എഫ്ബിഐ തേടുന്ന ഇന്ത്യക്കാരൻ, 8 വർഷമായി യുഎസിന് തലവേദന; വിവരം നൽകിയാൽ കിട്ടും 82 ലക്ഷം!
പണ്ടുമുതൽക്കേ ലോക പൊലീസായാണ് യുഎസ് അറിയപ്പെടുന്നത്. പക്ഷേ അവിടത്തെ ശരിക്കും പൊലീസ്, അത് എഫ്ബിഐയാണ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അധികാരപരിധി വളരെ വിശാലവും. ഒരു യുഎസ് പൗരന് ലോകത്തെവിടെ വച്ച് അപകടം സംഭവിച്ചാലും അന്വേഷിക്കാൻ അധികാരമുള്ള ഏജൻസി. എന്നാൽ കഴിഞ്ഞ 6 വർഷമായി, കാണാതായ ഒരു ഗുജറാത്തിയെ തേടിയുള്ള അന്വേഷണത്തിലാണ് എഫ്ബിഐ.
പണ്ടുമുതൽക്കേ ലോക പൊലീസായാണ് യുഎസ് അറിയപ്പെടുന്നത്. പക്ഷേ അവിടത്തെ ശരിക്കും പൊലീസ്, അത് എഫ്ബിഐയാണ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അധികാരപരിധി വളരെ വിശാലവും. ഒരു യുഎസ് പൗരന് ലോകത്തെവിടെ വച്ച് അപകടം സംഭവിച്ചാലും അന്വേഷിക്കാൻ അധികാരമുള്ള ഏജൻസി. എന്നാൽ കഴിഞ്ഞ 6 വർഷമായി, കാണാതായ ഒരു ഗുജറാത്തിയെ തേടിയുള്ള അന്വേഷണത്തിലാണ് എഫ്ബിഐ.
പണ്ടുമുതൽക്കേ ലോക പൊലീസായാണ് യുഎസ് അറിയപ്പെടുന്നത്. പക്ഷേ അവിടത്തെ ശരിക്കും പൊലീസ്, അത് എഫ്ബിഐയാണ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അധികാരപരിധി വളരെ വിശാലവും. ഒരു യുഎസ് പൗരന് ലോകത്തെവിടെ വച്ച് അപകടം സംഭവിച്ചാലും അന്വേഷിക്കാൻ അധികാരമുള്ള ഏജൻസി. എന്നാൽ കഴിഞ്ഞ 6 വർഷമായി, കാണാതായ ഒരു ഗുജറാത്തിയെ തേടിയുള്ള അന്വേഷണത്തിലാണ് എഫ്ബിഐ.
പണ്ടുമുതലേ ലോക പൊലീസായാണ് യുഎസ് അറിയപ്പെടുന്നത്. പക്ഷേ അവിടത്തെ ശരിക്കും പൊലീസ്, അത് എഫ്ബിഐയാണ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അധികാരപരിധി വളരെ വിശാലവും. ഒരു യുഎസ് പൗരന് ലോകത്തെവിടെ വച്ച് അപകടം സംഭവിച്ചാലും അന്വേഷിക്കാൻ അധികാരമുള്ള ഏജൻസി. എന്നാൽ കഴിഞ്ഞ 6 വർഷമായി, കാണാതായ ഒരു ഗുജറാത്തിയെ തേടിയുള്ള അന്വേഷണത്തിലാണ് എഫ്ബിഐ.
യുഎസ് തേടുന്ന ടോപ് 10 കൊടുംകുറ്റവാളികളുടെ പട്ടികയിൽ തുടർച്ചയായ ആറാം വർഷവും ഭദ്രേഷ്കുമാർ ചേതൻഭായ് പട്ടേൽ എന്ന ഭദ്രേഷ് പട്ടേൽ ഇടംപിടിച്ചിരിക്കുകയാണ്. ഈ പട്ടികയിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരനെന്ന പേരും ഭദ്രേഷ്കുമാർ പട്ടേലിന് സ്വന്തം. യുഎസിന് തലവേദനയായി എഫ്ബിഐ പട്ടികയിൽ വർഷങ്ങളായി ഇരുപ്പുറപ്പിച്ചിരിക്കുന്ന ഭദ്രേഷ്കുമാർ പട്ടേൽ ആരാണ് ? എന്താണ് അയാൾ ചെയ്ത അപരാധം ? ഏതൊക്കെ വഴികളാണ് പട്ടേലിനെ വലയിലാക്കാൻ എഫ്ബിഐ പയറ്റിയത് ? പട്ടേലിനെ കണ്ടെത്തി അറിയിച്ചാൽ യുഎസ് നൽകുന്ന പ്രതിഫലം എന്താണ്? അറിയാം വിശദമായി.
∙ ആരാണ് ഭദ്രേഷ്കുമാർ പട്ടേൽ ?
ജീവനോടെയുണ്ടെങ്കിൽ ഇപ്പോൾ 33 വയസ്സ് പ്രായമുണ്ടാവേണ്ട ഭദ്രേഷ് കുമാർ 1990ലാണ് ഗുജറാത്തിലെ അഹമ്മദാബാദിലെ വിരാംഗം എന്ന സ്ഥലത്ത് ജനിച്ചത്. 2014ൽ പാലക് എന്ന 21 വയസ്സുകാരിയെ വിവാഹം കഴിച്ചു. വിവാഹശേഷം തൊട്ടടുത്ത വർഷം ദമ്പതികൾ യുഎസിലേക്ക് വിമാനം കയറി.
വിദേശ രാജ്യത്തെ ബന്ധുക്കളുടെ സഹായത്തോടെ യുഎസിലെ ഹാനോവറിലെ ഒരു ഫാസ്റ്റ് ഫുഡ് ഭക്ഷണശാലയിൽ ഭദ്രേഷിനും പാലക്കിനും ജോലി ലഭിച്ചു. ഇരുവരുടെയും ജീവിതം അല്ലലില്ലാതെ മുന്നോട്ട് പോകുന്നതിടെയാണ് വിധി എല്ലാം മാറ്റിമറിച്ചത്. ഭാര്യ പാലക്കിനെ ക്രൂരമായി കൊലചെയ്ത ഭദ്രേഷിന്റെ പേര് യുഎസിലെ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.
∙ ഭാര്യയെ കൊന്ന കൊടുംകുറ്റവാളി
ഭദ്രേഷിനെയും പാലക്കിനെയും അവസാനമായി ഒരുമിച്ച് കാണുന്നത് ഇവർ ജോലി ചെയ്തിരുന്ന ഭക്ഷണശാലയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലാണ്. തിരക്കൊഴിഞ്ഞ ഭക്ഷണശാലയുടെ അടുക്കളയിലേക്ക് രാത്രി 9.30ന് ദമ്പതികൾ ഒരുമിച്ച് കയറിപ്പോകുന്നതാണ് ദൃശ്യം. കുറച്ച് സമയത്തിനുശേഷം ഭദ്രേഷ് മാത്രം യാതൊരു പരിഭ്രമവും കൂടാതെ തിരികെ വരുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.
എന്നാൽ ഭദ്രേഷിനൊപ്പം അടുക്കളയിലേക്ക് കയറിപ്പോയ പാലക് പിന്നീട് ജീവനോടെ പുറത്തേക്ക് വന്നില്ല. അടുക്കളയിൽ വച്ച് പാലക്കിന് എന്താവും സംഭവിച്ചിരിക്കുക. ബാക്കി അമേരിക്കൻ പൊലീസ് പറയും.
∙ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
ഹാനോവറിലെ ഡങ്കിൻ ഡോണറ്റ് ഭക്ഷണശാലയിൽ രാത്രി ഭക്ഷണം വാങ്ങാനെത്തിയയാൾ ഏറെ നേരം കാത്തുനിന്നിട്ടും തുറന്നു കിടക്കുന്ന കൗണ്ടറിൽ ആരെയും കാണാതായതോടെ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ അടുക്കളയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന പാലക്കിനെ കണ്ടെത്തി.
അടുക്കളയിൽ ഉപയോഗിക്കുന്ന വലിയ കത്തി ഉപയോഗിച്ച് പാലകിനെ പലവട്ടം കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ഒറ്റനോട്ടത്തിൽതന്നെ അതൊരു കൊലപാതകമാണെന്ന് മനസ്സിലാക്കിയ പൊലീസ് കേവലം ഒരു മണിക്കൂറിൽ കൊലപാതകത്തിനു പിന്നിൽ ഭദ്രേഷാണെന്ന് കണ്ടെത്തി. ഭദ്രേഷിലേക്ക് പൊലീസിന്റെ സംശയമുന നീളാൻ റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങളും, പാലക്കിന്റെ അവസാന ഫോൺ കോളിലെ വിവരങ്ങളും കാരണമായി.
ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളായിരുന്നു പാലക്കിന്റെ കൊലയിൽ കലാശിച്ചത്. വീസ കാലാവധി കഴിഞ്ഞതോടെ നിയമവിരുദ്ധമായാണ് ദമ്പതികൾ യുഎസിൽ കഴിഞ്ഞിരുന്നത്. ഇതിനാൽ യുഎസ് ജീവിതം മതിയാക്കി ഇന്ത്യയിലേക്ക് തിരികെ വരാൻ പാലക് ആഗ്രഹിച്ചിരുന്നു. എന്നാൽ ഭദ്രേഷിന് ഇത് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
കൊലപാതകത്തിന് തൊട്ടുമുൻപ് പാലക് അമ്മയോട് ഇക്കാര്യം പറഞ്ഞ് ഫോൺ ചെയ്തിരുന്നു. ഇതേച്ചൊല്ലി ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്.
∙ കയ്യകലത്ത് നിന്ന് മുങ്ങിയ കൊലയാളി
കൊലപാതകത്തിന് ശേഷം യാതൊരു പരിഭ്രമവും കൂടാതെയാണ് ഭദ്രേഷ് ഭക്ഷണശാലയുടെ അടുക്കളയിൽ നിന്ന് പുറത്തുകടന്നത്. തുടർന്ന് റോഡിലൂടെ നടന്ന് ആദ്യമെത്തിയത് താമസസ്ഥലത്താണ്. ഇവിടെ നിന്ന് ഇറങ്ങിയ കൊലയാളി ഒരു ടാക്സിയിൽ കയറി നേവാർക്കിൽ എത്തി.
അവിടെ വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. പിറ്റേ ദിവസം തന്നെ അവിടെ നിന്ന് ന്യൂജഴ്സിയിലെ നേവാർക് പെൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിൽ നിൽക്കുന്ന ഭദ്രേഷിന്റെ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. ഇതിന് ശേഷം ഭദ്രേഷിന് എന്ത് സംഭവിച്ചു എന്നത് 8 വർഷങ്ങൾക്ക് ശേഷം ഇന്നും അജ്ഞാതമായി തുടരുന്നു.
ആസൂത്രണമൊന്നുമില്ലാതെ പെട്ടെന്നുള്ള പ്രകോപനത്തിൽ ചെയ്ത കൊലപാതകം, അതിനാൽതന്നെ കുറ്റകൃത്യം ഒളിപ്പിക്കാൻ പ്രതി വലിയ ആസൂത്രണമൊന്നും ചെയ്തുമില്ല. കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിക്കുക എന്ന സ്വാഭാവിക പ്രവൃത്തി മാത്രമാണ് ഭദ്രേഷ് ചെയ്തത്. ഇതെല്ലാംകൊണ്ടുതന്നെ കേസന്വേഷണത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഭദ്രേഷ് വലയിലാകുമെന്ന ഉറപ്പിലായിരുന്നു പൊലീസ്.
എന്നാൽ, കയ്യകലത്തുണ്ടായിരുന്ന പ്രതി അപ്രത്യക്ഷമായതോടെ അന്വേഷണ ഉദ്യോഗസ്ഥർ നന്നായി വിയർത്തു. ഫലമോ അന്വേഷണം തുടങ്ങി രണ്ടാം വർഷം, 2017ൽ ഭദ്രേഷ് കുമാർ യുഎസ് തേടുന്ന കുപ്രസിദ്ധരായ കുറ്റവാളികളുടെ പട്ടികയിൽ ആദ്യ പത്തിൽ ഒരാളായി സ്ഥാനം പിടിച്ചു.
∙ തലയ്ക്ക് ഒരുലക്ഷം ഡോളർ, യുഎസ് വിട്ടും അന്വേഷണം
ഭക്ഷണശാലയിലെ ജീവനക്കാരനിൽ നിന്ന് യുഎസ് തേടുന്ന 10 കുപ്രസിദ്ധ കുറ്റവാളികളിൽ ഒരാളായി മാറിയതോടെ ഭദ്രേഷ് കുമാറിന്റെ തലയ്ക്ക് പ്രതിഫലവും പ്രഖ്യാപിക്കപ്പെട്ടു. പ്രതിയെ പിടികൂടുന്നതിന് സഹായകരമായ വിവരം കൈമാറുന്നവർക്കു ഒരു ലക്ഷം അമേരിക്കൻ ഡോളർ (82.5 ലക്ഷം രൂപ) ആണ് എഫ്ബിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്.
എന്നാൽ 2023ൽ ഇതുവരെയും ഈ തുക ആർക്കും കൈമാറാൻ തക്ക വിവരം എഫ്ബിഐക്ക് ലഭിച്ചില്ല. കാണാമറയക്ക് ഭദ്രേഷ് കുമാർ തുടർന്നതോടെ ഇയാളെ കുറിച്ചുള്ള അന്വേഷണം യുഎസിന് പുറത്തേക്ക്, പ്രധാനമായും ഇന്ത്യയിലേക്കും എഫ്ബിഐ വ്യാപിപ്പിച്ചു.
∙ തെളിവ് തേടി വിവിധ ഭാഷകളിൽ പോസ്റ്ററുകൾ
ഒരു ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട ഭദ്രേഷ് കുമാറിനെ കണ്ടെത്താൻ വർഷങ്ങളായി എഫ്ബിഐ ചെലവഴിച്ചത് അതിലും ഭീമമായ തുകയാവും. കൊലയാളികൾ സുരക്ഷിതരായി ഒളിച്ചിരിക്കാൻ സ്വന്തം നാട്ടിലേക്ക് മടങ്ങും എന്ന അന്വേഷണ സിദ്ധാന്തത്തിന്റെ മറപിടിച്ചാണ് എഫ്ബിഐ ഇന്ത്യയിൽ അന്വേഷണത്തിനെത്തിയത്.
ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ തുറന്ന മനസ്സോടെ സഹകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വിവിധ ഭാഷകളിൽ കൊലയാളിയെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. ഇംഗ്ലിഷ്, ഹിന്ദി, ഗുജറാത്തി, മറാത്തി, ഫ്രഞ്ച് എന്നീ ഭാഷകളിൽ അമേരിക്കയ്ക്ക് പുറത്ത് സംശയാസ്പദമായ എല്ലാ ഇടത്തും ഭദ്രേഷ് കുമാറിനായി വാണ്ടഡ് പരസ്യങ്ങൾ എത്തിച്ചു.
അതേസമയം മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ കാനഡയിലേക്കോ, ഇക്വഡോറിലേക്കോ ഭദ്രേഷ് കടന്നതായും പൊലീസ് കരുതുന്നു. ഇയാളുടെ ബന്ധുക്കൾ ഇവിടെ താമസിക്കുന്നുണ്ടെന്നതിനാലാണ് ഈ സംശയം. അവിടെ നിന്ന് ഇന്ത്യയിലേക്ക് കടന്നതായും സംശയിക്കുന്നുണ്ട്.
∙ ഭദ്രേഷ് മറഞ്ഞത് എവിടെക്കാകും?
ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭദ്രേഷ് ഒളിച്ചിരിക്കാൻ മാതൃരാജ്യത്തെത്തുമോ? യുഎസിന്റെ അതിവിദഗ്ധമായ സുരക്ഷാ മതിലുകൾ ഭേദിച്ച് ഒരു കുറ്റവാളിക്ക് രാജ്യം വിടാൻ കഴിയുമോ? എന്നീ ചോദ്യങ്ങൾ പ്രസക്തമാണെങ്കിലും എഫ്ബിഐ അന്വേഷണം തുടരുകയാണ്.
ഓരോ നാട്ടിലും ആ നാട്ടിലെ കണ്ടുകിട്ടാത്ത കുറ്റവാളികളുമായി സാമ്യപ്പെടുത്തി ഭദ്രേഷ് കുമാറിനെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ റിപ്പോർട്ടുകൾ ഒട്ടേറെ മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. മലയാളത്തിലും അമേരിക്കയിലെ സുകുമാരക്കുറുപ്പെന്ന തലക്കെട്ടിൽ ഇത്തരം റിപ്പോർട്ടുകളുണ്ട്. എന്നാൽ കൃത്യമായ പദ്ധതിയൊരുക്കി കൊലപാതകം നടത്തിയ സുകുമാരക്കുറുപ്പായിരുന്നില്ല ഭദ്രേഷ് കുമാർ.
അപ്രതീക്ഷിതമായി സംഭവിച്ച കൊലയ്ക്ക് പിന്നാലെ ആ പ്രവൃത്തി ഒളിപ്പിക്കാൻ ബോധപൂർവം തന്ത്രങ്ങൾ മെനഞ്ഞ ദൃശ്യം സിനിമയിലെ 'ജോർജുകുട്ടിയായും' ഈ ഗുജറാത്തിയെ താരതമ്യം ചെയ്യരുത്. ബങ്കറിനുള്ളിൽ ഒളിച്ചിരുന്ന സദ്ദാം ഹുസൈനെയും, പാക്കിസ്ഥാനിൽ വർഷങ്ങൾ ഒളിവിൽ കഴിഞ്ഞ ലാദനെയും കണ്ടെത്താൻ കഴിഞ്ഞ അമേരിക്കയുടെ ശക്തിക്കും, ബുദ്ധിക്കും മുന്നിൽ ഇനിയും പിടികൊടുക്കാത്ത ഈ ഗുജറാത്തി ഇപ്പോൾ എവിടെയായിരിക്കും.
∙ എഫ്ബിഐ ടോപ് 10 – യുഎസ് തേടുന്ന അപകടകാരികൾ
ഒളിച്ചിരിക്കുന്ന കുറ്റവാളികളെ പിടികൂടാൻ പൊതുജനത്തിന്റെ സഹായംതേടി 1950 മാർച്ച് 14 മുതലാണ് എഫ്ബിഐ കുപ്രസിദ്ധരായ 10 കുറ്റവാളികളുടെ പട്ടിക പ്രസിദ്ധപ്പെടുത്താൻ ആരംഭിച്ചത്. എഫ്ബിഐ മുൻ ഡയറക്ടർ ജെ. എഡ്ഗർ ഹൂവറാണ് ഈ ആശയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. കുറ്റവാളികളെകുറിച്ചുള്ള സമ്പൂർണ വിവരങ്ങളും അവർ ചെയ്ത കുറ്റകൃത്യങ്ങളെ കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
കുറ്റവാളികളുടെ സ്വഭാവം, ഇവരിൽ ആയുധം കൊണ്ടുനടക്കുന്നവരെ കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പ് എന്നിവയും എഫ്ബിഐ നൽകുന്നുണ്ട്. എഫ്ബിഐയുടെ ടോപ് 10 കുറ്റവാളികളുടെ പട്ടികയിൽ ആദ്യമായി ഇടം പിടിച്ചത് തോമസ് ജയിംസ് ഹോൾഡനെന്ന ക്രൂരനായ കൊലയാളിയായിരുന്നു.
ഭാര്യയേയും അവരുടെ സഹോദരനേയും രണ്ടാനച്ഛനേയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോവുകയായിരുന്നു ഇയാൾ. ടോപ് 10 കുറ്റവാളി പട്ടികയിൽ ഇടം നേടിയ 494 കുറ്റവാളികളെ കണ്ടെത്താനോ പിടികൂടാനോ എഫ്ബിഐക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരിൽ 163 പേരെ പിടികൂടിയത് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നത് ടോപ് 10 പട്ടികയുടെ ഫലപ്രാപ്തി തെളിയിക്കുന്നു.
English Summary: Who is Bhadresh Kumar Patel? Why is the FBI looking for this Indian man?