ഇനി ലോണില്ലെന്ന് ബാങ്ക്; ‘ഉയരെ’ ധന്യയുടെ സ്വപ്നം: 'എത്ര കഷ്ടപ്പെട്ടാലും ഞാൻ പഠിക്കും'
‘‘എങ്ങനെ മുന്നോട്ടു പോകുമെന്നത് അറിയില്ല. എന്നാൽ, അച്ഛനും അമ്മയും പഠിപ്പിക്കുമെന്നാണു പ്രതീക്ഷ.’’– പൈലറ്റാകുക എന്ന ചിറകുവിരിക്കുന്ന സ്വപ്നത്തെ കുറിച്ചു പറയുമ്പോൾ ധന്യയുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കം. കോട്ടയം വാകത്താനം സ്വദേശിയായ ധന്യ ആദിവാസിവിഭാഗത്തിൽനിന്നുള്ള കേരളത്തിലെ ആദ്യത്തെ പൈലറ്റ് വിദ്യാർഥിയാണ്. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് പൈലറ്റാകണമെന്ന മോഹം ധന്യ മാതാപിതാക്കളോട് പറയുന്നത്. അന്നു കൂലിപ്പണിക്കാരനായിരുന്ന വാലുപറമ്പിൽ മഹേഷിനു മകളുടെ ആഗ്രഹം സങ്കൽപിക്കാവുന്നതിലും അപ്പുറമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ ‘അച്ഛനെക്കൊണ്ടു സാധിക്കില്ലാ’യെന്നു മകളോടു പറയുമ്പോഴും ഉള്ളിലെ വേദന മഹേഷ് മറച്ചുവച്ചില്ല.

അങ്ങനെയിരിക്കെ മഹേഷിനു ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ ക്ലീനിങ് സ്റ്റാഫായി ജോലി ലഭിച്ചു. അതോടെ ചിറകുമുളച്ചത് ധന്യയുടെ സ്വപ്നത്തിനു കൂടിയാണ്. പൈലറ്റാകുക എന്ന സ്വപ്നത്തിലേക്കു പറന്നെത്താൻ ധന്യയ്ക്കു മുൻപിൽ കടമ്പകൾ ഇനിയും ഏറെയാണ്. ‘‘അച്ഛന്റെ നാട് കുറിച്ചിയിലാണ്. 12 വയസ്സുവരെ അവിടെയാണ് വളർന്നത്. സ്വന്തമായി ഞങ്ങൾക്കു വീടുണ്ടായിരുന്നില്ല. ആ സമയത്താണ് വാകത്താനത്തിനടുത്ത് ഞങ്ങൾക്കു മൂന്നു സെന്റ് ഭൂമി സർക്കാർ അനുവദിച്ചത്. പൈലറ്റ് ട്രെയിനിങ്ങിൽ അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ കണക്കുകൾ ഇല്ല. ലക്ഷങ്ങളുടെ കണക്കു മാത്രമാണുള്ളത്. എങ്ങനെയാണ് മുന്നോട്ടു പോകുകയെന്നത് അറിയില്ല. എത്ര കഷ്ടപ്പെട്ടാലും പഠിക്കാൻ തന്നെയാണു തീരുമാനം.’’– ആത്മവിശ്വാസത്തോടെ ധന്യ പറഞ്ഞു തുടങ്ങി.
∙ ‘ഉയരെ’ പകർന്ന സ്വപ്നം
‘‘കുട്ടിക്കാലത്ത് എൻജിനീയറാകാനായിരുന്നു എനിക്ക് ആഗ്രഹം. അങ്ങനെയാണ് പോളിടെക്നിക്കിൽ ചേർന്നത്. പിന്നീട് ലാറ്ററൽ എൻട്രിയിലൂടെ ബിടെക് എടുക്കുക എന്നതായിരുന്നു എന്റെ സ്വപ്നം. പത്താംക്ലാസിലെത്തിയപ്പോഴാണ് പൈലറ്റ് ആകുന്നതിനെ കുറിച്ചുള്ള ആഗ്രഹം ഉണ്ടാകുന്നത്. അന്ന് നോക്കിയപ്പോൾ ലക്ഷങ്ങളാണ് ഫീസ് വരുന്നത്. ആ സമയത്ത് അച്ഛന് സർക്കാർ ജോലിയൊന്നും ലഭിച്ചിട്ടില്ല, കൂലിപ്പണിക്കു പോകുകയായിരുന്നു. 35 ലക്ഷം 40 ലക്ഷം എന്നൊക്കെ പറയുന്നത് ഞങ്ങൾക്കു വലിയ തുകയായിരുന്നു.
അന്നു വീട്ടുകാർ വേണ്ട എന്നു പറഞ്ഞു. ആ സമയത്താണ് ‘ഉയരെ’ സിനിമ വരുന്നത്. അപ്പോൾ എനിക്കു പൈലറ്റ് ട്രെയിനിങ് ചെയ്യണമെന്ന് പിന്നെയും ആഗ്രഹം വന്നു. ചെലവുകൾ അപ്പോഴും താങ്ങാൻ കഴിയില്ല. അപ്പോഴേക്കും അച്ഛന് മുനിസിപ്പാലിറ്റിയിൽ ജോലി ലഭിച്ചിരുന്നെങ്കിലും ഒരു ക്ലീനിങ് സ്റ്റാഫിനെക്കൊണ്ടു താങ്ങാൻ കഴിയുന്നതായിരുന്നില്ല അത്. അച്ഛൻ അപ്പോഴും വേണ്ട എന്നു പറഞ്ഞു. ആ സമയത്ത് പൈലറ്റ് ട്രെയിനിയായ ഒരു വിദ്യാർഥിയുടെ ചാനൽ യൂട്യൂബിൽ സബ്സ്ക്രൈബ് ചെയ്തിരുന്നു.
പുതിയ വിഡിയോകൾ വരുന്നത് നോക്കിയിരുന്നു. അങ്ങനെ നോക്കിയപ്പോഴാണ് പട്ടികജാതി–പട്ടികവര്‍ഗ വിദ്യാർഥികൾക്കു സ്കോളർഷിപ്പ് ഉണ്ടെന്നു മനസ്സിലായത്. സ്കോളർഷിപ്പുണ്ടെങ്കിൽ മുന്നോട്ടു പോകാമെന്ന് വീട്ടുകാരും സമ്മതിച്ചു. സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ ഏതെങ്കിലും ഗവൺമെന്റ് അക്കാദമിയിൽ കയറണം. അങ്ങനെ പൈലറ്റ് പരിശീലനത്തിന്റെ ആദ്യപടിയായി തിരുവനന്തപുരത്തെ ‘ഫ്ലൈ എവേ’ എന്ന സ്ഥാപനത്തിൽ ചേർന്നു’’.
∙ ആ സാലറി സർട്ടിഫിക്കറ്റിൽ ഇനി ലോണില്ല!
‘‘ഞങ്ങളെ സംബന്ധിച്ച് സാമ്പത്തികം തന്നെയാണ് പ്രധാന പ്രശ്നം. വീട്ടുകാർ ഏറെ ബുദ്ധിമുട്ടിയാണ് പഠിപ്പിക്കുന്നത്. തിയറി വിഷയങ്ങൾ ക്ലിയർ ചെയ്യാൻതന്നെ ചുരുങ്ങിയത് മൂന്നു ലക്ഷം രൂപ വേണ്ടിവരും. ഏവിയേഷൻ ഫീൽഡിലേക്കു നമ്മൾ ഇറങ്ങുമ്പോൾതന്നെ ലക്ഷങ്ങളുടെയും പതിനായിരങ്ങളുടെയും കണക്കുകൾ മാത്രമാണുള്ളത്. പഠനത്തിനുപയോഗിക്കുന്ന കാൽക്കുലേറ്ററിനു പോലും 25,000 രൂപയുടെ അടുത്താണ് വില. അതുണ്ടെങ്കിൽ മാത്രമാണ് നമുക്ക് പരീക്ഷപോലും എഴുതാൻ സാധിക്കൂ. ഫ്ലൈയിങ് അക്കാദമിയിൽ പരിശീലനത്തിനു കയറണമെങ്കിൽ ആദ്യഗഡുവായി 10 ലക്ഷം രൂപയോളം അടയ്ക്കേണ്ടി വരും.
സ്കോളർഷിപ്പ് ഉണ്ടെങ്കിൽപ്പോലും ഈ തുക ആദ്യം അടയ്ക്കണം. അത് അടച്ചാൽ മാത്രമേ ഫ്ലൈയിങ് തുടങ്ങാൻ പറ്റൂ. സ്കോളർഷിപ്പ് ലഭിക്കാൻ മൂന്നോ നാലോ മാസമെടുക്കും. എന്റെ വീട്ടുകാരെ സംബന്ധിച്ചു പത്തു ലക്ഷം രൂപ എന്നതൊക്കെ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അമ്മ ബിന്ദുവിന്റെ ജോലിയും സ്ഥിരമല്ല. ഇപ്പോൾ തന്നെ ആറു ലക്ഷം രൂപയോളം അച്ഛൻ ലോണെടുത്തിട്ടുണ്ട്. അടുത്തിടെ സാലറി സർട്ടിഫിക്കറ്റ് വച്ച് ലോണെടുക്കാൻ ചെന്നപ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഇതുവരെയുള്ളതു തന്നെ തിരിച്ചടച്ചിട്ടില്ലെന്നും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ നൽകാൻ ഇനി ബുദ്ധിമുട്ടാണെന്നുമാണ് ബാങ്കുകാർ പറഞ്ഞത്. ഇനി മുന്നോട്ട് എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ്. എങ്കിലും വീട്ടുകാർ പഠിപ്പിക്കും എന്നാണ് പ്രതീക്ഷ’’– ധന്യ പറയുന്നു.
∙ പ്രചോദനം ശിവാനി കൽറ
‘‘പലരും പ്രചോദനമായിട്ടുണ്ടെങ്കിലും എയർ ഇന്ത്യയുടെ ശിവാനി കൽറയാണ് തനിക്കു പ്രചോദനമെന്നാണ് ധന്യ പറയുന്നത്. ‘‘പൈലറ്റ് പരിശീലനത്തിലേക്കു വരുന്നതിനു തൊട്ടുമുൻപാണ് ‘ഓപ്പറേഷൻ ഗംഗ’ നടക്കുന്നത്. യുക്രെയ്നിൽ യുദ്ധം ആരംഭിച്ച സമയത്ത് ഇന്ത്യൻ വിദ്യാർഥികളെ തിരിച്ച് ജന്മനാട്ടിലേക്ക് എത്തിക്കുന്ന വലിയ ദൗത്യമായിരുന്നു അത്. അതിനു മുൻകൈ എടുത്ത പൈലറ്റുമാരുടെ സംഘത്തിൽ ശിവാനി കൽറ എന്ന എയർഇന്ത്യയുടെ പൈലറ്റും ഉണ്ടായിരുന്നു. വളരെ വലിയ ദൗത്യമാണ് അവർ ഏറ്റെടുത്തത്. അവരുടെ സേവന മനോഭാവം ഒരു പൈലറ്റ് വിദ്യാർഥി എന്ന നിലയിൽ എനിക്കു നൽകുന്ന പ്രചോദനം ചെറുതല്ല. അവരെപ്പോലെയാകണമെന്നാണ് ആഗ്രഹം. നേരത്തേ മുതൽ അവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്.’’
∙ കുട്ടിക്കാലത്ത് ഇഷ്ടം ഹെലികോപ്ടർ
‘‘കുട്ടിക്കാലത്ത് വിമാനമായിരുന്നില്ല, ഹെലികോപ്ടർ പറത്തണമെന്നായിരുന്നു ആഗ്രഹം. വളർന്നപ്പോഴാണ് വിമാനത്തിലെ പൈലറ്റ് എന്നതിലേക്കു ചിന്ത മാറിയത്. പൈലറ്റ് ട്രെയിനിങ്ങിന്റെ ബാലപാഠങ്ങൾ മാത്രമാണ് ഇപ്പോള്‍ പഠിക്കുന്നതെങ്കിലും വിമാനത്തിലൊന്നും ഇതുവരെ കയറിയിട്ടില്ല. ചെറുപ്പം മുതലേ വിമാനത്തിലോ ഹെലികോപ്ടറിലോ കയറണമെന്നു വലിയ ആഗ്രഹമായിരുന്നു. പക്ഷേ, വീട്ടിലെ സാഹചര്യം മോശമായിരുന്നതിനാൽ വിമാനത്തിൽ കയറുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല.
വിമാനത്തിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ പുറത്തേക്ക് ഇറങ്ങി നോക്കും. പഠിക്കുന്ന പരിശീലന വിമാനത്തിന്റെ പേര് ‘സെസ്ന’ എന്നാണ്. ശബ്ദം കേൾക്കുമ്പോൾ തന്നെ ഏതു വിമാനമാണെന്നു നമുക്കു പറയാൻ സാധിക്കും. ഒരു എയർ ക്രാഫ്റ്റിന്റെയും സെസ്നയുടെയും ശബ്ദം എനിക്ക് ഇപ്പോൾ അറിയാം. ഇതുവഴി പോകുമ്പോൾ ഞാൻ വീട്ടിൽനിന്ന് പുറത്തിറങ്ങി അമ്മയോട് ‘‘അമ്മേ, ഇതാ സെസ്ന പോകുന്നു’’ എന്ന് പറയും. ചെറുപ്പത്തിൽ എയർപോർട്ടിലൊക്കെ പോകുമ്പോൾ വ്യൂവേഴ്സ് ഗാലറിയിൽ പോയി നോക്കി നിൽക്കും.’’– കൗതുകം ഒട്ടുംചോരാതെ ധന്യ പറഞ്ഞു.
∙ സർക്കാർ ഫണ്ടുണ്ട് പക്ഷേ...!
മകളുടെ ആഗ്രഹം കേട്ടപ്പോൾ എത്ര ബുദ്ധിമുട്ടിയാലും പഠിപ്പിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു ധന്യയുടെ പിതാവ് മഹേഷ് . ‘‘ധന്യ തന്നെയാണ് എല്ലാ കാര്യങ്ങളും കണ്ടെത്തിയത്. ശേഷം, അച്ഛാ ഇത്ര രൂപയാകുമെന്ന് പറഞ്ഞു. അച്ഛൻ പരമാവധി ശ്രമിക്കാമെന്ന് അവളോട് പറഞ്ഞു. പിന്നീട് ലോണെല്ലാം എടുത്താണ് ഇതുവരെ എത്തിയത്. മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ശ്രമിക്കും. ഇത് എവിടെ എത്തിനിൽക്കുമെന്നത് എനിക്കും കുടുംബത്തിനും അറിയില്ല. ദൈവത്തിനു മാത്രമാണ് അതറിയാവുന്നത്.
ഇതുവരെ ആരും സഹായമൊന്നും നൽകാമെന്നു പറഞ്ഞിട്ടില്ല. 57 ലക്ഷം രൂപയാണ് ഇതു പഠിച്ചിറങ്ങുമ്പോഴത്തെ ചെലവ്. സ്കോളർഷിപ്പ് ലഭിക്കും. സ്കോളർഷിപ്പ് ഉണ്ടെന്നു പറഞ്ഞാലും ആദ്യഘട്ടത്തിൽ ഒൻപതു ലക്ഷം രൂപ കെട്ടിവയ്ക്കണം. ആ പണം എവിടെനിന്നു സംഘടിപ്പിക്കുമെന്നും അറിയില്ല. ആ പണമുണ്ടെങ്കില്‍ മാത്രമാണ് ഫ്ലൈയിങ്ങിനു കയറാൻ സാധിക്കുന്നത്.’’– മഹേഷ് പറഞ്ഞു.
പൈലറ്റ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് ഇതുവരെ എവിടെ നിന്നും സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും ധന്യ വ്യക്തമാക്കുന്നു. ‘‘പട്ടികജാതിയേക്കാൾ പട്ടികവർഗ വിഭാഗത്തിനു സംവരണം കുറവാണ്. പക്ഷേ, സംവരണം ലഭിക്കുന്നുണ്ട്. ചെറുപ്പം മുതൽ തന്നെ ഗ്രാന്റ് വാങ്ങിയാണ് പഠിച്ചത്. പോളിടെക്നിക് വരെ പഠിച്ചതെല്ലാം റിസർവേഷനിൽ ആണ്. ഗവൺമെന്റ് സ്കൂളുകളിൽ തന്നെയാണ് പഠിച്ചത്. ഇതുവരെ പൈസ മുടക്കിയിട്ടില്ല. പണമായിട്ടു ചെലവു വരുന്നത് പൈലറ്റ് പരിശീലനത്തിനു കയറിയതു മുതലാണ്. ഏവിയേഷൻ ഇന്‍ഡസ്ട്രി അങ്ങനെയാണ്. നമ്മളെന്തെങ്കിലും കരുതി വച്ചാൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂ.’’– ധന്യ പറഞ്ഞു.
സർക്കാർ ഫണ്ടുകളിൽ പലതും അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തുന്നില്ലെന്നു ധന്യയുടെ പിതാവ് മഹേഷ് വ്യക്തമാക്കി. ‘‘ആദിവാസി ഉള്ളാടൻ വിഭാഗത്തിലെ പെൺകുട്ടിയാണ് ധന്യ. ആ വിഭാഗത്തിൽനിന്ന് ഒരു പെൺകുട്ടി പൈലറ്റായി വരുന്നത് മറ്റുള്ളവർക്കും പ്രചോദനമാകും. പഠിക്കാൻ കഴിവുള്ള കുട്ടികളുണ്ടെങ്കിലും പഠിക്കാൻ അവർക്കും ബുദ്ധിമുട്ടാണ്. സാമ്പത്തിക സഹായം ലഭിച്ചാൽ അവർക്കു കുറച്ചുകൂടി വലിയ സ്വപ്നങ്ങൾ കാണാൻ സാധിക്കും.’’– മഹേഷ് പറഞ്ഞു നിർത്തി
English Summary: Kottayam Native Dhanya to Become First Pilot from Kerala's Tribal Communities; Video Interview