മോഴിക്കുന്ന് മനയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരി എക്സൈസ് വകുപ്പിനു സൗജന്യമായി സ്ഥലം നൽകുന്നു. കേരള എക്സൈസിന്റെ ഫെയ്സ്ബുക് പേജിൽ വന്ന ഒരു പോസ്റ്റിലെ കൗതുകത്തിൽനിന്നുമാണ് ഈ റിപ്പോർട്ടിനായുള്ള യാത്ര ആരംഭിക്കുന്നത്. ഏതൊരു നാട്ടിലും പൊതുകിണർ, വായനശാല എന്നിങ്ങനെ സാമൂഹിക നന്മയുള്ള കാര്യങ്ങൾക്കൊക്കെ ഭൂമി ആളുകൾ സൗജന്യമായി നൽകുന്നത് പതിവാണ്. എന്നാൽ എക്സൈസ് ഓഫിസ് സ്ഥാപിക്കാൻ ബ്രഹ്മദത്തൻ നമ്പൂതിരി സൗജന്യമായി ഭൂമി നൽകിയതിന് പിന്നിൽ എന്തെങ്കിലും വ്യക്തിപരമായ കാരണം ഉണ്ടാവുമോ? പ്രത്യേകിച്ച് സംസ്ഥാനത്ത് ലഹരിക്കേസുകൾ കുത്തനെ വര്‍ധിക്കുന്ന ഇക്കാലത്ത്?

മോഴിക്കുന്ന് മനയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരി എക്സൈസ് വകുപ്പിനു സൗജന്യമായി സ്ഥലം നൽകുന്നു. കേരള എക്സൈസിന്റെ ഫെയ്സ്ബുക് പേജിൽ വന്ന ഒരു പോസ്റ്റിലെ കൗതുകത്തിൽനിന്നുമാണ് ഈ റിപ്പോർട്ടിനായുള്ള യാത്ര ആരംഭിക്കുന്നത്. ഏതൊരു നാട്ടിലും പൊതുകിണർ, വായനശാല എന്നിങ്ങനെ സാമൂഹിക നന്മയുള്ള കാര്യങ്ങൾക്കൊക്കെ ഭൂമി ആളുകൾ സൗജന്യമായി നൽകുന്നത് പതിവാണ്. എന്നാൽ എക്സൈസ് ഓഫിസ് സ്ഥാപിക്കാൻ ബ്രഹ്മദത്തൻ നമ്പൂതിരി സൗജന്യമായി ഭൂമി നൽകിയതിന് പിന്നിൽ എന്തെങ്കിലും വ്യക്തിപരമായ കാരണം ഉണ്ടാവുമോ? പ്രത്യേകിച്ച് സംസ്ഥാനത്ത് ലഹരിക്കേസുകൾ കുത്തനെ വര്‍ധിക്കുന്ന ഇക്കാലത്ത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഴിക്കുന്ന് മനയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരി എക്സൈസ് വകുപ്പിനു സൗജന്യമായി സ്ഥലം നൽകുന്നു. കേരള എക്സൈസിന്റെ ഫെയ്സ്ബുക് പേജിൽ വന്ന ഒരു പോസ്റ്റിലെ കൗതുകത്തിൽനിന്നുമാണ് ഈ റിപ്പോർട്ടിനായുള്ള യാത്ര ആരംഭിക്കുന്നത്. ഏതൊരു നാട്ടിലും പൊതുകിണർ, വായനശാല എന്നിങ്ങനെ സാമൂഹിക നന്മയുള്ള കാര്യങ്ങൾക്കൊക്കെ ഭൂമി ആളുകൾ സൗജന്യമായി നൽകുന്നത് പതിവാണ്. എന്നാൽ എക്സൈസ് ഓഫിസ് സ്ഥാപിക്കാൻ ബ്രഹ്മദത്തൻ നമ്പൂതിരി സൗജന്യമായി ഭൂമി നൽകിയതിന് പിന്നിൽ എന്തെങ്കിലും വ്യക്തിപരമായ കാരണം ഉണ്ടാവുമോ? പ്രത്യേകിച്ച് സംസ്ഥാനത്ത് ലഹരിക്കേസുകൾ കുത്തനെ വര്‍ധിക്കുന്ന ഇക്കാലത്ത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

മോഴിക്കുന്ന് മനയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരി എക്സൈസ് വകുപ്പിനു സൗജന്യമായി സ്ഥലം നൽകുന്നു. കേരള എക്സൈസിന്റെ ഫെയ്സ്ബുക് പേജിൽ വന്ന ഒരു പോസ്റ്റിലെ കൗതുകത്തിൽനിന്നുമാണ് ഈ റിപ്പോർട്ടിനായുള്ള യാത്ര ആരംഭിക്കുന്നത്. ഏതൊരു നാട്ടിലും പൊതുകിണർ, വായനശാല എന്നിങ്ങനെ സാമൂഹിക നന്മയുള്ള കാര്യങ്ങൾക്കൊക്കെ ഭൂമി ആളുകൾ സൗജന്യമായി നൽകുന്നത് പതിവാണ്. എന്നാൽ എക്സൈസ് ഓഫിസ് സ്ഥാപിക്കാൻ ബ്രഹ്മദത്തൻ നമ്പൂതിരി സൗജന്യമായി ഭൂമി നൽകിയതിന് പിന്നിൽ എന്തെങ്കിലും വ്യക്തിപരമായ കാരണം ഉണ്ടാവുമോ? പ്രത്യേകിച്ച് സംസ്ഥാനത്ത് ലഹരിക്കേസുകൾ കുത്തനെ വര്‍ധിക്കുന്ന ഇക്കാലത്ത്? മനസ്സിലെ സംശയങ്ങൾ ചോദ്യങ്ങളായപ്പോൾ തൃത്താലയിലെ മോഴിക്കുന്ന് മനയിൽ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ കൈവശം കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു. മാറിയ കേരളത്തിന് മാതൃകയാക്കാവുന്ന ഒരു ഭൂമിദാനക്കഥ വായിക്കാം. ഒപ്പം എക്സൈസ് ഓഫിസ് ഒരു നാടിന് എത്രത്തോളം ഗുണകരമാകും എന്ന വസ്തുതയും

ADVERTISEMENT

 

ബ്രഹ്മദത്തൻ നമ്പൂതിരി

എന്തുകൊണ്ട് ബ്രഹ്മദത്തൻ നമ്പൂതിരി എക്സൈസിന് ഭൂമി നൽകി?

 

പൊലീസും എക്സൈസും കോടതിയുമായി ഇതുവരെ ബന്ധപ്പെടേണ്ടി വന്നിട്ടില്ലാത്ത ബ്രഹ്മദത്തൻ നമ്പൂതിരി ഭൂമി നൽകാനൊരു കാരണമുണ്ട്. ഒരു കാർ യാത്രയിലുണ്ടായ സംഭവമാണത്. യാത്രയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാമചന്ദ്രനെ എക്സൈസ് ഓഫിസർ മഹേഷ് വിളിക്കുന്നു. പത്തു വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫിസിന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന ആഗ്രഹമുള്ളയാളാണ് മഹേഷ്. ഏറെ നാളായി ഇതിനായുള്ള ശ്രമങ്ങളിലാണ്. എക്സൈസ് ഓഫിസുകൾക്കുള്ള ഭൂമി സ്വന്തമായി കണ്ടെത്തണമെന്ന് മുൻ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ നിർദേശിച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും ഭൂമി കിട്ടുന്നില്ലെന്ന നിരാശയിലാണ് അന്ന് മഹേഷ് സുഹൃത്തായ രാമചന്ദ്രനെ വിളിക്കുന്നത്. 

മോഴിക്കുന്ന് മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരി ഭൂമി നൽകിയത് സ്വാഗതാർഹമാണ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തിട്ടുള്ളയാളാണ്. സാമൂഹിക സേവനങ്ങൾ ഇതിന് മുൻപും അദ്ദേഹം ചെയ്തിട്ടുണ്ട്. എക്സൈസിന് വിട്ടുനൽകിയ ഭൂമിയിൽ ഓഫിസ് നിർമാണം എത്രയും വേഗം പൂർത്തീകരിക്കും.

ADVERTISEMENT

 

ഈ വിവരം പങ്കുവച്ച സുഹൃത്ത് എക്സൈസിന് കുറച്ച് ഭൂമി നൽകിക്കൂടെ എന്ന് ബ്രഹ്മദത്തൻ നമ്പൂതിരിയോട് ചോദിച്ചു. എക്സൈസ് ഓഫിസ് നാട്ടിൽ വന്നാൽ അവിടെയുള്ള ലഹരിയുടെ വ്യാപനം തടയുമെന്നും, 24 മണിക്കൂറും നാട്ടിൽ സുരക്ഷ ഉറപ്പാക്കി സമാധാനം പാലിക്കപ്പെടുമെന്നും കൂടി സൂഹൃത്ത് പറഞ്ഞപ്പോൾ ബ്രഹ്മദത്തൻ നമ്പൂതിരി ഭൂമി ദാനത്തിന് തയ്യാറായി. ഇതിന് മുൻപ് ആയുർവേദ ആശുപത്രിക്ക് ഏഴര സെന്‍റ് വസ്തു സൗജന്യമായി നൽകിയ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം  ഭൂമിദാനം ആദ്യത്തെ സംഭവവുമല്ല. എക്സൈസിന് ഓഫിസ് നിർമാണത്തിന് ഭൂമി നൽകുന്നതിൽ വ്യക്തിപരമായി നേട്ടമൊന്നും ഇല്ലെങ്കിലും നാടിന് നന്മയാകട്ടെ എന്ന് കരുതിയാണ് അദ്ദേഹം പത്ത് സെന്റ് നൽകിയത്. 

 

എക്സൈസിന് ഓഫീസ് നിർമാണത്തിന് സൗജന്യ ഭൂമി ദാനം ചെയ്ത ചടങ്ങിൽ സംസാരിക്കുന്ന ബ്രഹ്മദത്തൻ നമ്പൂതിരി ( ഫോട്ടോ കടപ്പാട് : കേരള എക്സൈസ് )

മുന്നിൽ മൂന്നിടങ്ങൾ, എക്സൈസ് തിരഞ്ഞെടുത്തത് ആളനക്കമില്ലാത്ത സ്ഥലം 

ADVERTISEMENT

 

സ്വന്തമായി ഒരു ഓഫിസ് കെട്ടിടത്തിനുള്ള ഭൂമിക്കായി വർഷങ്ങളായി തിരച്ചിൽ ആരംഭിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ബ്രഹ്മദത്തൻ നമ്പൂതിരി ചൂണ്ടിക്കാട്ടിയത് മൂന്നിടങ്ങളാണ്. ഇതിൽ എവിടെ ഓഫിസ് നിർമിക്കണമെന്ന സംശയം ഒടുവിൽ ജില്ലാ എക്സൈസ് കമ്മിഷണറെത്തിയാണ് തീർത്തത്. ബ്രഹ്മദത്തൻ നമ്പൂതിരി ചൂണ്ടിക്കാട്ടിയ മൂന്നിടങ്ങളിൽ ആളൊഴിഞ്ഞ, അധികം ജനസഞ്ചാരമില്ലാത്ത ഇടമാണ് എക്സൈസ് തിരഞ്ഞെടുത്തത്. ഇല്ലപ്പറമ്പിൽനിന്ന് ഒരു റോഡ് മുറിച്ചുകടന്നാൽ എത്തുന്ന സ്ഥലമായിരുന്നു അത്. 

 

എക്സൈസിന് ഓഫീസ് നിർമാണത്തിന് സൗജന്യ ഭൂമി ദാനം ചെയ്ത ചടങ്ങിൽ സംസാരിക്കുന്ന മന്ത്രി എം ബി രാജേഷ് ( ഫോട്ടോ കടപ്പാട് : കേരള എക്സൈസ് )

തിരക്കൊഴിഞ്ഞ സ്ഥലമായതിനാൽ ഇവിടെ ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെന്ന് എക്സൈസിന് ഏറെ ബോധ്യമുള്ളതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്.  ഇല്ലത്തുനിന്ന് 300 മീറ്റർ അകലെയാണ് ഓഫിസ് കെട്ടിടം നിർമിക്കാൻ നൽകിയ സ്ഥലമുള്ളത്. തൃത്താല ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മാർത്തായ–മൊടവന്നൂർ റോഡിലെ ഒറ്റപ്പെട്ടയിടം. ഈ സ്ഥലത്തിന് കുറച്ച് അകലെയായി സ്കൂളും കോളജുമുണ്ട്. കോളജ് വിദ്യർഥികളെ നോട്ടമിട്ട് ലഹരി ഇടപാടുകാർ താവളമടിച്ചിരുന്ന ആളനക്കമില്ലാത്ത ഇടമെന്ന പ്രത്യേകതയും എക്സൈസ് ഓഫിസ് വരുന്ന സ്ഥലത്തിനുണ്ട്.  

ഇപ്പോൾ ഒറ്റപ്പെട്ട സ്ഥലത്താണ് ഓഫിസ് വരുന്നത്, നമ്മൾ കൂടി വരുന്നതോടെ അവിടം ക്ലീനാവും. എക്സൈസിന്റെ ചരിത്രത്തിൽതന്നെ ഒരുപക്ഷേ ഇങ്ങനെയൊരു ഭൂമിദാനം ഉണ്ടായിട്ടില്ല. സമൂഹത്തിന് പുരോഗതിയുണ്ടാകുമെന്ന് കരുതിയുള്ള പ്രവർത്തനമാണിത്. സന്മനസ്സ് എന്നുതന്നെ കരുതണം. സൗജന്യമായി വസ്തു കൊടുക്കാനുള്ള മനസ്സാണ് അദ്ദേഹം കാട്ടിയത്. ഈ പ്രവൃത്തി തീർച്ചയായും സാമൂഹിക പുരോഗതിക്ക് കാരണമാകും. സ്കൂൾ കുട്ടികൾക്കു ലഹരി വിരുദ്ധ ബോധവൽകരണം നൽകുന്ന പദ്ധതിയായ ‘വിമുക്തി’യുടെ പ്രവർത്തനങ്ങൾ കൂടി ഈ ഓഫിസിൽ നൽകാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിനുള്ള നിർമാണ പ്രവർത്തനങ്ങൾ കൂടി പദ്ധതിയിൽ ഉൾക്കൊള്ളിച്ചാണ് നൽകിയിട്ടുള്ളത്.

 

എക്സൈസിന് ഓഫീസ് നിർമാണത്തിന് സൗജന്യ ഭൂമി ദാനം ചെയ്ത ചടങ്ങിൽ സംസാരിക്കുന്ന എകസൈസ് ഉദ്യോഗസ്ഥൻ വി.പി, മഹേഷ് ( ഫോട്ടോ കടപ്പാട് : കേരള എക്സൈസ് )

വൈകുമെന്ന ഭയമെന്തിന്! എക്സൈസ് മന്ത്രിയുടെ മണ്ഡലം

 

തൃത്താലയില്‍ കള്ളവാറ്റ്, കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഇടപാട് ഗണ്യമായി വർധിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ നിരോധിത ലഹരി വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.ഈ അവസരത്തിലാണ് ബ്രഹ്മദത്തൻ നമ്പൂതിരി ഭൂമി ദാനം ചെയ്തത്. ഇനി പറയേണ്ടത് സർക്കാരിനോടാണ്. ഭൂമി ലഭിച്ചു ഇനി ഓഫിസ് നിർമാണം വേഗത്തിൽ പൂർത്തീകരിക്കണം.

എക്സൈസ് ഓഫിസിനൊപ്പം, ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് ഉൾപ്പടെ നിർമിക്കണമെന്ന ഉദ്ദേശത്തോടെ മുപ്പത് സെന്റ് വസ്തുവാണ് ബ്രഹ്മദത്തന്‍ നമ്പൂതിരിയോട് ആവശ്യപ്പെട്ടത്. എന്നാൽ ആദ്യഘട്ടത്തിൽ 10 സെന്റ് നൽകാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്. സർക്കാരിന് ഭൂമി കൈമാറിയ ശേഷം ഓഫിസ് നിർമാണം നീണ്ടുപോയാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. വസ്തു കാടുകയറിക്കിടന്നാൽ സാമൂഹിക വിരുദ്ധ ശല്യമുണ്ടാവുകയും നാട്ടുകാരടക്കം പരാതിയുമായി വരികയും ചെയ്യും. 

 

നിലവിൽ ആയൂർവേദ ആശുപത്രിക്ക് നൽകിയ കെട്ടിടത്തിൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുന്ന പ്രശ്നമുണ്ട്. വൈകുന്നേരത്തോടെ ആശുപത്രിയുടെ പ്രവർത്തനം അവസാനിക്കുന്നതിനാലാണിത്. അതേസമയം സംസ്ഥാന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ സ്വന്തം മണ്ഡലമായതിനാൽത്തന്നെ പ്രത്യേക ശ്രദ്ധ ഓഫിസ് നിർമാണത്തിലുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരടക്കം പ്രതീക്ഷിക്കുന്നത്.                                                                                                                                   

 

കുടുംബം, സ്വത്ത്, വരുമാനം

 

കേരള ചരിത്രത്തിലും മോഴിക്കുന്ന് മനയിലെ പൂർവികർക്ക് സ്ഥാനമുണ്ട്. തൃശൂരിലെ പെരുവനം ഗ്രാമത്തിൽനിന്നാണ് ഇവർ ചെർപ്പുളശ്ശേരിയിലേക്ക് എത്തിയത്. കൊച്ചി രാജാവിന് അനിഷ്ടമുണ്ടായതിനെ തുടർന്ന് 32 കുടുംബങ്ങള്‍ സാമൂതിരിയുടെ നാട്ടിലേക്ക് താമസത്തിനെത്തുകയായിരുന്നു. പിന്നീട് ഇതില്‍നിന്ന് രണ്ട് കുടുംബങ്ങൾ ചെർപ്പുളശ്ശേരിയിലേക്ക് മാറി. രണ്ട് തലമുറകളായി മനയിലുള്ളവർ നിത്യവൃത്തിക്കായി പൂജാകർമങ്ങൾ ചെയ്യുന്നില്ലെന്ന കൗതുകം കൂടിയുണ്ട്. കൃഷിയാണ് വരുമാന മാര്‍ഗമായി സ്വീകരിച്ചത്. ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മുത്തച്ഛൻ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതോടെയാണ് ഈ മാറ്റമുണ്ടായത്. 

 

നാടിനായി സാമൂഹിക സേവനം ചെയ്യണമെന്ന് ബ്രഹ്മദത്തൻ നമ്പൂതിരി തീരുമാനിക്കുന്നത് പിതാവടക്കമുള്ള പൂർവികരുടെ പ്രവര്‍ത്തനം കണ്ടറിഞ്ഞാണ്. 2008 ൽ മരണപ്പെട്ട പിതാവ് നാരായണൻ നമ്പൂതിരിയാണ് നാട്ടിൽ വായനശാലയും സ്കൂളും റോഡുമടക്കമുള്ള കാര്യങ്ങൾക്കായി മുന്നിട്ടിറങ്ങിയത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുത്തച്ഛൻ ബ്രിട്ടിഷ് ഭരണകാലത്ത് ജയിൽവാസമടക്കം അനുഭവിച്ചു. ‌‌‌

 

ലക്ഷങ്ങൾ വിലവരുന്ന ഭൂമി ആയുർവേദ ആശുപത്രിക്കും എക്സൈസ് ഓഫിസിനും കൈമാറി എന്നു കേൾക്കുമ്പോൾ മോഴിക്കുന്ന് മനയുടെ ആസ്തിയെ കുറിച്ചും ബ്രഹ്മദത്തൻ നമ്പൂതിരിയുടെ വരുമാനത്തെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ടായേക്കാം. 15 ഏക്കർ സ്ഥലമാണ് കുടുംബസസ്വത്തായി ഉള്ളത്. ഇതിൽനിന്നാണ് സാമൂഹിക സേവനങ്ങൾക്കായി ഭൂമി വിട്ടു നൽകിയത്. നെല്ല് ഉള്‍പ്പെടെയുള്ള കൃഷിയാണ് കുടുംബത്തിന്റെ വരുമാന മാർഗം. ഭാര്യ മഞ്ജു സ്കൂൾ അധ്യാപികയാണ്. എം.ബി. ശ്രീദേവി, എം.ബി. നേത്രനാരായണൻ എന്നിവരാണ് മക്കൾ. 

 

കുറച്ചു വർഷങ്ങൾക്ക് മുൻപു വരെ സമൂഹത്തിൽ മദ്യമായിരുന്നു ഏറ്റവും വലിയ ലഹരി. അതും ചെറുപ്പക്കാരായിരുന്നില്ല, പ്രായമായ കുറച്ചുപേർ മാത്രമായിരുന്നു മദ്യപിച്ചിരുന്നത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. മാരകമായ ലഹരിക്ക് യുവാക്കളാണ് അടിമപ്പെടുന്നത്. ഇത് സമൂഹത്തിന് വലിയ ദോഷം ചെയ്യും. ഇപ്പോഴേ യുവാക്കൾ മയക്കുമരുന്നിന് അടിമപ്പെടുന്നത് ഭാവിയിൽ വലിയ ഭീഷണിയാവും സൃഷ്ടിക്കുകയെന്നും ബ്രഹ്മദത്തൻ നമ്പൂതിരി കരുതുന്നു. എക്സൈസിന് ഭൂമി നൽകിയതിലൂടെ നാട് ലഹരിമുക്തമാവുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. 

 

തൃത്താലയെ ഞെട്ടിച്ച സംഭവങ്ങള്‍

 

ലഹരി ഉപയോഗിച്ച് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളടക്കം തൃത്താലയിലുണ്ടായിട്ടുണ്ട്. രണ്ട്ു വർഷം മുൻപ് തൃത്താല കറുകപുത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവം സംസ്ഥാനത്ത് ഏറെ ചർച്ചയായിരുന്നു. ലഹരിക്കടത്തിന് മുൻപ് പിടിയിലായ യുവാക്കളാണ് ഈ കേസിൽ അറസ്റ്റിലായത്.

ഇതിനു പുറമെ എംഡിഎംഎ അടക്കമുള്ള മാരക ലഹരി വസ്തുക്കളും ഈ പ്രദേശത്തുനിന്ന് പിടിച്ചെടുക്കുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ടെന്ന് എക്സൈസും സമ്മതിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികൾ വളരെയധികം എത്തപ്പെടുന്ന തൃത്താലയിൽ നിരോധിത പാൻമസാലയടക്കം വലിയ അളവിൽ പിടികൂടിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 

 

English Summary: Why Brahmadathan Namboodiri from Thrithala Gave Free Land for Excise Department? 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT