‘20 മിനിറ്റ് പകച്ചുനിന്നു, പിന്നെ പറഞ്ഞു, സർ ഈ പാട്ട് ഞാൻ പാടില്ല; അതാണ് എനിക്ക് സംസ്ഥാന അവാർഡ് വാങ്ങിത്തന്ന ഗാനം’– മൃദുല വാരിയർ അഭിമുഖം

ലാലീലെ ലാലീ ലാലീലെ ലോ...’ എന്നൊരു ഈണവുമായി നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ, ഇന്നും വിട്ടുപോകാൻ മടിക്കാത്ത ഒട്ടേറെ പാട്ടുകൾ പാടിയ ഒരു ഗായികയുണ്ട്– മൃദുല വാരിയർ. ‘മയിൽപ്പീലി ഇളകുന്നു കണ്ണാ...’ പാടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ മിടുക്കി. ഇന്ന് സംഗീതലോകത്തെ മിന്നും താരങ്ങളിലൊരാൾ. സിനിമയിലായാലും ആൽബത്തിലായാലും സ്റ്റേജ് ഷോ ആയാലും ഒരു ‘മൃദുല ടച്ച്’ ഇല്ലേ എന്നു തോന്നും ഈ ഗായികയുടെ ഓരോ പാട്ടുകേട്ടാലും. ഉദാഹരണത്തിന്, പലരും പാടിപ്പതിഞ്ഞതാണെങ്കിലും ‘ചെമ്പൂവേ പൂവേ’ എന്ന പാട്ട് മൃദുല പാടുമ്പോൾ നാം ചിന്തിക്കും, ഇത് മൃദുലയ്ക്കു മാത്രം സമ്മാനിക്കാൻ സാധിക്കുന്ന ഒന്നല്ലേ! ഹിന്ദു– ക്രിസ്തീയ ഭക്തി ഗാനങ്ങളെല്ലാം ഒരേ ഫീലോടെയാണ് മൃദുലയിൽനിന്നു നാം പാടിക്കേൾക്കുന്നത്. ഇന്ന് പാട്ടുകൾ ജീവിതമായി മാറിയിരിക്കുമ്പോൾ മൃദുല പറയുന്നു– ‘‘സംഗീതം ഒരു പ്രഫഷനാക്കാൻ പറ്റുമോയെന്നു പോലും ഞാൻ പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു’’. മലയാളിക്ക് വിശ്വസിക്കാൻ അൽപം പ്രയാസമേറിയ വാക്കുകൾ. ഇലക്‌ട്രോണിക്സ് എൻജിനീയറിങ് ആണ് മൃദുല പഠിച്ചത്. ഇന്നു പാട്ടിന്റെ ലോകത്തെ ‘എൻജിനീയറായി’ മാറിയിരിക്കുന്നു ഈ പെൺകുട്ടി. ഓരോ പാട്ടും, ഓരോ പ്രോജക്ടും ആസ്വദിച്ചു ചെയ്യുന്ന മൃദുല പക്ഷേ ചില പാട്ടുകൾക്കു മുന്നിൽ പകച്ചു പോയ നിമിഷങ്ങളുമുണ്ടെന്നു പറയുന്നു. മൃദുല സംസാരിക്കുകയാണ് സിനിമയെപ്പറ്റി, സംഗീതത്തെപ്പറ്റി, ജീവിതത്തെപ്പറ്റി, യാത്രകളെയും സ്വപ്നങ്ങളെയും പറ്റി...
ലാലീലെ ലാലീ ലാലീലെ ലോ...’ എന്നൊരു ഈണവുമായി നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ, ഇന്നും വിട്ടുപോകാൻ മടിക്കാത്ത ഒട്ടേറെ പാട്ടുകൾ പാടിയ ഒരു ഗായികയുണ്ട്– മൃദുല വാരിയർ. ‘മയിൽപ്പീലി ഇളകുന്നു കണ്ണാ...’ പാടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ മിടുക്കി. ഇന്ന് സംഗീതലോകത്തെ മിന്നും താരങ്ങളിലൊരാൾ. സിനിമയിലായാലും ആൽബത്തിലായാലും സ്റ്റേജ് ഷോ ആയാലും ഒരു ‘മൃദുല ടച്ച്’ ഇല്ലേ എന്നു തോന്നും ഈ ഗായികയുടെ ഓരോ പാട്ടുകേട്ടാലും. ഉദാഹരണത്തിന്, പലരും പാടിപ്പതിഞ്ഞതാണെങ്കിലും ‘ചെമ്പൂവേ പൂവേ’ എന്ന പാട്ട് മൃദുല പാടുമ്പോൾ നാം ചിന്തിക്കും, ഇത് മൃദുലയ്ക്കു മാത്രം സമ്മാനിക്കാൻ സാധിക്കുന്ന ഒന്നല്ലേ! ഹിന്ദു– ക്രിസ്തീയ ഭക്തി ഗാനങ്ങളെല്ലാം ഒരേ ഫീലോടെയാണ് മൃദുലയിൽനിന്നു നാം പാടിക്കേൾക്കുന്നത്. ഇന്ന് പാട്ടുകൾ ജീവിതമായി മാറിയിരിക്കുമ്പോൾ മൃദുല പറയുന്നു– ‘‘സംഗീതം ഒരു പ്രഫഷനാക്കാൻ പറ്റുമോയെന്നു പോലും ഞാൻ പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു’’. മലയാളിക്ക് വിശ്വസിക്കാൻ അൽപം പ്രയാസമേറിയ വാക്കുകൾ. ഇലക്‌ട്രോണിക്സ് എൻജിനീയറിങ് ആണ് മൃദുല പഠിച്ചത്. ഇന്നു പാട്ടിന്റെ ലോകത്തെ ‘എൻജിനീയറായി’ മാറിയിരിക്കുന്നു ഈ പെൺകുട്ടി. ഓരോ പാട്ടും, ഓരോ പ്രോജക്ടും ആസ്വദിച്ചു ചെയ്യുന്ന മൃദുല പക്ഷേ ചില പാട്ടുകൾക്കു മുന്നിൽ പകച്ചു പോയ നിമിഷങ്ങളുമുണ്ടെന്നു പറയുന്നു. മൃദുല സംസാരിക്കുകയാണ് സിനിമയെപ്പറ്റി, സംഗീതത്തെപ്പറ്റി, ജീവിതത്തെപ്പറ്റി, യാത്രകളെയും സ്വപ്നങ്ങളെയും പറ്റി...
