2023 ഫെബ്രുവരിയിൽ ജർമനിയിലെ ഒരു കോടതിയില്‍ 24–ഉം 22–ഉം വയസ്സുള്ള രണ്ടു പേർ ഹാജരാകേണ്ടതുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാന വിഷയത്തിനു ശ്രദ്ധ കിട്ടാൻ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയതായിരുന്നു കാര്യം. എന്നാൽ ഇരുവരും ഹാജരായില്ല. രണ്ടു പേരും ഇന്തൊനീഷ്യയിലെ ബാലിയിൽ ‘വെക്കേഷനി’ലാണെന്നും അതിനാലാണ് എത്താൻ സാധിക്കാതിരുന്നത് എന്നും കോടതിയെ അറിയിച്ചു. ഇതിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നതോടെ ഈ വഴി തടയൽ സമരത്തിന് നേതൃത്വം നൽകിയ ‘അവസാന തലമുറ’ (ലാസ്റ്റ് ജനറേഷൻ) എന്ന സംഘടന വിശദീകരണവുമായി രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ സമരം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ ആയിട്ടല്ല, മറിച്ച് സ്വതന്ത്ര വ്യക്തികളായാണ് ഇരുവരും ബാലിയിലേക്ക് വെക്കേഷനു പോയിരിക്കുന്നത്.

2023 ഫെബ്രുവരിയിൽ ജർമനിയിലെ ഒരു കോടതിയില്‍ 24–ഉം 22–ഉം വയസ്സുള്ള രണ്ടു പേർ ഹാജരാകേണ്ടതുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാന വിഷയത്തിനു ശ്രദ്ധ കിട്ടാൻ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയതായിരുന്നു കാര്യം. എന്നാൽ ഇരുവരും ഹാജരായില്ല. രണ്ടു പേരും ഇന്തൊനീഷ്യയിലെ ബാലിയിൽ ‘വെക്കേഷനി’ലാണെന്നും അതിനാലാണ് എത്താൻ സാധിക്കാതിരുന്നത് എന്നും കോടതിയെ അറിയിച്ചു. ഇതിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നതോടെ ഈ വഴി തടയൽ സമരത്തിന് നേതൃത്വം നൽകിയ ‘അവസാന തലമുറ’ (ലാസ്റ്റ് ജനറേഷൻ) എന്ന സംഘടന വിശദീകരണവുമായി രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ സമരം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ ആയിട്ടല്ല, മറിച്ച് സ്വതന്ത്ര വ്യക്തികളായാണ് ഇരുവരും ബാലിയിലേക്ക് വെക്കേഷനു പോയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഫെബ്രുവരിയിൽ ജർമനിയിലെ ഒരു കോടതിയില്‍ 24–ഉം 22–ഉം വയസ്സുള്ള രണ്ടു പേർ ഹാജരാകേണ്ടതുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാന വിഷയത്തിനു ശ്രദ്ധ കിട്ടാൻ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയതായിരുന്നു കാര്യം. എന്നാൽ ഇരുവരും ഹാജരായില്ല. രണ്ടു പേരും ഇന്തൊനീഷ്യയിലെ ബാലിയിൽ ‘വെക്കേഷനി’ലാണെന്നും അതിനാലാണ് എത്താൻ സാധിക്കാതിരുന്നത് എന്നും കോടതിയെ അറിയിച്ചു. ഇതിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നതോടെ ഈ വഴി തടയൽ സമരത്തിന് നേതൃത്വം നൽകിയ ‘അവസാന തലമുറ’ (ലാസ്റ്റ് ജനറേഷൻ) എന്ന സംഘടന വിശദീകരണവുമായി രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ സമരം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ ആയിട്ടല്ല, മറിച്ച് സ്വതന്ത്ര വ്യക്തികളായാണ് ഇരുവരും ബാലിയിലേക്ക് വെക്കേഷനു പോയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഫെബ്രുവരിയിൽ ജർമനിയിലെ ഒരു കോടതിയില്‍ 24–ഉം 22–ഉം വയസ്സുള്ള രണ്ടു പേർ ഹാജരാകേണ്ടതുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാന വിഷയത്തിനു ശ്രദ്ധ കിട്ടാൻ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയതായിരുന്നു കാര്യം. എന്നാൽ ഇരുവരും ഹാജരായില്ല. രണ്ടു പേരും ഇന്തൊനീഷ്യയിലെ ബാലിയിൽ ‘വെക്കേഷനി’ലാണെന്നും അതിനാലാണ് എത്താൻ സാധിക്കാതിരുന്നത് എന്നും കോടതിയെ അറിയിച്ചു. ഇതിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നതോടെ ഈ വഴി തടയൽ സമരത്തിന് നേതൃത്വം നൽകിയ ‘അവസാന തലമുറ’ (ലാസ്റ്റ് ജനറേഷൻ) എന്ന സംഘടന വിശദീകരണവുമായി രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ സമരം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ ആയിട്ടല്ല, മറിച്ച് സ്വതന്ത്ര വ്യക്തികളായാണ് ഇരുവരും ബാലിയിലേക്ക് വെക്കേഷനു പോയിരിക്കുന്നത് എന്നും ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്നുമായിരുന്നു സംഘടനയുടെ പ്രസ്താവന. 

ഇതോടെ കാര്യങ്ങള്‍ കൂടുതൽ വഷളായി. സംഘടനയും അതിലെ ആക്ടിവിസ്റ്റുകളും കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് വ്യാപക വിമർശനമുയർന്നു. കാർബൺ ഡയോക്സൈഡിന്റെ അളവ് കുറയ്ക്കാനും ‘ഭൂമിയെ രക്ഷിക്കാനു’മായി കാറും വിമാനങ്ങളുമെല്ലാം തടയുന്നവരാണ് വിമാനത്തിൽ കയറി വെക്കേഷന് പോയിരിക്കുന്നത് തുടങ്ങിയ വിമർശനങ്ങൾ നീണ്ടു. ട്വിറ്ററിൽ ദിവസങ്ങളോളം വിഷയം ട്രെൻഡിങ്ങായി. അതിനു ശേഷവും പലയിടങ്ങളിലായി ഈ ആക്ടിവിസ്റ്റുകൾ സമരപ്പാതയിലാണ്. 

കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ പ്രതിഷേധിക്കുന്ന ആക്ടിവിസ്റ്റുകളെ ജർമനിയിലെ ബെർലിനിൽ നീക്കം ചെയ്യുന്നു (ചി‌ത്രം– Christian Mang/Reuters)
ADVERTISEMENT

കേൾക്കുമ്പോൾ ലളിതമെന്ന് തോന്നുമെങ്കിലും ഈ കാലാവസ്ഥാ വ്യതിയാന ആക്ടിവിസ്റ്റുകളെക്കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയാണ് തങ്ങളുടേത് എന്ന് ഒരു വിഭാഗം ജർമൻകാർ പറയുന്നു. എന്നാൽ നാട്ടുകാർ‌ക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടായാലും അവരുടെ ഉദ്ദേശശുദ്ധി മാനിക്കണമെന്നും അവരുടെ സമരങ്ങൾക്കുള്ള പിന്തുണ കൂടി വരികയാണെന്നും അഭിപ്രായമുള്ളവരുണ്ട്. ലാസ്റ്റ് ജനറേഷൻ എന്ന സംഘടന ഇപ്പോൾ രാജ്യത്തിനു പുറത്തും ‌പ്രശസ്തമാണ്. അവർ നയിക്കുന്ന സമരരീതികളുടെ പ്രത്യേകതകൊണ്ടാണിത്. അതാകട്ടെ, സാധാരണ ജനങ്ങളെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതാണെന്ന പരാതിയുമുണ്ട്. 

എന്തായാലും ഈ ആക്ടിവിസ്റ്റുകളെ നേരിടാൻ കർശന നടപടികള്‍ക്കൊരുങ്ങുകയാണ് ജർമനി. പല യൂറോപ്യൻ രാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ സമരം ചെയ്യുന്ന ആക്ടിവിസ്റ്റുകളുടെ പ്രവൃത്തികൾ പലപ്പോഴും രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കാറുമുണ്ട്. എന്താണ് ഈ പരിസ്ഥിതി പ്രവർത്തരുടെ ആവശ്യം? എന്താണ് അവരുടെ സമരരീതികൾ? പരിശോധിക്കാം. 

കൈയിൽ പശ തേച്ച് റോഡിൽ ഒട്ടിച്ച് പ്രതിഷേധിക്കുന്ന ആക്ടിവിസ്റ്റിന്റെ കൈ മോചിപ്പിച്ചെടുക്കാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ (ചിത്രം – Christian Mang/Reuters)

∙ വാഹനങ്ങൾ തടയും, കൈയിൽ പശതേച്ച് റോഡിൽ ‘ഒട്ടിപ്പോ’

ജനങ്ങളെ പ്രകോപിപ്പിക്കുന്ന വിധത്തിൽ സമരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് ഇക്കൂട്ടരുടെ പ്രധാന പരിപാടി. നല്ല തിരക്കുള്ള സമയത്ത് റോഡുകളിൽ കയറിനിന്ന് ബ്ലോക്ക് ചെയ്യുക, കൈയില്‍ പശ തേച്ച് റോ‍ഡിൽ ഒട്ടിപ്പിടിച്ചു കിടക്കുക തുടങ്ങിയവയാണ് സമരരീതിയിലെ ഒരു ഭാഗം. ലോകപ്രശസ്തമായ പെയിന്റിങ്ങുകളും മറ്റും പല വസ്തുക്കളും ഉപയോഗിച്ച് വികൃതമാക്കുക, സ്മാരകങ്ങളും പ്രധാന കെട്ടിടങ്ങളും പെയിന്റും മറ്റുമുപയോഗിച്ച് മോശമാക്കുക എന്നിങ്ങനെയും ഇവരുടെ സമരപരിപാടികളുണ്ട്.

ADVERTISEMENT

ഏപ്രില്‍ അവസാനവാരം ബെർലിനിൽ നടന്ന ഫോർമുല ഇ റേസിങ്ങിനിടെ ‘ലാസ്റ്റ് ജനറേഷൻ’ പ്രവർത്തകർ ട്രാക്കിൽ കയറി കുത്തിയിരിക്കുകയും പശ ഉപയോഗിച്ച് കൈയും നിലവുമായി ഒട്ടിക്കാൻ ശ്രമിച്ചതും ഏറെ വിവാദമായിരുന്നു. മത്സരം ആരംഭിച്ചതിനു ശേഷമെങ്ങാനും ആയിരുന്നു ഇത്തരത്തിൽ പ്രതിഷേധം കാണിച്ചതെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. കാണികളേയും ട്രാക്കിനേയും വേർതിരിക്കുന്ന വലിയ വേലി ചാടിക്കടന്നാണ് ഇവർ റേസിങ് ട്രാക്കിൽ പ്രവേശിച്ചത്. 

ഇന്ത്യൻ കമ്പനി മഹീന്ദ്രയ്ക്ക് വേണ്ടി മത്സരിക്കുന്ന ലുക്കാസ് ഡി ഗ്രാസി ആ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: ‘‘എന്റെ കാറിനു മുമ്പിൽ ഒരു സ്ത്രീ പെട്ടെന്ന് പ്രത്യക്ഷമായി. ഞാൻ കരുതിയത് അവർ ട്രാക്ക് മാർഷൽ ആയിരിക്കും എന്നാണ്. എന്നാൽ പെട്ടെന്നാണ് അവർ നിലത്തിരുന്നത്. ബോധമില്ലാത്തവർ... ഈ പ്രതിഷേധത്തിനിടെ അവർക്ക് പരുക്കേൽക്കാമായിരുന്നു. വല്ല മ്യൂസിയത്തിലും ഇതൊക്കെ ചെയ്യുകയായിരുന്നു നല്ലത്’’. വലിയ അപകടമാണ് ഈ ആക്ടിവിസ്റ്റുകൾ കാണിച്ചത് എന്നാണ് ബ്രസീലിൽനിന്ന് മുൻ ഫോർമുല വൺ താരം ചൂണ്ടിക്കാട്ടിയത്. ‘‘വളരെ വേഗമുള്ള കാറുകൾ പോകുന്ന സ്ഥലമാണ്. അവർക്കു നല്ല ഭാഗ്യമുണ്ടെന്ന് കൂട്ടിയാൽ മതി. റേസിനിടെ ആയിരുന്നു അവർ ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്നു പോലും പറയാൻ പറ്റില്ല. 250 കിമീ വേഗതയിലാണ് കാറുകൾ ഓടിക്കുന്നത്’’.

ലാസ്റ്റ് ജനറേഷൻ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞപ്പോൾ റോഡ് ക്രോസ് ചെയ്യുന്ന യാത്രക്കാർ (File Photo - Michele Tantussi/REUTERS)

∙ ‘കലിച്ച് ജനം’, കൈകാര്യം ചെയ്യലും സജീവം

തിരക്കേറിയ റോഡിലൂടെ ഓരോരോ ആവശ്യങ്ങൾക്കായി പോകുന്ന സമയത്താണ് ലാസ്റ്റ് ജനറേഷൻ ആക്ടിവിസ്റ്റുകൾ പൊടുന്നനെ ഹൈവേകളും മറ്റും തടയുന്നത്. പൊലീസ് എത്തി ഇവരെ മാറ്റുന്നതു വരെ പലപ്പോഴും യാത്രക്കാർ കാത്തിരിക്കേണ്ടി വരും. എന്നാൽ അടുത്തിടെ ഇതിന് മാറ്റം വന്നു. യാത്രക്കാർ പ്രതിഷേധക്കാരെ ആക്രമിക്കുന്ന അവസ്ഥ പലയിടത്തുമുണ്ടായി. റോഡ് തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്ന ഒരു യുവതിയുടെ കാലിൽ കാർ യാത്രികൻ ഇടിച്ചതും ഏറെ ചർച്ചയായിരുന്നു. കാർ യാത്രികനെതിരെ പൊലീസ് കേസുമെടുത്തു. അവശ്യകാര്യങ്ങളുമായി പോകുന്ന വാഹനങ്ങൾ പോലും ഇവർ തടയാറുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ തങ്ങൾ അത്തരം വാഹനങ്ങൾ തടയാറില്ല എന്നാണ് സംഘടന പറയുന്നത്. 

ADVERTISEMENT

24 വയസ്സുള്ള ഒരു പ്രതിഷേധക്കാരിയെ അടുത്തിടെ കോടതി നാലു മാസത്തെ തടവിനു ശിക്ഷിച്ചിരുന്നു. 15–ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശ്രുതനായ ലുക്കാസ് ക്രാനാക്കിന്റെ ഓയില്‍ പെയിന്റിങ്ങിന്റെ ഫ്രേമിൽ സ്വന്തം കൈ പശ തേച്ച് ഒട്ടിച്ചു വച്ച സംഭവത്തിലായിരുന്നു ശിക്ഷ. പെയിന്റിങ് ചില്ലിനുള്ളിലായതിനാൽ കേടുപറ്റില്ലെന്ന് തങ്ങൾക്ക് അറിയാമായിരുന്നു എന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ ജനങ്ങളെ ബോധിപ്പിക്കുന്നതിനാണ് ഇത്തരമൊരു സമരരീതി സ്വീകരിച്ചത് എന്നും മൈജ ഡബ്ല്യു എന്ന ഈ പ്രതിഷേധക്കാരി പറഞ്ഞെങ്കിലും കോടതി അയഞ്ഞില്ല. 

റോഡ് ഉപരോധിച്ച പരിസ്ഥിതി പ്രവർത്തകയെ പൊലീസ് നീക്കം ചെയ്യുന്നു (റോയിട്ടേഴ്സ്)

∙ ‘ഭൂമിയെ രക്ഷിക്കാനുള്ള അവസാന തലമുറ’

‍ജർമൻ ചാൻസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്നു സ്ഥാനാർഥികൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു തങ്ങളുടെ നയം പരസ്യമായി പറയണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ചെറുപ്പക്കാർ ജർമൻ പാർലമെന്റിനു മുന്നിൽ നടത്തിയ നിരാഹാര സമരം അറിയപ്പെട്ടത്. ‘അവസാന തലമുറയുടെ നിരാഹാര സമരം’ (Hunger strike of the last generation) എന്നായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇവർ സമരം അവസാനിപ്പിക്കുകയും പുതിയ സംഘടനയ്ക്ക് രൂപം കൊടുക്കുകയുമായിരുന്നു, അതാണ് ലാസ്റ്റ് ജനറേഷൻ. അതായത് കാലാവസ്ഥാ വ്യതിയാനം അതിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനെ അഭിമുഖീകരിക്കുകയാണ് ഭൂമി എന്നും ഈ കാലാവസ്ഥാ ദുരന്തം തടയാൻ കഴിയുന്ന അവസാന തലമുറയാണ് തങ്ങളുടേത് എന്നുമാണ് ഈ പേരുകൊണ്ട് അവർ ഉദ്ദേശിക്കുന്നത്.

പാർലമെന്ററി ജനാധിപത്യത്തിന് കാലാവസ്ഥാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരിമിതികളുണ്ടെന്നും ഇവർ കരുതുന്നു. ഇതിനു പകരം, തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ കൗണ്‍സിലുകളായിരിക്കണം കാര്യങ്ങൾ തീരുമാനിക്കേണ്ടത്. വിവിധ പ്രായപരിധിയിലുള്ള, വിവിധ പശ്ചാത്തലങ്ങളിലുള്ളവരായിരിക്കണം ഈ കൗൺസിലിൽ വേണ്ടത്. ഇവർ നൽകുന്ന നിർദേശങ്ങളായിരിക്കണം നിലവിലുള്ള സ്ഥാപനങ്ങൾ നടപ്പാക്കേണ്ടത് എന്നും ഇവർ വാദിക്കുന്നു. ജർമനിയിലെ വിവിധ മേഖലകളിലുള്ള 150 പേർ ഉൾപ്പെട്ട ഒരു കൗൺസിൽ രൂപീകരിച്ച് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതി പഠിക്കുകയും ഈ റിപ്പോർട്ട്് പാർലമെന്റിന് സമർപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ആവശ്യങ്ങളിലൊന്ന്. അതുപോലെ, റോഡുകളിലെ വേഗം 130 കി.മീ ആയി നിജപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

‘ലാസ്റ്റ് ജനറേഷൻ’ പ്രവർത്തകർ ഹൈവേ ഉപരോധിക്കുന്നു (ചിത്രം– Christian Mang/Reuters)

∙ വാൻഗോഗ് ചിത്രത്തിൽ സൂപ്പ്!

ജർമനിയും ഓസ്ട്രിയയിലുമാണ് ഈ സംഘടനയ്ക്ക് ഏറ്റവുമധികം വേരോട്ടമുള്ളത്. പ്രധാനമായും ചെറുപ്പക്കാരാണ് അംഗങ്ങൾ. മറ്റു രാജ്യങ്ങളിലെ സമാനചിന്താഗതിക്കാരായ സംഘടനകളുമായും ഇവർ യോജിച്ചു പ്രവർത്തിക്കാറുണ്ട്. ജർമനിയിൽ മാത്രമല്ല ഇവരുടെ പ്രവർത്തനവും. ഇറ്റലിയിലെ റോമിൽ സൂക്ഷിച്ചിരിക്കുന്ന വിൻസെന്റ് വാൻഗോഗിന്റെ ‘വിതയ്ക്കുന്നവർ’ (ദ് സോവർ) എന്ന പെയിന്റിങ്ങിൽ സൂപ്പ് കോരിയൊഴിച്ചും ഇവർ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചിരുന്നു. പെയിന്റിങ് ഗ്ലാസിനുള്ളിലായതിനാൽ പ്രശ്നമുണ്ടാകില്ല എന്നതാണ് ഇവരുടെ നിലപാട്. 

കഴിഞ്ഞയാഴ്ച ബെർലിനിൽ നൂറുകണക്കിന് പേർ ചേർന്ന് റോഡ് ഉപരോധിച്ചത് രാജ്യത്ത് വലിയ തോതിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത്തരം സമരങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യണമെന്ന ചർച്ചകളും അതിനു ശേഷം സജീവമായി. ഇപ്പോൾ ഒരാളെ കരുതൽ തടങ്കലിൽ വയ്ക്കാൻ സാധിക്കുക 48 മണിക്കൂർ മാത്രമാണ്. ഇതു നീട്ടുക എന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയർന്നെങ്കിലും ഇത് സാധ്യമാകില്ല എന്നു തന്നെയാണ് ജര്‍മൻ അധികൃതർ പറയുന്നത്. 

ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള ശിക്ഷ നേരത്തേ ചെറിയ പിഴ മാത്രമായിരുന്നു. ഇതു കുത്തനെ വർധിപ്പിക്കുകയും ജയിൽ ശിക്ഷ ഏർപ്പെടുത്തുകയും വേണം എന്നതാണ് പുതിയ ആവശ്യം. രാജ്യത്തെ 16 സംസ്ഥാനങ്ങളും ചേർന്ന് ഇക്കാര്യങ്ങളിൽ ഏകീകൃതമായ ഒരു നിയമം കൊണ്ടുവരണമെന്ന് ആഭ്യന്തര മന്ത്രി നാൻസി ഫയീസെർ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

അതേ സമയം, ഇവര്‍ക്കുള്ള ഫണ്ടിങ് അടക്കമുള്ളവ പലപ്പോഴും വിവാദമായിട്ടുണ്ട്. യുഎസിലെ വിവിധ ഏജൻസികളിൽ നിന്നാണ് ഇവർക്ക് ഏറ്റവുമധികം ഫണ്ട് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലാസ്റ്റ് ജനറേഷനിൽ പ്രവർത്തിക്കുന്നവർക്കു പോലും ‘ശമ്പളം’ ലഭിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉയർന്നപ്പോൾ സംഘടന അത് വിശദീകരിച്ചിട്ടുണ്ട്. സംഘടനയുടെ നടത്തിപ്പിന്റെ ഭാഗമായുള്ളവർക്കാണ് ശമ്പളം നൽകുന്നതെന്നും ആക്ടിവിസ്റ്റുകൾക്കല്ല എന്നുമാണ് അവർ പറയുന്നത്. 

ഗ്രെറ്റ തുൻബർഗ് (ഫയൽ ചിത്രം)

∙ ന്യൂ ഏജ് പരിസ്ഥിതി സംഘടനകൾ

പരിസ്ഥിതിപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരമ്പരാഗത രീതികളിൽ‌നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന അനേകം സംഘടനകൾ ഇന്ന് ലോകമാകെയുണ്ട്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ (എഫ്എഫ്എഫ്) തന്നെയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം. ജർമനിയിലും ഈ സംഘടയ്ക്ക് വലിയ വേരോട്ടമുണ്ട്. എഫ്എഫ്എഫിനെ പിന്തുണയക്കുന്ന 40 ലക്ഷത്തോളം പേരിൽ 14 ലക്ഷം പേരെങ്കിലും ജർമനിയിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

യുകെയിലെ ‘റിബലിയൻ എഗനസ്റ്റ് എക്സ്റ്റിങ്ഷൻ’ ആണ് ഇത്തരത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സംഘടന. ഈ സംഘടനകൾക്കു പ്രത്യേക രാഷ്ട്രീയാഭിമുഖ്യമില്ല. പക്ഷേ ഇടതുപക്ഷത്തോടു ചേർന്നു നിൽക്കുന്ന ജർമനിയിലെ മറ്റൊരു സംഘടനയാണ് ‘എഗനസ്റ്റ് കോൾ മൈനിങ്’. കൽക്കരി ഖനനം അവസാനിപ്പിക്കുക, ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഈ സംഘടന വർഷത്തിലൊരിക്കൽ ഒരു ഖനിയുടെ പ്രവർത്തനം പൂർണമായി സ്തംഭിപ്പിക്കും. 

സൂപ്പർ മാർക്കറ്റുകളിൽ കയറി, വിൽക്കാൻ വച്ചിരിക്കുന്ന പാലും പാലുത്പന്നങ്ങളും എടുത്ത് ഒഴുക്കിക്കളയുകയും പാലും മത്സ്യവും മാംസവും ഉപേക്ഷിച്ച് പച്ചക്കറികളിലേക്കും പഴങ്ങളിലേക്കും മടങ്ങാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ‘ആനിമൽ റിബലിയൻ’, ഇന്ധന ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെടുന്ന ‘ജസ്റ്റ് സ്റ്റോപ് ഓയിൽ’ തുടങ്ങിയ സംഘടനകളും ഇക്കാലത്ത് ചർച്ച ചെയ്യപ്പെടുന്നുണ്ട്. വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുക, വാഹന ഷോറൂമുകളിൽ പെയിന്റ് കോരിയൊഴിക്കുക തുടങ്ങിയവയാണ് നിലവിലെ ജസ്റ്റ് സ്റ്റോപ് ഓയിലിന്റെ പ്രതിഷേധ പരിപാടികൾ. ലോകത്തിന്റെ ശ്രദ്ധ കിട്ടാനായി മ്യൂസിയങ്ങളും ലോക പ്രശസ്തമായ പെയിന്റിങ്ങുകളും മറ്റും നശിപ്പിക്കുക എന്നതും ഇവരുടെ സമരപരിപാടിയിൽ ഉൾപ്പെട്ടതാണ്. 

ആനിമൽ റിബലിയൻ സംഘടനാ പ്രവർത്തകർ ലണ്ടനിലെ സൂപ്പര്‍ മാർക്കറ്റിൽ പ്രതിഷേധിക്കുന്നു. ചിത്രം: Animal Rebellion

ലണ്ടനിലെ നാഷനൽ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള വിൻസന്റ് വാൻഗോഗിന്റെ പ്രശസ്തമായ ‘സൂര്യകാന്തി’ (സൺഫ്ലവർ) എന്ന 1880–കളിൽ വരച്ച ഓയിൽ പെയിന്റിങ്ങിൽ തക്കാളി സൂപ്പ് ഒഴിച്ചു കൊണ്ടായിരുന്നു ഒരിക്കൽ ഇവർ പ്രതിഷേധിച്ചത്. എന്നാൽ പെയിന്റിങ്ങിന്റെ മുകളിലുള്ള ചില്ലിൽ മാത്രമാണ് സൂപ്പ് പറ്റിയതെന്നും പെയിന്റിങ് സുരക്ഷിതമാണെന്നും അധികൃതർ പിന്നീട് അറിയിച്ചു. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ആർട്സിൽ പ്രദർശിപ്പിച്ചിട്ടുള്ള ലിയനാർഡോ ഡാവിഞ്ചിയുടെ ഏറെ പ്രശസ്തമായ ‘അന്ത്യ അത്താഴം’ (ലാസ്റ്റ് സപ്പർ) എന്ന ചിത്രത്തിന്റെ െഫ്രയിമില്‍ പ്രതിഷേധ മുദ്രാവാക്യങ്ങൾ എഴുതിവച്ചും ഇവർ പ്രതിഷേധിച്ചിരുന്നു.

 

English Summary: Disruptive Climate Protests: Do they Help to Solve Environmental Issues?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT