ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ ഏറെ വേദനയോടെ ലോഹിതദാസ് പറഞ്ഞു. ‘എന്റെ തിരക്കഥകൾ അർഹിക്കുന്ന തലത്തിൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നത് ഒരുപക്ഷേ എന്റെ മരണശേഷമായിരിക്കും. സംസ്ഥാന തലത്തിൽ പോലും മികച്ച തിരക്കഥാകൃത്തിനുള്ള അംഗീകാരം ലഭിക്കുന്നത് ഏറെ വൈകി ഭൂതക്കണ്ണാടിക്കാണ്. തനിയാവർത്തനവും ഭരതവും കിരീടവും ആരും കണ്ടതായി പോലും നടിച്ചില്ല. ദേശീയ തലത്തിൽ ഇന്നേവരെ എന്റെ തിരക്കഥകൾ പരിഗണിക്കപ്പെട്ടതേയില്ല. പക്ഷേ എനിക്ക് ദുഃഖമില്ല. തിരിച്ചറിയേണ്ട ചിലർ എന്നെ തിരിച്ചറിയുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. അവരുടെ മനസ്സുകളിലെങ്കിലും എനിക്ക് സ്ഥാനമുണ്ടല്ലോ?’ വാസ്തവത്തിൽ അങ്ങനെ അവഗണിക്കപ്പെടേണ്ട ഒരാളായിരുന്നോ ലോഹിതദാസ്? അല്ലെന്ന് ഉത്തമബോധ്യമുള്ളവർ തന്നെ മനപൂർവം അദ്ദേഹത്തെ നിരാകരിച്ചു. പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്നതിന് പിന്നിലെ വ്യവസ്ഥാപിത ചരടുവലികൾ ലോഹിതദാസിന് അജ്ഞാതമായിരുന്നു. അതിലുപരി കുറുക്കുവഴികളിലുടെ ഏതെങ്കിലും അംഗീകാരം പിടിച്ചുവാങ്ങുന്ന കൂട്ടത്തിലായിരുന്നില്ല ലോഹിതദാസ്. അന്ന് പിരിയും മുൻപ് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ ഏറെ വേദനയോടെ ലോഹിതദാസ് പറഞ്ഞു. ‘എന്റെ തിരക്കഥകൾ അർഹിക്കുന്ന തലത്തിൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നത് ഒരുപക്ഷേ എന്റെ മരണശേഷമായിരിക്കും. സംസ്ഥാന തലത്തിൽ പോലും മികച്ച തിരക്കഥാകൃത്തിനുള്ള അംഗീകാരം ലഭിക്കുന്നത് ഏറെ വൈകി ഭൂതക്കണ്ണാടിക്കാണ്. തനിയാവർത്തനവും ഭരതവും കിരീടവും ആരും കണ്ടതായി പോലും നടിച്ചില്ല. ദേശീയ തലത്തിൽ ഇന്നേവരെ എന്റെ തിരക്കഥകൾ പരിഗണിക്കപ്പെട്ടതേയില്ല. പക്ഷേ എനിക്ക് ദുഃഖമില്ല. തിരിച്ചറിയേണ്ട ചിലർ എന്നെ തിരിച്ചറിയുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. അവരുടെ മനസ്സുകളിലെങ്കിലും എനിക്ക് സ്ഥാനമുണ്ടല്ലോ?’

വാസ്തവത്തിൽ അങ്ങനെ അവഗണിക്കപ്പെടേണ്ട ഒരാളായിരുന്നോ ലോഹിതദാസ്? അല്ലെന്ന് ഉത്തമബോധ്യമുള്ളവർ തന്നെ മനപൂർവം അദ്ദേഹത്തെ നിരാകരിച്ചു. പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്നതിന് പിന്നിലെ വ്യവസ്ഥാപിത ചരടുവലികൾ ലോഹിതദാസിന് അജ്ഞാതമായിരുന്നു. അതിലുപരി കുറുക്കുവഴികളിലുടെ ഏതെങ്കിലും അംഗീകാരം പിടിച്ചുവാങ്ങുന്ന  കൂട്ടത്തിലായിരുന്നില്ല ലോഹിതദാസ്. അന്ന് പിരിയും മുൻപ് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. 'മനുഷ്യനെ അനുഭവിപ്പിക്കുന്നതാവണം ഉത്തമ കല. കാഴ്ചക്കാരന്റെ മനസ്സിൽ ഏതെങ്കിലും തരത്തിലുളള ഒരു ഫീൽ സൃഷ്ടിക്കാൻ കഴിയാത്ത ഒരു സൃഷ്ടിയും ആ പേരിന് അർഹമല്ല'

ലോഹിതദാസ്. (ചിത്രം: മനോരമ ആർക്കൈവ്സ്)
ADVERTISEMENT

ആർക്കും മനസ്സിലാകാത്ത ഒരു തരത്തിലുളള വൈകാരികതയും ഉണർത്താൻ കെൽപ്പില്ലാത്ത ജഡസമാനമായ സിനിമകളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ലോഹിതദാസ് തിരക്കഥയെഴുതിയ  47 സിനിമകളും വാസ്തവത്തിൽ ഉള്ളിൽ തറയ്ക്കുന്ന അനുഭവങ്ങൾ തന്നെയായിരുന്നു. ചിരിയും കണ്ണീരും വേദനയും പ്രണയവും കാമവും കുശുമ്പും അസൂയയും പകയും പ്രതികാരവും അങ്ങനെ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും ഇടകലരുന്ന ലോഹിതദാസ് ചിത്രങ്ങളുമായി പ്രേക്ഷകന് പെട്ടെന്ന് താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞു. മലയാളം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത് ലോഹിതദാസാണെന്ന് പോലും നിരീക്ഷിക്കുന്നവരുണ്ട്. ഒരർഥത്തിൽ ആ പറഞ്ഞതിൽ പതിരില്ലെന്ന് പോലും നമുക്ക് സമ്മതിക്കേണ്ടി വരും. അതിന് കാരണങ്ങൾ പലതാണ്.

ഒട്ടും പരന്ന് പോകാത്ത ആഴവും കനവുമുള്ള രചനകളാണ് ലോഹിയുടേത്. ഒടുവിൽ പുറത്തിറങ്ങിയ അപൂർവം ചില സിനിമകളൊഴിച്ചാൽ ഉപരിപ്ലവമായി കഥാകഥനം നിർവഹിക്കുന്ന ലോഹിയെ ഒരിടത്തും നമുക്ക് കാണാൻ സാധിക്കില്ല. ദുർമേദസുകളില്ലാത്തവയാണ് ലോഹിയുടെ തിരക്കഥകൾ. അനാവശ്യമായ ഒരു സീനോ വാക്കോ വരിയോ സംഭാഷണ ശകലമോ ആ രചനകളിൽ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്കില്ല. പെൻസിൽ മുന പോലെ അഗ്രം ചെത്തിചെത്തി കൂർപ്പിച്ചവയാണ് സീനുകൾ. പറയുന്നതിനപ്പുറം പറയാത്ത അർഥങ്ങൾ ഒളിപ്പിച്ചു വച്ച സിനിമകൾ. എന്നാൽ എല്ലാ അർഥതലങ്ങളും കാണികൾക്ക് മനസ്സിലാകാൻ പാകത്തിൽ സരളമായും ഹൃദ്യമായും ആഖ്യാനം നിർവഹിച്ച തിരക്കഥാകൃത്ത്. പല തലങ്ങളിൽ ലോഹി ശ്രദ്ധേയനായിരുന്നു.

ലോഹിതദാസ്. (ചിത്രം: മനോരമ ആർക്കൈവ്സ്)

∙ ഒറ്റപ്പെട്ട സിംഹാസനം

എം.ടി, പത്മരാജൻ, ശ്രീനിവാസൻ... എന്നിങ്ങനെ ഉജ്ജ്വല സ്‌ക്രീൻ റൈറ്റേഴ്‌സുളള മലയാള സിനിമയിൽ ഒറ്റപ്പെട്ട ഒരു സിംഹാസനം വലിച്ചിട്ട് ഇരുന്നു ലോഹി. അത് വെറുതെ സംഭവിച്ചതല്ല. അതിന് കാര്യകാരണങ്ങളുണ്ട്. ചലച്ചിത്രം എന്ന കലാരൂപത്തിന്റെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ഗഹനമായി ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യമാകുന്ന നിരവധി മികവുകളുടെ സമന്വയമാണ് ലോഹിയുടെ തിരക്കഥകൾ. ഇതിവൃത്ത സ്വീകരണത്തിൽ നിന്ന് തുടങ്ങുന്നു ലോഹിയുടെ മികവ്. ദാർശനികമായ ഉൾക്കാഴ്ചകളുളള രചനകളായിരുന്നു പലതും. 

ADVERTISEMENT

കിരീടം, ഭരതം, തനിയാവർത്തനം, ഭൂതക്കണ്ണാടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ എഴുതാപ്പുറങ്ങൾ എന്നീ സിനിമകളിലാണ് അദ്ദേഹത്തിന്റെ പ്രതിഭ അതിന്റെ പരമകാഷ്ഠയിൽ എത്തിയത്. ദശരഥം, വാത്സല്യം, അമരം, ധനം, ആധാരം, ജാതകം, രാധാമാധവം, മുക്തി..എന്നിങ്ങനെ മറ്റ് ചിത്രങ്ങളിൽ പലതും സമുന്നത നിലവാരം പുലർത്തുന്നവയാണെങ്കിലും മേൽ പറഞ്ഞ സിനിമകൾക്ക് കാലാതിവർത്തിയായ പ്രമേയഭംഗിയുണ്ട്. ഒരു കഥയിൽ നിന്നോ കഥാപാത്രത്തിൽ നിന്നോ പലരും സിനിമകൾ ആലോചിക്കുമ്പോൾ പലപ്പോഴും സിനിമയുടെ ആകെത്തുക മുന്നോട്ട് വയ്ക്കുന്ന ദർശനം നഷ്ടമാകുന്നു. ദാർശനിക തലങ്ങൾ അന്യമായ നിരവധി വലിയ സിനിമകൾ മലയാളത്തിലുണ്ട്. സിനിമ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാട്, വീക്ഷണകോൺ എന്താണെന്ന് പലപ്പോഴും സൃഷ്ടാവിന് പോലും അറിയില്ല. എന്നാൽ ലോഹിതദാസിന് തന്റെ സിനിമ എന്താണ് പറയുന്നതെന്നും പറയേണ്ടതെന്നും സംബന്ധിച്ച വ്യക്തമായ ധാരണയും ഉൾക്കാഴ്ചയും ഉണ്ടായിരുന്നു.

ലോഹിതദാസ്. (ചിത്രം: മനോരമ ആർക്കൈവ്സ്)

മനുഷ്യഭാഗധേയം നിർണയിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക് അന്വേഷിച്ച കിരീടം, സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള അന്തരം, മനുഷ്യന്റെ പ്രതിച്ഛായാ നിർമിതി... അടക്കമുള്ള നിരവധി അടരുകൾ സൂക്ഷ്മമായി ഒളിപ്പിച്ചു വച്ച അന്യാദൃശമായ ചലച്ചിത്രശിൽപമാണ്. എന്നാൽ ഒരു ഗുണ്ടയുടെ കഥയായി അതിനെ പരിമിതപ്പെടുത്താനാണ് സിനിമയിലെ വരേണ്യ വർഗം ശ്രമിച്ചത്. എന്നാൽ മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നായി കിരീടം ഇന്നും നിലനിൽക്കുന്നു. സ്വന്തം അസ്തിത്വം സ്വയം കണ്ടെത്താൻ ശ്രമിക്കാതെ അപ്രാപ്യമായ സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്ന നായകന്റെ കഥയാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. ചോക്കുമലയിൽ ഇരിക്കുന്നവൻ ചോക്ക് അന്വേഷിച്ച് പോകുന്നതിലെ വൈരുധ്യം സരസമായി വരച്ചുകാട്ടിയ ലോഹി ഒരുപാട് അർഥതലങ്ങൾ ഭംഗിയായി ധ്വനിപ്പിച്ചു. പെരുന്തച്ചൻ കോംപ്ലക്‌സ് ഉപരിതല പ്രമേയമായ ഭരതം അഗാധമായ ദുഃഖങ്ങൾ ഉളളിലൊളിപ്പിച്ചു വച്ച് വലിയ സന്തോഷം നടിക്കേണ്ടി വരുന്ന മനുഷ്യന്റെ പരമമായ നിസഹായതയെ സൂക്ഷ്മമായി വരഞ്ഞിട്ട സിനിമയാണ്.

ദ്വിമുഖ തലങ്ങളുള്ള ചിത്രം കൂടിയാണത്. ഏത് വലിയ ആഹ്ലാദത്തിനിടയിലും ഒരു വേദന, നഷ്ടം മറഞ്ഞിരിക്കുന്നു. മറിച്ച് ചിന്തിച്ചാൽ ഏത് വേദനയ്ക്കിടയിലും ആഹ്‌ലാദകരമായ അനുഭവങ്ങൾ കാത്തിരിക്കുന്നു. ജീവിതത്തിന്റെ സ്ഥായിയായ സ്വഭാവം ഇതല്ലേയെന്ന് പുനർവിചിന്തനത്തിൽ ഏതൊരാൾക്കും ബോധ്യമാകും. അന്ധവിശ്വാസം ഭ്രാന്തില്ലാത്ത മനുഷ്യനെ ഭ്രാന്തനാക്കുന്നു എന്നൊക്കെ ഉപരിപ്ലവമായി പലരും പറഞ്ഞു തള്ളിയ തനിയാവർത്തനം കാഴ്ചയുടെ വിവിധ തലങ്ങളെ സ്പർശിക്കുന്ന സിനിമയാണ്. സ്വബോധമുളള ഒരാളുടെ പ്രവർത്തികൾ പോലും മഞ്ഞക്കണ്ണടയുള്ള സമൂഹക്കണ്ണിൽ സമനില തെറ്റിയ ഒരാളുടെ ചെയ്തികളായി അനുഭവപ്പെടുന്നു. ചുറ്റുമുള്ളവർ വ്യക്തിയുടെ അവസ്ഥകളിൽ സൃഷ്ടിക്കുന്ന വിനാശകരമായ മാറ്റങ്ങളെക്കുറിച്ച് ഈ സിനിമയും വലിയ ഉൾക്കാഴ്ചകൾ പങ്ക് വയ്ക്കുന്നു.

ഭാര്യ സിന്ധുവിനൊപ്പം ലോഹിതദാസ്. (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

∙ തിരക്കഥയുടെ ഘടന

ADVERTISEMENT

ഇതിവൃത്തത്തിലെന്ന പോലെ തിരക്കഥയുടെ ഘടനയിലും ലോഹി പുലർത്തുന്ന സൂക്ഷ്മതയും സൗന്ദര്യപരതയും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അതിലുപരി സീനുകളുടെ രൂപീകരണത്തിലും സീക്വൻസുകളുടെ നിർമിതിയിലും സംഭാഷണങ്ങളിലും തിരക്കഥയുടെ ആകെത്തുകയിലുമുള്ള കൃത്യതയും അപാരമാണ്. ഷാർപ്പ്‌നെസ് നല്ല തിരക്കഥകളുടെ മുഖ്യലക്ഷണമാണെന്ന ഉറച്ച ബോധ്യം ലോഹിക്കുണ്ട്.

 മുപ്പതിൽപരം തവണ വെട്ടിയും തിരുത്തിയും മാറ്റിയെഴുതിയും ഷാർപെൻ ചെയ്ത ഒരു വടക്കൻ വീരഗാഥ എന്ന തിരക്കഥയെക്കുറിച്ച് എം.ടി.വാസുദേവൻ നായർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ മനസ്സിൽ ചെത്തിമിനുക്കിയ തിരക്കഥകൾ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കടലാസിലേക്ക് വരഞ്ഞിട്ട അസാമാന്യ പ്രതിഭയാണ് ലോഹി.

കിരീടം എഴുതപ്പെട്ടത് കേവലം 6 ദിവസങ്ങൾ കൊണ്ടാണ്. ഒതുക്കവും മുറുക്കവും മിതത്വവും ധ്വനനശേഷിയും ലോഹിയുടെ രചനകളുടെ പ്രത്യേകതയാണ്. ഇക്കാര്യത്തിൽ അദ്ദേഹം ഗുരുസ്ഥാനീയനായി കണ്ടത് എം.ടിയെ ആണെങ്കിലും മലയാളത്തിൽ സാഹിത്യ സ്പർശമില്ലാത്ത അസ്സൽ സ്‌ക്രീൻ റൈറ്റിങ്ങിന്റെ സാധ്യതകൾ ഏറ്റവും സമർഥമായി മുതലെടുത്ത ചലച്ചിത്രകാരൻ കെ.ജി.ജോർജും അടൂർ ഗോപാലകൃഷ്ണനുമാണ്. യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്നീ സിനിമകൾ മികച്ച തിരക്കഥാ രചനയുടെ മാതൃകകളായി നിലനിൽക്കുന്നുവെങ്കിലും അർഹിക്കുന്ന തലത്തിൽ ഇനിയും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ലോഹിയുടെ അവസ്ഥയും സമാനമാണ്.

കിരീടം ചിത്രത്തില്‍ നിന്നൊരു രംഗം. (Photo Arranged)

സാഹിത്യം ചലച്ചിത്രനിർമിതിക്കുളള ഒരു അസംസ്‌കൃതവസ്തുവാകുന്നത് തെറ്റല്ല. എന്നാൽ പൂർണമായ അർഥത്തിൽ ചലച്ചിത്രമാധ്യമത്തിലേക്കുള്ള പരാവർത്തനം സംഭവിക്കുകയും സാഹിത്യാംശത്തെ തീർത്തും മറന്ന് സ്വതന്ത്രമായ വേറിട്ട സൃഷ്ടി രൂപപ്പെടുകയും   ചെയ്യുമ്പോൾ മാത്രമാണ് ചലച്ചിത്രവും അതിന് ആധാരമായ തിരക്കഥയും പൂർണത തേടുന്നത്. സത്യജിത്ത്‌റേ, മൃണാൾസെൻ തുടങ്ങിയ ചലച്ചിത്രകാരൻമാർ സാഹിത്യസൃഷ്ടികളിൽ നിന്ന് പൂർണാർഥത്തിലുള്ള സിനിമകൾ നിർമിച്ച അപൂർവപ്രതിഭാശാലികളാണ്. പഥേർ പാഞ്ചാലി അടക്കം എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

സാഹിത്യംശത്തെ പടിക്ക് പുറത്തു നിർത്തി തീർത്തും സിനിമാറ്റിക്കായി കഥ പറയാനാണ് ലോഹി ശ്രമിച്ചത്. സാഹിത്യകാരൻമാർ സിനിമയ്ക്ക് എഴുതുമ്പോൾ പലപ്പോഴും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ പോലും അച്ചടിഭാഷ കടന്നു വരുന്നു. എന്നാൽ ലോഹിയുടെ കഥാപാത്രങ്ങൾ മനുഷ്യന്റെ ഭാഷയിൽ മാത്രമേ സംസാരിക്കാറുളളു.

ഈ അർഥത്തിൽ വിലയിരുത്തുമ്പോൾ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ തിരക്കഥാകൃത്താണ് ലോഹിതദാസ് എന്ന് പറയേണ്ടി വരും. സമാനമായ ഒരു നിരീക്ഷണം വളരെ മുൻപ് കൽപ്പറ്റ നാരായണൻ നടത്തിയിരുന്നുവെങ്കിലും അതിന് തുടർച്ചകളുണ്ടായില്ല..എന്നാൽ തിരക്കഥയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നവർക്ക് ഈ സത്യം കാണാൻ അധികദൂരം സഞ്ചരിക്കേണ്ടി വരില്ല.

∙ അടിസ്ഥാനപരമായി ചെറുകഥാകൃത്ത്

അടിസ്ഥാനപരമായി താനും ഒരു ചെറുകഥാകൃത്താണെന്ന് ലോഹിതദാസ് തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. തന്റെ കലാജീവിതത്തിന്റെ പ്രാരംഭഘട്ടത്തിൽ ചില ചെറുകഥകൾ അദ്ദേഹം എഴുതിയിട്ടുമുണ്ട്. അതിലുപരി നിരവധി പ്രഫഷനൽ നാടകങ്ങൾ രചിക്കുകയും അതിന് സംസ്ഥാനപുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ ഈ മുൻകാലപരിചയങ്ങളും പൂർവകാലസ്വാധീനങ്ങളും പാടെ തമസ്‌കരിച്ചു കൊണ്ട് ലക്ഷണമൊത്ത ഒരു തിരക്കഥാകാരന്റെ റോളിലേക്ക് വഴിമാറുന്ന ലോഹിയെയാണ് നാം കണ്ടത്. അതേസമയം തിരക്കഥയെ ഭാവസമ്പുഷ്ടമാക്കാൻ സാഹിത്യപരമായ ചില ഗുണങ്ങളെ ലോഹി കടം കൊളളുകയും ചെയ്തു. അതിലൊന്ന് ചെറുകഥ എന്ന മാധ്യമത്തിന്റെ ഭാവാത്മകതയും ഏകാഗ്രതയും ഘടനയും ലാളിത്യവും തന്റെ സിനിമകളിൽ അനുവർത്തിക്കാൻ ഒരുമ്പെട്ടു എന്നതാണ്. 

‘ഉദയനാണ് താരം’ ചിത്രത്തിൽ മോഹൻലാലിനും മുകേഷിനുമൊപ്പം ലോഹിതദാസ്. (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

നിരവധി ഉപകഥകളിലൂടെ സഞ്ചരിക്കുന്ന സങ്കീർണമായ കഥാഘടന സ്വീകരിക്കാതെ ഒരു കഥാപാത്രത്തിന്റെ അഥവാ ഒരു കഥാംശത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെയും ഭാവപരിണതിയിലുടെയും സഞ്ചരിക്കുന്ന, ഋജുവായ നേർരേഖയിലുടെ കഥ പറയുന്ന ഒരു ലോഹിയെ നാം മിക്കവാറും എല്ലാ ചിത്രങ്ങളിലും കണ്ടുമുട്ടുന്നു. അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും മികച്ചതെന്ന് പ്രകീർത്തിക്കപ്പെട്ട തനിയാവർത്തനം, ഭരതം, കിരീടം, ഭൂതക്കണ്ണാടി, ദശരഥം, സല്ലാപം..എന്നിവയെല്ലാം തന്നെ ഈ തരത്തിൽ ചെറുകഥ എന്ന മാധ്യമത്തിന്റെ അടിസ്ഥാന സ്വഭാവങ്ങൾ പുലർത്തുന്ന തിരക്കഥകളാണ്. എന്നാൽ സാഹിത്യത്തിൽ നിന്നും പൂർണ്ണമായും അതിനെ വേർതിരിച്ചു നിർത്താനും ദൃശ്യസൂചനകളിലുടെ മാത്രം കഥ പറയാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകഥയുടെ രൂപശിൽപവും ഭാവസാന്ദ്രതയും സ്വീകരിക്കുമ്പോഴും സാഹിത്യം എന്ന മറ്റൊരു മാധ്യമത്തെ സിനിമയുമായി കൂട്ടിക്കെട്ടരുത് എന്ന ഔചിത്യബോധവും ലോഹിയെ നയിക്കുന്നു.

English Summary:

The legacy of renowned Malayalam screenwriter M. Lohithadas. It explores his unique approach to storytelling, analyzes his critically acclaimed films like Taniyavartanam, Bharatham, and Kirayam, and discusses his enduring influence on Malayalam and Indian cinema.