അവനും അവൾക്കും ഒരേ വസ്ത്രം, ഒരേ ‘നിറം’; വരുന്നത് ‘ദേബി’മാരുടെ യൂനിസെക്സ് ലോകം
ആൺകുട്ടികൾക്കു നീലയും പെൺകുട്ടികൾക്ക് പിങ്കും നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഷൂവുമെല്ലാം വാങ്ങിക്കൊടുത്തിരുന്ന കാലം മാറുകയാണോ? ഷി (She), ഹി (He) എന്നീ അഭിസംബോധനകൾക്കു പകരം ദേ (They) എന്നു പറയുന്ന ലോകത്തേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. കുട്ടി ആണാണോ പെണ്ണാണോ എന്നു ചോദിച്ചാൽ പലരും ഇപ്പോൾ ദേബി (Theybie) ആണെന്ന് ഉത്തരം തന്നാൽ ഞെട്ടേണ്ടതില്ല. സമൂഹമാധ്യമങ്ങളിലും സമൂഹത്തിലും ഈ വാക്കുകളും ചിന്താഗതിയും പടർന്നു പിടിക്കുകയാണ്. മനുഷ്യരുടെ ചിന്താഗതി ഇങ്ങനെ മാറുമ്പോൾ ബ്രാൻഡുകൾക്കും മാറിച്ചിന്തിക്കാതെ തരമില്ലല്ലോ! വസ്ത്രങ്ങളിലും ഷൂവിലുമെല്ലാം ലിംഗ നിഷ്പക്ഷത വരുത്താൻ ബ്രാൻഡുകളും മത്സരം തുടങ്ങിക്കഴിഞ്ഞു. ആണിനും പെണ്ണിനും വെവ്വേറെ ഉൽപന്നങ്ങളെന്ന ചിന്താഗതി എങ്ങനെയാണ് വിപണിയിലും പരസ്യമേഖലയിലുമുൾപ്പെടെ മാറ്റമുണ്ടാക്കുന്നത്? ഇതുയർത്തുന്ന ചോദ്യങ്ങൾ എന്തെല്ലാമാണ്? അടിമുടി വലിയൊരു മാറ്റമാണോ നമ്മെ കാത്തിരിക്കുന്നത്? വിശദമായി പരിശോധിക്കാം...
ആൺകുട്ടികൾക്കു നീലയും പെൺകുട്ടികൾക്ക് പിങ്കും നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഷൂവുമെല്ലാം വാങ്ങിക്കൊടുത്തിരുന്ന കാലം മാറുകയാണോ? ഷി (She), ഹി (He) എന്നീ അഭിസംബോധനകൾക്കു പകരം ദേ (They) എന്നു പറയുന്ന ലോകത്തേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. കുട്ടി ആണാണോ പെണ്ണാണോ എന്നു ചോദിച്ചാൽ പലരും ഇപ്പോൾ ദേബി (Theybie) ആണെന്ന് ഉത്തരം തന്നാൽ ഞെട്ടേണ്ടതില്ല. സമൂഹമാധ്യമങ്ങളിലും സമൂഹത്തിലും ഈ വാക്കുകളും ചിന്താഗതിയും പടർന്നു പിടിക്കുകയാണ്. മനുഷ്യരുടെ ചിന്താഗതി ഇങ്ങനെ മാറുമ്പോൾ ബ്രാൻഡുകൾക്കും മാറിച്ചിന്തിക്കാതെ തരമില്ലല്ലോ! വസ്ത്രങ്ങളിലും ഷൂവിലുമെല്ലാം ലിംഗ നിഷ്പക്ഷത വരുത്താൻ ബ്രാൻഡുകളും മത്സരം തുടങ്ങിക്കഴിഞ്ഞു. ആണിനും പെണ്ണിനും വെവ്വേറെ ഉൽപന്നങ്ങളെന്ന ചിന്താഗതി എങ്ങനെയാണ് വിപണിയിലും പരസ്യമേഖലയിലുമുൾപ്പെടെ മാറ്റമുണ്ടാക്കുന്നത്? ഇതുയർത്തുന്ന ചോദ്യങ്ങൾ എന്തെല്ലാമാണ്? അടിമുടി വലിയൊരു മാറ്റമാണോ നമ്മെ കാത്തിരിക്കുന്നത്? വിശദമായി പരിശോധിക്കാം...
ആൺകുട്ടികൾക്കു നീലയും പെൺകുട്ടികൾക്ക് പിങ്കും നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഷൂവുമെല്ലാം വാങ്ങിക്കൊടുത്തിരുന്ന കാലം മാറുകയാണോ? ഷി (She), ഹി (He) എന്നീ അഭിസംബോധനകൾക്കു പകരം ദേ (They) എന്നു പറയുന്ന ലോകത്തേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. കുട്ടി ആണാണോ പെണ്ണാണോ എന്നു ചോദിച്ചാൽ പലരും ഇപ്പോൾ ദേബി (Theybie) ആണെന്ന് ഉത്തരം തന്നാൽ ഞെട്ടേണ്ടതില്ല. സമൂഹമാധ്യമങ്ങളിലും സമൂഹത്തിലും ഈ വാക്കുകളും ചിന്താഗതിയും പടർന്നു പിടിക്കുകയാണ്. മനുഷ്യരുടെ ചിന്താഗതി ഇങ്ങനെ മാറുമ്പോൾ ബ്രാൻഡുകൾക്കും മാറിച്ചിന്തിക്കാതെ തരമില്ലല്ലോ! വസ്ത്രങ്ങളിലും ഷൂവിലുമെല്ലാം ലിംഗ നിഷ്പക്ഷത വരുത്താൻ ബ്രാൻഡുകളും മത്സരം തുടങ്ങിക്കഴിഞ്ഞു. ആണിനും പെണ്ണിനും വെവ്വേറെ ഉൽപന്നങ്ങളെന്ന ചിന്താഗതി എങ്ങനെയാണ് വിപണിയിലും പരസ്യമേഖലയിലുമുൾപ്പെടെ മാറ്റമുണ്ടാക്കുന്നത്? ഇതുയർത്തുന്ന ചോദ്യങ്ങൾ എന്തെല്ലാമാണ്? അടിമുടി വലിയൊരു മാറ്റമാണോ നമ്മെ കാത്തിരിക്കുന്നത്? വിശദമായി പരിശോധിക്കാം...
ആൺകുട്ടികൾക്കു നീലയും പെൺകുട്ടികൾക്ക് പിങ്കും നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഷൂവുമെല്ലാം വാങ്ങിക്കൊടുത്തിരുന്ന കാലം മാറുകയാണോ? ഷി (She), ഹി (He) എന്നീ അഭിസംബോധനകൾക്കു പകരം ദേ (They) എന്നു പറയുന്ന ലോകത്തേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. കുട്ടി ആണാണോ പെണ്ണാണോ എന്നു ചോദിച്ചാൽ പലരും ഇപ്പോൾ ദേബി (Theybie) ആണെന്ന് ഉത്തരം തന്നാൽ ഞെട്ടേണ്ടതില്ല. സമൂഹമാധ്യമങ്ങളിലും സമൂഹത്തിലും ഈ വാക്കുകളും ചിന്താഗതിയും പടർന്നു പിടിക്കുകയാണ്.
മനുഷ്യരുടെ ചിന്താഗതി ഇങ്ങനെ മാറുമ്പോൾ ബ്രാൻഡുകൾക്കും മാറിച്ചിന്തിക്കാതെ തരമില്ലല്ലോ! വസ്ത്രങ്ങളിലും ഷൂവിലുമെല്ലാം ലിംഗ നിഷ്പക്ഷത വരുത്താൻ ബ്രാൻഡുകളും മത്സരം തുടങ്ങിക്കഴിഞ്ഞു. ആണിനും പെണ്ണിനും വെവ്വേറെ ഉൽപന്നങ്ങളെന്ന ചിന്താഗതി എങ്ങനെയാണ് വിപണിയിലും പരസ്യമേഖലയിലുമുൾപ്പെടെ മാറ്റമുണ്ടാക്കുന്നത്? ഇതുയർത്തുന്ന ചോദ്യങ്ങൾ എന്തെല്ലാമാണ്? അടിമുടി വലിയൊരു മാറ്റമാണോ നമ്മെ കാത്തിരിക്കുന്നത്? വിശദമായി പരിശോധിക്കാം...
∙ ആണിനും പെണ്ണിനും വെവ്വേറെ വേണോ?
‘രണ്ട് ലിംഗത്തിലുള്ളവർ’ എന്നു സമൂഹത്തെ വിഭജിച്ചു കാണുന്നതു പരമ്പരാഗതവും എളുപ്പവുമായ ഒരു മാനദണ്ഡമായിരുന്നു. ഈയൊരു കാര്യം ഊട്ടിയുറപ്പിക്കുന്നതിൽ ഏറെ പങ്കുവഹിച്ചതായിരുന്നു ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേർതിരിച്ചുള്ള വസ്തുക്കളുടെ മാർക്കറ്റിങ്. ഇതു ലിംഗഭേദത്തെ ചുറ്റിപ്പറ്റിയുള്ള വേർതിരിവ് ഉറപ്പിക്കാനും സ്റ്റീരിയോടൈപ്പ് ആശയങ്ങളെ എപ്പോഴും കാത്തുസൂക്ഷിക്കാനും ശ്രദ്ധിച്ചിരുന്നു. ബ്രാൻഡുകൾ തന്നെ ഓരോ കാലത്തും പുതിയതായി രൂപപ്പെടുന്ന സംസ്‌കാരങ്ങളെയും ആശയങ്ങളെയും പരസ്യങ്ങളിലൂടെ പ്രതിഫലിപ്പിക്കാനും ശ്രമിച്ചിരുന്നു.
ആണിനും പെണ്ണിനും ഒരുപോലെ ഉപയോഗിക്കാവുന്ന വസ്ത്രങ്ങളും ഷൂവും ജാക്കറ്റുമെല്ലാം വലുപ്പ വ്യത്യാസങ്ങൾ മാത്രമേ കാണിക്കുകയുള്ളൂ. സ്ത്രീക്ക് വേണ്ടിയുള്ളതാണോ പുരുഷന് വേണ്ടിയുള്ളതാണോ എന്ന് പ്രത്യേകമായി പറയുകയില്ല. സമൂഹമോ തലമുറകൾ കൈമാറിയോ നമ്മെ പഠിപ്പിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു കാര്യമാണ് ഇത്. മെലിഞ്ഞ പെൺകുട്ടികൾ നല്ല ഫിറ്റായ വസ്ത്രങ്ങൾ ധരിക്കണം, ആൺകുട്ടികൾ പിങ്ക് ധരിക്കരുത്, കൂടുതൽ ഭാരമുള്ളവർ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം തുടങ്ങിയ അലിഖിത നിയമങ്ങൾ സമൂഹവും കുടുംബങ്ങളും വ്യക്തികളുടെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങി വർഷങ്ങളേറെയായി. ഇത്തരം കാര്യങ്ങളിൽനിന്നുള്ള മോചനമാണ് ലിംഗനിഷ്പക്ഷമായ വസ്ത്രങ്ങൾ നൽകുന്നത്.
സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതാണ് ലിംഗ നിഷ്പക്ഷ സാധനങ്ങൾ എന്നതാണ് മറ്റൊരു വാദം. അതുകൊണ്ടുതന്നെ ‘ദ് ഫീൽ ഗുഡ് കലക്‌ഷൻ’ എന്നാണ് ഒരു കമ്പനി അതിന്റെ യൂനിസെക്സ് വസ്ത്രങ്ങൾക്കും മറ്റും ഇട്ടിരിക്കുന്ന പേര്. ‘യുവർ വോയ്‌സ് കാൻ ചേഞ്ച് ദ് വേൾഡ്' എന്നതാണ് ഫീൽ ഗുഡ് ശേഖരത്തിന്റെ ടാഗ്‌ലൈൻ. ലിംഗ നിഷ്പക്ഷമായി ഉൽപന്നങ്ങളെക്കുറിച്ച് പരസ്യം ചെയ്യുന്നത് നല്ലതാണെന്ന് ബ്രാൻഡുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യത്യസ്ത തരത്തിൽ പരസ്യം ചെയ്യുന്നതിന്റെ ചെലവ് കുറക്കാൻ ഇത് സഹായിക്കും എന്നതുതന്നെ അതിൽ മുഖ്യം.
∙ അറിയാതെ എല്ലാം അനുസരിക്കുന്ന നമ്മൾ
ലിംഗപരമായ മാർക്കറ്റിങ് ചില ഉൽപന്നങ്ങൾക്കു തീർച്ചയായും വേണമെന്ന അഭിപ്രായമുള്ളവരുണ്ട്. സ്ത്രീകൾക്കുള്ള വൈറ്റമിനുകളും പുരുഷന്മാർക്കുള്ള വൈറ്റമിനുകളും വേർതിരിച്ച് വിപണനം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായമാണ് ചില ഡോക്ടർമാർക്കുള്ളത്. ക്രീമുകളുടെ കാര്യത്തിലും ഷാംപൂകളുടെ കാര്യത്തിലുമാണ് ആൺ–പെൺ വ്യത്യാസത്തിൽ ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ മാർക്കറ്റിൽ വിറ്റഴിക്കപ്പെടുന്നത്. റേസറുകളുടെ കാര്യത്തിൽ സ്ത്രീകൾക്ക് പിങ്കും പുരുഷന്മാർക്ക് നീലയും!
ഒരേ ഉൽപന്നം തന്നെയാണു വിൽക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അറിയാതെയാണെങ്കിലും എല്ലാവരും കൃത്യമായി തങ്ങൾക്കുള്ള കളറിലുള്ള ഉൽപന്നം തന്നെയാണ് വാങ്ങി ഉപയോഗിക്കുന്നതും. ഷവർ ജെല്ലുകളിലും ഡിയോഡറന്റുകളിലും ഇതേ കാര്യം നമുക്ക് കാണാം. ഫേസ് വാഷ്, മോയിസ്ചറൈസർ, ഇയർ ഫോൺ, കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ തുടങ്ങിയവയിലെല്ലാം ഈ അനാവശ്യ വേർതിരിവ് ഉണ്ട്. അമേരിക്കയിൽ പാത്രം കഴുകുന്ന സ്ക്രബ്ബറും സ്ലീപിങ് പിൽസും പോലും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വിപണനം ചെയ്യുന്നുണ്ട്.
∙ ബാർബിയും മാറി; വൈകാതെ എല്ലാം മാറും?
പരസ്യങ്ങളോടുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും പെരുമാറ്റവും പ്രതികരണവും പഠിക്കുമ്പോൾ, 2028ഓടെ ലിംഗപരമായ സ്റ്റീരിയോടൈപ്പുകൾ മങ്ങുമെന്നും ലിംഗഭേദം എന്ന ആശയം അവ്യക്തമാകുമെന്നും പ്രവചനങ്ങളുണ്ട് . ലിംഗപരമായ വിപണനത്തിന് ആളുകൾക്കിടയിൽ സ്വീകാര്യത കുറഞ്ഞുവരികയാണ്. ചില കമ്പനികൾ ഇതിനോടകംതന്നെ ബോധപൂർവം ‘ന്യൂട്രൽ’ പരസ്യത്തിലേക്ക് നീങ്ങുന്നുണ്ട്. എല്ലായ്‌പ്പോഴും പെൺകുട്ടികൾക്കായി മാത്രം ബാർബി പാവകൾ നിർമിക്കുന്ന മാറ്റെൽ കമ്പനി, കുറച്ചു വർഷം മുൻപ് ഒരു പരസ്യം പുറത്തിറക്കി. അതിൽ പെൺകുട്ടികളും ആൺകുട്ടികളും പാവകളുടെ കൂടെ കളിക്കുന്നതായാണു കാണിച്ചത്. അതിനു വൻ സ്വീകാര്യതയും ലഭിച്ചു.
ഷാംപൂ പരസ്യത്തിൽ നീളമുള്ള മുടിയുള്ള സ്ത്രീയെയും ക്രീമുകളുടെ പരസ്യത്തിൽ സുന്ദരമായ മുഖമുള്ള സ്ത്രീയെയും കാണിക്കുന്ന രീതിക്ക് വർഷങ്ങളായി മാറ്റമുണ്ടായിട്ടില്ല. പരസ്യങ്ങളുടെ പ്രതാപകാലത്ത്, ബ്രാൻഡുകൾ ആർക്കാണ് വിപണനം ചെയ്യേണ്ടതെന്നു വ്യക്തമായിരുന്നു. കാറുകൾ, വിസ്‌കി, കാർഡിഗൻസ്, പൈപ്പുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ അല്ലെങ്കിൽ പർവതാരോഹണ ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നത് പുരുഷന്മാരാണ്. സൗന്ദര്യവർധക വസ്‌തുക്കൾ, അടുക്കള ഉപകരണങ്ങൾ, വാഷിങ് മെഷീനുകൾ തുടങ്ങിയ കൂടുതൽ സൗമ്യമായ കാര്യങ്ങൾ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു.
നിങ്ങൾ എന്താണു ചെയ്യേണ്ടത്, നിങ്ങളെ എവിടെ കാണണം, അല്ലെങ്കിൽ നിങ്ങൾ ആരായിരിക്കണം എന്നതിന്റെ സൂചനയല്ല ലിംഗഭേദം. സമൂഹത്തിന്റെയും വ്യക്തികളുടെയും താൽപര്യം മാറുന്നതിനനുസരിച്ച് പുതിയ മാർഗങ്ങൾ കമ്പനികൾ കണ്ടെത്തുന്നതിന് ഒരുദാഹരണമാണ് പുരുഷനും സ്ത്രീക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വസ്തുക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധന. കൗമാരപ്രായക്കാർ അവരുടെ ഐഡന്റിറ്റിയും വ്യക്തിത്വവും ആസ്വദിക്കാനുള്ള കാര്യമായും ഇതിനെ കാണുന്നുവെന്ന് സോഷ്യോളജിസ്റ്റുകൾ പറയുന്നു.
ലിംഗ വേർത്തിരിവിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് കുട്ടികളുടെ കളിപ്പാട്ടങ്ങളിലും സാധനങ്ങളിലും കാണാം. കളിപ്പാട്ട നിർമാതാക്കൾ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായി ഇനങ്ങൾ വിപണനം ചെയ്യുന്നതിനെ കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തുകയും ലിംഗഭേദമുള്ള ലേബലുകൾ, അടയാളങ്ങൾ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. കുട്ടിക്കാലത്തെ പല കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനെക്കുറിച്ചുള്ള വ്യാപകമായ വിമർശനത്തിൽനിന്നാകാം ഒരുപക്ഷേ ഈ മാറ്റം വന്നത്.
∙ സ്ത്രീശാക്തീകരണവും ലക്ഷ്യം
ലിംഗഭേദം സാമൂഹികവൽക്കരിക്കപ്പെടാൻ തുടങ്ങുന്നത് കുട്ടിക്കാലത്താണ്. മുൻപിൽ കാണുന്ന ‘ശരികളും തെറ്റുകളും’ അറിയാതെതന്നെ ഉൾക്കൊള്ളുകയും പഠിക്കുകയും ചെയ്യുന്ന കാലം. അതുകൊണ്ടുതന്നെ സമൂഹത്തിൽ വേർതിരിവു കൊണ്ടുവരാതിരിക്കാൻ ആദ്യം ചെയ്യേണ്ടത്, കുട്ടികളുടെ ഉൽപന്നങ്ങളിൽനിന്ന് വേർതിരിവ് മാറ്റണമെന്നതാണ്. ഈ വാദഗതി പല സോഷ്യോളജിസ്റ്റുകളും മുന്നോട്ടു വയ്ക്കുന്നതാണ്.
‘‘കുട്ടികളെ പ്രത്യേക രീതിയിൽ വളർത്തിക്കൊണ്ടുവരുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും സ്റ്റീരിയോടൈപ്പുകൾ സൃഷ്ടിക്കുന്നതിനും ലിംഗഭേദ മാർക്കറ്റിങ് വഹിക്കുന്ന പങ്ക് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു’’ എന്ന് ഒരു പ്രമുഖ ബ്രാൻഡിങ് സ്ഥാപനത്തിന്റെ മേധാവി അടുത്തിടെ പറഞ്ഞത് ഇവിടെ നമുക്ക് കൂട്ടി വായിക്കാം. സ്ത്രീക്കും പുരുഷനും വ്യത്യസ്ത ഉൽപന്നങ്ങൾ വ്യത്യസ്ത രീതിയിൽ പരസ്യം ചെയ്താൽ വിൽപന കൂടുമെന്ന തന്ത്രവും ഇപ്പോൾ മാറുകയാണ്. 2028 ആകുന്നതോടെ യൂനിസെക്സ് ഉൽപന്നങ്ങളുടെ മാർക്കറ്റ് വളർച്ച ഇരട്ട അക്കത്തിലേക്ക് എത്തുമെന്ന പ്രവചനങ്ങളുമുണ്ട്.
പുരുഷനും സ്ത്രീക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഉൽപന്നങ്ങൾ സ്ത്രീ ശാക്തീകരണത്തിന് സഹായിക്കുമെന്നതിനാൽ പുതിയ തലമുറയിലെ പലരും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ആൺ–പെൺ വിവേചനങ്ങൾ ഒരു വ്യക്തിയുടെ മനസ്സിൽ പല കാര്യങ്ങളിലൂടെ രൂപപ്പെടുമെന്നതുകൊണ്ട്, യൂനിസെക്സ് ഉൽപന്നങ്ങളും പരസ്യങ്ങളും സ്ത്രീകളോടുള്ള വിവേചനം കുറക്കാൻ സഹായിക്കും എന്നും കരുതുന്നു. മുൻകാലങ്ങളിൽ പ്രശസ്തരുടെ മാത്രം അഭിപ്രായങ്ങൾ സമൂഹത്തിൽ എല്ലാവരും അംഗീകരിച്ചിരുന്നുവെങ്കിൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ വിവേകമുള്ള കാര്യങ്ങൾ പങ്കുവയ്ക്കുന്ന സാധാരണക്കാരുടെ പോസ്റ്റുകളും വൈറലാകാറുണ്ട്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളും പൊതുവെ ആൺ–പെൺ ഭേദമില്ലാതെ കാര്യങ്ങളെ സമീപിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഒപ്പം യൂനിസെക്സ് സാധനങ്ങളുടെ വിപണിയെ പരോക്ഷമായി വളർത്തുകയും ചെയ്യുന്നു.
∙ വ്യക്തിത്വം ആഘോഷിക്കുന്നവർ
ട്രാൻസ്ജെൻഡർ ആളുകളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടാൻ തുടങ്ങിയതു മുതലാണ്, ഫാഷൻ വ്യവസായങ്ങൾ അവരുടെ ബ്രാൻഡുകളെ ലിംഗഭേദമില്ലാതെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത്. അത്തരം വസ്ത്രങ്ങളിലൂടെ, ട്രാൻസ്ജെൻഡർ അല്ലാത്തവർക്കും ട്രാൻസ് ആളുകൾക്കും ഇഷ്ടമുള്ളത് വാങ്ങാൻ ബ്രാൻഡുകൾ പിന്തുണ നൽകുന്നു. ആർക്കും ഉപയോഗിക്കാവുന്ന വസ്ത്രങ്ങളിലൂടെ, പുരുഷനും സ്ത്രീക്കും ഇടയിലുള്ള വിടവുകൾ ഇല്ലാതാകുന്നു എന്ന വാദഗതികളും ഈ കാലഘട്ടത്തിൽ വളരുകയാണ്. അതിനാൽ, ഒരു ആധികാരിക ലിംഗ-നിഷ്പക്ഷ വസ്ത്ര സംസ്കാരത്തിലൂടെ, പുരുഷനും സ്ത്രീക്കും ഒരുപോലെയുള്ള വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിത്വം ആഘോഷിക്കപ്പെടുകയാണ്. ഈ ഒരു കാലഘട്ടത്തിൽ സ്ത്രീക്കും, പുരുഷനും വേറെ വേറെ സാധനങ്ങൾ വിൽക്കുന്നത് ഒരു കുറ്റമായി മാറാനുള്ള സാധ്യത കൂടുതലാണെന്നും പല കമ്പനികളും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഉൽപന്നങ്ങൾ, പരസ്യം, വിപണി പിടിക്കുന്ന തന്ത്രങ്ങൾ എല്ലാം അതിനാൽ ഇക്കാലത്ത് മാറിക്കൊണ്ടിരിക്കുകയാണ്.
ജെൻഡർ–ന്യൂട്രൽ ഫാഷനും ആരോഗ്യകരമായ ശരീര പ്രതിച്ഛായയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ‘ഓരോരുത്തർക്കും ആവശ്യമായത്’ എന്ന സങ്കൽപത്തിൽനിന്ന് മാറുകയും എല്ലാവർക്കും ഉപയോഗിക്കാവുന്ന പല വലുപ്പത്തിലുള്ള വസ്തങ്ങൾ സമൂഹത്തിൽ വളരെ സാധാരണമാക്കുകയും ചെയ്യും. നിലവിൽ ഇന്ത്യയിൽ ഉള്ളതുപോലെ അല്ലെങ്കിൽ അംഗീകൃത ശരീര വലുപ്പത്തിന് മാത്രമായുള്ള വസ്തങ്ങൾ പ്രചരിപ്പിക്കുന്ന പ്രത്യേക ശൈലിയും ഭാവിയിൽ ഉണ്ടാകില്ല എന്ന സൂചനകളുണ്ട്. എന്നാൽ ഇതിനിടയ്ക്ക് നിഷ്പക്ഷവും സുസ്ഥിരവുമായ വസ്ത്രങ്ങളിൽ, തങ്ങളുടെ മുഴുവൻ വിപണി അടിസ്ഥാനമാക്കി ഈ ധാരണകളെ തകർക്കാൻ ശ്രമിക്കുന്ന ബ്രാൻഡുകളുമുണ്ട്.
∙ ലിംഗ നിഷ്പക്ഷ വസ്ത്രങ്ങളാകുമോ ഭാവി?
‘ഇത് ആൺകുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാണെന്നും പെൺകുട്ടികൾ കളിക്കേണ്ടത് പാവകൾക്കൊപ്പമാണെ’ന്നും നാം കുട്ടികളോട് പറഞ്ഞു കൊടുക്കുമ്പോൾ മുതൽ ആൺ പെൺ വ്യത്യാസം കുട്ടികളിലേക്ക് ബോധപൂർവം നമ്മൾ ആദ്യമായി കൊണ്ടുവരുന്നു. മാതാപിതാക്കൾ ആൺ–പെൺ വ്യത്യാസമില്ലാതെ കുട്ടികളെ വളർത്താൻ തുടങ്ങുമ്പോൾ, ജനന സർട്ടിഫിക്കറ്റിൽ പോലും ആണോ പെണ്ണോ എന്ന് അടയാളപ്പെടുത്താതെ ഇരിക്കാനുള്ള സൗകര്യം പല വിദേശ രാജ്യങ്ങളിലുമുണ്ട്. കുട്ടികളുടെ ഉള്ളിൽ ചെറുപ്പത്തിൽത്തന്നെ സമത്വ ആശയങ്ങൾ ഈ രീതിയിൽ കൊണ്ടുവന്നാൽ അതു ഭാവിയിൽ എല്ലാവരെയും ഒരുപോലെ കാണാൻ അവരെ സഹായിക്കുമെന്നും ഈ മേഖലയിൽ ഗവേഷണം നടത്തുന്നവർ പറയുന്നു.
ലിംഗ-നിഷ്പക്ഷമായ വസ്ത്രങ്ങൾ ലിംഗഭേദവും അതിന്റെ പ്രാധാന്യവും ഇല്ലാതാക്കുന്നതിൽ ശ്രദ്ധിക്കുന്നില്ല. മറിച്ച് ലിംഗപരമായ അസമത്വങ്ങൾ, ലിംഗാധിഷ്ഠിത അടിച്ചമർത്തൽ, അക്രമം എന്നിവ ലഘൂകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇന്ന് നമ്മുടെ കുട്ടികൾക്കായി യൂനിസെക്സ് ഉത്പന്നങ്ങൾ നൽകുമ്പോൾ നാളേക്കായി നമ്മൾ അവരെ പരോക്ഷമായി ഒരുക്കുകയാണ്. നാളെ, എല്ലാവരെയും ഒരുപോലെ ബഹുമാനിക്കണം എന്നു പേടിപ്പിക്കേണ്ട ഒരാവശ്യകത ഇങ്ങനെ ചെയ്യുകയാണെങ്കിൽ വരില്ല എന്നൊരു വാദഗതിയും ഇതിനു പിന്നിലുണ്ട്.
ലിംഗ-നിഷ്‌പക്ഷമായ ഉൽപന്നങ്ങൾ ‘ട്രെൻഡി’ മാത്രമല്ല, അത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ഫാഷൻ ലിംഗരഹിതമാണെന്ന വലിയ പ്രത്യയശാസ്ത്രത്തിലേക്കുള്ള ഒരു നീക്കം കൂടിയാണത്; അത് പുല്ലിംഗമോ സ്ത്രീലിംഗമോ അല്ല. ഇത് എല്ലാവർക്കുമുള്ളതാണ്. ഒരേ ഫിറ്റ്, വലുപ്പം അല്ലെങ്കിൽ ശരീരം എന്ന ആശയമാണ് ഇതു മുന്നോട്ടു വയ്ക്കുന്നത്. ജെൻഡർ–ന്യൂട്രാലിറ്റി എന്നത് ഒരു ഫാഷൻ ട്രെൻഡ് മാത്രമല്ല, മറിച്ച് ലോകം കാത്തിരിക്കുന്ന ഒരു ഫാഷൻ വിപ്ലവമാണ്. ആണിനുംപെണ്ണിനും ഒരേ വസ്ത്രങ്ങളും, ഉൽപന്നങ്ങളും ഉപയോഗിക്കുന്നത് ഒരു സുസ്ഥിര ഭാവിയിലേക്കുള്ള ചുവടുവയ്പ്പുമാണ്.
ഉൽപന്നങ്ങൾ ഉണ്ടാക്കാൻ കുറഞ്ഞ പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് സുസ്ഥിര വികസനത്തിനും ഇത് സഹായിക്കും. ഒരു വീട്ടിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണെങ്കിൽ മുതിർന്ന കുട്ടിയുടെ വസ്ത്രം ഇളയയാൾക്ക് സാധാരണ രീതിയിൽ ഉപയോഗിക്കാനാകില്ല. എന്നാൽ ഒരുപോലെയുള്ള വസ്ത്രങ്ങളാണെങ്കിൽ ആണായാലും പെണ്ണായാലും സഹോദരങ്ങളുടെ വസ്ത്രങ്ങൾ ഇളയ കുട്ടിക്കും ഉപയോഗിക്കാം എന്ന ഒരു ചെറിയ കാര്യം മുതൽ പല രീതിയിലും യൂനിസെക്സ് ഉൽപന്നങ്ങൾ നമ്മുടെ പോക്കറ്റിനെയും ഭൂമിയുടെ സുസ്ഥിരതയെയും പരോക്ഷമായി സഹായിക്കും.
മുൻകാലങ്ങളെ അപേക്ഷിച്ച് ലിംഗ സമത്വമെന്ന ആശയം പല ചെറുപ്പക്കാരും അംഗീകരിക്കുന്നതിനാലും, ജെൻഡർ–ന്യൂട്രൽ ബ്രാൻഡുകളോടുള്ള പ്രിയം കൂടുന്നുണ്ട്. 1968ലാണ് യൂനിസെക്സ് വസ്ത്രങ്ങൾ എന്ന ആശയം ആദ്യമായി വന്നതെങ്കിലും, ഇത്രയും വർഷങ്ങൾക്കു ശേഷവും അതു പല രാജ്യങ്ങളിലും ഇപ്പോഴും സ്വീകാര്യമല്ല. അങ്ങേയറ്റം പുരോഗമന വാദികളാണെന്നു സ്വയം പറയുന്ന പലരും ഇപ്പോഴും ജെൻഡർ–ന്യൂട്രൽ സാധങ്ങൾ ഉപയോഗിക്കാൻ മടിക്കുന്നുണ്ട്.
ഫാഷൻ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത്തരം തീരുമാനങ്ങൾ, ഉപയോഗിക്കുന്ന സാധനങ്ങൾക്കപ്പുറം ഒരു മാനസികാവസ്ഥയാണ്, അതിന്റെ ഉപയോഗം, ധരിക്കുന്നയാളുടെ അഭിരുചികളെയും താൽപര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ലിംഗ-നിഷ്‌പക്ഷമായ വസ്ത്രങ്ങളുടെ പരിണാമം ആധുനിക സമൂഹത്തെ ലിംഗ ടാഗുകളുടെ നിയന്ത്രണങ്ങളിൽനിന്നും നിഷേധാത്മക വശങ്ങളിൽനിന്നും മോചിപ്പിക്കും എന്ന വാദഗതികളുമുണ്ട്. അതുകൊണ്ടുതന്നെ ലിംഗഭേദമില്ലാതെ ഉൽപന്നങ്ങൾ പുറത്തിറക്കാൻ കമ്പനികൾ മത്സരിക്കുയാണ്.
English Summary: Gender-Neutral Marketing is More Than a Trend Now Around the World