ലാലീലെ ലാലീ ലാലീലെ ലോ...’ എന്നൊരു ഈണവുമായി നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ, ഇന്നും വിട്ടുപോകാൻ മടിക്കാത്ത ഒട്ടേറെ പാട്ടുകൾ പാടിയ ഒരു ഗായികയുണ്ട്– മൃദുല വാരിയർ. ‘മയിൽപ്പീലി ഇളകുന്നു കണ്ണാ...’ പാടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ മിടുക്കി. ഇന്ന് സംഗീതലോകത്തെ മിന്നും താരങ്ങളിലൊരാൾ. സിനിമയിലായാലും ആൽബത്തിലായാലും സ്റ്റേജ് ഷോ ആയാലും ഒരു ‘മൃദുല ടച്ച്’ ഇല്ലേ എന്നു തോന്നും ഈ ഗായികയുടെ ഓരോ പാട്ടുകേട്ടാലും. ഉദാഹരണത്തിന്, പലരും പാടിപ്പതിഞ്ഞതാണെങ്കിലും ‘ചെമ്പൂവേ പൂവേ’ എന്ന പാട്ട് മൃദുല പാടുമ്പോൾ നാം ചിന്തിക്കും, ഇത് മൃദുലയ്ക്കു മാത്രം സമ്മാനിക്കാൻ സാധിക്കുന്ന ഒന്നല്ലേ! ഹിന്ദു– ക്രിസ്തീയ ഭക്തി ഗാനങ്ങളെല്ലാം ഒരേ ഫീലോടെയാണ് മൃദുലയിൽനിന്നു നാം പാടിക്കേൾക്കുന്നത്. ഇന്ന് പാട്ടുകൾ ജീവിതമായി മാറിയിരിക്കുമ്പോൾ മൃദുല പറയുന്നു– ‘‘സംഗീതം ഒരു പ്രഫഷനാക്കാൻ പറ്റുമോയെന്നു പോലും ഞാൻ പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു’’. മലയാളിക്ക് വിശ്വസിക്കാൻ അൽപം പ്രയാസമേറിയ വാക്കുകൾ. ഇലക്‌ട്രോണിക്സ് എൻജിനീയറിങ് ആണ് മൃദുല പഠിച്ചത്. ഇന്നു പാട്ടിന്റെ ലോകത്തെ ‘എൻജിനീയറായി’ മാറിയിരിക്കുന്നു ഈ പെൺകുട്ടി. ഓരോ പാട്ടും, ഓരോ പ്രോജക്ടും ആസ്വദിച്ചു ചെയ്യുന്ന മൃദുല പക്ഷേ ചില പാട്ടുകൾക്കു മുന്നിൽ പകച്ചു പോയ നിമിഷങ്ങളുമുണ്ടെന്നു പറയുന്നു. മൃദുല സംസാരിക്കുകയാണ് സിനിമയെപ്പറ്റി, സംഗീതത്തെപ്പറ്റി, ജീവിതത്തെപ്പറ്റി, യാത്രകളെയും സ്വപ്നങ്ങളെയും പറ്റി...
‘ലാലി ലാലീലെ ലാലീ ലാലീലെ ലോ...’ എന്നൊരു ഈണവുമായി നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ, ഇന്നും വിട്ടുപോകാൻ മടിക്കാത്ത ഒട്ടേറെ പാട്ടുകൾ പാടിയ ഒരു ഗായികയുണ്ട്– മൃദുല വാരിയർ. ‘മയിൽപ്പീലി ഇളകുന്നു കണ്ണാ...’ പാടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ മിടുക്കി. ഇന്ന് സംഗീതലോകത്തെ മിന്നും താരങ്ങളിലൊരാൾ. സിനിമയിലായാലും ആൽബത്തിലായാലും സ്റ്റേജ് ഷോ ആയാലും ഒരു ‘മൃദുല ടച്ച്’ ഇല്ലേ എന്നു തോന്നും ഈ ഗായികയുടെ ഓരോ പാട്ടുകേട്ടാലും. ഉദാഹരണത്തിന്, പലരും പാടിപ്പതിഞ്ഞതാണെങ്കിലും ‘ചെമ്പൂവേ പൂവേ’ എന്ന പാട്ട് മൃദുല പാടുമ്പോൾ നാം ചിന്തിക്കും, ഇത് മൃദുലയ്ക്കു മാത്രം സമ്മാനിക്കാൻ സാധിക്കുന്ന ഒന്നല്ലേ!
ഹിന്ദു– ക്രിസ്തീയ ഭക്തി ഗാനങ്ങളെല്ലാം ഒരേ ഫീലോടെയാണ് മൃദുലയിൽനിന്നു നാം പാടിക്കേൾക്കുന്നത്. ഇന്ന് പാട്ടുകൾ ജീവിതമായി മാറിയിരിക്കുമ്പോൾ മൃദുല പറയുന്നു– ‘‘സംഗീതം ഒരു പ്രഫഷനാക്കാൻ പറ്റുമോയെന്നു പോലും ഞാൻ പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു’’. മലയാളിക്ക് വിശ്വസിക്കാൻ അൽപം പ്രയാസമേറിയ വാക്കുകൾ. ഇലക്‌ട്രോണിക്സ് എൻജിനീയറിങ് ആണ് മൃദുല പഠിച്ചത്. ഇന്നു പാട്ടിന്റെ ലോകത്തെ ‘എൻജിനീയറായി’ മാറിയിരിക്കുന്നു ഈ മുപ്പത്തിയാറുകാരി. ഓരോ പാട്ടും, ഓരോ പ്രോജക്ടും ആസ്വദിച്ചു ചെയ്യുന്ന മൃദുല പക്ഷേ ചില പാട്ടുകൾക്കു മുന്നിൽ പകച്ചു പോയ നിമിഷങ്ങളുമുണ്ടെന്നു പറയുന്നു. മൃദുല സംസാരിക്കുകയാണ് സിനിമയെപ്പറ്റി, സംഗീതത്തെപ്പറ്റി, ജീവിതത്തെപ്പറ്റി, യാത്രകളെയും സ്വപ്നങ്ങളെയും പറ്റി...
∙ മൃദുല പഠിച്ചത് ഇലക്‌ട്രോണിക്സ് എൻജിനീയറിങ്. പ്രഫഷൻ മ്യൂസിക്. എത്ര വയസ്സ് മുതൽ പാട്ടു പഠിക്കുന്നുണ്ട്? ആരുടെയെല്ലാം കീഴിലായിരുന്നു?
കലയോട് താൽപര്യമുള്ള കുടുംബമായിരുന്നു എന്റേത്. അച്ഛനും അമ്മയും പാടുന്നവരാണ്. പക്ഷേ സംഗീതം പഠിച്ചിട്ടൊന്നുമില്ല. ചേട്ടനും ഞാനുമാണ് ക്ലാസിക്കൽ സംഗീതം പഠിച്ചവർ. സ്വന്തം കഴിവിനെ ആളുകൾക്ക് മുന്നിലെത്തിക്കാൻ മത്സരങ്ങളാണ് സഹായിച്ചത്. ഒരു വേദി ലഭിക്കുന്നത് ഇതുവഴിയായിരുന്നു. അതിനായി എന്റെ മാതാപിതാക്കൾ എല്ലാ മത്സരങ്ങള്‍ക്കും എന്നെ കൊണ്ടുപോവുമായിരുന്നു. ആദ്യമായി പാടുന്നത് രാമായാണ പാരായണ മത്സരത്തിലാണ്. എനിക്ക് താൽപര്യമില്ലെങ്കില്‍ പോലും അവര്‍ക്കുവേണ്ടി മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. അന്ന് എനിക്ക് വലിയ പക്വതയൊന്നുമുണ്ടായിരുന്നില്ല. അവർക്കല്ലേ അറിയൂ, എന്റെ കഴിവിനെക്കുറിച്ച്...
21ാം വയസ്സിലാണ് ഞാൻ സിനിമയിൽ പാടുന്നത്. അന്ന് കോളജിലോ ബന്ധുക്കളോടോ ഒന്നും പറഞ്ഞിരുന്നില്ല. സിനിമയിൽ പാട്ട് വന്നില്ലെങ്കിലോ എന്നു കരുതി. ബിഗ് ബി റിലീസ് ആയപ്പോഴാണ് എല്ലാവരെയും അറിയിച്ചത്. മമ്മൂക്കയുടെ സിനിമയിൽ എന്റെ പേര് കണ്ടപ്പോൾ ഏറെ സന്തോഷമായിരുന്നു.
രണ്ടാം ക്ലാസിലാണ് സംഗീതം പഠിക്കാൻ പോകുന്നത്. പാലാ സി.കെ രാമചന്ദ്രൻ, കാവുംവട്ടം വാസുദേവൻ എന്നീ അധ്യാപകരാണ് സംഗീതം പഠിപ്പിച്ചത്. ഇപ്പോൾ പഠിക്കുന്നത് ഡോ. അശ്വതി മാഡത്തിന്റെ കീഴിലും. മക്കളെ പഠിപ്പിച്ച് ഡോക്ടറും എൻജിനീയറും ആക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കിടയിൽ എന്റെ അച്ഛനും അമ്മയും വ്യത്യസ്തരായിരുന്നു. എൻജിനീയറിങ്ങിനു ചേർന്നാലും, എന്നെ ഒരു സംഗീതജ്ഞയാക്കണമെന്ന് അവർ ഉറപ്പിച്ചിരുന്നു. അവർ നിർബന്ധിച്ച് വേദികളിൽ കയറ്റിയതുകൊണ്ടാണ് ഇപ്പോൾ ഞാനിവിടെ എത്തിനിൽക്കുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് എന്റെ പാട്ടുകൾ ജനങ്ങളിലേക്ക് എത്തുന്നതും ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങുന്നതും. ഇതുവഴി സംഗീതമേഖലയിലുള്ളവരെ പരിചയപ്പെടാൻ സാധിച്ചു. അൽഫോൻസ് ജോസഫ് സർ ആണ് ആദ്യമായി എന്നെ പാടാൻ വിളിക്കുന്നത്. 2007ൽ പുറത്തിറങ്ങിയ ബിഗ്‌ബി സിനിമയിലെ പാട്ടാണത്. റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാൾ അദ്ദേഹമായിരുന്നു.
∙ സിനിമയിലെത്താൻ വൈകിയോ?
ചെറുപ്പം മുതൽ സംഗീതം കൂടെയുണ്ടെങ്കിലും അതൊരു പ്രഫഷനാക്കാൻ പറ്റുമോ എന്ന പേടിയുണ്ടായിരുന്നു. പഠനത്തിലും താൽപര്യമുള്ളതിനാൽ രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ തീരുമാനിച്ചു. ചേട്ടനെപ്പോലെ ബിടെക് ബിരുദമെടുത്ത് ജോലി ചെയ്യുകയും ഒപ്പം പാട്ടും കൊണ്ടുപോകാമെന്ന് കരുതിയാണ് ഞാൻ ബിടെക്കിന് ചേർന്നത്. സാധാരണ ഒരു നാട്ടിൻപുറത്താണ് ഞങ്ങൾ ജീവിച്ചിരുന്നത്. സിനിമ, സംഗീത മേഖലയിൽ പരിചയക്കാർ ആരും ഉണ്ടായിരുന്നില്ല. ഈ മേഖലയിൽ എത്തിപ്പെടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. 21ാം വയസ്സിലാണ് ഞാൻ സിനിമയിൽ പാടുന്നത്. അന്ന് കോളജിലോ ബന്ധുക്കളോടോ ഒന്നും പറഞ്ഞിരുന്നില്ല. സിനിമയിൽ പാട്ട് വന്നില്ലെങ്കിലോ എന്നു കരുതി. സിനിമ റിലീസ് ആയപ്പോഴാണ് എല്ലാവരെയും അറിയിച്ചത്. മമ്മൂക്കയുടെ സിനിമയിൽ എന്റെ പേര് കണ്ടപ്പോൾ ഏറെ സന്തോഷമായിരുന്നു. ആ പാട്ട് ബോണസ് ആയാണ് ഞാൻ കാണുന്നത്. തുടരെത്തുടരെ പുതിയ പ്രോജക്ട് വന്നതോടെയാണ് സംഗീതം പ്രഫഷനാക്കാം എന്ന് തീരുമാനിച്ചത്. ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറത്താണ് എനിക്ക് കിട്ടിയിരിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്.
∙ മ്യൂസിക് ഷോകളിൽ പാടാനെത്തി ഒടുവിൽ മൃദുല റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായി. എങ്ങനെ ആസ്വദിക്കുന്നു ആ മാറ്റം?
ഞാൻ റിയാലിറ്റി ഷോയിലെ മത്സരാർഥിയിൽ നിന്ന് വിധികർത്താവായി മാറിയപ്പോൾ, സ്റ്റേജിൽ നിന്ന് പാടുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്താണെന്ന് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അഞ്ച് മിനിറ്റ് പെർഫോമൻസിനാണ് വിധികർത്താവും ജനങ്ങളും മാർക്ക് ഇടുന്നത്. നേരത്തേ എത്ര നന്നായി പാടിയാതാണെങ്കിലും തരുന്ന അഞ്ചുമിനിറ്റിൽ എങ്ങനെ പാടുന്നു എന്നതിലാണ് കാര്യം. പക്ഷേ എല്ലായ്പ്പോഴും പെർഫെക്ട് ആകണമെന്നില്ല. കുട്ടിയുടെ മാനസികാവസ്ഥയും തൊണ്ടയുടെ അവസ്ഥയുമെല്ലാം ഓകെയാവണം. പ്രകടനം മോശമായാൽ കുട്ടിയോട് ദേഷ്യപ്പെടാനാകില്ല. അവരുടെ കഴിവ് എന്താണെന്ന് മുൻപത്തെ പാട്ടുകളിൽ തെളിയിച്ചതാണ്. ഇതെല്ലാം എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കി പെരുമാറാൻ സഹായിക്കുന്നുണ്ട്.
എം.ജി ശ്രീകുമാർ സാറിന്റെയും ശരത് സാറിന്റെയും കൂടെയാണ് ഞാൻ വിധികർത്താവായി എത്തിയത്. അവർ എന്റെ ഗുരുക്കന്മാർ ആണ്. അവർ വിധികർത്താക്കളായിരുന്നപ്പോഴാണ് ഞാൻ ഷോയിൽ പാടാൻ എത്തിയത്. അവരുടെ അനുഗ്രഹം വാങ്ങിയാണ് ഞാൻ കസേരയിൽ ഇരുന്നത്. വർഷങ്ങളുടെ അനുഭവമുള്ളവർക്കൊപ്പം ഏറ്റവും ജൂനിയറായ ഞാൻ കസേര പങ്കിടുന്നത് അവർക്ക് ഇഷ്ടപ്പെടുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. പക്ഷേ ഞാൻ എത്തിയത് അവർക്ക് സന്തോഷവും അഭിമാനവുമായിരുന്നു. വളരെ സന്തോഷകരമായ രീതിയിലാണ് അവരുടെ പിന്തുണ ലഭിച്ചത്.
∙ മൃദുലയെ സ്റ്റാറാക്കിയ, സംസ്ഥാന പുരസ്കാരം നേടിത്തന്ന പാട്ടാണ് ‘ലാലീ ലാലീ’ (കളിമണ്ണ്). ഇപ്പോഴും ആരാധകർ മ്യൂസിക് ഷോകളിലും മറ്റും ആ പാട്ടു പാടാൻ ആവശ്യപ്പെടാറുണ്ടോ?
യുവാക്കൾ ആവശ്യപ്പെടുന്നത് ‘ലാലീ ലാലീ’ അല്ല, മഴയേ തൂമഴയേ..., ഒരുമിഴി തിരിയുടെ... എന്നീ ഗാനങ്ങളാണ്. ചിലർ പാട്ടുപാടി എന്നെ ടാഗ് ചെയ്യാറുണ്ട്. സോഷ്യൽമീഡിയ വഴി പുതിയ പാട്ടുകളാണ് ആളുകൾ ആവശ്യപ്പെടുന്നത്. വരുന്ന കമന്റുകളെല്ലാം വായിക്കാറുണ്ട്. പോസിറ്റീവായി പറയുന്നത് കേൾക്കുമ്പോൾ ഏറെ സന്തോഷമാണ്. അമ്മമാർക്കാണ് ‘ലാലീ ലാലീ’ എന്ന ഗാനം ഏറെ ഇഷ്ടമെന്ന് തോന്നിയിട്ടുണ്ട്.
