'ചുവപ്പ് മാഞ്ഞ' ബംഗാളിൽ നീല റോഡ്; ഖത്തർ മാതൃകയിലൊരു ഗ്രാമീണ റോഡ് ഇന്ത്യയിൽ ഇതാദ്യം
റോഡു നിർമാണത്തിൽ ഇന്ത്യ ബഹുദൂരം മുന്നിൽ സഞ്ചരിക്കുകയാണിപ്പോൾ. 75 കിലോമീറ്റർ റോഡ് കേവലം 105 മണിക്കൂറും 35 മിനിറ്റുമെടുത്ത് നിർമ്മിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ റോഡ് നിർമാണം പൂർത്തിയാക്കിയ റെക്കോർഡ് ഇപ്പോൾ ഇന്ത്യയ്ക്ക് സ്വന്തം. എക്സ്പ്രസ് ഹൈവേകള്‍, ഗ്രീൻ ഫീൽഡ് റോഡുകൾ എന്നിവയുടെ നിർമാണത്തിൽ മിന്നൽ വേഗത കൈവരിച്ച രാജ്യത്ത് ബംഗാളിലെ ഒരു ഗ്രാമത്തിൽ നിർമ്മിച്ച വീതി കുറഞ്ഞ 350 മീറ്റർ റോഡാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പത്തും പതിനാറും വരി റോഡുകൾക്ക് ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം ബംഗാളിലെ ഗ്രാമീണ റോഡിന് ലഭിക്കുന്നത് എന്തുകൊണ്ടാവും. കാരണം ഇങ്ങനെയൊരു റോഡ് ഇന്ത്യയിൽ ആദ്യമാണ്.
റോഡു നിർമാണത്തിൽ ഇന്ത്യ ബഹുദൂരം മുന്നിൽ സഞ്ചരിക്കുകയാണിപ്പോൾ. 75 കിലോമീറ്റർ റോഡ് കേവലം 105 മണിക്കൂറും 35 മിനിറ്റുമെടുത്ത് നിർമ്മിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ റോഡ് നിർമാണം പൂർത്തിയാക്കിയ റെക്കോർഡ് ഇപ്പോൾ ഇന്ത്യയ്ക്ക് സ്വന്തം. എക്സ്പ്രസ് ഹൈവേകള്‍, ഗ്രീൻ ഫീൽഡ് റോഡുകൾ എന്നിവയുടെ നിർമാണത്തിൽ മിന്നൽ വേഗത കൈവരിച്ച രാജ്യത്ത് ബംഗാളിലെ ഒരു ഗ്രാമത്തിൽ നിർമ്മിച്ച വീതി കുറഞ്ഞ 350 മീറ്റർ റോഡാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പത്തും പതിനാറും വരി റോഡുകൾക്ക് ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം ബംഗാളിലെ ഗ്രാമീണ റോഡിന് ലഭിക്കുന്നത് എന്തുകൊണ്ടാവും. കാരണം ഇങ്ങനെയൊരു റോഡ് ഇന്ത്യയിൽ ആദ്യമാണ്.
റോഡു നിർമാണത്തിൽ ഇന്ത്യ ബഹുദൂരം മുന്നിൽ സഞ്ചരിക്കുകയാണിപ്പോൾ. 75 കിലോമീറ്റർ റോഡ് കേവലം 105 മണിക്കൂറും 35 മിനിറ്റുമെടുത്ത് നിർമ്മിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ റോഡ് നിർമാണം പൂർത്തിയാക്കിയ റെക്കോർഡ് ഇപ്പോൾ ഇന്ത്യയ്ക്ക് സ്വന്തം. എക്സ്പ്രസ് ഹൈവേകള്‍, ഗ്രീൻ ഫീൽഡ് റോഡുകൾ എന്നിവയുടെ നിർമാണത്തിൽ മിന്നൽ വേഗത കൈവരിച്ച രാജ്യത്ത് ബംഗാളിലെ ഒരു ഗ്രാമത്തിൽ നിർമ്മിച്ച വീതി കുറഞ്ഞ 350 മീറ്റർ റോഡാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പത്തും പതിനാറും വരി റോഡുകൾക്ക് ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം ബംഗാളിലെ ഗ്രാമീണ റോഡിന് ലഭിക്കുന്നത് എന്തുകൊണ്ടാവും. കാരണം ഇങ്ങനെയൊരു റോഡ് ഇന്ത്യയിൽ ആദ്യമാണ്.
റോഡ് നിർമാണത്തിൽ ഇന്ത്യ ബഹുദൂരം മുന്നിൽ സഞ്ചരിക്കുകയാണിപ്പോൾ. 75 കിലോമീറ്റർ റോഡ് കേവലം 105 മണിക്കൂറും 35 മിനിറ്റുമെടുത്ത് നിർമ്മിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ റോഡ് നിർമാണം പൂർത്തിയാക്കിയ റെക്കോർഡ് ഇപ്പോൾ ഇന്ത്യയ്ക്ക് സ്വന്തം. എക്സ്പ്രസ് ഹൈവേകള്‍, ഗ്രീൻ ഫീൽഡ് റോഡുകൾ എന്നിവയുടെ നിർമാണത്തിൽ മിന്നൽ വേഗത കൈവരിച്ച രാജ്യത്ത്
ബംഗാളിലെ ഒരു ഗ്രാമത്തിൽ നിർമ്മിച്ച വീതി കുറഞ്ഞ 350 മീറ്റർ റോഡാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പത്തും പതിനാറും വരി റോഡുകൾക്ക് ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം ബംഗാളിലെ ഗ്രാമീണ റോഡിന് ലഭിക്കുന്നത് എന്തുകൊണ്ടാവും. കാരണം ഇങ്ങനെയൊരു റോഡ് ഇന്ത്യയിൽ ആദ്യമാണ്. റോഡിന്റെ നിറം മുതൽ നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളിൽ വരെ പ്രത്യേകതയുണ്ട്. പുത്തന്‍ സാങ്കേതിക വിദ്യയിൽ സാധാരണ ടാറിട്ട റോഡുകൾക്കുള്ളതിനേക്കാൾ രണ്ടിരട്ടി വരെ ആയുസ്സ് കൂടുതൽ ലഭിക്കുമെന്നാണ് എൻജിനീയർമാർ അവകാശപ്പെടുന്നത്. പരിസ്ഥിതിക്കും വളരെയേറെ ഗുണകരമാവും റോഡ് നിർമാണത്തിൽ വന്ന മാറ്റം. രാജ്യം ചർച്ച ചെയ്യുന്ന കേവലം 350 മീറ്റർ നീളമുള്ള ബംഗാളിലെ ഗ്രാമീണ റോഡിനെ കുറിച്ച് കൂടുതൽ അറിയാം.
∙ കുഞ്ഞുറോഡ് എങ്ങനെ രാജ്യം ‘നിറഞ്ഞു’?
ആഗോള താപനം ലോകരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന കാലത്താണ് ഒരു പഞ്ചായത്ത് റോഡ് രാജ്യത്തിന് മാതൃകയായിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കിഴക്കൻ ബർധമാനിലെ റെയ്‌നയിലെ ഉച്ചാലൻ ഗ്രാമപഞ്ചായത്തിലാണ് നീല നിറത്തിലുള്ള റോഡ്. ഇവിടെയുള്ള കൃഷി സ്ഥലത്തിന് ഇടയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഈ നീല നിറമുള്ള റോഡ് നിർമ്മിച്ചിരിക്കുന്നത് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കലർത്തിയാണെന്ന പ്രത്യേകതയുമുണ്ട് . 350 മീറ്റർ നീളമുള്ള റോഡ് ഏകലക്ഷ്മി ടോൾ പ്ലാസ മുതൽ റാവുത്തറ പാലം വരെയാണ് നീണ്ടുകിടക്കുന്നത്.
നീല നിറത്തിലെ റോഡ് വന്നതോടെ ഉച്ചാലൻ ഗ്രാമം ഒരു 'ടൂറിസ്റ്റ്' സ്ഥലമായി മാറി. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ റോഡ് കാണാൻ എത്തുന്നു. റോഡിൽ നീലനിറമുള്ള ഭാഗം കേവലം 350 മീറ്റർ മാത്രമാണ്. പൊതുഗതാഗതത്തിനായി നിർമ്മിച്ച ഈ റോഡ് പശ്ചിമ ബംഗാൾ പഞ്ചായത്ത്, ഗ്രാമവികസന മന്ത്രി പ്രദീപ് മജുംദാറെത്തിയാണ് കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്തത്.
ബർധമാനിലെ ചിലയിടങ്ങളിൽ താപനില വേനൽക്കാലത്ത് 43.8 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് റോഡിന് നീല നിറം നല്‍കാൻ ബംഗാളിലെ എൻജിനീയറിങ് വിദഗ്ധരെ പ്രേരിപ്പിച്ചത്. നീല നിറത്തിലെ കട്ടിയുള്ള കോട്ടിങ് സൂര്യതാപത്തെ ചെറുക്കും. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കുപയോഗിച്ച് നിർമിച്ച റോഡിൽ വെള്ളം കയറുന്നതും കുറവായിരിക്കും. ഇതിനാൽ ഈ പരീക്ഷണ റോഡിന്റെ ആയുസ്സ് സാധാരണ റോഡുകളെ അപേക്ഷിച്ച് രണ്ടോ മൂന്നോ മടങ്ങ് അധികമായിരിക്കുമെന്നാണ് എൻജിനീയർമാർ കരുതുന്നത്.
∙എന്തിന് നീല നിറം?
സാധാരണ റോഡുകളുടെ ഉപരിതലം കറുപ്പ് നിറമാണ്. പരമ്പരാഗതമായ കാഴ്ചപ്പാടുകളെ മാറ്റുന്നതിന് വേണ്ടിയല്ല ബംഗാളിൽ റോഡിന്റെ നിറം നീലയാക്കിയത്. സൂര്യതാപം ആഗിരണം ചെയ്ത് ചൂട് വർധിപ്പിക്കുന്ന കറുത്ത പ്രതലത്തെ അപേക്ഷിച്ച് നീല നിറം താപത്തെ ആഗിരണം ചെയ്യില്ലെന്ന കണ്ടെത്തലാണ് രാജ്യത്തെ ആദ്യ നീല റോഡിന്റെ പിറവിക്ക് പിന്നിലുള്ള കാരണം. സൂര്യതാപത്തെ ഏറ്റവും കൂടുതൽ ആഗിരണം ചെയ്യുന്നത് കറുപ്പ് നിറമാണ്, ഇതിന് ശേഷം ചൂട് പുറത്തേയ്ക്ക് വിടുകയും ചെയ്യുന്നു. നിറം മാറ്റിയാൽ താപനില കുറയ്ക്കാനാവുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് നീലനിറം വിവിധ രാജ്യങ്ങൾ പരീക്ഷിച്ചത്. ഒടുവിലിത് ഇന്ത്യയിലും എത്തി.
∙ നീല റോഡ് ആകർഷകം, ചെലവും കുറവ്
പരിസ്ഥിതി സംരക്ഷണത്തിനുള്ള ബംഗാൾ സർക്കാരിന്റെ ശ്രമത്തിന്റെ ഫലമാണ് നീല റോഡെന്ന് ഉദ്ഘാടകനായ മന്ത്രി പ്രദീപ് മജുംദാർ അഭിപ്രായപ്പെട്ടിരുന്നു. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിർമിച്ചതിലൂടെ നിർമാണച്ചെലവിലും വലിയ കുറവുണ്ടായി. ബിറ്റുമിൻ ഉപയോഗിച്ചുള്ള റോഡ് വലിയ അളവിൽ താപം പുറന്തള്ളുന്നതും നീല റോഡിലൂടെ ഇല്ലാതായി. പുതിയ സാങ്കേതിക വിദ്യയിൽ ഉരുക്കിയ ബിറ്റുമിന്റെ ഉപയോഗം 10 ശതമാനത്തോളം കുറവ് മതി. ഇവിടെ 350 മീറ്റർ റോഡ് നിർമിച്ചതിന് 22.94 ലക്ഷം രൂപയാണ് ചെലവായത്. ഇപ്പോഴത്തെ പരീക്ഷണം വിജയകരമാണെങ്കിൽ മറ്റു ജില്ലകളിലും സമാനമായ റോഡുകൾ നിർമിക്കാനാണ് ബംഗാളിന്റെ പദ്ധതി.
“ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു റോഡ്. സാധാരണയായി മരുഭൂമിയിലാണ് ഇത്തരം റോഡുകൾ കാണാറുള്ളത്. കാരണം ചൂട് വളരെ കൂടുതലായതിനാൽ സാധാരണ റോഡുകളുടെ ഉപരിതലം ഉരുകാൻ സാധ്യത കൂടുതലാണ്” സ്ഥലം എംഎൽഎ ഷാമ്പ ധാര പറയുന്നു. ബംഗാളിൽ നീല റോഡ് പിറന്നതിന് പിന്നിലെ സാങ്കേതിക സഹായം ദുബായില്‍ നിന്നുള്ളതാണ്. ഇവിടെ നിന്നും ലഭിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബംഗാളിലെ എന്‍ജിനീയർമാർ നീല റോഡ് പണിതത്. ഓൾ ഇന്ത്യ റോഡ്‌സ് അസോസിയേഷനിലെ എൻജിനീയർമാരും ഇതിനായി സഹായം ചെയ്തു.
ലോകത്ത് വിവിധ രാജ്യങ്ങളിൽ പ്രതല താപം കുറയ്ക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം നിലനിൽക്കുന്നുണ്ട്. ഖത്തർ, യുഎസ്, ജപ്പാന്‍ എന്നിവിടങ്ങളിൽ മുൻപേ പരീക്ഷിച്ച സാങ്കേതിക വിദ്യയാണിത്. താപം കുറയ്ക്കുന്നതിനാൽ പ്രധാനമായും കടുത്ത ചൂടുള്ളയിടങ്ങളിലാണ് ഇത് ഫലപ്രദം. മരുഭൂമികൾക്ക് സമാനമായ ഭൂപ്രകൃതിയുള്ള ഇടങ്ങളിൽ ടാർ റോഡുകളോ, കോൺക്രീറ്റ് റോഡുകളോ നിർമ്മിക്കുകയാണെങ്കിൽ അത് സൗരോർജ്ജം ആഗിരണം ചെയ്ത് താപം വർധിപ്പിക്കുന്നു. രാത്രികാലങ്ങളിൽ പോലും റോഡിന്റെ ഉപരിതലം ചൂടേറിയതായിരിക്കും.
∙റോഡിലെ താപനില വില്ലനായി മാറിയതെങ്ങനെ?
ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ നിർമിക്കപ്പെട്ട റോഡുകളുടെ ഉപരിതലത്തിലെ ടാർ ഉരുകി ഒലിക്കുന്നത് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് തലവേദനയായി. റോഡിന്റെ ആയുസ് ഗണ്യമായി കുറഞ്ഞതോടെ മറ്റു വഴികൾ തേടാൻ ആരംഭിച്ചു. ഇതിനൊപ്പം റോഡിലെ ഉയർന്ന താപനില വാഹനങ്ങൾ വഴിയിൽ കേടാവാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. വാഹനത്തിന്റെ നിറം മങ്ങുന്നതിനും പ്ലാസ്റ്റിക് കവചം ഉരുകുന്നതിനും കാരണമാകും. ഗ്രാമങ്ങളിലെ റോഡുകളെ അപേക്ഷിച്ച് നഗരങ്ങളിലാണ് നിരത്തുകളിൽ താപനില ഗണ്യമായി വർധിക്കുന്നത്. നിരത്തുകൾക്ക് സമീപത്തായുള്ള കോൺക്രീറ്റ് കെട്ടിടങ്ങളും താപനില വർധിക്കാൻ കാരണമാകുന്നു. ഇതേതുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തരത്തിലുള്ള പരീക്ഷണങ്ങളാണ് നടന്നത്.
ലൊസാഞ്ചൽസിൽ യുഎസ് സൈന്യം ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് പരീക്ഷിച്ചത്. എയർസ്ട്രിപ്പുകളെ ശത്രുവിന്റെ ഉപഗ്രഹങ്ങളുടെ ക്യാമറക്കണ്ണുകളിൽ നിന്നും രക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന കൂൾസീൽ റോഡുകളുടെ ഉപരിതലത്തിൽ അടിക്കാനാണ് തീരുമാനിച്ചത്. ചാര നിറമായിരുന്നു ഈ പദാർഥത്തിനുണ്ടായിരുന്നത്. കൂൾസീൽ ഉപയോഗിച്ചപ്പോൾ താപനിലയിൽ 5 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
ഗൾഫ് രാജ്യമായ സൗദി അറേബ്യ ജാപ്പനീസ് സാങ്കേതിക വിദ്യയാണ് നിരത്തിലെ താപനില കുറയ്ക്കാൻ ഉപയോഗിച്ചത്. ജാപ്പനീസ് കമ്പനിയായ സുമിറ്റോമോയുമായി ചേർന്നായിരുന്നു പദ്ധതി. കാൽനടക്കാർ ഉപയോഗിക്കുന്ന നടപ്പാതകളിലെ താപം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ജപ്പാനിൽ ടോക്കിയോ ഒളിംപിക്സിനോട് അനുബന്ധിച്ചും താപനില കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന് പുറമെ ചൂട് ആഗിരണം ചെയ്യാൻ സഹായിക്കുന്ന തരം കുറ്റിച്ചെടികളും ജപ്പാനിൽ റോഡരികിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
∙ നീല റോഡ് ലോകം അറിഞ്ഞത് ഖത്തറിലൂടെ
2022 ൽ ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാനൊരുങ്ങിയ ഖത്തർ നേരിട്ട പ്രധാന പ്രശ്നം രാജ്യത്തെ കഠിനമായ താപനിലയായിരുന്നു. പ്രധാന നിരത്തുകളിലെ താപനില കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ തലസ്ഥാനമായ ദോഹയിലെ തിരക്കേറിയ നിരത്തിനെ നീലയാക്കി മാറ്റാനാണ് തീരുമാനിച്ചത്. ലൊസാഞ്ചൽസ്, മക്ക, ടോക്കിയോ എന്നിങ്ങനെയുള്ള പ്രധാന സ്ഥലങ്ങളിൽ നീലനിറം പൂശിയ റോഡുകൾ വർഷങ്ങൾക്ക് മുൻപേ പ്രത്യക്ഷപ്പെട്ടെങ്കിലും ലോകത്തിന്റ ശ്രദ്ധ ആകർഷിച്ചത് ഖത്തർ അവരുടെ റോഡുകളെ നീലനിറത്തിൽ മുക്കിയെടുത്തപ്പോഴാണ്.
പരീക്ഷണമെന്ന രീതിയിലാണ് ഖത്തർ റോഡിൽ ആദ്യമായി നീലനിറം പൂശിയത്. ചൂടിനെ പ്രതിഫലിപ്പിക്കുന്ന നിറം പൂശിയ റോഡിൽ താപനില കുറയുന്നുണ്ടോ എന്ന് പരിശോധിക്കാനായി സെൻസറുകളും സ്ഥാപിച്ചു. താപനിലയിലെ വ്യത്യാസം അറിയുന്നതിനായി ഇതിനോട് ചേർന്നുള്ള ടാറിട്ട കറുത്തപ്രതലമുള്ള റോഡിലും സെൻസറുകൾ വച്ചിട്ടുണ്ട്. സൗരവികിരണത്തിന്റെ 50 ശതമാനം വരെ ആഗിരണം ചെയ്യാതെ പ്രതിഫലിപ്പിക്കുന്നതിനാൽ നീലനിറം പൂശിയ റോഡിലെ താപനിലയിൽ വലിയ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഖത്തറിന്റെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ താപനിലയിലുണ്ടാകുന്ന മാറ്റം നിരീക്ഷിക്കുന്നുമുണ്ട്. ജാപ്പനീസ് സാങ്കേതിക വിദ്യയിലാണ് ഖത്തർ റോഡിന് നീല നിറം നൽകിയത്. ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കളെ കുറിച്ചുള്ള വിവരം ലഭ്യമല്ല. ചൂട് ആഗിരണം ചെയ്യുന്ന പദാർഥം മൂന്ന് കോട്ടുകളായാണ് അടിക്കുന്നത്.
∙ പ്ലാസ്റ്റിക് ‘തിന്നും’ റോഡ് പരിസ്ഥിതിക്ക് അനുയോജ്യം
ബംഗാളിൽ ഇപ്പോൾ നിർമ്മിക്കപ്പെട്ട റോഡ് നീല നിറം കൊണ്ടാണ് വ്യത്യസ്തമാകുന്നതെങ്കിലും അതിലെ നിർമ്മാണത്തിൽ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചിട്ടുണ്ടെന്നതും പ്രത്യേകം പറയേണ്ടതാണ്. ഒരു ഗ്രാമീണ റോഡിന്റെ നിർമാണത്തിന് ഇത്രയും പാരിസ്ഥിതിക പ്രാധാന്യം അധികാരികള്‍ നൽകിയത് പ്രശംസനീയമാണ്. നമ്മുടെ രാജ്യത്ത് റോഡ് നിർമ്മാണത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കാൻ ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 2004ൽ ചെന്നൈ നഗരത്തിൽ ആയിരം കിലോ പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിർമിച്ചിരുന്നു.
ചെന്നൈയ്ക്ക് പിന്നാലെ ജംഷഡ്പൂരിലും അഗർത്തലയിലും സമാനമായ സാങ്കേതിക വിദ്യയിൽ റോഡുകൾ നിർമ്മിക്കപ്പെട്ടു. നഗരങ്ങളിലെ തദ്ദേശ ഭരണകൂടങ്ങൾക്ക് തലവേദനയാകുന്ന പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന് വേണ്ടി റോഡ് നിർമിക്കുമ്പോൾ ടാറിനൊപ്പം പ്ലാസ്റ്റിക് മാലിന്യവും കൂട്ടിച്ചേർക്കാൻ 2015 നവംബറിൽ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷം 3000 കിലോ പ്ലാസ്റ്റിക് ഉപയോഗിച്ച് ബെംഗളൂരു നഗരത്തിന്റെ ഔട്ടർ റിങ് റോഡുമായി ചേരുന്ന റോഡ് നിർമിച്ചിരുന്നു. രാജ്യത്ത് ഉദ്ദേശം 703 കിലോമീറ്ററോളം ദേശീയ പാത പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട്.
∙ പ്ലാസ്റ്റിക് റോഡില്‍ കേരളവും മുന്നിൽ, വരുമോ നീല റോഡ്!
സംസ്‌കരിച്ച പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമാണത്തിനുപയോഗിക്കുന്നതിൽ കേരളവും ഒട്ടും പിന്നിലല്ല. 4967.31 കിലോമീറ്റർ റോഡ് നിർമ്മാണത്തിൽ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചിട്ടുണ്ട്. ഹരിതകർമസേന പ്രവർത്തകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ക്ലീൻ കേരള കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. 2800 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഇതിനകം ഉപയോഗിച്ചതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
ആഗോളതാപനം, പ്ലാസ്റ്റിക് മാലിന്യം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ ചെറുക്കാൻ വലിയ പ്രാധാന്യമാണ് ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ നൽകുന്നത്. ഇതിന്റെ മികച്ചൊരു ഉദാഹരണമാണ് ബംഗാളിൽ പിറന്ന നീല റോഡ്. ഇക്കാര്യത്തിൽ ബംഗാളിന്റെ പാത കേരളവും പിന്തുടരുമെന്ന് കരുതാം.
English Summary: India's First Eco-Friendly Blue Road with Plastic Waste is Built in a Bengali Village