ബഹിരാകാശത്ത് സൗദിയുടെ ‘വണ്ടർ വുമൺ’; റയാനയ്ക്ക് അമ്മൂമ്മയുടെ സമ്മാനം 2 കമ്മൽ
‘ഓരോ യാത്രയ്ക്കും മാർഗം തെളിക്കുന്നവരുണ്ട്, ഓരോ ദൗത്യത്തിനും ഓരോ നായകരുണ്ട്’. സൗദി സ്പേസ് കമ്മിഷന്റെ ഔദ്യോഗിക ടിറ്റർ ഹാൻഡിലിൽ ഈ സന്ദേശം കുറിക്കപ്പെടുമ്പോൾ അറബ്‌ലോകം രണ്ടായി വിഭജിക്കപ്പെട്ടു. അറേബ്യൻ ചരിത്രം 2023 മേയ് 22നു മുൻപും ശേഷവും എന്ന നിലയിൽ. 2023 മേയ് 22നു പുലർച്ചെ സ്പേസ് എക്സിന്റെ ഫാൽക്കൺ–9 റോക്കറ്റിൽ ബഹിരാകാശത്തേക്കു പറന്നപ്പോൾ, ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും സൗദിയുടെ ചരിത്രത്തിൽ മാത്രമല്ല, ലോകചരിത്രത്തിൽതന്നെ പുതിയ ഇതിഹാസം എഴുതിച്ചേർക്കുകയായിരുന്നു.

ആദ്യമായി അറബ് വനിതയെ ബഹിരാകാശത്ത് എത്തിച്ച രാജ്യമെന്ന നിലയ്ക്കു മാത്രമല്ല, ഒരേസമയം വനിത ഉൾപ്പെടെ രണ്ടു പേരെ ബഹിരാകാശത്ത് എത്തിക്കുന്ന ആദ്യ രാജ്യമെന്ന നിലയ്ക്കും സൗദി ലോകത്തിനു മുന്നിൽ അടയാളപ്പെട്ടു. അറബ് ലോകം മുഴുവൻ കാത്തിരുന്ന ചരിത്രനിമിഷങ്ങളാണ് സൗദി പൗരൻമാരായ ഇരുവരുടെയും ബഹിരാകാശയാത്രയോടെ സഫലമായത്. കുറച്ചു വർഷം മുൻപുവരെ സ്ത്രീകൾക്ക് ഒറ്റയ്ക്കു പുറത്തിറങ്ങാനോ സ്വന്തമായി കാറോടിക്കാനോ സാധിക്കില്ലെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പരിമിതികളുണ്ടെന്നും പലരും ആരോപിച്ച സൗദി അറേബ്യയിൽനിന്ന്, ആരോപണശരമേറ്റ ആ വനിതതന്നെ ബഹിരാകാശത്തേക്കു യാത്രപോകുന്നു എന്നതാണ് ഈ യാത്രയുടെ ചരിത്ര പ്രസക്തി.
∙ പുലർച്ചെ പുറപ്പെട്ടു, വൈകിട്ടെത്തി!
യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽനിന്നായിരുന്നു സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ റയാനയുടെയും അലിയുടെയും യാത്ര. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) സ്വകാര്യ ദൗത്യത്തിന്റെ വിക്ഷേപണം മേയ് 22ന് അർധരാത്രിക്കു ശേഷം ആയിരുന്നു നടന്നത്. ഡ്രാഗൺ ബഹിരാകാശ പേടകം 16 മണിക്കൂർ ഐഎസ്എസിലേക്ക് യാത്ര ചെയ്താണ് ലക്ഷ്യത്തിലെത്തിയത്. അതായത് 22നു പുലർച്ചെ 3.07നു യാത്ര തിരിച്ച സംഘം വൈകിട്ട് 6.42ന് ബഹാരാകാശനിലയത്തിൽ എത്തി.
ഒരു സാധാരണ ബഹിരാകാശയാത്ര എന്നതിനപ്പുറം ചരിത്രത്തിലേക്കുള്ള യാത്രയാക്കി ഇതിനെ മാറ്റിയത് സൗദി പൗരയും സ്തനാർബുദ ഗവേഷകയുമായ റയാന ബർനാവിയാണ്. ന്യൂസീലൻഡിൽനിന്ന് ബയോ മെഡിക്കൽ സയൻസിൽ ബിരുദവും സൗദിയിലെ അൽഫൈസൽ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഈ മുപ്പത്തിമൂന്നുകാരി 10 വർഷമായി കാൻസർ സ്റ്റെംസെൽ റിസർച് സെന്ററിൽ ഗവേഷകയാണ്. റയാനയോടൊപ്പം അലി കൂടാതെ മറ്റു രണ്ടു പേർകൂടിയുണ്ട് ഈ യാത്രയിൽ. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി പെഗി വിറ്റ്സനും അമേരിക്കൻ സംരംഭകനും പൈലറ്റുമായ ജോൺ ഷോഫ്നറും.
നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, സൗദി സ്പേസ് അതോറിറ്റി എന്നിവ സംയുക്തമായാണ് ഈ ബഹിരാകാശയാത്ര സംഘടിപ്പിച്ചത്. എട്ടു ദിവസമാണ് റയാനയും സഹയാത്രികരും ബഹിരാകാശത്തു തങ്ങുക. 20 ഗവേഷണ പദ്ധതികൾ ഈ എട്ടു ദിവസത്തിനകം ഈ സംഘം പൂർത്തിയാക്കും. സ്താനാർബുദവുമായി ബന്ധപ്പെട്ടതും സ്റ്റെംസെൽ ഗവേഷണങ്ങളും റയാന നടത്തും. ചന്ദ്രനിലും ചൊവ്വയിലും കൃത്രിമമഴ പെയ്യിക്കാനുള്ള ഗവേഷണവും സംഘത്തിന്റെ യാത്രാ പദ്ധതികളിലുണ്ട്.
∙ വരവേറ്റത് യുഎഇ
യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയാണ് ബഹിരാകാശനിലയത്തിൽ റയാനയെയും സംഘത്തെയും വരവേറ്റത്. ബഹിരാകാശത്തെ യുഎഇ–സൗദി കൂടിക്കാഴ്ചയ്ക്കും അങ്ങനെ ഐഎസ്എസ് സാക്ഷ്യം വഹിച്ചു. ഭൂമിയിൽനിന്ന് 430 കിലോമീറ്റർ ഉയരത്തിലുള്ള ഐഎസ്എസിൽ നിലവിൽ 11 പേരാണുള്ളത്. സൗദി, യുഎസ്, യുഎഇ എന്നീ രാജ്യങ്ങൾ കൂടാതെ റഷ്യയിൽനിന്നുള്ള ബഹിരാകാശ സഞ്ചാരിയുമുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം ലക്ഷ്യങ്ങളും.
ശരീരകോശ ശാസ്ത്രം, ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഗവേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ ഈ ബഹിരാകാശദൗത്യം. സൗദിയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണിത്. ആദ്യ ബഹിരാകാശ സഞ്ചാരിയും ആദ്യ അറബ്, മുസ്‌ലിം സഞ്ചാരിയുമായ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ എഴു ദിവസത്തെ ദൗത്യത്തിനായി 1985 ജൂൺ 17ന് ബഹിരാകാശത്ത് എത്തിയിരുന്നു.
∙ മുത്തശ്ശിയുടെ സമ്മാനം കമ്മലുകൾ
‘‘ഇത് ഞങ്ങളുടെ സ്വപ്നസാക്ഷാൽക്കാരമാണ്..’’ ബഹിരാകാശയാത്ര തുടങ്ങും മുൻപ് റയാന പറഞ്ഞ ഈ വാക്കുകളിലുണ്ട് അവരുടെ ആകാശത്തോളം ഉയർന്ന പ്രതീക്ഷയും ഭൂമിയോളം വിശാലമായ ആത്മവിശ്വാസവും. മാതൃരാജ്യത്തിനും മനുഷ്യരാശിക്കും വേണ്ടിയുള്ള ചരിത്ര നേട്ടങ്ങൾ കൈവരിക്കണമെന്ന ആഗ്രഹത്തോടെയാണ് ബഹിരാകാശത്തേക്ക് പോകുന്നതെന്നും ഈ അനുഭവം ആവേശഭരിതരാണെന്നുമാണ് യാത്രയ്ക്കു മുൻപ് ആക്‌സിയം സ്‌പേസ് നടത്തിയ വാർത്താസമ്മേളനത്തിൽ റയാനയും അലി അൽ ഖർനിയും പറഞ്ഞത്.
സൗദി യുവാക്കളുടെ കഴിവുകളിൽ വിശ്വാസമർപ്പിച്ച നേതൃത്വത്തിനാണ് എല്ലാ നന്ദിയും. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ സൗദി, അറബ് മുസ്‌ലിം വനിത എന്ന നിലയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും റയാന പറയുന്നു. 10 വർഷമായി ശാസ്ത്ര, മെഡിക്കൽ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്നു. ബഹിരാകാശത്തേക്ക് പോകുന്നുവെന്ന് മുത്തശ്ശി അറിഞ്ഞപ്പോൾ 60 വർഷത്തിലേറെ പഴക്കമുള്ള രണ്ടു കമ്മലുകളാണ് സമ്മാനമായി തന്നതെന്ന് അവർ പറഞ്ഞത് ഒരു കുട്ടിയുടെ കൗതുകച്ചിരിയോടെയാണ്.
സൗദിക്കാരൻ എന്ന നിലയിൽ ശാസ്ത്ര പുരോഗതിയുടെ എല്ലാ മേഖലകളിലും മാന്യമായ സാന്നിധ്യം ഉറപ്പിച്ചിരിക്കയാണെന്ന് അലി അൽഖർനി പറയുന്നു. വ്യോമസേനയിൽ പൈലറ്റായി ജോലി ചെയ്ത അനുഭവ സമ്പത്തുമായി ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്താൻ കാത്തിരിക്കുകയാണെന്നാണ് അദ്ദേഹം പുറപ്പെടും മുൻപ് പറഞ്ഞത്.
∙ യുഎസിലെ പരിശീലനം
യാത്രയ്ക്ക് തയാറെടുക്കാൻ തീവ്രമായ പ്രത്യേക പരിശീലനമാണ് ഇരുവരും നേടിയത്. റയാനയും അലിയും യുഎസിൽ ഒരു വർഷത്തോളം നീണ്ട കഠിന പരിശീലനത്തിനു ശേഷമാണ് ബഹിരാകാശയാത്രയ്ക്ക് ഒരുങ്ങിയത്. മികച്ച കഴിവുകളും അനുഭവപരിചയവും ഉയർന്ന ശാരീരികക്ഷമതയും മാനസിക വഴക്കമുള്ളവരുമാണിവർ. ബഹിരാകാശ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ഇത് അവരെ പ്രാപ്തരാക്കി. എൻജിനീയറിങ്, റോബട്ടിക്‌സ്, ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഇവർ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തു. ഇവരുടെ ബഹിരാകാശ ദൗത്യം ബഹിരാകാശം തൊട്ടതോടെ ഗവേഷണ മേഖലയിൽ സൗദി അറേബ്യയ്ക്കു മുന്നിൽ പുതിയ യുഗമാണ് തുറക്കുന്നത്.
English Summary: Story of Rayyana Barnawi, the First Woman Astronaut from Saudi Arabia