‘കൃഷി ചെയ്യാൻ സർക്കാരിന് പണം നൽകണം. കൃഷിയിൽ പാരമ്പര്യമോ നാമ മാത്രം, എന്നിട്ടും ഇസ്രയേലിൽ ഏതു കൃഷിയും ലാഭം, വിജയം. ഇതെന്തു കൊണ്ട് ’ ഉത്തരം ലളിതമാണ്, ഡോ. ബി. അശോക് പറയുന്നു. ‘ ഇസ്രയേലിൽ കൃഷി വ്യവസായമാണ്. അല്ലെങ്കിൽ ഇസ്രയേലുകാരുടെ കൃഷി പക്കാ ഇൻഡസ്ട്രിയൽ അഗ്രിക്കൾ‌ച്ചറാണ്. നാലു തലമുറയുടെ കാർഷിക പാരമ്പര്യംപോലും അവർക്കില്ല. അതുകൊണ്ടുതന്നെ പരമ്പരാഗതശൈലികളുടെ ബാധ്യയില്ലാതെ കൃഷി നടത്താൻ കഴിയുന്നു’. ഇസ്രായേലിലെ കൃഷി പഠിക്കാന്‍ കേരളത്തിൽ നിന്നു പോയ കർഷകർ അടക്കമുള്ള പ്രതിനിധി സംഘത്തിന്റെ ലീഡറായിരുന്നു ബി. അശോക്. ഇസ്രായേലി കൃഷിയുടെ വിജയ മന്ത്രം അദ്ദേഹം മനോരമ ഓൺലൈൻ പ്രീമിയത്തിനായി പങ്കു വയ്ക്കുന്നു. എങ്ങനെയാണ് ഏതു പ്രതികൂല സാഹചര്യത്തിലും ഇസ്രായേല്‍ കൃഷിയിൽ വിജയിക്കുന്നത് ? എന്താണ് ആ കൃഷിയുടെ വിജയമന്ത്രം ? ഇസ്രയേലിൽ നിന്ന് കേരളത്തിലെ കർഷകർക്ക് എന്തൊക്കെ പഠിക്കാനുണ്ട് ? ഇസ്രയേല്‍ സന്ദർശനം കൃഷി വകുപ്പിന്റെ സമീപനത്തിൽ എന്തു മാറ്റം വരുത്തും ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? ഇസ്രയേൽ കൃഷിയുടെ പ്രത്യേകതകൾ എന്താണ്

ADVERTISEMENT

∙ ഇസ്രയേൽ കൃഷി ലോക പ്രശസ്തമാണ്. മണ്ണിന്റെ മേന്മയോ പ്രകൃതിയുടെ കൈത്താങ്ങോ അല്ല വിജയത്തിനു കാരണം. ഇസ്രയേൽ ജനതയുടെ മികവു മാത്രമാണ് കാരണം. ഇസ്രയേലിൽ കൃഷി ചെയ്യാൻ എളുപ്പമല്ല. ‘ കുടിവെള്ളത്തിനൊപ്പം വില നൽകിയാണ് അവിടെ കൃഷിക്കാർ വിളകളെ പരിപാലിക്കുന്നത്. തുള്ളിനന വഴി ജലം ലാഭിക്കുന്നത് അവർക്ക് ആദായകരവുമാണ്. പ്രതികൂല സാഹചര്യത്തിൽ കൃഷി ചെയ്യുമ്പോഴും കൃഷിക്കാർക്ക് സർക്കാർ സബ്സിഡി ലഭിക്കില്ല. അടിസ്ഥാനസൗകര്യങ്ങൾക്കായി അവർ സർക്കാരിനു പണം നൽകണം. ഒരു ഹെക്ടറിനു 15 ഷെക്കൽ എന്ന തോതിൽ പണം നൽകിയാലേ കൃഷി സാധ്യമാകൂ. അതായത് ആയിരം ഹെക്ടർ കൃഷി നടത്താൻ 15000 ഷെക്കൽ സർക്കാരിനു നൽകണം – ഏകദേശം 2000 ഡോളർ. ഇപ്രകാരം കൃഷിക്കാർ പിരിച്ചു നൽകിയ പണമുപയോഗിച്ചാണ് അവിടെ കാർഷിക ഗവേഷണം.. കിബൂട്ട്സ് എന്നറിയപ്പെടുന്ന കൂട്ടായ്മകൾ സ്ഥാപിച്ച്  അവർക്കാവശ്യമായ കാർഷിക പരിശീലനം നൽകിയശേഷമാണ്  കൃഷി ആരംഭിക്കുന്നത്. ആദ്യം തുള്ളിനന സ്ഥാപിക്കും, പിന്നാലെ വിത്തിറക്കും. ഇതാണ് അവരുടെ രീതി.

? ഇസ്രയേലിലെ കൃഷിയിൽ വളരെയധികം യന്ത്രവൽക്കരണം (ഓട്ടമേഷൻ) നടപ്പാക്കിയിരിക്കുന്നതായി കേട്ടിട്ടുണ്ട്. അതുകൊണ്ടുള്ള നേട്ടമെന്തൊക്കെയാണ്

ഇസ്രയേൽ സന്ദർശനത്തിനിടെ ഡോ. ബി. അശോക്.

∙ അമ്പതേക്കറിനു ഒരു ജോലിക്കാരൻ മാത്രമാണ് ഇവിടെയുള്ളത്. എല്ലാ കൃഷിപ്പണികൾക്കും യന്ത്രങ്ങളുണ്ട്. രണ്ടായിരം ഏക്കറുളള അവക്കാഡോ പ്ലാന്റേഷനിൽ 15 ജോലിക്കാരെയാണ് കണ്ടത്. വിളപരിപാലനത്തിനു ആളില്ലാത്തതുകൊണ്ട് എല്ലാ കൃഷിയിടങ്ങളിലും സെൻസറുകൾ സ്ഥാപിച്ചിരിക്കുകയാണ്. രണ്ടായിരം ഏക്കറിനെ 100 ബ്ലോക്കുകളായി തിരിച്ച് സെൻസർ സ്ഥാപിച്ചുകഴിഞ്ഞാൽ എവിടെ എന്തു കുറവാണുള്ളതെന്ന് കൃത്യമായി അറിയാനാകും. വെള്ളം കുറവുണ്ടെങ്കിൽ, അവക്കാഡോയുടെ ഇലകളിൽ പോഷകങ്ങളെത്തുന്നില്ലെങ്കിൽ,  പൂവ് കൊഴിയുന്നുണ്ടെങ്കിൽ അപ്പപ്പോൾ സെൻസറുകൾ വിവരമറിയിക്കും. അതിനായി പലതരം ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. പാഴ്ചെടികൾ കൊണ്ടുള്ള പുതയിടലും ജല സംരക്ഷണത്തിനായി അവർ പ്രയോജനപ്പെടുത്തുന്നു. എന്തും എവിടയെും കൃഷി ചെയ്യാനാകുമോയെന്നാണ് അവർ അന്വേഷിക്കുന്നത്.

 ? പക്ഷേ കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണല്ലോ

ADVERTISEMENT

∙ ഇസ്രയേലിലെ കൃഷി സാഹചര്യങ്ങളല്ല കേരളത്തിലുള്ളതെന്നതു ശരി തന്നെ. എന്നാൽ നമുക്ക് അവരിൽ നിന്നു പഠിക്കാവുന്ന പല കാര്യങ്ങളുമുണ്ട്. വിളവെടുപ്പിനു ശേഷം ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന രീതി തന്നെ ഒരു ഉദാഹരണം. റമ്പുട്ടാൻ, മാംഗോസ്റ്റിൻ, മാമ്പഴം എന്നിവയുടെയൊക്കെ ഉൽപാദനമേഖലകൾ ഇപ്പോൾതന്നെ കേരളത്തിലുണ്ടല്ലോ. പഴങ്ങൾ കൈകോണ്ടു പറിച്ച് ഗ്രേഡ് ചെയ്യാതെ പെട്ടിയിലാക്കി വിൽക്കുന്നവരാണ് ഏറെപ്പേരും. അവിടങ്ങളിലൊക്കെ ഒന്നാംതരം ഗ്രേഡിങ്– സോർട്ടിങ് മെഷീനുകളും മറ്റും നൽകാൻ ഇസ്രയേലിനു കഴിയും. ലോകനിലവാരമുള്ള സാങ്കേതികവിദ്യയായണ് ഇത്തരം കാര്യങ്ങളിൽ അവർക്കുള്ളത്.  അവ നടപ്പാക്കാനാവശ്യമായ സഹായവും ഇസ്രയേലിൽ നിന്നു പ്രതീക്ഷിക്കാം. പഴങ്ങൾ വിളവെടുത്ത ഉടൻ കൂൾചേംബറിൽ വച്ചാൽ 10 ദിവസം അധികായുസ് കിട്ടും. വാക്സ് ചെയ്താൽ വീണ്ടും 5 ദിവസം കൂടി ദീർഘിപ്പിക്കാം.

പ്രതീകാത്മക ചിത്രം.

ഇങ്ങനെ 15 ദിവസം കേടുകൂടാതെ സൂക്ഷിക്കാമെന്നായാൽ ഐസ്‌ലാൻഡിൽ പോലും മുതലമടയിലെ മാമ്പഴവും മറ്റുമെത്തിക്കാം.  ഫ്രീസ് ഡ്രയിങ്ങിലും ഇസ്രയേൽ  സഹകരണം തേടാവുന്നതാണ്. അതൊക്കെ ഇവിടെ നിലവിലുണ്ടെങ്കിലും ലോകവിപണിയലേക്ക് ഉൽപന്നങ്ങളെത്തിക്കാവുന്ന തോതിൽ വികസിച്ചിട്ടില്ല. എന്നാൽ ഇസ്രയേൽ സഹകരണത്തോടെ നമുക്ക് പഴങ്ങളുടെ കയറ്റുമതി വിപണിയിൽ ഒരു കൈ നോക്കാനാകും. അവർതന്നെ നമ്മുടെ മാമ്പഴവും മറ്റു പഴങ്ങളും വാങ്ങിയേക്കും. സാങ്കേതികവിദ്യ വാങ്ങുമ്പോൾ  അതിൽ നിന്നുള്ള ഉൽപന്നങ്ങൾ വാങ്ങാൻ ഇസ്രയേൽ തയാറാവണമെന്നു ഞാൻ ചർച്ചകളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്ക് അത് സമ്മതമാണുതാനും.

? കേരളത്തിന്റെ കാർഷികമുന്നേറ്റത്തിൽ ഇസ്രയേലിനു സഹായിക്കാനാകുമോ

∙ ഏതൊക്കെ കാർഷികമേഖലകളിലാണ് ഇസ്രയേലുമായി സഹകരിക്കേണ്ടതെന്നത് നമ്മുടെ തന്ത്രപരമായ തീരുമാനമാണ്. ഉദാഹരണമായി നെൽകൃഷി  വികസിപ്പിക്കണമെന്നുണ്ടെങ്കിൽ അതിനും സാങ്കേതികവിദ്യയുണ്ട്. ഉൽപാദനച്ചെലവ് കൂടുമെന്ന ആശങ്ക മാറ്റിവച്ച് പൊക്കാളിയും ഞവരയും ബസുമതിയും പോലുള്ള സ്പെഷാലിറ്റി അരിയിനങ്ങൾ കൃഷി ചെയ്യണം. അവയ്ക്ക് പ്രീമിയം വില കിട്ടുമല്ലോ.

ADVERTISEMENT

പൊക്കാളി പാടങ്ങളിൽ മാത്രമെതൊതുങ്ങുന്ന നെൽകൃഷി പാടത്തോടു ചേർന്നുള്ള കരപ്രദേശത്തേയ്ക്കു വ്യാപിപ്പിക്കാൻ ഇസ്രയേലിന്റെ തുള്ളിനനസംവിധാനം മതിയാകും. ചേറുള്ള ഒരു സെന്റ് നെൽപാടം പോലും  ഇസ്രയേലില്ല. എന്നാൽ കേരളത്തേക്കാൾ നെല്ലുൽപാദനമുണ്ട്. പ്രാരംഭ മുതൽമുടക്ക് കൂടുമായിരിക്കും . അതിനു സർക്കാർസഹായം നൽകുകയല്ലേ വേണ്ടൂ. ഡ്രിപ് ടെക്നോളജിയിലൂടെ നെൽകൃഷി നടത്താൻ 40,000 രൂപയാണ് കൂടുതൽ വേണ്ടത്. ഇപ്പോൾ തന്നെ നാം നെൽകൃഷിക്കു നൽകുന്ന വിവിധ സബ്സിഡികൾ അതിലേറെ വേണ്ടിവരും. ഒറ്റത്തവണ നടത്തുന്ന നിക്ഷേപമാണ് തുള്ളിനനയ്ക്ക് വേണ്ടിവരുന്നതെന്നു കൂടി ഓർക്കണം. 

? കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പഴവർഗക്കൃഷിയിൽ താൽപര്യമേറുന്നുണ്ട്, ഇസ്രയേലിനു സഹായിക്കാനാവില്ലേ

Photo by SAJJAD HUSSAIN/ AFP

∙ പഴവർഗമേഖലയിലൊക്കെ സർക്കാർ സഹായമില്ലാതെ തന്നെ മുതൽമുടക്കാൻ ശേഷിയുള്ള കാർഷിക സംരംഭകരുണ്ട്. അവർക്ക് ആവശ്യമായ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കാനും സാധ്യത തെളിഞ്ഞിട്ടുണ്ട്. സംയോജിത ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ  അവസരമൊരുക്കുന്ന മികവിന്റെ  കേന്ദ്രങ്ങളിലൂടെയാണ് ഇസ്രയേൽ കാർഷിക സാങ്കേതികവിദ്യകൾ കർഷരിലെത്തിക്കുന്നത്. അവരുടെ സാങ്കേതിക സഹകരണത്തോടെയുള്ള  മികവിന്റെ കേന്ദ്രങ്ങൾ  ഇവിടെയും സ്ഥാപിക്കുന്നതു സംബന്ധിച്ച ചർച്ച തുടങ്ങിക്കഴിഞ്ഞു.  ഇസ്രയേൽ നയതന്ത്രപ്രതിനിധി (അറ്റാഷെ)  തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു  പ്രാഥമിക ചർച്ച.

? നാമമാത്ര കർഷകർ കുടുതലുള്ള കേരളത്തിൽ ഇതൊക്കെ എത്രമാത്രം  പ്രായോഗികമാകും

∙ ഇതൊക്കെ നടപ്പിലാകണമെങ്കിൽ നയപരമായ ചില അടിസ്ഥാനമാറ്റങ്ങൾ കൂടി കേരളത്തിൽ കൊണ്ടുവരേണ്ടതുണ്ട്. മണ്ണില്ലാതെ കൃഷി ചെയ്യാൻ എന്തൊക്കെ സാങ്കേതികവിദ്യയുണ്ടെന്നു പറഞ്ഞാലും 90 ശതമാനം കാർഷികോൽപാദനവും കൃഷിയിടത്തിൽ നിന്നു തന്നെ വരണം. കൃഷി ആദായകരമായ തോതിൽ നടത്താനാവശ്യമായ ഭൂമി കണ്ടെത്താൻ പാട്ടക്കൃഷിക്ക് നിയമസംരക്ഷണം നൽകിയേ തീരൂ. അതിനും നടപടിയായിട്ടുണ്ട്. കാർഷിക വായ്പ നൽകുന്ന ബാങ്കുകൾ പോലും ഈ യാഥാർഥ്യം തിരിച്ചറിഞ്ഞുകഴിഞ്ഞു. 

കൃഷിക്ക് പിന്തുണ നൽകുന്നതിൽ സ്വന്തം ഭൂമിയെന്നോ പാട്ടഭൂമിയെന്നോയുള്ള വിവേചനം ഇനി തുടരില്ല. 

പ്രതീകാത്മക ചിത്രം.

നമ്മുെട ഭൂവിഭവ പരിപാലനനയത്തിൽ ഉദാരവൽക്കണം അനിവാര്യമാണ്. പത്തേക്കർ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനും നഷ്ടമെന്നു കണ്ടാൽ ഇട്ടിട്ടുപോകാനും അവസരമുണ്ടെങ്കിലേ ആളുകൾ മുതൽമുടക്കാൻ തയാറാകൂ. അതോടൊപ്പം മൂലധനച്ചെലവ് കുറയ്ക്കാനും സാങ്കേതികവിദ്യ ലഭ്യമാക്കാനും കഴിഞ്ഞാൽ ഇവിടെയും കൃഷി തിരിച്ചുവരവിന്റെ പാതയിലെത്തും. മൂലധനച്ചെലവ് കുറയ്കാൻ വേണ്ട  പല പദ്ധതികളും ഇപ്പോൾതന്നെ നിലവിലുണ്ട്. 

? നൂതന സാങ്കേതികവിദ്യകൾ ഇവിടെ നടപ്പാക്കാൻ എന്താണ്  ചെയ്യുക.

∙  വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന സംരംഭകരെ ഉൽപാദന–വിപണന മേഖലകളിൽ   തുണക്കാൻ കൃഷിവകുപ്പ് പര്യാപ്തമാണോ ?

സാങ്കേതികവിദ്യ പുറത്തുനിന്നു വാങ്ങാവുന്നതേയുള്ളൂ. ഇസ്രയേലിൽ നിന്നു മാത്രമല്ല വിയറ്റ്നാമിലും ചൈനയിലുമൊക്കെ നമുക്കാവശ്യമായ കാർഷിക സാങ്കേതികവിദ്യകളുണ്ട്. അവിടങ്ങളിലേക്കും നമ്മുടെ കർഷകരെ കൊണ്ടുപോകണമെന്നുണ്ട്. കാർഷികോൽപന്നങ്ങളുടെ വിപണനത്തിനും മറ്റും ഒത്താശ ചെയ്യുന്നതിനാണ് കാബ്കോ ( കേരള  അഗ്രോ ബിസിനസ്  കമ്പനി) രൂപം കൊണ്ടിട്ടുള്ളത്. വ്യാവസായികമേഖയിൽ കെഎസ്ഐഡിസി നടത്തുന്ന പ്രവർത്തനങ്ങൾക്കു സമാനമായിരിക്കും കാർഷികമേഖലയിലെ കാബ്കോയുടെ പ്രവർത്തനം.  ലോക വിപണിയാണ് ലക്ഷ്യം. 15 ദിവസത്തെ സൂക്ഷിപ്പുകാലമുണ്ടെങ്കിൽ ഇന്ന് ലോകത്തെവിടെയും നമുക്ക് ഉൽപന്നങ്ങളെത്തിക്കാനാകും. ആ നിലവാരം കൈവരിക്കാനായാൽ ലോകവിപണി നമുക്ക് തുറന്നുകിട്ടും. എന്നാൽ എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല ഇത്. 

ഇസ്രയേൽ സന്ദർശനത്തിനിടെ ഡോ. ബി. അശോക്.

? ലോകവിപണിയിൽ മത്സരക്ഷമത നേടാൻ ഓൺലൈൻ സംവിധാനങ്ങൾ മാത്രം മതിയാകുമോ 

∙ കേരള അഗ്രോ ബ്രാൻഡിനു കീഴിൽ ഫ്ലിപ് കാർട്ടിലും ആമസോണിലുമൊക്കെയായി 1000 കാർഷികോൽപന്നങ്ങൾ ലോക വിപണിയിലെത്തിക്കുമെന്നു കരുതുക. നിലവിലുള്ള ഉൽപാദനം 14 ശതമാനം ലാഭത്തിൽ വിൽക്കാനായാൽ പോലും ഒരു കർഷകന്റെ ശരാശരി വരുമാനത്തിലുണ്ടാകുന്ന വർധന നാമമാത്രമായിരിക്കും. 18 ലക്ഷം പേരാണ് ഇവിടെ ക‍ർഷകരായി രജിസ്റ്റർ  ചെയ്തിരിക്കുന്നത്.  ഉൽപാദനവും ഉൽപാദനക്ഷമതയും വർധിക്കുകയും നിശ്ചിത ഉൽപാദനമുള്ളവരെ മാത്രം കർഷകരായി പരിഗണിക്കുകയും ചെയ്താലേ ഈ പ്രശ്നം പരിഹരിക്കാനാവൂ. മറ്റു രാജ്യങ്ങളിലൊക്കെ അഞ്ചു ശതമാനമാളുകൾ മാത്രം കൃഷിയിൽ തുടരുകയും  കൃഷി വ്യാവസായികാടിസ്ഥാനത്തിലേക്കു മാറുകയും ചെയ്തിട്ടുള്ളതായി കാണാം. നാമാകട്ടെ ആ മാറ്റത്തിനു കടകവിരുദ്ധമായ നിലപാടാണ്  ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. പ്ലാന്റേഷൻ മേഖലയിൽ മാത്രമാണ് ഇതിനൊരു മാറ്റമുള്ളത്. 

? കൂടുതൽ വിസ്തൃതിയിലും തോതിലും കൃഷി ചെയ്യാൻ ഇവിടെ അവസരം ലഭിക്കുന്നില്ലല്ലോ

∙ പ്ലാന്റേഷൻ ഇതര കൃഷിയിടങ്ങളിലെ ഭൂവിനിയോഗത്തിൽ  നാം ഒരു വലിയ പരിമിതി സ്വയം സൃഷ്ടിച്ചിരിക്കുകയാണ്. റബർ തോട്ടമടിസ്ഥാനത്തിൽ കൃഷി  ചെയ്യുന്നതിനു ഇവിടെ കുഴപ്പമില്ല. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പപ്പായ പത്തേക്കറിലധികം ഒരാൾ കൃഷി ചെയ്താൽ പ്രശ്നമാണ്. ലോകം മുഴുവൻ അദ്ദേഹത്തിന്റെ പപ്പായയ്ക്കു വിപണിയുണ്ടെങ്കിലും 15 സ്റ്റാൻഡാർഡ് ഏക്കറിലധികം കൃഷി ചെയ്യാൻ ഇവിടെ അനുവാദമില്ല. കൃഷി ആദായകരമായ സംരംഭമായി തുടരണമെങ്കിൽ നമ്മുടെ ഭൂവിനിയോഗം, വിപണനം  എന്നിവയിലൊക്കെ ഉദാരവൽക്കരണം നടപ്പാകണം. അല്ലാത്ത പക്ഷം പോഷകസുരക്ഷയ്ക്കുവേണ്ടിയുള്ള നാമമാത്ര കൃഷി മാത്രം മതിയെന്നു വയ്ക്കണം.. 

ഇസ്രയേൽ സന്ദർശനത്തിനിടെ ഡോ. ബി. അശോക്.

കൂടുതൽ ഉൽപാദന സാധ്യതയുള്ള തോട്ടം മേഖലയ്ക്ക് ഇവിടുത്തെ കൃഷിവകുപ്പ് തീരെ പിന്തുണ നൽകുന്നില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യം തന്നെ. അടുത്ത കാലത്ത് ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റ് തുടങ്ങിയിട്ടുണ്ടെന്നത് മറക്കുന്നില്ല. പക്ഷേ വ്യവസായ വകുപ്പിനു കീഴിൽ അവർചെയ്യുന്നത് വ്യത്യസ്തമായ കാര്യങ്ങളാവണം

? പാട്ടക്കൃഷിയ്ക്ക് നിയമപ്രാബല്യം നൽകുകയല്ലേ വേണ്ടത്

∙  കൃഷിയിലെ ഉൽപാദനക്ഷമത ഉയരുന്നതിനായി ആദായകരമായ തോതിൽ കൃഷി ചെയ്യാൻ അനുവദിക്കുകയാണ് വേണ്ടത്. 100 ഏക്കർ സ്ഥലം  പാട്ടത്തിനെടുത്തു കൃഷി ചെയ്യാൻ നമുക്ക് എന്തുകൊണ്ട് അനുവിദിച്ചുകൂടാ. രണ്ടേക്കറിൽ പഴങ്ങൾ ഉൽപാദിപ്പിച്ചു നേട്ടമുണ്ടാക്കിയ സംരംഭകന് ക്രമേണ മൂല്യവർധനയിലേക്കു കടക്കാൻ താൽപര്യമുണ്ടാകും. എന്നാൽ രണ്ടേക്കറിലെ ഉൽപാദനം കൊണ്ടു സംസ്കരണശാല വിജയിപ്പിക്കാൻ കഴിയില്ല.. ഇപ്പോൾ തന്നെ 200–250 ഏക്കർ പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ചെയ്യുന്ന കൃഷിക്കാർ ഇവിടെയുണ്ട്. എന്നാൽ അവരുടെ  സംരംഭത്തെ മാന്യമായി അംഗീകരിക്കാൻ , അതിനു നിയമപരിരക്ഷ നൽകാൻ കഴിയേണ്ടേ? എത്രയോ  വ്യവസായങ്ങൾക്ക് സർക്കാർ സ്ഥലമെടുത്തു നൽകുന്നു. ആ പരിഗണനയെങ്കിലും കൃഷിക്ക് നൽകേണ്ടതാണ്. ഉടമസ്ഥാവകാശം നൽകണമെന്നില്ല. ഭാഗിക ഉടമസ്ഥതയിലും ബാക്കി വാടകയ്ക്കും നൽകിയാൽ മതി.

ചിത്രം: മനോരമ

? കേരളത്തിന്റെ കാർഷികമേഖലയ്ക്കായി നടപ്പാക്കുന്ന മറ്റ് പദ്ധതികൾ

∙ കാർഷികമേഖലയ്ക്കായി രണ്ടായിരം കോടിരൂപയുടെ ഒരു ലോകബാങ്ക് പദ്ധതിയും അണിയറയിലുണ്ട്.  കാലാവസ്ഥമാറ്റത്തെ അതിജീവിക്കുന്ന കൃഷിസമ്പ്രദായങ്ങൾക്കും വിളവെടുപ്പാനന്തര സംസ്കരണ പ്രവർത്തനങ്ങൾക്കുമായിരിക്കും ഈ പദ്ധതിയിൽ മുൻതൂക്കം. പാലക്കാടും കുട്ടനാടുമൊക്കെ അഗ്രോ പാർക്കുകൾ പൂർത്തിയാക്കാൻ ഈ തുക ഉപയോഗിക്കും. അവിടകങ്ങളിൽ ആധുനിക ധാന്യസംഭരണികൾ സ്ഥാപിക്കും. തോട്ടം മേഖലയിൽ കൂടുതൽ വിളകൾ അനുവദിക്കാനുള്ള തീരുമാനവും ചർച്ചയിലാണ്. അനുകൂലതീരുമാനമുണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം. കാർഷികമേഖലയിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ മികച്ചവയെ കൂടുതൽ ശക്തിപ്പെടുത്താനും നടപടിയുണ്ടാകും. നെല്ലുസംഭരണ പ്രക്രിയ  മൊത്തതിൽ പരിഷ്കരിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾക്കായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

? കേരളത്തിൽ കൃഷി ആദായകരമാക്കാൻ കഴിയുമോ

∙ കേരളത്തിലാകെ 120000 കോടി രൂപയുടെ കാർഷികോൽപന്ന വിപണിയാണുള്ളത്. അത്രയും തുകയേ നാം കൃഷിയിലൂടെ നേടുന്നുള്ളൂ. അതായത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വെറും 12 ശതമാനം! ഇതിൽ ഇത്തിരി പെരുപ്പിക്കലുണ്ടെന്നു വേണം കരുതാൻ. വാസ്തവത്തിൽ ഒരു ലക്ഷം കോടിയുടെ കാർഷികോൽപാദനം മാത്രമാവും ഇവിടുണ്ടാവുക. ഇത്രയും രൂപയുടെ കച്ചവടം നടന്നാൽ പരമാവധി 14 ശതമാനം ലാഭമാവും കൃഷിക്കാരിലെത്തുക. അതായത് 14000 കോടി രൂപയാണ് കൃഷിയിലൂടെ നാം കണ്ടെത്തുന്ന അറ്റാദായം. ഇവിടെ കർഷകരായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 18 ലക്ഷം പേരാണ്. ഇത്രയും പേർ ഈ തുക വീതം വച്ചാൽ ഒരാൾക്ക് എത്ര കിട്ടുമെന്നു നോക്കു 78000 രൂപയാണ് ഒരു വർഷം കേരളത്തിലെ ഒരു കൃഷിക്കാരനു കിട്ടാവുന്ന ശരാശരി വരുമാനം. അഞ്ചു സെന്റുകാരൻ പോലും കൃഷിക്കാരനായ കേരളത്തിലെ കൃഷിയുടെ  സവിശേഷതയാണിത്.

English Summary: Exclusive Interview with Dr. B. Ashok after Israel Agriculture Model