സോവിയറ്റ് യൂണിയൻ 42 സ്വർണവുമായി ഒന്നാമതും യുഎസ് 34 സ്വർണവുമായി രണ്ടാമതുമെത്തി. കുട്ടിക്കാലത്ത് പോളിയോയുടെ പിടിയിലായ അമേരിക്കയുടെ വിൽമ റുഡോൾഫ് മൂന്നു സ്വർണവുമായി മേളയിൽ തിളങ്ങിയപ്പോൾ മൂന്നു സ്വർണവും രണ്ടു വെളളിയും ഒരു വെങ്കലവുമായി സോവിയറ്റ് ജിംനാസ്‌റ്റ് ലാറിസ ലാറ്റിനിനെ റോമിലും മെഡൽ വേട്ട ആവർത്തിച്ചു. പക്ഷേ ഇവരുടെയൊക്കെ നേട്ടങ്ങൾക്കുമേലെയായിരുന്നു അമേരിക്കയിൽനിന്നുള്ള ഒരു പതിനെട്ടുകാരൻ ബാലന്റെ വിജയം. ബോക്സിങ്ങിൽ സ്വർണജേതാവായ കാഷ്യസ് ക്ലേയുടെ കായികനേട്ടങ്ങളുടെ കഥ ഇവിടെയാണ് തുടങ്ങുന്നത്

സോവിയറ്റ് യൂണിയൻ 42 സ്വർണവുമായി ഒന്നാമതും യുഎസ് 34 സ്വർണവുമായി രണ്ടാമതുമെത്തി. കുട്ടിക്കാലത്ത് പോളിയോയുടെ പിടിയിലായ അമേരിക്കയുടെ വിൽമ റുഡോൾഫ് മൂന്നു സ്വർണവുമായി മേളയിൽ തിളങ്ങിയപ്പോൾ മൂന്നു സ്വർണവും രണ്ടു വെളളിയും ഒരു വെങ്കലവുമായി സോവിയറ്റ് ജിംനാസ്‌റ്റ് ലാറിസ ലാറ്റിനിനെ റോമിലും മെഡൽ വേട്ട ആവർത്തിച്ചു. പക്ഷേ ഇവരുടെയൊക്കെ നേട്ടങ്ങൾക്കുമേലെയായിരുന്നു അമേരിക്കയിൽനിന്നുള്ള ഒരു പതിനെട്ടുകാരൻ ബാലന്റെ വിജയം. ബോക്സിങ്ങിൽ സ്വർണജേതാവായ കാഷ്യസ് ക്ലേയുടെ കായികനേട്ടങ്ങളുടെ കഥ ഇവിടെയാണ് തുടങ്ങുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോവിയറ്റ് യൂണിയൻ 42 സ്വർണവുമായി ഒന്നാമതും യുഎസ് 34 സ്വർണവുമായി രണ്ടാമതുമെത്തി. കുട്ടിക്കാലത്ത് പോളിയോയുടെ പിടിയിലായ അമേരിക്കയുടെ വിൽമ റുഡോൾഫ് മൂന്നു സ്വർണവുമായി മേളയിൽ തിളങ്ങിയപ്പോൾ മൂന്നു സ്വർണവും രണ്ടു വെളളിയും ഒരു വെങ്കലവുമായി സോവിയറ്റ് ജിംനാസ്‌റ്റ് ലാറിസ ലാറ്റിനിനെ റോമിലും മെഡൽ വേട്ട ആവർത്തിച്ചു. പക്ഷേ ഇവരുടെയൊക്കെ നേട്ടങ്ങൾക്കുമേലെയായിരുന്നു അമേരിക്കയിൽനിന്നുള്ള ഒരു പതിനെട്ടുകാരൻ ബാലന്റെ വിജയം. ബോക്സിങ്ങിൽ സ്വർണജേതാവായ കാഷ്യസ് ക്ലേയുടെ കായികനേട്ടങ്ങളുടെ കഥ ഇവിടെയാണ് തുടങ്ങുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വകായിക മേളയായ ഒളിംപിക്സിൽ ചരിത്രം രചിച്ചവരും ഇതിഹാസമായവരും അനേകം പേരുണ്ട്. ഒളിമ്പ‌ിക്സിന്റെ ചരിത്രത്തിൽ ഇന്ത്യ ഇതുവരെ നേടിയത് 35 മെ‍ഡലുകളാണെങ്കിൽ ഇതിൽ എട്ടെണ്ണവും ഗുസ്തിയിൽ നിന്നാണ്. ഈ മെ‍‍ഡൽ നേട്ടത്തിനുടമകളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‍രംഗ് പുനിയ എന്നിവർ മാസങ്ങളായി സമരരംഗത്താണ്. തങ്ങൾക്ക് ലഭിച്ച മെഡ‍ലുകൾ ഗംഗാ നദിയിലൊഴുക്കാൻ പോയ ഗുസ്തി താരങ്ങളെ കഴിഞ്ഞ ദിവസം കർഷക നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ പൊരുതി നേടിയ ഒളിംപിക് മെഡൽ ഒരു കായികതാരം അക്ഷരാർഥത്തിൽ നദിയിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. അത് ബോക്സിങ് ഇതിഹാസം കാഷ്യസ് ക്ലേ എന്ന സാക്ഷാൽ മുഹമ്മദ് അലിയാണ്. 

ആറു പതിറ്റാണ്ടു മുൻപ് ഒളിംപിക്സിലെ ബോക്സിങ് റിങ്ങിൽ വിജയഭേരി മുഴക്കി, ബോക്സിങ്ങിലെ എക്കാലത്തെയും വലിയ താരമായി മാറിയ അലി എന്തിനാണ് തന്റെ സ്വർണമെഡൽ ഒഹായോ നദിയിലേക്ക് വലിച്ചെറിഞ്ഞത്? വംശീയാധിക്ഷേപത്തിനും അവഗണനയ്ക്കുമെതിരെ അലി ഉയർത്തിയ പ്രതിേഷധത്തിന്റെ പ്രതീകമായി ആ നഷ്ടം ഇന്നും കായികചരിത്രത്തിൽ നിഴലിച്ചുനിൽക്കുന്നു. ലോകം ഏറ്റവും കൂടുതൽ ആദരിച്ച കായികതാരങ്ങളിലൊരാളായ മുഹമ്മദലിയെ അതിലും വിലപിടിപ്പുള്ള മറ്റൊരു തങ്കം അണിയിച്ചാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും കായികലോകവും പിന്നീട് ആദരിച്ചത്– ഏതാണ്ട് 36 വർഷങ്ങൾക്കുശേഷം. അക്കഥയിലൂടെ... 

മെഡലുകൾ ഗംഗാ നദിയിലൊഴുക്കാനായി ഹരിദ്വാറിലെത്തിയ ഇന്ത്യൻ ഗുസ്തി താരങ്ങൾ പൊട്ടിക്കരയുന്നു (ഫയൽ ചിത്രം)
ADVERTISEMENT

∙ കറുത്തവരുടെ റോം ഒളിംപിക്സ്

1960ലെ 17–ാമത് ഒളിംപിക് മേളയ്ക്ക് ആതിഥ്യമരുളിയത് ഇറ്റലിയിലെ റോമാണ്. ഇറ്റലിയിൽ നടന്ന ആദ്യ ഒളിംപിക് മേള എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. പുരാതനവും പൈതൃകപരവുമായ പല വേദികളും ഒളിംപിക്സ് മത്സരങ്ങൾക്കായി ഉപയോഗിച്ചു. മത്സരഫലങ്ങൾ എല്ലാ സ്റ്റേഡിയങ്ങളിലും ഇലക്ട്രോണിക് ബോർഡിലൂടെ പ്രദർശിപ്പിച്ചു. 83 രാജ്യങ്ങളിൽനിന്നായി 5348 കായികതാരങ്ങൾ മാറ്റുരച്ചു. 1896ൽ സാമരാസ്–പാലാമാസ് സഖ്യം തയ്യാറാക്കിയ ഗാനം ഔദ്യോഗികമായി ഒളിംപിക്സ് ഗാനമായി പ്രഖ്യാപിക്കപ്പെട്ടു. (1896ലെ പ്രഥമ ഒളിംപിക്സിലും ഈ ഗാനംതന്നെയായിരുന്നു ആലപിച്ചത്). എത്യോപ്യയുടെ അബീബെ ബിക്കില മാരത്തണിൽ സ്വർണം നേടിയതോടെ ഒളിംപിക്സിൽ സ്വർണം നേടുന്ന ആദ്യ കറുത്ത വർഗക്കാരനായ ആഫ്രിക്കക്കാരൻ എന്ന ബഹുമതി സ്വന്തമാക്കി. ഒളിംപിക് ചരിത്രത്തിലെ കറുത്തവരുടെ ആദ്യ വിജയം. വർണവിവേചനം നിലനിന്ന ദക്ഷിണാഫ്രിക്കയുടെ അവസാനമേളയായി റോം ഒളിംപിക്സ്. പിന്നീടവർ 1992ൽ മാത്രമാണ് തിരികെയെത്തിയത്. 

സോവിയറ്റ് യൂണിയൻ 42 സ്വർണവുമായി ഒന്നാമതും യുഎസ് 34 സ്വർണവുമായി രണ്ടാമതുമെത്തി. കുട്ടിക്കാലത്ത് പോളിയോയുടെ പിടിയിലായ അമേരിക്കയുടെ വിൽമ റുഡോൾഫ് മൂന്നു സ്വർണവുമായി മേളയിൽ തിളങ്ങിയപ്പോൾ മൂന്നു സ്വർണവും രണ്ടു വെളളിയും ഒരു വെങ്കലവുമായി സോവിയറ്റ് ജിംനാസ്‌റ്റ് ലാറിസ ലാറ്റിനിനെ റോമിലും മെഡൽ വേട്ട ആവർത്തിച്ചു. പക്ഷേ ഇവരുടെയൊക്കെ നേട്ടങ്ങൾക്കുമേലെയായിരുന്നു അമേരിക്കയിൽനിന്നുള്ള ഒരു പതിനെട്ടുകാരൻ ബാലന്റെ വിജയം. ബോക്സിങ്ങിൽ സ്വർണജേതാവായ കാഷ്യസ് ക്ലേയുടെ കായികനേട്ടങ്ങളുടെ കഥ ഇവിടെയാണ് തുടങ്ങുന്നത് 

1960 റോം ഒളിമ്പിക്സിൽ സ്വർണം നേടിയപ്പോൾ മുഹമ്മദ് അലി ധരിച്ചിരുന്ന ഗ്ലൗ 2022ൽ ദോഹയിലെ ഖത്തർ ഒളിമ്പിക് ആന്‍ഡ് സ്പോർട്സ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു (Photo by KARIM JAAFAR / AFP)

∙ വിവേചനത്തിനെതിരെ പ്രതിഷേധം

ADVERTISEMENT

1960 റോം ഒളിംപിക്‌സ് ലൈറ്റ് ഹെവിവെയ്‌റ്റ് (81 കിലോ) ബോക്‌സിങ്ങിൽ പോളണ്ടിന്റെ ബിഗ്‌ന്യൂ സിഗി പെട്രോവ്‌സ്‌കിക്കെതിരെയായിരുന്നു ആ വിജയം. എതിരാളിയുടെ പേരോ നാടോ ഓർത്തുവയ്ക്കാനുള്ള പക്വതയോ ബുദ്ധിയോ അന്ന് അലിക്കില്ലായിരുന്നു. അലി അമ്മയ്ക്ക് എഴുതി: ‘എനിക്കു സ്വർണം കിട്ടി. എങ്ങുനിന്നോ വന്ന, 15 അക്ഷരങ്ങളുള്ള പേരുകാരനെ ഞാൻ ഇടിച്ചു ശരിപ്പെടുത്തി.’ മെഡലുമായി നാട്ടിലെത്തിയശേഷം ജന്മനാടായ കെന്റക്കിയിലെ ലൂയിവിൽ നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ക്ലേയോട് അവിടെ കറുത്തവർഗക്കാർക്ക് ഭക്ഷണമില്ലെന്നും തന്നെ കറുത്തവൻ എന്നു വിളിച്ചധിക്ഷേപിച്ചതും അദ്ദേഹത്തിന് സഹിക്കാനായില്ല. അതിൽ പ്രതിഷേധിച്ച് തനിക്കു ലഭിച്ച ഒളിംപിക് മെഡൽ ലൂയിവിൽ ജേഫേഴ്‌സൻ കൗണ്ടി പാലത്തിൽനിന്ന് ഓഹായോ നദിയിലേക്ക് വലിച്ചെറിഞ്ഞ് സങ്കടം തീർത്തു. 

തന്നോടു കാട്ടിയ വിവേചനത്തിൽ പ്രതിഷേധിച്ചാണ് നെഞ്ചോടുചേർത്തുവെച്ച ആ ഒളിംപിക് പതക്കം അവൻ വേണ്ടെന്നുവെച്ചത്. ഹോട്ടൽ വിട്ടുപോയ അദ്ദേഹത്തെയും സുഹൃത്തിനെയും അവിടെ ഭക്ഷണം കഴിക്കാനെത്തിയ തെമ്മാടിക്കൂട്ടം മോട്ടോർ ബൈക്കുകളിലെത്തി ആക്രമിക്കുക കൂടി ചെയ്‌തു. തന്നെ ഉപദ്രവിച്ചവരെ അടിച്ചുപരത്തിയശേഷമാണ് അവൻ അന്ന് മെഡൽ നദിയിലേക്ക് വലിച്ചെറിഞ്ഞത്. തന്റെ ആത്മകഥയായ ‘ദ് ഗ്രേറ്റസ്റ്റി’ൽ ഈ കഥ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ‘എനിക്ക് വേദനയോ ഖേദമോ തോന്നിയില്ല, പകരം ആശ്വാസവും കരുത്തുമാണ് അനുഭവപ്പെട്ടത്’– അലി എഴുതിച്ചേർത്തു. 

കെന്റക്കിയിൽ മുഹമ്മദ് അലിയുടെ ഭൗതികദേഹം വഹിച്ചുള്ള വാഹനവ്യൂഹം വരുമ്പോൾ കാവലൊരുക്കുന്ന പൊലീസ്. 2016 ജൂണിലെ ചിത്രം (Photo by JOHN MOORE / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ഒളിംപിക്സിന്റെ പ്രായശ്ചിത്തം

‌1996 ജൂലൈ 19. അറ്റ്‌ലാന്റ ഒളിംപിക്‌സിന്റെ ഉദ്‌ഘാടനവേദി. ശതാബ്ദി ഒളിംപിക്സ് എന്ന പ്രത്യേകത ആ മേളയ്ക്കുണ്ടായിരുന്നു. 83,000 കാണികളെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടെലിവിഷൻ പ്രേക്ഷകരെയും സാക്ഷിയാക്കി മുഖ്യ സ്‌റ്റേഡിയത്തിലെ ദീപത്തിൽ നാളം പകർന്നത് മുഹമ്മദ് അലി ആയിരുന്നു. ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു ആ കാഴ്‌ച. വിറയ്‌ക്കുന്ന കൈകളോടെയാണ് അദ്ദേഹം ദീപം പകർന്നത്. പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായ അലിയ്ക്ക് അന്ന് പ്രായം 55 വയസ്. വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം ദീപം തെളിയിച്ചത്. 

ADVERTISEMENT

18–കാരനായിരുന്ന ഒരു കറുത്ത ബാലനോട് കാലം ചെയ്ത അപരാധത്തിന് കായികലോകം ഒന്നാകെ സ്നേഹാഞ്ജലി അർപ്പിച്ചുകൊണ്ടാണ് പ്രതികരിച്ചത്. 36 വർഷങ്ങൾക്കുമുൻപ് താൻ നദിയിലേക്ക് വലിച്ചെറിഞ്ഞ സ്വർണമെഡലിനു പകരം ഒന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അലിക്ക് സമ്മാനിച്ച് ആദരവ് പ്രകടിപ്പിച്ചു. അമേരിക്കയും യുഗോസ്ലാവ്യയും തമ്മിൽ നടന്ന ബാസ്ക്കറ്റ്ബോൾ ഫൈനലിന്റെ ഇടവേളയിൽ ഐഒസി പ്രസിഡന്റ് അന്റോണിയോ സമരാഞ്ചാണ് അലിക്ക് മെഡൽ സമ്മാനിച്ചത്. കാണികളുടെ കൈയടി ഉയർന്നതിനൊപ്പം അമേരിക്കയുടെ അനശ്വരമായ ബാസ്ക്കറ്റ്ബോൾ ‘ഡ്രീം ടീമി’ന്റെ പ്രത്യേക അഭിനന്ദനവും അദ്ദേഹത്തെ തേടിയെത്തി. 

1974ൽ ജോർജ് ഫോർമാനുമായുള്ള മത്സരത്തിന് മൂന്നു ദിവസം മുമ്പുള്ള പരിശീലന വേളയിൽ അമ്മ ഒ‍ഡേസ ഗ്രാഡി ക്ലേയ്ക്കൊപ്പം മുഹമ്മദ് അലി (Photo/AFP)

∙ മുഹമ്മദ് അലി: ‘ദ് ഗ്രേറ്റസ്റ്റ്’

ലോകം കണ്ട ഏറ്റവും മഹാനായ കായികതാരങ്ങളിലൊരാളും ഏറ്റവും വലിയ ഹെവിവെയ്റ്റ് ബോക്സറുമാണ് മുഹമ്മദലി. ‘ദ് ഗ്രേറ്റസ്‌റ്റ്’, ‘ദ് പീപ്പിൾസ് ചാംപ്യൻ’ തുടങ്ങിയ ഓമനപ്പേരുകളിൽ അറിപ്പെടുന്ന അലിക്കാണ് ലോകം ബോക്‌സിങ് ഇതിഹാസം എന്ന വിശേഷണം നൽകിയിരിക്കുന്നത്. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തുള്ള ലൂയിവില്ലിൽ 1942 ജനുവരി 17നായിരുന്നു കാഷ്യസ് മാർസെലസ് ക്ലേ ജൂനിയറിന്റെ ജനനം. കാഷ്യസ് മാർസെലസ് ക്ലേ സീനിയറിന്റെയും ഒഡീസ ഗ്രേഡിയുടെയും മൂത്ത പുത്രനായി ജനിച്ച ക്ലേ ഒരു സാധാരണ  ആഫ്രോ–അമേരിക്കൻ കുടുംബത്തിലെ അംഗം മാത്രമായിരുന്നു. 

തന്റെ 12–ാം വയസിൽ പിതാവ് സമ്മാനിച്ച സൈക്കിൾ മോഷണം പോയത് തേടി അലഞ്ഞ ക്ലേയേയും അനുജൻ ദഡോൾഫിനെയും അവിടെ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥൻ ജോ മാർട്ടിൻ തന്റെ കൊളംബിയ ജിംനേഷ്യത്തിലേക്കു ക്ഷണിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ആ വർഷം തന്നെ റിങ്ങിലെ ജൈത്രയാത്രയ്‌ക്കു ക്ലേ തുടക്കമിട്ടു. 1960ലെ ഒളിംപിക് വിജയത്തിനുശേഷം അലി ലോക ചാംപ്യനായി, ബോക്‌സിങ്ങിലെ അവസാന വാക്കായി. 1961ൽ ഇസ്‌ലാംമതം സ്വീകരിച്ചതോടെ ക്ലേ, മുഹമ്മദ് അലിയായി. 1964ൽ ആദ്യ ലോകകിരീടം. സോണി ലിസ്റ്റനെ തോൽപ്പിച്ച് ലോക ഹെവിവെയ്റ്റ് ചാംപ്യനാകുമ്പോൾ പ്രായം 22. തൊട്ടുപിന്നാലെ വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് ഭരണകൂടവുമായി അഭിപ്രായവ്യത്യാസം. പിന്നീട് പല തവണ അലി ലോകത്തിന്റെ നെറുകയിൽ. ഇതോടെ അലി ബോക്‌സിങ്ങിൽ ഇതിഹാസമായി മാറി. ബോക്സിങ് റിങ്ങിലും പുറത്തും ആത്മവിശ്വാസത്തിന്റെ നേർരൂപമായിരുന്ന അലിയുടെ തീക്ഷ്ണമായ നോട്ടത്തിനു മുന്നിൽ പോലും എതിരാളികൾ പകച്ചു. വാക്കുകൊണ്ടും നോക്കുകൊണ്ടും എതിരാളികളെ സ്തബ്ധരാക്കിയ അലി പിന്നീടവരെ നിർദാക്ഷിണ്യം ഇടിച്ചിട്ടു. 

ലൂയിവില്ലിലെ സെൻട്രൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ബസ് കിട്ടാതെ ചിലപ്പോഴൊക്കെ മൂന്നു മൈൽ നടന്നു സ്കൂളിലെത്തിയിരുന്നു കാഷ്യസ് ക്ലേ. നാട്ടിലെ അമച്വർ ബോക്സിങ് കളരിയിൽനിന്നു വളർന്ന് ലോകം കീഴടക്കിയ അലി പിന്നീടു കാഡിലാക് കാറിൽ നാട്ടിലെത്തിയപ്പോൾ നാട്ടുകാർ എടുത്തുയർത്തിയത് ചരിത്രം. 

2012 ലണ്ടൻ‌ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന മുഹമ്മദ് അലി, അന്ന് യുഎൻ സെക്രട്ടറി ജനറലായിരുന്ന ബാൻ–കി–മൂൺ, എത്യോപ്യൻ അത്‍ലറ്റ് ഹെ‍യ്ലി ജെബ്രസെലാസി എന്നിവർ (Photo by JEWEL SAMAD / AFP)

∙ ‘നൂറ്റാണ്ടിലെ പോരാട്ട’ങ്ങൾ

വിവിധ വേദികളിലെ റിങ്ങുകളിൽ അലി തോൽപ്പിച്ചവർ നിസാരക്കാരായിരുന്നില്ല– ജോ ഫ്രെയ്‌സർ, ജോർജ് ഫോർമാൻ, ലിയോൺ സ്‌പിങ്ക്‌സ്, റോൺ ലൈലി, ബസ്‌റ്റർ മാത്തിസ്, ജോർജ് ചുവലോ, ഫ്‌ളോയിഡ് പാറ്റേഴ്‌സൻ, ബോബ് ഫോസ്‌റ്റർ, ബഗ്‌നർ എന്നിവർ അതിൽ ചിലർ മാത്രം. മൂന്നു തവണ ലോക ചാംപ്യനായ അലിയുടെ പ്രഫഷനൽ കരിയർ ഇങ്ങനെ സംഗ്രഹിക്കാം: 61 പോരാട്ടങ്ങളിൽ 56 വിജയങ്ങൾ, അതിൽ 37ലും നോക്കൗട്ട് വിജയങ്ങൾ. യുഎസ് സർക്കാർ അദ്ദേഹത്തിന് 1967ൽ അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. ബോക്സിങ് ബഹുമതികൾ റദ്ദാക്കി. മൂന്നുവർഷത്തേക്ക് മൽസരരംഗത്തുനിന്നു വിലക്കി. ബോക്സിങ് ജീവിതത്തിലെ മികച്ച വർഷങ്ങൾ ഇപ്രകാരം നഷ്ടമായെങ്കിലും യുദ്ധവിരുദ്ധ നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. 

ലോകം കണ്ട ഏറ്റവും വലിയ ബോക്‌സിങ് പോരാട്ടത്തിനു കളമൊരുങ്ങിയത് 1971 മാർച്ച് എട്ടിന്. ‘നൂറ്റാണ്ടിലെ പോരാട്ടം’ എന്നു വിശേഷിപ്പിക്കപ്പെട്ട ജോ ഫ്രേസർ – അലി മൽസരത്തിൽ പക്ഷേ അലി കീഴടങ്ങി. തുടർച്ചയായ 31 വിജയത്തിനുശേഷമായിരുന്നു അലിയുടെ തോൽവി. എന്നാൽ 1974 ഒക്‌ടോബർ 30നു ഫോർമാനെ എട്ടാം റൗണ്ടിൽ വീഴ്‌ത്തി അലി വീണ്ടും ലോകചാംപ്യനായി. ആറു മാസത്തിനുശേഷം ലാസ് വെഗാസിൽ റോൺ ലൈലിയെ തോൽപിച്ചു കിരീടം നിലനിർത്തി. അക്കൊല്ലംതന്നെ ജോ ഫ്രേസിയറോടും അലി പകരംവീട്ടി. എന്നാൽ 1978ൽ 15 റൗണ്ട് മൽസരത്തിൽ അലിയെ തോൽപിച്ച് ലിയോൺ സ്‌പിങ്ക്‌സ് ലോകചാംപ്യനായി. ഏതാനും മാസങ്ങൾക്കുശേഷം സ്‌പിങ്ക്‌സിനെ തകർത്ത് അലി വീണ്ടും ലോകകിരീടം തിരിച്ചുപിടിച്ചു. 

1981 അവസാനം കാനഡയുടെ ട്രവർ ബെർബിക്കിനു കീഴടങ്ങിയതോടെ അലി തന്റെ കായികജീവിതം ഏതാണ്ട് അവസാനിപ്പിച്ചു. 50ലേക്ക് കടന്ന അലി പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായി. 1981ൽ കായികലോകത്തുനിന്ന് വിടവാങ്ങി. 1984ൽ താൻ രോഗത്തിന്റെ പിടിയിലായെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബോക്സിങ് താരമെന്നതിലുപരി രാഷ്ട്രീയ, സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു അദ്ദേഹം. അറുപതുകളിൽ യുഎസിൽ കറുത്തവരുടെ പൗരാവകാശ പ്രസ്ഥാനത്തിന്റെയും നേതാവായിരുന്നു. 1999ൽ സ്പോർട്സ് ഇല്ലസ്ട്രേറ്റഡിന്റെ വോട്ടെടുപ്പിൽ നൂറ്റാണ്ടിന്റെ കായികതാരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ബിബിസിയും അദ്ദേഹത്തെ തന്നെയാണ് നൂറ്റാണ്ടിന്റെ കായികതാരമായി തിരഞ്ഞെടുത്തത്. 2005ൽ പരമോന്നത യുഎസ് ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു. 2016 ജൂൺ മൂന്നിന് അമേരിക്കയിലെ ഫീനിക്സിൽവച്ച് അദ്ദേഹം 74-ാം വയസിൽ അലി അന്തരിച്ചു. മുഹമ്മദ് അലിയുടെ ജീവചരിത്രമാണ് ‘ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം’.

പുതിയ പാർലമെന്റ് മന്ദിരത്തിനു സമീപം പ്രതിഷേധിച്ച ഗുസ്തി താരമായ സാക്ഷി മാലിക്കിനെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്ന പൊലീസ്. (Photo: Twitter, @BoxerPreeti)

∙ ലൂയിവിൽ നഗരത്തിന്റെ ആദരവ്

താൻ അപമാനിതനായ നഗരത്തിന്റെ ആദരവ് ഏറ്റുവാങ്ങാൻ പക്ഷേ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. മഹാനായ ബോക്‌സിങ് പ്രതിഭ മുഹമ്മദ് അലിയുടെ സ്മരണയ്ക്കു മുന്നിൽ ലൂയിവിൽ നഗരം നമിച്ചപ്പോൾ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. 2019 ജനുവരിയിൽ അവിടുത്തെ വിമാനത്താവളത്തിന്റെ പേര് ‘ലൂയിവിൽ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളം’ എന്ന് പുനർനാമകരണം ചെയ്താണ് അദ്ദേഹത്തിന് ആദരവർപ്പിച്ചത്. യുഎസിലെ കെന്റക്കി സംസ്ഥാനത്തുള്ള ലൂയിവി‍ൽ അലി അപമാനിക്കപ്പെട്ട നഗരം മാത്രമല്ലല്ലോ, അദ്ദേഹത്തിന്റെ ജന്മദേശം കൂടിയാണ്. 

 

English Summary: Indian Wrestlers Immerse Medals In Ganga; Recall Incident When Boxing Legend Muhammad Ali Threw His Gold Medal Into The Ohio River

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT