2023 ഒക്ടോബർ 7നു ഹമാസ് ഇസ്രയേലിനു നേരെ നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹ്യ സിൻവറിനെ കൃത്യം ഒരു വർഷത്തിനിപ്പുറം ഇസ്രയേൽ സൈന്യം വധിച്ചിരിക്കുന്നു. ഒരു വർഷത്തോളം എവിടെയായിരുന്നു യഹ്യ? ഒക്ടോബർ 7ലെ ആക്രമണം ഹമാസ് നടത്തുമ്പോഴും ഇദ്ദേഹം എവിടെയായിരുന്നു? മധ്യ ഗാസയിലെ ഖാൻ യുനിസിലെ തുരങ്കങ്ങളിൽ കുടുംബത്തോടൊപ്പം ഒളിച്ചു കഴിയുകയായിരുന്നു യഹ്യ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സാണ് (ഐഡിഎഫ്), മറ്റാർക്കും ലഭിക്കാത്ത ഈ ‘ആനുകൂല്യം’ യഹ്യ അനുഭവിച്ചു വരികയായിരുന്നെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഇതോടെ ഗാസയ്ക്കടിയിൽ ഹമാസും ഹിസ്ബുല്ലയും തീർത്ത രഹസ്യ തുരങ്കങ്ങള്‍ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇസ്രയേലിന്റെയും യുഎസിന്റെയും രഹസ്യാന്വേഷണ സേനകളിൽനിന്ന് ഒളിക്കാനായി യഹ്യയ്ക്കു പുറമേ ഹിസ്ബുല്ല നേതാവ് ഹസ്സൻ നസറുല്ലയും ഭൂമിക്കടിയിലെ താവളത്തിലായിരുന്നു കഴിഞ്ഞിരുന്നത്. മധ്യപൂർവദേശത്തെ പ്രധാനപ്പെട്ട രണ്ട് സായുധ സംഘങ്ങളായ ഹിസ്ബുല്ലയും ഹമാസും കാലങ്ങളായി ഇത്തരം ഭൂഗർഭ താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതും. സൈനിക നീക്കങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ, കള്ളക്കടത്ത്, സുരക്ഷിത ആശയവിനിമയങ്ങൾ, ആയുധ സംഭരണം എന്നിവയ്ക്കെല്ലാം ടണൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നു. വർഷങ്ങളെടുത്താണ് ഇരു ഗ്രൂപ്പുകളും അവരുടെ ദൗത്യങ്ങൾ അതീവ രഹസ്യത്തോടെ നടത്താനും വ്യോമാക്രമണങ്ങളിൽനിന്നും ശത്രുക്കളുടെ മറ്റ് സൈനിക ഭീഷണികളിൽനിന്നും ഒഴിഞ്ഞുമാറാനും പ്രാപ്തമാക്കുന്ന തരത്തിലുള്ള അത്യാധുനിക ടണൽ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത്. ഇറാന്റെ അകമഴിഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെ ഇതിനു ലഭിക്കുന്നുമുണ്ട്. ഒക്ടോബർ ഏഴിനു ശേഷം ഇസ്രയേൽ സൈന്യം ഗാസയിലേക്കു കടന്നപ്പോള്‍ ആദ്യം ലക്ഷ്യമിട്ടതും ഈ തുരങ്കങ്ങളെയായിരുന്നു. ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളാക്കിയവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഒക്ടോബർ 7നു ഹമാസ് ഇസ്രയേലിനു നേരെ നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹ്യ സിൻവറിനെ കൃത്യം ഒരു വർഷത്തിനിപ്പുറം ഇസ്രയേൽ സൈന്യം വധിച്ചിരിക്കുന്നു. ഒരു വർഷത്തോളം എവിടെയായിരുന്നു യഹ്യ? ഒക്ടോബർ 7ലെ ആക്രമണം ഹമാസ് നടത്തുമ്പോഴും ഇദ്ദേഹം എവിടെയായിരുന്നു? മധ്യ ഗാസയിലെ ഖാൻ യുനിസിലെ തുരങ്കങ്ങളിൽ കുടുംബത്തോടൊപ്പം ഒളിച്ചു കഴിയുകയായിരുന്നു യഹ്യ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സാണ് (ഐഡിഎഫ്), മറ്റാർക്കും ലഭിക്കാത്ത ഈ ‘ആനുകൂല്യം’ യഹ്യ അനുഭവിച്ചു വരികയായിരുന്നെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഇതോടെ ഗാസയ്ക്കടിയിൽ ഹമാസും ഹിസ്ബുല്ലയും തീർത്ത രഹസ്യ തുരങ്കങ്ങള്‍ വീണ്ടും ചർച്ചയായിരിക്കുകയാണ്. 

ഇസ്രയേലിന്റെയും യുഎസിന്റെയും രഹസ്യാന്വേഷണ സേനകളിൽനിന്ന് ഒളിക്കാനായി യഹ്യയ്ക്കു പുറമേ ഹിസ്ബുല്ല നേതാവ് ഹസ്സൻ നസറുല്ലയും ഭൂമിക്കടിയിലെ താവളത്തിലായിരുന്നു കഴിഞ്ഞിരുന്നത്. മധ്യപൂർവദേശത്തെ പ്രധാനപ്പെട്ട രണ്ട് സായുധ സംഘങ്ങളായ ഹിസ്ബുല്ലയും ഹമാസും കാലങ്ങളായി ഇത്തരം ഭൂഗർഭ താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതും. സൈനിക നീക്കങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ, കള്ളക്കടത്ത്, സുരക്ഷിത ആശയവിനിമയങ്ങൾ, ആയുധ സംഭരണം എന്നിവയ്ക്കെല്ലാം ടണൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നു. വർഷങ്ങളെടുത്താണ് ഇരു ഗ്രൂപ്പുകളും അവരുടെ ദൗത്യങ്ങൾ അതീവ രഹസ്യത്തോടെ നടത്താനും വ്യോമാക്രമണങ്ങളിൽനിന്നും ശത്രുക്കളുടെ മറ്റ് സൈനിക ഭീഷണികളിൽനിന്നും ഒഴിഞ്ഞുമാറാനും പ്രാപ്തമാക്കുന്ന തരത്തിലുള്ള അത്യാധുനിക ടണൽ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത്. ഇറാന്റെ അകമഴിഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെ ഇതിനു ലഭിക്കുന്നുമുണ്ട്. 

തെക്കൻ ലബനനിലെ ഹിസ്ബുല്ലയുടെ തുരങ്കങ്ങളിലൊന്ന്. (Photo: IDF)
ADVERTISEMENT

ഒക്ടോബർ ഏഴിനു ശേഷം ഇസ്രയേൽ സൈന്യം ഗാസയിലേക്കു കടന്നപ്പോള്‍ ആദ്യം ലക്ഷ്യമിട്ടതും ഈ തുരങ്കങ്ങളെയായിരുന്നു. ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളാക്കിയവരെ ഇത്തരം തുരങ്കങ്ങളിലൊന്നിലാണ് ഹമാസ് ഒളിപ്പിച്ചതെന്നതും ഇസ്രയേൽ ഉറപ്പിച്ചിട്ടുണ്ട്. അക്കാര്യം മനസ്സിലാക്കി ഹമാസിന്റെ വമ്പൻ ടണൽ നെറ്റ്‌വർക്കുകൾ തകർക്കാൻ വൻ ആക്രമണങ്ങളും നടത്തി. നിലവിൽ ഗാസയിലെ മാത്രമല്ല, തെക്കൻ ലബനനിലെ ഹിസ്ബുല്ലയുടെ തുരങ്കങ്ങളും മറ്റ് ഒളിത്താവളങ്ങളും തകർക്കുന്നതിലാണ് ഇസ്രയേലിന്റെ ശ്രദ്ധ. ഇസ്രയേലിന്റെ ബങ്കർ ബോംബുകൾ കാര്യമായി പ്രയോഗിച്ചതും ഇത്തരം ടണലുകൾ തകർക്കാനാണ്. 

ഹമാസിന്റെയും ഹിസ്ബുല്ലയുടെയും ടണൽ നെറ്റ്‌വർക്കുകൾ ഇസ്രയേൽ സേനകൾക്ക് ചെറിയ തലവേദനയല്ല സൃഷ്ടിക്കുന്നതെന്നു ചുരുക്കം. എന്തൊക്കെ പ്രവർത്തനങ്ങൾക്കാണ് ഹമാസും ഹിസ്ബുല്ലയും ഭൂഗർഭ തുരങ്കങ്ങളെ ഉപയോഗപ്പെടുത്തുന്നത്? തുരങ്കങ്ങൾ നിർമിക്കാൻ ആരാണ് പണവും സാങ്കേതിക സഹായവും നൽകുന്നത്? ഹമാസ് എന്തിനാണ് സമീപരാജ്യമായ ഈജിപ്തിലേക്കും തുരങ്കങ്ങൾ നിർമിച്ചിരിക്കുന്നത്? 

.∙ ബന്ദികളെ അടച്ചിട്ടിരിക്കുന്നത് ഇടുങ്ങിയ തുരങ്കത്തിൽ

2023 ഒക്ടോബര്‍ 7ന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബന്ദികളെ അടച്ചിട്ടിരിക്കുന്നത് ഗാസയിലെ അജ്ഞാത തുരങ്കങ്ങളിലാണെന്നാണ് റിപ്പോർട്ട്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ആറ് ബന്ദികളെ കൊലപ്പെടുത്തിയ അതേ തുരങ്കത്തിൽ തന്നെയാണ് യഹ്യ സിന്‍വറും ഒളിച്ചുതാമസിച്ചിരുന്നത്. ഐഡിഎഫും ആഭ്യന്തര ചാര ഏജൻസിയായ ഷിൻ ബെത് സേനയും തുരങ്കത്തിൽ തിരച്ചിൽ നടത്തുകയും യഹ്യ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന മുറി കണ്ടെത്തുകയും ചെയ്തിരുന്നു. 

ഹമാസ് നിർമിത തുരങ്കത്തിലേക്ക് ബന്ദികളെ കൊണ്ടുപോകുന്നത് പ്രതീകാത്മകമായി പുനഃസൃഷ്ടിച്ച് ടെൽ അവീവിൽനടന്ന പ്രതിഷേധത്തിൽനിന്ന് (Photo by Jack GUEZ / AFP)

ബന്ദികളെ അടച്ചിട്ടിരിക്കുന്ന തുരങ്കം 120 മീറ്റർ നീളമുള്ളതും ഇടുങ്ങിയതുമാണ്. നേരാംവണ്ണമൊന്നു നിവർന്നു നിൽക്കാൻ പോലും കഴിയില്ല. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ വെളിച്ചമോ പോലും കിട്ടാതെ ബന്ദികള്‍ ഒരു വർഷമായി നരകതുല്യ ജീവിതമാണ് നയിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇവരിൽ പലരും ശ്വാസം പോലും കിട്ടാതെ മരിച്ചിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ടെൽ സുൽത്താൻ പരിസരത്തെ വലിയ ടണൽ നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ച ഇരുട്ടറകളിലാണ് ബന്ദികളെയും അടച്ചിട്ടിരിക്കുന്നതെന്ന് കരുതുന്നു. ഓരോ തവണയും ഇവരെ പല ഭാഗങ്ങളിലേക്ക് ടണലുകൾ വഴിതന്നെ മാറ്റുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

∙ ഭൂഗർഭ താവളങ്ങളുടെ തുടക്കം

ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ല വലിയ രാഷ്ട്രീയ സ്വാധീനമുള്ള ഷിയ സായുധ സംഘമാണ്, പ്രത്യേകിച്ച് തെക്കൻ ലബനനിൽ. 1980കളുടെ തുടക്കത്തിൽ ഇറാന്റെ പിന്തുണയോടെ സ്ഥാപിതമായ ഹിസ്ബുല്ല സൈനികമായും രാഷ്ട്രീയമായും അതിവേഗത്തിലാണ് വൻ ശക്തിയായി വളർന്നത്. ആ വളർച്ചയ്ക്കു പിന്നില്‍ അവർ ഒരുക്കിയ ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങളുടെ പങ്കും എടുത്തുപറയേണ്ടതാണ്.

ഗാസയിലെ ഹമാസ് തുരങ്കങ്ങളിലൊന്നിന്റെ ഉൾഭാഗം. (Photo: IDF)

1980കളുടെ അവസാനത്തിൽ ഉയർന്നുവന്ന സുന്നി പലസ്തീൻ സംഘടനയാണ് ഗാസ ആസ്ഥാനമായുള്ള ഹമാസ്. സാമൂഹിക സേവനങ്ങളിലൂടെയും രാഷ്ട്രീയ ചെറുത്തുനിൽപ്പിലൂടെയും തുടക്കത്തിൽ ഇത് ഏറെ പ്രാധാന്യം നേടിയപ്പോൾ അവരുടെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ഇസ്രയേലിനെതിരായ പ്രതിരോധവും ആക്രമണാത്മകവുമായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഗാസ മുനമ്പിന് താഴെ വിപുലമായ ടണൽ നെറ്റ്‌വർക്ക് സ്ഥാപിക്കുകയായിരുന്നു. 

∙ എന്തിനാണ് ഈ തുരങ്കങ്ങൾ?

ADVERTISEMENT

ഹിസ്ബുല്ലയുടെയും ഹമാസിന്റെയും പ്രധാന താവളങ്ങളെല്ലാം ഭൂമിക്കടിയിൽ തന്നെയാണ്. ഇരു സംഘങ്ങളുടെയും ആയുധപ്പുരകളും ഈ തുരങ്കങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. യഥാർഥത്തിൽ എന്തെല്ലാമാണ് ഈ ഭൂഗർഭ താവളങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ?