∙ കവർ സോങ്ങുകൾ ഒറിജിനൽ പാട്ടുകളെ കൊല്ലുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ ഒറിജിനലിനെയും വെല്ലുന്ന കവർസോങ്സ് ഇറങ്ങുന്ന കാലമാണിത്. ഒറിജിനൽ പാട്ടുകളെ കവർ സോങ്ങുകൾ നശിപ്പിക്കുന്നതായി തോന്നാറുണ്ടോ?
കവർ സോങ് എങ്ങനെ ചെയ്യുന്നുവെന്നതിലാണ് കാര്യം. പലരും നല്ല പാട്ടിനെ മോശമാക്കിയിട്ടുണ്ട്, മനോഹരമാക്കിയിട്ടുണ്ട്. ഇതെല്ലാം ചെയ്യുന്ന ആളിന്റെ കൈയിലിരിപ്പ് പോലെയിരിക്കും. മറന്നുപോയ പാട്ടുകളൊക്കെ കവർ സോങ്ങായി വരുമ്പോൾ പുതിയ തലമുറകൾ ഏറ്റെടുക്കാറുണ്ട്. ഈ പാട്ടുകേട്ടവർ ഒറിജിനൽ സോങ് തിരഞ്ഞുപോകാറുണ്ട്. ഇന്നത്തെ ജനറേഷൻ കുട്ടികൾ എൺപതുകളിലെ പാട്ടുകൾ കേൾക്കുന്നത് കുറവാണ്. ഈ പാട്ടുകൾ കവറായി വരുമ്പോൾ എല്ലാവരിലും എത്തുന്നു. ഇത് ഗുണമായാണ് ഞാൻ കാണുന്നത്.
∙ ഇളയരാജ പാട്ടിന് കോപ്പിറെറ്റ് വച്ചിരിക്കുന്നു, പക്ഷേ പാട്ട് ആർക്കുവേണമെങ്കിലും ഉപയോഗിക്കാമെന്ന് ദേവ പറയുന്നു...
ഇളയരാജ സാറിനെ ഞാൻ ഏറെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുകളും രീതികളുമുണ്ട്. അതിനെ നമുക്ക് കുറ്റം പറയാനാകില്ല. അദ്ദേഹം ഗംഭീരമായാണ് ഓരോ പാട്ടിനും ഈണമിട്ടിരിക്കുന്നത്. ഓർക്കസ്ട്രേഷൻ മനോഹരമായാണ് നിർവഹിച്ചിരിക്കുന്നത്. കഷ്ടപ്പെട്ട് തയാറാക്കിയ സംഗീതം ഒരു തരി മാറുന്നത് പോലും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടാകും. അതുകൊണ്ടാകാം അദ്ദേഹം ആ തീരുമാനത്തിലെത്തിയത്. ആ കാഴ്ചപ്പാടിനെ നാം മാനിക്കണം. അതേസമയം, ദേവ സാറിന് മറ്റൊരു കാഴ്ചപ്പാടാണ്. പാട്ടിൽ മാറ്റം വരുത്തിയാലും പ്രശ്നമില്ല, തന്റെ പാട്ടുകൾ പുതുതലമുറകള്‍ അറിയണമെന്നും ആസ്വദിക്കണമെന്നും കരുതുന്നു. രണ്ടു വ്യക്തികൾ രണ്ട് തരത്തിൽ ചിന്തിക്കുന്നു. അതിനെ അങ്ങനെ കാണുന്നതാണ് നല്ലത്.
∙ സംഗീതത്തിൽ ടെക്നോളജിയുടെ ആധിക്യമേറുന്നുവെന്ന ചർച്ച ഒരു വശത്തുണ്ട്. ഒറിജിനൽ ശബ്ദത്തിൽ അനാവശ്യമായി ടെക്നോളജി ഉപയോഗിക്കുന്നു എന്ന മട്ടിൽ. പരമ്പരാഗത സംഗീതകാരന്മാരിൽ പലരും അതിനെ എതിർക്കുന്നുമുണ്ട്. അത്തരമൊരു പ്രശ്നമുണ്ടോ? പ്രത്യേകിച്ച് എഐ ടൂൾസ് ഉൾപ്പെടെ പാട്ടിലേക്കു വരുമ്പോൾ...?
കാലത്തിനനുസരിച്ച് മാറുന്നതിൽ തെറ്റില്ല. സംവിധായകനും നിർമാതാവും തങ്ങൾക്ക് വേണ്ട പാട്ട് ഇങ്ങനെയാണെന്ന് പറഞ്ഞാൽ അത് സംഗീതസംവിധായകൻ ഒരുക്കുകയാണ് ചെയ്യുക. ജനങ്ങൾക്ക് അത്തരത്തിലുള്ള പാട്ടുകളാണ് ഇഷ്ടമെങ്കിൽ അത് കൊടുക്കുക എന്നതാണല്ലോ രീതി. സംഗീത ആസ്വാദകരുടെ രീതികൾ മാറിക്കൊണ്ടിരിക്കുകയാണ്. സിനിമയെ ഹിറ്റാക്കാൻ പാട്ടുകൾ സഹായിക്കുന്നുണ്ട്. ഇലക്ട്രോണിക് സൗണ്ടിങ് ഗാനങ്ങൾ ഇഷ്ടപ്പെടുമ്പോൾ പിന്നീട് അത്തരം പാട്ടുകളായിരിക്കും കൂടുതൽ വരുന്നത്. എന്റെ ശബ്ദം ഇതുപോലെ മാറ്റിയാൽ എനിക്ക് ഇഷ്ടപ്പെടില്ല. എന്റെ ശബ്ദം അതേപോലെത്തന്നെ പുറത്തുവരണമെന്നാണ് ആഗ്രഹം. പക്ഷേ എല്ലാവർക്കും അങ്ങനെയാകണമെന്നില്ല.
എ.ആർ റഹ്മാൻ സർ അന്തരിച്ച പ്രമുഖ ഗായകരുടെ ശബ്ദം പാട്ടിൽ ഉപയോഗിച്ചിരുന്നു. എത്ര സാങ്കേതിക വിദ്യ ഉപയോഗിച്ചാലും അവരുടെ ഒറിജിനൽ ശബ്ദവും ശൈലിയും ഒരിക്കലും കൊണ്ടുവരാനാകില്ല. എങ്കിലും ആ പാട്ട് അവർ പാടിയിരുന്നെങ്കിലെന്ന് അദ്ദേഹം ആഗ്രഹിച്ചതുകൊണ്ടാകാം അങ്ങനെ ചെയ്തത്. എന്നാൽ ഇപ്പോഴുള്ള പാട്ടുകാരെ പാടിപ്പിക്കാതെ അവരുടെ ശബ്ദം ഉപയോഗിച്ച് പാട്ടുണ്ടാക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. സജീവമായി ഇപ്പോഴും നിൽക്കുന്നയാളെ നേരിട്ട് പാടിപ്പിക്കുകയാണ് വേണ്ടത്.
∙ പാട്ടുകാരുടെ എണ്ണം കൂടുതലാകുന്നു?
ഞാനും നിരവധി ഗായകരുള്ളപ്പോൾ തന്നെയാണ് പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. പക്ഷേ എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ആളുകൾ എന്നെയും എന്റെ ശബ്ദത്തെയും തിരിച്ചറിഞ്ഞുവെന്നത് ഭാഗ്യമായി കാണുന്നു. ഇപ്പോൾ സിനിമകളിൽ പാട്ടുകളുടെ എണ്ണം കുറഞ്ഞു, നിരവധി ഗായകരുമുണ്ട്. ഒരു സിനിമയിൽ രണ്ട് പാട്ടുകൾ പാടുകയും അത് ഹിറ്റാവുകയും ചെയ്തെന്ന് ഇരിക്കട്ടെ, എന്നാൽപ്പോലും അടുത്ത സിനിമകളിൽ പാടാൻ അവർ വിളിക്കാറില്ല. ഇങ്ങനെ സംഭവിക്കുമ്പോൾ ജനങ്ങൾക്കിടയിൽ ആ ശബ്ദം റജിസ്റ്റർ ആകുന്നില്ല. അതിനുമുൻപ് അടുത്ത ഗായകർ എത്തിക്കഴിഞ്ഞു. അതൊരു പ്രശ്നമാണ്. ഇപ്പോൾ ഇൻഡിപെൻഡന്റ് മ്യൂസിക്ക് വളർന്നുവരികയാണ്. അത് വലിയൊരു മാറ്റമാണ്. തന്റെ കഴിവ് തെളിയിക്കാനും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും സിനിമ തന്നെ വേണമെന്നില്ല. അങ്ങനെ നിരവധി ഗായകർ നമുക്കിടയിലുണ്ട്. സിനിമയിൽ വരുന്ന പാട്ടിനേക്കാൾ അവരുടെ സ്വന്തം പാട്ടുകൾ ഹിറ്റാകുന്നുണ്ട്. ഗായകർ സിനിമയെ മാത്രം ആശ്രയിച്ചു കഴിയേണ്ടതില്ലെന്നാണ് ഇതുവഴി മനസ്സിലാകുന്നത്.
∙ ക്രിസ്ത്യൻ– ഹിന്ദു ഭക്തി ഗാനങ്ങളെയെല്ലാം ഒരേ ഫീലോടെ മൃദുല പാടുന്നതു കേൾക്കാം. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും നല്ല കമന്റുകൾ പറഞ്ഞിട്ടുണ്ടോ? ഗുരുവായൂർ കൃഷ്ണനെപ്പറ്റിയുള്ള പാട്ടുകളോട് കുറച്ച് ഇഷ്ടം കൂടുതലാണോ?
ഏത് പാട്ട് കിട്ടുകയാണെങ്കിലും അതിനെ നമുക്ക് പറ്റാവുന്ന രീതിയിൽ മനോഹരമാക്കുക എന്നതാണ് ലക്ഷ്യം. എപ്പോഴും പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് ഗുരുവായൂരും മൂകാംബികയുമെല്ലാം. സംഗീതജ്ഞർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് മൂകാംബിക. എത് പ്രോജക്ട് വന്നാലും മൂകാംബികയിൽ വന്ന് തൊഴുതശേഷമാണ് പാടിത്തുടങ്ങുന്നത്. കുടുംബക്ഷേത്രത്തിലും പോകാറുണ്ട്.
∙ ഇപ്പോൾ ശരിക്കും സെലിബ്രിറ്റി ആയല്ലോ. ഇൻസ്റ്റഗ്രാമിലും ആരാധകരേറെ.
വളരെ വൈകിയാണ് ഞാൻ ഇൻസ്റ്റഗ്രാമിലേക്ക് എത്തുന്നത്. നേരത്തേ ഫെയ്സ്ബുക് ആക്കൗണ്ട് ഉണ്ടെങ്കിലും സജീവമല്ലായിരുന്നു. ഇൻസ്റ്റഗ്രാമില്‍ ഇപ്പോഴാണ് സജീവമായി വരുന്നത്. അത് നോക്കാനായി ഒരു ടീമുണ്ട്. കൊളാബുകളെല്ലാം അവരാണ് കൈകാര്യം ചെയ്യുന്നത്. പോസ്റ്റിനു കീഴിലെ കമന്റുകളെല്ലാം പക്ഷേ ഞാൻ വായിക്കാറുണ്ട്.
∙ മകൾക്ക് 9 വയസ്സാകുന്നു. അതിനിടെ പാട്ടും സ്റ്റേജ് ഷോകളുമെല്ലാമായി ജീവിതത്തിൽ തിരക്കേറുന്നു. രണ്ടും എങ്ങനെ ബാലൻസ് ചെയ്യുന്നു?
