കൂട്ടി വായിക്കാൻ തുടങ്ങുന്ന പ്രായത്തിന് മുൻപേ പപ്പ സമ്മാനമായി തന്നിരുന്നത് പുസ്തകങ്ങൾ മാത്രമായിരുന്നു. നിറപ്പകിട്ടുള്ള ഉടുപ്പുകളും പാവകളും കൊതിച്ച കുട്ടി പുസ്തകങ്ങളെ മറ്റു നിവൃത്തിയില്ലാത്തതിനാൽ അങ്ങനെ സ്നേഹിച്ചു തുടങ്ങി. ‘കുഞ്ഞിക്കൂനൻ’ എന്ന പുസ്തകമാണ് ആദ്യം കിട്ടിയത്. കഥയൊന്നും ഓർമ്മയില്ല. പിന്നീട് പൂമ്പാറ്റ, ബാലരമ, അമ്പിളി അമ്മാവൻ, ബാലമംഗളം, അമർചിത്രകഥകൾ ഇവയൊക്കെയായിരുന്നു വായിക്കുവാനിഷ്ടം. ഒപ്പം തന്നെ മുതിർന്നവർക്ക് വായിക്കുവാൻ വരുത്തിയിരുന്ന മനോരമ, മംഗളം, സഖി, പൗരധ്വനി, ദീപിക, വനിത, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിൽ വരുന്ന കഥകളും നോവലുകളുമൊക്കെ കൗതുകത്തോടെ കട്ടു വായിച്ചിരുന്നു.

കൂട്ടി വായിക്കാൻ തുടങ്ങുന്ന പ്രായത്തിന് മുൻപേ പപ്പ സമ്മാനമായി തന്നിരുന്നത് പുസ്തകങ്ങൾ മാത്രമായിരുന്നു. നിറപ്പകിട്ടുള്ള ഉടുപ്പുകളും പാവകളും കൊതിച്ച കുട്ടി പുസ്തകങ്ങളെ മറ്റു നിവൃത്തിയില്ലാത്തതിനാൽ അങ്ങനെ സ്നേഹിച്ചു തുടങ്ങി. ‘കുഞ്ഞിക്കൂനൻ’ എന്ന പുസ്തകമാണ് ആദ്യം കിട്ടിയത്. കഥയൊന്നും ഓർമ്മയില്ല. പിന്നീട് പൂമ്പാറ്റ, ബാലരമ, അമ്പിളി അമ്മാവൻ, ബാലമംഗളം, അമർചിത്രകഥകൾ ഇവയൊക്കെയായിരുന്നു വായിക്കുവാനിഷ്ടം. ഒപ്പം തന്നെ മുതിർന്നവർക്ക് വായിക്കുവാൻ വരുത്തിയിരുന്ന മനോരമ, മംഗളം, സഖി, പൗരധ്വനി, ദീപിക, വനിത, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിൽ വരുന്ന കഥകളും നോവലുകളുമൊക്കെ കൗതുകത്തോടെ കട്ടു വായിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടി വായിക്കാൻ തുടങ്ങുന്ന പ്രായത്തിന് മുൻപേ പപ്പ സമ്മാനമായി തന്നിരുന്നത് പുസ്തകങ്ങൾ മാത്രമായിരുന്നു. നിറപ്പകിട്ടുള്ള ഉടുപ്പുകളും പാവകളും കൊതിച്ച കുട്ടി പുസ്തകങ്ങളെ മറ്റു നിവൃത്തിയില്ലാത്തതിനാൽ അങ്ങനെ സ്നേഹിച്ചു തുടങ്ങി. ‘കുഞ്ഞിക്കൂനൻ’ എന്ന പുസ്തകമാണ് ആദ്യം കിട്ടിയത്. കഥയൊന്നും ഓർമ്മയില്ല. പിന്നീട് പൂമ്പാറ്റ, ബാലരമ, അമ്പിളി അമ്മാവൻ, ബാലമംഗളം, അമർചിത്രകഥകൾ ഇവയൊക്കെയായിരുന്നു വായിക്കുവാനിഷ്ടം. ഒപ്പം തന്നെ മുതിർന്നവർക്ക് വായിക്കുവാൻ വരുത്തിയിരുന്ന മനോരമ, മംഗളം, സഖി, പൗരധ്വനി, ദീപിക, വനിത, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിൽ വരുന്ന കഥകളും നോവലുകളുമൊക്കെ കൗതുകത്തോടെ കട്ടു വായിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടി വായിക്കാൻ തുടങ്ങുന്ന പ്രായത്തിന് മുൻപേ പപ്പ സമ്മാനമായി തന്നിരുന്നത് പുസ്തകങ്ങൾ മാത്രമായിരുന്നു. നിറപ്പകിട്ടുള്ള ഉടുപ്പുകളും പാവകളും കൊതിച്ച കുട്ടി പുസ്തകങ്ങളെ മറ്റു നിവൃത്തിയില്ലാത്തതിനാൽ അങ്ങനെ സ്നേഹിച്ചു തുടങ്ങി. ‘കുഞ്ഞിക്കൂനൻ’ എന്ന പുസ്തകമാണ് ആദ്യം കിട്ടിയത്. കഥയൊന്നും ഓർമ്മയില്ല. പിന്നീട് പൂമ്പാറ്റ, ബാലരമ, അമ്പിളി അമ്മാവൻ, ബാലമംഗളം, അമർചിത്രകഥകൾ ഇവയൊക്കെയായിരുന്നു വായിക്കുവാനിഷ്ടം.

ഒപ്പം തന്നെ മുതിർന്നവർക്ക് വായിക്കുവാൻ വരുത്തിയിരുന്ന മനോരമ, മംഗളം, സഖി, പൗരധ്വനി, ദീപിക, വനിത, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിൽ വരുന്ന കഥകളും നോവലുകളുമൊക്കെ കൗതുകത്തോടെ കട്ടു വായിച്ചിരുന്നു. കവിതയും ലേഖനങ്ങളും അക്കാലത്ത് അങ്ങനെ മനസ്സിലാവാറില്ല. വീട്ടിലെ ലൈബ്രറിയിൽ നിന്നും പുറത്തു നിന്നും നാടകങ്ങൾ, കുറ്റാന്വേഷണ കഥകൾ, പ്രേതകഥകൾ, പരിഭാഷാകഥകൾ തുടങ്ങിയ പലവകകൾ വേറെയും വായിക്കും.

ADVERTISEMENT

വായിക്കാൻ മാത്രമാണിഷ്ടമാണെങ്കിലും ഇത് വായിച്ചേ മതിയാവൂ എന്ന് പറഞ്ഞ് പപ്പ ലിസ്റ്റ് ചെയ്തു തരുന്ന പുസ്തകങ്ങൾ ഉണ്ടായിരുന്നു. എത്ര നല്ല കഥകളെങ്കിലും നിർബന്ധിച്ച് വായിപ്പിക്കുന്നവയോട് ഉള്ളിലെ റിബൽ തുടക്കത്തിൽ കലഹിച്ചിട്ടുണ്ട്. മത ഗ്രന്ഥങ്ങളുടെ കുട്ടിപ്പതിപ്പുകൾ, പഞ്ചതന്ത്രം കഥകൾ, ഈസോപ്പ് കഥകൾ, മുല്ലാ നസറുദ്ദീൻ കഥകൾ, ഐതിഹ്യമാല, ഡെക്കമെറൺ കഥകൾ, റഷ്യൻ ബാലസാഹിത്യം, വിവിധ ഭാഷകളിലെ നാടോടിക്കഥകളുടെ പരിഭാഷകൾ, വിശ്വസാഹിത്യ കഥകൾ, ആയിരത്തൊന്ന് രാവുകൾ തുടങ്ങിയവയൊക്കെ അങ്ങനെ വായിച്ചതാണ്.

തകഴി (ചിത്രീകരണം: ബേബി ഗോപാൽ ∙ മനോരമ)

തകഴിയുടെയും എസ്കെയുടെയും ബഷീറിന്റെയുമൊക്കെ ചിലത് എട്ടാം ക്ലാസ്സിന് മുൻപ് വായിച്ച ഓർമ്മ. മുട്ടത്തുവർക്കിയും മാത്യു മറ്റവും ബാറ്റൺ ബോസും ജോയ്സിയും സുധാകർ മംഗളോദയവുമൊക്കെ ഏറെ താൽപര്യമുള്ള വായനകളായിരുന്നു. പെട്ടെന്നെഴുതാനുള്ള പിൽക്കാല സിദ്ധിയെ ഇവരൊക്കെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ഒരു വായനയും നിസ്സാരമല്ലെന്ന് പഠിപ്പിച്ചത് നിരന്തരം അവരാണ്. സിൻബാദിന്റെ കഥയും കിഴവനും കടലുമൊക്കെ പപ്പ അടുത്തിരുത്തി വായിച്ചു തന്ന ഓർമ്മയാണ്. എന്തെങ്കിലും പാഠ്യേതര പുസ്തകമോ ആനുകാലികമോ വായിക്കാത്ത ദിനങ്ങൾ സ്കൂൾ കാലഘട്ടത്തിലില്ല എന്ന് പറയാം. ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും വായിക്കുന്ന ദുശ്ശീലം ഇന്നുമുണ്ട്. സ്പോർട്സിലോ നൃത്തത്തിലോ മികവില്ലാത്ത, അന്തർമുഖിയായ, ആരോഗ്യം കുറഞ്ഞ കുട്ടിക്ക് വായന മാത്രമായിരുന്നു ആശ്രയം.

ബഷീർ (ചിത്രീകരണം: മനോരമ)

വീട്ടിലെ പുസ്തകശേഖരത്തിലെ പുസ്തകങ്ങൾ ഇഷ്ടപ്പെട്ടവ വായിച്ചുതീർക്കും. ചരിത്രവും രാഷ്ട്രീയവും സയൻസുമൊന്നും അക്കാലത്ത് വായിക്കാനിഷ്ടമില്ല. ഫിക്‌ഷൻ മാത്രമാണ് രസം തോന്നുക. അയൽപക്കങ്ങളിൽ പോയി വാരികകൾ പരതും. ഷെർലക് ഹോംസിന്റെ ആരാധികയായിരുന്നു. വീടിനടുത്ത് അധികം സംസാരിക്കാത്ത വായനക്കാരനായ ഒരു മനുഷ്യനും കുടുംബവും താമസിച്ചിരുന്നു. അദ്ദേഹം ധാരാളം പുസ്തകങ്ങൾ വാങ്ങി സൂക്ഷിച്ചിരുന്നു. ധാരാളം വിദേശപുസ്തകങ്ങൾ ആ വീട്ടിലുണ്ടായിരുന്നു.

പത്താം ക്ലാസ്സിനൊക്കെ മുൻപ്, ആ വീട്ടിൽ നിന്നാണ് നോത്രദാമിലെ കൂനനും ടെസ്സും റോബിൻസൺ ക്രൂസോയുമൊക്കെ വായിച്ചത്. എംടിയെയും കാരൂരിനെയും മാധവിക്കുട്ടിയെയും നന്തനാരെയുമൊക്കെ  വായിച്ചത് പക്ഷേ, പത്താം ക്ലാസ്സിൽ എത്തിയപ്പോൾ മാത്രമാണ്. ചെറുകഥാ മത്സരത്തിന് സംസ്ഥാന സ്കൂൾ തലത്തിൽ പങ്കെടുക്കാൻ ഇവരെയൊക്കെ വായിച്ചേ മതിയാവൂ എന്ന് പപ്പ പറഞ്ഞു. പുസ്തകങ്ങൾ തന്നു. മാധവിക്കുട്ടിയുടെ കഥകളും നോവലുകളും ആ പ്രായത്തിൽ ദഹിച്ചില്ല. എന്നാൽ അവരുടെ അനുഭവകഥകളിൽ മനം മയങ്ങിപ്പോയി.

മാധവിക്കുട്ടി (ചിത്രം∙മനോരമ)
ADVERTISEMENT

കവിതയുടെ ഭാഷ പരോക്ഷവും പണ്ഡിതപരവുമായതിനാൽ വായന ബുദ്ധിമുട്ടായിരുന്നു. എഴുത്തച്ഛനും ചെറുശ്ശേരിയും പാഠപുസ്തകത്തിൽ പേടിപ്പിച്ചപ്പോൾ നമ്പ്യാർ ചിരിപ്പിച്ചു. കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും എന്നാൽ ഭയപ്പാടില്ലാത്ത കവിതയുടെ വലിയ ലോകം മുന്നിൽ തുറന്നിട്ടു. ഇന്നും എല്ലാ ദിവസവും ഏതെങ്കിലും കവിത വായിക്കാൻ ശ്രമിക്കും. കാരണം കവിത ഇല്ലാത്തത് ലോകത്ത് ഒന്നുമില്ല എന്ന ബോധ്യമാണ്. ഇഷ്ട കവി ലോർകയാണ്. മലയാളത്തിൽ കുറെപ്പേരുണ്ട്. ചില സ്നേഹങ്ങളെപ്പോലെ കവിതയുടെ അർത്ഥം തിരയണ്ട, അത് നമ്മൾ മനസ്സിലാക്കുന്നതാണ്, നമ്മുടെ ഹൃദയം ഗ്രഹിക്കുന്നതാണ് എന്ന് തോന്നും. മറ്റൊരാളുടെ വ്യാഖ്യാനമാവില്ല, കവിത വായന.

കോളേജ് കാലത്ത് മഞ്ഞ് വായിച്ച് ഉറഞ്ഞു പോയിട്ടുണ്ട്. സക്കറിയ, ഗ്രേസി, അഷിത, പുനത്തിൽ, അക്ബർ കക്കട്ടിൽ തുടങ്ങി ധാരാളം പേരുടെ കഥകൾ വായിച്ചു. സുഗതകുമാരിയുടെ കവിതകൾ ലഹരിയായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ ചില ഭാഗങ്ങൾ ഡയറിയിലെഴുതി വച്ചു. ഡി.എച്ച്.ലോറൻസിനെ കോളജ്  ലൈബ്രറിയിൽ നിന്നും തിരഞ്ഞുപിടിച്ച് വായിക്കുന്നതിന് ഉദ്ദേശ്യം വേറെ ആയിരുന്നു. സ്ത്രീ പുരുഷ ബന്ധത്തെ സംബന്ധിക്കുന്ന കുറെ സംശയങ്ങൾ ആ വായനകൾ അർദ്ധോക്തിയിൽ തീർത്തു തന്നു. വായിച്ചു രസിച്ചവ കൂട്ടുകാർക്ക് കൈമാറി. ധാരാളം ഇംഗ്ലിഷ് റൊമാൻസ്  നോവലുകൾ കോളജ് കാലത്ത് വായിച്ചു കൂട്ടിയിട്ടുണ്ട്. ബംഗാളി സാഹിത്യം കൂടുതൽ പരിചയിച്ചത് ഇക്കാലത്താണ്.

സുഗതകുമാരി (ചിത്രം:ആർ.എസ്.ഗോപൻ∙മനോരമ)

മൈസൂരുവിൽ നിയമം പഠിക്കാൻ പോയപ്പോൾ വായന നന്നേ കുറഞ്ഞു. സെക്കൻഡ് ഹാൻഡ്  പുസ്തകങ്ങൾ കിട്ടുന്ന തെരുവുകളിൽ പോകുമ്പോൾ ചിലതു വാങ്ങിയാലും കൂട്ടുകാർക്കൊപ്പമുള്ള ആർമാദങ്ങളിൽ വായന വനിതയിലോ വുമൻസ് ഇറയിലോ ഒക്കെ ഒതുങ്ങി. വുമൻസ് ഇറയിലെ മനശാസ്ത്രജ്ഞനോട് ചോദിക്കുക എന്ന കോളമൊക്കെ കൂട്ടുകാരുമായി വട്ടം കൂടിയിരുന്ന് വായിച്ച് ചിരിച്ചു മറിയുക എന്നത് രസകരമായിരുന്നു.

വായന ഗണ്യമായി കുറഞ്ഞ ആ നിഷ്ക്രിയ കാലം നീണ്ടുപോയി. കുട്ടിക്കാലത്ത്എന്തെങ്കിലും എഴുതിയത് തുടർന്നുമില്ല. എങ്കിലും എല്ലായ്പ്പോഴും എന്തെങ്കിലും വെറുതെ റീഡിങ് ഫോർ പ്ലഷർ എന്ന മട്ടിൽ വായിച്ചു കൊണ്ടിരുന്നു. ചരിത്രപുസ്തകങ്ങളൊക്കെ കൂടുതൽ വായിച്ചത്  ഇക്കാലത്താണ്. ഹിസ്റ്ററിയും ഭൂമിശാസ്ത്രവും ഇപ്പോഴും പ്രമദിപ്പിക്കാറുണ്ട്. നാടോടിക്കഥകൾ ധാരാളം വായിച്ചത് കൊണ്ടാവും എഴുത്തിൽ സ്വപ്നലോകം അറിയാതെ വരുന്നത് എന്നോർക്കും.

ADVERTISEMENT

വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവ് ധാരാളം പുസ്തകങ്ങൾ വാങ്ങി സൂക്ഷിക്കുന്ന ആളെന്നത് സന്തോഷിപ്പിച്ചു. എഡ്ഗാർ അലൻ പോ, മോപ്പസാങ്ങ്, ചെക്കോവ്, ഒ.ഹെൻട്രി, ഡിക്കൻസ്, ഗോർക്കി, കുമാരനാശാൻ, ടാഗോർ, ഖുഷ്‌വന്ത് സിങ് തുടങ്ങി പ്രാചീന ഇന്ത്യ ചരിത്ര പുസ്തകങ്ങൾ ഒക്കെ ധാരാളം പലതരം തുടരെ വായിച്ചു. ഗർഭത്തിൽ ആദ്യ മകൻ നഷ്ടപ്പെട്ട കാലത്ത് വായന ആധ്യാത്മികമായി. മത ഗ്രന്ഥങ്ങൾ, സൈക്കോളജി പുസ്തകങ്ങൾ, ന്യൂമറോളജി, ഹസ്തരേഖ, ജ്യോതിഷം, ഹിമാലയൻ പുസ്തകങ്ങൾ, യാത്രാ ഗ്രന്ഥങ്ങൾ ഇങ്ങനെ മറ്റൊരുതരം ധാരാളം വായന ആഴത്തിൽ നടന്നു.

(Representative Image by syntika/istockphoto)

ഇന്റർനെറ്റ് കാലത്താണ് അപ്രതീക്ഷിതമായി എഴുത്തിലേക്ക് വന്നത്. ഇക്കാലത്ത് വായന തിരിച്ചുപിടിച്ചു. ധാരാളം ഫിക്‌ഷൻ, സയൻസ്, സ്പേസ്, ചരിത്രം, രാഷ്ട്രീയം, കാലിക വായനകൾ നെറ്റിലൂടെയും സാധിച്ചു. ലോകനിലവാരമുള്ള പുതിയ പുസ്തകങ്ങളുടെ കാറ്റലോഗ് ഗൂഗിളിൽ സേർച്ച് ചെയ്ത് കൊതിയോടെ വായിച്ച് അറിവുകേടുകൾ അളക്കാറുണ്ട്. ഇഷ്ട വായന ഭാഷേതരമാണ്. മുറകാമിയും കസാൻ ദ് സാക്കിസും സാരമാഗോവും ബോർഹസും പെസ്സോവയുമൊക്കെ കൊതിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കൻ സാഹിത്യം കൊതിപ്പിക്കാറുണ്ട്. കുട്ടിക്കാലത്തും ഇന്നും ഏത് വീട്ടിൽ ചെന്നാലും പുസ്തകങ്ങൾ തിരയുന്ന ഒരാളാണ് ഞാൻ. ഫലപ്രദമായ വായന നടന്നത് പതിനെട്ട് വയസ്സിന് മുൻപാണ്. പലതരം പുസ്തകങ്ങൾ വായിക്കാനോ പരിചയിക്കാനോ അക്കാലത്ത്  കഴിഞ്ഞു.

ധാരാളം പുസ്തകങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും മനസിലാക്കാറുണ്ട്. ഗൗരവ വായനയുള്ള കുറച്ചുപേരെ സോഷ്യൽ മീഡിയ പരിചയപ്പെടുത്തി. എഴുത്തുകാരനായ ജയകൃഷ്ണൻ എന്ന സുഹൃത്താണ് വായനയിൽ അച്ഛനെപ്പോലെ ഗണ്യമായി സ്വാധീനിച്ചത്. എന്തെങ്കിലും വായിക്കുന്നതല്ല, എങ്ങനെ വായിക്കണമെന്ന് അദ്ദേഹത്തിൽ നിന്നു പഠിച്ചു.

(Representative image frimages/istockphoto)

എല്ലാദിനവും എന്തെങ്കിലും വായിക്കണമെന്നത് വാശി മാത്രമല്ല, ഇഷ്ടവുമാണ്. ഏറ്റവുമടുത്ത കൂട്ട് പുസ്തകത്തോടാണ് തോന്നുക. ഉറങ്ങുമ്പോൾ കൂടെ ഇന്നും ഒരു പുസ്തകവുമുണ്ടാവും. വായിച്ചവർക്ക് ഒരുപാട് ജീവിതമുണ്ടെന്ന് ഉമ്പർട്ടോ എക്കോ പറഞ്ഞത് ഓർമിക്കുന്നു. എഴുതാനുള്ള താൽപര്യം ജന്മസിദ്ധമെങ്കിലും വായനകൊണ്ടാണ് സ്വന്തമായ ഒരു ഭാഷ എഴുത്തിൽ സ്വായത്തമാക്കാൻ കഴിഞ്ഞതെന്ന് വിശ്വസിക്കുന്നു. അത് ഒരുപാട് നവീകരിക്കുകയും തിരുത്തപ്പെടുകയും ചെയ്യാനുണ്ട്. അത് വായനയിലൂടെ മാത്രമേ സാധിക്കു. പക്ഷേ ജീവിച്ച ജീവിതമാണ്, കണ്ട കാഴ്ചകളാണ് കഥകൾ തരുന്നതെന്ന ധാരണ തന്നതും വായനയാണ്.

ഇതിൽ വിഷമം തോന്നുന്ന ഒരു കാര്യമുണ്ട്. ആനന്ദ്, ഒ.വി.വിജയൻ തുടങ്ങിയ വലിയ എഴുത്തുകാരുടെയൊക്കെ ചില പുസ്തകങ്ങൾ കുട്ടി, കൗമാരകാലത്ത് കൈയ്യിൽ വന്ന് വലിയ താൽപര്യമില്ലാതെ അർഥം ഗ്രഹിക്കാതെ വായിക്കാൻ വേണ്ടി മാത്രം വായിച്ചവയാണ്. മുതിർന്നപ്പോൾ ആഗ്രഹം തോന്നിയപ്പോൾ രണ്ടാമത് വായിക്കാനും കഴിയുന്നില്ല. വലിയ പ്രതിസന്ധിയാണത്. ഫിലോസഫി ഇപ്പോൾ ഇഷ്ട വിഷയമാണ്. അത്തരത്തിലുള്ള പുസ്തകങ്ങൾ വായിക്കണം.

പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയുടെ ദൃശ്യം (photocredit: Naveed Siraj/istockphoto.com)

എന്റെ പുസ്തകം  എന്നുപറഞ്ഞ് എപ്പഴും രഹസ്യമായി കരുതാനിഷ്ടമുള്ളത് മലബാർ മാന്വൽ ആണ്. എന്താണെന്നറിയില്ല. അത് വലിയ ഇഷ്ടമാണ്. ലോഗനോടുള്ള ബഹുമാനമാകും. ഏറ്റവും സ്വാധീനിച്ച പുസ്തകങ്ങളിലൊന്ന് അത്ഭുതലോകത്തെ ആലീസാണ്. സ്വപ്നവും കവിതയും യാഥാർഥ്യവുമുള്ള പുസ്തകം ഇന്നും വായിക്കാൻ ഇഷ്ടമാണ്. സ്വപ്നലോകത്തെക്കുറിച്ച് പെൺകുട്ടിക്ക് ആത്മവിശ്വാസം തന്ന പുസ്തകമാണത്.

വായന തരുന്ന ആത്മവിശ്വാസത്തോളം വലുത് വേറൊന്നില്ല. പക്ഷേ, എന്ത് വായിച്ചു എന്ന് ചോദിച്ചാൽ ശൂന്യതയാണ്. കടൽക്കരയിലെ പൂഴിയിലെ ഒരു തരി പോലുമില്ല എന്ന ബോധ്യവുമുണ്ട്. എഴുത്തും വായനയും ഊർജവും ആരോഗ്യവും ചോർത്തും. എങ്കിലും എന്തെങ്കിലും വായിക്കാതെ ഒരു ദിനം ഓർമിക്കാൻ പോലും വയ്യ. വായിക്കാത്ത പുസ്തകങ്ങളാണ് ജീവിതത്തിൽ നഷ്ടബോധം തോന്നുന്ന കാര്യങ്ങളിലൊന്ന്. വായനയാകട്ടെ ജീവിതം നീട്ടിക്കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നും...!


English Summary:
On Reading Day, Writer Smitha Girish Explains her Reading Journey 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT