ഒക്ടോബർ 22ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞാണ് ആ ഞെട്ടിക്കുന്ന മുന്നറിയിപ്പ് അവർക്ക് ലഭിച്ചത്. ‘നിങ്ങളുടെ ഫ്ലാറ്റ് സമുച്ചയങ്ങൾ ബോംബ് വച്ച് തകർക്കാൻ പോകുകയാണ്, അരമണിക്കൂറിനകം എല്ലാവരും പുറത്തിറങ്ങണം’. സന്ദേശം വന്നതോടെ പലരും ഇറങ്ങിയോടി. കുട്ടികളെയും പ്രായമായവരേയും സുരക്ഷിതമായി പുറത്തെത്തിക്കാൻ പ്രദേശവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പല ഫ്ലാറ്റുകളിലും താമസക്കാർ ഉറങ്ങുകയായിരുന്നു. ചില വീടുകളിൽ പ്രായമാവരും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സന്ദേശം വന്ന ആ നിമിഷം മുതൽ മിക്കവരും ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് കയ്യിൽ കിട്ടുന്നതൊക്കെ എടുത്തുകൊണ്ട് ഓടി. സ്ത്രീകളും കുട്ടികളും വാവിട്ട് കരയുന്നുണ്ടായിരുന്നു. വർഷങ്ങളായി താമസിച്ചിരുന്ന ഫ്ലാറ്റ് ഒരു നിമിഷം കൊണ്ട് തകർക്കാൻ പോകുകയാണ്. അടുത്ത നിമിഷം എവിടേക്ക് പോകുമെന്ന് പോലും അവർക്ക് അറിയില്ല. രക്ഷാപ്രവർത്തനം നടക്കുമ്പോഴും ആകാശത്ത് പോർവിമാനങ്ങളുടെ പ്രകമ്പനം കേൾക്കാമായിരുന്നു. മുന്നറിയിപ്പ് സന്ദേശം വന്ന് 40 മിനിറ്റിനകം അത് സംഭവിച്ചു. സമീപത്തെ റോഡില്‍ നിന്ന് രാജ്യാന്തര മാധ്യമങ്ങളും പ്രദേശവാസികളും ആ ദൃശ്യങ്ങൾ പകർത്തുമ്പോൾ പലരുടെയും കൈവിറയ്ക്കുന്നുണ്ടായിരുന്നു. ഫ്ലാറ്റ് സമുച്ചയത്തിന്റെ താഴത്തെ ബാൽക്കണിയിലാണ് ബോംബ് വീണ് പൊട്ടിത്തെറിച്ചത്. പിന്നാലെ ചീട്ടുക്കൊട്ടാരം പോലെ എല്ലാം ഭൂമിയിലേക്ക് താഴ്ന്ന് പോയി. അവശേഷിച്ചത് വലിയൊരു കോൺക്രീറ്റ് കൂമ്പാരം... എന്തിനാണ് ഇസ്രയേൽ ആ ഫ്ലാറ്റുകൾ ബോംബിട്ട് തകർത്തത്? എന്ത് ആയുധമാണ് ഫ്ലാറ്റുകൾ തകർക്കാൻ ഉപയോഗിച്ചത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബർ 22ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞാണ് ആ ഞെട്ടിക്കുന്ന മുന്നറിയിപ്പ് അവർക്ക് ലഭിച്ചത്. ‘നിങ്ങളുടെ ഫ്ലാറ്റ് സമുച്ചയങ്ങൾ ബോംബ് വച്ച് തകർക്കാൻ പോകുകയാണ്, അരമണിക്കൂറിനകം എല്ലാവരും പുറത്തിറങ്ങണം’. സന്ദേശം വന്നതോടെ പലരും ഇറങ്ങിയോടി. കുട്ടികളെയും പ്രായമായവരേയും സുരക്ഷിതമായി പുറത്തെത്തിക്കാൻ പ്രദേശവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പല ഫ്ലാറ്റുകളിലും താമസക്കാർ ഉറങ്ങുകയായിരുന്നു. ചില വീടുകളിൽ പ്രായമാവരും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സന്ദേശം വന്ന ആ നിമിഷം മുതൽ മിക്കവരും ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് കയ്യിൽ കിട്ടുന്നതൊക്കെ എടുത്തുകൊണ്ട് ഓടി. സ്ത്രീകളും കുട്ടികളും വാവിട്ട് കരയുന്നുണ്ടായിരുന്നു.