അങ്ങനെ മുന്നോട്ടു പോകുന്നതിൽ എനിക്ക് മാത്രം ക്രെഡിറ്റ് എടുക്കാനാകില്ല. മകളും ഭർത്താവും മികച്ച പിന്തുണയാണ് നൽകുന്നത്. ഇപ്പോൾ മകൾ സ്കൂളിൽ പോകുന്നത് കൊണ്ട് കുഴപ്പമില്ല. രാവിലെ സ്കൂളിൽ വിട്ടാൽ വൈകുന്നേരം വരെ നോക്കേണ്ടതില്ല. തൃശൂർ ഫ്ലാറ്റിലാണ് ഇപ്പോൾ താമസം. പാചകത്തിനും മറ്റുമായി ഒരാൾ സഹായിക്കാനുണ്ട്. അവർ സാധാരണ ജോലി കഴിഞ്ഞാൽ പോകും. ഭർത്താവിനും തിരക്കാണെങ്കില്‍ അവർ വീട്ടിൽ നിൽക്കാറുണ്ട്. ചിലപ്പോൾ വീട്ടുകാരും വരാറുണ്ട്. ബുദ്ധിമുട്ടുകളൊക്കെയുണ്ട്. പക്ഷേ അഡ്ജസ്റ്റ് ചെയ്ത് പോകുന്നു. പരിപാടികൾ ഒന്നുമില്ലാതെ വീട്ടിൽ തന്നെയാണെങ്കിൽ ഞാൻ കംപ്ലീറ്റ് വീട്ടമ്മയാണ്. രണ്ട് ദിവസം കിട്ടിയാൽ ഞാൻ എല്ലാം ഒതുക്കിവയ്ക്കും. ഒന്നും വലിച്ചുവാരിയിടുന്നത് ഇഷ്ടമല്ല. ട്രിപ് പോയി വന്ന ക്ഷീണത്തിലാണെങ്കിൽ ഞാൻ വിശ്രമിക്കും. അടുത്ത ദിവസം വീട് വൃത്തിയാക്കും. അതെല്ലാം വേറെ ആര് ചെയ്താലും എനിക്ക് സംതൃപ്തി ഉണ്ടാകില്ല.
∙ മലയാളം, തമിഴ്, തെലുങ്ക് പാട്ടുകളെല്ലാം ചേർക്കുമ്പോൾ ഇപ്പോൾ നൂറിനടുത്ത് സിനിമാപാട്ടുകളായല്ലോ. സിലക്ടീവ് ആയാണോ പാട്ടുകൾ തിരഞ്ഞെടുക്കുന്നത്? അതോ വരുന്ന എല്ലാ പാട്ടുകളും സ്വീകരിക്കുമോ?
ആദ്യമൊന്നും സിലക്ടീവ് അല്ലായിരുന്നു. വരുന്ന പാട്ടുകളൊക്കെ പാടുമായിരുന്നു. പിന്നെ ഒന്നുരണ്ട് അനുഭവങ്ങളുണ്ടായതോടെ ഞാൻ സിലക്ടീവായി. മലയാളത്തിൽ എനിക്ക് പാടാൻ പറ്റുന്ന ജോണറല്ലാത്ത പാട്ടുകൾ വന്നിരുന്നു. അന്ന് സ്റ്റുഡിയോയിൽ എത്തിയാണ് പാട്ട് കേൾക്കുന്നത്. ഏറ്റെടുത്തതുകൊണ്ട് പാടിപ്പോയി. പക്ഷേ അത് മറ്റൊരാൾ പാടിയിരുന്നെങ്കിൽ നല്ലതായേനെ എന്ന് തോന്നിയിട്ടുണ്ട്. അതൊരു അബദ്ധമായി. ഇപ്പോൾ പാട്ടുകൾ അയച്ചുതരണമെന്ന് പറയാറുണ്ട്.
∙ കഷ്ടപ്പെട്ട് പാടിയതിന് ഫലം കണ്ടു, കണ്ടില്ല എന്ന മട്ടിലുള്ള അനുഭവങ്ങൾ?
പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലെ ‘മയിൽപ്പീലി ഇളകുന്നു കണ്ണാ’ എന്ന ഗാനം ഏറെ സമയമെടുത്താണ് പാടിയത്. ആ പാട്ടിനെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. 20 മിനിറ്റ് വരെ ആ പാട്ട് എങ്ങനെ പാടണമെന്ന് അറിയാതെ നിന്നു. എനിക്ക് വെപ്രാളമായി. സംഗീത സംവിധായകൻ ജയചന്ദ്രൻ സാറിനും ദേഷ്യം വന്നു തുടങ്ങി. ഞാൻ ഈ പാട്ട് പാടുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ആദ്യമായിട്ടാണ് ഒരു ഗായിക അദ്ദേഹത്തോട് ഇങ്ങനെ പറയുന്നത്. റിക്കോർഡിങ് നിർത്തിവച്ച ശേഷം അദ്ദേഹം എന്നെ വിളിപ്പിച്ചു. കുറേ ഉപദേശങ്ങൾ നൽകി. അതുകഴിഞ്ഞ് പാടിയപ്പോൾ ശരിയായി. ഈ ഗാനമാണ് 2023ൽ സംസ്ഥാന അവാർഡ് നേടിത്തന്നത്. ആളുകൾ ഏറ്റെടുക്കുമെന്ന് കരുതിയ പാട്ടായിരുന്നു സ്റ്റാർ എന്ന ചിത്രത്തിലെ ‘ആയിരം താര ദീപങ്ങളായ്’ എന്നത്. ഹൈ പിച്ചിലുള്ള ഈ ഗാനം നിരവധിപ്പേർ പാടിനോക്കിയിരുന്നതായി അവർ പറഞ്ഞിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ആ ഗാനം പാടിയത്. പക്ഷേ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല.
∙ മെലഡിയാണോ, ഫാസ്റ്റ് ആണോ ഇഷ്ടം?
സിനിമയിൽ കൂടുതൽ മെലഡി, ക്ലാസിക്കൽ ഗാനങ്ങളാണ് പാടിയിട്ടുള്ളത്. പക്ഷേ സ്റ്റേജ് ഷോകളിൽ ഫാസ്റ്റ് നമ്പർ പാടേണ്ടിവരും. പ്രധാന വരുമാനം എന്നത് ലൈവ് ഷോകളാണ്. അവിടെ പല രീതിയിലുള്ള ആസ്വാദകരെയും തൃപ്തിപ്പെടുത്തേണ്ടി വരും. മെലഡിയിൽ തുടങ്ങി പിന്നീടങ്ങോട്ട് ഫാസ്റ്റ് നമ്പറുകളായിരിക്കും. മനോരമ ഹോർത്തൂസിന്റെ പരിപാടി കോഴിക്കോട് ബീച്ചിൽ വച്ചായിരുന്നു. ബാബുരാജ് ഗാനങ്ങളാണ് അന്ന് പാടിയത്. കാഴ്ചക്കാർ എത്രയാണെന്ന് പോലും അറിയില്ലായിരുന്നു. അത്രയ്ക്ക് തിരക്കായിരുന്നു. തുടക്കം മുതൽ അവസാനം വരെയും മെലഡി ഗാനങ്ങളാണ് പാടിയത്. ആ സമയം മുഴുവൻ ജനങ്ങൾ നിന്നുകൊണ്ട് കേൾക്കുകയായിരുന്നു. ഈ കാലഘട്ടത്തിലും ഇത്രയും പഴയ പാട്ടുകൾ ജനങ്ങൾ ഇഷ്ടപ്പെടുന്നത് കണ്ടപ്പോൾ സന്തോഷമായി.
∙ പാട്ടിനൊപ്പം സ്റ്റൈലിഷായുള്ള വേഷങ്ങളുമായി ഇൻസ്റ്റയിൽ മോഡലിങ്ങും ഉണ്ടല്ലോ...
ലൈവ് ഷോകളിൽ പാട്ടിനൊപ്പം നമ്മുടെ ലുക്കും പ്രധാനപ്പെട്ടതാണ്. ധരിക്കുന്ന വസ്ത്രങ്ങളെല്ലാം കൊളാബ് ആണ്. വിവിധ ബുട്ടിക്കുകൾ നൽകുന്ന വസ്ത്രങ്ങളിൽ യോജിച്ചവ സ്റ്റൈലിസ്റ്റ് സിലക്ട് ചെയ്യും. അതിന് യോജിക്കുന്ന ആഭരണങ്ങളും ലഭിക്കും. കൊളാബ് ആയതുകൊണ്ടാണ് മോഡലിങ് ചിത്രങ്ങളെല്ലാം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുന്നത്. ഒരു സ്ഥലത്ത് ധരിക്കുന്ന വസ്ത്രങ്ങൾ മറ്റൊരിടത്ത് വീണ്ടും ധരിക്കാറില്ല. അത് കാഴ്ചക്കാരെ മുഷിപ്പിക്കും. എനിക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊന്നും അറിയില്ല. ക്യാമറാമാൻ പറയുന്നതുപോലെ നിൽക്കും. ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങളെല്ലാം അങ്ങനെയാണ്. തടി കുറയ്ക്കുകയാണെങ്കിൽ പാട്ടിനൊപ്പം സ്റ്റൈപ്പിടാൻ കഴിയും. അല്ലെങ്കിൽ കിതച്ചുപോകും. ഇപ്പോൾ ഞാൻ സുംബ ഡാൻസ് ചെയ്യുന്നുണ്ട്. ശരീരം ഫിറ്റാക്കിയാൽ പാട്ടിന് ഏറെ ഗുണകരമാണ്, ശ്വാസം നിയന്ത്രിച്ച് പാടാൻ കഴിയും.
∙ സംഗീതത്തോടൊപ്പം എന്താണ് പ്രിയപ്പെട്ടത്?
ഷോപ്പിങ് ചെയ്യാൻ വലിയ ഇഷ്ടമാണ്. ഫ്ലാറ്റ്മേറ്റ്സുമായി പുറത്തേക്ക് പോകാറുണ്ട്, ഭക്ഷണം കഴിക്കാറുണ്ട്. ഇവിടെ ഒരു പൂൾ ഉണ്ട്. ഇപ്പോൾ നീന്തൽ പഠിച്ചുവരികയാണ്. ഏറ്റവും കൂടുതൽ ഇഷ്ടം നാട്ടിൽ പോകുന്നതാണ്. അവർക്കൊപ്പം സമയം ചെലവഴിക്കുന്നത് ഏറെ ഇഷ്ടമാണ്. മാതാപിതാക്കൾ അങ്ങനെ പുറത്തൊന്നും പോകാറില്ല. അവരുമായി ചെറിയ ഔട്ടിങ് പോകുന്നതെല്ലാം ഇഷ്ടമാണ്.
ഇത്തവണത്തെ വിഷു പതിവുപോലെ കോഴിക്കോട്ടെ വീട്ടിൽ തന്നെയാണ്. അച്ഛനാണ് കണിയൊരുക്കുന്നത്. തലേദിവസം അച്ഛൻ കണിയൊരുക്കുന്നത് കാണാൻ തന്നെ രസമാണ്. പുലർച്ചെ അച്ഛനാണ് എല്ലാവരെയും കണികാണാൻ വിളിക്കുന്നത്. വിഷു, ഓണം ദിവസങ്ങളിൽ പരിപാടികളൊന്നും എടുക്കാറില്ല. വീട്ടുകാരുമായി സമയം ചെലവഴിക്കാനാണു താൽപര്യം.