ട്രാക്ക് മാറി ബ്രാഡ് പിറ്റ്, ഇനി എഫ് വണിൽ; ‘വെറുത്ത്’ വെർസ്റ്റപ്പൻ; എന്താ സംഭവം?
ജൂലൈ 9 ഞായറാഴ്ച. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ഫോർമുല വൺ ബ്രിട്ടിഷ് ഗ്രാൻപ്രിയുടെ ഇടവേളയിലെ കാഴ്ച കണ്ട് കാണികൾ അമ്പരന്നു. സിനിമാ അഭിനയം നിർത്തി ഹോളിവുഡ് താരം ബ്രാഡ് പിറ്റ് ഗ്രാൻപ്രിയിലേക്കു കളംമാറ്റിച്ചവിട്ടിയോ എന്നായി പലരുടെയും സംശയം. റേസിങ് വസ്ത്രങ്ങളുമണിഞ്ഞ് ട്രാക്കിൽ ബ്രാഡ്പിറ്റിനെക്കണ്ടപ്പോഴായിരുന്നു ഇത്. എന്നാൽ വൈകാതെ ആ സംശയമെല്ലാം മാറി. സംഗതി സിനിമാഷൂട്ടിങ്ങാണ്. ബ്രാഡ് പിറ്റ് നായകനാകുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിനു വേണ്ടിയായിരുന്നു ആ ഒരുക്കങ്ങളെല്ലാം. എന്തു കഥയാണ് ഇത്തവണ ബ്രാഡ് പിറ്റ് നമ്മോടു പറയുന്നത്? എഫ്1 കഥകൾ പറയുന്ന കൂട്ടത്തിലേക്ക് പുതിയൊരു സിനിമ കൂടി വരുമ്പോൾ എന്തു വ്യത്യസ്തതയാണ് അതിൽ ഒളിച്ചിരിക്കുന്നത്? ആരെല്ലാമാണ് ഈ ചിത്രത്തിനു പിന്നിൽ?

∙ സിനിമയുടെ ട്രാക്കിലേക്ക് ഹാമിൽട്ടനും!
1950 മേയിൽ ആദ്യത്തെ ഫോർമുല 1 ബ്രിട്ടിഷ് ഗ്രാൻപ്രി ചാംപ്യൻഷിപ് നടന്നത് സിൽവർസ്റ്റോണിലാണ്. അതേ വേദിയിലാണ് എഫ്1 ഡ്രൈവറായുള്ള ബ്രാഡ് പിറ്റിന്റെ ‘അരങ്ങേറ്റ’വും. ‘അപെക്‌സ്’ എന്നാണു ചിത്രത്തിനു പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ജോസഫ് കൊസിൻസ്കിയാണ് സംവിധാനം; അതെ, ടോപ് ഗൺ: മാവെറിക്കിലൂടെ നമ്മെ ഞെട്ടിച്ച അമേരിക്കൻ സംവിധായകൻതന്നെ. ഗ്രാഫിക്സും കംപ്യൂട്ടർ ജനറേറ്റഡ് ഇമേജറിയുമാണ് കൊസിൻസ്കിയുടെ ചിത്രങ്ങളുടെ പ്രത്യേകത. പക്ഷേ ഇത്തവണ അദ്ദേഹം മാറിച്ചിന്തിച്ചിരിക്കുന്നു. യഥാർഥ ട്രാക്കിൽത്തന്നെ ഫോർമുല 1 റേസിങ് ചിത്രീകരിക്കാനാണു തീരുമാനം.
സിൽവർസ്റ്റോണിൽ ജൂലൈ ഒൻപതിനു നടന്ന ‘ഒറിജിനൽ’ റേസിങ്ങിൽ ഡച്ച്–ബെൽജിയൻ ഡ്രൈവർ മാക്സ് വെസ്റ്റപ്പനായിരുന്നു വിജയി. തുടർച്ചയായ ആറാം വിജയം. ബ്രിട്ടിഷ് ഡ്രൈവർ ലാൻഡോ നോറിസായിരുന്നു രണ്ടാം സ്ഥാനത്ത്. ലോക്കൽ ഹീറോ ലൂയിസ് ഹാമിൽട്ടൻ മൂന്നാം സ്ഥാനത്തും. ഹാമിൽട്ടനുണ്ടായ തിരിച്ചടി ട്രാക്കിൽ മാത്രമാണ്, സിനിമയിൽ ഇതിനോടകം അദ്ദേഹം സ്റ്റാറായിക്കഴിഞ്ഞിരുന്നു. ആപ്പിൾ സ്റ്റുഡിയോസ് ഒരുക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാക്കളിൽ ഒരാൾ ഹാമിൽട്ടനാണ്. ഹാമിൽട്ടന്റെ സ്വന്തം നിർമാണക്കമ്പനിയായ ഡോൺ അപ്പോളോ ഫിലിംസിന്റെ പിന്തുണയോടെയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയ്ക്ക് എഫ് വണിൽ ഇതിനോടകം ഏഴു കിരീടം ചൂടിയിട്ടുള്ള ഹാമിൽട്ടന്റെ സർക്യൂട്ടിലും പുറത്തുമുള്ള അനുഭവങ്ങൾ കരുത്തേകുമെന്ന് ഉറപ്പിക്കാം. അതിഥി താരത്തിന്റെ വേഷത്തിൽ അദ്ദേഹത്തെ പ്രതീക്ഷിക്കുന്ന ആരാധകരും ഏറെ.
∙ ‘വെറുത്തുപോയി’ വെർസ്റ്റപ്പൻ
ബ്രിട്ടിഷ് എഫ് വൺ ആരാധകരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ബ്രാഡ് പിറ്റിന്റെ സിനിമയിലൂടെ സഫലമാകുന്നത്. ട്രാക്കിൽനിന്നു വിരമിക്കുകയും പിന്നീട് തന്റെ ടീമിന്റെ അരങ്ങേറ്റ താരമായ ജോഷ്വ പിയേഴ്സിന്റെ മെന്ററായി തിരിച്ചെത്തുകയും ചെയ്യുന്ന സോണി ഹെയ്ൻസ് എന്ന കഥാപാത്രമാണ് ചിത്രത്തിൽ ബ്രാഡ് പിറ്റിന്റേത്. അദ്ദേഹത്തോടൊപ്പംതന്നെ പ്രാധാന്യമുള്ള കഥാപാത്രമായ ജോഷ്വ ആയി എത്തുന്നത് ബ്രിട്ടിഷ്–നൈജീരിയൻ നടൻ ഡാംസൺ ഇദ്രിസ്.
സിനിമയുടെ ആവശ്യത്തിനായി സിൽവർസ്റ്റോണിൽ പ്രത്യേക പിറ്റ് തയാറാക്കിയിരുന്നു. ഫെരാരിക്കും മെഴ്സിഡീസിനും റെഡ്ബുള്ളിനും മറ്റ് ടീമുകൾക്കുമൊപ്പം ‘അപക്സ്ജിപി’ എന്ന പേരിൽ പിറ്റിലുണ്ടായിരുന്നു ബ്രാഡ് പിറ്റിന്റെ ടീമും. അപക്സ്ജിപി എന്ന സാങ്കൽപിക നാമത്തിൽനിന്നാണ് സിനിമയുടെ പേരും കണ്ടെത്തിയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മെഴ്സിഡീസ് എഫ് വൺ കാറിന്റെ സാദൃശ്യത്തിൽ രൂപമാറ്റം വരുത്തിയ എഫ് 2 കാറാണു ബ്രാഡ് പിറ്റ് ഉപയോഗിക്കുന്നത്. പ്രധാന റെയ്സിനു മുൻപ് യഥാർഥ ടീമുകൾ അണിനിരന്ന സമയത്ത് ദേശീയഗാനം മുഴങ്ങിയപ്പോഴും ‘അപക്സ്ജിപി’ ടീമംഗങ്ങളുടെ വേഷത്തിൽ ബ്രാഡ് പിറ്റും ഇദ്രിസും ഉണ്ടായിരുന്നു.
അടച്ചിട്ട സിൽവർസ്റ്റോൺ സർക്യൂട്ടിൽ ചില ഭാഗങ്ങൾ നേരത്തേ തന്നെ ചിത്രീകരിച്ചിരുന്നു. അതിനു ശേഷമായിരുന്നു ജൂലൈ രണ്ടാം വാരത്തിൽ നടന്ന പരിശീലന, യോഗ്യതാ റൗണ്ടുകളും പ്രധാന റേസും സിനിമയ്ക്കായി ചിത്രീകരിച്ചത്. യഥാർഥ റേസിന്റെ ഇടവേളകളിലും തങ്ങൾക്കാവശ്യമായ ദൃശ്യങ്ങളെല്ലാം ചിത്രത്തിന്റെ അണിയറക്കാർ പകർത്തി. സർക്യൂട്ടിലെ ത്രസിപ്പിക്കുന്ന പോരാട്ട രംഗങ്ങളും പിറ്റ് ലെയ്നിലെ ടയർ മാറ്റത്തിന്റെ ദൃശ്യങ്ങളുമെല്ലാം ക്യാമറകൾ ഒപ്പിയെടുത്തു.
പലർക്കും ബ്രാഡ് പിറ്റിനെ കണ്ട് കൗതുകമടക്കാനായിരുന്നില്ല. യഥാർഥ ഡ്രൈവർമാരുമായി പിറ്റ് ഇതിനിടെ കുശലാന്വേഷണം നടത്തുകയും ചെയ്തു. പക്ഷേ യഥാർഥ മത്സരത്തിലെ വിജയി വെസ്റ്റപ്പന് പ്രിറ്റിന്റെ വരവ് അത്ര പിടിച്ചില്ലെന്നാണു സംസാരം. ‘‘എന്തൊക്കെപ്പറഞ്ഞാലും സിനിമ എന്നത് ഒരു ഷോയല്ലേ? അതിൽ എല്ലാം യാഥാർഥ്യബോധത്തോടെ കാണിക്കാനാകുമോ? അവർ (സിനിമാസംഘം) ഇവിടെനിന്ന് ചില ഷോട്ടുകളൊക്കെ എടുക്കുമായിരിക്കും. പക്ഷേ എന്നെ സംബന്ധിച്ച് അതൊന്നും ഒരു വിഷയമേയല്ല...’’ എന്നായിരുന്നു സിനിമയെപ്പറ്റി ചോദിച്ചപ്പോൾ വെർസ്റ്റപ്പന്റെ മറുപടി. തന്റെ ഗ്രാൻപ്രി വിജയത്തേക്കാൾ ബ്രാഡ് പിറ്റിന്റെ ഷൂട്ടിനെപ്പറ്റിയുള്ള വാർത്ത വൈറലായതിന്റെ ചൊരുക്കായിരിക്കുമോ അദ്ദേഹത്തിന് എന്ന ചോദ്യവും ഉയരുന്നുണ്ട്.
ചിത്രത്തിന്റെ ആധികാരികത ഉറപ്പാക്കാനാണ് യഥാർഥ സർക്യൂട്ടിൽത്തന്നെ ചിത്രീകരണം വേണമെന്നു സംവിധായകൻ ശഠിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം ഗ്രാഫിക്സും സിജിഐയും കൂടി ചേരുന്നതോടെ ചിത്രം പ്രേക്ഷകമനസ്സിലൂടെ ഇരമ്പിപ്പായുമെന്നാണു പ്രതീക്ഷ. 2024 അവസാനമോ 2025 ആദ്യമോ ചിത്രം പുറത്തിറങ്ങും. ഒരു മാസത്തോളം തിയറ്ററിൽ പ്രദർശിപ്പിച്ചതിനു ശേഷമായിരിക്കും ആപ്പിൾ ടിവിയിൽ ചിത്രത്തിന്റെ സ്ട്രീമിങ്. ഈ രീതി അപൂർവമായാണ് ആപ്പിൾ അനുവദിക്കാറുള്ളത്.
എഫ് 1 കഥകൾ പറഞ്ഞു കയ്യടി നേടിയ വമ്പൻ ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് ബ്രാഡ് പിറ്റുമെത്തുന്നത്. ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ റഷിനെയും സെന്നയെയുമെല്ലാം ഈ ചിത്രം കടത്തിവെട്ടുമോ എന്നതും കാത്തിരുന്നു കാണണം.
∙ റഷ് (2013)
ഫോർമുല വൺ ചരിത്രത്തിലെ കുപ്രസിദ്ധമായ വൈരാഗ്യത്തിന്റെ കഥ പറയുന്നതാണ് റഷ് എന്ന ഹോളിവുഡ് ചിത്രം. എഫ് വൺ സർക്യൂട്ടിന്റെ ഇന്നലെകളിൽ എരിഞ്ഞു നിൽക്കുന്ന ശത്രുതയാണ് ജെയിംസ് ഹണ്ടും നിക്കി ലൗഡയും തമ്മിലുണ്ടായിരുന്നത്. ഇരുവരും മികച്ച ഡ്രൈവർമാരും. പലപ്പോഴും ഇവരുടെ ശത്രുത ആരാധകരെ ആനന്ദിപ്പിക്കുന്ന മത്സരങ്ങളായി മാറി. എന്നാൽ, സർക്യൂട്ടിലെ ദുരന്തത്തിൽ നിക്കി ലൗഡയ്ക്കു ഗുരുതര പൊള്ളലേറ്റതു മറക്കാനാകാത്ത മുറിവായി. സുരക്ഷാഭിത്തിയിലിടിച്ചു തകർന്ന കാർ തീപിടിച്ചാണു ലൗഡയ്ക്കു പൊള്ളലേറ്റത്. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ഭുതകരമായി തിരിച്ചെത്തി ലൗഡ ആരാധകരുടെ ആശങ്കയകറ്റി. ക്രിസ് ഹെംസ്‌വർത്ത് ജെയിംസ് ഹണ്ടായും ഡാനിയൽ ബുവൽ നിക്കി ലൗഡയായും വേഷമിട്ട ‘റഷ്’ എഫ് വൺ ആരാധകരെ ത്രസിപ്പിച്ച ചിത്രമായിരുന്നു. റോൺ ഹൊവാഡ് ആയിരുന്നു 2013ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ സംവിധായകൻ.
∙ സെന്ന (2010)
ലോക കായിക ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ദുരന്തമെന്നാണ് അയർട്ടൻ സെന്നയുടെ മരണം അറിയപ്പെടുന്നത്. 34ാം വയസ്സിൽ ഇമോളയിലെ എഫ് വൺ സർക്യൂട്ടിൽ അപകടത്തിൽ മരിക്കുമ്പോൾ മൂന്നു ചാംപ്യൻഷിപ്പുകൾ സ്വന്തമാക്കിയിരുന്നു സെന്ന. ആസിഫ് കപാഡിയ സംവിധാനം ചെയ്ത ചിത്രത്തിൽ ജോൺ ബിസിഗ്നാനോയാണു സെന്നയുടെ വേഷം അഭിനയിച്ചത്. മൈക്കൽ ഷൂമാക്കർ, അലൈൻ പ്രോസ്റ്റ് തുടങ്ങിയ എഫ് വൺ താരങ്ങളും ചിത്രത്തിൽ അണിനിരന്നു. അയർട്ടൻ സെന്നയുടെ ജീവിതവും കായിക ജീവിതവും ദാരുണാന്ത്യവുമാണു ചിത്രത്തിന്റെ ഇതിവൃത്തം.
എഫ്1 സിനിമകളുടെ ആരംഭം മുതൽത്തന്നെ യഥാർഥ ട്രാക്കിലെ ചിത്രീകരണവും യഥാർഥ റോസിങ് രംഗങ്ങൾ ഉൾപ്പെടുത്തുന്നതും സംവിധായകരുടെ ഹരമായിരുന്നു. 1966ലിറങ്ങിയ ‘ഗ്രാൻ പ്രി’ അത്തരമൊരു ചിത്രമായിരുന്നു. സർ ഫ്രാങ്ക് വില്യംസ്, മൈക്കൽ ഷൂമാക്കർ, ജുവാൻ മാനുവൽ ഫാൻജിയോ തുടങ്ങി ഒട്ടേറെപ്പരുടെ കഥകൾ പറഞ്ഞ ഡോക്യുമെന്ററികളും എഫ് വൺ സിനിമാ പരമ്പരയിലുണ്ട്. സിനിമകളേക്കാളും ത്രസിപ്പിക്കുന്ന ‘ഒറിജിനൽ’ രംഗങ്ങൾ തിരശ്ശീലയിലേക്കു പകർത്തപ്പെടുമ്പോൾ ബ്രാഡ് പിറ്റിന്റെ പുതിയ ചിത്രവും സമ്മാനിക്കുക അദ്ഭുതങ്ങളായിരിക്കുമെന്നത് ഉറപ്പ്.
English Summary: Formula One Meets Hollywood: Brad Pitt's F1 Movie is Coming