ദ്രൗപദിക്ക് കുന്തി കൊടുത്ത 'ടാസ്ക്’, മുംബൈയ്ക്ക് പാനിപൂരി, ഡൽഹിക്ക് ഗോൾഗപ്പ; പെരുംരുചിയുടെ കഥ
പ്രായഭേദമില്ലാതെ ഗോൽഗപ്പയും പാനിപൂരിയും ഫുച്ക്കയും തിരഞ്ഞ് ഇപ്പോൾ കേരളത്തിലെ തെരുവുകളിൽ അലയുന്നത് നാട്ടിൽ പണിക്കെത്തിയ ഭായിമാരല്ല. മറിച്ച് ഉത്തരേന്ത്യക്കാരെപ്പോലെ ഇന്ന് ഈ രുചിവൈവിധ്യം ഒറ്റ വിഴുങ്ങിന് അകത്താക്കുന്നവരിലേറിയ പങ്കും മലയാളികളാണ്. മേൽപ്പറഞ്ഞ പേരുകളെല്ലാം സമന്വയിക്കുന്നത് പാനിപൂരിയെന്ന രുചിയുടെ ഹോട്ട്സ്പോട്ടിലാണ്. ത്തരേന്ത്യൻ തെരുവുകളിലെ ഈ പ്രിയഭക്ഷണം ലോകം മുഴുവനും ചർച്ചയാക്കുകയാണ് ഗൂഗിൾ.
പ്രായഭേദമില്ലാതെ ഗോൽഗപ്പയും പാനിപൂരിയും ഫുച്ക്കയും തിരഞ്ഞ് ഇപ്പോൾ കേരളത്തിലെ തെരുവുകളിൽ അലയുന്നത് നാട്ടിൽ പണിക്കെത്തിയ ഭായിമാരല്ല. മറിച്ച് ഉത്തരേന്ത്യക്കാരെപ്പോലെ ഇന്ന് ഈ രുചിവൈവിധ്യം ഒറ്റ വിഴുങ്ങിന് അകത്താക്കുന്നവരിലേറിയ പങ്കും മലയാളികളാണ്. മേൽപ്പറഞ്ഞ പേരുകളെല്ലാം സമന്വയിക്കുന്നത് പാനിപൂരിയെന്ന രുചിയുടെ ഹോട്ട്സ്പോട്ടിലാണ്. ത്തരേന്ത്യൻ തെരുവുകളിലെ ഈ പ്രിയഭക്ഷണം ലോകം മുഴുവനും ചർച്ചയാക്കുകയാണ് ഗൂഗിൾ.
പ്രായഭേദമില്ലാതെ ഗോൽഗപ്പയും പാനിപൂരിയും ഫുച്ക്കയും തിരഞ്ഞ് ഇപ്പോൾ കേരളത്തിലെ തെരുവുകളിൽ അലയുന്നത് നാട്ടിൽ പണിക്കെത്തിയ ഭായിമാരല്ല. മറിച്ച് ഉത്തരേന്ത്യക്കാരെപ്പോലെ ഇന്ന് ഈ രുചിവൈവിധ്യം ഒറ്റ വിഴുങ്ങിന് അകത്താക്കുന്നവരിലേറിയ പങ്കും മലയാളികളാണ്. മേൽപ്പറഞ്ഞ പേരുകളെല്ലാം സമന്വയിക്കുന്നത് പാനിപൂരിയെന്ന രുചിയുടെ ഹോട്ട്സ്പോട്ടിലാണ്. ത്തരേന്ത്യൻ തെരുവുകളിലെ ഈ പ്രിയഭക്ഷണം ലോകം മുഴുവനും ചർച്ചയാക്കുകയാണ് ഗൂഗിൾ.
പ്രായഭേദമില്ലാതെ ഗോൽഗപ്പയും പാനിപൂരിയും ഫുച്ക്കയും തിരഞ്ഞ് ഇപ്പോൾ കേരളത്തിലെ തെരുവുകളിൽ അലയുന്നത് നാട്ടിൽ പണിക്കെത്തിയ ഭായിമാരല്ല. മറിച്ച് ഉത്തരേന്ത്യക്കാരെപ്പോലെ ഇന്ന് ഈ രുചിവൈവിധ്യം ഒറ്റ വിഴുങ്ങിന് അകത്താക്കുന്നവരിലേറിയ പങ്കും മലയാളികളാണ്. മേൽപ്പറഞ്ഞ പേരുകളെല്ലാം സമന്വയിക്കുന്നത് പാനിപൂരിയെന്ന രുചിയുടെ ഹോട്ട്സ്പോട്ടിലാണ്.
ഉത്തരേന്ത്യൻ തെരുവുകളിലെ ഈ പ്രിയഭക്ഷണം ലോകം മുഴുവനും ചർച്ചയാക്കുകയാണ് ഗൂഗിൾ. ഒരു ഇന്ററാക്ടീവ് ഡൂഡിൽ ഗെയിമിലൂടെയാണ് ഒറ്റയടിക്ക് അകത്താക്കുന്ന ഈ പ്രിയപ്പെട്ട തെരുവ് ഭക്ഷണം ഗൂഗിൾ ആഘോഷമാക്കുന്നത്. 2015 ജൂലൈ 12 ന് മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു റെസ്റ്റോറന്റ് 51 പാനിപൂരി രുചിവൈവിധ്യങ്ങൾ നിർമ്മിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇതിന്‍റെ ഓർമ്മയ്ക്കാണ് എട്ട് വർഷങ്ങൾക്ക് ശേഷം ഗൂഗിൾ ഡൂഡിളിന്‍റെ തീമായി ഇന്ന് പാനിപൂരി പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യയിലുടനീളം നിരവധി പ്രാദേശിക വ്യത്യാസങ്ങൾ ഉള്ളതിനാൽ ഈ ലഘുഭക്ഷണം വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പാനിപുരി എന്ന പേരിൽ, വേവിച്ച ചെറുപയർ, വെള്ള പയർ മിശ്രിതം എന്നിവ പുളിച്ചതും മസാലകൾ നിറഞ്ഞതുമായ പാനിയിൽ മുക്കി ചെറിയ പൂരികളിൽ നിറച്ചു കഴിക്കുന്നതാണ് വിധം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗോൾഗപ്പ എന്നാണ് ഇവ അറിയപ്പെടുക. കനംകുറഞ്ഞ ചെറിയ പൂരി ഗോതമ്പ് പൊടി കൊണ്ടാണ് ഉണ്ടാക്കുന്നത്. ഉരുളക്കിഴങ്ങും ഉള്ളിയും മുളകും ഇഞ്ചി വെളുത്തുള്ളിയും ചെറുപയറും ചേർന്ന മിശ്രിതം പുതിനയുടെ ഇലയും ഇഞ്ചിയും ശർക്കരയും നാരങ്ങാ നീരും മസാലകളും ചേർത്തരച്ച വെള്ളത്തിൽ മുക്കി കഴിക്കുന്ന വിധമാണ് ഗോൾഗപ്പയുടേത്.
പശ്ചിമ ബംഗാളിലും ബീഹാറിന്റെയും ജാർഖണ്ഡിന്റെയും ചില ഭാഗങ്ങളിലുമൊക്കെ പുച്ച്‌കാസ് അല്ലെങ്കിൽ ഫുച്ച്‌കാസ് എന്ന പേര് ഉപയോഗിക്കുന്നു, ഈ ഇനത്തിന്റെ പ്രധാന ചേരുവ പുളി പൾപ്പാണ്. കഥ ഇതൊക്കെയാണെങ്കിലും പുരാണപരമായും ചരിത്രപരമായും രണ്ട് പാരമ്പര്യങ്ങളുടെ മഹിമയാണ് പാനിപൂരിയുടെ മാറ്റ് കൂട്ടുന്നത്.
∙ കുന്തി നവവധുവായെത്തിയ ദ്രൗപദിക്ക് കൊടുത്ത 'ടാസ്ക്'
നവവധുവായ ദ്രൗപതി വീട്ടിൽ വന്നപ്പോൾ അമ്മായിയമ്മ കുന്തി അവൾക്കൊരു 'പണി' കൊടുത്തു. പ്രവാസജീവിതം നയിച്ചിരുന്നതിനാൽ വളരെ വിരളമായ വിഭവങ്ങൾ കൊണ്ടാണ് അവർക്ക് ദൈനംദിന ജീവിതം നയിക്കേണ്ടി വന്നത്. പുതിയ മരുമകൾ കുടുംബത്തിന് അനുയോജ്യയാണോ എന്ന് പരിശോധിക്കാനും പരിമിതമായ വിഭവങ്ങളിൽ കുടുംബത്തെ കൈകാര്യം ചെയ്യാനും ഇണങ്ങി ജീവിക്കാനും കഴിയുമോ എന്നറിയാൻ കുന്തി ആഗ്രഹിച്ചു.
തന്റെ എല്ലാ ആൺമക്കളുടെയും വിശപ്പടക്കുന്ന ഭക്ഷണം ഉണ്ടാക്കുക എന്നതായിരുന്നു ദ്രൗപതിക്ക് നൽകിയ വെല്ലുവിളി. അങ്ങനെ കുന്തി ദ്രൗപദിക്ക് മിച്ചം വന്ന പച്ചക്കറികളും ഒരു പൂരി ഉണ്ടാക്കാനുള്ള മാവും കൊടുത്തു. അപ്പോഴാണ് ദ്രൗപതി പാനിപൂരിയുടെ ആദ്യ പതിപ്പുകളിലൊന്നായ ഗോൾഗപ്പ സൃഷ്ടിച്ചത്. കുന്തി വിഭവത്തിൽ വളരെ സന്തുഷ്ടയായതിനാൽ ആ വിഭവം പിന്നീട് ഏറെ പ്രസിദ്ധമായി എന്നാണ് പുരാണം.
∙ കൊട്ടാരത്തിൽ നിന്നു തെരുവിലേക്കിറങ്ങിവന്ന ആഹാരം
എന്നാൽ ചരിത്രപരമായി പാനിപ്പൂരിയുടെ വേരുകൾ മുഗൾ കാലഘട്ടത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു, ചിലർ ഇത് ഹിന്ദു ക്ഷേത്രങ്ങളിൽ നിർമ്മിച്ചതാണെന്നും വാദിക്കുന്നു. അവിടെ ഇത് ദേവന്മാർക്ക് വഴിപാടായി ഉപയോഗിച്ചിരുന്നത്രെ. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ വിഭവം ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ പ്രചാരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. മഗധ സാമ്രാജ്യത്തിൽ നിന്നാണ് പാനിപൂരിയുടെ ഉത്ഭവമെന്നും വാദമുണ്ട്. ഇപ്പോഴത്തെ തെക്കൻ ബിഹാറിലാണ് മഗധ സാമ്രാജ്യം ഉൾപ്പെടുക.
കാലക്രമേണ പാനിപൂരിയുടെ രുചി നാടെങ്ങും വ്യാപിച്ചു. മസാലകൾ ചേർത്ത ഉരുളക്കിഴങ്ങിൽ നിറച്ച ചെറിയ, പൊള്ളയായ, വറുത്ത പൂരിയുടെ കൂടിൽ പുളിയോ പുതിനയിലയോ ഉള്ള വെള്ളത്തോടൊപ്പം വിളമ്പുന്നു. കാലക്രമേണ, പ്രാദേശിക മുൻഗണനകളും ചേരുവകളുടെ ലഭ്യതയും പ്രതിഫലിപ്പിക്കുന്ന കൂട്ടിച്ചേർക്കലുകളിലൂടെ കൂടുതൽ രുചിക്കൂട്ടുകൾ ഉയർന്നു വന്നു.
പാനി എന്നറിയപ്പെടുന്ന സുഗന്ധമുള്ള വെള്ളം വിഭവത്തിന്റെ ഒരു പ്രധാന ഘടകമാണ്, ഇത് പലപ്പോഴും രുചിയുടെ പ്രധാന ഉറവിടവുമാണ്. പാനിപൂരിയുടെ ഏറ്റവും പ്രശസ്തമായ ചില രുചികളിൽ പരമ്പരാഗത പുളിയും പുതിന വെള്ളവും ജലാപ്പീനോ അല്ലെങ്കിൽ പച്ചമുളക് വെള്ളവും പോലുള്ള മസാല വ്യതിയാനങ്ങളും നാരങ്ങ അല്ലെങ്കിൽ തക്കാളി വെള്ളവും ഉൾപ്പെടുന്നു. ചില പ്രദേശങ്ങളിൽ പഴച്ചാറുകൾ അല്ലെങ്കിൽ ഈന്തപ്പഴം പോലുള്ള മധുര രുചികളും ഉപയോഗിക്കുന്നു.
∙ ജപ്പാന് മോദിയുടെ 'പാനിപൂരി നയതന്ത്രം'
ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പാനിപൂരി ആസ്വദിച്ചു കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. ഫുമിയോ കിഷിഡ ഗോൾഗപ്പ ആസ്വദിച്ച് കഴിക്കുന്ന ചിത്രം, 'സുഹൃത്ത് ഇന്ത്യൻ പലഹാരം ആസ്വദിച്ച് കഴിക്കുന്നു' എന്ന കുറിപ്പോടെ പ്രധാനമന്ത്രി തന്നെയാണ് ട്വീറ്റ് ചെയ്തത്. ലക്ഷക്കണക്കിന് പേർ കണ്ട വിഡിയോയിൽ ഫുമിയോ കിഷിഡ പാനി പൂരിക്കായി വീണ്ടും ഇന്ത്യയിലേക്ക് വരുമെന്നും പാനിപൂരിയെ ദേശീയ ലഘു ഭക്ഷണമാക്കി പ്രഖ്യാപിക്കണമെന്നുമൊക്കെയുള്ള രസകരമായ കമന്റുകളും വന്നിരുന്നു. പല നാടുകളിൽ നിന്ന് എത്തിയിട്ടുള്ള അംബാസിഡർമാരും ഇടയ്ക്ക് ഗോൾഗപ്പ കഴിച്ച് ഇതിന്റെ വിസ്മയകരമായ രുചിവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
∙ അതിഥിത്തൊഴിലാളികളോടൊപ്പം കേരളത്തിലേക്ക്
അതിഥിത്തൊഴിലാളികളുടെ വരവോടെ വായും മനസ്സും നിറയ്ക്കുന്ന പാനിപൂരി രുചികളുടെ ഹോട്ട്സ്പോട്ടുകൾ മലയാളികൾക്കും പരിചിതമായിക്കഴിഞ്ഞു. കേരളത്തിലെ ബേക്കറികളിലും റസ്റ്ററന്റുകളിലും സാംസ്ക്കാരിക ആഘോഷങ്ങളിലെ രുചിമേളകളിലും എന്തിനേറെ മലയാളികളുടെ വിവാഹ സൽക്കാരമേശകളിൽ വരെ ഒറ്റ വിഴുങ്ങിന് അകത്താക്കുന്ന പാനിപൂരി എന്ന രുചിവൈവിധ്യങ്ങളുടെ ഈ ഇത്തിരിക്കുഞ്ഞൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
∙ കേരളസ്റ്റൈൽ പാനിപൂരി
ഉരുളക്കിഴങ്ങും മസാലയും നിറച്ച പുരിയില്‍ മല്ലിയിലയും പുതിനയിലയും പുളിയും ചേര്‍ത്ത സ്വാദേറിയ വെള്ളവും ഒഴിച്ച് കുടിക്കുന്ന വിഭവത്തിന് കേരളത്തിന്റെ മറുപടിയായി കേരള സ്റ്റൈല്‍ പാനിപൂരിയും അവതാരമെടുത്തിരുന്നു. പുരിയില്‍ നല്ല നാടന്‍ മാങ്ങ അച്ചാറും മോരും വെള്ളവും ചേർത്തായിരുന്നു കേരളീയ ഭക്ഷണങ്ങളുടെ മുഖ്യ പ്രചാരകനായ ഷെഫ് സുരേഷ് പിള്ള ഉത്തരേന്ത്യന്‍ പാനിപൂരിയ്ക്ക് കേരള സ്റ്റൈല്‍ മറുപടി നല്‍കിയത്.
English Summary: Google Doodle celebrates India’s street food Pani Puri