പ്രമേഹ രോഗം വരുമോയെന്ന് നേരത്തേ അറിയാൻ സാധിക്കുമോ? ഉവ്വെന്നാണ് ഗവേഷകർ നല്‍കുന്ന ഉത്തരം. പ്രമേഹ രോഗസാധ്യത നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനാ കിറ്റ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസും (ഐഐഎസ്‌സി) സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയും ചേർന്നു വികസിപ്പിച്ചിരിക്കുകയാണ്. നമ്മുടെ ശരീരത്തിലെ ആഗ്നേയ ഗ്രന്ഥിയിലെ ഡെൽറ്റ കോശങ്ങളിൽനിന്നുള്ള സൊമറ്റോസ്റ്റാറ്റിൻ എന്ന ഹോർമോണിന്റെ വ്യതിയാനം വിലയിരുത്തി പ്രമേഹത്തിന്റെ ആദ്യ സൂചനകൾ കണ്ടെത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്റർനാഷനൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കണ്ടെത്തൽ പ്രമേഹ രോഗചികിത്സയിൽ എത്രമാത്രം നിർണായകമാകും? പ്രമേഹ രോഗ ചികിത്സയിലെ നൂതന പ്രവണതകളും വെല്ലുവിളികളും എന്തെല്ലാമാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹ രോഗം വരുമോയെന്ന് നേരത്തേ അറിയാൻ സാധിക്കുമോ? ഉവ്വെന്നാണ് ഗവേഷകർ നല്‍കുന്ന ഉത്തരം. പ്രമേഹ രോഗസാധ്യത നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനാ കിറ്റ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസും (ഐഐഎസ്‌സി) സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയും ചേർന്നു വികസിപ്പിച്ചിരിക്കുകയാണ്. നമ്മുടെ ശരീരത്തിലെ ആഗ്നേയ ഗ്രന്ഥിയിലെ ഡെൽറ്റ കോശങ്ങളിൽനിന്നുള്ള സൊമറ്റോസ്റ്റാറ്റിൻ എന്ന ഹോർമോണിന്റെ വ്യതിയാനം വിലയിരുത്തി പ്രമേഹത്തിന്റെ ആദ്യ സൂചനകൾ കണ്ടെത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇന്റർനാഷനൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കണ്ടെത്തൽ പ്രമേഹ രോഗചികിത്സയിൽ എത്രമാത്രം നിർണായകമാകും? പ്രമേഹ രോഗ ചികിത്സയിലെ നൂതന പ്രവണതകളും വെല്ലുവിളികളും എന്തെല്ലാമാണ്? പ്രമുഖ പ്രമേഹ രോഗവിദഗ്ധനും  ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ ചെയർമാനുമായ ഡോ. ജ്യോതിദേവ് കേശവദേവ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...

ഡോ. ജ്യോതിദേവ് കേശവദേവ്
ADVERTISEMENT

∙ സൊമറ്റോസ്റ്റാറ്റിൻ ഹോർമോണിന്റെ വ്യതിയാനം കണ്ടെത്താനുള്ള ഐഐഎസ്‌സിയുടെ പരിശ്രമം പ്രമേഹ രോഗ ചികിത്സയിൽ എത്രമാത്രം നിർണായകമാണ്? 

ഇന്ത്യയിൽ നടന്ന ഈ കണ്ടുപിടിത്തം നമുക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടംതന്നെയാണ്. ഇതൊരു പുതിയ കാര്യമാണ്. സൊമറ്റോസ്റ്റാറ്റിന്റെ അളവു പരിശോധിച്ച് ടൈപ് ടു ഡയബറ്റിസ് വരാനുള്ള സാധ്യത കണ്ടെത്തുന്നതിനുള്ള ഒരു കിറ്റാണു വന്നിരിക്കുന്നത്. ഇതിനെപ്പറ്റി ഇതിനു മുൻപ് കാര്യമായ ചർച്ചകൾ നടന്നിട്ടില്ല. പുതിയ കണ്ടെത്തൽ പ്രകാരം സൊമറ്റോസ്റ്റാറ്റിന്റെ അളവ് ടൈപ് ടു ഡയബറ്റിസ് ഉള്ളവരിൽ കുറവായിരിക്കും. ടൈപ് ടു ഡയബറ്റിസ് വരാനുള്ള സാധ്യത പ്രാരംഭ ദശയിൽത്തന്നെ കണ്ടെത്താൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം.

സൊമറ്റോസ്റ്റാറ്റിന്റെ  അളവു കണ്ടെത്താൻ ഇപ്പോഴുള്ളത് റേഡിയോ ആക്ടിവ് മാർഗങ്ങളാണ്. അതിന് അതിന്റേതായ അപകടങ്ങളുണ്ട്. അതിൽനിന്നു വ്യത്യസ്തമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന എലീസാ പരിശോധന. അപകടങ്ങളൊന്നും ഇല്ലാത്ത മാർഗമാണത്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളിൽ വലിയ പങ്കാണ് ഈ ഹോർമോൺ വഹിക്കുന്നത്. അതിന്റെ പ്രവർത്തനം പ്രമേഹത്തിൽ മാത്രം ഒതുങ്ങുന്നതല്ല. തലച്ചോറിന്റെ പ്രവർത്തനം, ദഹനപ്രക്രിയ, തുടങ്ങിയ പല തലങ്ങളിൽ അതു പ്രവർത്തിക്കുന്നു. ഈയൊരു പരിശോധന ഇന്ത്യയിൽ കണ്ടുപിടിച്ചതോടെ ചികിത്സാ രംഗത്തെ പലതരം  സാധ്യതകളിലേക്കുള്ള വാതിലാണു തുറന്നിരിക്കുന്നത്.

∙ എന്താണ് ടൈപ് ടു ഡയബറ്റിസ്? ഇതുയർത്തുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്?

ADVERTISEMENT

ഒരാഴ്ച മുൻപ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം പ്രമേഹ രോഗികളുടെ എണ്ണത്തിൽ രാജ്യത്തു വലിയ വർധനവാണുണ്ടായിരിക്കുന്നത്. 10 കോടിയിലേറെ പ്രമേഹ രോഗികൾ നമ്മുടെ നാട്ടിലുണ്ട്. 13 കോടിയിലേറെ പേർ പ്രമേഹ രോഗത്തിന്റെ പ്രാരംഭ അവസ്ഥയിലാണ്. ഇത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഗുരുതരമാണ്. പ്രമേഹമുള്ളവർക്ക് ഹൃദ്രോഗം, കാൻസർ എന്നിവ വരാനുള്ള സാധ്യത 2 മുതൽ 3 മടങ്ങുവരെ കൂടുതലാണ്. ‍

പ്രമേഹ രോഗ ചികിത്സയിൽ  ഏറ്റവും കൂടുതൽ ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ടൈപ് ടു ഡയബറ്റിസ്. അതു വരാനുള്ള കാരണങ്ങളെല്ലാം ഏകദേശം ശാസ്ത്രത്തിന് ഇപ്പോൾ അറിയാം. പതിനാലോളം കാരണങ്ങളാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. ദിവസം മുഴുവൻ ഇരുന്നു ജോലി ചെയ്യുക, വ്യായാമം ഇല്ലാത്ത ജീവിത രീതി, തിരക്കോ മാനസിക സംഘർഷങ്ങളോ കാരണം ഏഴുമണിക്കൂറെങ്കിലും ഉറക്കം കിട്ടാതിരിക്കുക, വയറിനു ചുറ്റുമുള്ള അമിത വണ്ണം, പുകവലി, ഉയർന്ന രക്ത സമ്മർദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയും പ്രമേഹ രോഗ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

രാവിലെ എഴുന്നേറ്റ് വെറുംവയറ്റിൽ രക്തം പരിശോധിക്കുമ്പോൾ ഷുഗർ ലെവൽ നൂറിൽ കൂടുതലാണെങ്കിൽ പ്രമേഹ രോഗസാധ്യതയാണ് അതു നമുക്കു കാട്ടിത്തരുന്നത്.

പ്രമേഹ രോഗ നിർണയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത് ഈ രോഗം കാരണം വരാൻ സാധ്യതയുള്ള മറ്റു രോഗങ്ങളാണ്. ഇപ്പോൾ ഉപയോഗത്തിലുള്ള പുതിയ വാക്ക് ‘ഡയബസിറ്റി’യാണ് ഡയബറ്റിസും ഒബിസിറ്റിയും (അമിതവണ്ണം) ചേർന്ന അവസ്ഥയാണിത്. അമിതമായ കൊഴുപ്പു കാരണം ശരീരത്തിന്റെ ഭാരവും കുടവയറും വർധിക്കുന്ന സാഹചര്യമാണ് ഒബിസിറ്റി, അതോടൊപ്പം ഡയബറ്റിസും കൂടി ചേരുമ്പോഴുണ്ടാകുന്ന മഹാമാരിയാണത്. ഡയബറ്റിസിന്റെ അനന്തര ഫലങ്ങൾ ഇന്നു നമുക്ക് അറിയാം. ഹൃദ്രോഗ മരണങ്ങൾ, കാൽപാദങ്ങളിലെ ഉണങ്ങാത്ത മുറിവുകൾ, വ്രണങ്ങൾ, പക്ഷാഘാതം, അന്ധത, മാനസിക സംഘർഷം, ലൈംഗികശേഷിയിലെ നഷ്ടം എന്നിവയെല്ലാം അതിലുൾപ്പെടും.

(Representative Image by New Africa / Shutterstock)

രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുതലാണെങ്കിൽ ഒരു അപകടം സംഭിച്ചാൽപോലും അത് കൂടുതൽ സങ്കീർണതയിലേക്കു നീങ്ങും. ഡയബറ്റിസിന്റെ ഏറ്റവും വലിയ പ്രത്യേകത, അത് എത്ര കൂടി നിന്നാലും പ്രത്യേകിച്ച് രോഗ ലക്ഷണങ്ങൾ അനുഭവപ്പെടാറില്ലെന്നതാണ്. മഞ്ഞപ്പിത്തം വരികയോ ശരീര വേദനയോ അനുഭവപ്പെടുകയോ ചെയ്താൽ നമുക്കു പെട്ടെന്നു ചികിത്സ തേടാനാകും. ഡയബറ്റിസ് അങ്ങനെയല്ല. വർഷങ്ങളോളം അത് അങ്ങനെനിന്ന് മറ്റൊരു ഗുരുതര രോഗത്തിലേക്കു നീങ്ങുമ്പോൾ മാത്രമാണ് രോഗികൾ തിരിച്ചറിയുന്നത്. അങ്ങനെയാണ് രോഗികൾ ഈ രോഗത്തിനു മുന്നിൽ കബളിപ്പിക്കപ്പെടുന്നത്.

ADVERTISEMENT

∙ പ്രമേഹ രോഗം നിർണയിക്കുന്നതിന് ഇപ്പോൾ അവലംബിക്കുന്ന മാർഗങ്ങൾ എന്തൊക്കെയാണ്? 

ടൈപ് ടു ഡയബറ്റിസ് വരാനുള്ള സാധ്യത കണ്ടുപിടിക്കാൻ ഇപ്പോൾത്തന്നെ പല മാർഗങ്ങളുണ്ട്. എച്ച്ബി എ വൺസി ( രക്തത്തിലെ മൂന്നുമാസത്തെ ഗ്ലൂക്കോസിന്റെ അളവ്) , പോസ്റ്റ് പ്രാൻഡിയൽ ഗ്ലൂക്കോസ് (വെറും വയറ്റിലെ ഗ്ലൂക്കോസും ആഹാരത്തിനു രണ്ടു മണിക്കൂറിനു ശേഷമുള്ള ഗ്ലൂക്കോസും പരിശോധിക്കുന്ന രീതി), താരതമ്യേന ചെലവു കുറഞ്ഞ മാർഗങ്ങളാണിവ. ഈ മാർഗങ്ങളിലൂടെ പ്രമേഹത്തിന്റെ സാധ്യതയുണ്ടോയെന്നും അതു പ്രാരംഭദിശയിലാണോ പ്രമേഹരോഗത്തിലേക്കു മാറിക്കഴിഞ്ഞോ എന്നിവയെല്ലാം നമുക്കു കണ്ടെത്താനാകും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കൂടുക, കുടവയർ, അമിത രക്ത സമ്മർദ്ദം, ശരീരത്തിന്റെ ഭാരക്കൂടുതൽ എന്നിവയൊക്കെ പ്രമേഹരോഗ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്ന ഘടകങ്ങളാണ്.

∙ കുട്ടികളിലുൾപ്പെടെ കണ്ടു വരുന്ന ടൈപ് വൺ ഡയബറ്റിസിന്റെ ചികിത്സയിൽ പുതിയ കണ്ടെത്തൽ എന്തു സ്വാധീനമാണ് ഉണ്ടാക്കുക?

ടൈപ് വൺ ഡയബറ്റിസിൽ സൊമറ്റോസ്റ്റാറ്റിനു പങ്കില്ല. ഇപ്പോഴത്തെ കണ്ടെത്തൽ ടൈപ് ടു ഡയബറ്റിസുമായി ബന്ധപ്പെട്ടാണു നടത്തിയിരിക്കുന്നത്.

(Photo by FRANCK FIFE / AFP)

∙ പ്രമേഹ രോഗ പരിശോധനയിലെ ഇപ്പോഴത്തെ സംവിധാനങ്ങൾ എന്താണ്?

രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ രക്തം പരിശോധിക്കുമ്പോൾ അത് നൂറിൽ കൂടുതലാണെങ്കിൽ പ്രമേഹ രോഗ സാധ്യതയാണ് അതു നമുക്കു കാട്ടിത്തരുന്നത്. ആഹാരം കഴിച്ച് രണ്ടുമണിക്കൂർ ശേഷം 140ൽ കൂടുതലാണെങ്കിൽ അതും പ്രമേഹ രോഗ സാധ്യതയാണു കാട്ടിത്തരുന്നത്. പ്രമേഹ പ്രാരംഭ അവസ്ഥയെന്നാണതിനെ വിശേഷിപ്പിക്കുന്നത്. ആഹാരത്തിനു മുൻപുള്ള ഗ്ലൂക്കോസിന്റെ അളവ് 126 ആകുമ്പോഴുംആഹാരത്തിനു ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് 200 ആകുമ്പോഴുമാണ് പ്രമേഹം എത്തിക്കഴിഞ്ഞു എന്നു പറയാനാകുന്നത്.

മൂന്നു മാസത്തെ ശരാശരിയായ എച്ച്ബിഎവൺസി 5.7 ആകുമ്പോഴേക്കും അത് പ്രമേഹ പ്രാരംഭ അവസ്ഥയും 6. 5ആകുമ്പോൾ അത് തീർത്തും പ്രമേഹം ആയിക്കഴിഞ്ഞുവെന്നും മനസ്സിലാക്കാം. വളരെ ആരംഭത്തിലേ തിരിച്ചറിഞ്ഞ് പ്രമേഹം തീരെ ഒഴിവാക്കാൻ കഴിയുന്ന ഒരു മാർഗമാണ് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ്. ഓരോ 5 മിനിറ്റിലും 15 മിനിറ്റിലും ഗ്ലൂക്കേസിന്റെ അവവു തിരിച്ചറിഞ്ഞ് നമ്മുടെ ഭക്ഷണം വ്യായാമം എന്നിവയിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കാം. ഇത് പ്രമേഹ ചികിത്സയ്ക്കു മാത്രമല്ല പ്രതിരോധത്തിനും പ്രധാന പങ്കു വഹിക്കുകയാണ്. ശരീരത്തിലെ ഇൻസുലിന്റെ അളവിന്റെ പരിശോധനയിലൂടെയും പ്രമേഹരോഗ സാധ്യത കണ്ടെത്താൻ കഴിയും.

ഇതൊക്കെ കുറച്ചു ചെലവു കൂടിയ മാർഗങ്ങളാണെങ്കിലും അതിന് അതിന്റെതായ പ്രയോജനങ്ങളുമുണ്ട്. ഇതുപോലെയുള്ള സാങ്കേതിക വിദ്യകൾ കൂടുതലായി പ്രയോജപ്പെടുത്തിയാൽ മാത്രമേ പ്രമേഹത്തെ നമുക്ക് നേരത്തെ കണ്ടെത്തുവാനും രോഗമുള്ളവർക്ക് അതു നിയന്ത്രിക്കുവാനും കഴിയൂ. എങ്കിലും സൊമറ്റോസ്റ്റാറ്റിൻ ഹോർമോണിന്റെ അളവു കണ്ടെത്താൻ ഇന്ത്യയിൽ നടന്ന ഗവേഷണത്തിനു കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. ഭാവിയിൽ പ്രമേഹ രോഗ നിർണയം, ചികിത്സ എന്നിവയിൽ ഈ കണ്ടെത്തൽ രാജ്യാന്തരതലത്തിൽ ചർച്ചചെയ്യപ്പെടുമെന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം.

English Summary: Tracking Somatostatin for Early Diabetes Detection; IISc, Gothenburg University Study Explained by Dr. Jothydev Kesavadev