വർഷങ്ങളായി താമസിച്ചിരുന്ന ഫ്ലാറ്റ് ഒരു നിമിഷം കൊണ്ട് തകർക്കാൻ പോകുകയാണ്. അടുത്ത നിമിഷം എവിടേക്ക് പോകുമെന്ന് പോലും അവർക്ക് അറിയില്ല. രക്ഷാപ്രവർത്തനം നടക്കുമ്പോഴും ആകാശത്ത് പോർവിമാനങ്ങളുടെ പ്രകമ്പനം കേൾക്കാമായിരുന്നു. മുന്നറിയിപ്പ് സന്ദേശം വന്ന് 40 മിനിറ്റിനകം അത് സംഭവിച്ചു. സമീപത്തെ റോഡില്‍ നിന്ന് രാജ്യാന്തര മാധ്യമങ്ങളും പ്രദേശവാസികളും ആ ദൃശ്യങ്ങൾ പകർത്തുമ്പോൾ പലരുടെയും കൈവിറയ്ക്കുന്നുണ്ടായിരുന്നു. ഫ്ലാറ്റ് സമുച്ചയത്തിന്റെ താഴത്തെ ബാൽക്കണിയിലാണ് ബോംബ് വീണ് പൊട്ടിത്തെറിച്ചത്. പിന്നാലെ ചീട്ടുക്കൊട്ടാരം പോലെ എല്ലാം ഭൂമിയിലേക്ക് താഴ്ന്ന് പോയി. അവശേഷിച്ചത് വലിയൊരു കോൺക്രീറ്റ് കൂമ്പാരം... എന്തിനാണ് ഇസ്രയേൽ ആ ഫ്ലാറ്റുകൾ ബോംബിട്ട് തകർത്തത്? എന്ത് ആയുധമാണ് ഫ്ലാറ്റുകൾ തകർക്കാൻ ഉപയോഗിച്ചത്? ഇതിൽ യുഎസിനുള്ള പങ്കെന്ത്? ഈ ആയുധം ഇന്ത്യയുടെ കൈവശമുണ്ടോ? പരിശോധിക്കാം.

ഇസ്രയേലിന്റെ സ്പൈസ് ബോംബ് ആക്രമണത്തിൽ തകർന്ന ബെയ്റൂട്ടിലെ കെട്ടിടം.(Photo by AFP)
ADVERTISEMENT

∙ മുന്നറിയിപ്പ് നൽകി 40 മിനിറ്റിനകം ബോംബിങ്

ലബനനിലെ തെക്കൻ ബെയ്‌റൂട്ടിന് സമീപത്തുള്ള പ്രദേശത്തെ കെട്ടിടസമുച്ചയത്തിലേക്ക് ചാരനിറത്തിലുള്ള ആയുധം വീഴുന്നതാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. മുന്നറിയിപ്പ് സന്ദേശം വന്ന് 40 മിനിറ്റുകൾക്ക് ശേഷമാണ് വ്യോമാക്രമണം നടന്നത്. ലബനനിലെ സായുധ ഗ്രൂപ്പ് ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന താവളങ്ങൾക്ക് സമീപമായിരുന്നു ഈ കെട്ടിടങ്ങളെന്നാണ് ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞത്. ഹിസ്ബുല്ല വക്താവ് മാധ്യമപ്രവർത്തകരോട് സംസാരിച്ച സ്ഥലത്തു നിന്ന് വളരെ അകലെയായിരുന്നില്ല ഈ കെട്ടിടങ്ങളും. മുന്നറിയിപ്പ് ലഭിച്ചതോടെ പലരും പലായനം ചെയ്‌തെങ്കിലും ഏതാനും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അവിടെത്തന്നെ നിൽക്കുകയായിരുന്നു. 

കെട്ടിടം തകർക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് പ്രദേശത്ത് രണ്ട് ചെറിയ ആക്രമണങ്ങളും ഇസ്രയേൽ സേന നടത്തിയിരുന്നു. വൻ ആക്രമണം നടത്തുന്നതിന്റെ മുന്നോടിയായി ഇസ്രയേൽ സേന പലപ്പോഴും കെട്ടിടങ്ങളുടെ ഏതെങ്കിലും ഒരു ഭാഗത്ത് ചെറിയ ആക്രമണങ്ങൾ നടത്തും. ഇതോടെ ജനങ്ങളെല്ലാം കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടും. തൊട്ടുപിന്നാലെ വൻ ആക്രമണവും നടത്തും. ന്യൂസ് ഏജൻസികളിലെ ഫൊട്ടോഗ്രഫർമാർ പകർത്തിയ ദൃശ്യങ്ങളിലും ചിത്രങ്ങളിലും ബോംബ് വായുവിലൂടെ താഴേക്ക് പതിക്കുന്നത് കൃത്യമായി  കാണിക്കുന്നുണ്ട്. താഴത്തെ നിലയിലെ ബാൽക്കണിയിൽ ബോംബ് വീണതിനു പിന്നാലെയുള്ള ചിത്രങ്ങളിൽ കെട്ടിടം തകരുന്നതും പുകയും അവശിഷ്ടങ്ങളും ഒരു മേഘം പോലെ മുകളിലേക്ക് ഉയരുന്നതും കാണാമായിരുന്നു.

ഇസ്രയേൽ ആക്രമണത്തിൽ കത്തിയമർന്ന കെട്ടിടം നിരീക്ഷിക്കുന്ന ലബനൻ സ്വദേശികൾ. (Photo by AFP)

ആക്രമണത്തിൽ മരണമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഇസ്രയേൽ വക്താവ് പറഞ്ഞത്. എന്നാൽ അന്നേ ദിവസം ഇസ്രയേൽ നടത്തിയ പ്രത്യേക ആക്രമണങ്ങളിൽ 63 പേരെങ്കിലും കൊല്ലപ്പെട്ടതായി ലബനീസ് സർക്കാർ അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 12 ലക്ഷം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും 2530 പേർ മരണപ്പെടുകയും ചെയ്തെന്നാണ് ലബനൻ പുറത്തുവിടുന്ന കണക്കുകൾ.

ADVERTISEMENT

∙ എന്ത് ആയുധമാണ് ഉപയോഗിച്ചത്?

അന്നത്തെ ആക്രമണത്തിന് ഏത് തരത്തിലുള്ള ആയുധമാണ് ഉപയോഗിച്ചതെന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ സേന വിസമ്മതിക്കുകയാണുണ്ടായത്. എന്നാൽ പ്രതിരോധ മേഖലയിലെ സ്വതന്ത്ര ഗവേഷകർ നടത്തിയ പരിശോധനയിൽ ആയുധം ഇസ്രയേൽ പോർവിമാനത്തിൽ നിന്ന് പ്രയോഗിച്ച ‘സ്മാർട് ബോംബ്’ എന്നറിയപ്പെടുന്ന ഗൈഡഡ് ബോംബാണെന്ന് കണ്ടെത്തി. ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ ഗവേഷകനായ റിച്ചഡ് വിയർ പറയുന്നതനുസരിച്ച് ‘സ്‌പൈസ്’ എന്നറിയപ്പെടുന്ന ഇസ്രയേൽ നിർമിത ഗൈഡൻസ് കിറ്റ് ഘടിപ്പിച്ച ഏകദേശം 900 കിലോഗ്രാം ഭാരമുള്ള ബോംബ് ആയിരുന്നു അത്.

ടെൽ അവീവിൽ ഇസ്രയേൽ വ്യോമസേന നടത്തിയ പ്രദർശനത്തിൽ ഗൈഡന്‍സ് സിസ്റ്റം ഘടിപ്പിച്ച സ്പൈസ് ബോംബ് (Photo by JACK GUEZ / AFP)

ആക്രമണത്തിന് ഉപയോഗിച്ച ആയുധം സ്പൈസ്–2000 ബോംബ് ആണെന്ന് തോന്നുന്നുവെന്ന് മുൻ യുഎസ് സൈനിക വക്താവ് ട്രെവർ ബോളും സിഎൻഎന്നിനോട് പറഞ്ഞിരുന്നു. വൻ നാശനഷ്ടം വരുത്താൻ ശേഷിയുള്ള സ്‌പൈസ് ബോംബ് നിർമിച്ചിരിക്കുന്നത് ഇസ്രയേൽ സർക്കാർ ഉടമസ്ഥതയിലുള്ള റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ആണ്. ആയുധം കൃത്യമായ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവ ഒരു സാധാരണ ഗൈഡഡ് സംവിധാനത്തിൽ ഘടിപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് സ്പൈസ് ബോംബ് ഒരു ‘സ്മാർട്ട് ബോംബ്’ ആയി മാറുന്നത്. ഇത്രയേറെ ഭാരമുണ്ടായാലും ബോംബ് 60 കിലോമീറ്റർ പരിധിയിൽ വരെ പ്രയോഗിക്കാം. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിലെ പ്രതിരോധ, സൈനിക അനലിസ്റ്റായ ജോസഫ് ഡെംപ്‌സിയും പറയുന്നത് ആ ആയുധം 900 കിലോ സ്‌പൈസ് ബോംബാണെന്നാണ്.

∙ എവിടെയാണ് ആയുധം നിർമിച്ചത്?

ADVERTISEMENT

ബോംബ് എവിടെയാണ് നിർമിച്ചതെന്ന് കണ്ടെത്തുക പ്രയാസമാണെന്നാണ് വിശകലന വിദഗ്ധരുടെ പക്ഷം. 2019ൽ റാഫേലും യുഎസ് പ്രതിരോധ കരാറുകാരൻ ലോക്ക്ഹീഡ് മാർട്ടിനും യുഎസിൽ സ്പൈസ് ഗൈഡൻസ് കിറ്റുകൾ നിർമിക്കുന്നതിനും വിൽക്കുന്നതിനുമായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. അക്കാലത്ത്, സ്‌പൈസ് സിസ്റ്റത്തിന്റെ 60 ശതമാനത്തിലധികം ഉൽപാദനം എട്ട് യുഎസ് സ്റ്റേറ്റുകളിലായി വ്യാപിച്ചിരുന്നു. 2023 ഒക്ടോബറിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇസ്രയേലിലേക്ക് അധിക സ്‌പൈസ് ബോംബുകൾ കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകിയ കത്തും പുറത്തുവന്നിരുന്നു. സ്‌പൈസ് 2000നുള്ള ഗൈഡൻസ് കിറ്റുകൾ ഇസ്രയേലിലെ റാഫേൽ നിർമിച്ചതാണ്. എന്നാൽ ബോംബ് നിർമിക്കാൻ ലഭിച്ച വിദേശ സഹായം സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യക്തത ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബോംബ് എവിടെയാണ് നിർമിച്ചതെന്ന് കണ്ടെത്തണമെങ്കിൽ ആയുധത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറഞ്ഞു.

സ്മാർട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്’. പേരുപോലെത്തന്നെ സാറ്റലൈറ്റ് ഗൈഡൻസിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനത്തെ കൃത്യമായി ‘ലോക്ക്’ ചെയ്താണ് ബോംബ് വന്നുവീഴുക. 

∙ എന്താണ് ഈ ബോംബുകളെ ഇത്ര മാരകമാക്കുന്നത്?

ജിപിഎസിനെയും ഇലക്‌ട്രോ ഒപ്റ്റിക്കൽ ഗൈഡൻസ് സിസ്റ്റങ്ങളെയും ആശ്രയിച്ചാണ് സ്പൈസ് ബോംബ് പ്രവർത്തിക്കുന്നത്. ക്യാമറകളോ സെൻസറുകളോ ഉപയോഗിച്ചാണ് ബോംബിന്റെ ടാർഗറ്റ് കൃത്യമായി സജ്ജീകരിക്കുന്നത്. രാവും പകലും, മോശം കാലാവസ്ഥയിലും ജിപിഎസ് തടസ്സപ്പെട്ട സ്ഥലങ്ങളിലും സ്പൈസ് കിറ്റുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് ബോംബ് നിർമിക്കുന്ന റാഫേൽ കമ്പനി അവകാശപ്പെടുന്നത്. ആയുധങ്ങൾ അതിമാരകവും കുറഞ്ഞ ചെലവിൽ കൃത്യമായ പോയിന്റിൽ ആക്രമിക്കാനും ശേഷിയുള്ളതാണ്.

ഇസ്രയേലി വ്യോമസേനയുടെ എഫ്–15 ഈഗിൾ ഫൈറ്റർ ജെറ്റുകൾ. (Photo by Jack GUEZ / AFP)

യുഎസ് നിർമിത എഫ്-15, എഫ്-16 പോലുള്ള പോർവിമാനങ്ങളിൽ നിന്നാണ് ഇസ്രയേൽ സേന ഈ ബോംബുകൾ പ്രയോഗിക്കുന്നത്. പോര്‍വിമാനത്തിലെ ആയുധ പോർട്ടിൽ നിന്ന് ബോംബ് തൊടുത്താൽ ഗൈഡഡ് സംവിധാനത്തിന്റെ സഹായത്തോടെ കൃത്യമായ ലക്ഷ്യത്തിലേക്ക് നീങ്ങും. ചലിക്കുന്ന ചിറകുകൾ ഉപയോഗിച്ചാണ് ബോംബിന്റെ ഗതി ക്രമീകരിക്കുന്നത്. 100 മീറ്റർ അകലെ നിൽക്കുന്നവർക്ക് പോലും സ്ഫോടനത്തിൽ കാര്യമായ പരുക്കുണ്ടാവില്ല. അതേസമയം വലിയൊരു കെട്ടിടം നിസ്സാരമായി തകർന്നു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

സ്മാർട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്’. പേരുപോലെത്തന്നെ സാറ്റലൈറ്റ് ഗൈഡൻസിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനത്തെ കൃത്യമായി ‘ലോക്ക്’ ചെയ്താണ് ബോംബ് വന്നുവീഴുക. ഈ ബോംബുകളുടെ മെയിന്റനൻസിനും കാര്യമായ ചെലവു വരില്ല (ബോംബിന്റെ പ്രവർത്തനക്ഷമത അഞ്ചു വർഷത്തിലൊരിക്കൽ പരിശോധിച്ചാൽ മതിയാകും). ഒരൊറ്റ കേന്ദ്രത്തെ ലക്ഷ്യമാക്കി തുരുതുരാ ബോംബുകൾ വർഷിക്കുകയെന്നതാണു പഴയരീതി. എന്നാൽ സേനയ്ക്ക് നഷ്ടമുണ്ടാക്കുന്ന ഈ രീതിക്ക് മാറ്റം കൊണ്ടുവരാൻ ആദ്യം നീക്കം നടത്തിയ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇസ്രയേൽ. ഇസ്രയേൽ കമ്പനിയായ റാഫേൽ ആണ് സ്പൈസ് കിറ്റിന് രൂപം നൽകിയത്.

ഇസ്രയേലിന്റെ ആക്രമണത്തിൽ കത്തിയമരുന്ന ബെയ്റൂട്ടിലെ കെട്ടിടം. (Photo by AFP)

∙ റഡാറിന് പോലും പിടികൊടുക്കാതെ

വലുപ്പക്കുറവു കാരണം റഡാറിനു പോലും പിടികൊടുക്കാതെയാണ് സ്പൈസ് ലക്ഷ്യസ്ഥാനത്തെത്തുക. ലേസർ ഗൈഡഡ് ബോംബുകൾക്ക് 15 കിലോമീറ്റർ വരെയാണ് ദൂരപരിധി. മാത്രവുമല്ല ഇവ പോർവിമാനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനും സാധിക്കും. എന്നാൽ, ഈ പ്രതിസന്ധികളെല്ലാം പരിഹരിക്കുന്നതാണ് സ്പൈസ് ബോംബുകൾ. 500 കിലോഗ്രാം ബോംബുകൾക്കു വേണ്ട സ്പൈസ്–1000 കിറ്റിന് 100 കിലോമീറ്റർ വരെ ഗ്ലൈഡ് റേഞ്ചുണ്ട്. 1000 കിലോ ബോംബിനു വേണ്ടിയുള്ള സ്പൈസ്–2000 കിറ്റിനാകട്ടെ 60 കിലോമീറ്ററും. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ എന്നാണ് സ്പൈസ് ബോംബുകളെക്കുറിച്ച് പറയുന്നത് തന്നെ. വിമാനത്തിൽനിന്നു വർഷിച്ചു കഴിഞ്ഞാൽ അതു ലക്ഷ്യസ്ഥാനത്തെത്തുമോ എന്നാലോചിച്ചു തലപുകയ്ക്കേണ്ട ആവശ്യമേയില്ല.

2015ൽ ഇന്ത്യൻ വ്യോമസേന സ്പൈസ്–2000 ബോംബുകൾ വാങ്ങിയതിന്റെ വിവരം പുറത്തുവിട്ടിരുന്നു. 2019ൽ നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ബാലാക്കോട്ടിൽ ആക്രമണം നടത്താൻ ഇന്ത്യ പ്രയോഗിച്ചതും ഇസ്രയേലില്‍ നിന്നെത്തിച്ച സ്പൈസ് ബോംബിന്റെ മറ്റൊരു വകഭേദമായിരുന്നു. 

ഇന്ത്യയുടെ മിറാഷ് 2000 പോർവിമാനങ്ങൾ വഴി 1000 കിലോഗ്രാമിന്റെ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതില്‍ 600 കിലോ മാത്രമായിരുന്നു സ്ഫോടക വസ്തുക്കൾ. വന്നുവീഴുന്നയിടത്തെ ഓക്സിജൻ വലിച്ചെടുക്കുമെന്ന പ്രത്യേകതയും സ്പൈസിനുണ്ട്. അതോടെ ശ്വാസം മുട്ടിയാവും ശത്രുക്കൾ കൊല്ലപ്പെടുക.

∙ ലൊക്കേഷൻ തേടി പറക്കും ബോംബ്

വിവിധ ഇന്റലിജൻസ് ഏജൻസികൾ നൽകിയതുൾപ്പെടെയുള്ള ചിത്രങ്ങൾ സ്പൈസ് കിറ്റിന്റെ മിഷൻ പ്ലാനിങ് സിസ്റ്റത്തിലേക്കു നേരിട്ടു നൽകുകയാണ് ആദ്യം ചെയ്യുക. കൂടാതെ ബോംബ് വർഷിക്കേണ്ട മേഖലയുടെ ഡിജിറ്റൽ ടെറയ്ൻ മാപ്പും നൽകും. തുടർന്ന് പ്ലാനിങ് സിസ്റ്റം ഒരു മിഷൻ ഫയൽ സൃഷ്ടിക്കും. ഒപ്പം റഫറൻസ് ചിത്രങ്ങളും. മിനിറ്റുകൾക്കകം ഇതു നടക്കും. ഈ മിഷൻ ഫയൽ മെമ്മറി കാട്രിജിലേക്കു മാറ്റും. ഇവ സ്പൈസ് ബോംബുകളിലേക്കും. സർവസജ്ജമായ ഈ ബോംബുകളാണ് പോർവിമാനത്തിലേക്കെടുക്കുക.

അന്തരീക്ഷം മേഘാവൃതമാണെങ്കിലും മഞ്ഞുമൂടിയാലും ഇരുട്ടിലും കാലാവസ്ഥ മാറിയാലും കൃത്യമായി ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കാൻ സ്പൈസ് ബോംബിന് സാധിക്കുന്നത് ഈ മിഷൻ ഫയൽ കാരണമാണ്. ലക്ഷ്യസ്ഥാനത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച കൃത്യമായ ചിത്രം നേരത്തേ തന്നെ ബോംബ് ‘മനസ്സിലാക്കി’ വച്ചിട്ടുണ്ടാകുമെന്നു ചുരുക്കം. പാക്കിസ്ഥാനിൽ പുലർച്ചെയാണ് മിറാഷ് പോർവിമാനങ്ങൾ സ്പൈസ് ബോംബുകൾ വർഷിച്ചതെന്നും ഓര്‍ക്കണം. ഇനർഷ്യൽ നാവിഗേഷൻ, സാറ്റലൈറ്റ് ഗൈഡൻസ്, ഇലക്ട്രോ–ഒപ്റ്റിക്കൽ സെൻസർ എന്നിവയടങ്ങിയ സംവിധാനത്തിലൂടെ ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പിക്കാനാകും. യഥാർഥ സ്ഥലവും നേരത്തേ ഫീഡ് ചെയ്തു നൽകിയ പ്രദേശത്തിന്റെ ചിത്രങ്ങളും താരതമ്യം ചെയ്യാൻ അത്യാധുനിക ‘സീൻ മാച്ചിങ് അൽഗരിതമാണ്’ സിസ്റ്റം ഉപയോഗിക്കുന്നത്. ഇത്തരം സവിശേഷതകളുള്ളതിനാലാണ് ‘സ്മാർട്’ എന്ന വിശേഷണവും ബോംബിനൊപ്പം ചേർത്തതും.

English Summary:

From US Factory to Beirut Rubble: Tracing the Deadly Path of Israel's Spice Bomb Attack