോൾ എനിക്കു തന്നെ തോന്നാറുണ്ട്, ഞാൻ വളരെ വ്യത്യസ്തമായി ചെയ്തുവെന്ന്.
∙ ഇത്രയും പ്രശസ്തയാവുമെന്ന് ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ആലോചിച്ചിരുന്നോ?
സത്യം പറയാമല്ലോ. ആലോചിച്ചിട്ടില്ല. പക്ഷേ നമ്മൾ സ്വപ്നം കാണുമല്ലോ? എന്തായാലും ഒരു മുൻനിര നായികയായി മാറണമെന്നു തന്നെയായിരുന്നു ആഗ്രഹം. അങ്ങനെയൊരു നായികയായാൽ പ്രശസ്തിയൊക്കെ അതിന്റെ പിന്നാലെ വരും. പക്ഷേ പ്രശസ്തിക്കു വേണ്ടി ഞാൻ ഒന്നും ചെയ്യാറില്ല എന്നതാണു സത്യം.
∙ ശരിക്കും ‘അഡാർ ലവി’ ലെ ആ കണ്ണിറുക്കൽ ആരുടെ ഐഡിയ ആയിരുന്നു? പല അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട് ഇപ്പോൾ...
ആ രംഗം എന്താണെന്നു വിവരിച്ചു തരിക മാത്രമാണ് സംവിധായകൻ ചെയ്തത്. റോഷൻ എന്ന അഭിനേതാവ് എന്നെ നോക്കുമ്പോൾ എനിക്ക് എന്ത് ഭാവമാണോ സ്വഭാവികമായും മുഖത്ത് വരുന്നത് അത് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആ കണ്ണിറുക്കൽ ആരുടെ ആശയമാണെന്ന് കൃത്യമായി പറയാനാകില്ലല്ലോ. എന്നോട് ഇങ്ങനെ പറഞ്ഞപ്പോൾ ഞാനെന്റെ റിയാക്‌ഷൻ ഇട്ടു. അത് എനിക്ക് സ്വഭാവികമായും വന്ന ഭാവമാണ്. സന്ദർഭം കേട്ടപ്പോൾ, എനിക്കങ്ങനെ കണ്ണിറുക്കാനാണ് തോന്നിയത്. അത് ചെയ്തു.
∙ റോഷനായും മറ്റുള്ളവരുമായുമൊക്കെ ഇപ്പോഴും സൗഹൃദമുണ്ടോ?
റോഷന്റെ ചേട്ടന്റെ വിവാഹത്തിനു പോയപ്പോൾ റോഷനെ കണ്ടു. നൂറിനെ (നൂറിൻ ഷെരീഫ്) ഇടയ്ക്കു കാണാറുണ്ട്. അവരൊക്കെയായി ഇപ്പോഴും സൗഹൃദങ്ങളുണ്ട്. പിന്നെ എല്ലാവരും അവരവരുടെ ജീവിതവുമായി തിരക്കിലല്ലേ.
∙ സിനിമയ്ക്കപ്പുറവും സൗഹൃദങ്ങൾ ഏറെയുള്ള ആളാണെന്നു തോന്നുന്നു പ്രിയ? പല റീൽ വീഡിയോകളും സുഹൃത്തുക്കൾക്കൊപ്പം കണ്ടിട്ടുണ്ട്...
എനിക്ക് സിനിമയിൽ അധികം സുഹൃത്തുക്കളൊന്നുമില്ല. പരിചയങ്ങളും കുറവാണ്. എന്റെ സൗഹൃദങ്ങളൊക്കെ സിനിമയ്ക്കു പുറത്താണ്. സ്കൂൾ–കോളജ് കാലത്ത് ഒരുമിച്ചു പഠിച്ചവരൊക്കെ തന്നെയാണ് ഇപ്പോഴും എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ. ഇത്രയേറെ വർഷങ്ങളായി തുടരുന്ന സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. റീൽ വീഡിയോകളിൽ കാണാറുള്ളതും അവരെത്തന്നെയാണ്.
∙ സ്റ്റാർഡം ഒരുതരത്തിൽ സങ്കടം കൂടിയല്ലേ.. ശരീരമൊക്കെ കൃത്യമായി പരിപാലിക്കുന്നതിനു വേണ്ടി ഇഷ്ടഭക്ഷണം ഉൾപ്പെടെ ഉപേക്ഷിക്കേണ്ടി വരില്ലേ? എന്താണ് വ്യായാമ –ഭക്ഷണക്രമങ്ങളെല്ലാം?
ഞാൻ അത്ര കഠിനമായി വ്യായാമം ചെയ്യുകയോ ഭക്ഷണക്രമം ചിട്ടപ്പെടുത്തുകയോ ചെയ്യാറില്ല. പാരമ്പര്യമായി കിട്ടിയ എന്റെ ശരീരഘടന ഇങ്ങനെ തന്നെയാണ്. അധികം ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യാറില്ല. അതുകൊണ്ടുതന്നെ വലിയ ഡയറ്റ് പ്ലാനിന്റെയൊന്നും ആവശ്യമില്ല. ഞാൻ വലിയ ആഹാരപ്രേമിയാണ്. വെജിറ്റേറിയൻ ആണ് പൊതുവേ കഴിക്കാറുള്ളത്. ആ രീതിയിലുള്ള എന്ത് ഭക്ഷണവും എനിക്കിഷ്ടമാണ്. മത്സ്യവും മാംസവും അധികം കഴിക്കാത്തതുകൊണ്ടു കൂടിയായിരിക്കാം എന്റെ ശരീരഭാരം വർധിക്കാതെ ബാലൻസ്ഡ് ആയി പോകുന്നത്.
∙ ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ട് പ്രിയ. എവിടെനിന്ന് കഴിച്ച ഭക്ഷണമാണ് ജീവിതത്തിൽ ഏറ്റവും രുചികരമായി തോന്നിയത്?
ഞാൻ വെജിറ്റേറിയൻ ആയതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളിലേക്കും മറ്റും യാത്ര ചെയ്യുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും അല്ലെങ്കിൽ നമ്മുടെ നാട്ടിൽ കിട്ടുന്നതുപോലെയുള്ള വെജിറ്റേറിയൻ ഓപ്ഷനുകൾ പുറം രാജ്യങ്ങളിൽ കുറവാണ്. ഏതു രാജ്യത്ത് പോയാലും അവിടെ ഇന്ത്യൻ റസ്റ്ററന്റുകൾ തിരഞ്ഞ് നടക്കുകയാണ് ഞാൻ പൊതുവേ ചെയ്യാറുള്ളത്. അടുത്തിടെ ലണ്ടനിൽ പോയപ്പോഴും അവിടെയുള്ള ഇന്ത്യൻ റസ്റ്ററന്റ് തിരഞ്ഞുപിടിച്ച് കണ്ടെത്തി ഭക്ഷണം കഴിച്ചു.
∙ ഒരിക്കലും മറക്കാനാകാത്ത ഒരു യാത്ര, അതെന്തുകൊണ്ടാണെന്നു കൂടി...
റഷ്യൻ യാത്രയിൽ സെന്റ് പീറ്റേഴ്സ്ബർഗfൽ പോയിരുന്നു. അത് വളരെ മനോഹരമായ ഒരു ചെറിയ നഗരമാണ്. സാധിക്കുമെങ്കിൽ അവിടെ ഒരിക്കൽക്കൂടി പോകണമെന്ന് ആഗ്രഹമുണ്ട്. ലണ്ടനിൽ പോയത് ക്രിസ്മസ്–ന്യൂ ഇയർ സമയത്താണ്. അവിടുത്തെ ന്യൂ ഇയർ ആഘോഷത്തിന്റെ അനുഭവമെന്നു പറയുന്നത് വേറെത്തന്നെ കാര്യമാണ്. അത്രയധികം ഗംഭീരമാണ് ലണ്ടനിലെ ആ ആഘോഷ കാലം. ആ യാത്രയും വലിയ സ്പെഷൽ ആയിരുന്നു.
∙ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കൊപ്പം ഒരു യാത്ര പോകാൻ അവസരം ലഭിച്ചാൽ എവിടെ തിരഞ്ഞെടുക്കും? ആർക്കൊപ്പമായിരിക്കും ആ യാത്ര?
ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഡെൻസിയുടെ കൂടെ യാത്ര ചെയ്യാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. കോളജ് കാലം മുതൽ ഡെൻസി എന്റെ വളരെ അടുത്ത സുഹൃത്താണ്. അവളുടെ കൂടെയുള്ള യാത്രകളാണ് ഞാൻ ഏറ്റവും ആസ്വദിക്കാറുള്ളത്, സോളോ ട്രിപ്പുകൾ എനിക്കധികം താൽപര്യമില്ല. ഇതുവരെ പോയിട്ടുമില്ല. സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ കൂടെ യാത്ര പോകാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ആരെങ്കിലുമൊക്കെ കൂടെയുള്ളതാണ് എന്റെ യാത്രകളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത്.
∙ തൃശൂരിലെന്നല്ല, എവിടെയാണെങ്കിലും 25 വയസ്സു കഴിഞ്ഞാൽ പെൺകുട്ടികൾ നേരിടുന്ന ഒരു ചോദ്യം ഇനി പ്രിയയ്ക്കും കേൾക്കേണ്ടി വരുമല്ലോ... എന്നാണ് കല്യാണമെന്ന ചോദ്യം?
ഞാൻ വിവാഹം കഴിക്കും എന്നതിനെക്കുറിച്ച് ആളുകൾക്ക് യാതൊരു പ്രതീക്ഷയും ഇല്ലെന്നു തോന്നുന്നു. ഞാൻ വളരെ കരിയർ ഓറിയന്റഡ് ആണെന്ന് എന്റെ മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമെല്ലാം അറിയാം. അതുകൊണ്ട് വിവാഹക്കാര്യത്തെക്കുറിച്ച് ആരും ചോദിക്കാറില്ല. കരിയറിനല്ലാതെ മറ്റൊന്നിനും ഞാൻ മുൻഗണന കൊടുക്കുന്നില്ല. കുറച്ചുകൂടെ സെറ്റിൽഡ് ആയിക്കഴിഞ്ഞ ശേഷമേ വിവാഹമെന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങൂ. എന്റെ അമ്മ പറയാറുണ്ട്, ‘നീ കല്യാണമേ കഴിക്കേണ്ട’ എന്ന്. കരിയറിനെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ അറിയാവുന്നതുകൊണ്ടുതന്നെ വീട്ടുകാർ വലിയ പിന്തുണയാണ്. ഞാനെന്റെ തൊഴിൽ മേഖലയിൽ ഉയരങ്ങൾ താണ്ടുന്നത് കാണാൻ മാതാപിതാക്കൾ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്.
∙ സിനിമകളിലെല്ലാം ചെറിയ വേഷങ്ങളിലാണല്ലോ കാണുന്നത്?
സിനിമയിൽ അവസരങ്ങൾ കുറവായത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇൻസ്റ്റഗ്രാമിലും മറ്റും വളരെ സജീവമാണ്. അതിലുള്ള ഫോളോവേഴ്സിന് എൻഗേജിങ് ആയിട്ടുള്ള കോണ്ടന്റുകൾ ചെയ്യാൻ ശ്രമിക്കുന്നു. അതൊക്കെ സിനിമയിലെ അവസരങ്ങൾ കുറച്ചോ എന്നറിയില്ല. എന്തുതന്നെയായാലും എനിക്ക് അഭിനയമാണ് ഏറ്റവും ഇഷ്ടം. സിനിമയാണ് എന്റെ പാഷൻ.
∙ നല്ലൊരു പാട്ടുകാരി കൂടിയാണല്ലോ പ്രിയ. ശാസ്ത്രീയമായി അഭ്യസിക്കുന്നുണ്ടോ?
ഏകദേശം ഒരു 17 വർഷത്തോളം ഞാൻ കർണാട്ടിക് സംഗീതം പഠിച്ചിട്ടുണ്ട്. പിന്നെ അഭിനയം തുടങ്ങിയ സമയത്ത് കുറച്ചധികം തിരക്കുകളുണ്ടായതോടെ സംഗീതക്ലാസിൽ സ്ഥിരമായി പോകാൻ പറ്റാതെയായി. അതല്ലാതെ സംഗീതത്തെ മനഃപൂർവം മാറ്റി നിർത്തിയിട്ടില്ല. പാട്ട് പാടുക എന്നത് എനിക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. പിന്നണിഗാനരംഗത്ത് കുറച്ചുകൂടി സജീവമാകണമെന്നാണ് ആഗ്രഹം. സിനിമയും സംഗീതവും കൂടി ഒരുമിച്ചു കൊണ്ടുപോകാനും ശ്രമിക്കുന്നു.
∙ നൃത്തത്തിലും സജീവമാകാൻ ആഗ്രഹമുണ്ടെന്നു തോന്നുന്നു..
ക്ലാസിക്കൽ ഡാൻസിലും പരിശീലനം നേടിയിട്ടുണ്ട്. പക്ഷേ, സ്കൂൾ കാലത്തിനു ശേഷമൊന്നും അധികം നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചെറിയ രീതിയിൽ ടച്ച് വിട്ടുപോയി. വേദി കിട്ടിയാൽ തീർച്ചയായും വീണ്ടും പരിശീലനം നേടി നൃത്തപരിപാടി അവതരിപ്പിക്കും. അതും എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്.
∙ ഹേറ്റേഴ്സ് ഏറ്റവും കുറവുള്ള സോഷ്യൽ മീഡിയ താരം കൂടിയാണോ പ്രിയ? കമന്റ്സ് ഒക്കെ വായിക്കാറുണ്ടോ? മോശം കമന്റുകളെ പണ്ട് കണ്ടിരുന്നത് എങ്ങനെയാണ്, ഇപ്പോൾ എങ്ങനെയാണ്? ഒരു വ്യത്യാസം തോന്നുന്നുണ്ടോ? എല്ലാം നേരിടാൻ കുറച്ചുകൂടി ധൈര്യം കിട്ടിയോ?
സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയപ്പോൾ ഒരുപാട് മോശം കമന്റുകൾ വന്നിട്ടുണ്ട്. അതൊക്കെ കൈകാര്യം ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല. പല കമന്റുകളും വായിച്ച് മാനസികമായി വളരെ തളർന്നുപോയിട്ടുണ്ട്. എന്നാലിപ്പോൾ അങ്ങനെയല്ല. എന്ത് കമന്റ് വന്നാലും അത് കൈകാര്യം ചെയ്യാനുള്ള മാനസികമായ പക്വതയും ധൈര്യവും കഴിവും എനിക്കുണ്ട്. ഏതൊരു കാര്യമാണെങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ അങ്ങനെയാണല്ലോ. നേരിടാൻ നമുക്ക് ധൈര്യം കിട്ടും. ഇപ്പോൾ വരുന്ന കമന്റുകൾക്ക് ഞാൻ അത്ര പ്രാധാന്യമേ കൊടുക്കുന്നുള്ളു. തുടക്കത്തിൽ വലിയ പ്രയാസങ്ങൾ നേരിട്ടെങ്കിലും ഇപ്പോൾ ഞാൻ ഓകെയാണ്. എന്റെ കുടുംബത്തെയോ സുഹൃത്തുക്കളെയോ ബാധിക്കാത്ത കാര്യത്തെക്കുറിച്ച് ഇപ്പോൾ അധികം ശ്രദ്ധിക്കാറില്ല.
∙ 25 വയസ്സായപ്പോഴേക്കും സ്വന്തമായി മാനേജരായി, പഴ്സനൽ ട്രെയിനറായി, വസ്ത്രങ്ങൾ വരെ തിരഞ്ഞെടുത്തു തരാന്‍ സഹായികളായി... തിരക്കേറിയോ പ്രിയയുടെ ജീവിതത്തിൽ?
ഒന്നിനും സമയം കണ്ടെത്താൻ പറ്റാത്ത വിധത്തിലുള്ള തിരക്കുകളൊന്നും എനിക്കില്ല. വരുന്ന നല്ല സിനിമകൾ ശ്രദ്ധയോടെ തിരഞ്ഞെടുത്ത് ചെയ്യുന്നതുകൊണ്ടുതന്നെ അധികം തിരക്കുകളില്ലെന്നു വേണം പറയാൻ. അവസരം കിട്ടുന്ന സിനിമകളിൽ ചെറുതോ വലുതോ ആയ വേഷങ്ങൾ ശ്രദ്ധയോടെയാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ മറ്റു കാര്യങ്ങൾക്കു വേണ്ടിയും എനിക്കു സമയം കിട്ടുന്നുണ്ട്. അത്ര വലിയ തിരക്കുപിടിച്ച ജീവിതമല്ല എന്റേത്. എല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. ചിലപ്പോൾ കുറച്ചുകൂടി കഴിയുമ്പോൾ ജീവിതം തിരക്കുപിടിച്ചതായേക്കാം. പക്ഷേ ഇപ്പോൾ എല്ലാറ്റിനുമുള്ള സമയം ഞാൻ കണ്ടെത്തുന്നുണ്ട്.
∙ പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവന്നതിന് ഒരു ഹോട്ടലിലുള്ളവർ മോശമായി പെരുമാറി എന്ന കാര്യത്തില്‍ വരെ ധൈര്യത്തോടെ പ്രതികരിച്ചയാളാണ് പ്രിയ. സ്വന്തമായി നിലപാടുള്ള ഒരാൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് മലയാളത്തിലുണ്ടായ പ്രശ്നങ്ങൾ ശ്രദ്ധിച്ചിരുന്നോ...?
തീർച്ചയായും ശ്രദ്ധിച്ചിരുന്നു. ഞാനും ഈ സിനിമാ മേഖലയുടെ ഭാഗമാണല്ലോ. അതുകൊണ്ടുതന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുണ്ടായ വാർത്തകളും മറ്റ് അപ്ഡേറ്റുകളുമെല്ലാം ശ്രദ്ധിക്കാറുണ്ട്. പലരും പറയുന്ന അഭിപ്രായങ്ങള്‍ കേൾക്കുകയും ചെയ്തു. എന്നാൽ, എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു അഭിപ്രായമോ നിലപാടോ പുറത്തുവരുന്നത്, ഈ വിഷയം എനിക്ക് തന്നെ ഫീൽ ചെയ്യുമ്പോഴാണ്. എല്ലാ കാര്യത്തിനും പ്രതികരിക്കുന്നയാളല്ല ഞാൻ. എന്നാൽ എനിക്കു സംസാരിക്കണമെന്നു തോന്നുന്ന സാഹചര്യങ്ങളിൽ തീർച്ചയായും സംസാരിച്ചിരിക്കും.
∙ മുതിർന്ന അഭിനേതാക്കൾക്കു വരെ സിനിമയിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇരുപതാം വയസ്സിൽ സിനിമയിലേക്കെത്തിയ പ്രിയയ്ക്ക് എന്താണ് അതിനെപ്പറ്റി പറയാനുള്ളത്? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പലയിടത്തും പറയുന്നതു പോലെ മലയാള സിനിമാലോകം വനിതകൾക്ക് സുരക്ഷിതമായ ഇടമല്ലേ?
എല്ലാവർക്കും അവരുടെ വ്യക്തിപരമായ അനുഭവങ്ങളിൽനിന്നു മാത്രമേ സംസാരിക്കാൻ സാധിക്കൂ. കരിയറിന്റെ തുടക്കത്തിൽ തന്നെ എനിക്ക് വലിയ അംഗീകാരവും സ്വീകാര്യതയും ലഭിച്ചതുകൊണ്ടും ഞാൻ ആക്സസിബിൾ അല്ല എന്നൊരു ബോധ്യം മറ്റുള്ളവർക്ക് ഉണ്ടായതുകൊണ്ടുമായിരിക്കാം എനിക്ക് അത്തരം ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ആരും എന്നെ മോശമായ വിധത്തിൽ സമീപിച്ചിട്ടില്ല. പിന്നെ എനിക്ക് 21 വയസ്സ് ആകുന്നതുവരെ എന്റെ കൂടെ എല്ലാ സെറ്റിലും അച്ഛനും അമ്മയും വരുമായിരുന്നു. അതുകൊണ്ടുകൂടി ഒഴിവായിപ്പോയ ഒരുപാട് സാഹചര്യങ്ങളുണ്ടായിരിക്കാം.
ഇപ്പോൾ ഓരോരുത്തരും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പറയുമ്പോൾ സത്യത്തിൽ എനിക്കും പേടിയാകുന്നുണ്ട്. കരിയർ തുടങ്ങുന്നതിനു മുൻപ് സിനിമ എന്ന മേഖലയെ പുറത്തുനിന്നും മാത്രമല്ലേ അറിഞ്ഞിരുന്നുള്ളൂ. ഇപ്പോഴാണ് അതിനുള്ളിലെ കാര്യങ്ങൾ മനസ്സിലാക്കുന്നത്. അത് സുരക്ഷയുടെ കാര്യത്തിൽ മാത്രമല്ല, സിനിമയിലെ രാഷ്ട്രീയവുമെല്ലാം ഉൾപ്പെടെ ഇപ്പോഴാണ് തിരിച്ചറിയുന്നത്. പുറത്തുനിന്നു കാണുന്നതല്ല സിനിമ. അകത്ത് ഒരുപാട് കാര്യങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയിട്ടേയുള്ളൂ.