പാട്ടുകാരില്ലാത്ത ഒരു വീടു പോലുമില്ല; പാലക്കാട്ടെ വാൽമുട്ടി എങ്ങനെ പാട്ടുഗ്രാമമായി?
വാൽമുട്ടി എന്ന പാലക്കാട് ചിറ്റൂരിന് സമീപത്തെ ഈ കൊച്ചുഗ്രാമം ഇന്ന് പാട്ടുകാരുടെ ഗ്രാമമാണ്. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വർത്തമാനത്തിലും പാട്ടുണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംഗീതം കൈമാറപ്പെടുന്നു. സംഗീതയാത്രയുടെ ഒരു ഘട്ടത്തിൽ പാട്ടുഗ്രാമം എന്ന പദവി വാൽമുട്ടിയെ തേടിയെത്തി. പാട്ടുഗ്രാമമായ വാൽമുട്ടിയെ പരിചയപ്പെടാം. അതിനൊപ്പം വാൽമുട്ടിയുടെ പാട്ടും പഠിക്കാം. വാൽമുട്ടിയിലെ പാട്ടുകേട്ട് ഒരു യാത്ര...
വാൽമുട്ടി എന്ന പാലക്കാട് ചിറ്റൂരിന് സമീപത്തെ ഈ കൊച്ചുഗ്രാമം ഇന്ന് പാട്ടുകാരുടെ ഗ്രാമമാണ്. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വർത്തമാനത്തിലും പാട്ടുണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംഗീതം കൈമാറപ്പെടുന്നു. സംഗീതയാത്രയുടെ ഒരു ഘട്ടത്തിൽ പാട്ടുഗ്രാമം എന്ന പദവി വാൽമുട്ടിയെ തേടിയെത്തി. പാട്ടുഗ്രാമമായ വാൽമുട്ടിയെ പരിചയപ്പെടാം. അതിനൊപ്പം വാൽമുട്ടിയുടെ പാട്ടും പഠിക്കാം. വാൽമുട്ടിയിലെ പാട്ടുകേട്ട് ഒരു യാത്ര...
വാൽമുട്ടി എന്ന പാലക്കാട് ചിറ്റൂരിന് സമീപത്തെ ഈ കൊച്ചുഗ്രാമം ഇന്ന് പാട്ടുകാരുടെ ഗ്രാമമാണ്. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വർത്തമാനത്തിലും പാട്ടുണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംഗീതം കൈമാറപ്പെടുന്നു. സംഗീതയാത്രയുടെ ഒരു ഘട്ടത്തിൽ പാട്ടുഗ്രാമം എന്ന പദവി വാൽമുട്ടിയെ തേടിയെത്തി. പാട്ടുഗ്രാമമായ വാൽമുട്ടിയെ പരിചയപ്പെടാം. അതിനൊപ്പം വാൽമുട്ടിയുടെ പാട്ടും പഠിക്കാം. വാൽമുട്ടിയിലെ പാട്ടുകേട്ട് ഒരു യാത്ര...
വാൽമുട്ടി എന്ന പാലക്കാട് ചിറ്റൂരിന് സമീപത്തെ ഈ കൊച്ചുഗ്രാമം ഇന്ന് പാട്ടുകാരുടെ ഗ്രാമമാണ്. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വർത്തമാനത്തിലും പാട്ടുണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംഗീതം കൈമാറപ്പെടുന്നു. സംഗീതയാത്രയുടെ ഒരു ഘട്ടത്തിൽ പാട്ടുഗ്രാമം എന്ന പദവി വാൽമുട്ടിയെ തേടിയെത്തി. പാട്ടുഗ്രാമമായ വാൽമുട്ടിയെ പരിചയപ്പെടാം. അതിനൊപ്പം വാൽമുട്ടിയുടെ പാട്ടും പഠിക്കാം.
∙ പാണരുടെ പാട്ടു കേട്ട് വളർന്ന വാൽമുട്ടി
പാണൻ എന്നാൽ പാട്ടുകാരനാണ്. പാണൻ വിഭാഗത്തിൽപ്പെട്ട അറുപതിലധികം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമമാണ് വാൽമുട്ടി. ഇവിടത്തെ മൂളിപ്പാട്ടിനു പോലുമുണ്ട് അതിന്റെ താളം. ജീവിതത്തിലെ ഓരോ ചലനത്തിലും താളമുണ്ട്. പണ്ടുകാലങ്ങളിൽ ഓണത്തിനും ആയില്യം മകത്തിനുമെല്ലാം ഇവിടത്തുകാർ വീടുകൾ തോറും തുടികൊട്ടുപാട്ട് പാടാൻ പോകാറുണ്ടായിരുന്നു. അതു കണ്ടും കേട്ടു പഠിച്ചവരാണ് ഇന്നുള്ള തലമുറക്കാർ. ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങൾക്കും ദൈവാനുഗ്രഹം പോലെ ലഭിക്കുന്ന സർഗാത്മക കഴിവാണു സംഗീതം.
സംഗീതമെന്തെന്നു തിരിച്ചറിയുന്നതിനു മുൻപ് തന്നെ ഇവിടത്തെ കുഞ്ഞുങ്ങൾ പാടിത്തുടങ്ങുന്നു. ഈ അനുഗ്രഹീതമായ കൊച്ചു ഗ്രാമത്തെ പാട്ടുഗ്രാമമായി പ്രഖ്യാപിച്ചതിന്റെ ആഘോഷത്തിലാണ് ഇവിടത്തുകാർ. ഇവിടത്തെ കൊച്ചുകുട്ടികൾ മുതൽ ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്നവർ വരെ വിവിധ വേദികളിൽ സ്വയം മറന്നു പാടുന്നു. സ്കൂളുകളിലും മറ്റു മത്സരവേദികളിലും പങ്കെടുത്ത് വിജയപീഠം കയറുന്നു. ബാൻഡുകൾ രൂപീകരിച്ച് ഉത്സവവേളകളിലും ആഘോഷങ്ങളിലും ഗാനമേളകൾ അവതരിപ്പിക്കുന്നു.
∙ ജോലി പലത്, പക്ഷേ മനസ്സ് പാട്ടിൽ തന്നെ
തുയിലുണർത്തു പാട്ട്, പുള്ളുവൻ പാട്ട് നല്ലമ്മപ്പാട്ട്, തുടങ്ങിയ നാടൻ പാട്ടുകൾ മുതൽ ഏറ്റവും പുതിയ ചലച്ചിത്രഗാനങ്ങൾ വരെ അതിഗംഭീരമായി അവതരിപ്പിക്കുന്നു. കർണാടക സംഗീതക്കച്ചേരികൾ നടത്തുന്നു. സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവർ നൂറുകണക്കിനു കുട്ടികളെ സംഗീതമഭ്യസിപ്പിക്കുന്നു. ഈ പ്രദേശത്തെ ഓരോ അന്തേവാസിയുടെയും സിരകളിൽ സംഗീതം അമരസിദ്ധിയായി ജീവൽ പ്രവാഹമായി ഒഴുകുന്നു. പാട്ടുഗ്രാമം എന്ന പ്രഖ്യാപനം, ചരിത്രത്തിന്റെ ചില ജീർണതകൾ നൽകിയ മുറിവുകളുണക്കി, അരികുവൽക്കരിക്കപ്പെട്ട കുറേ മനുഷ്യരുടെ ആത്മാഭിമാനം സംരക്ഷിക്കുക എന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിലാണ് ശ്രദ്ധയൂന്നുന്നത്.
പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട അൻപതോളം കുടുംബങ്ങളാണ് കോളനിയിലെ താമസക്കാർ. നിർമാണ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ബ്യൂട്ടീഷ്യന്മാർ, അധ്യാപകർ, സർക്കാർ ജീവനക്കാർ എന്നിവരൊക്കെയുണ്ട് ഇവിടെ. സംഗീതമാണ് അവരെ ചേർത്തുനിർത്തുന്ന സ്നേഹച്ചരട്. ചെയ്യുന്ന തൊഴിലിനൊപ്പം സംഗീതവും ഒരുമിച്ചു കൊണ്ടുപോകാൻ ഇവിടത്തുകാർ എന്നും ശ്രദ്ധിക്കാറുണ്ട്.
∙ പാട്ടിന് അംഗീകാരം, പാട്ടുകാർക്ക് വളർച്ച
ശരിയായ പരിശീലനവും പ്രോത്സാഹനവും ലഭിച്ചാൽ സംഗീതത്തിന്റെ വിവിധ തലങ്ങളിൽ എത്തിപ്പെടാൻ കഴിവുള്ള പ്രതിഭകളാണിവർ. ഈ ലക്ഷ്യത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് വാൽമുട്ടിയെ പാട്ടുഗ്രാമമായി പ്രഖ്യാപിക്കുന്നതിനുള്ള പരിശ്രമം ചിറ്റൂർ-തത്തമംഗലം നഗരസഭയും കലയെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളും ചേർന്നു തുടങ്ങിയത്. ആ ശ്രമം ഫലം കാണുകയും ചെയ്തു. അവശഗായകരുടെ സംരക്ഷണം, വളർന്നുവരുന്ന കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കൽ, വിദഗ്ധരായ സംഗീതജ്ഞരുടെ പരിപാടികൾ നേരിട്ടു കാണാൻ അവസരമൊരുക്കൽ, സൗജന്യ സംഗീതപഠന സൗകര്യമൊരുക്കൽ തുടങ്ങിയവയെല്ലാം പാട്ടുഗ്രാമത്തിന്റെ ലക്ഷ്യങ്ങളാണ്.
അടുത്ത കാലത്ത് ഈ കോളനിയിലെ ദൈവാനമ്മയ്ക്ക് ചിരപ്പാട്ടിനും തത്തമ്മയ്ക്ക് തുയിലുണർത്തുപാട്ടിനും മോഹനനു നാടൻപാട്ടിനും കേരള സർക്കാരിന്റെ ഫോക്‌ലോർ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. ഈയിടെ ഇറങ്ങിയ ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിലെ ആമുഖ ഗാനം അഭിനയിച്ചു പാടിയത് പുരസ്ക്കാരജേതാവായ മോഹനനാണ്. കേരളോത്സവത്തിൽ നാടോടിപ്പാട്ട്, സംഘഗാനം എന്നിവയിലും കുടുംബശ്രീ മിഷന്റെ അരങ്ങ് സംസ്ഥാന കലോത്സവത്തിൽ നാടൻ പാട്ടിലും ഇവിടത്തെ ഗായികമാരുടെ സംഘം ജേതാക്കളായിട്ടുണ്ട്. പാട്ടുഗ്രാമത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതോടെ നാടിന് അഭിനമാനകരമാകുന്ന തരത്തിൽ കേരളമറിയപ്പെടുന്ന ഒട്ടേറെ പ്രതിഭകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാർ.
എന്നും സംഹാരരുദ്രനായ ശിവൻ പാർവതിയുമായി ചൂതുകളിയിലേർപ്പെട്ടപ്പോൾ വെറ്റില മുറുക്കുന്നതിനിടിയിൽ അടയ്ക്ക് ചൊരുക്കി മോഹനിദ്രയിൽ പെട്ടപ്പോൾ അതിൽ നിന്നുണർത്താൻ, പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്കത്തു പാണനാർ പാടിയ പാട്ടാണ് തുയിലുണർത്തു പാട്ട്. അങ്ങനെ അത് പാടാനുള്ള അവകാശം പാണസമുദായത്തിന് കിട്ടി. തുയിലുണർത്തു പാടിയാൽ സർവദോഷങ്ങളും തീർന്ന് കുടുംബത്തിന് ഐശ്വര്യം ലഭിക്കുമെന്നാണ് സങ്കൽപം.
∙ ഹനുമാന്റെ വാൽ മുട്ടിയ നാട്
കേരളത്തിൽ തന്നെ രണ്ട് പേരുകൾ കൂടിചേർന്നുകൊണ്ട് അറിയപ്പെടുന്ന ഏക നഗരസഭയാണ് ചിറ്റൂർ–തത്തമംഗലം. നഗരസഭയുടെ പ്രധാനപ്പെട്ട നഗരമായ അണിക്കോട് ജംക്‌ഷനിൽ നിന്നും 200 മീറ്റർ മാറിയാണ് വാൽമുട്ടി എന്ന പാട്ടുഗ്രാമം സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കേരളത്തിലെ ഏക രണോത്സവമായ കൊങ്ങൻപട നടക്കുന്ന ചിറ്റൂർകാവും ഭാരതപ്പുഴയുടെ കൈവഴിയായ ശേകനാശിനി എന്നറിയപ്പെടുന്ന ചിറ്റൂർ പുഴയുമുള്ളത്. ഈ പുഴയുടെ തീരത്താണ് മലയാള ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ അന്തിയുറങ്ങുന്ന ഗുരുമഠം സ്ഥിതിചെയ്യുന്നത്.
രാവണൻ സീതാദേവിയെ കട്ടുകൊണ്ടുപോയ സമയത്ത് ഹനുമാൻ ലങ്കയിലേക്കു ചാടുമ്പോൾ വാല് ഈ പ്രദേശത്തു മുട്ടിയതുകൊണ്ടാണ് ഇവിടം വാൽമുട്ടി എന്ന പേരിൽ അറിയപ്പെടുന്നത് എന്നൊരു ഐതിഹ്യമുണ്ട്. എന്നാൽ പ്രധാനവീഥിയിൽ നിന്ന് തെന്നിമാറി ഒരു വാലറ്റത്തു കിടക്കുന്നതുകൊണ്ടാകാം വാൽമുട്ടിയെന്ന പേര് വന്നതെന്നും പറയപ്പെടുന്നുണ്ട്.
∙ പാട്ടുകൾ പലവിധം
പണ്ട് ചീരപാകുമ്പോൾ പെണ്ണുങ്ങൾ ആയാസമില്ലാതെ ചെയ്യാനും ആസ്വദിച്ചു ചെയ്യാനും പാടിയതാവാം ചീരപ്പാട്ട്. കൃഷിപ്പാട്ടിന്റെ വിഭാഗത്തിൽപ്പെട്ട നാടൻ പാട്ടാണിത്.
എങ്ങനെ പാകാം ചെഞ്ചീര?
വട്ടത്തിൽ കുഴികുത്തി
നീളത്തിൽ തടമിട്ടിട്ടങ്ങനെ പാകാം ചെഞ്ചീര...
എങ്ങനെ നുള്ളണം ചെഞ്ചീര?
കുനുകുനെ നുള്ളണം ചെഞ്ചീര?
എങ്ങനെ അരിയണം ചെഞ്ചീര?
നനുനനെ അരിയണം ചെഞ്ചീര
നല്ലമ്മ പാട്ട്
ഹര ഹര കാളി ശിവമണി തായേ അടിയനും നിൻ പാദം വണങ്ങിടുന്നേൻ
വൃശ്ചികമണ്ഡല മാസങ്ങളിൽ കൊടുങ്ങല്ലൂർ ഭഗവതിയെ സ്തുതിച്ച് പാടുന്ന പാട്ടിത്.
∙ പാട്ടുപഠനം വാമൊഴി
പഴയ തലമുറയിൽപ്പെട്ടവർ പാരമ്പര്യമായി കൈമാറിയാണ് പാട്ടു പഠിച്ചു വന്നത്. ഔപചാരികമായി പാട്ടൊന്നും പഠിച്ചിട്ടില്ലെങ്കിലും ഈണവും താളവും തെറ്റാതെ ശ്രുതിശുദ്ധമായി അവർ പാടും. പുതിയ തലമുറയിൽപ്പെട്ടവരിൽ ഒരുപാട് പേർ സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി മറ്റുള്ളവരെ സംഗീതം അഭ്യസിപ്പിക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന മുതിർന്ന തലമുറയുടെ പിതാമഹന്മാരിലൂടെ പാരമ്പര്യമായും ജന്മസിദ്ധമായും ലഭിച്ചതാണ് പാട്ടുഗ്രാമത്തിലെ ഗായകരുടെ പാടാനുള്ള കഴിവ്.
അന്ന് വീടുകളിൽ അവരുടെ ഐശ്വര്യത്തിനായി തുയിലുണർത്തുപാട്ടും മറ്റും പാടി നടന്നവരായിരുന്നു അവർ. അതിപ്പോഴും അപ്രകാരം തന്നെ കൈമാറി വരുന്നു. വാൽമുട്ടി ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് വിഷ്ണുമൂക്കൻ ചാത്തൻ ക്ഷേത്രം. തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന വാൽമുട്ടി ഗ്രാമത്തിലെ പ്രായമായവരും കുട്ടികളുമുൾപ്പെടെ ഒഴിവു സമയങ്ങളിൽ ഈ ക്ഷേത്രത്തിൽ ഒത്തുചേരാറുണ്ട്. പനയോല കുടനിർമിച്ചും കൃഷിപ്പണി ചെയ്തും ജീവിച്ചിരുന്നവരായിരുന്നു ഇവരുടെ മുൻതലമുറക്കാർ. ഇപ്പോഴുള്ളവർ നിർമാണ പ്രവൃത്തികൾ, കൃഷിപ്പണി, ബ്യൂട്ടിഷ്യൻ ജോലി, സർക്കാർ, ബാങ്കുദ്യോഗം, സംഗീതാധ്യാപനം എന്നീ വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുകയാണ്.
‘‘വാൽമുട്ടി കോളനി പ്രദേശത്ത് താമസിക്കുന്നവരിൽ മിക്കവരും പാട്ടുകാരാണ്. പാട്ടുകാരില്ലാത്ത ഒരു വീടുപോലും വാൽമുട്ടിയിലില്ല. ജന്മസിദ്ധമായി അവർക്കു പകർന്നികിട്ടിയ ഒരു കഴിവാണിത്. തുടികൊട്ടി പാട്ടുപാടിയ പാരമ്പര്യമുള്ളവരാണവർ. ഔപചാരികമായി സംഗീതം പഠിച്ചിട്ടില്ലെങ്കിൽപോലും വളരെ ഭംഗിയായി പാടുന്നവർ. ഒരു കൈത്താങ്ങ് നൽകിയാൽ അറിയപ്പെടുന്ന ഒട്ടേറെ കലാപ്രതിഭകളെ സംഭാവന ചെയ്യാൻ കഴിയുന്ന ഗ്രാമമാണിത്. ജാതീയതകൊണ്ട് അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മാഭിമാന സംരക്ഷണം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ഗ്രാമത്തെ പാട്ടുഗ്രാമമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്ക് ചിറ്റൂർ–തത്തമംഗലം നഗരസഭ നേതൃത്വം കൊടുത്തത്.’’ നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ പറയുന്നു.
English Summary : Why Keral's Valmutty is acclaimed as 'Music Village'?