പുഞ്ചിരി വീണ്ടെടുക്കാം, മണിക്കൂറിന് 5000 രൂപ മാത്രം! ഫലം കാണുമോ ജപ്പാൻകാരുടെ തത്രപ്പാടുകൾ?
മാസ്കുകൾ വഴിമാറിയെങ്കിലും ഇപ്പോഴും മനുഷ്യർക്ക് ചിരിക്കാൻ മടിയാണ്. കോവിഡ് സൃഷ്ടിച്ച ദുരിതങ്ങൾ ഇന്നും മനുഷ്യർ മറന്നിട്ടില്ല. കോവിഡ് കാലത്തും അതിനെ തുടർന്നുവന്ന നാളുകളിലും പതിവിൽക്കൂടുതലായി വെറുപ്പും വിദ്വേഷവും ലോകം മുഴുവൻ പടർന്നു എന്ന് ഐക്യരാഷ്ട്രസഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിരിയും പുഞ്ചിരിയുമെല്ലാം അങ്ങനെ വിസ്മരിക്കപ്പെട്ടുതുടങ്ങി. പക്ഷേ മനുഷ്യന് ചിരിക്കാതിരിക്കാനാവില്ല. ലേശം പുഞ്ചിരിയെങ്കിലും മുഖത്തുണ്ടെങ്കിൽ പല ദുരിതങ്ങളും ക്ഷണനേരത്തേയ്ക്കെങ്കിലും മറക്കും. അതുകൊണ്ട് ചില രാജ്യങ്ങൾ പുഞ്ചിരിക്കാനും അതിനപ്പുറം ചിരിക്കാനും പഠിപ്പിക്കുകയാണ് ഇപ്പോൾ.
മാസ്കുകൾ വഴിമാറിയെങ്കിലും ഇപ്പോഴും മനുഷ്യർക്ക് ചിരിക്കാൻ മടിയാണ്. കോവിഡ് സൃഷ്ടിച്ച ദുരിതങ്ങൾ ഇന്നും മനുഷ്യർ മറന്നിട്ടില്ല. കോവിഡ് കാലത്തും അതിനെ തുടർന്നുവന്ന നാളുകളിലും പതിവിൽക്കൂടുതലായി വെറുപ്പും വിദ്വേഷവും ലോകം മുഴുവൻ പടർന്നു എന്ന് ഐക്യരാഷ്ട്രസഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിരിയും പുഞ്ചിരിയുമെല്ലാം അങ്ങനെ വിസ്മരിക്കപ്പെട്ടുതുടങ്ങി. പക്ഷേ മനുഷ്യന് ചിരിക്കാതിരിക്കാനാവില്ല. ലേശം പുഞ്ചിരിയെങ്കിലും മുഖത്തുണ്ടെങ്കിൽ പല ദുരിതങ്ങളും ക്ഷണനേരത്തേയ്ക്കെങ്കിലും മറക്കും. അതുകൊണ്ട് ചില രാജ്യങ്ങൾ പുഞ്ചിരിക്കാനും അതിനപ്പുറം ചിരിക്കാനും പഠിപ്പിക്കുകയാണ് ഇപ്പോൾ.
മാസ്കുകൾ വഴിമാറിയെങ്കിലും ഇപ്പോഴും മനുഷ്യർക്ക് ചിരിക്കാൻ മടിയാണ്. കോവിഡ് സൃഷ്ടിച്ച ദുരിതങ്ങൾ ഇന്നും മനുഷ്യർ മറന്നിട്ടില്ല. കോവിഡ് കാലത്തും അതിനെ തുടർന്നുവന്ന നാളുകളിലും പതിവിൽക്കൂടുതലായി വെറുപ്പും വിദ്വേഷവും ലോകം മുഴുവൻ പടർന്നു എന്ന് ഐക്യരാഷ്ട്രസഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിരിയും പുഞ്ചിരിയുമെല്ലാം അങ്ങനെ വിസ്മരിക്കപ്പെട്ടുതുടങ്ങി. പക്ഷേ മനുഷ്യന് ചിരിക്കാതിരിക്കാനാവില്ല. ലേശം പുഞ്ചിരിയെങ്കിലും മുഖത്തുണ്ടെങ്കിൽ പല ദുരിതങ്ങളും ക്ഷണനേരത്തേയ്ക്കെങ്കിലും മറക്കും. അതുകൊണ്ട് ചില രാജ്യങ്ങൾ പുഞ്ചിരിക്കാനും അതിനപ്പുറം ചിരിക്കാനും പഠിപ്പിക്കുകയാണ് ഇപ്പോൾ.
ഒന്നു പുഞ്ചിരിക്കാൻ, ചേർത്തുപിടിക്കാൻ, കൈകൊടുക്കാൻ, ആലിംഗനം ചെയ്യാൻ... ഇതിനെല്ലാം നാം കൊതിച്ച കാലമുണ്ടായിരുന്നു. പതിയെ എങ്കിലും ഇന്ന് അവയെല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. മറ്റ് ജീവജാലങ്ങളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഘടകവും ചിരിക്കാനുള്ള ഈ കഴിവ് തന്നെയാണ്. എന്നാൽ, മുഖത്തിനൊപ്പം മനസ്സിനും മറയിട്ടുകൊണ്ടാണ് കോവിഡ് വൈറസ് ലോകത്ത് അഴിഞ്ഞാടിയത്. മനുഷ്യർ നാലുചുവരുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിയ കാലത്ത് മനസ്സുകളിലേയ്ക്കുള്ള വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. മുഖങ്ങളിൽ നിന്ന് പുഞ്ചിരി മാഞ്ഞു. അപൂർവമായി പുറത്തുവന്ന പുഞ്ചിരിയെല്ലാം മാസ്ക് എന്ന തിരശ്ശീലയ്ക്കു പിന്നിലേയ്ക്ക് മറഞ്ഞു.
മാസ്കുകൾ വഴിമാറിയെങ്കിലും ഇപ്പോഴും മനുഷ്യർക്ക് ചിരിക്കാൻ മടിയാണ്. കോവിഡ് സൃഷ്ടിച്ച ദുരിതങ്ങൾ ഇന്നും മനുഷ്യർ മറന്നിട്ടില്ല. കോവിഡ് കാലത്തും അതിനെ തുടർന്നുവന്ന നാളുകളിലും പതിവിൽക്കൂടുതലായി വെറുപ്പും വിദ്വേഷവും ലോകം മുഴുവൻ പടർന്നു എന്ന് ഐക്യരാഷ്ട്രസഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിരിയും പുഞ്ചിരിയുമെല്ലാം അങ്ങനെ വിസ്മരിക്കപ്പെട്ടുതുടങ്ങി. പക്ഷേ മനുഷ്യന് ചിരിക്കാതിരിക്കാനാവില്ല. ലേശം പുഞ്ചിരിയെങ്കിലും മുഖത്തുണ്ടെങ്കിൽ പല ദുരിതങ്ങളും ക്ഷണനേരത്തേയ്ക്കെങ്കിലും മറക്കും. അതുകൊണ്ട് ചില രാജ്യങ്ങൾ പുഞ്ചിരിക്കാനും അതിനപ്പുറം ചിരിക്കാനും പഠിപ്പിക്കുകയാണ് ഇപ്പോൾ.
മനസ്സിൽ പുഞ്ചിരിച്ചാലും അത് മുഖത്തെത്തുന്നത് മാനസികമായ മാത്രം പ്രക്രിയയല്ല. മുഖം അതിനു തയാറെടുക്കുകയും വേണം. ചിരിക്കാൻ മറന്നുപോയ മനസ്സും മുഖവും വീണ്ടെടുക്കാനുള്ള തത്രപ്പാടിലാണ് പല രാജ്യങ്ങളും. വിവിധ തരത്തിലുള്ള ഗവേഷണങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നത് മുഖത്തെ ചിരിക്കാൻ സഹായിക്കുന്ന പേശികൾ മരവിച്ചുപോയെന്നാണ്. അതല്ലെങ്കിൽ ചിരിയെ മരവിപ്പിക്കുന്ന പേശികൾ പെട്ടെന്ന് വളർന്നുവെന്നാണ്.
∙ ജപ്പാന് പുഞ്ചിരി വേണം
ഒരു ഉദാഹരണം പറയാം, ഇന്ന് ജപ്പാനിൽ അറിയപ്പെടുന്ന പരിശീലകയാണ് കീക്കോ കവാനോ. എന്നാൽ, കീക്കോ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ശാസ്ത്രമോ സാമൂഹിക വിഷയങ്ങളോ അല്ല. ‘സ്മൈൽ കോച്ച്’ അല്ലെങ്കിൽ നന്നായി പുഞ്ചിരിക്കാൻ മനുഷ്യരെ സഹായിക്കുന്ന പരിശീലകയാണവർ. കോവിഡ് വ്യാപന കാലത്ത് വീടുകളിലേക്കൊതുങ്ങി, ഓൺലൈൻ ക്ലാസുകളിലേയ്ക്ക് മാത്രം ചുരുങ്ങിപ്പോയവരാണ് അവരുടെ വിദ്യാർഥികൾ. മുഖത്തെ പേശികൾ മുകളിലേക്ക് വലിച്ചുപിടിച്ച് നന്നായി പുഞ്ചിരിക്കാൻ കീക്കോ പഠിപ്പിക്കുന്നു. ഒരു മണിക്കൂർ ക്ലാസിന് 5000 രൂപയാണ് ഫീസ്.
കോവിഡ് എത്തുന്നതിനുമുൻപും ജപ്പാനിൽ മാസ്കുകൾ പ്രചാരത്തിലുണ്ടായിരുന്നു. അലർജി സീസണിൽ സാധാരണ മാസ്കുകളും ഓക്സിജൻ മാസ്കുകളും ഉപയോഗിക്കാൻ ജപ്പാൻകാർക്ക് മടിയില്ല. ഓക്സിജൻ മാസ്കുകൾ വിൽക്കുന്ന പാർലറുകളും അവിടെയുണ്ട്. കഴിഞ്ഞ മാർച്ചിൽ മാത്രമാണ് ജപ്പാനിലെ മാസ്ക് ഉപയോഗത്തിന് സർക്കാർ അയവു വരുത്തിയത്. പക്ഷേ മുഖാവരണം ശീലമാക്കിയ ജപ്പാൻകാരിൽ 55 ശതമാനത്തിനും അത് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.
കീക്കോയെപ്പോലെയുള്ള ഏതാനും വനിതകളാണ് ആദ്യം മാസ്ക് വലിച്ചെറിഞ്ഞത്. പക്ഷേ ഷേവ് ചെയ്യുന്നതിനടക്കം മടിയുള്ള പുരുഷന്മാർ തങ്ങളുടെ കുറ്റിത്താടി മാസ്കിനുള്ളിൽ ഇപ്പോഴും മറയ്ക്കുന്നു. അവരെയെല്ലാം ചിരിക്കാൻ പഠിപ്പിക്കേണ്ടത് ഇന്നത്തെക്കാലത്ത് അവർക്കുമാത്രമല്ല, മറ്റുള്ളവർക്കും നല്ലതാണെന്നാണ് ജപ്പാൻകാർ കരുതുന്നത്. കാരണം പുഞ്ചിരിയും ചിരിയുമൊക്കെ ആശയവിനിമയത്തിന്റെ പ്രധാന ഉപാധികളാണ്.
∙ കോവിഡ് കാലത്തെ ചിരി, വ്യാജവും യഥാർഥവും
കോവിഡ് കാലത്തും മുഖത്ത് മാസ്ക് അണിഞ്ഞുകൊണ്ട് നാം ചിരിച്ചു. കണ്ണുകളിലെ തിളക്കത്തിലൂടെയും മാസ്ക് മറയ്ക്കാത്ത മുഖ പേശികളുടെ ചലനത്തിലൂടെയും നാം മറ്റുള്ളവരുടെ വികാര വിചാരങ്ങൾ മനസ്സിലാക്കി. പക്ഷേ ആ പുഞ്ചിരി യഥാർഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നു. പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ഒരു പിഞ്ചുകുഞ്ഞിന് സ്വന്തം അമ്മയുടെ മുഖത്തെ പുഞ്ചിരി എങ്ങനെ തിരിച്ചറിയാനാവും? അമ്മയ്ക്കു പക്ഷേ കുഞ്ഞിന്റെ മുഖം മനസ്സിലാകും. കുട്ടികളുടെ ചിരി കാണാൻ മുതിർന്നവരും അതേ തരത്തിൽ പല്ലില്ലാത്ത മോണയുള്ള അപ്പൂപ്പനമ്മൂമ്മമാരുടെയും ചിരി അറിയാൻ ഇളമുറക്കാരും എത്ര ആഗ്രഹിച്ചിരിക്കണം. അത് സമ്മാനിക്കാതെ എത്രയോ പേർ കോവിഡിനു കീഴടങ്ങി.
ചിരിയുടെ പ്രധാനഘടകം പല്ലുകളാണെങ്കിലും ഈ പല്ലുകളെ ചിരിക്കാൻ സഹായിക്കുന്നത് മുഖത്തെ പേശികളാണ്. ഈ പേശികളെ നിയന്ത്രിച്ച് ചിരി മനോഹരമാക്കാൻ കഴിയുമെന്ന് നാം അറിയാതെതന്നെ പഠിച്ചു. പക്ഷേ ഇപ്പോഴിതാ അറിഞ്ഞുകൊണ്ടുതന്നെ നിയന്ത്രിക്കാൻ പഠിക്കുന്നു. മുഖത്തെ ക്രൗര്യത്തെ മറച്ചുവയ്ക്കാൻ മാസ്ക് പലരെയും സഹായിച്ചു. അവരുടെ മുഖഭാവം മനസ്സിലാക്കാൻ കഴിയാതെ വന്നപ്പോൾ പരിഹാരമായി അന്ന് വാഷിങ്ടണിലെ ബോഡി ലാങ്ഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിച്ച ചില കാര്യങ്ങൾ ഇപ്പോഴും ഓർമയുണ്ട്.
കണ്ണിന്റെ ഇരുവശത്തുമുള്ള പേശികൾ നോക്കുക. യഥാർഥ പുഞ്ചിരിയാണെങ്കിൽ അവിടെ ചുളിവുകൾ വീഴില്ലത്രെ. കുഞ്ഞുങ്ങളുടെ ചിരി കണ്ണിലെ തിളക്കത്തിലൂടെ സ്വന്തം അമ്മയ്ക്കു മാത്രമല്ല, ആർക്കും മനസ്സിലാക്കാൻ കഴിയും. പക്ഷേ ആ തിളക്കം പ്രായം ചെല്ലുന്തോറും കുറയുന്നുണ്ടാകും. കണ്ണിന് തിളക്കമുണ്ടാകുമ്പോൾ ഒരു വ്യക്തിയുടെ മനസ്സ് സ്വസ്ഥമാകുന്നുണ്ടാകുമെന്നാണ് ബോഡി ലാങ്ഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിലെ മനഃശാസ്ത്രജ്ഞർ പറഞ്ഞത്. അത് ശരിയോ തെറ്റോ ആകാം.
തീർത്തും വ്യക്തിപരമായ അനുഭവത്തിലൂടെ മാത്രമേ അത് മനസ്സിലാക്കാൻ കഴിയുകയുള്ളു. പുരികം ചുളിയ്ക്കുന്നതും എന്തിനും തല കുലുക്കുന്നതും ഇന്ത്യക്കാരന്റെ സ്വഭാവമായതുകൊണ്ട് മനോഗതങ്ങൾ മനസ്സിലാക്കാൻ കഴിയും. അത് ചെയ്യാതെ തല കുലുക്കുന്നതിന്റെ പേരിൽ ഇന്ത്യക്കാരെ കളിയാക്കിക്കൊണ്ടിരുന്ന പാശ്ചാത്യർ പുത്തൻ ശരീരഭാഷകൾ നോക്കി നടക്കുകയാണിപ്പോൾ.
∙ ചിരിയുടെ ചലനം
മറച്ചുവച്ച മുഖത്തെ ചിരി മനസ്സിലാക്കാൻ ഉപയോഗിച്ച ഉപാധികൾ തന്നെയാണ് ചിരിക്കാൻ പഠിപ്പിക്കുമ്പോഴും ഉപയോഗിക്കുന്നത്. പലതരം ചിരികളുണ്ടെങ്കിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ഡ്യുഷെൻ പുഞ്ചിരിയാണ്. മുഖത്തെ പേശികളെക്കുറിച്ചു പഠിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഗിലോം ഡ്യൂഷന്റെ പേരിലാണ് ഈ പുഞ്ചിരി അറിയപ്പെടുന്നത്. നാം പുഞ്ചിരിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന മാറ്റം മാത്രമല്ല; ആ മാറ്റം നമ്മെ കാണുന്നവരുടെ കണ്ണുകളിലേക്ക് തുളച്ചുകയറുകയും വേണം.
ഈ പുഞ്ചിരിക്ക് തടസ്സം നിൽക്കുന്നത് ക്രോസ് ഫീറ്റ് (crow’s feet) എന്ന പേരിൽ കണ്ണിന്റെ പുറംവശത്തുണ്ടാകുന്ന വരകൾ അല്ലെങ്കിൽ ചുളിവുകളാണ്. കാക്കയുടെ കാലുപോലെ തോന്നുന്നതുകൊണ്ടാണ് ആ പേരു വീണത്. ക്രോസ് ഫീറ്റ് അല്ലെങ്കിൽ ‘ലാഫ് ലൈൻസ്’ സൃഷ്ടിക്കപ്പെടുന്നത് പ്രായത്തിനനുസരിച്ചാണ്. മനഃപ്രയാസങ്ങൾ പെട്ടെന്ന് ക്രോസ് ഫീറ്റിനെ ക്ഷണിച്ചുവരുത്തും. കോവിഡ് കാലത്ത് വളരെ പെട്ടെന്നാണ് ഈ ചുളിവുകൾ മനുഷ്യരിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.
കോവിഡ് വ്യാപനം അവസാനിച്ചപ്പോള്‍ സൗന്ദര്യ ശസ്ത്രക്രിയകൾക്ക് പ്രചാരം വർദ്ധിച്ചതോടെ ക്രോസ് ഫീറ്റ് ഒഴിവാക്കാനും ശ്രമം തുടങ്ങി. സിനിമയടക്കമുള്ള ദൃശ്യമാധ്യമങ്ങളിലും പബ്ലിക് റിലേഷൻസ്, ഇമേജ് ബിൽഡിങ്, സ്റ്റേജ് പ്രോഗ്രാം തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നവർ എക്സ്ഫോളിയേഷൻ, പെപ്റ്റൈഡ് ക്രീമുകൾ, റെറ്റിനോൾ, ബോട്ടുലിനിയം തുടങ്ങിയ മാർഗങ്ങൾ ഇതിനായി അവലംബിക്കുന്നുണ്ട്.
മനുഷ്യ ചർമത്തിലെ പ്രോട്ടീനുകളായ കൊളാജൻ, ഇലാസ്റ്റിൻ എന്നിവയുടെ അളവു കുറയുന്നതോടെയാണ് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത്. പുരുഷന്മാരെയാണ് ക്രോസ് ഫീറ്റ് നേരത്തെ ബാധിക്കുന്നത്. ഇങ്ങനെയുള്ള പല കാരണങ്ങളാണ് മറ്റു പല ജീവജാലങ്ങൾക്ക് വിരുദ്ധമായി മനുഷ്യവർഗത്തിൽ സ്ത്രീകൾക്ക് കൂടുതൽ സൗന്ദര്യം നൽകുന്നത്.
ഡ്യൂഷെനിലേയ്ക്കും ജപ്പാനിലെ കീക്കോ കവാനയിലേയ്ക്കും വീണ്ടും വരാം. മുഖത്തിന്റെ സ്വഭാവം പോലെതന്നെ പുഞ്ചിരിയും ചിരിയുമൊക്കെ ഓരോരുത്തർക്കും വ്യത്യസ്തമാണ്. പേശികളുടെ വൈവിധ്യം തന്നെ കാരണം.
∙ പലതരം ചിരികൾ
ചിലർ അവരവരുടെ സൗകര്യത്തിന് അനുസരിച്ച് ചിരികളെ പത്തും ഇരുപതുമൊക്കെയായി തിരിച്ചിട്ടുണ്ടെങ്കിലും ഡ്യൂഷെൻ ചിരിയും നോൺ ഡ്യൂഷെൻ ചിരിയുമാണ് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളവ. ഹൃദയം തുറന്നു പുറത്തുവരുന്ന ‘ഡ്യൂഷെനി’ൽ രണ്ടുതരം പേശികളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. സെഗോമാറ്റികുസ് എന്ന പേരിലുള്ള ആദ്യത്തേതിൽ താടിയെല്ല്, വായയുടെ വശങ്ങൾ എന്നിവയിലെ പേശികളാണ് ഉപയോഗിക്കപ്പെടുന്നത്. ഓബിക്കുലാരിസ് ഓക്കുലൈയിലാണ് നേരത്തെ പറഞ്ഞ ക്രോസ് ഫീറ്റ് അടക്കമുള്ളവ കടന്നുവരുന്നത്. ഇവിടെ കണ്ണ്, കവിൾ എന്നിവയ്ക്കു ചുറ്റുമുള്ള പേശികൾ വികസിക്കുകയും കണ്ണിന് തിളക്കം ലഭിക്കുകയും ചെയ്യുന്നു.
സെഗോമാറ്റികുസ് പേശി അറിയപ്പെടുന്നതു തന്നെ ‘സ്മൈലിങ് മസിൽ’ എന്നാണ്. 43 പേശികളെ കൂടെകൂട്ടിയാണ് സെഗോമാറ്റിക്സ് ചിരി മുഖത്ത് വരച്ചുവയ്ക്കുന്നത്. ഈ എണ്ണത്തിന്റെ കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഈ പേശികളെല്ലാം ഫേഷ്യൽ നെർവ് എന്ന നാഡിയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. തലച്ചോറിലേക്ക് സന്ദേശങ്ങളെത്തിക്കുന്നത് ഈ നാഡിയാണ്.
നോൺ ഡ്യൂഷെൻ ചിരി മോശമാണെന്ന് പറയാനാവില്ല. വിനയം, വേദന, ആശങ്ക, സങ്കടം, അസ്വസ്ഥത, ഭയം, വെറുപ്പ്, പുച്ഛം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കുന്ന ചിരികളുമുണ്ട്. ഓരോന്നിലും പേശികളുടെ പ്രവർത്തനം പല തരത്തിലാണെന്നേയുള്ളു. ചുണ്ടിന്റെ രണ്ടറ്റവും വളരെ പ്രയാസപ്പെട്ട് പ്രദർശിപ്പിക്കുന്ന വില്ലൻ ചിരിയിലൊക്കെ പേശികളുടെ ചലനം നാമമാത്രമാണ്. നമ്മുടെ ചിരിയുടെ സ്വഭാവം കൃത്യമായി പേശികളുടെ ചലനത്തിലൂടെ മനസ്സിലാക്കാൻ കഴിയും. ചന്ദ്രലേഖ എന്ന സിനിമയിൽ പൂജ ബത്രയുടെ മുഖത്തു ചിരി തേച്ചുവച്ചിരിക്കുന്നതിനെക്കുറിച്ച് ഇന്നസെന്റ് പറയുന്നിടത്ത് പ്രതിഫലിക്കുന്നത് മനസ്സിലെ വേദനയാണ്.
സമൂഹ മാധ്യമങ്ങളിലെ ഇമോട്ടിക്കോണുകളിലൂടെ നാം വികാരം പ്രകടിപ്പിക്കാറുണ്ടല്ലോ. എത്രയോ തരം ചിരികളാണ് അവിടെയുള്ളത്. ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാനെത്തുന്ന വിദ്യാർഥികൾ അവിടെ അധ്യാപകനെ കാണുമ്പോൾ പ്രദർശിപ്പിക്കുന്ന ചമ്മിയ ചിരിയിൽ അഞ്ച് ജോടി പേശികളേ പ്രവർത്തിക്കുകയുള്ളു - രണ്ടെണ്ണം മേൽചുണ്ടിലും മൂന്നെണ്ണം വായയുടെ അറ്റങ്ങളിലും. സിക്സ് പാക്ക് നോക്കുന്നതുപോലെ വായനക്കാർക്ക് വേണമെങ്കിൽ ഇതും പരീക്ഷിച്ചു നോക്കാവുന്നതാണ്.
∙ പോയ പുഞ്ചിരി തിരിച്ചുവരാൻ
ഒരു കാര്യം ഓർക്കുക, ചിരി വെറും തമാശയല്ല. കോവിഡ് മനുഷ്യരിൽ സൃഷ്ടിച്ച ദുരിതത്തിനപ്പുറമായി പലതും സംഭവിച്ചിട്ടുണ്ട്. രാഷ്ട്രങ്ങൾ തമ്മിൽ വിദ്വേഷം, ജനതകൾ തമ്മിലുള്ള വെറുപ്പ്, മതപരമായ അസഹിഷ്ണുത, വംശീയത, മോശമായ ഭാഷ എന്നിങ്ങനെ അതുവരെ മനുഷ്യൻ കാണാത്ത, ഒരുപക്ഷേ ലോകമഹായുദ്ധങ്ങളിൽ പോലുമില്ലാത്ത തരത്തിലുള്ള ദോഷ വികാരങ്ങളുടെ ഒരു പട്ടിക തന്നെ നമുക്ക് പറയാനുണ്ട്. ചൈനക്കാരെയും എന്തിന്, ഏഷ്യക്കാരെവരെ പാശ്ചാത്യർ കോവിഡിന്റെ പേരിൽ പരിഹസിച്ചു. വാക്സിൻ വിറ്റു കാശാക്കുന്നതിന്റെ പേരിൽ പാശ്ചാത്യരെ മറ്റുള്ളവർ കുറ്റപ്പെടുത്തി.
വിദേശികൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടത് ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ, ഗ്രീസ്, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. കുടിയേറ്റക്കാരായിരുന്നു ഇവരുടെ ഇരകൾ. എന്തിനേറെ ഇവിടെ കേരളവും കർണാടകവും തമ്മിൽ പോരടിക്കുക വരെ ചെയ്തു. അതിർത്തികൾ മണ്ണ് നിറച്ച് അടച്ചിട്ടശേഷം അക്കരെയിക്കരെ നിന്നുകൊണ്ട് നാം നിരാശ തീർത്തു. പിന്നിൽ രാഷ്ട്രീയക്കാരും അണിനിരന്നു. രാഷ്ട്രീയക്കാരുടെ ചിരി പ്രസിദ്ധവും കുപ്രസിദ്ധവുമാണ്. ചിതാഭസ്മം തലയിലേന്തിയ മുൻ രാഷ്ട്രീയ നേതാവിന്റെ ചിരിയും ചിരിക്കാൻ മടിയുള്ള ഇന്നത്തെ നേതാവിന്റെ ചിരിയും ഏറെ ചർച്ച ചെയ്യപ്പെടുന്നു.
ആരോഗ്യ പ്രവർത്തകരും മാധ്യമപ്രവർത്തകരും ഇത്രയേറെ പരിഹാസത്തിനിരയായ കാലമുണ്ടായിട്ടില്ല. ചിലർ ഇന്നും അത് തുടരുന്നു. ചില മാധ്യമങ്ങൾക്കൊപ്പം അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വരെ കൊറോണ വൈറസിനെ വുഹാൻ വൈറസ് എന്ന് വിളിച്ചു. ഇവിടെ കേരളത്തിൽ വിദേശത്തുനിന്നെത്തിയവരെ നാം വേട്ടയാടി. വീട്ടിലിരുന്നു മടുത്തവർ അക്രമവാസനകളിലേയ്ക്ക് തിരിഞ്ഞു. ഏറ്റവുമധികം ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോവിഡ് കാലത്താണ്.
കുട്ടികളിൽ അക്രമവാസനയുണ്ടായതും ഓൺലൈൻ ക്ലാസുകളുടെ മറവിൽ അവർ അനാവശ്യ പ്രവണതകളിലേക്ക് മാറിയതും കോവിഡ് കാലത്തുതന്നെ. തെരുവിൽ മനുഷ്യർ പ്രാണവായു കിട്ടാതെ മരിച്ചുവീഴുന്നതും മൃതദേഹങ്ങൾ കൂട്ടിയിട്ട് ദഹിപ്പിക്കുന്നതും കണ്ട് മനുഷ്യരുടെ മനസ്സ് മരവിച്ചു.
ആ കാലത്തുനിന്ന് പുഞ്ചിരിക്കുന്ന മുഖങ്ങളിലേയ്ക്ക് തിരിച്ചുവരാൻ മനുഷ്യരാശിക്ക് ആഗ്രഹമുണ്ടായതിൽ തെറ്റില്ല. പക്ഷേ മനസ്സിൽ ചിരിയുണ്ടായാലും മുഖത്തെ പേശികൾ വഴങ്ങണമെന്നില്ല. കൃത്രിമമായി ചിരിക്കാൻ മനസ്സ് അനുവദിച്ചെന്നും വരില്ല.
∙ വെറുതെയല്ല, ഈ തോന്നൽ
ഭൂമിയുടെ കിഴക്കുഭാഗത്തുള്ളവർക്ക് പുഞ്ചിരിക്കാൻ കുറച്ച് പ്രയാസമാണത്രെ. പറയുന്നത് മറ്റാരുമല്ല, സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രശസ്ത മനഃശാസ്ത്രജ്ഞയായ ഷോൺ എൽ. സായി ആണ്. കിഴക്കുനിന്നുള്ള തയ്‌വാൻ വംശജനാണ് സായി എന്നതുകൊണ്ടുതന്നെ ഈ പഠനത്തിന് പ്രസക്തിയേറുന്നു. ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ പൊതുവെ ഗൗരവക്കാരാണെന്നാണ് പറയപ്പെടുന്നത്. പടിഞ്ഞാറോട്ടു പോകുന്തോറും ഈ ഗൗരവം മാഞ്ഞുതുടങ്ങും.
ഈ വർഷത്തെ ഹാപ്പിനസ് ഇൻഡക്സ് നോക്കിയാൽ ആദ്യ 25 രാഷ്ട്രങ്ങളിൽ ഒരു കിഴക്കനേഷ്യൻ മാത്രമേയുള്ളു, തയ്‌വാൻ. ലോകത്തിൽ ഏറ്റവും കൂടുതൽ മാസ്ക് ഉപയോഗിക്കപ്പെടുന്നതും കിഴക്കാണ്. നേരെ തിരിച്ചാണ് അമേരിക്കയിലെ സ്ഥിതി. മാസ്ക് വലിച്ചെറിയാനാണ് ഭരണകൂടം പോലും ഒരിക്കൽ പറഞ്ഞത്. സന്തോഷവും പുഞ്ചിരിയും തടയുന്ന മുഖംമൂടിയായാണ് അവർ മാസ്ക്കിനെ കണ്ടത്. മുഖം നിറഞ്ഞു ചിരിക്കുന്നവരെയാണ് അമേരിക്കക്കാർക്ക് ഇഷ്ടമെന്നാണ് ഷോൺ എൽ. സായിയുടെ പഠനത്തിൽ കണ്ടെത്തിയത്.
കോവിഡ് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ ഗൗരവതരമാക്കിയെന്ന ഇത്തരം കണ്ടെത്തലുകളായിരിക്കാം പുഞ്ചിരിക്കാനും മനോവികാരങ്ങൾ മുഖത്ത് പ്രദർശിപ്പിക്കാനും ജപ്പാൻകാരെ പ്രേരിപ്പിക്കുന്നത്. പഠിക്കുകയോ ചിരിക്കുകയോ ചെയ്യട്ടെ. ആരുടെ മുഖത്ത് സന്തോഷമുണ്ടെങ്കിലും അത് മറ്റുള്ളവരിലേക്ക് പ്രതിഫലിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ട് നമുക്കും ചിരിക്കാൻ പഠിക്കാം, ചിരിക്കാം.
English Summary: Japan has come up with ways to help men regain their ability to smile, which they may have lost during the COVID-19 pandemic