രാജ്യത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള ഇന്ത്യന്‍ പ്രസിഡന്റിന്റെ വെളളിമെഡല്‍ നേടിയ ആദ്യ മലയാള ചിത്രം– നീലക്കുയില്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം, നീലക്കുയിലിന്റെ സംവിധായകരില്‍ ഒരാളായ രാമു കാര്യാട്ട് തനിച്ച് ചെയ്ത ‘ചെമ്മീന്‍’ ഇന്ത്യയിലെ മികച്ച സിനിമയ്ക്കുളള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. മലയാളത്തിലെ ആദ്യ സംവിധായക ജോടികളായിരുന്നു നീലക്കുയില്‍ ഒരുക്കിയ രാമു കാര്യാട്ടും പി.ഭാസ്‌കരനും. നീലക്കുയില്‍ പല തലങ്ങളില്‍ ശ്രദ്ധേയമാണ്. ഏറ്റവും വലിയ ആകര്‍ഷണം നിരവധി ഐതിഹാസിക വ്യക്തിത്വങ്ങള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച സിനിമ എന്നതു തന്നെയാണ്. പില്‍ക്കാലത്ത് ചെമ്മീനിലൂടെ അനശ്വരനായ രാമു കാര്യാട്ടും ഇരുട്ടിന്റെ ആത്മാവിലൂടെ ചരിത്രം സൃഷ്ടിച്ച സംവിധായകനും കവിയും ഗാനരചയിതാവുമായ പി.ഭാസ്‌കരനും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ എന്നത് തന്നെയാണ് പ്രാഥമികമായ സവിശേഷത. മലയാളത്തില്‍ അക്കാലത്ത് സംവിധായക ജോടികള്‍ എന്ന സങ്കല്‍പംതന്നെയുണ്ടായിരുന്നില്ല. തമിഴില്‍ കൃഷ്ണന്‍- പഞ്ചു ജോടികള്‍ ഒക്കെ സജീവമായി ഏറെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു പ്രവണത കേരളത്തിലും അരങ്ങേറുന്നത്. കൃഷ്ണന്‍-പഞ്ചു 50ലധികം സിനിമകള്‍ ഒരുമിച്ച് ചെയ്തപ്പോള്‍ രാമു-ഭാസ്‌കരന്‍ കൂട്ടായ്മ ഒരേയൊരു ചിത്രത്തില്‍ ഒതുങ്ങി. നീലക്കുയില്‍ ഈ കൂട്ടുകെട്ടിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള ഇന്ത്യന്‍ പ്രസിഡന്റിന്റെ വെളളിമെഡല്‍ നേടിയ ആദ്യ മലയാള ചിത്രം– നീലക്കുയില്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം, നീലക്കുയിലിന്റെ സംവിധായകരില്‍ ഒരാളായ രാമു കാര്യാട്ട് തനിച്ച് ചെയ്ത ‘ചെമ്മീന്‍’ ഇന്ത്യയിലെ മികച്ച സിനിമയ്ക്കുളള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. മലയാളത്തിലെ ആദ്യ സംവിധായക ജോടികളായിരുന്നു നീലക്കുയില്‍ ഒരുക്കിയ രാമു കാര്യാട്ടും പി.ഭാസ്‌കരനും. നീലക്കുയില്‍ പല തലങ്ങളില്‍ ശ്രദ്ധേയമാണ്. ഏറ്റവും വലിയ ആകര്‍ഷണം നിരവധി ഐതിഹാസിക വ്യക്തിത്വങ്ങള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച സിനിമ എന്നതു തന്നെയാണ്.

പില്‍ക്കാലത്ത് ചെമ്മീനിലൂടെ അനശ്വരനായ രാമു കാര്യാട്ടും ഇരുട്ടിന്റെ ആത്മാവിലൂടെ ചരിത്രം സൃഷ്ടിച്ച സംവിധായകനും കവിയും ഗാനരചയിതാവുമായ പി.ഭാസ്‌കരനും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ എന്നത് തന്നെയാണ് പ്രാഥമികമായ സവിശേഷത. മലയാളത്തില്‍ അക്കാലത്ത് സംവിധായക ജോടികള്‍ എന്ന സങ്കല്‍പംതന്നെയുണ്ടായിരുന്നില്ല. തമിഴില്‍ കൃഷ്ണന്‍- പഞ്ചു ജോടികള്‍ ഒക്കെ സജീവമായി ഏറെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു പ്രവണത കേരളത്തിലും അരങ്ങേറുന്നത്. കൃഷ്ണന്‍-പഞ്ചു 50ലധികം സിനിമകള്‍ ഒരുമിച്ച് ചെയ്തപ്പോള്‍ രാമു-ഭാസ്‌കരന്‍ കൂട്ടായ്മ ഒരേയൊരു ചിത്രത്തില്‍ ഒതുങ്ങി. നീലക്കുയില്‍ ഈ കൂട്ടുകെട്ടിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു.

സംവിധായകൻ രാമു കാര്യാട്ട്. (മനോരമ ആര്‍ക്കൈവ്സ്)
ADVERTISEMENT

ഇരുവരും പിന്നീട് സ്വന്തം നിലയില്‍ പടങ്ങള്‍ ഒരുക്കി തനത് വ്യക്തിത്വം അടയാളപ്പെടുത്തുകയും ചെയ്തു. നീലക്കുയിലിന്റെ പ്രസക്തി സംവിധായകരില്‍ മാത്രമായി ഒതുങ്ങൂന്നില്ല. കാലത്തെ അതിജീവിച്ച് നില്‍ക്കുന്ന അപൂര്‍വം എഴുത്തുകാരില്‍ ഒരാളായ ഉറൂബ് കഥയും തിരക്കഥയും ഒരുക്കിയ സിനിമയാണ് നീലക്കുയില്‍. ഉറൂബ് എഴുതിയ അതേ പേരിലുളള കഥ ആധാരമാക്കിയാണ് സിനിമ ഒരുക്കിയത്. അങ്ങനെ സാഹിത്യസ്പര്‍ശമുളള സിനിമ എന്ന നിലയിലും നീലക്കുയില്‍ പ്രസക്തമാകുന്നു. 1954 ഒക്ടോബർ 22നായിരുന്നു ചിത്രത്തിന്റെ റിലീസ്.

നീലി എന്ന പാര്‍ശ്വവൽക്കരിക്കപ്പെട്ട ദലിത് പെണ്‍കുട്ടിയായിരുന്നു ചിത്രത്തിലെ നായിക. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അന്നത്തെ മുന്‍നിര നായികമാരില്‍ പലരും വിസമ്മതിച്ചതിനെ തുടര്‍ന്ന് ആ വേഷം മിസ് കുമാരിയില്‍ എത്തിച്ചേരുകയായിരുന്നുവെന്ന് പറയപ്പെടുന്നു. അതോടെ മിസ് കുമാരി മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നായികയായി ഉയര്‍ന്നു. കെ.രാഘവന്‍ മാസ്റ്ററെ പോലെ ഒരു ആചാര്യന്‍ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ ഛായാഗ്രഹണകലയിലെ എക്കാലത്തെയും മുന്തിയ പേരുകളിലൊന്നായ സാക്ഷാല്‍ വിന്‍സന്റ് മാസ്റ്ററായിരുന്നു ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഭാസ്‌കരന്‍ മാഷ്‌തന്നെയായിരുന്നു ഗാനരചന നിര്‍വഹിച്ചത്.

നീലക്കുയിൽ ചിത്രത്തിൽ പ്രേമ. (മനോരമ ആര്‍ക്കൈവ്സ്)

എല്ലാരും ചൊല്ലണ്, കായലരികത്ത് വലയെറിഞ്ഞപ്പോള്‍, കുയിലിനെ തേടി കുതിച്ചു പായും മാരാ, മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല... ഇങ്ങനെ ചിത്രത്തിലെ 9 പാട്ടുകളില്‍ മിക്കവാറും എല്ലാംതന്നെ ഹിറ്റായി. നാടന്‍ പാട്ടുകളുടെ തനത് ഭംഗിയുളള വരികളും ഈണവും ജാനമ്മ ഡേവിഡിന്റെയും മെഹബൂബിന്റെയും ശാന്താ പി.നായരുടെയും കലര്‍പ്പില്ലാത്ത ആലാപനവും കൂടി ചേര്‍ന്നപ്പോള്‍ അനശ്വര ഗാനങ്ങളുടെ ഗണത്തില്‍ ഈ പാട്ടുകളെല്ലാം സ്ഥാനം പിടിച്ചു.

അഭിനയചക്രവര്‍ത്തി എന്ന് അറിയപ്പെട്ടിരുന്ന, മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്‍മാരില്‍ മുന്‍നിരയിലുളള സത്യന്‍മ മാഷായിരുന്നു നായകന്‍. നായികയാവട്ടെ മിസ് കുമാരിയും. നളിനി എന്ന കഥാപാത്രത്തെ നടി ശോഭയുടെ അമ്മ പ്രേമ അവതരിപ്പിച്ചപ്പോള്‍ സംവിധായകരില്‍ ഒരാളായ പി.ഭാസ്‌കരന്‍ പോസ്റ്റുമാന്‍ ശങ്കരന്‍ നായര്‍ എന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നു. മണവാളന്‍ ജോസഫായിരുന്നു മറ്റൊരു കഥാപാത്രമായി വേഷമിട്ടത്. നടി അബിതാ ആനന്ദിന്റെ പിതാവ് ജെ.എ.ആര്‍. ആനന്ദും സിനിമയില്‍ ചാത്തപ്പന്‍ എന്ന റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ADVERTISEMENT

∙ വിപിന്‍മോഹന്‍ അഭിനയിച്ച സിനിമ

ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ആളാണ് പില്‍ക്കാലത്ത് ഛായാഗ്രഹകന്‍ എന്ന നിലയില്‍ പ്രസിദ്ധനായ വിപിന്‍മോഹന്‍. അദ്ദേഹം മാസ്റ്റര്‍ വിപിന്‍ എന്ന പേരില്‍ ബാലതാരമായി നീലക്കുയിലില്‍ അഭിനയിച്ചിരുന്നു. നീലക്കുയിലിനെ തുടര്‍ന്ന് രാമു കാര്യാട്ട് തനിച്ച് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലും അഭിനയിച്ചു. പിന്നീട് ഒരിക്കലും അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെന്ന് മാത്രമല്ല ക്യാമറയ്ക്ക് പിന്നിലേക്ക് സ്ഥാനം മാറ്റുകയും ചെയ്തു.

നീലക്കുയിൽ ചിത്രത്തിൽ പി ഭാസ്കരനും വിപിൻ മോഹനും. (മനോരമ ആര്‍ക്കൈവ്സ്)

അഭിനയം സ്വപ്നത്തില്‍ പോലുമില്ലാതിരുന്ന വിപിന്‍ ആ സിനിമയുടെ ഭാഗമായ കഥ ഇങ്ങനെ വിവരിക്കുന്നു. ‘‘എന്റെ അച്ഛന് അന്ന് തൃശൂരിലായിരുന്നു ജോലി. അമ്മ കലാപരമായ കാര്യങ്ങളിലൊക്കെ വളരെ താൽപര്യമുളള ആളും. നന്നായി പാടും. നുത്തം ചെയ്യും. നീലക്കുയിലില്‍ ഒരു പാട്ട് പാടുന്ന കാര്യം സംസാരിക്കാനായി വീട്ടില്‍ വന്ന രാമു കാര്യാട്ടും പി.ഭാസ്‌കരനും യാദൃച്ഛികമായി എന്നെ കണ്ടു. ആ സിനിമയിലേക്ക് ഒരു ബാലതാരത്തെ ആവശ്യമുണ്ട്. അങ്ങനെ എനിക്ക് നറുക്കു വീണു. മദ്രാസിലായിരുന്നു ഷൂട്ടിങ്. സിനിമാക്കാരുടെ ചെലവില്‍ മദ്രാസ് നഗരം കാണാനും ഒരു വെക്കേഷന്‍ മൂഡില്‍ കുറേ ദിവസങ്ങള്‍ സെറ്റില്‍ ചെലവഴിക്കാനും കഴിഞ്ഞു.

അന്നത്തെ കാലത്ത് 50 ദിവസം ഹൗസ്ഫുളളായി ഓടിയ ചിത്രമാണ് നീലക്കുയില്‍. അതിന്റെ വിജയാഘോഷം പല രീതിയിലായിരുന്നു. തുറന്ന വാനില്‍ കളര്‍ബള്‍ബുകളൊക്കെ ഘടിപ്പിച്ച് രാത്രി തൃശൂര്‍ നഗരത്തിലൂടെ ഒരു റോഡ് ഷോ നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചു. തിരക്ക് മൂലം നായകനായ സത്യനും മറ്റും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പകരം കുട്ടിയായ എന്നെ അവര്‍ വാനില്‍ വലിച്ചു കയറ്റി നഗരപ്രദക്ഷിണം നടത്തി. 

ആവേശകരമായ സ്വീകരണമാണ് അതിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അങ്ങനെ മനസ്സറിയാതെ പിന്നീട് ചരിത്രമായി മാറിയ ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു'

പി ഭാസ്കരന്‍. (മനോരമ ആര്‍ക്കൈവ്സ്)
ADVERTISEMENT

∙ നാല് മേഖലകളില്‍ പി.ഭാസ്‌കരന്‍

സിനിമയുടെ സംവിധാന സഹകാരി, തിരക്കഥാ സഹകാരി, അഭിനേതാവ്, ഗാനരചയിതാവ് എന്നിങ്ങനെ നാല് വ്യത്യസ്ത മേഖലകളില്‍ കൈവയ്ക്കുകയും എല്ലാറ്റിലും മികവ് പുലര്‍ത്തുകയും ചെയ്ത പി.ഭാസ്‌കരനായിരുന്നു സിനിമയുടെ മുഖ്യവിജയശില്‍പി. 70 വര്‍ഷം മുന്‍പ് മലയാള സിനിമയുടെ പ്രമേയ-പ്രതിപാദന-പരിചരണ രീതികള്‍ അത്രയൊന്നും സിനിമാറ്റിക്കായിരുന്നില്ല എന്ന് മാത്രമല്ല നാടക കലയോടായിരുന്നു കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. ക്യാമറയില്‍ പകര്‍ത്തുന്ന നാടകങ്ങള്‍ എന്നു പോലും അധിക്ഷേപിക്കപ്പെട്ട പല സിനിമകളും അക്കാലത്ത് സംഭവിച്ചിരുന്നു.

എന്നാല്‍ മികച്ച ചലച്ചിത്രാവബോധമുളള രാമു കാര്യാട്ടും ഭാസ്‌കരന്‍ മാഷും ഒന്നിച്ചപ്പോള്‍ സിനിമയുടെ ആഖ്യാനത്തില്‍ കാതലായ മാറ്റങ്ങളുണ്ടായി. സാഹിത്യത്തെ തന്നെയാണ് പ്രമേയത്തിനായി ആശ്രയിച്ചതെങ്കിലും നോവല്‍ സ്‌ക്രീനിലേക്ക് പകര്‍ത്തി വയ്ക്കുക എന്നതിനപ്പുറം മൂലകഥാകാരനായ ഉറൂബിനെ തന്നെ മുന്‍നിര്‍ത്തി അവര്‍ സിനിമയുടെ മാധ്യമപരമായ സവിശേഷതകള്‍ക്ക് ഇണങ്ങും വിധത്തില്‍ തിരക്കഥ സൃഷ്ടിച്ചു. രചനയില്‍ ഭാസ്‌കരന്‍ മാഷും പങ്കാളിയായിരുന്നു. ഈ വിധത്തില്‍ സിനിമയുടെ സമസ്ത മേഖലകളിലും പ്രതിഭാധനന്‍മാരായ കലാകാരന്‍മാരെ അണിനിരത്തിക്കൊഃ്ട് അദ്ഭുതം സൃഷ്ടിക്കുകയായിരുന്നു സംവിധായക ജോടികള്‍.

നീലക്കുയിൽ ചിത്രത്തിൽ സത്യനും മിസ് കുമാരിയും. (മനോരമ ആര്‍ക്കൈവ്സ്)

ഛായാഗ്രഹണവും സംഗീതവും അടക്കം എല്ലാ മേഖലകളും ഒന്നിനൊന്ന് മികച്ചു നിന്നു. അതിന് കാലം അര്‍ഹിക്കുന്ന അംഗീകാരവും നല്‍കി. മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള ദേശീയ പുരസ്‌കാരവും നീലക്കുയിലിന് ലഭിച്ചു. മലയാള സിനിമ ദേശീയ തലത്തില്‍ ആദ്യമായി അംഗീകരിക്കപ്പെടുന്നതും ഈ ചിത്രത്തോടെയാണ്. നീലക്കുയില്‍ 50 -ാം വര്‍ഷം ആഘോഷിച്ച സന്ദര്‍ഭത്തില്‍ പി.ഭാസ്‌കരന്‍ സിനിമ രൂപപ്പെടാനിടയായ സാഹചര്യത്തെ ഇങ്ങനെയാണ് വിലയിരുത്തിയത്.

സാമൂഹ്യപ്രതിബദ്ധതയുളള ഒരു ചിത്രം ഒരുക്കുക എന്ന ലക്ഷ്യത്തില്‍ നിന്നാണ് നീലക്കുയിലിന്റെ ആവിര്‍ഭാവമെന്നും അന്ന് യുവാക്കളായിരുന്ന താനും കാര്യാട്ടും വിന്‍സന്റും അടക്കമുളളവരുടെ കൂട്ടായ്മ തന്നെയായിരുന്നു സിനിമയുടെ വിജയരഹസ്യമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ.ആന്റണിക്ക് നിശ്ചയിച്ച റോളില്‍ അദ്ദേഹത്തിന് എത്താന്‍ സാധിക്കാത്തത് മൂലം താന്‍ തന്നെ അഭിനയിക്കുകയായിരുന്നെന്നും ആ വേഷം തനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ നേടിത്തന്നതായും ഭാസ്‌കരന്‍ മാഷ് ഓര്‍മിച്ചു.മലയാള സിനിമയിലെ വഴിത്തിരിവുകള്‍ സംഭവിക്കുന്നത് നാല് തലത്തിലാണെന്ന് കാണാം.

നീലക്കുയിൽ ചിത്രത്തിൽ നിന്നൊരു രംഗം. (മനോരമ ആര്‍ക്കൈവ്സ്)

സ്റ്റുഡിയോ ഫ്ലോറുകളില്‍ നിന്ന് അകന്ന് പൂര്‍ണമായും വാതില്‍പ്പുറങ്ങളില്‍ ചിത്രീകരിച്ച സിനിമ ഓളവും തീരവുമാണെങ്കില്‍ സിനിമയുടെ ദൃശ്യ-ശ്രാവ്യ സാധ്യതകള്‍ ആ കാലത്തിന്റെ പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് ദേശീയ ശ്രദ്ധ പിടിച്ചു പറ്റും വിധത്തില്‍ അവതരിപ്പിച്ച ചിത്രം ചെമ്മീനായിരുന്നു. സ്വാഭാവികമായ ആഖ്യാന സമീപനവും ക്ലാക്കല്‍ ടച്ചുമുളള പരിചരണ രീതിക്ക് തുടക്കം കുറിച്ചത് അടൂരിന്റെ സ്വയംവരമാണെങ്കില്‍ സിനിമാറ്റിക് സ്വഭാവമുളള ആദ്യത്തെ മലയാള സിനിമകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നായി നീലക്കുയിലിനെ പരിഗണിച്ചേ തീരൂ. അങ്ങനെ നീലക്കുയില്‍ മലയാള സിനിമയെ സംബന്ധിച്ച് ഒരു ചരിത്രസംഭവമായി തന്നെ അടയാളപ്പെടുത്തപ്പെട്ടു. 70 വര്‍ഷങ്ങള്‍ക്ക് ശേഷം മാറിയ കാലത്തിന്റെ ആസ്വാദന ശീലങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോഴും നീലക്കുയില്‍ മികച്ച സിനിമയായി തന്നെ നിലകൊളളുന്നതായും നിരൂപകര്‍ അഭിപ്രായപ്പെടുന്നു.

English Summary:

Neelakuyil, a timeless Malayalam masterpiece, celebrates its 70th anniversary. This article delves into the film's creation, its iconic director duo, its groundbreaking narrative style, and its enduring legacy on Indian cinema. Discover the story behind this award-winning film and its remarkable impact on Malayalam film history.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT