തറവാടിന്റെ വളപ്പിലായിരുന്നു ആ പാലമരം. മറ്റെല്ലാ മരങ്ങളെയും കവിഞ്ഞു നിൽക്കുന്ന തന്റേടം. ചുവട്ടിൽനിന്നു നോക്കിയാൽ മുകളിൽ ഇലകളെയും പൂക്കളെയും ഇരുട്ട് പൊതിഞ്ഞുപിടിച്ചിരിക്കുന്നതു കാണാം. അടുത്തുതന്നെ ഒരു സർപ്പക്കാവ്. ധാരാളം പൊന്തകളും പലതരം മരങ്ങളും വള്ളികളും ചേർന്ന് കെട്ടുപിണഞ്ഞ ഇടം. ഇരുട്ടിന്റെ കൊച്ചുകൊച്ചു കൂടാരങ്ങൾ. മൺതിട്ടകളിൽ മാളങ്ങൾ. അവയ്ക്കുള്ളിൽ പാമ്പുകൾ. ഇടയ്ക്ക് പാല പൂക്കും. നാട്ടിലെതന്നെ ഏറ്റവും ഉയരമുള്ള മരമാണ്. അതിൽ പാർക്കുന്ന യക്ഷിയുടെ സാന്നിധ്യം അങ്ങനെയാണ് പുറത്തറിയുക. ഒരു നൂറു ചുവടിനപ്പുറമാണ് ശാസ്താവിന്റെ അമ്പലം. അവിടെയുമുണ്ട് ഒരു പാല. അതിലുമുണ്ട് ഒരു യക്ഷി. രാത്രിയിൽ ഇരുപാലകളിലെയും യക്ഷികൾ കണ്ടുമുട്ടും. ഇരുവരും അത്ര അടുത്ത കൂട്ടുകാരായിരുന്നു. ഇടയ്ക്ക് കുമാരനല്ലൂരിൽനിന്ന് ഒരു യക്ഷി അക്കരെനട്ടാശ്ശേരിയിലുള്ള ഇടത്തിൽ കൊട്ടാരത്തിലും തൊട്ടടുത്തു സൂര്യകാലടിവക കണ്ണാട്ടുപറമ്പിലും ഉള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തറവാടിന്റെ വളപ്പിലായിരുന്നു ആ പാലമരം. മറ്റെല്ലാ മരങ്ങളെയും കവിഞ്ഞു നിൽക്കുന്ന തന്റേടം. ചുവട്ടിൽനിന്നു നോക്കിയാൽ മുകളിൽ ഇലകളെയും പൂക്കളെയും ഇരുട്ട് പൊതിഞ്ഞുപിടിച്ചിരിക്കുന്നതു കാണാം. അടുത്തുതന്നെ ഒരു സർപ്പക്കാവ്. ധാരാളം പൊന്തകളും പലതരം മരങ്ങളും വള്ളികളും ചേർന്ന് കെട്ടുപിണഞ്ഞ ഇടം. ഇരുട്ടിന്റെ കൊച്ചുകൊച്ചു കൂടാരങ്ങൾ. മൺതിട്ടകളിൽ മാളങ്ങൾ. അവയ്ക്കുള്ളിൽ പാമ്പുകൾ.

ഇടയ്ക്ക് പാല പൂക്കും. നാട്ടിലെതന്നെ ഏറ്റവും ഉയരമുള്ള മരമാണ്. അതിൽ പാർക്കുന്ന യക്ഷിയുടെ സാന്നിധ്യം അങ്ങനെയാണ് പുറത്തറിയുക. ഒരു നൂറു ചുവടിനപ്പുറമാണ് ശാസ്താവിന്റെ അമ്പലം. അവിടെയുമുണ്ട് ഒരു പാല. അതിലുമുണ്ട് ഒരു യക്ഷി. രാത്രിയിൽ ഇരുപാലകളിലെയും യക്ഷികൾ കണ്ടുമുട്ടും. ഇരുവരും അത്ര അടുത്ത കൂട്ടുകാരായിരുന്നു. 

ADVERTISEMENT

ഇടയ്ക്ക് കുമാരനല്ലൂരിൽനിന്ന് ഒരു യക്ഷി അക്കരെനട്ടാശ്ശേരിയിലുള്ള ഇടത്തിൽ കൊട്ടാരത്തിലും തൊട്ടടുത്തു സൂര്യകാലടിവക കണ്ണാട്ടുപറമ്പിലും ഉള്ള യക്ഷികളെ സന്ദർശിച്ച് ഇവിടെ ഇക്കരെനട്ടാശ്ശേരിയിലെത്തും. കുറച്ചു നേരം ഇവിടുത്തെ പാലകളിലുള്ള കൂട്ടുകാരോടും കളിപറഞ്ഞിരുന്നിട്ടേ മറ്റൊരു കൂട്ടുകാരിയെ കാണാൻ ഇറഞ്ഞാലിലുള്ള ഒരു പാലമരത്തിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ.

ഇതൊക്കെ പതിവാണ്. എങ്കിലും ഇവിടുത്തെ യക്ഷികൾ ആരെയും ഉപദ്രവിച്ചതായി അറിവില്ല. വേണമെങ്കിൽ കുറേശ്ശെ പേടിപ്പിച്ചിട്ടുണ്ട് എന്നു പറയാം. അച്ഛന്റെ അനുജൻ നാരാണപ്പൻ ചെറുപ്പകാലത്തൊരിക്കൽ രാത്രിയിൽ ഇടവഴിയിലൂടെ നടന്നു വരുന്ന വഴി ഒരു കാഴ്ച കണ്ടു. വെളുത്ത പുടവയുടുത്ത യക്ഷി ഒരു ഊഞ്ഞാലിലിരുന്ന് ആടുന്നു! നാരാണപ്പൻ ശരിക്കും വിറച്ചുപോയി. ഓടി ഒരുവിധമാണ് വീട്ടിലെത്തിയത്. 

ADVERTISEMENT

പിറ്റേന്ന് മറ്റുള്ളവർ യക്ഷിയെ കണ്ട സ്ഥലം പരിശോധിക്കാൻ ചെന്നപ്പോഴാണറിഞ്ഞത്, രണ്ടു മരങ്ങളിൽ ചേർത്തുകെട്ടി വെളുത്ത ഒരു മുണ്ട് ഉണങ്ങാനിട്ടിരുന്നതാണ്. പാവം യക്ഷിയെ വെറുതേ സംശയിച്ചതാണെന്ന അവരുടെ വാദം നാരാണപ്പൻ ഒരു വിധത്തിലാണു സമ്മതിച്ചത്. പക്ഷേ ഈ കഥ കേട്ടതു മുതൽ പേടിയുടെ കുത്തക ഞാനാണ് ഏറ്റെടുത്തത്. കണക്കിന്റെ ട്യൂഷൻ കഴിയുമ്പോൾ നേരമിരുട്ടും. പിന്നെ ആ വഴി നടന്നുവരുമ്പോൾ നെഞ്ച് പടപടാ മിടിക്കും. കാലുകൾ നീട്ടി വയ്ക്കുമ്പോൾ പിന്നിൽ വള കിലുങ്ങുന്നുണ്ടെന്നും ഒരു പെൺചിരി കേൾക്കുന്നുണ്ടെന്നും തോന്നും. 

സൂര്യകാലടി പട്ടേരിയെ പിടിച്ച യക്ഷിയുടെ കഥ ചെറുപ്പത്തിലേ ഞാനും കേട്ടിട്ടുണ്ടല്ലൊ. അന്നു പട്ടേരിയുടെ കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടത് ഒരു ദിവ്യഗ്രന്ഥം കൈയിലുണ്ടായിരുന്നതുകൊണ്ടാണ്. എന്റെ കൈയിൽ അതുമില്ല. ഉള്ളതു കണക്കിന്റെ പാഠപുസ്തകം മാത്രം. എന്റെ പേടി പാലമരത്തോളം വളർന്നെങ്കിലും അതിലേക്ക് ഒരിക്കലും യക്ഷി കണ്ണയച്ചതു പോലുമില്ല. ഞങ്ങളുടെയെല്ലാം പേടിയുടെ ഉറവിടം ഞങ്ങൾതന്നെയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ യക്ഷിയോട് ഒരു സ്നേഹമൊക്കെ തോന്നുകയും ചെയ്തു.

ADVERTISEMENT

പകൽസമയത്ത് നാട്ടിൽ എവിടെനിന്നു നോക്കിയാലും ഇവിടുത്തെ പാലമരത്തിന്റെ മുകളറ്റം കാണാം. അത് ഇന്നാട്ടിലെ പല പാർട്ടിക്കാരെയും കൊതിപ്പിച്ചു. തങ്ങളുടെ പാർട്ടിയുടെ കൊടി ഏറ്റവും മുകളിൽത്തന്നെ പറക്കണം എന്ന് അവരാഗ്രഹിച്ചു. മുത്തശ്ശനോടുചെന്ന് അനുവാദവും ചോദിച്ചു. മുത്തശ്ശൻ അതിൽ പാർക്കുന്ന യക്ഷിയെ ഓർത്തു. അവിടെ നടക്കുന്ന സ്വകാര്യസല്ലാപങ്ങളോർത്തു. അവർക്ക് ഒരു ശല്യമായാലോ? പറ്റില്ലെന്ന് മുത്തശ്ശൻ തീർത്തു പറഞ്ഞു. പ്രത്യേകിച്ച് വിഗ്രഹമൊന്നുമില്ലെങ്കിലും നിലത്ത് ജലംകൊണ്ടു മെഴുകി ഒരു ഞറുക്കില നേദ്യം മുത്തശ്ശൻ എന്നും യക്ഷിക്കു നൽകാറുണ്ടായിരുന്നല്ലോ.

(ചിത്രീകരണം: ടി.വി. ശ്രീകാന്ത് ∙ മനോരമ ഓൺലൈൻ)

എന്തായാലും മുത്തശ്ശന്റെ തീരുമാനം യക്ഷികൾക്ക് ആശ്വാസമായി. അവർ പതിവു വരത്തുപോക്കുകളും സല്ലാപവും തുടർന്നു. നമ്മളെപ്പോലെ ജീവിച്ചിരുന്ന കാലത്ത് അതിനൊന്നും സാധിച്ചിട്ടുണ്ടാവില്ല. പലരും ആത്മഹത്യ ചെയ്തവരാണ്. ആരെങ്കിലും കൊന്നു കളഞ്ഞവരും കാണും. അകാലമരണത്തിൽപ്പെട്ടതുകൊണ്ട് യക്ഷികളായവരാണ്. ചിലർ മരങ്ങളുടെ ദേവതകളായിരുന്നു. പല മരങ്ങളും ഇല്ലാതായപ്പോൾ എന്തിന്റെ ദേവതയാണെന്നുപോലും ഓർത്തെടുക്കാനാവാത്ത ഒരു തരം മറവിരോഗം പലർക്കുമുണ്ടായിരുന്നു.

കുറച്ചു വർഷം മുൻപ് ആ കൂറ്റൻ പാലമരം കടപുഴകി വീണു. അതിലുണ്ടായിരുന്ന പൂക്കൾ അതറിയാതെ കുറച്ചു ദിവസം കൂടി പഴയ ഏതൊക്കെയോ ഓർമകളിൽപ്പെട്ട് വാടാതെ കിടന്നു. പാവം യക്ഷി! പാർക്കാൻ ഇടമില്ലാതായതോടെ അവൾ ചില നാളുകൾ ഇവിടെയൊക്കെ ചുറ്റിപ്പറ്റി നിന്നു. മിക്ക പാലമരങ്ങളും പനകളും റബറിന്റെ വരവോടെ ഇല്ലാതായിക്കഴിഞ്ഞിരുന്നു. ഉള്ളവയിലാകട്ടെ വീടു നഷ്ടപ്പെട്ടവരുടെ വലിയ തിരക്കും. റബറിൽ താമസിക്കാനാവുമോ എന്നവൾ ശ്രമിക്കാതിരുന്നില്ല. പക്ഷേ പാലപ്പൂവിനു പകരം വന്ന ഒട്ടുപാലിന്റെ മണം എന്തോ അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

അവൾ കൂട്ടുകാരോടെല്ലാം യാത്ര പറഞ്ഞു.

‘‘നീ എവിടേക്കു പോകുന്നു?’’
അവർ സങ്കടത്തോടെ ചോദിച്ചു.
‘‘അവളൂരിലേക്ക്.‌’’
‘‘അതെവിടെയാണ്?’’
‘‘അറിയില്ല. കണ്ടുപിടിക്കണം. എന്നെപ്പോലുള്ളവർക്ക് അവിടെ ഇടമുണ്ടെന്നു കേൾക്കുന്നു.’’
‘‘ശരി. നീ പൊയ്ക്കോളൂ. വിഷമിക്കേണ്ട. ഈ മരങ്ങളും എത്ര കാലം ഉണ്ടാവുമെന്നറിയില്ല. അന്ന് ഞങ്ങളും അവിടേക്കു വരാം.’’

യക്ഷി കണ്ണീരോടെ കൂട്ടുകാരികളെ കൈവീശിക്കാണിച്ചു. പിന്നെ പുഴകളും പാടങ്ങളും കാടുകളും കടന്നു പറന്നുപോയി; എവിടെയാണെന്ന് അവൾക്കുതന്നെ ഉറപ്പില്ലാത്ത അവളൂരിലേക്ക്.

English Summary:

Writer Manoj Kuroor Reflects: The Vanishing Spirits, Modernity and the Fate of Kerala's Yakshis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT