ആ വേദനയുടെ പേര് സ്നേഹം: ‘കുഴി വെട്ടടീ, കുഴി വെട്ടടീ, ഭൂമി തൊരന്ന്, ആഴത്തിൽ വെട്ടടീ...’
കവിതയുടെ ഭാഷയിൽ എഴുതപ്പെട്ട നോവൽ. അതാണു രാഹുൽ മണപ്പാട്ടിന്റെ ‘ചാവോളികളുടെ ആയിരാന്തികൾ’. മാറ്റിനിർത്തപ്പെട്ട ഒരു വംശത്തിന്റെ കഥയാണത്. പ്രണയവും വിരഹവും രതിയും മരണവുമെല്ലാം സംഗമിക്കുന്ന ഒരിടം. ‘‘നഷ്ടപ്പെടുമോ എന്ന ഭയത്തിൽ നിന്നാണ് ഓരോ സ്നേഹവും ആരംഭിക്കുന്നത്. അത് മനുഷ്യന്റെ കാലങ്ങളായുള്ള ഭയങ്ങളിൽ ഒന്നാണ്. സ്നേഹത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ ആസ്വദിക്കുന്നത് അതിന്റെ മനോഹാരിതയല്ല, മറിച്ച് അത് എല്ലാക്കാലത്തേക്കും പിടിച്ചുവയ്ക്കാനുള്ള കാരണങ്ങൾ കണ്ടെത്തിക്കൊണ്ടാണ്. ഞാൻ പറഞ്ഞുവരുന്നത്, സ്നേഹം നമ്മളെ സ്വാർഥരാക്കും. ഏതൊരു ബന്ധങ്ങളിലും മൂന്നാമതൊരാൾ വന്നാൽ സ്നേഹത്തിന്റെ ഭയം തുടങ്ങുന്നു. അതുകൊണ്ടു സൂക്ഷിക്കുക. എല്ലാ മനുഷ്യരും സ്വാർഥരാണ്. സ്നേഹത്തിനു വേണ്ടി ചിലപ്പോൾ അവർ കൊലപാതകികൾ ആകും. അവരുടെ നിയമത്തിൽ അതു തെറ്റല്ല. കരുതിയിരിക്കുക!’’. ഇങ്ങനെയൊരു ഗംഭീര തുടക്കമുള്ള നോവൽ ഒറ്റയടിക്കു വായിച്ചു തീർക്കാതെ താഴെ വയ്ക്കുന്നതെങ്ങനെ. ചത്തവർക്കു ചാവു പാടാൻ എഴുപത്തിരണ്ടാം വയസ്സിലും മല കേറിപ്പോകുന്ന കൊരട്ടിക്കോളനിയിലെ പറങ്ങോടച്ചൻ എന്ന മിത്ത് നോവലിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന വാമൊഴിപ്പെരുക്കമാണ്. മരണം ഒറ്റയ്ക്കാക്കിയ ഇരട്ട സഹോദരങ്ങളെപ്പറ്റി രാഹുൽ എഴുതുന്നതു ചങ്കിൽ തറച്ചുകയറും വിധമാണ്. ‘‘ഇത്രകാലം ഞങ്ങളിലേക്ക് വാതില് മുട്ടാതെ കടന്നു വന്ന മമ്മയുടെ ഒച്ച മുഴുവനും ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നേക്കുവാണ് ഈ കുഴിയിലോട്ടെന്ന് ആലോചിച്ചപ്പോൾ മരണം കൂടാൻ വന്നവരുടെ ഇടയിൽ ഞാനും അവനും ഒറ്റയ്ക്കായി’’. മരണം പലപ്പോഴും അവശേഷിപ്പിക്കുന്നതു കൊടിയ നിശബ്ദതയാണ്. പലർക്കും ആ ശബ്ദമില്ലായ്മ അതിജീവിക്കുക പ്രയാസകരമായിരിക്കും. ‘‘കുഴി വെട്ടടീ, കുഴി വെട്ടടീ, ഭൂമി തൊരന്ന്, ആയത്തിൽ വെട്ടടീ, ചത്ത പ്രാണന്റെ കൊരലുവെട്ടടീ, ചത്തപ്രാണന്റെ കൊരലുവെട്ടടീ, ആയത്തിലായത്തിലങ്ങനെയങ്ങനെ, വെട്ടടീ, വെട്ടടീ, കുഴി ആയത്തിൽ വെട്ടടീ’’. നോവലിലെ ഈ കുഴിവെട്ടുപാട്ട് മാറ്റിനിർത്തപ്പെട്ട ഒരു സമൂഹത്തിന്റെ അതിജീവനശബ്ദമാണ്.

കവിതയുടെ ഭാഷയിൽ എഴുതപ്പെട്ട നോവൽ. അതാണു രാഹുൽ മണപ്പാട്ടിന്റെ ‘ചാവോളികളുടെ ആയിരാന്തികൾ’. മാറ്റിനിർത്തപ്പെട്ട ഒരു വംശത്തിന്റെ കഥയാണത്. പ്രണയവും വിരഹവും രതിയും മരണവുമെല്ലാം സംഗമിക്കുന്ന ഒരിടം. ‘‘നഷ്ടപ്പെടുമോ എന്ന ഭയത്തിൽ നിന്നാണ് ഓരോ സ്നേഹവും ആരംഭിക്കുന്നത്. അത് മനുഷ്യന്റെ കാലങ്ങളായുള്ള ഭയങ്ങളിൽ ഒന്നാണ്. സ്നേഹത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ ആസ്വദിക്കുന്നത് അതിന്റെ മനോഹാരിതയല്ല, മറിച്ച് അത് എല്ലാക്കാലത്തേക്കും പിടിച്ചുവയ്ക്കാനുള്ള കാരണങ്ങൾ കണ്ടെത്തിക്കൊണ്ടാണ്. ഞാൻ പറഞ്ഞുവരുന്നത്, സ്നേഹം നമ്മളെ സ്വാർഥരാക്കും. ഏതൊരു ബന്ധങ്ങളിലും മൂന്നാമതൊരാൾ വന്നാൽ സ്നേഹത്തിന്റെ ഭയം തുടങ്ങുന്നു. അതുകൊണ്ടു സൂക്ഷിക്കുക. എല്ലാ മനുഷ്യരും സ്വാർഥരാണ്. സ്നേഹത്തിനു വേണ്ടി ചിലപ്പോൾ അവർ കൊലപാതകികൾ ആകും. അവരുടെ നിയമത്തിൽ അതു തെറ്റല്ല. കരുതിയിരിക്കുക!’’. ഇങ്ങനെയൊരു ഗംഭീര തുടക്കമുള്ള നോവൽ ഒറ്റയടിക്കു വായിച്ചു തീർക്കാതെ താഴെ വയ്ക്കുന്നതെങ്ങനെ.
ചത്തവർക്കു ചാവു പാടാൻ എഴുപത്തിരണ്ടാം വയസ്സിലും മല കേറിപ്പോകുന്ന കൊരട്ടിക്കോളനിയിലെ പറങ്ങോടച്ചൻ എന്ന മിത്ത് നോവലിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന വാമൊഴിപ്പെരുക്കമാണ്. മരണം ഒറ്റയ്ക്കാക്കിയ ഇരട്ട സഹോദരങ്ങളെപ്പറ്റി രാഹുൽ എഴുതുന്നതു ചങ്കിൽ തറച്ചുകയറും വിധമാണ്. ‘‘ഇത്രകാലം ഞങ്ങളിലേക്ക് വാതില് മുട്ടാതെ കടന്നു വന്ന മമ്മയുടെ ഒച്ച മുഴുവനും ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നേക്കുവാണ് ഈ കുഴിയിലോട്ടെന്ന് ആലോചിച്ചപ്പോൾ മരണം കൂടാൻ വന്നവരുടെ ഇടയിൽ ഞാനും അവനും ഒറ്റയ്ക്കായി’’. മരണം പലപ്പോഴും അവശേഷിപ്പിക്കുന്നതു കൊടിയ നിശബ്ദതയാണ്. പലർക്കും ആ ശബ്ദമില്ലായ്മ അതിജീവിക്കുക പ്രയാസകരമായിരിക്കും. ‘‘കുഴി വെട്ടടീ, കുഴി വെട്ടടീ, ഭൂമി തൊരന്ന്, ആയത്തിൽ വെട്ടടീ, ചത്ത പ്രാണന്റെ കൊരലുവെട്ടടീ, ചത്തപ്രാണന്റെ കൊരലുവെട്ടടീ, ആയത്തിലായത്തിലങ്ങനെയങ്ങനെ, വെട്ടടീ, വെട്ടടീ, കുഴി ആയത്തിൽ വെട്ടടീ’’. നോവലിലെ ഈ കുഴിവെട്ടുപാട്ട് മാറ്റിനിർത്തപ്പെട്ട ഒരു സമൂഹത്തിന്റെ അതിജീവനശബ്ദമാണ്.
മരിച്ചവർക്കു സമാധാനമായി കിടക്കാൻ നിലമൊരുക്കുമ്പോഴും തങ്ങളിലൊരാൾ മരിച്ചാൽ കിടത്താൻ ഒരിഞ്ചു ഭൂമി പോലുമില്ലാത്തൊരു സമൂഹത്തിന്റെ വേദന കൂടിയാണ് ആ പാട്ടിന്റെ താളത്തിലലിഞ്ഞു ചേർന്നിരിക്കുന്നത്. ‘‘ജീവിതത്തിന്റെ എല്ലാ കാലത്തിലും നമ്മൾ പേറേണ്ടി വരുന്ന മുറിവുകളിലൊന്ന് എന്താണെന്ന് നിനക്കറിയാമോ? ഇല്ലെങ്കിൽ ഓർത്തുവച്ചോളൂ നീൽ, അതു സ്നേഹമാണ്’’. ‘‘അവനവന്റെ ആവശ്യങ്ങൾ കഴിഞ്ഞാൽ സ്നേഹം പോലെ പൊടിതട്ടിപ്പോകാൻ പറ്റുന്ന മറ്റൊന്നും തന്നെ ഈ ലോകത്തിലില്ല’’. ‘‘എല്ലാ കണ്ടുമുട്ടലുകളുടെയും അന്ത്യത്തിലും യാത്രപറച്ചിലുകളുടെ ഇടർച്ചയിലും നമ്മൾ കരുതിയിരിക്കേണ്ട ഒന്ന് ഇനി കാണില്ലാ എന്ന യാഥാർഥ്യമാണ്. അതുൾക്കൊള്ളാൻ കഴിയാത്തിടത്തോളം കാലം അവർക്കു വേണ്ടിയുള്ള കാത്തിരിപ്പുകൾ തുടരും’’. സ്നേഹത്തിന്റെയും വിരഹത്തിന്റെയും വിവിധ മാനങ്ങളിലുള്ള ചിന്തകളാൽ സമൃദ്ധമാണ് ‘ചാവോളികളുടെ ആയിരാന്തികൾ’. അവ നമ്മളെ പുതിയൊരു ജീവിതത്തിലേക്കും പ്രണയത്തിലേക്കും ജ്ഞാനസ്നാനപ്പെടുത്തിയേക്കാം.
വിവിധ അടുക്കുകളുള്ള കഥപറച്ചിൽ രീതിയിലൂടെയാണു രാഹുൽ ചാവോളികളിൽ വായനക്കാരെ കൊണ്ടുപോകുന്നത്. ഒരിക്കൽ നിങ്ങളിതിൽ കുടുങ്ങിക്കഴിഞ്ഞാൽ പിന്നെ രക്ഷപ്പെടലില്ല. പുതിയൊരു ഭാഷയും ആശയവും രൂപവും ചാവോളികളിൽ രൂപപ്പെടുത്താൻ രാഹുലിനു കഴിഞ്ഞിട്ടുണ്ട്. സന്തോഷവും സംതൃപ്തിയും തരുന്നൊരു വായനാനുഭവമായി ഈ നോവൽ മാറുന്നതങ്ങനെയാണ്. രാഹുലുമായുള്ള സംസാരത്തിൽ നിന്ന്:
∙ചാവോളികളുടെ ആയിരാന്തികൾ എന്ന പേരിനെപ്പറ്റി വിശദീകരിക്കാമോ?
ചത്തു പോയവരുടെ എണ്ണിത്തിട്ടപ്പെടുത്താൻ പറ്റാത്ത രാത്രികൾ എന്നാണ് ഇതിനർഥം. യഥാർഥത്തിൽ ചാവോളികൾ എന്നൊരു പദമില്ല.
∙നോവലല്ല, ‘നോവ്’ലുകൾ ആണു ചാവോളികളുടെ ആയിരാന്തികൾ എന്നു തോന്നുന്നു. അത്രയേറെ തീവ്രമായ വേദനകളിലൂടെ കടന്നുപോകുന്നവരാണു കഥാപാത്രങ്ങളെല്ലാം. അൽപനേരം അവരനുഭവിക്കുന്ന സന്തോഷം പോലും വരാനിരിക്കുന്ന അതികഠിനമായൊരു നോവിലേക്കുള്ള ചൂണ്ടയായിട്ടാണ് അനുഭവപ്പെട്ടത്. ഇതേപ്പറ്റി?
യഥാർഥത്തിൽ വേദനയുടെയും നഷ്ടപ്പെടലുകളുടെയും മരണങ്ങളുടെയും പുസ്തകമാണ് ചാവോളികളുടെ ആയിരാന്തികൾ. മഹാബലിപുരം യാത്രയുടെ അന്ത്യത്തിലാണ് ഈ നോവലിലേക്ക് കടന്നുകയറുന്നത്. ഇതിലെ ഓരോ മനുഷ്യരും സ്നേഹത്തിൽ വേദനിക്കുന്നവരാണ്. വേദനയോടെ മരണത്തിലേക്കു മടങ്ങുന്നവരാണ്. അവരുടെ വേദനയുടെ പേര് സ്നേഹമെന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.
∙ സങ്കടങ്ങളുടെ ചതുപ്പിലാണു കഥ പുതഞ്ഞു കിടക്കുന്നത്. കഥ ആത്മാവുകളുടേതാകും പോലെ കദനത്തിൽ ആത്മാംശമുണ്ടോ?
എന്റെ പുസ്തകം വായിക്കുന്നവർ അസ്വസ്ഥപ്പെടണം, സ്നേഹത്തിൽ വേദനിക്കണം, മനുഷ്യരിൽനിന്നും നിരാശരായി മടങ്ങിപ്പോകണം എന്നൊരു വാശി എനിക്കുണ്ടായിരുന്നു. ഇതിലെ ഓരോ കഥാപാത്രും ഞാൻ കണ്ടുമുട്ടിയവരും ഞാൻ നിർമിച്ചവരും ഞാൻ അറിയാതെ എന്റെ നോവലിലേക്ക് കയറിക്കൂടിയവരും ആണ്. ഈ നോവലിലെ കഥാപാത്രങ്ങൾക്കും എനിക്കും നിങ്ങളോടു പറയാൻ കാത്തിരിപ്പിന്റെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വേദനകളെക്കുറിച്ചു മാത്രമാണുണ്ടായിരുന്നത്.
∙കൊരട്ടി എന്ന ദേശം നോവലിൽ പ്ലേസ് ചെയ്യപ്പെട്ടതെങ്ങനെയാണ്?
പറങ്ങോടച്ചന്റെ ചരിത്രം പറയാൻ എനിക്കൊരു ദേശം ആവശ്യമായി വന്നു. എന്റെ നാവിൽ വന്ന പേര് കൊരട്ടി എന്നായിരുന്നു. ഇതിന് മുൻപ് കൊരട്ടി എന്നൊരു സ്ഥലപ്പേര് ഞാൻ കേട്ടിട്ടില്ലായിരുന്നു. പക്ഷേ, തൃശൂരിൽ അങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് എഴുതിക്കഴിഞ്ഞതിനു ശേഷമാണ് ഞാൻ അറിയുന്നത്.
∙ശൈലിയിലും അവതരണത്തിലുമൊന്നും പാരമ്പര്യമായ ധാരണകളെയൊന്നും ഈ നോവൽ പിൻപറ്റുന്നില്ല. പുതിയ കാലത്തിന്റെ ചാറ്റ് ഭാഷയും പോസ്റ്റ് ഘടനയും ചേർന്നുള്ള പരീക്ഷണത്തെ എങ്ങനെ കാണുന്നു?
ചാവോളികളുടെ ആയിരാന്തികൾ നോവലാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. കവിതയുടെ ഭാഷയിൽ ഞാനെന്റെ കഥാപാത്രങ്ങളെയും കഥകളെയും എഴുതി വച്ചു. അത്രമാത്രം.
∙പറങ്ങോടച്ചനെ കണ്ടെത്തിയത് എങ്ങനെയാണ്?
ദിനു ആണ് പാമ്പാടിപ്പാട്ടുകളെക്കുറിച്ച് എന്നോടു പറഞ്ഞത്. ഒരു സമുദായത്തിൽ മരിച്ചുകഴിഞ്ഞാൽ ആത്മാവിനെ വീട്ടിൽനിന്നു പറഞ്ഞയയ്ക്കുന്ന ഒരു പാട്ടാണ് പാമ്പാടിപ്പാട്ട്. ഞാനെന്റെ ഭാവനയിൽ പാമ്പാടി പാട്ടുപാടി മരിച്ചവരെ കുടിയൊഴിപ്പിക്കുന്ന ഒരാളായി പറങ്ങോടച്ചനെ കണ്ടെത്തി. ബാക്കിയെല്ലാം എന്റെ ഭാവനയാണ്. പക്ഷേ, കൊരട്ടിയുടെ താഴ്‌വരയിൽ അയാളിപ്പോഴും പാമ്പാടിപ്പാട്ട് പാടുന്നതു ഞാൻ സ്വപ്നം കാണാറുണ്ട്.
∙‘കുഴി വെട്ടടീ, കുഴി വെട്ടടീ, ഭൂമി തൊരന്ന്, ആഴത്തിൽ വെട്ടടീ, ചത്ത പ്രാണന്റെ കൊരലുവെട്ടടീ, ചത്ത പ്രാണന്റെ കൊരലുവെട്ടടീ, ആയത്തിലായത്തിലങ്ങനെയങ്ങനെ, വെട്ടടീ, വെട്ടടീ, കുഴി ആയത്തിൽ വെട്ടടീ’. കുഴിവെട്ടുപാട്ട് നോവലിന്റെ പല ഭാഗങ്ങളിലും സുപ്രധാന ഘടകമായി മാറുന്നുണ്ട്. ഒരർഥത്തിൽ അതൊരു മരണദൂതുമാണ്. നോവലിനെ വിഷാദത്തിലും മരണത്തിലും ഉറപ്പിച്ചു നിർത്തുന്നതാ പാട്ടാണ്. അതേപ്പറ്റി പറയാമോ?
ഞാനെഴുതിയ ‘ചാവുതൊടൽ’ എന്ന കഥയെയാണ് ഞാൻ ഈ നോവലിലേക്ക് ചേർത്തുവച്ചത്. കുഴിവെട്ടുകാരിയാവാൻ വിധിക്കപ്പെട്ട ഒരു പെണ്ണിനെ എഴുതിയപ്പോൾ മാറ്റിനിർത്തപ്പെട്ട ഒരു വംശം എന്റെ മുന്നിൽ വന്നു നിൽക്കുന്നതു പോലെ തോന്നി. ഒരുപക്ഷേ, നോവലിൽ ഈ കഥയ്ക്ക് പ്രാധാന്യം ഉള്ളതായി പിന്നീട് എനിക്ക് തോന്നി.
∙കാവ്യാത്മക ഭാഷയിലാണു നോവലിന്റെ രചന. ഒരു കവിത വായിക്കുന്ന സുഖം പല അധ്യായങ്ങളിലും കിട്ടുന്നുണ്ട്. രാഹുൽ കവിയുമാണ്. നോവലിന്റെ എഴുത്തുരീതിയിൽ ഭാഷ എങ്ങനെയാണ് ഉപയോഗിക്കപ്പെട്ടത്?
ഞാനെപ്പോഴും പറഞ്ഞു ഇതെന്റെ കവിത നിറഞ്ഞ നോവലാണെന്ന്. കാവ്യഭാഷയിൽ എഴുതാമെന്നു വിചാരിച്ചതല്ല. അതങ്ങനെ ആയിപ്പോയതാണ്. നിങ്ങളീ നോവലിനെ കവിതയെന്നു വിളിച്ചുകേൾക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്.
∙രാഹുലിന്റെ ‘ഇറച്ചിക്കൊമ്പ്’ കഥയിലെ ഒരു വാചകം കഥ വായിച്ചു കഴിഞ്ഞിട്ടും മനസ്സിൽ നിന്നു മാഞ്ഞില്ല. ‘ആട്ടിയോടിക്കപ്പെട്ട വംശത്തിന്റെ നിറം അവളിൽ കറുത്തു’. ഈനാശുവിനെ തേടി റേച്ചലും തെരേസയും ഇരുട്ടിലേക്ക് ഇറങ്ങുന്നതിനു മുൻപുള്ള പരാമർശമാണത്. അരികുജീവിതം രാഹുലിന്റെ കഥയിലും നോവലിലും ശക്തമായ സാന്നിധ്യമായി മാറുന്നുണ്ട്. ആ പ്രതിരോധവും പോരാട്ടവും കൃത്യമായി തന്നെ അടയാളപ്പെട്ടു പോകുന്നുമുണ്ട്. ആ ചിന്തയെപ്പറ്റി വിശദമാക്കാമോ?
ജീവിതത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടവനായിരുന്നു പലയിടങ്ങളിലും ഞാനും. എനിക്കെന്നെ മറന്നുപോവാതിരിക്കാൻ ഞാനവരുടെ അരികുജീവിതങ്ങളിലേക്ക് ഓടിപ്പോയി. അവരുടെ ശബ്ദങ്ങൾ എല്ലാവരുടെയും ചെവിയിലും കേൾക്കാൻ ഞാൻ ആഗ്രഹിച്ചു. അത്രമാത്രം.
∙എഴുത്ത് രാഹുലിന് എന്താണ്? എങ്ങനെയാണ് അതിലേക്ക് എത്തുന്നത്?
ഞാനേറ്റവും എന്നെ കണ്ടെത്തിയിരുന്നത് എഴുത്തിലായിരുന്നു. പക്ഷേ, ഓരോ കണ്ടുമുട്ടലിലും ഞാൻ വീണ്ടും വീണ്ടും സന്തോഷിച്ചു, വേദനിച്ചു, ജീവിച്ചു, പുറത്താക്കപ്പെട്ടു. എഴുത്തെനിക്ക് ഇങ്ങനൊക്കെയാണ്.
∙സമീപകാല വായനയിൽ തടഞ്ഞ മറക്കാനാകാത്ത ചില എഴുത്തുകളെപ്പറ്റി പറയാമോ?
മേതിലിന്റെ കവിതകൾ ഞാനിഷ്ടപ്പെട്ടു. കെ.ആർ.മീരയുടെ കരിനീല വീണ്ടും വായിച്ചു. ഇ.സന്തോഷ്‌കുമാർ എന്റെ കഥാകാരനായി. മറ്റു പലരുടെയും എഴുത്തുകൾ ആർത്തിയോടെ വായിച്ചു.
English Summary: Puthuvakku, Talk with Writer Rahul Manappatt