കാലുകൾ ആഞ്ഞുവലിച്ച് വേഗം വേഗം നടക്കുകയാണ്, ഓട്ടമോ നടത്തമോ – പറയാൻ വയ്യ. നെ‍ഞ്ചിലെന്തൊക്കെയോ കൊളുത്തിവലിക്കുന്നുണ്ട്, ആരോടൊക്കെയോ ദേഷ്യമുണ്ട്, വാശിയുണ്ട്, തർക്കമുണ്ട്, വഴക്കുണ്ട്, ശത്രുതയുണ്ട്, കുശുമ്പുണ്ട്... സ്നേഹവും വാത്സല്യവുമുണ്ട്; എന്തിനെയൊക്കെയോ പേടിയുണ്ട്, എന്തിന്റെയൊക്കെയോ പിരിമുറുക്കമുണ്ട്; പള്ളുപറഞ്ഞ നാവാണ്, കള്ളം പറഞ്ഞ മുഖമാണ്, വഞ്ചിച്ച മനസ്സാണ്, ചതി കൊരുത്ത നെഞ്ചാണ്; ഇതിനിടയ്ക്കും ചിരിക്കുകയും നല്ലതു കാട്ടുകയും ചെയ്യുന്നുവല്ലോ – ശ്ശോ, വല്ലാത്തൊരു പോക്ക്. എത്തും പിടിയും കിട്ടാത്തപോലെ. അതിനിടയിൽ ആരോ വിളിക്കുന്നു, ‘‘ അതേയ്, ഒന്നു നിൽക്കൂ, അൽപം ഇരുന്നിട്ടു പോകാം. ‘‘ഇല്ല, വലിയ തിരക്കാണ്. ഒന്നിനും സമയമില്ല.’’ ‘‘എവിടേക്കാണ് ഓടുന്നത്?‌’’ എന്നു വീണ്ടും ചോദ്യം. ‘‘എല്ലായിടത്തേക്കും ഓട്ടമല്ലേ. മരണം വരെ ഓട്ടം തന്നെ ഓട്ടം.’’ ‘‘എന്തിനാണിങ്ങനെ ഓടുന്നത്. ’’?

കാലുകൾ ആഞ്ഞുവലിച്ച് വേഗം വേഗം നടക്കുകയാണ്, ഓട്ടമോ നടത്തമോ – പറയാൻ വയ്യ. നെ‍ഞ്ചിലെന്തൊക്കെയോ കൊളുത്തിവലിക്കുന്നുണ്ട്, ആരോടൊക്കെയോ ദേഷ്യമുണ്ട്, വാശിയുണ്ട്, തർക്കമുണ്ട്, വഴക്കുണ്ട്, ശത്രുതയുണ്ട്, കുശുമ്പുണ്ട്... സ്നേഹവും വാത്സല്യവുമുണ്ട്; എന്തിനെയൊക്കെയോ പേടിയുണ്ട്, എന്തിന്റെയൊക്കെയോ പിരിമുറുക്കമുണ്ട്; പള്ളുപറഞ്ഞ നാവാണ്, കള്ളം പറഞ്ഞ മുഖമാണ്, വഞ്ചിച്ച മനസ്സാണ്, ചതി കൊരുത്ത നെഞ്ചാണ്; ഇതിനിടയ്ക്കും ചിരിക്കുകയും നല്ലതു കാട്ടുകയും ചെയ്യുന്നുവല്ലോ – ശ്ശോ, വല്ലാത്തൊരു പോക്ക്. എത്തും പിടിയും കിട്ടാത്തപോലെ. അതിനിടയിൽ ആരോ വിളിക്കുന്നു, ‘‘ അതേയ്, ഒന്നു നിൽക്കൂ, അൽപം ഇരുന്നിട്ടു പോകാം. ‘‘ഇല്ല, വലിയ തിരക്കാണ്. ഒന്നിനും സമയമില്ല.’’ ‘‘എവിടേക്കാണ് ഓടുന്നത്?‌’’ എന്നു വീണ്ടും ചോദ്യം. ‘‘എല്ലായിടത്തേക്കും ഓട്ടമല്ലേ. മരണം വരെ ഓട്ടം തന്നെ ഓട്ടം.’’ ‘‘എന്തിനാണിങ്ങനെ ഓടുന്നത്. ’’?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലുകൾ ആഞ്ഞുവലിച്ച് വേഗം വേഗം നടക്കുകയാണ്, ഓട്ടമോ നടത്തമോ – പറയാൻ വയ്യ. നെ‍ഞ്ചിലെന്തൊക്കെയോ കൊളുത്തിവലിക്കുന്നുണ്ട്, ആരോടൊക്കെയോ ദേഷ്യമുണ്ട്, വാശിയുണ്ട്, തർക്കമുണ്ട്, വഴക്കുണ്ട്, ശത്രുതയുണ്ട്, കുശുമ്പുണ്ട്... സ്നേഹവും വാത്സല്യവുമുണ്ട്; എന്തിനെയൊക്കെയോ പേടിയുണ്ട്, എന്തിന്റെയൊക്കെയോ പിരിമുറുക്കമുണ്ട്; പള്ളുപറഞ്ഞ നാവാണ്, കള്ളം പറഞ്ഞ മുഖമാണ്, വഞ്ചിച്ച മനസ്സാണ്, ചതി കൊരുത്ത നെഞ്ചാണ്; ഇതിനിടയ്ക്കും ചിരിക്കുകയും നല്ലതു കാട്ടുകയും ചെയ്യുന്നുവല്ലോ – ശ്ശോ, വല്ലാത്തൊരു പോക്ക്. എത്തും പിടിയും കിട്ടാത്തപോലെ. അതിനിടയിൽ ആരോ വിളിക്കുന്നു, ‘‘ അതേയ്, ഒന്നു നിൽക്കൂ, അൽപം ഇരുന്നിട്ടു പോകാം. ‘‘ഇല്ല, വലിയ തിരക്കാണ്. ഒന്നിനും സമയമില്ല.’’ ‘‘എവിടേക്കാണ് ഓടുന്നത്?‌’’ എന്നു വീണ്ടും ചോദ്യം. ‘‘എല്ലായിടത്തേക്കും ഓട്ടമല്ലേ. മരണം വരെ ഓട്ടം തന്നെ ഓട്ടം.’’ ‘‘എന്തിനാണിങ്ങനെ ഓടുന്നത്. ’’?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലുകൾ ആഞ്ഞുവലിച്ച് വേഗം വേഗം നടക്കുകയാണ്,
ഓട്ടമോ നടത്തമോ – പറയാൻ വയ്യ.
നെ‍ഞ്ചിലെന്തൊക്കെയോ കൊളുത്തിവലിക്കുന്നുണ്ട്,
ആരോടൊക്കെയോ ദേഷ്യമുണ്ട്, വാശിയുണ്ട്,
തർക്കമുണ്ട്, വഴക്കുണ്ട്, ശത്രുതയുണ്ട്, കുശുമ്പുണ്ട്...
സ്നേഹവും വാത്സല്യവുമുണ്ട്; എന്തിനെയൊക്കെയോ
പേടിയുണ്ട്, എന്തിന്റെയൊക്കെയോ പിരിമുറുക്കമുണ്ട്;
പള്ളുപറഞ്ഞ നാവാണ്, കള്ളം പറഞ്ഞ മുഖമാണ്,
വഞ്ചിച്ച മനസ്സാണ്, ചതി കൊരുത്ത നെഞ്ചാണ്;
ഇതിനിടയ്ക്കും ചിരിക്കുകയും നല്ലതു കാട്ടുകയും
ചെയ്യുന്നുവല്ലോ – ശ്ശോ, വല്ലാത്തൊരു പോക്ക്.
എത്തും പിടിയും കിട്ടാത്തപോലെ. അതിനിടയിൽ
ആരോ വിളിക്കുന്നു, ‘‘ അതേയ്, ഒന്നു നിൽക്കൂ,
അൽപം ഇരുന്നിട്ടു പോകാം.
‘‘ഇല്ല, വലിയ തിരക്കാണ്. ഒന്നിനും സമയമില്ല.’’
‘‘എവിടേക്കാണ് ഓടുന്നത്?‌’’ എന്നു വീണ്ടും ചോദ്യം.
‘‘എല്ലായിടത്തേക്കും ഓട്ടമല്ലേ. മരണം വരെ ഓട്ടം തന്നെ ഓട്ടം.’’
‘‘എന്തിനാണിങ്ങനെ ഓടുന്നത്. ’’?
‘‘ ആ, അറിയില്ല. വിധി.’’.
‘‘ ഏതായാലും ഒന്നു നിന്നാലും. അൽപം ഇരിക്കാം. ശാന്തമായി,
മറ്റൊന്നുമോർക്കാതെ, മറ്റൊന്നും പറയാതെ, ഉള്ളിലേക്കു നോക്കി,
സ്വയം മിണ്ടിപ്പറഞ്ഞ്, അഴുക്കെല്ലാം കഴുകിക്കളഞ്ഞ്, കരഞ്ഞ്, ചിരിച്ച്
ചുമടുകൾ ഇറക്കി വച്ച്... എല്ലാം പറഞ്ഞു തീർത്ത്... കുറച്ചു നേരം.
അതു കഴിയുമ്പോൾ നിങ്ങൾ പുതിയൊരു മനുഷ്യനാകും. പുതിയ
സൃഷ്ടി. കനമില്ലാത്ത മനസ്സ്. ’’
‘‘എന്നെക്കൊണ്ട് സാധിക്കുമോ? ഇതെല്ലാം നടക്കുമോ?’’
‘‘തീർച്ചയായും. തീർച്ചയായും തീർച്ചയായും’’

ഈ ഉറപ്പാണ് ഹജ്. അറഫയിൽ, ജബലു റഹ്മയെന്ന കാരുണ്യത്തിന്റെ മലയിൽ വീഴുന്ന ഓരോ കണ്ണുനീർത്തുള്ളിക്കും പകരമായി ദൈവം നൽകുന്ന ഉറപ്പ്. ഇതുവരെയുള്ളത് എങ്ങനെയുമാകട്ടെ, എന്തുമാകട്ടെ; ഇനിയുള്ള നീ നല്ലതാകുക, നന്മയാകുക, നിഷ്കളങ്കമാകുക, സ്നേഹവും കാരുണ്യവും ആകുക, യഥാർഥ മനുഷ്യരാകുക– എന്ന രണ്ടാം അവസരം. സെക്കൻഡ് ചാൻസ്. കംപ്യൂട്ടറിലെ ‘അൺ ഡു’ ബട്ടൻ നോക്കി എത്രയോ വട്ടം നമ്മളിൽ പലരും ആഗ്രഹിച്ചിട്ടുണ്ടാകും, ജീവിതത്തിലും ഈ ‘അൺ ഡു’ ഉണ്ടായിരുന്നെങ്കി‍ൽ എന്ന്. ഹജ് ഒരു ‘അൺ ഡു’ ബട്ടൻ അല്ല, പക്ഷേ അത് ഉറപ്പായും ‘റീ ഡു’ ബട്ടൻ ആണ്.

ഹജിനായി മിനായിലെത്തിയ വിശ്വാസികൾ (Photo by Sajjad HUSSAIN / AFP)
ADVERTISEMENT

ചെയ്തതൊന്നും മായ്ച്ചു കളയാനാകില്ലെങ്കിലും, മുറിവുകളിൽനിന്ന്, കറകളിൽ നിന്ന്, വിഴുപ്പുകളിൽനിന്ന്, വിഷങ്ങളിൽനിന്ന്, വിദ്വേഷങ്ങളിൽനിന്ന്, വീഴ്ചകളിൽനിന്ന്, പാളിച്ചകളിൽനിന്ന്, അറിവില്ലായ്മകളിൽനിന്ന് തിരിച്ചു നടക്കാൻ, പുതിയ ജീവിതം തുറക്കാൻ ഒരു റീ ഡൂ ബട്ടൻ. എല്ലാം തീർന്നുപോയിട്ടില്ല എന്നു നമ്മുടെ തോളത്ത് തട്ടുന്ന ഒരു സ്നേഹച്ചൂട്. ‘ക്ഷമിച്ചു’ എന്നു ഹ‍ൃദയത്തിൽ നിന്നുള്ള ഒരു വാക്ക്. ആത്മീയതയുടെ കണ്ണുകളിൽ നോക്കുമ്പോൾ ഏതു തീർഥാടനവും അങ്ങനെയാണ്, അങ്ങനെയാകട്ടെ.

∙ ഹജ്ജിലേക്കുള്ള വഴി

കലോത്സവത്തിൽ മനസകമിൽ മുഹബത്ത് പെര്ത്ത് ഉശിരോടെ ഞങ്ങൾ തലയാട്ടിക്കളിച്ച ഒപ്പന, കേട്ട മാപ്പിളപ്പാട്ട്, സ്കൂളിലെ ഖലീഫയുടെ പാഠം, മൂവാറ്റുപുഴയിലെ ബാങ്ക് വിളി, അവിടുത്തെ വാപ്പച്ചിയും സുബൈദാക്കനും, അമ്മ വാങ്ങിത്തന്ന (അന്നു തുറന്നു നോക്കാത്ത) ഖുർആൻ, പിന്നെ മഞ്ഞച്ചോറും ആയിരം കാതം അകലെയാണെങ്കിലും പാട്ടും – കോളജ് വരെ ഇത്രയുമാണ് ഒരു വിവരം. യുസി കോളജിൽ ഇക്കാക്കമാരുടെയും ഇത്തമാരുടെയും സ്നേഹമുണ്ടതു കുറച്ചൊന്നുമല്ല. അന്നു കിട്ടിയ കുഞ്ഞിക്കയൊരാൾ ഇപ്പോഴും വല്യാങ്ങളയായി കൂടെയുണ്ട്. കുഞ്ഞിക്ക, ഡോ. തസ്‌ലിം സാബിത്തിന്റെ ഭാര്യ സാലിമയും തസ്‌ലീമിന്റെ വാപ്പയും ഇക്കുറി ഹജ്ജിനു പോയിരിക്കുന്നു.

ഹജിനെത്തിയ തീർഥാടക മിനായിൽ (Photo by Sajjad HUSSAIN / AFP)

കോഴിക്കോട്ടെ മനോരമ ജോലിക്കാലത്ത്, ഔട്ട്സൈഡ് കേരള എഡി‌ഷനിൽ ഗൾഫ് വാർത്തകൾ കണ്ടു കണ്ണു ബൾബായിപ്പോയി ആദ്യം. വെജ് അയൽക്കാരിക്ക് സൂപ്പർ പച്ചക്കറി വിഭവങ്ങളും ഏറ്റവും ഇഷ്ടമുള്ള ഉന്നക്കായും പിന്നെ പെരുന്നാളിന് ഉടുപ്പും തന്ന സാഹിറച്ചേച്ചിയും പിള്ളേരും, കോയിക്കോട്ടെ റമസാൻ കാലവും പെരുന്നാളും – ഇസ്‌ലാമിനെക്കുറിച്ച് വായിക്കാൻ പറ്റിയ അന്തരീക്ഷം. വായനയായി, പഠനമായി, ഹജ് വാർത്തകൾ എഴുതലായി... അങ്ങനെ ഓരോ ഹജ്ജും നമ്മുടെ കൂടിയായി; ഒരു നിമിഷം, ദൈവമുണ്ടാകാനിടയുണ്ടെന്നും അടുത്ത നിമിഷം ദൈവം ഇല്ലെന്നുറപ്പാണെന്നും ഒരേ വാശിയോടെ വാദിക്കുന്ന ഞാനെന്ന agnostic ന്റെയും ഹജ്.

ADVERTISEMENT

∙ അറഫയിൽ ഒരിറ്റു കണ്ണീർ

‘‘ ഹജ് എന്നാൽ അറഫയാണ്’’ (അൽഹജ്ജു അറഫ) എന്നു വചനം. തർവിയത്തിന്റെ ദിനമായ ദുൽഹജ് എട്ടുമുതൽ 13 വരെ ഹജ് കർമങ്ങൾ നീളും. ഇതിൽ ഏറ്റവും പ്രധാനം അറഫസംഗമം തന്നെ. ഈ ലോകത്തിന്റെ ആഡംബരങ്ങളെല്ലാം അഴിച്ചു വച്ച് ഏറെ ലളിതമായ മുറിത്തുണി– ‘ഇഹ്റാം’ – ഉടുത്ത് ഹജ്ജിനായി തീർഥാടകർ മിനായിലേക്കു തിരിക്കുന്ന ദിവസമാണ് തർവിയത്തിന്റെ ദിനം. മക്കയിൽനിന്ന് ആറു കിലോമീറ്ററുണ്ട് മിനായിലേക്ക്. അന്നത്തെ ളുഹർ മുതൽ ഇശാ വരെയും പിറ്റേന്നു പുലർച്ചയിലെ സുബ്ഹിയും മിനായിലാണ്.

ഒറ്റയിടത്ത് ജനലക്ഷങ്ങൾ ഒരേ സമയം പ്രാർഥനകളുമായി ഒരുമിക്കുന്ന കാഴ്ച! പല നിറക്കാർ, പല തരക്കാർ, പല ജോലിക്കാർ, പല ഭാഷക്കാർ, ഉള്ളവർ, ഇല്ലാത്തവർ, രോഗികൾ, ശാരീരികവെല്ലുവിളികൾ നേരിടുന്നവർ...

അന്ന്, അതായത് ദുൽഹജ് 9 നാണ് അറഫ സംഗമം. ഇക്കൊല്ലം ആ പുണ്യം ഇന്നാണ് (ജൂൺ 27), അറഫയിൽ പ്രാർഥനകൾ ഉയരുകയാണിപ്പോൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ലക്ഷക്കണക്കിനു ജനങ്ങൾ പ്രാർഥനകൾ ഉരുവിട്ടുകൊണ്ട് 16 കിലോമീറ്റർ അകലെ അറഫയിലേക്കു പോകുന്നു. കണ്ണെത്താദൂരം പരന്നു കിടക്കുന്ന അറഫ. ഓരത്തായി പ്രവാചകൻ മുഹമ്മദ് നബി വിടവാങ്ങൽ പ്രസംഗം നടത്തിയ നമീറ പള്ളി. അവിടെ നമസ്കാരം നിർവഹിച്ച്, ശ്രദ്ധയോടെ ഖുത്തുബ കേട്ടതിനു ശേഷം തുടങ്ങുന്നു, മഹാ മാനവ സംഗമം.
ആ കാഴ്ച തന്നെ എന്തൊരു ഊർജമായിരിക്കും!

ഒറ്റയിടത്ത് ജനലക്ഷങ്ങൾ ഒരേ സമയം പ്രാർഥനകളുമായി ഒരുമിക്കുന്ന കാഴ്ച! പല നിറക്കാർ, പല തരക്കാർ, പല ജോലിക്കാർ, പല ഭാഷക്കാർ, ഉള്ളവർ, ഇല്ലാത്തവർ, രോഗികൾ, ശാരീരികവെല്ലുവിളികൾ നേരിടുന്നവർ... അങ്ങനെ അറഫയിൽ ഈ ലോകത്തെ മുറിച്ചുവച്ചിരിക്കുന്നു. പക്ഷേ, ഒരു വ്യത്യാസമുണ്ട്. ഈ ലോകത്തിലെ വ്യത്യാസങ്ങളൊന്നും അറഫയിൽ ഇല്ല എന്നതുതന്നെ ആ വ്യത്യാസം. വെള്ളിമേഘത്തുണ്ടുകൾ താഴെ വീണു കിടക്കുംപോലെ അറഫയിലെങ്ങും ഇഹ്റാം ധരിച്ചവർ. ഒരേ വേഷം, ഒരേ മനസ്സ്, ഒരേ ചിന്ത, ഒരേ കണ്ണീർ!

ADVERTISEMENT

തൊട്ടടുത്തിരിക്കുന്നവർ പറയുന്ന ഭാഷ മനസ്സിലാകില്ലായിരിക്കാം, പക്ഷേ അവരുടെ കണ്ണുകൾ പറയുന്നത് ഒരേ കാര്യമാണ്. എവിടെയും പ്രാർഥന, പ്രാർഥന മാത്രം. പശ്ചാത്താപം മാത്രം, ചെയ്തുപോയ തെറ്റുകളും വന്നുപോയ വീഴ്ചകളും ഏറ്റുപറയുന്ന അപേക്ഷകൾ മാത്രം, എല്ലാം പൊറുത്തു തരണേ എന്ന കണ്ണുനീർ മാത്രം. ഞാൻ എന്ന അഹമില്ല, ഞങ്ങളും നിങ്ങളുമെന്ന വേർതിരിവില്ല, ഞാനും നീയുമെന്ന ബന്ധങ്ങളില്ല, – അവിടെ ദൈവത്തിനു മുന്നിൽ എല്ലാവരും ഒന്ന്. സഹോദരർ, തുല്യർ. ദൈവവും മനുഷ്യനുമായുള്ള വർത്തമാനങ്ങളാണവിടെ; തീർത്തും സ്വകാര്യമായ സംസാരം. ഉച്ചിയിൽ സൂര്യൻ കത്തുന്നതു പോലും അറിയാതെ, മിണ്ടിയും പറഞ്ഞും അതു നീളും. തീരരുതേ എന്ന് ആഗ്രഹിച്ചു പോകും. വാർത്തകളിലേക്കും അറഫ കടന്നുവരുമ്പോൾ കണ്ണുകൾ നിറയാതിരിക്കുന്നതെങ്ങനെ?

‘‘ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശെരീക്ക ലക്ക ലബ്ബൈക്ക്’’
അല്ലാഹുവേ, നിന്റെ വിളിക്ക് ഉത്തരമേകി ഞങ്ങളിതാ എത്തിയിരിക്കുന്നു എന്നു തുടങ്ങുന്ന ഈ തൽബിയത്തിന്റെ പുണ്യത്തിലാണ് വർഷത്തിലെ ഈ ഒരു ദിനം അറഫ.

തനിക്കു ചുറ്റും കൂടിയവരെ ‘മനുഷ്യരേ’ എന്നാണു പ്രവാചകൻ സംബോധന ചെയ്തത്. അദ്ദേഹം അറഫ പ്രഖ്യാപനത്തിൽ പറഞ്ഞതിങ്ങനെ: ‘‘അറബിക്ക് അനറബിയെക്കാളോ തിരിച്ചോ യാതൊരു ശ്രേഷ്ഠതയുമില്ല. ഗോത്ര/കുലമഹിമ പറയുന്നതിലും കാര്യമില്ല. ശ്രേഷ്ഠതയ്ക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ.’’ ഹജ്ജിന്റെ സത്തയാണ് അറഫ; പശ്ചാത്താപത്തിന്റെയും പുതുജീവിതത്തിന്റെയും വെളിച്ചം. രോഗങ്ങൾ കാരണവും മറ്റും ഹജ്ജിന്റെ മറ്റൊരു കർമവും ചെയ്യാനായില്ലെങ്കിലും ദുൽഹജ് 9ന് മധ്യാഹ്നശേഷം ഒരു നിമിഷമെങ്കിലും അറഫയിൽ എത്തിയാൽ അതു മതി; ഹജ് ലഭിക്കും. കഅബ പ്രദക്ഷിണവും സഫ–മർവ നടത്തവും കല്ലേറും ഉൾപ്പെടെ മറ്റെല്ലാ കർമങ്ങൾക്കും പകരക്കാരെ നിയോഗിക്കുന്നത് ഉൾപ്പെടെ ബദൽ മാർഗങ്ങളുണ്ട്. പക്ഷേ, അറഫയിൽ സന്നിഹിതനായില്ലെങ്കിൽ ഒരാൾക്ക് ഹജ് ലഭിക്കില്ല. കാരണം അറഫയിലാണല്ലോ നാം ഹൃദയത്തെ പവിത്രമാക്കുക! അതുകൊണ്ടുതന്നെ ഹജ് തീർഥാടനത്തിനെത്തിയ ശേഷം രോഗബാധിതരായി ആശുപത്രിയിൽ കിടക്കുന്ന എല്ലാവരെയും പ്രത്യേകം സജ്ജീകരിച്ച ആംബുലൻസുകളിൽ അൽപനേരത്തേക്ക് അറഫയിൽ കൊണ്ടുവരും.
സൂര്യൻ താണുതുടങ്ങുമ്പോഴാണു തീർഥാടകർ അറഫയോടു യാത്രപറയുക; പെയ്തുതീർന്ന കണ്ണും മനസ്സുമായി, തെളിമയോടെ.

ഹജ് നിർവഹിച്ചു കഴിഞ്ഞ വ്യക്തി ശിശുവിനെപ്പോലെ നിഷ്കളങ്കനാകുമെന്നാണു പറയുക. അറഫയിൽ അപ്പോൾ ജനിച്ചവരാകും എല്ലാവരും!

പിന്നീട് മുസ്‌ദലിഫയിലേക്കു പതിയെ യാത്രയാകും. മിനായ്ക്കും അറഫയ്ക്കും ഇടയിലാണു മുസ്ദലിഫ.  അറഫയിൽനിന്നുള്ള മടക്കയാത്രയിലെ ഇടത്താവളം. എട്ടുകിലോമീറ്ററുണ്ട് ഇവിടേക്ക്. മുസ്‌ദലിഫയുടെ അതിർത്തിയിൽ പാതയോരത്തു കിടന്ന് അൽപം ഉറങ്ങും. പിന്നീട് വീണ്ടും കൂടാര നഗരിയായ മിനായിലേക്കുള്ള യാത്ര. അതിനു മുൻപ് മുസ്ദലിഫയിൽനിന്നു ചെറു കൽമണികൾ ശേഖരിക്കും. ഇത്തിരി വലുപ്പമേ ഇവയ്ക്കുണ്ടാകൂ. മിനായിൽ സാത്താന്റെ പ്രതീകമായജംറകളിൽ (ജംറത്തുൽ അഖബ, ജംറത്തുൽ ഊല, ജംറത്തുൽ വുസ്‌താ) എറിയാനുള്ളതാണ് ഈ 70 കല്ലുകൾ. 25 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള മിനായുടെ ഒരറ്റത്താണു ജംറ. മുസ്ദലിഫയിലെ രാപാർക്കലിനു ശേഷമാണ് പിറ്റേന്നു കല്ലേറു കർമം തുടങ്ങുക. അന്ന് ബലിപെരുനാൾ (ദുൽഹജ് 10) ദിവസവുമാണല്ലോ.

ഹജ് തീർഥാടകർക്കായി മിനായില്‍ ഒരുക്കിയിരിക്കുന്ന കൂടാരങ്ങൾ (Photo by Sajjad HUSSAIN / AFP)

ജംറത്തുൽ അഖബയിലെ കല്ലേറുകർമത്തിനു ശേഷം ബലിയർപ്പണം നടത്തും. പിന്നീട് തലമുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ ചെയ്ത ശേഷം കുളി, പെരുന്നാൾ നമസ്കാരം. ഇഹ്റാമിൽനിന്നു മാറി പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് തീർഥാടകർ പെരുന്നാളിനെ വരവേൽക്കും. മിനായിൽനിന്നു മക്ക ഹറം പള്ളിയിലെത്തി കഅബ പ്രദക്ഷിണം നടത്തും. പിന്നാലെ സഅ്‌യും (സഫ–മർവ നടത്തം) കൂടി കഴിയുന്നതോടെ‌ ഹജ് കർമങ്ങൾക്ക് പ്രാഥമിക വിരാമം ആകും. വീണ്ടും മിനായിലേക്കു പോകേണ്ടതുണ്ട്. ദുൽഹജ് 11, 12, 13 തീയതികളിൽ കല്ലേറ് കർമം നടത്തണം. പിന്നീട് മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം കഴിയുന്നതോടെ ഹജ്ജിന് പൂർണ വിരാമം. മിനായും അറഫയും വീണ്ടും നിശ്ശബ്ദതയിലേക്ക്, അടുത്ത കൊല്ലത്തെ തീർഥാടകരെത്തും വരെ ശാന്തമായ ഉറക്കത്തിലേക്ക്.

∙ കഅബയും കി‌സ്‌വയും

മക്ക ഹറംപള്ളിയിലെത്തുന്ന തീർഥാടകരിൽ പലരും കഅബ ആദ്യമായി കാണുമ്പോൾ സന്തോഷം കൊണ്ടു കരഞ്ഞുപോകുമത്രേ. കറുത്ത പട്ടിൽ പൊന്നിൽ ഖുർആൻ വചനങ്ങൾ തിളങ്ങി നിൽക്കുന്ന കഅബയുടെ പുടവ – കിസ്‌വ. പുണ്യത്തിൽ പരസ്പരം സഹായിക്കുക, പാപത്തിലും അക്രമത്തിലും സഹായിക്കാതിരിക്കുക എന്ന അല്ലാഹുവിന്റെ പൊൻവാക്കുകളെപ്പോലെ കിസ്‌വ തിളങ്ങുന്നു. കഅബയിൽ പെരുമയോടെ കാത്തിരിക്കുന്നുണ്ട്, ആ ശ്യാമശിലയും –ഹജറുൽ അസ്‌വദ്.  കഅബയെ വണങ്ങി ഇബ്രാഹിം നബി പ്രാർഥിച്ചു: ‘‘ഇത് നിർഭയമായ ഇടമായിരിക്കട്ടെ.’’ ഭയമില്ലാതെ‌ മനുഷ്യർക്ക് ഒത്തുചേരാവുന്ന ഇടമായി കരുതുന്ന കഅബ പവിത്രപ്രദേശമാണ് ഇസ്‌ലാം വിശ്വാസികൾക്ക്.

മക്കയിലെയും മദീനയിലെയും ഹറം പള്ളികൾ, ജറുസലമിലെ മസ്ജിദുൽ അഖ്സ എന്നീ മൂന്ന് മസ്ജിദുകളാണ് വിശ്വാസികൾക്ക് ഏറ്റവും കൂടുതൽ പുണ്യം കിട്ടുന്ന ഇടങ്ങളായി കണക്കാക്കുന്നത്. അറഫയിൽ തീർഥാടകർ ഒരുമിക്കവേ, കഅബ പുതിയ പുടവ (കിസ്‌വ) അണിയും. ശുദ്ധമായ കരിംപട്ടിൽ 120 കിലോ സ്വർണം, 100 കിലോ വെള്ളി നൂലുകൾ കൊണ്ട് ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത കിസ്‌വയ്ക്കു ഭാരം 670 കിലോ. മക്കയിലെ കിസ്‌വ ഫാക്ടറിയിലാണു നിർമാണം. പ്രവാചകൻ മദീനയിൽ തീർത്ത പ്രവാചകപ്പള്ളി (മസ്ജിദുന്നബവി) കൂടി സന്ദർശിച്ച ശേഷമേ തീർഥാടകർ മടങ്ങൂ. ചിലർ മദീന സന്ദർശനം ഹജ്ജിനു മുൻപേ പൂർത്തിയാക്കും; ശേഷിക്കുന്നവർ ഹജ് നിർവഹിച്ചു കഴിഞ്ഞും.

സഫയ്ക്കും മർവയ്ക്കും ഇടയിൽ ഓടിത്തളർന്ന രണ്ടു കാൽപാദങ്ങൾ, ജീവജലമായി ഉറവിട്ട സംസം – തീർഥാടകരുടെ മനസ്സിലൂടെ ഇവയെല്ലാം കടന്നുപോകുന്നുണ്ടാകും. കടന്നുവരികയും പോകാതിരിക്കുകയും ചെയ്യേണ്ടതായി ഒന്നുണ്ട് – ഹജ്ജിനു ശേഷമുള്ള ജീവിതം. ഹജ് നിർവഹിച്ചു കഴിഞ്ഞ വ്യക്തി ശിശുവിനെപ്പോലെ നിഷ്കളങ്കനാകുമെന്നാണു പറയുക. അറഫയിൽ അപ്പോൾ ജനിച്ചവരാകും എല്ലാവരും! കഴുകിയെടുത്ത ഹൃദയവും വാക്കും പ്രവൃത്തിയും അങ്ങനെ തന്നെ സൂക്ഷിക്കണം, പിന്നീടുള്ള ജീവിതം മുഴുവൻ. അതെ, അറഫ വിടുമ്പോൾ തീരുന്നതല്ല ഹജ്. 

മക്ക ഹറം പള്ളിയിലെ കഅബയ്ക്കു മുന്നിൽ പ്രാർഥിക്കുന്ന വിശ്വാസികൾ. (Photo by Abdel Ghani BASHIR / AFP)

യുഎസിലെ പൗരാവകാശപ്രവർത്തകനായിരുന്ന മാൽക്കം എക്സ് പറഞ്ഞത് ഓർമിച്ചു കൊണ്ട് നിർത്താം,
Since I learned the truth in Mecca, my dearest friends have come to include all kinds - some Christians, Jews, Buddhists, Hindus, agnostics, and even atheists! I have friends who are called Capitalists, Socialists, and Communists! Some of my friends are moderates, conservatives, extremists ! My friends today are black, brown, red, yellow, and white!
മക്കയിൽ സത്യത്തെ തിരിച്ചറിഞ്ഞതിനു ശേഷം എന്റെ ചങ്ങാതിമാരിൽ എല്ലാവരുമുണ്ട് – ക്രിസ്ത്യാനികൾ, ജൂതർ, ബുദ്ധവിശ്വാസികൾ, ഹിന്ദുക്കൾ, ദൈവത്തെക്കുറിച്ച് ഉറപ്പില്ലാത്തവർ തുടങ്ങി യുക്തിവാദികൾ വരെ! സോഷ്യലിസ്റ്റുകളും മുതലാളിത്തത്തിന്റെ വക്താക്കളും തുടങ്ങി കമ്യൂണിസ്റ്റുകാർ വരെ! പഴയ ആശയങ്ങളിൽ മുറുകെപ്പിടിക്കുന്നവരും തീവ്ര ചിന്തകൾ ഉള്ളവരും വരെ! കറുത്തവരും ചുവന്നവരും മഞ്ഞനിറക്കാരും വെള്ളക്കാരും തവിട്ടുനിറക്കാരും എല്ലാം എന്റെ സുഹൃത്തുക്കളാണിന്ന്.

English Summary: The Significance and History of Muslim's Pilgrimage to Mecca