1) സൈനിക പ്രവർത്തനങ്ങൾ: ആയുധങ്ങൾ കൊണ്ടുപോകുന്നതിനും ആക്രമണങ്ങൾ നടത്തുന്നതിനും സായുധ സംഘത്തിൽ പ്രവർത്തിക്കുന്നവരെ ഒളിപ്പിക്കുന്നതിനും തുരങ്കങ്ങൾ ഉപയോഗിക്കുന്നു.

2) കമാൻഡ് സെന്ററുകൾ: ഭൂഗർഭ ബങ്കറുകൾ കമാൻഡ് സെന്ററുകളായി പ്രവർത്തിക്കുന്നു. ഇതുവഴി സുരക്ഷിതമായിത്തന്നെ സംഘടനാ നേതാക്കൾക്ക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഏകോപിപ്പിക്കാനും കഴിയും.

ഗാസയിലെ തുരങ്കങ്ങളിലൊന്ന് ഇസ്രയേൽ സേന പരിശോധിക്കുന്നു. (Photo: IDF)

3) ലോജിസ്റ്റിക്സും കള്ളക്കടത്തും: തുരങ്കങ്ങൾ ആയുധങ്ങൾ, ചരക്കുകൾ തുടങ്ങിയവയുടെ കള്ളക്കടത്തിന് ഉപകാരപ്പെടുത്തുന്നു. ഒപ്പംതന്നെ ശത്രുക്കളുടെ ഉപരോധങ്ങൾ, നിരീക്ഷണങ്ങൾ എന്നിവയെ മറികടന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്നു.

4) സുരക്ഷിത ആശയവിനിമയങ്ങൾ: ഇലക്ട്രോണിക് നിരീക്ഷണം ഒഴിവാക്കാനും നീക്കങ്ങൾ രഹസ്യമാക്കാനും സുരക്ഷിതമായ ആശയവിനിമയ ലൈനുകൾ സ്ഥാപിക്കാനും രണ്ട് ഗ്രൂപ്പുകളും തുരങ്ക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നു.

തെക്കൻ ലബനനിലെ ഹിസ്ബുല്ലയുടെ തുരങ്കത്തിൽ വിന്യസിച്ച മിസൈൽ ലോഞ്ചർ. (Photo Arranged)

∙ ഹിസ്ബുല്ലയുടെ ഭൂഗർഭ സംവിധാനങ്ങൾ

ഹിസ്ബുല്ലയുടെ ടണൽ നെറ്റ്‌വർക്കുകൾ തെക്കൻ ലബനനിലുടനീളം വ്യാപിച്ചുകിടക്കുന്നതാണ്. പ്രത്യേകിച്ച് ഇസ്രയേൽ അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിൽ. 2006ലെ ലബനൻ യുദ്ധത്തിനുശേഷം ഈ ടണൽ നെറ്റ്‍വർക്കുകൾ ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. ആക്രമണങ്ങൾ നടത്തുന്നതിനും ഉപകരണങ്ങൾ മറയ്ക്കുന്നതിനുമായി ഡിസൈൻ ചെയ്ത നിരവധി ഹിസ്ബുല്ല തുരങ്കങ്ങൾ അന്ന് ഇസ്രയേലി സേന കണ്ടെത്തി ബോംബിട്ട് തകർത്തിരുന്നു. മിക്ക തുരങ്കങ്ങളും വൻ ആയുധപ്പുരകളായിരുന്നു. മിസൈലുകളും ബോംബുകളും ഡ്രോണുകളും സൂക്ഷിച്ചിരുന്ന നിരവധി തുരങ്കങ്ങളാണ് ഇസ്രയേൽ സേന തകർത്തത്.

ഹിസ്ബുല്ലയുടെ ബങ്കറുകൾ ഉറപ്പുള്ള കോൺക്രീറ്റ് ഉപയോഗിച്ച് ഉറപ്പിച്ചവയാണ്. ഇവയിൽ പലതും ജനവാസ പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. വ്യോമാക്രമണത്തെ ചെറുക്കാൻ ലക്ഷ്യമിട്ടാണ് ആൾതാമസമുള്ള പ്രദേശങ്ങളിൽതന്നെ ടണലുകൾ നിർമിക്കുന്നത്. ശത്രുക്കളുടെ നിരീക്ഷണത്തിൽപെടാതെ നീങ്ങാൻ സഹായിക്കുന്നവിധം ഭൂമിക്കടിയിൽ കിലോമീറ്ററുകളോളം നീളുന്ന തുരങ്കങ്ങൾ വരെയുണ്ട്. 

ഹിസ്ബുല്ലയുടെ റോക്കറ്റുകളുടെയും മിസൈലുകളുടെയും വിശാലമായ ശേഖരം പലപ്പോഴും ഭൂഗർഭ താവളങ്ങളിലും ബങ്കറുകളിലുമാണ് സൂക്ഷിക്കുന്നത്. സിറിയയിൽനിന്നും ഇറാനിൽനിന്നും ആയുധങ്ങൾ കടത്താനും ഹിസ്ബുല്ലയുടെ തുരങ്കങ്ങൾ ഉപയോഗിക്കുന്നു. പലപ്പോഴും പ്രധാന ലോജിസ്റ്റിക്കൽ ഹബായ ബെക്കാ താഴ്‌വര വഴിയാണ് സായുധ സംഘങ്ങൾക്ക് വേണ്ട ആയുധങ്ങൾ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

തെക്കൻ ലബനനിലെ തുരങ്കത്തിലൂടെ മിസൈലുമായി നീങ്ങുന്ന ട്രക്ക്. (Photo Arranged)

∙ ഇറാന്റെയും സഹായമേറെ

ഭൂഗർഭ താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഹിസ്ബുല്ല ഇറാന്റെ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇറാന്റെ സാങ്കേതിക വൈദഗ്ധ്യം, ഉപകരണങ്ങൾ, ധനസഹായം എന്നിവ ഇതിനായി ലഭ്യമാക്കുന്നു. വ്യോമാക്രമണങ്ങളെയും പീരങ്കി ആക്രമണങ്ങളെയും പ്രതിരോധിക്കുന്ന അതിശക്തമായ സുരക്ഷയുള്ള ഷെൽട്ടറുകൾ നിർമിക്കാൻ ഹിസ്ബുല്ലയെ സഹായിക്കുന്നതും ഇറാനിൽനിന്നുള്ള സാങ്കേതിക വിദഗ്ധരാണ്. കൂടാതെ ഹിസ്ബുല്ലയുടെ തുരങ്ക സംവിധാനങ്ങളെ ഭൂമിക്ക് പുറത്തുള്ള സൈനിക, വാർത്താവിനിമയ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ഇത് അടിയന്തര ഘട്ടങ്ങളിൽ അതിവേഗം ആയുധങ്ങൾ പ്രയോഗിക്കാനും പ്രാപ്തമാക്കുന്നു.

മിസൈൽ ആയുധശേഖരം സംഭരിക്കാനും സംരക്ഷിക്കാനും ഭൂഗർഭ ബങ്കറുകൾ ഉപയോഗിക്കുന്നതിനാണ് ഹിസ്ബുല്ല ഊന്നൽ നൽകുന്നത്. ഗ്രൂപ്പിന് ഒന്നര ലക്ഷത്തിലധികം മിസൈലുകൾ ഉണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവയിൽ മിക്കതും തുരങ്കങ്ങളിലാണ് ഒളിപ്പിച്ചിരിക്കുന്നത്. ആൾതാമസമുള്ള പ്രദേശങ്ങളിലെ താവളങ്ങളിലും ഇവ സൂക്ഷിച്ചിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്. ഭാവിയിൽ വലിയൊരു യുദ്ധമുണ്ടായാൽ ഹിസ്ബുല്ലയുടെ ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങൾ വൻ വെല്ലുവിളിയാകുമെന്ന് മുൻകൂട്ടി കണ്ടാണ് ഇസ്രയേൽ  സേന ഇപ്പോൾ ബങ്കറുകൾ തിരഞ്ഞുപിടിച്ച് തകർക്കുന്നത്.

തെക്കൻ ലബനനിലെ തുരങ്കത്തിലൂടെ നീങ്ങുന്ന ട്രക്ക്. (Photo Arranged)

∙ ഹമാസിന്റെ ടണൽ നെറ്റ്‌വർക്ക്

ലോകത്തിലെ ഏറ്റവും വിപുലമായ ടണൽ നെറ്റ്‌വർക്കുകളിൽ ഒന്ന് ഹമാസും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ടണൽ നെറ്റ്‌വർക്കിനെ പലപ്പോഴും ‘ഗാസ മെട്രോ’ എന്നാണ് വിളിക്കുന്നത്. ഈ ഭൂഗർഭ സംവിധാനം ജനസാന്ദ്രതയേറിയ ഗാസാ മുനമ്പിന് താഴെ നൂറുകണക്കിന് കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്നു. ഇതിൽ ചില ടണലുകളുടെ ശാഖകൾ ഇസ്രയേലിലേക്കും ഈജിപ്തിലേക്കും വരെ വ്യാപിച്ച് കിടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇസ്രയേലി സേനയ്‌ക്കെതിരെ ആക്രമണം നടത്താനും ഇസ്രയേൽ പ്രദേശത്തേക്ക് നുഴഞ്ഞുകയറാനുമാണ് ഹമാസ് ഈ തുരങ്കങ്ങൾ ഉപയോഗിക്കുന്നത്. ഈ തുരങ്കങ്ങളെല്ലാം അത്യാധുനിക വെന്റിലേഷൻ സംവിധാനങ്ങൾ, വൈദ്യുതി, ശക്തമായ മതിലുകൾ എന്നിവയാൽ സജ്ജമാക്കിയതാണ്. ഇവ വ്യോമാക്രമണത്തിൽ തകർക്കുകയെന്നത് അത്ര എളുപ്പവുമല്ല.

∙ ഗാസയിൽ നിന്ന് ഈജിപ്തിലേക്കും തുരങ്കങ്ങൾ 

ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള തുരങ്കങ്ങൾ വഴി വർഷങ്ങളോളം ആയുധങ്ങളും മറ്റു സാധന സാമഗ്രികളും മാത്രമല്ല ആളുകളെയും കടത്തിക്കൊണ്ടു പോയിരുന്നു. ഈ തുരങ്കങ്ങളിൽ പലതും നശിപ്പിക്കാൻ ഈജിപ്ത് സർക്കാർതന്നെ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവ ഹമാസിന്റെ ലോജിസ്റ്റിക് പ്രവർത്തനങ്ങളുടെ നിർണായക ഭാഗമായി ഇന്നും തുടരുന്നു. ഇസ്രയേൽ സൈനിക ആക്രമണങ്ങളിൽനിന്ന് ഒളിക്കാൻ ഹമാസ് നേതാക്കൾ പലപ്പോഴും തുരങ്കങ്ങൾ ഉപയോഗിക്കാറുണ്ട്. 2021ൽ ഇസ്രയേലുമായുള്ള 11 ദിവസത്തെ സംഘർഷത്തിനിടെ പല ഹമാസ് നേതാക്കളും ഇസ്രയേൽ സേനയുടെ വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തുരങ്കങ്ങൾ ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ വന്നത്.

∙ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളായും തുരങ്കങ്ങൾ

ഹിസ്ബുല്ലയെ പോലെത്തന്നെ ഹമാസും പല മിസൈലുകളും ആയുധങ്ങളും ഭൂമിക്കടിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് പെട്ടെന്ന് കണ്ടെത്തി നശിപ്പിക്കുന്നത് സാധ്യമല്ല. 2021ലെ സംഘർഷത്തിനിടെ സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് താഴെ ഭൂമിക്കടിയിൽ ഹമാസ് മിസൈൽ ലോഞ്ചറുകൾ സ്ഥാപിച്ചിരുന്നതായും ഇസ്രയേൽ ആരോപിച്ചിരുന്നു. 2005ൽ ഗാസയിൽനിന്ന് ഇസ്രയേൽ വിട്ടുനിന്നതിനു ശേഷം ടണൽ നെറ്റ്‌വർക്കുകൾ വീണ്ടും സജീവമായി. 

ലബനനിൽ ഇസ്രയേൽ സേന കണ്ടെത്തിയ 900 മീറ്റർ നീളമുള്ള തുരങ്കവും അതിനകത്ത് കണ്ടെത്തിയ ആയുധങ്ങളും. (Photo: IDF)

ഇസ്രയേലിൽനിന്നും ഈജിപ്തിൽനിന്നും ഉപരോധം നേരിടുന്ന ഹമാസ് ആയുധങ്ങൾ, ഇന്ധനം, നിർമാണ സാമഗ്രികൾ എന്നിവ കടത്തുന്നതിനായാണ് ഭൂഗർഭ നെറ്റ്‌വർക്കുകൾ വിപുലീകരിച്ച് തുടങ്ങിയത്. 2014ൽ ‘ഓപറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജ്’ സമയത്ത് ഹമാസ് വലിയ തുരങ്ക സംവിധാനങ്ങൾതന്നെ നിർമിച്ചിരുന്നു. ഇതുവഴി അപ്രതീക്ഷിത ആക്രമണങ്ങൾ നടത്താനും സായുധാംഗങ്ങളെ സുരക്ഷിതമായി ഒളിപ്പിക്കാനും സഹായിച്ചു. ഇത്തരം തുരങ്കങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ സേനയുടെ ആക്രമണവും.

ഹമാസിന്റെ തുരങ്കങ്ങൾ വലുപ്പത്തിലും സങ്കീർണതയിലും വ്യത്യസ്തമാണ്. ചിലത് പൂർണമായും കള്ളക്കടത്തിനുവേണ്ടി ഡിസൈൻ ചെയ്‌തതും താരതമ്യേന ലളിതവുമാണ്. എന്നാൽ മറ്റുള്ളവ കൂടുതൽ സംവിധാനങ്ങളോടെ വിപുലമാണ്. ശക്തമായ മതിലുകൾ, ലൈറ്റിങ്, വെന്റിലേഷൻ എന്നിവ ഉൾക്കൊള്ളുന്നതാണ് ഹമാസ് തുരങ്കൾ. ഇസ്രയേൽ പ്രദേശം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന തുരങ്കങ്ങൾ പലപ്പോഴും ഹമാസ് പ്രവർ‍ത്തകർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും ഭാരമേറിയ ആയുധങ്ങൾ കൊണ്ടുപോകാനും കഴിയുന്നത്ര വലുതാണ്. മിസൈലുകളുമായി ട്രക്കുകൾക്ക് വരെ കടന്നുപോകാവുന്ന തുരങ്കങ്ങളുണ്ട്.

തെക്കൻ ലബനനിലെ തുരങ്കത്തിൽ നിന്ന് കണ്ടെത്തിയ മിസൈൽ. (Photo Arranged)

∙ തകർക്കാന് ഇസ്രയേൽ, വെല്ലുവിളികളേറെ

ഹിസ്ബുല്ലയുടെയും ഹമാസിന്റെയും ടണൽ നെറ്റ്‌വർക്കുകൾ എതിരാളികൾക്ക്, പ്രത്യേകിച്ചും ഇസ്രയേലിന് കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ട് എന്നു പറയുന്നതിന് കാരണങ്ങള്‍ പലതാണ്. ഈ തുരങ്കങ്ങളെല്ലാം ശക്തമായ വ്യോമാക്രമണങ്ങളിലൂടെയോ ബങ്കർ ബോംബിങ്ങിലൂടെയോ ടാങ്കുകൾ ഉപയോഗിച്ചോ പോലും തകർക്കാനാകില്ല. ഭൂഗർഭ സംവിധാനങ്ങളെ നിർവീര്യമാക്കുന്നതിൽ വ്യോമാക്രമണങ്ങളും പീരങ്കി ദൗത്യങ്ങളും പലപ്പോഴും ഫലപ്രദമല്ലെന്നുതന്നെ പറയാം. ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ, സീസ്മിക് സെൻസറുകൾ, തുരങ്കങ്ങൾ തിരിച്ചറിയാൻ കഴിവുള്ള ഡ്രോണുകൾ എന്നിവയുൾപ്പെടെ ടണൽ കണ്ടെത്തൽ സാങ്കേതികവിദ്യകളിൽ ഇസ്രയേൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ തുരങ്കങ്ങളുടെ വ്യാപ്തിയും സങ്കീർണതയും കാരണം കണ്ടെത്തൽ ഒരു വെല്ലുവിളിയായി തുടരുന്നു. 

2018ൽ, ഇസ്രയേൽ- ലബനൻ അതിർത്തിയിലെ ഹിസ്ബുല്ല തുരങ്കങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ ഇസ്രയേൽ ‘ഓപറേഷൻ നോർത്തേൺ ഷീൽഡ്’ ദൗത്യത്തിനു ഇറങ്ങിയിരുന്നു. ഇസ്രയേൽ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ഡിസൈൻ ചെയ്ത നിരവധി അത്യാധുനിക തുരങ്കങ്ങൾ ഈ ഓപറേഷനിലൂടെ അന്ന് കണ്ടെത്തി തകർക്കുകയും ചെയ്തു. 2014ലെ ഗാസ യുദ്ധത്തിനിടെ ഇസ്രയേൽ ഹമാസിന്റെ ടണൽ നെറ്റ്‍വർക്കുകൾ ലക്ഷ്യമാക്കി ആക്രമണം നടത്തി. ഇസ്രയേൽ ഭാഗത്തേക്കുള്ള 30ലധികം തുരങ്കങ്ങളാണ് അന്ന് നശിപ്പിച്ചത്. എന്നാൽ, ഭൂഗർഭ സംവിധാനങ്ങളുടെ ഇപ്പോഴത്തെ വ്യാപ്തി അർഥമാക്കുന്നത് നശിപ്പിക്കപ്പെട്ടതിനു ശേഷവും, തുടർന്നുള്ള വർഷങ്ങളിൽ ഹമാസിന്റെ ടണൽ നെറ്റ്‌വർക്കുകൾ ഭൂരിഭാഗവും പുനർനിർമിക്കാൻ ഹമാസിന് സാധിച്ചിട്ടുണ്ടെന്നാണ്.

യഹ്യ സിൻവർ തുരങ്കത്തിലൂടെ നടക്കുന്ന ദൃശ്യം. 2024 ഫെബ്രുവരിയിൽ ഇസ്രയേൽ സൈന്യം പുറത്തുവിട്ട വിഡിയോയിൽനിന്ന് (Photo by Israeli Army / AFP)

∙ രാജ്യാന്തര ആശങ്കകൾ എന്തെല്ലാം?

ഹിസ്ബുല്ലയുടെയും ഹമാസിന്റെയും ടണൽ നെറ്റ്‌വർക്കുകൾ രാജ്യാന്തര തലത്തിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്, പ്രത്യേകിച്ച് സൈനിക ആവശ്യങ്ങൾക്കായി ആശുപത്രി, സ്കൂൾ പോലുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച്. സിവിലിയൻ പ്രദേശങ്ങൾക്ക് താഴെ തുരങ്കങ്ങൾ നിർമിക്കുക വഴി ഇസ്രയേലിന്റെ ആക്രമണങ്ങൾ തടയാൻ മനുഷ്യ കവചങ്ങൾ തീർക്കുകയാണെന്നാണ് ഹമാസിനെതിരെയുള്ള പ്രധാന പരാതികളിലൊന്ന്. ഹിസ്ബുല്ലയും ഇതേവഴി തന്നെയാണ് സ്വീകരിക്കുന്നതെന്നും പറയപ്പെടുന്നു. അതിനാൽത്തന്നെ ടണലുകള്‍ ആക്രമിക്കുക വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സംഘടനയും നിരവധി രാജ്യങ്ങളും പലപ്പോഴും ആശങ്ക അറിയിച്ചിട്ടുണ്ട്.

തെക്കൻ ലബനനിൽ നൂറുകണക്കിന് കിലോമീറ്ററുകൾ വ്യാപിച്ച് കിടക്കുന്നതാണ് ഹിസ്ബുല്ലയുടെ ടണൽ നെറ്റ്‌വർക്ക്. ഇറാനിൽനിന്നുള്ള ഗണ്യമായ സാമ്പത്തിക സാങ്കേതിക പിന്തുണയോടെ ഹിസ്ബുല്ല ഇതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ചതായി വിശ്വസിക്കപ്പെടുന്നു. അതേസമയം, ഗാസ മുനമ്പിന് താഴെ 300 കിലോമീറ്ററിലധികം വരും ഹമാസിന്റെ ടണൽ നെറ്റ്‌വർക്ക്. ഓരോ കിലോമീറ്റർ തുരങ്കവും നിർമിക്കുന്നതിന് 30 ലക്ഷം ഡോളർ വരെ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2007 മുതൽ ടണൽ സംവിധാനങ്ങൾ നിർമിക്കാനായി ഹമാസ് 100 കോടി ഡോളറിലധികം ചെലവഴിച്ചതായി റിപ്പോർട്ടുകളുണ്ട്.

പലസ്തീനിലെ സായുധ സംഘം തെക്കൻ ഗാസയിലെ തുരങ്കത്തിലൂടെ നീങ്ങുന്നു. (Photo by SAID KHATIB/AFP VIA GETTY IMAGES)

ഹിസ്ബുല്ലയുടെയും ഹമാസിന്റെയും ഭൂഗർഭ നെറ്റ്‌വർക്കുകൾ അവരുടെ പ്രവർത്തന തന്ത്രങ്ങളുടെ നിർണായക ഘടകങ്ങളാണ്. ഗാസയിലെ മണൽ നിറഞ്ഞ പ്രദേശത്ത് ഹമാസ് കുഴിച്ച തുരങ്കങ്ങളിൽ നിന്ന് വ്യത്യസ്തമായി, തെക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ തുരങ്കങ്ങൾ ഉറച്ച പാറയിൽ കൊത്തിയെടുത്തതാണ്. പരമ്പരാഗത സൈനിക ആക്രമണങ്ങളെ ചെറുക്കാനും പ്രവർത്തനങ്ങൾ തുടരാനും അവരെ പ്രാപ്തരാക്കുന്നതും ഇതാണ്. ഈ നെറ്റ്‌വർക്കുകൾ ഇസ്രയേലിനും സൈനികർക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. തുരങ്കം കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും സാങ്കേതിക പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഈ നെറ്റ്‌വർക്കുകളുടെ വ്യാപ്തിയും സങ്കീർണതയും അർഥമാക്കുന്നത് വരും വർഷങ്ങളിൽ മധ്യപൂർവദേശത്തെ സംഘർഷങ്ങളുടെ പ്രധാന ഭാഗമായിത്തന്നെ അവ നിലനിൽക്കുമെന്നാണ്.

English Summary:

Israel's Underground Enemy: The Challenges of Countering Hezbollah and Hamas Tunnels

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT