താലിബാനറിഞ്ഞില്ല; ഇന്ത്യയുടെ കനിവിൽ അറിവിന്റെ പ്രകാശം പരത്തിയൊരു അഫ്ഗാന് പെൺകുട്ടി
‘‘ബന്ധുക്കൾക്കൊക്കെ പേടിയുണ്ട്. ഞാൻ എൻജിനീയറിങ് ബിരുദം നേടിയ വാർത്ത വിദേശ മാധ്യമങ്ങളിലൂടെ ഇവിടെയൊക്കെ അറിഞ്ഞിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും താലിബാൻ നേതൃത്വം നൽകുന്ന സർക്കാർ എന്നെയും കുടുംബത്തെയും തേടിയെത്തുമെന്ന പേടിയിലാണ് അവർ.’’ ബെഹ്ഷിത ഖൈറുദ്ധീൻ പറയുന്നു. ഇനി രാജ്യത്തെ പെൺകുട്ടികളാരും പഠിക്കേണ്ട എന്നു പ്രഖ്യാപിച്ച താലിബാന്റെ മൂക്കിൻ തുമ്പത്തിരുന്നാണ് അഫ്ഗാൻ സ്വദേശിനി ബെഹ്ഷിത എംടെക് നേടിയത്. അതും ഇന്ത്യയിൽനിന്ന്.
‘‘ബന്ധുക്കൾക്കൊക്കെ പേടിയുണ്ട്. ഞാൻ എൻജിനീയറിങ് ബിരുദം നേടിയ വാർത്ത വിദേശ മാധ്യമങ്ങളിലൂടെ ഇവിടെയൊക്കെ അറിഞ്ഞിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും താലിബാൻ നേതൃത്വം നൽകുന്ന സർക്കാർ എന്നെയും കുടുംബത്തെയും തേടിയെത്തുമെന്ന പേടിയിലാണ് അവർ.’’ ബെഹ്ഷിത ഖൈറുദ്ധീൻ പറയുന്നു. ഇനി രാജ്യത്തെ പെൺകുട്ടികളാരും പഠിക്കേണ്ട എന്നു പ്രഖ്യാപിച്ച താലിബാന്റെ മൂക്കിൻ തുമ്പത്തിരുന്നാണ് അഫ്ഗാൻ സ്വദേശിനി ബെഹ്ഷിത എംടെക് നേടിയത്. അതും ഇന്ത്യയിൽനിന്ന്.
‘‘ബന്ധുക്കൾക്കൊക്കെ പേടിയുണ്ട്. ഞാൻ എൻജിനീയറിങ് ബിരുദം നേടിയ വാർത്ത വിദേശ മാധ്യമങ്ങളിലൂടെ ഇവിടെയൊക്കെ അറിഞ്ഞിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും താലിബാൻ നേതൃത്വം നൽകുന്ന സർക്കാർ എന്നെയും കുടുംബത്തെയും തേടിയെത്തുമെന്ന പേടിയിലാണ് അവർ.’’ ബെഹ്ഷിത ഖൈറുദ്ധീൻ പറയുന്നു. ഇനി രാജ്യത്തെ പെൺകുട്ടികളാരും പഠിക്കേണ്ട എന്നു പ്രഖ്യാപിച്ച താലിബാന്റെ മൂക്കിൻ തുമ്പത്തിരുന്നാണ് അഫ്ഗാൻ സ്വദേശിനി ബെഹ്ഷിത എംടെക് നേടിയത്. അതും ഇന്ത്യയിൽനിന്ന്.
‘‘ബന്ധുക്കൾക്കൊക്കെ പേടിയുണ്ട്. ഞാൻ എൻജിനീയറിങ് ബിരുദം നേടിയ വാർത്ത വിദേശ മാധ്യമങ്ങളിലൂടെ ഇവിടെയൊക്കെ അറിഞ്ഞിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും താലിബാൻ നേതൃത്വം നൽകുന്ന സർക്കാർ എന്നെയും കുടുംബത്തെയും തേടിയെത്തുമെന്ന പേടിയിലാണ് അവർ.’’ ബെഹ്ഷിത ഖൈറുദ്ധീൻ പറയുന്നു. ഇനി രാജ്യത്തെ പെൺകുട്ടികളാരും പഠിക്കേണ്ട എന്നു പ്രഖ്യാപിച്ച താലിബാന്റെ മൂക്കിൻ തുമ്പത്തിരുന്നാണ് അഫ്ഗാൻ സ്വദേശിനി ബെഹ്ഷിത എംടെക് നേടിയത്. അതും ഇന്ത്യയിൽനിന്ന്.
വർഷം 2021, ആയുധധാരികളായ ആൾക്കൂട്ടം താലിബാന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങൾ കീഴടക്കുന്ന സമയം. തലസ്ഥാനമായ കാബൂളിൽനിന്ന് 700 കിലോമീറ്ററോളം അകലെയുള്ള ശാർഇപോളിന്റെ പല ഭാഗങ്ങളിലും വെടിയൊച്ചകൾ കേട്ടുതുടങ്ങിയിട്ട് ദിവസങ്ങളായി. ഭയവും ആശങ്കകളും മാത്രം. വാർത്തകൾ അറിയാനുള്ള മാർഗങ്ങളെല്ലാം അടഞ്ഞു. വല്ലപ്പോഴും എത്തുന്ന വേഗത കുറഞ്ഞ ഇന്റർനെറ്റ് മാത്രം ആശ്രയം. പതിവു പോലെ തന്റെ ഫോണിൽ ഇമെയിൽ നോക്കി ഇരുപ്പാണ് ബെഹ്ഷിത. ഇടയ്ക്ക് ഡിജിറ്റൽ പോർട്ടലുകളുടെ നോട്ടിഫിക്കേഷൻ വരും. ആ വാർത്തകളിലൂടെ കണ്ണോടിക്കും. വീണ്ടും മെയിൽ തുറക്കും.
∙ ഇമെയിൽ ഫ്രം തമിഴ്നാട്
നെറ്റ്വർക്ക് കിട്ടാത്തതുകൊണ്ടാണോ മെയിൽ ലഭിക്കാത്തത് എന്ന ചിന്തയിൽ ഇടയ്ക്കൊക്കെ റീഫ്രഷ് ചെയ്തിരുന്ന അവളെത്തേടി ഒടുവിൽ ആ മെയിൽ എത്തി. തമിഴ്നാട്ടിൽ നിന്നായിരുന്നു അത്. മദ്രാസ് ഐഐടിയിൽനിന്ന്. കെമിക്കൽ എൻജിനീയറിങ് എംടെക് കോഴ്സിലേക്ക് അവൾക്ക് പ്രവേശനം ലഭിച്ചിരിക്കുന്നു. ആ കണ്ണുകളിൽ ആയിരം സൂര്യൻമാർ ഒന്നിച്ചുദിച്ചുയർന്നു. തൊട്ടടുത്ത നിമിഷം ഫോണിൽ മറ്റൊരു നോട്ടിഫിക്കേഷൻ എത്തി. താലിബാൻ കാബൂൾ പിടിച്ചടക്കി, അഫ്ഗാൻ ഇനി താലിബാൻ ഭരിക്കും. ആ ആയിരം സൂര്യനും ഒരുമിച്ചു കെട്ടു.
ലോക രാജ്യങ്ങൾക്കു മുന്നിൽ സ്വീകാര്യത ലഭിക്കാൻ വേണ്ടിയെങ്കിലും, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വേണ്ട എന്ന നയം താലിബാൻ തിരുത്തും എന്ന് അവളും കരുതി. അതുണ്ടായില്ല. പകരം സ്വന്തം നയം അവർ പരസ്യമായി പ്രഖ്യാപിച്ചു. പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസം നിരോധിച്ചു. ശേഷമുള്ള കാര്യങ്ങൾ ബെഹ്ഷിതയുടെ വാക്കുകളിലൂടെത്തന്നെ കേൾക്കാം...
∙ വീസ തരില്ല!
ഇന്ത്യൻ വീസയ്ക്ക് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. അഫ്ഗാനിൽനിന്നുള്ള ആർക്കും ആ സമയം ഇന്ത്യ വീസ നൽകുന്നുണ്ടായിരുന്നില്ല. അതോടെ ക്യാംപസിൽ എത്തി പഠിക്കാനാകില്ല എന്ന് എനിക്ക് ഉറപ്പായി. അപ്പോഴാണ് എന്റെ മുതിർന്ന സഹോദരി ഇവിടെ ഓൺലൈനായി പഠിക്കാനുള്ള അവസരം ഒരുപക്ഷേ ലഭിക്കാം എന്ന് ഓർമിപ്പിച്ചത്. അവൾ ഈ ക്യാംപസിൽതന്നെ പിജി ചെയ്തിരുന്നു. ഒരു സെമസ്റ്റർ മാത്രമേ അവിടെനിന്നു പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു. കോവിഡ് ആയതോടെ തിരിച്ച് ഇവിടേക്ക് പോരേണ്ടി വന്നു. ഇവിടെനിന്ന് ഓൺലൈൻ ആയാണ് കോഴ്സ് പൂർത്തിയാക്കിയത്.
ചെന്നൈയിലേക്ക് വരാനാകില്ല എന്ന് ഇ മെയിൽ വഴി ഐഐടി അധികൃതരെ വിവരമറിയിച്ചു. ഗ്ലോബൽ എൻഗേജ്മെന്റ് ഡീൻ ആയിരുന്ന പ്രഫ. രംഘുനാഥൻ രംഗസ്വാമി എന്റെ വിദ്യാഭ്യാസം ഓൺലൈൻ ആക്കുന്നതിൽ സഹായിച്ചു. എന്റെ പഠനത്തിന് സ്കോളർഷിപ് ലഭിക്കാൻ കാരണം പ്രഫ. പ്രീതി അഗല്യാം ആണ്. അങ്ങനെ പഠനം മുഴുവനായും ഓൺലൈനായി മാറി. മുഴുവൻ കോഴ്സും പക്ഷേ അങ്ങനെയാകും എന്നു ഞാൻ കരുതിയില്ല.
∙ വീട്ടിലൊരുക്കിയ ലാബ്
എന്റെ ആദ്യ റിസർച് സബ്ജക്ട് എമൽഷൻ ഫ്യൂവൽസ് എന്നതിലായിരുന്നു. എന്നാൽ അതിന് ലാബ് വേണം. ക്യാംപസിൽ പോകാതെ എങ്ങനെ ലാബ് ഉപയോഗിക്കും! വീടിനടുത്തുനിന്നുള്ള കടകളിൽനിന്നായി സാധനങ്ങൾ വാങ്ങി ചെറിയ പരീക്ഷണങ്ങളൊക്കെ വീട്ടിൽ നടത്തി നോക്കി. ലാബിൽ കാണുന്ന ബീക്കറുകൾ ഞാൻ മുതിർന്ന സഹോദരിയുടെ കയ്യിൽനിന്ന് വാങ്ങിയതാണ്.
ഫ്ലാസ്ക്കുകളും ടെസ്റ്റ് ട്യൂബും ബി ടെക് പഠിച്ച കോളജിൽനിന്ന് സംഘടിപ്പിച്ചു. ഇലക്ട്രിക് ത്രാസ് കടയിൽനിന്നു വാങ്ങിയതാണ്. ഇത്തരം സാധനങ്ങൾ വാങ്ങുന്നതിനൊന്നും തടസ്സങ്ങളില്ല. എന്നാൽ ആ വിഷയത്തിൽ റിസർച് തുടരാൻ ആയില്ല. മികച്ച ഒരു ലാബ് വേണമായിരുന്നു എന്നതാണു കാരണം. ധാന്യവിളകളുടെ ജലം വലിച്ചെടുക്കാനുള്ള ശേഷിയെപ്പറ്റിയായിരുന്നു പിന്നീടുള്ള പഠനം. അതിന് നിലവിൽ വീട്ടിലുള്ള ചെറു ലാബിന്റെയും സോഫ്റ്റ്വെയറുകളുടെയും സഹായം മതിയായിരുന്നു.
∙ കടുകട്ടി, പക്ഷേ പഠിച്ചെടുത്തു...
ആദ്യ സെമസ്റ്ററുകളിൽ നന്നായി ബുദ്ധിമുട്ടി. കാരണം ഇന്ത്യയിലെ വിദ്യാഭ്യാസം അൽപം കട്ടിയുള്ളതാണ്. ഉറങ്ങാത്ത സമയങ്ങളിൽ മുഴുവൻ പഠിക്കാൻ ശ്രമിച്ചു. വളരെ കുറഞ്ഞ സൗകര്യങ്ങളിൽനിന്നായിരുന്നു പഠനമെല്ലാം. അതുകൊണ്ടുതന്നെ സഹപാഠികൾക്കൊപ്പമെത്താൻ കൂടുതൽ എനർജി ഉപയോഗിക്കേണ്ടി വന്നു. എന്റെ ഇംഗ്ലിഷ് അത്ര മികച്ചതായിരുന്നില്ല. അഫ്ഗാനിൽ തന്നെയായിരുന്നു പഠിച്ചത് എന്നതിനാൽ പ്രാദേശിക ഭാഷകൾ മാത്രമേ അറിയുമായിരുന്നുള്ളൂ. ഭാഷ പഠിച്ചേ പറ്റൂ എന്ന സാഹചര്യത്തിൽ ഓൺലൈനായി പഠിച്ചു തുടങ്ങി. ഇപ്പോൾ വലിയ തെറ്റില്ലാതെ നന്നായിത്തന്നെ സംസാരിക്കാൻ കഴിയുന്നുണ്ട്.
∙ കുറഞ്ഞും കൂടിയും ഇന്റർനെറ്റ് വേഗത
ഓൺലൈൻ പഠനമായിരുന്നതിനാൽ ഇന്റർനെറ്റ് വേഗത അത്യാവശ്യമായിരുന്നു. എന്നാൽ ആദ്യ 2 സെമസ്റ്ററുകളിൽ പലപ്പോഴും ഇന്റർനെറ്റ് പോലും ലഭിച്ചില്ല. വേഗത നന്നേ കുറവുമായിരുന്നു. പിന്നീട് സ്പീഡ് വർധിച്ചു. ഇപ്പോൾ 512കെബി/സെക്കൻഡ് വേഗത ഉണ്ട് എന്നൊക്കെയാണ് ഇവിടെയുള്ള ഓപറേറ്റർമാർ പറയുന്നത്. എന്നാൽ ഉപയോഗിക്കുമ്പോൾ 200 കെബിയൊക്കെയേ പരമാവധി കിട്ടാറുള്ളു.
∙ സ്കൂളും കോളജുമുണ്ട്, പോകരുത്
സ്ത്രീകളും പെൺകുട്ടികളും പഠിക്കേണ്ടതില്ല എന്നതല്ല താലിബാൻ സർക്കാരിന്റെ നിലപാട്. പഠിക്കാം, എന്നാൽ അവർ പറയുന്ന മേഖലകളിൽ മാത്രമേ അതു സാധ്യമാകൂ. ഉദാഹരണത്തിന് മെഡിക്കൽ വിദ്യാഭ്യാസം സ്ത്രീകൾക്കുമാകാം. എന്നാൽ എൻജിനീയറിങ് പാടില്ല. അത് ആൺകുട്ടികൾക്ക് മാത്രമുള്ളതാണ്. ആൺകുട്ടികൾക്കുള്ളതാണ് ബിസിനസും ജേണലിസവുമൊക്കെ. ഞങ്ങൾക്ക് അതൊക്കെ നിഷിദ്ധമാണ്.
തങ്ങൾക്ക് പഠിക്കാൻ താൽപര്യമില്ലാത്ത കാര്യങ്ങൾ പഠിക്കാനും തൊഴിൽ മേഖല തിരഞ്ഞെടുക്കാനും പെൺകുട്ടികൾ നിർബന്ധിതരാക്കപ്പെടുമ്പോൾ അവരുടെ ഇഷ്ടങ്ങൾ കൂടെയാണ് അതിനോടൊപ്പം മരിച്ചു പോകുന്നത്. ഇപ്പോഴാകട്ടെ പല പ്രവിശ്യകളിലും പെൺകുട്ടികൾ സ്കൂളിലും കോളജിലും പോകുന്നതിൽ പൂർണമായ വിലക്കുണ്ട്.
∙ നിലവാരം ഉയരണം
നല്ല സ്കൂളുകളും കോളജുകളും ഇവിടെയുണ്ട്. ലോക നിലവാരത്തിലേക്ക് ഉയരാൻ അവരൊക്കെ ശ്രമിക്കുന്നുമുണ്ട്. എന്നാൽ മെച്ചപ്പെടാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് പലരും വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നത്. അവരിൽ പലരും തിരിച്ചു വരുന്നതുപോലുമില്ല.
∙ ഇന്ത്യയെക്കുറിച്ച്...
ഇന്ത്യയിലുള്ളവർ നല്ല മനസ്സുള്ളവരാണെന്ന് എന്റെ പിതാവും ബന്ധുക്കളും പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെത്തന്നെയാണ് എനിക്ക് അനുഭവപ്പെട്ടതും. അവിടെയുള്ള എന്റെ സുഹൃത്തുക്കൾ എനിക്ക് നൽകിയ പിന്തുണയും സഹായവും മറക്കാനാവില്ല. ഫോണിലൂടെയുള്ള പരിചയം മാത്രമേ എനിക്ക് അവരോടുള്ളു. എന്നാൽ അവരെല്ലാവരും എന്റെ ഉള്ളിൽത്തന്നെയുണ്ട്. ഞാൻ പരിചയപ്പെട്ട എല്ലാ ഇന്ത്യക്കാരും എന്നെ സഹായിച്ചു എന്നതാണു സത്യം. ഇന്ത്യയിൽ എത്താനായി ഞാൻ കാത്തിരിക്കുകയാണ്. ആദ്യം ക്യാംപസിൽ പോകണം. 2 വർഷത്തെ എന്റെ കോഴ്സിനിടയിൽ എനിക്ക് മിസ് ചെയ്തത് അതു മാത്രമാണ്.
∙ താലിബാനോട്...
പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കണം എന്ന അപേക്ഷയാണ് താലിബാനോടുള്ളത്. വിദ്യാഭ്യാസം ലഭിക്കുന്ന പെൺകുട്ടികൾ അവർക്ക് ഒരിക്കലും വെല്ലുവിളിയാവുകയില്ല. ഈ രാജ്യത്തെ എങ്ങനെ പുരോഗതിയിലേക്ക് നയിക്കാനാകും എന്നാണ് അവർ ചിന്തിക്കുന്നത്. വിദ്യാഭ്യാസം ലഭിച്ചാൽ, വികസന പ്രവർത്തനങ്ങളിൽ ഒപ്പം നിലകൊള്ളാനും ഈ രാജ്യത്തെ പെൺകുട്ടികൾക്കാകും. ഞങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിന്റെ രാഷ്ട്രീയം എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.
∙ പ്രതികാരം ചെയ്യുമോ?
എംടെക് നേടിയ വാർത്ത അറിഞ്ഞ് താലിബാൻ സർക്കാർ എന്നെയും കുടുംബത്തെയും പ്രതികാരവുമായി തേടിയെത്തുമെന്ന പേടി എന്റെ ബന്ധുക്കൾക്കുണ്ട്. എന്നാൽ ഞാൻ അങ്ങനെ കരുതുന്നില്ല. ഒരു മാസ്റ്റർ ഡിഗ്രി നേടിയെന്നല്ലേ ഉള്ളൂ.
∙ കുടുംബം
എന്റെ അമ്മയുടെ പേര് ഡോ. ലൈല യൂസഫ്. ഇവിടെ ഒരു ക്ലിനിക് നടത്തുന്നുണ്ട്. പിതാവ് ഖൈറുദ്ധീൻ ഖൈറുദ്ധീൻ എൻജിഒയിൽ പ്രവർത്തിക്കുന്നു. നാലു സഹോദരിമാരും രണ്ടു സഹോദരന്മാരും എനിക്കുണ്ട്. അഞ്ചാമത്തെ ആളാണ് ഞാൻ. എന്റെ സഹോദരിമാരിൽ മുതിർന്നയാൾ ഇവിടെ ഒരു യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. ഇളയ സഹോദരി മെഡിക്കൽ വിദ്യാർഥിയാണ്. മറ്റൊരാൾ നിയമത്തിൽ ബിരുദം നേടിയിട്ടുണ്ട്. മറ്റൊരു സഹോദരി പിതാവിനൊപ്പം എൻജിഒയിൽതന്നെ പ്രവർത്തിക്കുന്നു.
∙ ഇനിയും പഠിക്കണം, അഫ്ഗാനു വേണ്ടി...
തുടർന്നു പഠിക്കണം എന്നു തന്നെയാണ് ആഗ്രഹം. വീസ ലഭിക്കുന്നത് ഏത് രാജ്യത്താണോ അവിടേക്ക് പോകണം. ഇന്ത്യ അനുവദിക്കുമെങ്കിൽ ഇവിടെയെത്തണം. ലാബ് ഉള്ള സ്ഥലത്ത് പഠിക്കണം എന്നുണ്ട്. പഠനത്തിനു ശേഷം എന്റെ രാജ്യത്തുതന്നെ ജോലിക്കെത്തണം. കുറേ മേഖലകളിൽ രാജ്യം പുരോഗതി പ്രാപിക്കാനുണ്ട്. മറ്റു രാജ്യങ്ങൾ സന്ദർശിച്ചും ചെറിയ കാലയളവിൽ അവിടെയൊക്കെ താമസിച്ചും ജോലി ചെയ്തും നല്ല മാതൃകകൾ കണ്ടെത്തണം. അത് അഫ്ഗാനിലേക്ക് എത്തിക്കണം.
വേണമെങ്കിൽ എനിക്ക് വിദേശ വികസിത രാജ്യങ്ങളിൽ ജോലി ചെയ്യാം. എന്നാൽ അവരേക്കാൾ എന്നെ ആവശ്യം ഉണ്ടാവുക എന്റെ രാജ്യത്തിനുതന്നെയാണ്. ഞാൻ ഇങ്ങ് വന്നു എല്ലാം മാറ്റി മറിക്കും എന്നല്ല, മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും എന്നാണു പറയുന്നത്. അപ്പോൾ രാജ്യത്തെ സാമൂഹികാവസ്ഥ എന്തായിരിക്കും എന്ന് എനിക്കറിയില്ല. എല്ലാം ശരിയാകും എന്ന പ്രതീക്ഷയുണ്ട്.
English Summary: Under the Taliban's Rule, an Afghan Girl Secretly takes M.Tech. Degree from IIT-Madras.