പൂരപ്രേമികളുടെ കാതുകളിൽ ഇലഞ്ഞിത്തറ മേളത്തിന്റെ ഇമ്പവും കൈവിരലുകളിൽ പാണ്ടിമേളത്തിന്റെ താളവും കണ്ണുകളിൽ കുടമാറ്റത്തിന്റെ വിസ്മയവും, വർണപ്രപഞ്ചം തീർക്കുന്ന കരിമരുന്നിന്റെ ദീപ്തിയും വന്നണയുന്ന ദിനം. ഭക്തിയും ആഘോഷവും ഒത്തിണങ്ങുന്ന തൃശൂർ പൂരം. തൃശൂരുകാർക്ക് പൂരം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒരു പൂരത്തിൽനിന്ന് അടുത്തതിലേക്കുള്ള കാത്തിരിപ്പാണ് അവരുടെ ഒരു വർഷം. എന്നാൽ ദൂരെനിന്ന് പൂരത്തിന്റെ ഭാഗമാകാനെത്തുന്നവർക്ക് ഇതൊരു ആഘോഷമാണ്. ഒരു പൂരം പൂരമാകുന്നതെങ്ങനെയാണ്? തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് വി. എൻ. സുന്ദർ മേനോനും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷും ‘മനോരമ പ്രീമിയ’ത്തിൽ സംസാരിച്ചപ്പോൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പുലിക്കുടയുമായി തിരുവമ്പാടി, രാമച്ചക്കുട നിവർത്താൻ പാറമേക്കാവ് 

ADVERTISEMENT

പൂരമെന്ന് കേൾക്കുമ്പോൾ തന്നെ നിരനിരയായി രണ്ട് വശത്തായി പതിനഞ്ച് വീതം ആനകളുടെ നടുവിലായി നിൽക്കുന്ന ജനസാഗരമായിരിക്കും ഓർമ വരിക. ഇവരിൽ ഒരാളായി കുടമാറ്റത്തിന് സാക്ഷിയാവാൻ വരുന്നവർക്ക് മികച്ച അനുഭവമാണ് ഇരു ദേവസ്വവും ഇക്കുറി  തയാറാക്കിയിട്ടുള്ളത്. തിരുവമ്പാടി വിഭാഗം അമ്പതോളം സെറ്റ് കുടകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ എട്ടെണ്ണം അതീവ രഹസ്യ സ്വഭാവമുള്ളതാണ്. കുടമാറ്റത്തിന്റെ സമയത്ത് മാത്രമേ അത് പുറത്തെടുക്കൂ.

തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം ഒരുക്കിയ ആനച്ചമയങ്ങളുടെ പ്രദർശനം. ചിത്രം : മനോരമ

വെടിക്കെട്ടിൽ പോലും സാംപിൾ നൽകുന്ന പതിവുള്ളതിനാൽ രഹസ്യ കുടകളിലെ ഒരു കുടയെ കുറിച്ചുള്ള വിവരം മാത്രം തിരുവമ്പാടി പുറത്തു വിട്ടിട്ടുണ്ട്. പുലികളിയെ ആസ്പദമാക്കിയ കുടയുണ്ടെന്ന വിവരമാണത്.  തിരുവമ്പാടിയുടെ കുടകൾക്ക് കൃത്യമായ മറുപടി പാറമേക്കാവിന്റെ കയ്യിലും ഭദ്രമായിട്ടുണ്ട്. നാൽപ്പത് സെറ്റിന് മേൽ കുടകളാണ് പാറമേക്കാവ് ഒരുക്കിയിട്ടുള്ളത്. ഇതിൽ രാമച്ചം ഉപയോഗിച്ച് നിർമിച്ച, ത്രിമാന ഗണപതി രൂപം തീർത്ത ഒരു സെറ്റ് രഹസ്യ കുടകളുടെ വിവരം മാത്രമാണ് അവർ പുറത്തു വിട്ടിട്ടുള്ളത്. 

തൃശൂർ പൂരത്തിനായി പാറമേക്കാവ് വിഭാഗം ഒരുക്കിയ ആനച്ചമയങ്ങളുടെ പ്രദർശനം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

ഏപ്രില്‍ 30ന് വൈകിട്ട്  അഞ്ചരയോടെയാണ് കുടമാറ്റം ആരംഭിക്കുക. കുട ഉയർത്തുന്നതിലും ചിട്ടവട്ടങ്ങളുണ്ട്. ഒരു സെറ്റ് കുട ഒരു മിനിറ്റോളമാണ്  ഉയർത്തി പ്രദർശിപ്പിക്കുന്നത്. ഇതിനൊപ്പം വെഞ്ചാമരവും ആലവട്ടവും ഉയരും. ഇതു കഴിഞ്ഞാൽ പൂരപ്രേമികൾ നിന്ന നിൽപ്പിൽ തിരിയും. എതിർ വശത്തു നിരന്ന ആനകളുടെ മുകളിൽ മറുപടിക്കുടകൾ അപ്പോഴേക്കും ഉയർന്നിട്ടുണ്ടാവും. 

∙ തിടമ്പേറ്റാൻ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനും ഗുരുവായൂർ നന്ദനും 

ADVERTISEMENT

പൂരത്തിന്റെ മേളവും മുഴക്കവും മനുഷ്യർക്കൊപ്പം ശ്രദ്ധിക്കുന്ന, താളം പിടിച്ച് ചെവികളാട്ടുന്ന ആനകളാണ് പൂരത്തിന്റെ അഴകും കരുത്തും. നൂറോളം ആനകളെയാണ് ഇരു ദേവസ്വവും പൂരം നടത്തിപ്പിനായി ഇത്തവണ എത്തിച്ചത്. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനാണ് മഠത്തിൽ വരവിനും തെക്കോട്ടിറക്കത്തിനും തിടമ്പ് വഹിക്കുന്നത്. രാവിലെ ക്ഷേത്രത്തിൽനിന്ന് ഏഴുമണിക്കുള്ള പൂരപുറപ്പാടിന് തിരുവമ്പാടി ദേവസ്വത്തിന്റെ കർണൻ എന്ന ആനയെയാണ് നിയോഗിച്ചത്.

തൃശൂർ പൂരത്തിന് എഴുന്നള്ളുന്ന ആനകളുടെ ആരോഗ്യാവസ്ഥ പരിശോധിക്കുന്ന മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

അതേസമയം പാറമേക്കാവ്  ഉച്ചയ്ക്കുള്ള എളുന്നള്ളിപ്പിന്, ഗുരുവായൂരപ്പന്റെ ആനയായ ഗുരുവായൂർ നന്ദനെയാണ് തീരുമാനിച്ചത്. എല്ലാ ലക്ഷണങ്ങളുമുള്ള, ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ ആനയെന്ന വിശേഷണമുളള നന്ദൻ പൂരപ്രേമികളുടെ പ്രിയപ്പെട്ടവനാണ്. രാത്രി എഴുന്നള്ളിപ്പിന് പാറമേക്കാവ് അമ്മയുടെ ദാസനായ കാശിനാഥനെയാണ് ദേവസ്വം  തീരുമാനിച്ചത്. ഇതാദ്യമായിട്ടാണ് കാശിനാഥൻ പൂരത്തിനെത്തുന്നത്. പിറ്റേദിവസം ‘വടക്കുംനാഥന്റെ ആന’ എന്ന വിശേഷണമുള്ള എറണാകുളത്തപ്പന്റെ എറണാകുളം ശിവകുമാർ എന്നറിയപ്പെടുന്ന ആനയെയാണ് ഉപയോഗിക്കുന്നത്. മൂന്നു നേരം, ഗുരുവായൂർ, പാറമേക്കാവ്, കൊച്ചി എന്നിങ്ങനെ മൂന്ന് ദേവസ്വങ്ങളുടെ ആനയെയാണ് എഴുന്നള്ളിക്കുന്നത്.  

∙ മേളമൊരുക്കാൻ കിഴക്കൂട്ട് അനിയൻ മാരാരും കോങ്ങാട് മധുവും 

മേളപ്പെരുക്കത്തിന്റെ താളം പിടിക്കാനാണ് ഓരോ പൂരപ്രേമിയും പകൽ പൂരപ്പറമ്പിലേക്ക് എത്തുന്നത്. താളം പിടിച്ച് ചെവികളാട്ടുന്ന ആനകൾക്ക് മുന്നിലായി വായുവിൽ കൈകളുയർത്തി താളം പിടിക്കുന്ന ആയിരങ്ങളാണ് പൂരക്കാഴ്ചയുടെ ഭംഗി. ഇതിൽ ഇലഞ്ഞിത്തറ മേളവും മഠത്തിൽ വരവുമാണ് മേളപ്രേമികളുടെ പ്രധാന ആകർഷണം. ഉച്ചയ്ക്ക് രണ്ടോടെയാണ് ഇലഞ്ഞിത്തറ മേളം ആരംഭിക്കുക.

ADVERTISEMENT

ഇത്തവണത്തെ പ്രത്യേകത, പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിൽ വർഷങ്ങളായി കണ്ട് പരിചിതമായ മുഖമാവില്ല മേളപ്രമാണിയുടെ സ്ഥാനത്തെന്നതാണ്. പെരുവനം കുട്ടൻ മാരാരെ മേള പ്രമാണി സ്ഥാനത്തുനിന്ന് മാറ്റിയതാണ് ഇക്കുറി ഏറെ ശ്രദ്ധിക്കപ്പെടുക. പകരം കിഴക്കൂട്ട് അനിയൻ മാരാർ മേളപ്രമാണം എടുക്കും. 

തിരുവമ്പാടിയുടെ മഠത്തിൽ വരവിലും മാറ്റങ്ങളുണ്ട്. കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തിലാണ് പഞ്ചവാദ്യം. മഠത്തിൽ വരവ് പഞ്ചവാദ്യം കഴിഞ്ഞാലുടൻ തിരുവമ്പാടി വിഭാഗത്തിന്റെ പാണ്ടിമേളത്തിനും തുടക്കമാവും. മൂന്ന് മണിയോടെണ് പാണ്ടി ആരംഭിക്കുക. ഈ സമയം പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം ആസ്വാദനത്തിന്റെ പാരമ്യത്തിലെത്തിയിട്ടുണ്ടാവും. ചേരാനെല്ലൂർ കൃഷ്ണൻകുട്ടി മാരാരാണ്  തിരുവമ്പാടി വിഭാഗത്തിന്റെ പാണ്ടിമേളത്തിന്റെ  ഇത്തവണത്തെ പ്രാമാണികൻ.

കുടമാറ്റം കഴിഞ്ഞാൽ പിന്നെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പാണ്. എന്നാൽ ഇതിന് രണ്ടിനും ഇടയിലായി കണ്ണനും കാതിനും ഇമ്പവും കുളിർമയും പകരുന്ന ഒരു വിരുന്നുണ്ട്. പാറമേക്കാവിന്റെ പഞ്ചവാദ്യം, അതും കരിവീരൻമാരെ സാക്ഷിയാക്കി തീവെട്ടി വെളിച്ചത്തിൽ. രാത്രി 10.30ന് ആരംഭിക്കുന്ന പഞ്ചവാദ്യം ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പ്രാമാണ്യത്തിലാണ് നടക്കുക. പുലർച്ചെ രണ്ടരവരെ നീളുന്നതാണ് ഈ കലാവിരുന്ന്.

തൃശൂർ പൂരത്തിനു മുന്നോടിയായി നടന്ന സാംപിൾ വെടിക്കെട്ട് വടക്കുംനാഥന്റെ മുന്നിലെ ദീപസ്തംഭത്തിന്റെ പശ്ചാത്തലത്തിൽ. ചിത്രം : ഉണ്ണി കോട്ടക്കൽ ∙ മനോരമ

∙ ആകാശത്ത്  വർണം വാരിവിതറും കരിമരുന്നിന്റെ മായാജാലം 

മേളവും കുടമാറ്റവും കഴിഞ്ഞാൽ പൂരപ്പറമ്പിൽനിന്ന് വീട്ടിലേക്ക് വണ്ടി കയറുന്നവർ വളരെ കുറവാണ്. കാരണം രാത്രിയെ പകലാക്കി വർണപ്രപഞ്ചം തീർക്കുന്ന വെടിക്കെട്ട് കാണാതെ പോകാനാവില്ലല്ലോ. വെടിക്കെട്ടിൽ ഗുണ്ട്, കുഴിമിന്നൽ, അമിട്ട്, ഓലപ്പടക്കം തുടങ്ങിയവയാണുള്ളത്. പുലർച്ചെ മൂന്ന് മണിയോടെ ആരംഭിക്കുന്ന വെടിക്കെട്ട് മൂന്ന് മണിക്കൂറോളം തുടരും. ഭരണകൂടത്തിന്റെ നിയന്ത്രണം വളരെ അധികമുള്ളതും വെടിക്കെട്ടിനാണ്. പ്രധാനമായും സ്വരാജ് റൗണ്ടിൽനിന്നു തന്നെ ആളുകൾക്ക് വെടിക്കെട്ട് കാണാനുള്ള സൗകര്യം ഏർപെടുത്തണം എന്ന ആവശ്യമാണ് ദേവസ്വങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. 

∙ കാന്താ ഞാനും വരാം, പൂരം കാണാം 

പുരുഷാരം എന്ന വാക്ക്  തൃശൂർ പൂരത്തെ വർണിക്കാൻ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എന്താ സ്ത്രീകൾ പോകാറില്ലേ പൂരം കാണാൻ? മുൻ കാലങ്ങളിൽ പകൽ പൂരം കാണുവാനാണ് സ്ത്രീകൾ കൂട്ടമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കുടമാറ്റത്തിനും സ്ത്രീകളുടെ സാന്നിധ്യം കൂടുതലാണ്. സ്ത്രീകൾക്ക് സുരക്ഷിതമായി പൂരം കാണാൻ വേണ്ട ക്രമീകരണങ്ങളാണ് ഭരണകൂടവും ദേവസ്വം അധികൃതരും ഒരുക്കിയിട്ടുള്ളത്. ബാരിക്കേഡ് ഉപയോഗിച്ച്, കുടമാറ്റം കാണാനായി പ്രത്യേക സ്ഥലം സ്ത്രീകൾക്കായി മാറ്റി നൽകിയിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷമായി ഈ സൗകര്യം നൽകുന്നുണ്ട്. വലിയ സ്ഥലമാണ് ഇതിനായി നൽകുന്നതെന്നാണ് ദേവസ്വം ഭാരവാഹികൾ പറയുന്നത്. 

തൃശൂർ പൂരം വിളംബരം ചെയ്ത് കൊണ്ട് നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേ ഗോപുരനട തുറന്ന് പുറത്തേക്ക് വരുന്ന മൂഹൂർത്തം പകർത്തുന്ന സ്ത്രീകളുടെ സംഘം. ചിത്രം : മനോരമ

∙ കാണാം, കംപ്യൂട്ടർ പന്തൽ, ദീപാലങ്കാരം 

പൂരത്തിന്റെ പകിട്ട് ദൂരെനിന്നുതന്നെ ആളുകളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ പന്തലുകൾക്ക് പങ്കുണ്ട്. കാലം ഇത്രയൊക്കെയായിട്ടും  പൂരത്തിന്റെ തനിമ നിലനിർത്തുന്നതിനായി ഈ പന്തലുകളിൽ  യാതൊരു പരസ്യമോ പേരോ വയ്ക്കാറില്ല. ദേവസ്വങ്ങളുടെ പേരു പോലും ഉപയോഗിക്കാറില്ലെന്നതാണ് പ്രത്യേകത.  തികച്ചും വ്യത്യസ്തമായ പന്തലാണ് ഇക്കുറി തൃശൂർ പൂരത്തിനായി തിരുവമ്പാടി  ഒരുക്കിയത്. ദീപാലങ്കാരവും ആധുനിക ടെക്‌നോളജിയും  ഉപയോഗിച്ച് കംപ്യൂട്ടറിൽ പ്രോഗ്രാം ചെയ്ത് നൽകാനാവുന്ന വിധത്തിൽ ആധുനികമാണ് പന്തൽ. നൂറടിയോളം ഉയരമുള്ളതാണ് പാറമേക്കാവ് ഒരുക്കിയ പന്തലുകൾ. ഈ പന്തലുകളുടെ സമീപം ആനപ്പുറത്തേറിയാണ് ദേവി വെടിക്കെട്ടു കാണാൻ നിൽക്കുക. 

തൃശൂർ പൂരത്തിന് എഴുന്നള്ളുന്ന ആനകൾ പരിശോധനകൾക്കായി അണിനിരന്നപ്പോൾ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

∙ ആറു കോടിയുടെ പൂരം, പണത്തിന് കാഴ്ചപ്പൂരം 

ഈ പൂരം നടത്താൻ എവിടെനിന്നാണ് പണം? അതിനുള്ള ഉത്തരമാണ് പൂരം എക്സിബിഷൻ. ഇരു ദേവസ്വവും പൂരം എക്സിബിഷനിലൂടെയാണ് പൂരത്തിന് ചെലവാക്കുന്ന തുകയുടെ നല്ലൊരു പങ്കും കണ്ടെത്തുന്നത്. പൂരത്തിന്റെ മൊത്തം നടത്തിപ്പിനായി ആകെ ആറുകോടിയോളം രൂപയുടെ ചെലവുണ്ടെന്ന് ഇരു ദേവസ്വം ഭാരവാഹികളും സമ്മതിക്കുന്നു. തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് അൻപതോളം ദിവസം നീണ്ടു നിൽക്കുന്ന പൂരം എക്സിബിഷനാണ് നടത്തുന്നത്. ഇക്കുറി പൂരം എക്സിബിഷൻ അറുപതാം വർഷത്തിലേക്ക് എത്തിയിരിക്കുകയാണ്. 

∙ പൂരക്കഞ്ഞി കുടിക്കാം, പൂരപ്രേമം പകരാം 

കുടമാറ്റവും, വെടിക്കെട്ടും പകൽപ്പൂരവും കഴിഞ്ഞ് ഉറക്കക്ഷീണത്തോടെ നാട്ടിലേക്ക് വണ്ടികയറാനാകും മറുനാട്ടിൽ നിന്നെത്തുന്ന പൂരപ്രേമികൾ ശ്രമിക്കുക. ആദ്യമായി പൂരം കൂടാനെത്തുന്നവർക്ക് ഒരുപക്ഷേ പൂരക്കഞ്ഞിയെ കുറിച്ച് അറിവുമുണ്ടായിരിക്കില്ല. പൂരത്തിനായി ഉത്സാഹിച്ചവർക്കും പൂരം കാണാനെത്തിയവർക്കുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ  പൂരക്കഞ്ഞി വിളമ്പാറുണ്ട്.

തെക്കേഗോപുര നട. രാത്രി ദൃശ്യം. ചിത്രം: മനോരമ

പൂരക്കഞ്ഞി പാളപ്പാത്രത്തിൽ ഒഴിച്ചാണ് നൽകുക. ഒപ്പം മുതിരപ്പുഴുക്ക്, മാമ്പഴക്കൂട്ടാൻ, തേങ്ങാക്കൊത്ത് തുടങ്ങിയവയും ഇലയിൽ നൽകും. പൂരത്തിന്റെ ക്ഷീണമൊക്കെ പമ്പകടത്തുന്ന കഞ്ഞിയാണിത്. പറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലുമായി ഉദ്ദേശം മുപ്പതിനായിരത്തോളം പേരാണ് കഞ്ഞി കഴിക്കാനെത്തുന്നത്. രാവിലെ പത്തര പതിനൊന്ന് മണിയോടെ തുടങ്ങിയാൽ മൂന്നര മണിയോടെ വിളമ്പും. പൂരത്തിന്റെ ക്ഷീണം മാറ്റുന്ന  ഈ കഞ്ഞിയെ വേണമെങ്കിൽ സ്വാദുള്ള ഔഷധ കഞ്ഞി എന്ന് വേണമെങ്കിലും പറയാമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറയുന്നു. 

പത്ത് പൂരങ്ങളാണ് തൃശൂർ പൂരത്തിൽ ഭാഗമാവുന്നത്. ഇതിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങളുണ്ട്. അതിൽ പ്രധാനം ആനകളുടെ എണ്ണമാണ്. പതിനഞ്ച് ആനകളെ ഉപയോഗിച്ച് കുടമാറ്റം നടത്താനുള്ള അവകാശവും വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയിൽ പന്തൽ നിർമ്മിക്കാനുള്ള അവകാശവും ഇവർക്ക് രണ്ടു പേർക്കുമാണുള്ളത്. ഇതുപോലെ വടക്കും നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താനുള്ള അവകാശവും ഈ രണ്ട് ദേവസ്വങ്ങൾക്കു മാത്രമേയുള്ളു.

English Summary : How Thrissur Pooram Organized and the Secrets behind the Pooram?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT