പതിമൂന്നാമൻ രഞ്ജിത്ത്, ഇവർക്ക് ജീവിതം എന്നും ‘തീക്കളി’; സുരക്ഷ വേണ്ടേ അഗ്നിരക്ഷാ സേനയ്ക്ക്?
ഏത് അടിയന്തര ഘട്ടങ്ങളിലും ആദ്യം മലയാളികൾ ഫോണിൽ ഞെക്കി വിളിക്കുന്ന നമ്പരാണ് 101. വിളിച്ചാലുടൻ ഫോൺ എടുക്കുമെന്നും ഉടനടി സേവനം എത്തുമെന്നും 101% ഉറപ്പുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എമർജൻസി നമ്പർ. ബ്രഹ്മപുരത്ത് മാലിന്യമലയ്ക്കു തീപിടിച്ചാലും ഇടുക്കിയിൽ കാട്ടുതീയുണ്ടായാലും താനൂരിൽ ബോട്ട് മറിഞ്ഞാലും മലമുകളിൽ മനുഷ്യൻ കുടുങ്ങിയാലും മാത്രമല്ല, വിരലിൽ കുടുങ്ങിയ മോതിരം ഊരാനും പാത്രത്തിൽ തല കുടുങ്ങിയ നായയെ രക്ഷിക്കാനും കിണറ്റിൽ വീണ പശുവിനെ പുറത്തെടുക്കാനുമെല്ലാം പ്രതിഫലേച്ഛയില്ലാതെ ഓടിയെത്തുന്ന സേന. സ്വന്തം ജീവനേക്കാൾ സഹജീവിയുടെ രക്ഷയ്ക്കു പ്രാധാന്യം നൽകുമ്പോഴും പരിമിതികളും പരാധീനതകളും നമ്മുടെ അഗ്നിരക്ഷാ സേന നേരിടുന്നുണ്ട്.

അതുപോലെ, കൃത്യനിർവഹണത്തിനിടയിൽ മരിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങളുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ പടർന്നു പിടിച്ച തീ അണയ്ക്കുന്നതിനിടയിലാണ് ചാക്ക അഗ്നിരക്ഷാ യൂണിറ്റിലെ ഫയർ റസ്ക്യൂ ഓഫിസർ ജെ.എസ് രഞ്ജിത് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത്തരത്തിൽ ഡ്യൂട്ടിക്കിടയിൽ മരിച്ച 13–ാമത്തെ ആളാണ് രഞ്ജിത്. പ്രകൃതിദുരന്തങ്ങള്‍ ഉൾപ്പെടെ കേരളത്തിനു മുമ്പാകെയുള്ള വെല്ലുവിളികളെ നേരിടാൻ നമ്മുടെ അഗ്നിരക്ഷാ സേന പര്യാപ്തമാണോ? അതിനുള്ള സേനാംഗങ്ങളും ഉപകരണങ്ങളും നമുക്കുണ്ടോ? എന്തൊക്കെയാണ് വരുത്തേണ്ട മാറ്റങ്ങൾ? പരിശോധിക്കാം.
∙ നമ്മുടെ അഗ്നിരക്ഷാ സേന മുന്നേറി, പക്ഷേ, ഇതു മതിയോ?
കേരള ഫയർ ഫോഴ്സ് 20 വർഷം മുൻപുണ്ടായിരുന്നതിനെക്കാൾ പലമടങ്ങ് ആധുനികവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. പുത്തൻ തീകെടുത്തൽ ഉപകരണങ്ങൾ, രക്ഷാപ്രവർത്തനങ്ങൾക്കുള്ള ആധുനിക സംവിധാനങ്ങൾ, വാഹനങ്ങൾ എന്നിവയെല്ലാമായി. എന്നാൽ, ഒരേ സമയം ഒന്നിലധികം അടിയന്തര സംഭവങ്ങളുണ്ടായാൽ ഓടിയെത്താൻ മാത്രമുള്ള സേനാബലം കേരളത്തിൽ ഇപ്പോഴുമില്ല.
അഗ്നിരക്ഷാ സേനയുടെ വെബ്സൈറ്റിൽ ലഭ്യമായ കണക്കു പ്രകാരം സംസ്ഥാനത്ത് ആകെ 4270 തസ്തികകളാണ് ഈ സേനയിലുള്ളത്. ആറ് മേഖലാ ഓഫിസുകളുടെ പരിധിയിലുള്ള 128 സ്റ്റേഷനുകളിലും അഗ്നിരക്ഷാ ആസ്ഥാനത്തും കേരള ഫയർഫോഴ്സ് അക്കാദമിയിലും ഉൾപ്പെടെയുള്ള ആകെ ജീവനക്കാരുടെ എണ്ണമാണിത്. 2022 ജനുവരി വരെയുള്ള കണക്കനുസരിച്ച് ഇതിൽ 411 തസ്തികകൾ ഒഴിഞ്ഞു കിടപ്പുണ്ട്.
എന്നാൽ, പിഎസ്‍സിയുടെ നിർദേശപ്രകാരം 2023 ഡിസംബർ വരെ സർവീസിൽ നിന്നു വിരമിക്കുന്നവരെക്കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് നൽകിയപ്പോൾ ഒഴിവുകളുടെ എണ്ണം 434 ആയി വർധിച്ചു. ഈ ഒഴിവുകളിലേക്കുള്ള നിയമന നടപടികൾ പുരോഗമിക്കുകയാണ്. ട്രെയിനികൾക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും. ഇതിനു പുറമേ 100 വനിതകളെ ആദ്യമായി അഗ്നിരക്ഷാ സേനയിലേക്കു നിയമിക്കുന്നതിന്റെ നടപടികളും അവസാന ഘട്ടത്തിലാണ്. വനിതകളുടെ പരിശീലനം ജൂണിൽ കേരള ഫയർ ഫോഴ്സ് അക്കാദമിയിൽ ആരംഭിക്കും.
∙ സ്പെഷൽ ടാസ്ക് ഫോഴ്സുകൾക്കു പുതിയ തസ്തികയില്ല
സംസ്ഥാനത്ത് എവിടെ ദുരന്തമുണ്ടായാലും രക്ഷാപ്രവർത്തനങ്ങൾ നടത്താൻ സർക്കാർ സ്പെഷൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. 30 അംഗ ടാസ്ക് ഫോഴ്സിൽ പുതിയതായി ഒരു തസ്തിക പോലും അനുവദിക്കാതെ നിലവിൽ സേനയിലുണ്ടായിരുന്ന 30 പേരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയായിരുന്നു.
ടാസ്ക് ഫോഴ്സിൽ പുതിയതായി 70 തസ്തികകൾ കൂടി സൃഷ്ടിച്ച് ആകെ 100 അംഗ ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന ആവശ്യം കേരള ഫയർ സർവീസ് അസോസിയേഷന്‍ സർക്കാരിനു നൽകിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകൾ കേന്ദ്രീകരിച്ച് ഇവരെ നിയയോഗിക്കണമെന്നാണ് ആവശ്യം.
എന്നാൽ, ഇതും മതിയാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കുറഞ്ഞത് സംസ്ഥാനത്തെ ആറു ഡിവിഷനുകളിലും (തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ) 30 പേർ ഉൾപ്പെടുന്ന സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ടാകണം. ഇവർക്ക് ആധുനിക പരിശീലനമാണ് നൽകുന്നത്. പ്രളയം പോലെയുള്ള ദുരന്തങ്ങൾ നേരിടാനാണ് ഇവരെ നിയോഗിക്കുന്നത്.
സാമ്പത്തിക നിലയിലും സാമൂഹിക സാഹചര്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരത്തിലുള്ള കേരളത്തിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ ആ നിലവാരത്തിൽ എത്തിയിട്ടില്ല. ഭൂമിശാസ്ത്രപരമായും ജനസംഖ്യയുടെയും ജനപ്പെരുപ്പത്തിന്റെയും അടിസ്ഥാനത്തിലും കേരളത്തിൽ വ്യത്യസ്ത ദുരന്ത സാധ്യതകൾ മുൻകൂട്ടി കാണാൻ കഴിയണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ വമ്പൻ കെട്ടിടങ്ങളുണ്ട്. അത്തരം കെട്ടിടങ്ങളിൽ അപകടമുണ്ടായാൽ പ്രവർത്തിക്കുന്നതിനു പ്രത്യേക പരിശീലനം നൽകിയ ടീമുകൾ വേണം. കാട്ടുതീ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ നേരിടാൻ അതിനു വേണ്ട പരിശീലനം ലഭിച്ചവർ വേണം.
∙ വെള്ളത്തിലും സേന, പ്രത്യേക ടീമില്ല
കേരളത്തിൽ റോഡ് അപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണമുണ്ടാകുന്നത് ജലാശയങ്ങളുമായി ബന്ധപ്പെട്ടാണെന്നാണ് കണക്ക്. കൊച്ചി കേന്ദ്രമാക്കി ഫയർഫോഴ്സിനു കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ വാട്ടർ റെസ്ക്യു (ഐഎടിഡബ്ല്യുആർ) എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക തസ്തിക സൃഷ്ടിക്കുന്നതിനു പകരം സേനയിലെ തന്നെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ജലാശയങ്ങളിലെ രക്ഷാപ്രവർത്തനത്തിനു പരിശീലനം നൽകുകയാണ് ചെയ്യുന്നത്. സ്കൂബ ട്രെയിനിങ് ഉൾപ്പെടെയുള്ളവ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.
ജലസുരക്ഷയ്ക്കു മാത്രം പരിശീലനം നൽകാൻ സ്ഥാപനമുണ്ടെങ്കിലും ജലസുരക്ഷയ്ക്കു മാത്രമായി പ്രത്യേക ടീമുകൾ കേരളത്തിൽ അഗ്നിരക്ഷാ സേനയ്ക്കില്ല. 44 നദികൾ, ചെറു പുഴകൾ, കായലുകൾ, ഉപയോഗം കഴിഞ്ഞ ക്വാറികൾ, വലിയ കുളങ്ങൾ തുടങ്ങിയ ആയിരക്കണക്കിനു ജലാശയങ്ങളുള്ള കേരളത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക സ്കൂബ ടീമുകൾ ആവശ്യമാണ്. ഒരിക്കൽ ഡൈവ് ചെയ്യുന്ന രക്ഷാപ്രവർത്തകന് അടുത്ത തവണ വെള്ളത്തിൽ ഡൈവ് ചെയ്തുള്ള രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ കുറച്ചു ദിവസത്തെ വിശ്രമം ആവശ്യമാണ്.
∙ അഗ്നിരക്ഷാ യൂണിറ്റുകൾ ഇതു മതിയോ?
പ്രളയകാലത്താണ് നമ്മുടെ നാട്ടിലെ രക്ഷാസംവിധാനങ്ങളുടെ കുറവ് ബോധ്യപ്പെട്ടതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. വയനാട് ജില്ലയിൽ രക്ഷാപ്രവർത്തനം നടത്താൻ അഗ്നിരക്ഷാ സംവിധാനങ്ങൾ തികയാതെ വന്നു. ആകെ 3 അഗ്നിരക്ഷാ നിലയങ്ങളാണ് വയനാട്ടിലുള്ളത്. വിശാലമായ മലയോര ജില്ലയിൽ ഈ സേനാബലം കൊണ്ട് മതിയാകില്ല. അതിനു ശേഷം പുൽപ്പള്ളി, തൊണ്ടർനാട് എന്നിവിടങ്ങൾ കേന്ദ്രമാക്കി രണ്ട് അഗ്നിരക്ഷാ നിലയങ്ങൾക്കുള്ള ശുപാർശ സർക്കാരിലേക്കു പോയിട്ടുണ്ടെങ്കിലും അംഗീകാരമായിട്ടില്ല. പല ജില്ലകളിലും ആവശ്യമായത്ര അഗ്നിരക്ഷാ നിലയങ്ങളില്ല. 14 ജില്ലകളിലുമായി 129 നിലയങ്ങൾ നിലവിലുണ്ടെങ്കിലും അപകടം നടന്നാൽ അര മണിക്കൂർ കൊണ്ടു പോലും അഗ്നിരക്ഷാ യൂണിറ്റുകൾക്ക് എത്തിപ്പെടാനാകാത്തത്ര അകലത്തിലുള്ള പ്രദേശങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്. കുറഞ്ഞത് അര മണിക്കൂർ യാത്രാദൂരം കണക്കാക്കിയെങ്കിലും അഗ്നിരക്ഷാ നിലയങ്ങൾ വേണം. അപകട സാധ്യത കണക്കിലെടുത്ത് നിലവിലുള്ള യൂണിറ്റുകളെ വിപുലമാക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാവണം.
