‘‘ഇത് നഴ്സല്ല, നമ്മുടെയെല്ലാം ഡോക്ടർ പ്രേമജ’’; സ്നേഹവിളക്കേന്തിയ കുത്താംപുള്ളിയുടെ മാലാഖ
ഫ്ലോറൻസ് നൈറ്റിംഗേലിനെ ‘വിളക്കേന്തിയ വനിത’ എന്നാണു ലോകം വിശേഷിപ്പിച്ചതെങ്കിൽ ഭൂമിയിലെ മാലാഖമാർ എന്നാണ് ആധുനിക ലോകം നഴ്സുമാരെ വിളിച്ചത്. ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്കും നമ്മുടെ മനസ്സിലും തെളിഞ്ഞുവരും ഏതെങ്കിലുമൊരു മാലാഖമാരുടെ മുഖം. തൃശൂർ ജില്ലയിലെ കുത്താംപുള്ളിക്കാർക്കുമുണ്ട് ഒരു മാലാഖ. ‘സിസ്റ്ററേ’ എന്ന ഒറ്റ വിളിയിൽ ഓടിയെത്തുന്ന അവരുടെ സ്വന്തം പ്രേമജ. 32–ാം വയസ്സിൽ ബാധിച്ച സ്തനാർബുദത്തെ പൊരുതി തോൽപ്പിച്ചതിന്റെയും പ്രായമായതിന്റെയും അവശതകൾ ഏറെയുണ്ടെങ്കിലും കുത്താംപുള്ളിക്കാർക്ക് ഒരാവശ്യം വന്നാൽ പ്രേമജ സിസ്റ്റർ അതെല്ലാം മറക്കും. ഏതു പാതിരാത്രിയാണെങ്കിലും അവിടെ എത്തിച്ചേരുന്നതുവരെ ഒരു സമാധാനവുമുണ്ടാകില്ല പ്രേമജയ്ക്ക്. രാജ്യാന്തര നഴ്സസ് ദിനമായ മേയ് 12ന് മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ് പ്രേമജയും അവരുടെ സ്വന്തം കുത്താംപുള്ളിക്കാരും.

∙ പ്രീഡിഗ്രിയിൽ മാറിമറിഞ്ഞ നഴ്സിങ്
പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്കു കോളജിൽ ചേർന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം പരീക്ഷ എഴുതാൻ പ്രേമജയ്ക്കു സാധിച്ചില്ല. പഠിത്തം അല്ല, മകളുടെ ആരോഗ്യമാണ് വലുതെന്ന നിലപാടായിരുന്നു അച്ഛന്. ആരോഗ്യം വീണ്ടെടുത്ത സമയത്താണ് ജൂനിയർ പബ്ലിക് ഹെൽത് നഴ്സിങ്ങിന് അപേക്ഷ ക്ഷണിച്ചുള്ള വാർത്ത പ്രേമജയുടെ ശ്രദ്ധയിൽപ്പെട്ടത്. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യതയെന്നു കണ്ടതോടെ കണ്ണുംപൂട്ടി അപേക്ഷ അയച്ചു. നഴ്സിങ്ങിനോടുള്ള താൽപര്യം ആയിരുന്നില്ല, മറിച്ച് മുറിഞ്ഞുപോയ വിദ്യാഭ്യാസം വീണ്ടും നേടണമെന്ന ആഗ്രഹമായിരുന്നു പ്രേമജയെ നഴ്സിങ്ങിലേക്ക് എത്തിച്ചത്.
പഠനം തുടങ്ങിയതോടെ നഴ്സിങ് തന്നയാണ് തന്റെ വഴിയെന്ന് പ്രേമജയും ഉറപ്പിച്ചിരുന്നു. 1989 ൽ കോഴ്സ് പൂർത്തിയാക്കി തൃശൂർ ജില്ലയിലെ വടക്കേക്കാട് പിഎച്ച്സിയിൽ ജൂനിയർ പബ്ലിക് ഹെൽത് നഴ്സ് ആയി ജോലി ആരംഭിച്ചു. ശേഷം 2000 വരെ ഡിഎച്ച്എസ് ഓർഡറിൽ തൃശൂരിൽതന്നെ ജോലി ചെയ്തു. 2000 ഒക്ടോബറിൽ ടെർമിനേഷൻ ആയെങ്കിലും അതേ വർഷം ഡിസംബറിൽ പിഎസ്‌സി പോസ്റ്റിങ് ആയി എരുമപ്പെട്ടി പിഎച്ച്‌സിയിൽ തുടർന്നു.
∙ ‘കുത്താംപുള്ളി എന്റെ ജീവന്റെതന്നെ ഒരു ഭാഗം’
എരുമപ്പെട്ടിയിൽനിന്ന് സ്ഥലംമാറ്റം വാങ്ങി പ്രേമജ നേരെ എത്തുന്നത് കുത്താംപുള്ളി പിഎച്ച്‌സിയിലേക്കാണ്. ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു കൈത്തറി നെയ്ത്തു ഗ്രാമമാണ് കുത്താംപുള്ളി. ‘‘കർണാടകയിൽനിന്നു കുടിയേറിയവരാണ് ഇവിടെ അധികവും. തമിഴ്നാടിൽനിന്നു നെയ്യാൻ വരുന്ന നെയ്ത്തു തൊഴിലാളികളാണ് കൂടുതലായും കുത്താംപുള്ളി ഹെൽത് സെന്ററിനെ ആശ്രയിക്കുന്നത്. തമിഴും എഴുത്തില്ലാത്ത വായ്ഭാഷ മാത്രമായ കന്നഡവും കലർന്ന ഒരു ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ആദ്യമൊക്കെ ഇവരുടെ ഭാഷയുമായി ചേരാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് അവരിലൊരാളായി മാറിയതോടെ ഭാഷ പ്രശ്നമല്ലാതായി.
യാതൊരു കാപട്യവുമില്ലാത്ത ഒരു വിഭാഗം ജനത, അവർക്ക് ആശുപത്രിയിലെത്തിയാൽ ഗുളിക വേണം, ഇൻജക്‌ഷൻ വേണം, അല്ലെങ്കിൽ സമാധനത്തോടെയുള്ള ഒരു സംഭാഷണം കേൾക്കണം. അതിന് ഡോക്ടർതന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ല. എന്തെങ്കിലും അസുഖവുമായി ഓടിയെത്തുമ്പോൾ കിട്ടുന്ന ഒരു ആശ്വാസവാക്കു മതിയാകും പലരുടെയും രോഗം ശമിക്കാൻ’’– കുത്താംപുള്ളിക്കാരെക്കുറിച്ച് പ്രേമജയുടെ വാക്കുകൾ. വർഷങ്ങളായി ഇവിടെത്തന്നെ സേവനം ചെയ്യുന്നതിനാൽ കുത്താംപുള്ളിയിലെ ഓരോ വ്യക്തിയെയും മനഃപാഠമാണ് പ്രേമജയ്ക്ക്. ഇടയ്ക്ക് ഗ്രേഡ് വൺ പ്രമോഷനായി പാലക്കാട് ജില്ലയിലേക്കു പോയെങ്കിലും കുത്താംപുള്ളിക്കാരുടെ പ്രാർഥനയുടെ ഫലമാണോ എന്നറിയില്ല, വെറും രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും കുത്താംപുള്ളിയിൽതന്നെ ഗ്രേഡ് വൺ ഒഴിവിലേക്ക് തിരികെ എത്തി. കുത്താംപുള്ളി വിട്ട് പ്രേമജ ജോലി ചെയ്തിട്ടുള്ളതാകട്ടെ വെറും രണ്ടു വർഷം മാത്രമാണ്.
∙ ‘ഇതു നഴ്സ് അല്ല, നമ്മുടെ ഡോക്ടർ’
പ്രേമജ എന്തു പറയുന്നോ അതിനപ്പുറം കുത്താംപുള്ളിക്കാർക്കുമില്ല. ‘ഇതു നഴ്സ് അല്ല, നമ്മുടെ ഡോക്ടർ ആണെ’ന്നാണ് കുത്താംപുള്ളി വാർഡ് ഒന്നിലെ അംഗനവാടി ടീച്ചർ ജ്യോതിയുടെ പക്ഷം. ‘അംഗനവാടിയുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ക്ലാസുകൾ സംഘടിപ്പിക്കേണ്ടി വരുമ്പോൾ ജ്യോതിയുടെ വിളി ആദ്യമെത്തുന്നത് പ്രേമജയ്ക്കാണ്. ‘‘വിഷയം എന്തുതന്നെ ആയാലും അതു സിസ്റ്റർ സംഘടിപ്പിച്ചു നൽകുമെന്ന് ഉറപ്പാണ്’’ – ജ്യോതി പറയുന്നു
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (ജെപിഎച്ച്എൻ) അല്ല, ഇവിടെയുള്ളവരുടെയെല്ലാം കുടുംബത്തിലെ ഒരംഗമാണ് പ്രേമജ സിസ്റ്ററെന്നാണ് മല്ലിക പറയുന്നത്. ‘‘വീട്ടിൽ എന്ത് ആവശ്യമുണ്ടായാലും ആദ്യം വിളിക്കുന്നത് പ്രേമജ സിസ്റ്ററെയാണ്, അത് ചിലപ്പോൾ ആരോഗ്യവുമായി ബന്ധപ്പെട്ടാകാം, അല്ലെങ്കിൽ ചെറിയ പിണക്കങ്ങളാകാം, എന്തായാലും സിസ്റ്റര്‍ പറഞ്ഞാൽ അതിനപ്പുറം ഒരു വാക്ക് ഞങ്ങൾക്കില്ല’’– മല്ലിക പറയുന്നു.
∙ ഇടയ്ക്ക് പരീക്ഷിക്കാനെത്തിയ സ്തനാർബുദം
32–ാം വയസ്സിലെത്തിയ സ്തനാർബുദത്തെ ഒരു സ്തനം നൽകി പൊരുതി തോൽപ്പിച്ച അതിജീവിത കൂടിയാണ് പ്രേമജ. ഇളയ മകൻ ഹേമന്തിന് രണ്ടു വയസ്സുള്ളപ്പോഴാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഉടൻതന്നെ ബെംഗളൂരുവിലുണ്ടായിരുന്ന ചേച്ചി പത്മജയുടെ അടുത്തെത്തി, അവിടെ കിഡ്‌വായ് ഹോസ്പിറ്റലിൽ ചികിത്സ തുടങ്ങി. സ്റ്റേജ് കുറച്ച് മോശമായതിനാൽത്തന്നെ ഒരു സ്തനം നീക്കം ചെയ്യേണ്ടി വന്നു. അവധി പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ചികിത്സയ്ക്കിടയിലും കുത്താംപുള്ളിയിലെത്തി ജോലി ചെയ്തു.
കീമോ ചെയ്ത് മുടിയൊക്കെ പോയി എത്തിയ പ്രേമജയെ കണ്ടിട്ട് കാൻസർ രോഗിയാണെന്ന് ആരും അറിഞ്ഞില്ലെന്നതാണ് വാസ്തവം. കാരണം രോഗത്തിന്റെ യാതൊരു ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാതെ ഓടി നടക്കുന്ന സിസ്റ്ററോട് അമ്പലത്തിലെ നേർച്ചയുടെ ഭാഗമായി മൊട്ട അടിച്ചതാണോ എന്നായിരുന്നു പലരുടെയും ചോദ്യം. അതെ എന്നു മൂളി രോഗാവസ്ഥ പുറത്തു കാണിക്കാതെ സിസ്റ്ററും നടന്നു. രോഗവിവരം അറിഞ്ഞപ്പോൾ സഹതാപ തരംഗവുമായെത്തിയവരുമുണ്ട്. അവർക്കൊക്കെ പറയാനുണ്ടായിരുന്നതാകട്ടെ അവരുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒക്കെ അർബുദം വന്ന് അഞ്ചോ ആറോ മാസത്തിനുള്ളിൽ മരിച്ചുപോയ കഥകളായിരുന്നു.
ഇതൊക്കെ കേട്ട് കുഞ്ഞുമകനെയും ചേർത്തുപിടിച്ച് പ്രേമജ സങ്കടപ്പെട്ടിരുന്നു. വേണ്ട ധൈര്യം പകർന്ന് കുടുംബവും, പ്രാർഥനയിൽ ഓർത്ത് കുത്താംപുള്ളിക്കാരും സഹപ്രവർത്തകരുമൊക്കെ കൂടെനിന്നു. ഫലമോ, അർബുദത്തെ അതിജീവിച്ച്, കാൻസറിന്റെ ഒരംശവും ശരീരത്തിൽ ഇല്ലെന്നു തെളിയിച്ച് പ്രേമജ തിരികെ എത്തി. അർബുദം പൂർണമായും മാറിയെങ്കിലും രോഗം വരുത്തിവച്ച പാർശ്വഫലങ്ങൾ പലപ്പോഴും അനാരോഗ്യത്തിലെത്തിക്കുന്നുണ്ട്. പക്ഷേ കുത്താംപുള്ളി പിഎച്ച്സിയിലേക്ക് എത്തിയാൽ പ്രേമജ അതെല്ലാം മറക്കും. ദിവസേനയുള്ള തിരക്കുകളും തന്നെത്തേടിയെത്തുന്നവർക്കു വേണ്ട പരിചരണവും സാന്ത്വനവുമൊക്കെ നൽകുമ്പോൾ തന്റെ വേദനയ്ക്കൊക്കെ എന്തു സ്ഥാനം എന്നു പറയുന്നു പ്രേമജ.
മനസ്സിന് പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ ഒന്നും ശരീരത്തെ ബാധിക്കില്ല എന്ന വിശ്വസമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നു പ്രേമജ പറയും. മാത്രമല്ല താൻ അർബുദത്തെ അതിജീവിച്ച കഥകൾ മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നുമുണ്ട്. ഇതൊന്നും ജീവിതത്തിന്റെ അവസാനമല്ലെന്നും ശരിയായ നിർദേശങ്ങൾ സ്വീകരിച്ച് ചികിത്സ എടുത്ത് മുന്നോട്ടു പോയാൽ അർബുദത്തെ എന്നല്ല, ഏതു രോഗത്തെയും അതിജീവിക്കാനാകുമെന്നും സ്വന്തം ജീവിതം സക്ഷ്യപ്പെടുത്തി പറയുമ്പോൾ പലർക്കും തിരികെ ലഭിക്കുന്നത് നഷ്ടപ്പെട്ട ആത്മവിശ്വാസമാണ്.
∙ കോവിഡ്, തിരിച്ചറിവുകളുടെ കൂടി കാലം
കോവിഡ് കാലം പ്രേമജയ്ക്ക് തിരിച്ചറിവുകളുടെ കാലം കൂടിയായിരുന്നു. വാർഡുകളിൽ കേസുകളുടെ എണ്ണം കൂടുന്നു, മരണം സംഭവിക്കുന്നു, എന്താണു ചെയ്യേണ്ടതെന്ന് അറിയാതെ പകച്ചു നിൽക്കുന്ന ഒരു ജനത. ഫോണിന് ഒരു വിശ്രമവുമില്ലാതെ തന്നെത്തേടിയെത്തുന്ന കോളുകൾക്കു മുന്നിൽ ഭയന്നിരിക്കാൻ പക്ഷേ പ്രേമജയ്ക്കു കഴിഞ്ഞില്ല. ഹൈ റിസ്ക് ഗ്രൂപ്പിൽ പെട്ട ആളാണെന്നും രോഗികളുടെ അടുത്തേക്കു പോകരുതെന്നും സഹപ്രവർത്തകർ മുന്നറിയിപ്പ് നൽകിയെങ്കിലും മാറി നിൽക്കാൻ പ്രേമജയ്ക്കു സാധിച്ചില്ല.
മരിച്ചു പോകുമെന്ന് ഭയന്നിരിക്കുന്ന രോഗികളുടെ മുന്നിലേക്ക് ആശ്വാസവാക്കുകളും മരുന്നുകളുമായെത്തുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അതായിരുന്നു തനിക്കു വീണ്ടും മുന്നോട്ടു പോകാനുള്ള പ്രചോദനമെന്നു പ്രേമജ പറയും. രോഗം വരുമെന്നു കരുതി പേടിച്ചു മാറിനിൽക്കുകയല്ല, പകരം നമ്മുടെ സാമീപ്യം അവർ ആവശ്യപ്പെടുമ്പോൾ നൽകുകയാണ് ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ചെയ്യേണ്ടത്. ഉറ്റവർ രോഗത്തെ ഭയന്ന് മാറിനിന്നപ്പോഴും ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ശ്മശാനത്തിലെത്തി മൃതദേഹം ദഹിപ്പിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാനുമൊക്കെ കഴിഞ്ഞതൊന്നും തന്റെ ജീവിതത്തിൽ മറക്കാനാകാത്ത കാര്യങ്ങളാണെന്ന് പ്രേമജ പറയും. മക്കളോ മാതാപിതാക്കളോ സഹോദരങ്ങളോ കൂടെ ഇല്ലാത്ത അവസാന യാത്രയിൽ പ്രേമജയുടെ സാമീപ്യം മരണപ്പെട്ടവരുടെ ഉറ്റവർക്കും ഏറെ ആശ്വാസകരമായിരുന്നു.
കുത്താംപുള്ളിയിലെ വാർഡ് മെംബര്‍ കൂടിയായിരുന്ന തന്റെ അച്ഛന് കോവിഡ് പിടിപെട്ടപ്പോൾ ആശ്വാസവാക്കുകളുമായി കൂടെ നിന്ന പ്രേമജ സിസ്റ്ററെയാണ് മകൻ മധു ഓർക്കുന്നത്. നിർഭാഗ്യവശാൽ അച്ഛനെ രക്ഷിക്കാൻ സാധിച്ചില്ലെങ്കിലും അവസാനം വരെയും അച്ഛനൊപ്പം സിസ്റ്റർ ഉണ്ടായിരുന്നു. ഈ മരണം ഒരു കണ്ണീർ നനവോടെയല്ലാതെ തനിക്ക് ഓർക്കാൻ സാധിക്കില്ലെന്നു പ്രേമജ പറയുന്നു. കാരണം വാർഡ് മെംബർ എന്ന നിലയിൽ തനിക്കൊപ്പം എന്തു സഹായത്തിനും നിന്ന ഒരാളായിരുന്നു മധുവിന്റെ അച്ഛൻ. രക്ഷിക്കാൻ സാധിച്ചില്ലല്ലോ എന്ന സങ്കടം എന്നും എന്റെ ഉള്ളിലുണ്ട്– പ്രേമജ പറയുന്നു.
∙ അടുത്ത ‘ഡ്യൂട്ടി’ കൊച്ചുമകനൊപ്പം
ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും അമ്മമ്മയെ കാത്ത് കൊച്ചു മകൻ വിഹാൻ ഉണ്ടാകും. അവന്റെ കളിചിരികൾക്ക് കാവലിരിക്കലാണ് പ്രേമജയുടെ അടുത്ത പരിപാടി. തിരുവില്വാമലയിലെ വീട്ടിൽ അമ്മയും ഭർത്താവ് സമ്പത് കുമാറും മക്കളായ ശരതും ഹേമന്ദും മരുമക്കൾ ഗോപികയും ഐശ്വര്യയുമൊക്കെ പിന്തുണയുമായി എപ്പോഴുമുണ്ട്. എത്ര വയ്യായ്ക ആണെങ്കിലും കുത്താംപുള്ളിക്കാർ വിളിച്ചാൽ അവശതകൾ മറന്ന് അമ്മ ഓടിയെത്തും. അപ്പോൾ വീട്ടിൽ ആരാണോ ഉള്ളത് അവരെ സോപ്പിട്ട് അമ്മയെ അവിടെ എത്തിക്കാൻ ഒരു പ്രത്യേക കഴിവുതന്നെ അമ്മയ്ക്കുണ്ടെന്നാണ് മകൻ ശരത് പറയുന്നത്.
അടുത്ത വർഷം ജോലിയിൽനിന്ന് വിരമിക്കുകയാണെങ്കിലും കുത്താംപുള്ളിക്കാർക്ക് പ്രേമജയെയും പ്രേമജയ്ക്ക് കുത്താംപുള്ളിക്കാരെയും കാണാതെ ദിവസങ്ങൾ മുന്നോട്ടു പോകുമോ എന്നു സംശയമാണ്. ഈ തിരക്കുകളിൽനിന്ന് മാറിനിൽക്കാൻ തനിക്കു സാധിക്കില്ലെന്ന് അറിയാവുന്നതുകൊണ്ടുതന്നെ റിട്ടയർമെന്റ് ലൈഫ് സുന്ദരമാക്കാനുള്ള വഴികളും പ്രേമജ കണ്ടെത്തിയിട്ടുണ്ട്. സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത് നഴ്സാണെങ്കിലും കുത്താംപുള്ളിക്കാർക്ക് അവരുടെ സ്വന്തം ഡോക്ടറാണ് പ്രേമജ. അതുകൊണ്ടുതന്നെ പ്രേമജ സിസ്റ്റർ ഇല്ലാത്ത ഒരു കുത്താംപുള്ളി പിഎച്ച്സി അവർക്ക് സങ്കൽപ്പിക്കാവുന്നതിന് അപ്പുറവും. മാലാഖയാണ് പ്രേമജ, കുത്താംപുള്ളിയിലെ മാലാഖ.
English Summary: Kuthampully's Florence Nightingale: Life Story of Sister Premaja