∙ ആധുനിക ഉപകരണങ്ങളുണ്ട്, ഇനിയും വേണം
കേരളത്തിലെ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനരീതി പണ്ടത്തെക്കാൾ മാറി. അപകടമുണ്ടായാൽ അവിടെപ്പോയി രക്ഷാപ്രവർത്തനം നടത്തുന്നതിനെക്കാൾ അപകടങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനാണ് സേന മുൻതൂക്കം നൽകുന്നത്. സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങൾ മുഴുവൻ സന്ദർശിച്ച് അപകട സാധ്യതകൾ തിരിച്ചറിഞ്ഞ്, അപകടം ഒഴിവാക്കാനുള്ള മുന്നറിയിപ്പുകൾ നൽകും, ഗാർഹിക സുരക്ഷയുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ളവയുടെ സഹകരണത്തോടെയുള്ള ബോധവൽക്കരണം, ഗൃഹസുരക്ഷ എന്ന പേരിൽ കുടുംബശ്രീ വഴിയുള്ള ബോധവൽക്കരണം തുടങ്ങിയവ നടത്തുന്നുണ്ട്.
പണ്ട് വലിയ അളവിൽ വെള്ളം ചീറ്റുന്നതിനുള്ള ഫയർ ടെൻഡറുകൾ മാത്രമാണ് സേനയ്ക്കുണ്ടായിരുന്നത്. പലപ്പോഴും വൈദ്യുതി അപകടങ്ങളിലുൾപ്പെടെ വെള്ളം ഉപയോഗിക്കാനാകാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ തീ, വെള്ളം, അപകടകരമായ വാതകങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ വ്യത്യസ്തതരം അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങൾ സേനയ്ക്കുണ്ട്. അപകടമുണ്ടാകുമ്പോൾ ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങേണ്ട ഫസ്റ്റ് റെസ്പോൺസ് വാഹനങ്ങൾ, അടിയന്തരമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയുണ്ട്.
4500 ലീറ്റർ ആയിരുന്നു പഴയ ഫയർ ടെൻഡറുകളുടെ പരമാവധി ജലസംഭരണ ശേഷിയെങ്കിൽ ഇപ്പോൾ 12,000 ലീറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ബൗൺസറുകളുണ്ട്. 400 ലീറ്റർ വെള്ളം കൊണ്ട് 4000 ലീറ്റർ വെള്ളത്തിന്റെ ഗുണം ചെയ്യുന്ന സ്പ്രേ, ഫോം നോസിലുകൾ, വാട്ടർ മിസ്റ്റ് ടെക്നോളജി, വാട്ടർ ജെറ്റ്, അഡ്വാൻസ്ഡ് റെസ്ക്യു ടെൻഡറുകൾ, വെള്ളത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കുള്ള സ്കൂബ വെഹിക്കിൾ ടീം, ഹൈഡ്രോളിക് റെസ്ക്യു ഉപകരണങ്ങൾ, വുഡ്, കോൺക്രീറ്റ് കട്ടറുകൾ തുടങ്ങി പല തരത്തിലുള്ളവയുണ്ട്. ഒരു ബൈക്കിൽ പോലും കൊണ്ടുപോകാവുന്ന ചെറിയ അഗ്നിശമന സംവിധാനങ്ങൾ ഇന്നുണ്ട്. അധികം വൈകാതെ റോബട്ടുകളും കേരളത്തിന്റെ അഗ്നിരക്ഷാ സേനയിലുണ്ടാകും.
∙ അഗ്നിസുരക്ഷ സ്വന്തം സുരക്ഷയാണെന്ന ബോധ്യം ജനങ്ങൾക്കു വേണം– എ. ഹേമചന്ദ്രൻ
നിയമങ്ങൾ പാലിക്കുന്നത് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണെന്ന ബോധം എല്ലാവർക്കുമുണ്ടാകണമെന്ന് ഫയർഫോഴ്സ് മുൻ മേധാവി എ.ഹേമചന്ദ്രൻ പറയുന്നു. കെട്ടിടങ്ങൾ നിർമിക്കുമ്പോൾ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെടുന്ന നിയമങ്ങൾ അനുസരിച്ചുള്ള സർട്ടിഫിക്കേഷൻ കർശനമാക്കണം. അഗ്നിരക്ഷാ സേനയുടെ എതിർപ്പില്ലാ രേഖ (എൻഒസി) ആവശ്യമായ കെട്ടിടങ്ങളിൽ അതില്ലെങ്കിൽ കർശനമായ നടപടിയുണ്ടാകണം.
കേരളം സാമ്പത്തിക സൂചകങ്ങളുടെ മാനദണ്ഡങ്ങളിൽ പരിഷ്കൃത യൂറോപ്യൻ സമൂഹങ്ങളെപ്പോലെ വളർച്ചയുണ്ട്. മുൻപ് അഗ്നിരക്ഷാസേനയ്ക്കു പരാധീനതയുണ്ടായിരുന്നു. ആധുനിക ഉപകരണങ്ങളുടെ കുറവുണ്ടായിരുന്നു. സാമ്പത്തിക വളർച്ചയനുസരിച്ച് കേരളത്തിലും ഇവയെല്ലാം ലഭ്യമായിട്ടുണ്ട്. അതിനു വർഷങ്ങളായി നൽകിയ ശുപാർശകളും സമ്മർദ്ദങ്ങളും ഫലം ചെയ്തിട്ടുണ്ട്.
അഗ്നിരക്ഷാ സംവിധാനം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. ഇപ്പോൾ ആധുനികവൽക്കരണത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. ചില ജില്ലകളിൽ നിലയങ്ങൾ കുറവാണ്. ജില്ലാ സംവിധാനങ്ങളെ മെച്ചപ്പെടുത്തണം. പൊലീസും റവന്യുവും ഉൾപ്പെടെയുള്ള ജില്ലാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം. അഗ്നിരക്ഷാ സംവിധാനങ്ങൾ കുറവുള്ള വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ കൂടുതൽ ആവശ്യമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാരിനു പല പരിമിതികളുണ്ടെങ്കിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഫയർഫോഴ്സ് നൽകുന്ന ശുപാർശകളോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പണ്ടത്തെ അവഗണന ഏറെക്കുറെ മാറിയിട്ടുണ്ട് – എ.ഹേമചന്ദ്രൻ പറഞ്ഞു.
∙ നമ്മുടെ അഗ്നിരക്ഷാ സേന
സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുവിതാംകൂർ, കൊച്ചി, മലബാർ സംസ്ഥാനങ്ങളിൽ വെവ്വേറെ ഫയർ സർവീസുകളാണ് പ്രവർത്തിച്ചിരുന്നത്. തിരുവിതാംകൂറിലും കൊച്ചിയിലും 3 വീതം സ്റ്റേഷനുകളും മലബാറിൽ 5 സ്റ്റേഷനുകളുമാണ് ഉണ്ടായിരുന്നത്. ഇവ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. തിരു–കൊച്ചി സംയോജനത്തിനു ശേഷം 1949ൽ തിരുവിതാംകൂറിലേയും കൊച്ചിയിലേയും അഗ്നിശമന സേനാകേന്ദ്രം ഒന്നിച്ചു. 1956ൽ കേരള രൂപീകരണത്തിനു ശേഷം കേരള ഫയർ സർവീസ് നിലവിൽ വന്നു. 1963 വരെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്നു ഫയർ സർവീസ് മേധാവി. പൊലീസ് വകുപ്പിന്റെ ഭാഗമായിരുന്ന ഫയർ സർവീസ് 1962ലെ കേരള ഫയർഫോഴ്സ് നിയമം നിലവിൽ വന്ന ശേഷം 1963 മുതലാണ് പ്രത്യേക വകുപ്പായി മാറിയത്.
1967 വരെ ഡയറക്ടർ ഓഫ് സിവിൽ ഡിഫൻസ് ആയിരുന്നു വകുപ്പ് മേധാവി. തുടർന്ന് 1970 വരെ പൊലീസ് ഐജി എയർഫോഴ്സ് ഡയറക്ടറുടെ ചുമതല വഹിച്ചു. 1970ൽ ഫയർ ഫോഴ്സിനു പ്രത്യേക ഡയറക്ടർ വന്നു. തീയണയ്ക്കൽ മാത്രമല്ല, രക്ഷാപ്രവർത്തനം കൂടി നടത്തുന്ന സേനയായതു കൊണ്ട് 2002 മുതൽ കേരള ഫയർ ആൻഡ് റെസ്ക്യു സർവീസസ് (അഗ്നിരക്ഷാ സേന) എന്നു പേരു മാറ്റുകയായിരുന്നു. 2015 മുതൽ ഫയർഫോഴ്സ് മേധാവിയുടെ തസ്തികയുടെ പേര് ഡയറക്ടർ ജനറൽ എന്നായി.
English Summary: 13 Firefighters Died on Duty in 15 Years, Why Kerala Fire and Rescue Services Need an Uplift?